കൊച്ചി
കേരളത്തിലെ വിദ്യാഭ്യ3സ മേഖലയിലെ പൊതു പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാ ജില്ലകളിലും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ഈ മാസം അഞ്ചിനു കാക്കനാട് കലക്ടറേറ്റ് കെട്ടിടത്തിലെ ഡി.ഡി.ഇ ഓഫീസിലേക്കു പ്രകടനവും മാര്‍ച്ചും നടത്തും. എം.സി ജോസഫൈന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും.
ജില്ലയിലെ ആയിരത്തി അഞ്ചൂറോളംെ അധ്യാപകര്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുക്കും. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ.സി ഹരികൃഷ്‌ണന്‍ പ്രകടനത്തിനു അഭിവാദ്യം അര്‍പ്പിക്കും. രാവിലെ 10മണിക്കു മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം തെക്കേ ഗെയിറ്റ് ചുറ്റി മുന്‍സിപ്പല്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും.
വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചു ഒരുമാസം കഴിഞ്ഞിട്ടും ഇതുവരെ പാഠപുസ്‌തകങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ് .കഴിഞ്ഞവര്‍ഷം സ്വകാര്യമേഖലയ്‌ക്കു പാഠപുസ്‌തകം അച്ചടിക്കാനുള്ള അവകാശം നല്‍കിയുതുവഴി ലഭിച്ച പാഠപുസ്‌തകങ്ങള്‍ എല്ലാം മോശം ഗുണനിലവാരത്തിലുള്ളതായിരുന്നു. പലതിലും പ്രിന്റിങ്ങ് പോലും തെളിഞ്ഞിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ പുതിയ പാഠ പുസ്‌തകങ്ങള്‍ അച്ചടിക്കേണ്ടി വരും .എന്നാല്‍ ഇതുവരെ അതിനുള്ള നടപടികള്‍ എടുത്തിട്ടില്ല. . ഉച്ചകഞ്ഞി വിതരണത്തിനു കഴിഞ്ഞവര്‍ഷം സ്‌കൂളുകള്‍ക്കു 80,000 രൂപവരെ നല്‍കാനുണ്ട്. എന്നാല്‍ ഇത്തവണ ഇതുവരെ കുടിശ്ശിക പോലും നല്‍കാത്തതിനാല്‍ ഈ മാസം പകുതിയോടെ സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം നിര്‍ത്തിവെക്കേണ്ടി വരുമെന്ന നിലയാണ്. അതേപോലെ വേനലവധിക്കാലത്തു നല്‍കുന്ന മെയ്‌ന്റന്‍സ് ഗ്രാന്റും ടീച്ചിങ്ങ് ഗ്രാന്റും ഇതുവരെ നല്‍കുവാന്‍ കഴിഞ്ഞിട്ടില്ല. ഇതു രണ്ടും നിര്‍ത്തിവെക്കുമെന്നാണ് സൂചന. പൊതുവിദ്യാഭ്യാസ മേഖല ആകെ കുത്തഴിഞ്ഞ നിലയിലായിരിക്കുകയാണെന്നു കെഎസ്‌ടിഎ നേതാക്കള്‍ കുറ്റപ്പെടുത്തി.
അധ്യാപക-വിദ്യാര്‍ഥി അനുപാതം 1 ഃ 30 ആക്കി കുറക്കുക, മൂന്നുവര്‍ഷം കഴിഞ്ഞവര്‍ സ്ഥലം മാറ്റത്തിനു വിധേയരാകണെന്ന വ്യവസ്ഥ പിന്‍വലിക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക,ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ നീരവധി ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും .സര്‍ക്കാര്‍ എല്ലാ വര്‍ഷവും റെക്കോര്‍ഡ് വേഗത്തില്‍ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുമെങ്കിലും ഇതുവരെയും പ്ലസ് വണ്‍ തലത്തിലേക്കുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കിയട്ടില്ല. അതിന്റെ ഗുണം അനുഭവിക്കുന്നത് സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇതിനകം പ്ലസ് വണ്‍ ക്ലാസുകള്‍ ഭൂരിഭാഗം സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലും ആരംഭിച്ചു കഴിഞ്ഞതായും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി.വി പീറ്റര്‍ ,പി.എന്‍ സജീവന്‍ എന്നിവര്‍ വ്യക്തമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ