2014, ജൂലൈ 2, ബുധനാഴ്‌ച

എറണാകുളം മാര്‍ക്കറ്റ്‌ മാലിന്യം കൊണ്ടുനാറുന്നു, മേയര്‍ ഇതൊന്നും കണ്ടില്ല



എറണാകുളം മാര്‍ക്കറ്റിനു ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. കോട്ടയം ,ആലപ്പുഴ ,തൃശൂര്‍ എന്നിവടങ്ങളില്‍ നിന്നും ചരക്കുകള്‍ വഞ്ചിമാര്‍ഗം എത്തിയിരുന്ന ഈ കനാല്‍ ഇന്നു മാലിന്യങ്ങള്‍ ഒഴുക്കിവിടാനുള്ള മാര്‍ഗമായി 
കൊച്ചി
നഗരപരിഷ്‌കരണത്തിനു മേയര്‍ ടോണി ചമ്മിണി ലോകനഗരങ്ങള്‍ തോറും ചുറ്റിയടിക്കുമ്പോള്‍ മൂക്കിനുതാഴെ കിടക്കുന്ന എറണാകുളം മാര്‍ക്കറ്റ്‌ കക്കൂസ്‌ മാലിന്യം കൊണ്ടു നാറുന്നു.
നാടെങ്ങും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ എറണാകുളം മാര്‍ക്കറ്റിലെ മാലിന്യം കുന്നുകൂടുന്നു. മാര്‍ക്കറ്റി്‌നോടു ചേര്‍ന്നു കിടക്കുന്ന കനാല്‍ മോടിപിടിപ്പിക്കുന്ന പണികള്‍ നടക്കുന്നതിനിടെയാണ്‌ മാലിന്യങ്ങള്‍ കനാലിലേക്ക്‌ പ്രവഹിക്കുന്നത്‌.
മാര്‍ക്കറ്റിലെ കംഫര്‍ട്ട്‌ സ്റ്റേഷന്റെ ശോചനീയാവസ്ഥമൂലം കംഫര്‍ട്ട്‌ സ്റ്റേഷനിലെ മാലിന്യങ്ങളും മറ്റും ാര്‍ക്കറ്റിലെ കാനകളിലേക്കാണ്‌ ഒഴുകുന്നത്‌. ആയിരത്തോളം തൊഴിലാളികളും കച്ചവടക്കാരുമാണ്‌ മാര്‍ക്കറ്റിലെ ഏക കംഫര്‌ട്ട്‌ സ്റ്റേഷനെ ആശ്രയിക്കുന്നത്‌.
എറണാകുളം ബ്രോഡ്‌ വെയില്‍ കച്ചവടത്തിനെത്തുന്നവരും തൊഴിലാളികളുമായി ആയിരക്കണക്കിനുപേരാണ്‌ കംഫര്‍ട്ട്‌ സ്റ്റേഷനെ ആശ്രയിക്കുന്നത്‌്‌. കംഫര്‍ട്ട്‌ സ്റ്റേഷനിലെ ഒരു ബാത്ത്‌ റൂം പോലും ശുചിയായി സൂക്ഷിക്കാന്‍ കഴിയുന്നില്ല. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഗരസഭ മാര്‍ക്കറ്റിനോട്‌ കടുത്ത അലംഭാവമാണ്‌ കാണിക്കുന്നതെന്നു ഇവിടെ പണിക്കുവരുന്ന തൊഴിലാളികളും കച്ചവടക്കാരും പറയുന്നു.
മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഏക ആശ്രയം കംഫര്‍ട്ട്‌ സ്റ്റേഷനോടു ചേര്‍ന്നുള്ള ഇ-ടോയിലറ്റുകളാണ്‌. ഇതിന്റെയും അവസ്ഥ പരിതാപകരമാണ്‌. മാര്‍ക്കറ്റിലെ തൊഴിലാളികളെ കൂടാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി ലോറികളില്‍ എത്തുന്ന ഡ്രൈവര്‍മാരും മാര്‍ക്കറ്റിലെ ഇ-കംഫര്‍ട്ട്‌ സ്റ്റേഷനെയാണ്‌ ആശ്രയിക്കുന്നത്‌.
മാര്‍ക്കറ്റിലെ ശോചനീയ അവസ്ഥപരിഹരിക്കാത്തതില്‍ പലതവണ യുവജന സംഘടനകള്‍ ശക്തമായ സമരപരിപാടികല്‍ നടത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. കംഫര്‍ട്ട്‌ സ്റ്റേഷന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ കരാറുകാര്‍ക്കാണ്‌ നല്‍കാറുള്ളത്‌. കരാറുകാരുടെ കെടുകാര്യസ്ഥത മൂലം ശുചീകരണ പ്രവര്‍ത്തനം വേണ്ടവിധം നടക്കാറില്ല. ഉത്തരവാദിത്വമില്ലായ്‌മാണ്‌ കാണിക്കുന്നതെന്നു പലതവണ ഇക്കാര്യത്തെക്കുറിച്ചു നഗരസഭയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌.
വെള്ളവും വെളിച്ചവും ഇല്ലാത്ത കംഫര്‍ട്ട്‌ സ്റ്റേഷന്റെ കര്യത്തില്‍ വേണ്ടനടപടികള്‍ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട്‌ യുവജനസംഘടനകള്‍ സമരപരിപാടികളുമായി വന്നിട്ടുപോലും ഇന്നുവരെ നഗരസഭ ഇക്കാര്യം അറിഞ്ഞമട്ടേ ഇല്ല. സ്ഥലത്തെ കൗണ്‍സിലര്‍ പോലും ഇതുവരെ തിരിഞ്ഞു നോക്കിയട്ടില്ലെന്നു കച്ചവടക്കാര്‍ പറയുന്നു.
മഴക്കാലം തുടങ്ങിയതോടെ മാര്‍ക്കറ്റിലും പരിസരത്തും വെള്ളക്കെട്ടുകൂടി വന്നതോട സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ