2014, ജൂൺ 20, വെള്ളിയാഴ്‌ച

ബജാജ്‌ അലയാന്‍സ്‌ ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പ്‌ സീസണ്‍ 5



കൊച്ചി
ബജാജ്‌ അലയാന്‍സ്‌ ്‌ ഇന്‍ഷുറന്‍സ്‌ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്കു (ജെഎഫ്‌സി) സെലക്ഷന്‍ ആരംഭിക്കുന്നു. .ഈ വര്‍ഷം കേരളം ,കര്‍ണാടക എന്നീ സംസഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കൗമാര പ്രതിഭകളില്‍ ഒരാള്‍ക്ക്‌ ഓഗസ്‌റ്റില്‍ ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ഇതോടൊപ്പം ലഭിക്കും. ഇതിനു പുറമെ ദക്ഷിണമേഖല തലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന രണ്ടു ടീമുകള്‍ക്ക്‌ മൊത്തം ഒന്നേകാല്‍ ലക്ഷം രൂപയുടെ ക്യാഷ്‌ പ്രൈസും സമ്മാനിക്കും.
ഇത്തവണ സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച 700 ഓളം സ്‌കൂളുകളില്‍ നിന്നും 8000ത്തോളം കുട്ടികളെയാണ്‌ ലക്ഷ്യമിടുന്നത്‌. കേരളത്തിനു പുറമെ മുംബൈ, പൂന, ചണ്ഡിഗഡ്‌,ഡറാഡൂണ്‍,ജലന്തര്‍,ഡല്‍ഹി,ഗോവ,ലക്‌നൗ,കൊല്‍ക്കത്ത എന്നീ കേന്ദ്രങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സെലക്ഷന്‍ ട്രയല്‍ നടത്തും. രാജ്യമൊട്ടാകെ 40,000ത്തോളം കുട്ടികളെയാണ്‌ ജൂണ്‍,ജൂലൈ മാസങ്ങളിലായി നടക്കുന്ന സെലക്ഷന്‍ ക്യാമ്പുകളിലായി പ്രതീക്ഷിക്കുന്നത്‌.
കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ്‌ ബജാജാ അലയാന്‍സ്‌്‌ പരിശീലന പദ്ധതി സംഘടിപ്പിക്കുന്നത്‌. സെലക്ഷനു ആവശ്യമായ കളിക്കാരെയും പരിശീലകരെയും കെഎഫ്‌എയാണ്‌ ലഭ്യമാക്കുന്നത്‌.
ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ പ്രതിഭകള്‍ക്കു തങ്ങളുടെ കഴിവു തെളിയിക്കുവാനും കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കുവാനുള്ള അവസരവും ലക്ഷ്യമാക്കിയാണ്‌ ബജാജ്‌ അലയാന്‍സ്‌ ്‌ ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നതെന്നു ബജാജ്‌ അലയാന്‍സ്‌്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കേരള സംസ്ഥാന മേധാവി സാജു ഫിലിപ്പ്‌ ചൂണ്ടിക്കാട്ടി. പരിശീലനപദ്ധതിക്കു ലഭിക്കുന്ന വന്‍ ജനപ്രീതിയാണ്‌ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മുന്നോട്ടുവരാന്‍ പ്രേരണ ആയതെന്നും സാജു ഫിലിപ്പ്‌ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുള്ള ആനന്ദ്‌ മുരളിയ്‌ക്കാണ്‌ മ്യണിക്കില്‍ പരിശീലനം നേടുവാന്‍ അവസരം ലഭിച്ചത്‌. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകര്‍ക്കു കീഴിലായിരുന്നു ആനന്ദ്‌ മുരളിയുടെ പരിശീലനം. ബയേണ്‍ മ്യണിക്കിന്റെ ലോകപ്രശസ്‌ത കളിക്കാരൊടൊപ്പം ചെലവിടാനും അവരുടെ ഉപദേശങ്ങള്‍ ലഭിക്കാനും ആനന്ദിനു അവസരം ലഭിച്ചു.
മൂന്നുഘട്ടങ്ങളിലായിട്ടാണ്‌ സെല്‌ക്ഷന്‍ ട്രയല്‍ നടത്തുന്നത്‌. സംസ്ഥാനത്തെ 700 ഓളം വിദ്യാലയങ്ങളില്‍ നിന്നുള്ള 5500 ഓളം കുട്ടികളെയാണ്‌ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക.
ഓരോ ജില്ലകളിലും ആദ്യദിവസം സ്‌കുള്‍ തലത്തിലുള്ള മത്സരം. ഇതില്‍ നിന്നും 25-30 കുട്ടികളെ ഓപ്പണ്‍ ട്രയലിനായി തിരഞ്ഞെടുക്കും. 14 ജില്ലകളിലുമായി തുടര്‍ന്നു നടക്കുന്ന ത്രിദിന പരിശീലന ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന ദക്ഷിണമേഖല ഫൈനലിനുള്ള ടീമിനെ തിരഞ്ഞെടുക്കും. പരിശീലന ക്യാമ്പിന്റെ അവസാന ദിവസം ഓരോ ജില്ലയില്‍ നിന്നും ഏറ്റവും മികച്ച 16കളിക്കാരെ ആയിരിക്കും അതാത്‌ ജില്ലകളെ ഫൈനലില്‍ പ്രതിനിധികരിക്കാന്‍ തിരഞ്ഞെടുക്കുക.
ദക്ഷിണമേഖല ഫൈനലില്‍ സംസ്ഥാന ചാമ്പ്യന്‍ ടീം കര്‍ണാടകക്കെതതിരെ കളിക്കും. ഇതില്‍ മാന്‍ ഓഫ്‌ ദി മാച്ചാകുന്ന കളിക്കാരനു ജര്‍മനിയിലെ മ്യുണിക്കില്‍ നടക്കുന്ന പരിശീലന ക്യാമ്പിലേക്കു പ്രവേശനം ലഭിക്കും. ദക്ഷിണമേഖല വിജയികളാകുന്ന ടീമിനു 75,000 രൂപയും റണ്ണര്‍അപ്പിനു 50,000 രൂപയും ലഭിക്കും. രാജ്യത്തിന്റെ നാലു മേഖലകളില്‍ നിന്നുള്ള യുവപ്രതിഭകള്‍ മ്യുണിക്കിലെ ഇന്റര്‍നാഷണല്‍ ജുനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്കു യോഗ്യത നേടും.
സെലക്ഷന്‍ ട്രയലിന്റെ ഓരോ ഘട്ടത്തിലും അതാത്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കായിരിക്കും കുട്ടികളുടെ ഫുട്‌ബോള്‍ വൈഭവവും ശാരീരിക മികവും വിലയിരുത്താനുള്ള ചുമതല.അവസാന ഘട്ടത്തില്‍ പ്രമുഖ ഇന്ത്യന്‍ താരങ്ങളടങ്ങിയ പാനലായിരിക്കും വിധിനിര്‍ണയിക്കുക.
പരിശീലന പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റനും ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിന്റെ ജൂറി അംഗവും കൂടിയായ ജോ പോള്‍ അഞ്ചേരി പറഞ്ഞു. വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ താരങ്ങള്‍ക്കു ജീവിത്തില്‍ ലഭിക്കുന്ന കനകാവസരം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബജാജ്‌ അലിയാന്‍സ്‌ ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പുമായി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രതിഭാശാലികളായ യുവനിരയ്‌ക്ക്‌ ഫുട്‌ബോളില്‍ കരിയര്‍ കണ്ടെത്താന്‍ സഹായിക്കുന്ന അടിത്തറയാണ്‌ ഈ പരിശീലന പദ്ധതിയെന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ഐ മേത്തര്‍ പറഞ്ഞു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ