2021 ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ജോലിയിലെ സമ്മര്‍ദ്ദം വ്യക്തി ജീവിതത്തെ ബാധിക്കുന്നതായി

 




ജോലിയിലെ സമ്മര്ദ്ദം മൂന്നിലൊന്നു പേരുടേയും വ്യക്തി ജീവിതത്തെ ബാധിക്കുന്നതായി ഐസിഐസിഐ ലോംബാര്ഡ് സര്വ്വേ

* ഭാഗികമായി വീട്ടില്‍ നിന്നു ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യം കോവിഡ് കാലത്ത് ഉയര്ന്നതായി പഠനം വെളിപ്പെടുത്തുന്നു.  ആരോഗ്യ നിലവാരത്തിന്റെ അനുപാതം കോവിഡിനു മുന്പുണ്ടായിരുന്ന 54 ശതമാനത്തില്‍ നിന്ന് 34 ശതമാനത്തിലേക്ക് കുറഞ്ഞതായും കാണാം


* തൊഴില്ദായകര്‍ ആരോഗ്യ-ക്ഷേമ പരിപാടികള്‍ നടപ്പാക്കണമെന്ന് 89 ശതമാനം പേര്‍ പ്രതീക്ഷിക്കുമ്പോള്‍ 75 ശതമാനം പേര്‍ മാത്രമേ ഇപ്പോള്‍ തങ്ങളുടെ തൊഴില്ദായകര്‍ ലഭ്യമാക്കുന്നവയില്‍ സംതൃപ്തരായുള്ളു


മുംബൈ, 2021 ആഗസ്റ്റ് 31:  ക്ഷേമത്തെ കുറിച്ചും അതിന് മാനസികാരോഗ്യവുമായുളള ബന്ധത്തെക്കുറിച്ചും ജനങ്ങള്ക്കുള്ള കാഴ്ചപ്പാടിനെ മഹാമാരി പൂര്ണമായി മാറ്റിയിരിക്കുകയാണെന്നും 86 ശതമാനം പേര്‍ തങ്ങളുടെ ശാരീരികമാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവര്ത്തനങ്ങളില്‍ ഏര്പ്പെട്ടിരിക്കുകയാണെന്നും ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്ഷൂറന്സിന്റെ സര്വ്വേ ചൂണ്ടിക്കാട്ടുന്നു.  ഇപ്പോഴത്തെ മഹാമാരിക്കു ശേഷമുള്ള കാലത്ത് ആരോഗ്യത്തേയും ക്ഷേമത്തേയും കുറിച്ച് ജനങ്ങള്ക്കുള്ള താല്പര്യം മനസിലാക്കാനാണ് ഇന്ത്യയിലെ മുന്നിര സ്വകാര്യ ജനറല്‍ ഇന്ഷൂറന്സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലോംബാര്ഡ് സര്വ്വേ നടത്തിയത്.  കോവിഡിനു ശേഷമുള്ള ലോകത്ത് ആരോഗ്യ-ക്ഷേമ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിലും ആരോഗ്യകരമായി മുന്നോട്ടു പോകുന്നതിലും  ക്രിയാത്മക സമീപനം ദൃശ്യമാണ്.  ആരോഗ്യ ഇന്ഷൂറന്സ് സംബന്ധിച്ച അവബോധത്തിലും അതിനെ തുടര്ന്നുള്ള ആവശ്യത്തിലും ഇതു പ്രകടമാണ്.

ആരോഗ്യവും ക്ഷേമവും സംബന്ധിച്ച് ഉപഭോക്തൃ സമീപനത്തില്‍ മൊത്തത്തിലുള്ള മാറ്റം മനസിലാക്കുന്നതിനായി ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്ഷൂറന്സ് അഖിലേന്ത്യാ തലത്തില്‍ വിവിധ മെട്രോകളിലും വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്ക്കിടയിലും ഭാഗികമായോ പൂര്ണമായോ വീട്ടില്‍ നിന്നു ജോലി ചെയ്യുന്ന 1532 പേരെ ഉള്പ്പെടുത്തി സര്വ്വേ നടത്തിയിരുന്നു.  കൃത്യമായ ദിശയില്‍ ഉറങ്ങുന്നതടക്കമുള്ള ആരോഗ്യകരമായ ജീവിത ശൈലിയെക്കുറിച്ച് അറിയാമെന്നതാണ് മൂന്നില്‍ രണ്ടു പേരിലുമുള്ള പ്രധാന പ്രചോദനമെന്നും സര്വ്വേ ചൂണ്ടിക്കാട്ടി.

ജനങ്ങള്ക്കിടയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ഉപഭോക്തൃനിര ആരോഗ്യ ഇന്ഷൂറന്സിനെ അനാരോഗ്യ വേളയിലെ സാമ്പത്തിക പരിരക്ഷയായി മാത്രമല്ല കാണുന്നതെന്നും തങ്ങളുടെ സമഗ്ര ക്ഷേമത്തിന്റെ പാതയിലെ പങ്കാൡയായാണു കാണുന്നതെന്നും സര്വ്വേയിലെ കണ്ടെത്തലുകളെ കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്ഷൂറന്സ്

...

2021 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ത്രിദിന ഫുഡ്‌ടെക് ഇന്ത്യാ പ്രദര്‍ശനത്തിന് ഇന്ന് (ഓഗസ്റ്റ് 24) തുടക്കമാകും

 11-ാമത് ത്രിദിന ഫുഡ്‌ടെക് ഇന്ത്യാ പ്രദര്‍ശനത്തിന് ഇന്ന് (ഓഗസ്റ്റ് 24) തുടക്കമാകും


ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, കോള്‍ഡ് സ്‌റ്റോറേജ് ഉപകരണങ്ങള്‍, ഭക്ഷ്യച്ചേരുവകള്‍, ഫ്‌ളേവറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നായി 42 സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്


കൊച്ചി: ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍ക്കുള്ള പ്രദര്‍ശനമായ ഫുഡ്‌ടെക് ഇന്ത്യയുടെ 11-ാം പതിപ്പിന് ഇന്ന് ഓഗസ്റ്റ് തുടക്കമാകും. ഓണ്‍ലൈനില്‍ നടക്കുന്ന പ്രദര്‍ശനം രാവിലെ 11 മണിക്ക് ഇന്ത്യ-ബംഗ്ലാദേശ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്‍സഡസ്ട്രി പ്രസിഡന്റ് മല്ലൂബ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മുതല്‍ 7 വരെയാകും പ്രദര്‍ശന സമയം. സന്ദര്‍ശിക്കുന്നതിന് സന്ദര്‍ശിക്കുന്നതിനുള്ള ലിങ്ക്: https://foodtech.floor.bz/cast/login.


പാക്കേജിംഗ് രംഗത്തെ പ്രമുഖരായ ഏയ്‌സ് ഫൈന്‍പാക്ക്, സീപാക്ക് ഇന്ത്യ, സ്മാര്‍ട്പാക്ക് എന്‍ജിനീയറിംഗ്, പെറ്റ് ബോട്ട്‌ലുകള്‍ നിര്‍മിക്കുന്ന ഡ്യൂറോപാക്ക്, സീവറുകള്‍ നിര്‍മിക്കുന്ന ഗാലക്‌സി സിവ്‌ടെക്, ടേണ്‍കീ സൊലൂഷന്‍സ് നല്‍കുന്ന ഗോമ പ്രോസസ്, ഡെയറി പ്രോസസിംഗ് മെഷീനറികളുമായി റെപ്യൂട്ട് എന്‍ജിനിയേഴ്‌സ്, കണ്‍വെയര്‍ ബെല്‍റ്റ് മേഖലയില്‍ നിന്ന് ദി ഇന്‍ഡസ്ട്രിയല്‍ സോഴ്‌സ്, വിവിധ ഉല്‍പ്പന്ന മേഖലകളില്‍ നിന്നുള്ള ഹാര്‍ലി കാംബെല്‍, മറൈന്‍ ഹൈഡ്രോകൊളോയ്ഡ്‌സ്, ടേസ്റ്റ് ഹെവന്‍ ചിക്കന്‍, വയനാട് ജാക്ഫ്രൂട്‌സ്, വെസ്റ്റേണ്‍ ഇന്ത്യാ കാഷ്യു തുടങ്ങി 42 സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

ആദ്യദിനമായ ഇന്ന് (ഓഗസ്റ്റ് 24) ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലെ ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങളെക്കുറിച്ച് ശ്രീലങ്ക ഫുഡ് പ്രോസസ്സേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് മരിയോ ഡേ അല്‍വിസ്, സുമന്‍ പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ്‌സ് എംഡി സാഗര്‍ ആനന്ദ് കുറാദെ എന്നിവര്‍ പ്രസംഗിക്കും. പാക്കേജിംഗ് രംഗത്തെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ശ്രീലങ്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് പ്രസിഡന്റ് അനുരാധ ജയസിംഘെ, സസ്റ്റെയ്‌നബ്ള്‍ പാക്കേജിംഗ് എന്ന വിഷയത്തില്‍ ഫ്യൂച്വര്‍ ഫോര്‍മാറ്റ്‌സ് എംഡി ദേബബ്രത ദേബ് എന്നിവരും പ്രസംഗിക്കും.

ലോഗിന്‍ ചെയ്യുമ്പോള്‍ എത്തുന്ന ലാന്‍ഡിംഗ് പേജ് ഒരു എക്‌സ്‌പോ സെന്ററിന്റെ സ്വീകരണവേദി പോലെയാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. ഇവിടെ നിന്ന് പ്രവേശിക്കാവുന്ന ഹാളുകളിലായി സാധാരണ പ്രദര്‍ശനങ്ങളിലെ പവലിയനുകള്‍ പോലെയാണ് പ്രദര്‍ശകരുടെ വിര്‍ച്വല്‍ ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നത്. എല്ലാ വിര്‍ച്വല്‍ ബൂത്തുകളിലും ബ്രോഷറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും എന്‍ക്വയറികള്‍ നല്‍കാനുമുള്ള സംവിധാനങ്ങളും വിഡിയോയും ലൈവ് ചാറ്റിംഗും ഒരുക്കിയിരുന്നു. ഇവയക്കു പുറമെ തത്സമയ വിഡിയോ കോണ്‍ഫറന്‍സിംഗിനുള്ള വിര്‍ച്വല്‍ മീറ്റിംഗ് റൂമുകളുമുണ്ട്. കൊച്ചി ആസ്ഥാനമായ പ്രമുഖ പ്രദര്‍ശന സംഘാടന കമ്പനിയായ ക്രൂസ് എക്സ്പോയാണ് ഫുഡ്ടെകിൻ്റെ സംഘാടകര്‍.

ഫുഡ്‌ടെക്‌ ഇന്ത്യാ പ്രദര്‍ശനം


ഓഗസ്റ്റ്‌ 24 മുതല്‍ 26 വരെ
ഓണ്‍ലൈനില്‍

കൊച്ചി: ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ്‌ വ്യവസായങ്ങള്‍ക്കുള്ള പ്രദര്‍ശനമായ ഫുഡ്‌ടെക്‌ ഇന്ത്യയുടെ 11ാം പതിപ്പ്‌ ഓഗസ്റ്റ്‌ 24 മുതല്‍ 26 വരെ ഓണ്‍ലൈനില്‍ നടക്കും. ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്‌, കോള്‍ഡ്‌ സ്‌റ്റോറേജ്‌ ഉപകരണങ്ങള്‍, ഭക്ഷ്യച്ചേരുവകള്‍, ഫ്‌ളേവറിംഗ്‌ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഈ രംഗത്തെ എല്ലാത്തരം വില്‍പ്പനക്കാര്‍ക്കും ആവശ്യക്കാര്‍ക്കും സംഗമിക്കാവുന്ന വേദിയാകും ഈ ത്രിദിന പ്രദര്‍ശനം.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധാരണ പ്രദര്‍ശനങ്ങളില്‍ ലഭ്യമായ എല്ലാ വിധ നെറ്റ്‌ വര്‍ക്കിംഗ്‌ അവസരങ്ങളും ഫുഡ്‌ടെക്‌ ഇന്ത്യ 2021ല്‍ ലഭ്യമാക്കുമെന്നും സംഘാടകരായ ക്രൂസ്‌ എക്‌സ്‌പോസ്‌ ഡയറക്ടര്‍ ജോസഫ്‌ കുര്യാക്കോസ്‌ പറഞ്ഞു. ഓണ്‍ലൈനില്‍ നടക്കുന്നതിനാല്‍ ലോകത്ത്‌ എവിടെ നിന്നുമുള്ള ആളുകള്‍ക്ക്‌ പ്രദര്‍ശനം സന്ദര്‍ശിക്കാനാവുമെന്ന സൗകര്യവുമുണ്ട്‌.
കേരളാ ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷന്‍ (കെബിപ്‌), ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍സ്‌ (എഫ്‌ഐഇഒ), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഫ്‌റ്റ്‌), ശ്രീലങ്കയിലേയും ബംഗ്ലാദേശിലേയും നേപ്പാളിലേയും ചേംബറുകള്‍, വ്യവസായ സംഘടനകള്‍ എന്നീ സ്ഥാപനങ്ങളുടെ പിന്തുണയും അംഗീകാരവും ഇത്തവണത്തെ ഫുഡ്‌ടെക്കിനുണ്ട്‌.
കേരളത്തിലെ എസ്‌എംഇ മേഖലയില്‍ നിന്നുള്ള 20ലേറെ വരുന്ന ചെറുകിട, ഇടത്തരം സംരഭങ്ങള്‍ പങ്കെടുക്കുന്ന കേരള ഇന്‍ഡസ്‌ട്രിയല്‍ പവലിയനാകും മേളയുടെ പ്രധാന ആകര്‍ഷണം. സംസ്ഥാന വ്യവസായവാണിജ്യ വകുപ്പ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ പവലിയനില്‍ മൂന്ന്‌ എസ്‌ സി, എസ്‌ടി യൂണിറ്റുകളുമുണ്ടാകും. ഇതിനു പുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള എസ്‌എംഇ യൂണിറ്റുകളുമായി എഫ്‌ഐഒ പവലിയനുമുണ്ടാകും.
വിര്‍ച്വല്‍ എക്‌സ്‌പോയ്‌ക്ക്‌ സമാന്തരമായി ബി2ബി മീറ്റിംഗുകളും നടക്കും. ഇന്ത്യയില്‍ നിന്നുള്ള ബയേഴ്‌സിനു പുറമെ ഇത്തവണ ശ്രീലങ്ക, ബംഗ്ലാദേശ്‌, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും ഏറെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ പറഞ്ഞു. ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങള്‍, ഉപകരണ നിര്‍മാതാക്കള്‍ എന്നിവര്‍ക്കു പുറമെ കയറ്റുമതി സ്ഥാപനങ്ങള്‍, ആഗോള ട്രേഡിംഗ്‌ സ്ഥാപനങ്ങള്‍, ഇറക്കുമതി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മേള സന്ദര്‍ശിക്കാനെത്തും.

കേരളാ വാട്ടര്‍ അതോറിറ്റി എഞ്ചിനീയറിംഗ്‌ സ്റ്റാഫ്‌ അസോസിയേഷന്‍

 Icfm hm«À AtXm-dnän F©n\o-b-dnwKv Ìm^v Atkm-kn-tb-j³ സ്റ്റീഫൻ ജോർജ്{]knUâv Sn.F.A_vZp kemw P\d sk{I«dn

            

       tIcfm hm«À AtXmdnän F©n\o-b-dnwKv Ìm^v Atkmkntbjsâ ഓൺലൈൻ kwØm\ kt½f\w {]knUâmbn മുൻ എം എൽ  സ്റ്റീഫൻ ജോർജിനെയും P\d sk{I«dnbmbn Sn.F. A_vZp സലാമിനെയും sXcsªSp¯p. aäp`mchmlnIÄ : hÀ¡nwKv {]knUâv: sI.sI.kmenlv(FdWmIpfw), sshkv {]knUâv: ലിയോൺസ്(FdWmIpfw)tPmbnâv sk{I«dnamÀ: ജോസ് പോൾ (തിരുവനന്തപുരം), എം. hnPbIpamÀ(]me¡mSv), മധു (തലശ്ശേരി)സുനിൽകുമാർ (പിറവം) {SjdÀ: സക്കീർ(FdWmIpfw) I½änbwK§Ä: രഞ്ജിത്ത്കുമാർ(പീരുമേട്)ദീപ ബാലു(തിരുവനന്തപുരം)ബൈജേഷ്എസ്.കെ(tImgnt¡mSv), സുധീർ (ഗുരുവായൂർ), മണികണ്ഠൻ (എടപ്പാൾ), അഷ്‌റഫ് (മലപ്പുറം), ഗിരീഷ്‌കുമാർ (പുനലൂർ), രേഖ (]me¡mSv), അഭിലാഷ് (തിരുവനന്തപുരം), പ്രസന്നൻ. കെ.ജി (ഇടുക്കി), രാജേഷ് ആർ (എടത്വ), ഷംസാദ് (കണ്ണൂർ), അനിൽ (കോട്ടയം) സജീന്ദ്രൻ, (ചേർത്തല).    

 

ശമ്പള പരിഷ്‌ക്കരണ റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ച് ഉത്തരവാകുകജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി നിർവ്വചിച്ചു കാര്യക്ഷമമായ പ്രവർത്തനത്തിന് സാഹചര്യമൊരുക്കുക, ടെക്‌നിക്കൽ സ്പെഷ്യൽ റൂൾസ് അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക, tIUÀ kvs{S§v¯v A\p-]mXw പാലിച്ചുള്ള സീനിയോറിറ്റി ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുക, ഓവർസിയർ തസ്തികയിലെ ഒഴിവുകൾ നികത്തുക, പദ്ധതി വിഭാവന ലക്ഷ്യം നിറവേറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക, വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുക, കൺസ്യൂമർ ബിൽ ലളിതമാക്കുക XpS§nb hnhn[ Bhiy§fpw kt½f\w D¶bn¨p.

 

       Fw. Sn. kmbv{]Im-iv A²y-£-\m-bn-cp-¶p. kmenlv sI.sI. dnt¸mÀ«v AhXcn¸n¨p. എം. hnPbIpamÀ, ജോസ് പോൾ, Sn.F. A_vZp kemw, സുനിൽകുമാർ, sI._n. A_vZp Akokv, മധു, സക്കീർ F¶nhÀ {]kwKn¨p

ഹെൽപ്പ് ഡെസ്കുകൾ 24 മുതൽ



ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക  പ്രവേശനത്തിനുള്ള  അപേക്ഷകൾ അയയ്ക്കുന്നതിന്  വിദ്യാർഥികളെയും രക്ഷകർത്താക്കളെയും സഹായിക്കുന്നതിനായി ജില്ലയിലെ എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്ക്കുകൾ 24 ന് ചൊവ്വാഴ്ച ആരംഭിക്കും.  
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, ടെക്നിക്കൽ, റെസിഡൻഷ്യൽ, സ്പെഷൽ സ്കൂൾ വിഭാഗങ്ങളിലെ 209 സ്കൂളുകളിൽ സയൻസ്, ഹുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിനാണ് ഹെൽപ് ഡെസ്ക്കുകൾ. പ്രവേശനം ആഗ്രഹിക്കുന്ന പ്ലസ് വൺ കോഴ്സുകളെക്കുറിച്ചും അവയുടെ കോമ്പിനേഷനുകൾ, സീറ്റുകളുടെ ലഭ്യത, അപേക്ഷിക്കുവാൻ ആവശ്യമായ വിവരങ്ങൾ, വിവിധ കാറ്റഗറിയിൽ ഉൾപ്പെടുന്ന അപേക്ഷകരെ മുൻനിർത്തി ഉണ്ടാകുന്ന സംശയങ്ങൾ തുടങ്ങി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും വിദ്യാർത്ഥികളെ  സഹായിക്കും. 
 കോവിഡ് ഭീതി നിറഞ്ഞ ഈ സമയത്ത് അപേക്ഷ സമർപ്പണം മുതൽ അഡ്മിഷൻ ലഭിക്കുന്നതു വരെയുള്ള പ്രവേശന നടപടികൾ ലളിതവും, സുതാര്യവും, കുറ്റമറ്റതുമാക്കുന്നതിന് ഹെൽപ്പ് ഡെസ്ക്കുകൾ  സഹായിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

നേട്ടം കൊയ്ത് കുടുംബശ്രീയുടെ ഓണം വിപണന മേളകൾ




എറണാകുളം : ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസുകൾ നടത്തിയ ഓണം വിപണന മേളയിൽ മികച്ച വിറ്റുവരവ്.  ആകെ വിറ്റുവരവ് ഇനത്തിൽ 1.45 കോടി രൂപയാണ്  ലഭിച്ചത്. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഏറ്റവും മികച്ച വിപണിയായിരുന്നു ഓണം വിപണന മേളകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം പരിമിതമായാണ് ഓണം വിപണന മേളകൾ സംഘടിപ്പിച്ചത്. എന്നാൽ ഈ വർഷം 101 സിഡിഎസുകളിൽ 95 സിഡിഎസുകളിലും ഓണം വിപണനമേള നടത്തി.   സർക്കാർ നിശ്ചയിച്ച കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു  നടത്തിയ വിപണന മേളയിൽ കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകളുടെ പച്ചക്കറിയും സംരംഭ യൂണിറ്റുകളുടെ പലഹാരങ്ങൾ, പൊടി ഉത്പന്നങ്ങൾ, വിവിധതരം അച്ചാറുകൾ, സ്ക്വാഷുകൾ,  തുണിത്തരങ്ങൾ, കരകൗശലവസ്തുക്കൾ, പേഴ്സണൽ കെയർ ഉത്പന്നങ്ങൾ എന്നിവ വിപണനത്തിനായി എത്തിച്ചിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ തയ്യൽ കോൺസോർഷ്യം ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിച്ച മാസ്കുകളും വിപണന മേളകളുടെ  പ്രത്യേക ആകർഷണം ആയിരുന്നു. സിഡിഎസ് ഓണം വിപണനമേളകൾ കൂടാതെ ജില്ലയിൽ സപ്ലൈകോയുമായി സഹകരിച്ച് മറൈൻ ഡ്രൈവിലും കാക്കനാട് കളക്ടറേറ്റ് കോമ്പൗണ്ടിലും ആയി  രണ്ട് ജില്ലാ തല ഓണം വിപണന മേളകളും  സംഘടിപ്പിച്ചു.  ജില്ലയിലെ വിവിധ ഓണം മേളകളിൽ 1785 ജെ എൽ ജി ഗ്രൂപ്പുകളും 1850 സംരംഭ ഗ്രൂപ്പുകളാണ് പങ്കെടുത്തത്.  

2021 ഓഗസ്റ്റ് 8, ഞായറാഴ്‌ച

ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു


 എ. എ വൈ കാർഡുടമകൾക്കുള്ള കിറ്റിൻ്റെ വിതരണം 60 ശതമാനം പൂർത്തിയായി

എറണാകുളം : മുഴുവൻ റേഷൻ കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. വിതരണം ഒരാഴ്ച പിന്നിട്ടപ്പോൾ ജില്ലയിലെ 60 ശതമാനം എ.എ.വൈ കാർഡുടമകളും ഓണക്കിറ്റ് കൈപ്പറ്റി. ആകെയുള്ള 37126 എ എ വൈ കാർഡുടമകളിൽ 22100 ആളുകളും കിറ്റ് വാങ്ങി.
രണ്ടാം ഘട്ടത്തിൽ 
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട
പിങ്ക് കളർ കാർഡുടമകൾക്കും മൂന്നാം ഘട്ടത്തിൽ മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ പെട്ട
നീല കളർ കാർഡുടമകൾക്കും നാലാം ഘട്ടത്തിൽ മുൻഗണനേതര  നോൺ സബ്സിഡി വിഭാഗത്തിൽ ഉൾപ്പെട്ട
വെള്ള കളർ കാർഡുടമകൾക്കും കിറ്റുകൾ വിതരണം ചെയ്യും. ഓഗസ്റ്റ് 16 ന് മുൻപായി എല്ലാവർക്കും ഓണകിറ്റ് എത്തിക്കാൻ ആണ് നിലവിൽ ലക്ഷ്യമിടുന്നത്.

 ഓഗസ്റ്റ്‌ 4 മുതൽ ഓഗസ്റ്റ് 7 വരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട കാർഡുടമകൾക്കും ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 12 വരെ മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ പെട്ട
നീല കളർ കാർഡുടമകൾക്കുള്ള കിറ്റുകളും ഓഗസ്റ്റ് 13 മുതൽ 16 വരെ നോൺ സബ്സിഡി വിഭാഗത്തിൽ ഉൾപ്പെട്ട
വെള്ള കളർ കാർഡുടമകൾക്കുള്ള കിറ്റുകളും വിതരണം ചെയ്യും.

പഞ്ചസാര ഒരു കിലോഗ്രാം, വെളിച്ചെണ്ണ , ചെറുപയർ, തുവര പരിപ്പ്, തേയില, മുളക് പൊടി, ശബരി പൊടി ഉപ്പ്, മഞ്ഞൾ , സേമിയ അല്ലെങ്കിൽ പാലട  ഉണക്കലരി, കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശർക്കരവരട്ടിയോ ഉപ്പേരിയോ ,ഒരു കിലോഗ്രാം ആട്ട, ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി തുടങ്ങിയവയായിരിക്കും കിറ്റിൽ ഉണ്ടാകുക.

ജില്ലയിൽ 881834 കിറ്റുകളാണ് തയാറാക്കുന്നത്. കാർഡുകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കിറ്റുകളുടെ എണ്ണവും കൂട്ടും. എ. എ വൈ വിഭാഗത്തിൽ ജില്ലയിൽ ആകെ 37126 കാർഡുകൾ ആണ് ഉള്ളത്. മുൻഗണന വിഭാഗത്തിൽ 255522 കാർഡുകളും മുൻഗണനേതര സബ്‌സിഡി വിഭാഗത്തിൽ 278356 കാർഡുകളും മുൻഗണനേതര  നോൺ സബ്സിഡി വിഭാഗത്തിൽ 307310 കാർഡുകളുമാണ് ജില്ലയിലുള്ളത്.

2. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 208  പേർക്കെതിരെ നടപടി
എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 208 പേർക്കെതിരെ വെള്ളിയാഴ്ച നടപടി സ്വീകരിച്ചു.     സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്.
    മാസ്ക് ധരിക്കാത്തതിന് 162 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് 16 പേർക്കെതിരെയും നടപടി സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് ആൾക്കൂട്ടം ചേർന്ന സംഭവത്തിൽ ഉത്തരവാദികളായ മൂന്ന് പേർക്കെതിരെയും ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചതിന് രണ്ട് പേർക്കെതിരെയും നടപടി സ്വീകരിച്ചു.

സ്ത്രീധന വിരുദ്ധ കാംപയിന്‍ ; കേരള പോലീസുമായി സഹകരിച്ച് ജോഷ്



തിരുവനന്തപുരം: സ്ത്രീധനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ കേരള പോലീസുമായുള്ള സഹകരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഹ്രസ്വ വീഡിയോ ആപ്പായ ജോഷ്. സംസ്ഥാനത്ത് ഇപ്പോഴും നിലനില്‍ക്കുന്ന സ്ത്രീധനമെന്ന ദുരാചാരത്തെക്കുറിച്ചും സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും അടിച്ചമര്‍ത്തുന്നത് മുതല്‍ ഗാര്‍ഹിക പീഡനവും വൈകാരിക സമ്മര്‍ദ്ദവും വരെയുള്ള അതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉപയോക്താക്കളെ അറിയിക്കുകയാണ് ലക്ഷ്യം.

ഹ്രസ്വ-ഫോര്‍മാറ്റ് ഉള്ളടക്കത്തിന്റെ ശക്തി പ്രയോജനപ്പെടുത്താനും സ്ത്രീകളെ വസ്തുക്കളായി മാത്രം കാണുന്ന ഈ സാമൂഹിക തിന്മയ്ക്കെതിരെ ശബ്ദം ഉയര്‍ത്താനും ആപ്പിന്റെ ഉപയോക്താക്കളോടും സ്രഷ്ടാക്കളോടും സ്വാധീനശേഷിയുള്ളവരോടും ആഹ്വാനം ചെയ്യുന്നു. ഇതുവഴി ആപ്പിലെ ' സ്ത്രീധന വിരുദ്ധ ' ചലഞ്ചിന് കീഴില്‍ അതുല്യമായ 1000 അഭിപ്രായങ്ങള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. രാഹുല്‍ ആര്‍ നമ്പ്യാര്‍, വൃന്ദ ഗോപാലകൃഷ്ണന്‍, ജോബിന്‍ വര്‍ഗീസ്, ശില്‍പ എന്‍എസ്, നിഖില്‍,  ലെന തുടങ്ങിയ ജോഷ് ഉള്ളടക്ക സ്രഷ്ടാക്കള്‍ അവരുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് കാംപയിനെ പിന്തുണയ്ക്കാന്‍ മുന്നോട്ട് വന്നു. കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി കേരള പോലീസും ആപ്പിലെ അവരുടെ പ്രൊഫൈലിലൂടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

കേരള പോലീസുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. സംസ്ഥാനത്ത് വലിയ തോതില്‍ നിലനില്‍ക്കുന്ന സ്ത്രീധനമെന്ന ദുരാചാരത്തെ ഇല്ലാതാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ഞങ്ങളുടെ പിന്തുണ ഉറപ്പു നല്‍കുന്നു. നന്മയ്ക്കായി പങ്കുചേരുകയും ഇതുപോലുള്ള സെന്‍സിറ്റീവ് പ്രശ്നങ്ങളില്‍ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തില്‍ ഒരു നല്ല സ്വാധീനം സൃഷ്ടിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. 'സേ നോ ടു ഡൗറി' ചലഞ്ചിലൂടെ സ്ത്രീധനവുമായി ബന്ധപ്പെട്ട തിന്മയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും പ്രശ്നം കൂട്ടായി പരിഹരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു-ഹെഡ് ഓഫ് ക്രിയേറ്റര്‍ ആന്‍ഡ് കണ്ടന്റ് എക്കോ സിസ്റ്റം സുന്ദര്‍ വെങ്കിട്ടരാമന്‍ പറഞ്ഞു.

വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം നല്‍കുന്ന സമ്പ്രദായം തടയുന്നതിനുള്ള ഒരു നടപടിയെന്ന നിലയിലാണ് കേരള പോലീസ് ' സേ നോ ടു ഡൗറി' എന്ന കാംപയിന്‍ ആരംഭിച്ചത്. കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാമൂഹിക തിന്മകളിലൊന്നാണിത്. ഈ വിപത്ത് നമ്മുടെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കാനുള്ള ശരിയായ സമയമാണിതെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ഇതിനായി കേരള പോലീസ് വലിയ അളവില്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കാന്‍ തീരുമാനിച്ചു. ഈ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍നിര മൊബൈല്‍ ആപ്ലിക്കേഷനുകളിലൊന്നായ ജോഷുമായി സഹകരിക്കുന്നതില്‍ കേരള പോലീസ് സന്തോഷിക്കുന്നു. ഈ ആപ്പ് യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറിയിരിക്കുന്നു. കാംപയിന്‍ യുവാക്കളെ ലക്ഷ്യമിടുന്നതിനാല്‍ ഹ്രസ്വ വീഡിയോകളുടെ രൂപത്തില്‍ സന്ദേശം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ശരിയായ പ്ലാറ്റ്ഫോമാണ് ജോഷ്- തിരുവനന്തപുരം റേഞ്ച് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മനോജ് എബ്രഹാം പറഞ്ഞു.

110 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളും 54 ദശലക്ഷം ദൈനംദിന സജീവ ഉപയോക്താക്കളുമുള്ള ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും ഏറ്റവും കൂടുതല്‍ ഇടപെടലുകളുള്ളതുമായ ഷോര്‍ട്ട് വീഡിയോ ആപ്പാണ് ജോഷ്.

കോവിഡിനെ നിർവീര്യമാക്കാനുള്ള യന്ത്രവുമായി ബോംബ് സ്ക്വാഡ് അംഗം

 

    വീടുകളിലും സ്ഥാപനങ്ങളിലും കോവിഡ് അണുനശീകരണത്തിന് ഉപയുക്തമായ അൾട്രാവയലറ്റ് യന്ത്രം സ്വന്തമായി വികസിപ്പിച്ച് ബോംബ് സ്ക്വാഡ് അംഗം. പൊതുവിപണിയിൽ അൻപതിനായിരം രൂപ മുതൽ 2.40 ലക്ഷം രൂപവരെ വിലവരുന്ന യന്ത്രം പതിനായിരം രൂപ മുതൽമുടക്കിൽ നിർമിച്ച് എറണാകുളം ബോംബ് സ്ക്വാഡ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിനു നൽകിയത് ബോബ് സ്ക്വാഡിൽ അംഗമായ സിവിൽ പോലീസ് ഓഫീസർ എസ്. വിവേകാണ്. 
   രാസ രീതികളുപയോഗിച്ച് അണുനശീകരണം സാധ്യമാകാത്ത ലബോറട്ടറികൾ, ഓഫീസുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കുറഞ്ഞ സമയത്തിനുള്ളിൽ യന്ത്രമുപയോഗിച്ച് ശുദ്ധീകരിക്കാം.  പ്രവർത്തനം ആരംഭിച്ച് 20 സെക്കൻഡുകൾക്കു ശേഷം മാത്രമേ യന്ത്രം വികിരണങ്ങൾ പ്രസരിപ്പിക്കുകയുള്ളു. അൾട്രാവയലറ്റ് വികിരണങ്ങൾ മനുഷ്യന് ഹാനികരമാണെന്നതിനാൽ ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാൽ തനിയേ  പ്രവർത്തം നിർത്തുന്ന മോഷൻ സെൻസറുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 
   വൈറസുകളുടെയും ബാക്ടീരിയകളുടെയും ആർ.എൻ.എയും ഡി.എൻ.എയും നിർവീര്യമാക്കുവാനുള്ള യന്ത്രത്തിന്റെ കാര്യക്ഷമത തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിൽ പരീക്ഷിച്ചു വിജയിച്ചതാണ്. എരൂർ ആസ്ഥാനമായ എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ബോംബ് സ്ക്വാഡിൽ അംഗമാണ് ആലപ്പുഴ 
തുറവൂർ സ്വദേശിയായ എസ്. വിവേക്.
  പോലീസ് സേനക്ക് വേണ്ടി വിവേക് വികസിപ്പിച്ച നൂതന നിയന്ത്രിത സ്ഫോടന സംവിധാനം സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുന്നതോടെ ഡിറ്റണേറ്ററുകൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായി രണ്ടാൾ ചേർന്ന് ബാറ്ററി ചുമക്കുന്ന രീതി പഴങ്കഥയാകും. പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ് വിവേക് വികസിപ്പിച്ച സ്ഫോടന യന്ത്രം.  ഓട്ടോമാറ്റിക്ക് സാനിറൈസർ യന്ത്രങ്ങൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടേതടക്കം വിവിധ പോലീസ് ഓഫീസുകളിലേക്ക് ഇദ്ദേഹം നിർമിച്ച് നൽകിയിട്ടുണ്ട്.

ഗ്രീന്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി കിംസ്ഹെല്‍ത്ത് ഈസ്റ്റ്



തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ആശുപത്രികളില്‍ ആദ്യമായി ന്യൂ ബില്‍ഡിംഗ് വിഭാഗത്തില്‍ ഗ്രീന്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി തിരുവനന്തപുരത്തെ കിംസ്ഹെല്‍ത്ത് ഈസ്റ്റ്. പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന കേരളത്തിലെ ആദ്യ പദ്ധതി കൂടിയാണിത്. ഹരിത കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ക്ക് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലാണ് (ഐജിബിസി) ഈ അംഗീകാരം നല്‍കുന്നത്.

സുസ്ഥിരത ഉറപ്പുവരുത്തി പരിസ്ഥിതി സൗഹൃദമായി കിംസ്ഹെല്‍ത്ത് ക്യാംപസിനോടു ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത കിംസ്ഹെല്‍ത്ത് ഈസ്റ്റിന് ഗ്രീന്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ഊര്‍ജ്ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി നിര്‍മ്മിച്ച 270 കിടക്കകളുള്ള കിംസ്ഹെല്‍ത്ത് ഈസ്റ്റിന്‍റെ നിര്‍മ്മാണത്തിനു പിന്നിലുള്ള ദീര്‍ഘവീക്ഷണവും അര്‍പ്പണമനോഭാവവുമാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടാണ് 4.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ കിംസ്ഹെല്‍ത്ത് ഈസ്റ്റിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കിംസ്ഹെല്‍ത്തിന്‍റെ എല്ലാ പുതിയ കെട്ടിടങ്ങളും ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷന് അനുസൃതമായി ദീര്‍ഘവീക്ഷണത്തോടെയാണ് നിര്‍മ്മിക്കുന്നത്. കിംസ്ഹെല്‍ത്തിന്‍റെ കൊല്ലം മള്‍ട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിന് 2018 ല്‍ ഗ്രീന്‍ ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദ സമീപനത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെല്ലാം സുസ്ഥിരത  കൈവരിക്കുകയാണ് ലക്ഷ്യം.

കിംസ്ഹെല്‍ത്ത് ഈസ്റ്റിന്‍റെ പ്രകാശ ക്രമീകരണങ്ങളില്‍ രാജ്യാന്തര മാനദണ്ഡമായ  എല്‍എം 79 ഉം എല്‍എം 80 ഉം  പാലിച്ചിട്ടുണ്ടെന്ന് കിംസ്ഹെല്‍ത്ത് പ്രോജക്ട് ജനറല്‍ മാനേജര്‍ ബിജു എസ് എ പറഞ്ഞു. ഉയര്‍ന്ന ഗുണമേന്‍മയുള്ള വാട്ടര്‍ കൂള്‍ഡ് സ്ക്രൂ ചില്ലറുകളും  എയര്‍കണ്ടീഷന്‍ മുറികളുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ സെന്‍ട്രല്‍ പ്ലാന്‍റ് മാനേജറും സജ്ജമാക്കിയിട്ടുണ്ട്. കൊവിഡാനന്തര ഘട്ടത്തില്‍  പ്രസിദ്ധീകരിച്ച ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുടെ വായുസഞ്ചാര മാനദണ്ഡം അഷ്റേ 170 പാലിച്ചിട്ടുണ്ട്. ഹീറ്റ് റിക്കവറി വീലുകള്‍ ഉപയോഗിച്ച്  ഫ്രഷ് എയര്‍ വെന്‍റിലേഷന്‍ ക്രമീകരിച്ചിട്ടുണ്ട്.  പ്രകാശം അകത്തു കടക്കുന്നരീതിയിലും എന്നാല്‍ ചൂട് അകത്തുകടക്കാത്ത രീതിയിലുമാണ്  കെട്ടിടത്തിന്‍റെ മുന്‍വശം  ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ റൈഫിൾ


 കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ റൈഫിൾ ഉപയോഗിച്ച് നോക്കുന്ന കായിക മന്ത്രി വി. അബ്ദുറഹിമാൻ

2021 ജൂലൈ 31, ശനിയാഴ്‌ച

വൈത്തിരി സംസ്ഥാനത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിക്കുന്ന ആദ്യ ടൂറിസം കേന്ദ്രം

 




തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷിത ഇടങ്ങളാക്കി മാറ്റുന്നതിനായി കോവിഡ് -19 വാക്സിനേഷന്‍ യജ്ഞം ഊര്‍ജ്ജിതമാക്കി കേരളം. ഇതിന്‍റെ ഭാഗമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കി വയനാട് ജില്ലയിലെ വൈത്തിരി സമ്പൂര്‍ണ വാക്സിനേഷന്‍ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം കേന്ദ്രമായി മാറി.

പകര്‍ച്ചവ്യാധിയുടെ തീവ്രത കുറയുന്നതോടെ സന്ദര്‍ശകരെ സ്വീകരിക്കാന്‍ കേരളം തയ്യാറാകും. മലയോര, കായല്‍ ടൂറിസം കേന്ദ്രങ്ങള്‍, കടല്‍ത്തീര അവധിക്കാല ഇടങ്ങള്‍, പൈതൃക, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയടക്കം സംസ്ഥാനത്തെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കിയായിരിക്കും സന്ദര്‍ശകരെ വരവേല്‍ക്കുക.

സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുന്നതിന് മുന്‍കൈയെടുക്കുമെന്ന് കേരള ടൂറിസം മന്ത്രി ശ്രീ. പി. എ മുഹമ്മദ് റിയാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തിലും കോഴിക്കോട് നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുമുള്ള മലയോര പരിസ്ഥിതി ടൂറിസം കേന്ദ്രമായ വൈത്തിരിയില്‍ ജൂലൈ 13 മുതല്‍ 17 വരെ നടത്തിയ വാക്സിനേഷന്‍ യജ്ഞത്തിലാണ് മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കിയത്.

കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ദക്ഷിണേന്ത്യയില്‍ സഞ്ചാരികളുടെ പ്രധാന ടൂറിസം ആകര്‍ഷണമാണ്. വനങ്ങളും മലകളും വെള്ളച്ചാട്ടങ്ങളുമടങ്ങുന്ന പ്രകൃതിസൗന്ദര്യം തേടിയാണ് സഞ്ചാരികള്‍ വയനാട്ടിലെത്തുന്നത്.

കോവിഡിനു ശേഷം ടൂറിസം മേഖല സജീവമാകുമ്പോള്‍ സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തേടാനാണ് സഞ്ചാരികള്‍ ശ്രദ്ധിക്കുകയെന്നും അവരുടെ സുരക്ഷിതത്വം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലെയും ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മുഴുവന്‍ പേര്‍ക്കും കോവിഡ് -19 വാക്സിന്‍ നല്‍കുന്നത് വളരെ പ്രധാനമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. അതിമനോഹരമായ പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹിക്കപ്പെട്ട വയനാടിന് ധാരാളം ടൂറിസം സാധ്യതയുണ്ട്. സാഹസിക വിനോദസഞ്ചാരം ഉള്‍പ്പെടെ നടപ്പാക്കി ഈ പ്രദേശം വികസിപ്പിക്കാന്‍ വലിയ പദ്ധതികളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധ കുത്തിവയ്പ് കാമ്പയിന്‍ ഒരു വലിയ ലക്ഷ്യമെന്ന നിലയില്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കേരള സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ടൂറിസം) ഡോ. വി. വേണു ഐ.എ.എസ് പറഞ്ഞു. ടൂറിസം വകുപ്പിനൊപ്പം വ്യവസായ സ്ഥാപനങ്ങളും ജീവനക്കാരുടെ കൂട്ടായ്മകളും പ്രാദേശിക സമൂഹങ്ങളും അതിന്‍റെ വിജയത്തിനായി സജീവ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷന്‍ യജ്ഞത്തിലൂടെ കോവിഡാനന്തര ഘട്ടത്തില്‍ വിനോദസഞ്ചാരികള്‍ തെരഞ്ഞെടുക്കുന്ന സുരക്ഷിത പ്രദേശമായി കേരളത്തെ മാറ്റുമെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ. വി.ആര്‍ കൃഷ്ണ തേജ ഐഎഎസ് പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് സന്ദര്‍ശകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റെ, സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും വാക്സിനേഷന്‍ യജ്ഞം. ആലപ്പുഴ, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, വര്‍ക്കല തുടങ്ങിയവ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളാക്കി മാറ്റും.

ടൂറിസം വകുപ്പ് ആരോഗ്യവകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സഹകരണത്തോടെ വൈത്തിരിയില്‍ നടത്തിയ വാക്സിനേഷന്‍ യജ്ഞത്തില്‍ 5395 പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെയും സുഗന്ധഗിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുമാണ് വാക്സിനേഷന്‍ യജ്ഞത്തിന് നേതൃത്വം നല്‍കിയത്.

തിരിച്ചെത്തിയ പ്രവാസികൾക്ക് നഷ്ടപെട്ടത് 1180 കോടി രൂപ..!

 കോവിഡ് പ്രതിസന്ധിയിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നഷ്ടപെട്ടത് 1180 കോടി രൂപ..!





കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടും ലീവിൽ തിരികെ പ്രവേശിക്കാം എന്ന പ്രതീക്ഷയിലും വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ  പ്രവാസികൾക്ക് തിരികെ കിട്ടാനുള്ള ശമ്പള- ആനുകൂല്യ ഇനത്തിൽ പെട്ട തൂക 1180 കോടിയോളം രൂപ വരുമെന്ന് സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ്‌സ് സ്റ്റഡീസ് (CIMS) നടത്തിയ പഠനത്തിൽ നിന്ന് വ്യക്തമായി.

കോവിഡ് പ്രതിസന്ധി മുതലെടുത്ത് വിദേശ രാജ്യങ്ങളിലെ കമ്പനികളും തൊഴിൽ ദാതാക്കളും പരിഭ്രാന്തരായി നാട്ടിലേക്ക് പോന്ന തൊഴിലാളികളുടെ മുടങ്ങി കിടന്ന ശമ്പളം, അത്രയും വര്ഷം തൊഴിൽചെയ്തതിന്റെ ആനുകൂല്യങ്ങൾ, ഓവർ ടൈം തുക, ലീവ് ആനുകൂല്യങ്ങൾ എന്നിവ വ്യാപകമായി വെട്ടികുറച്ചതായി പരാതി ഉയർന്നിരുന്നു. പകർന്നു പടരുന്ന  കോവിഡ് പകർച്ചവ്യാധിയിൽ നിന്ന് രക്ഷപെടാനായി തൽക്കാലം  നാട്ടിലേക്ക് പോകാനും തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും എന്നു  കരുതി നാട്ടിലെത്തിയ പലർക്കും ജോലിയിനി തുടരേണ്ടതില്ല എന്നും, വിസ ഇനി പുതുക്കി നൽകുന്നില്ല എന്നുമുള്ള അറിയിപ്പുകളാണ് കമ്പനിയിൽ നിന്നും തൊഴിൽ ദാതാക്കളിൽ നിന്നും പിന്നീടു ലഭിച്ചിരിക്കുന്നത്.  

കൃത്യമായ രേഖകളുടെയും വിദേശ രാജ്യങ്ങളിലെ വേതന വ്യവസ്ഥ പ്രകാരം കണക്ക് കൂട്ടിയതിന്റെ അടിസ്ഥാനത്തിലും വിദേശത്ത് നിന്ന് തിരികെയെത്തിയ 3345 പ്രവാസി തൊഴിലാളികളിൽ സിംസ്  നടത്തിയ  പഠനത്തിൽ നിന്ന്  വേതന മോഷണത്തിന് ഇരയായ 397 തൊഴിലാളികൾക്ക്  62 കോടിയിൽപരം രൂപയുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കുന്നു.

ജൂലൈ മൂന്നിലെ നോർക്ക റൂട്സ് കണക്കു പ്രകാരം വിദേശത്ത്  നിന്ന് ജോലി നഷ്ടപെട്ടു   തിരികെ വന്നവരുടെ എണ്ണം 10,73,673 വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതിൽ  118,000 ത്തോളം പേർക്ക് അവരുടെ ശമ്പള വേതന  ആനുകൂല്യങ്ങൾ കിട്ടാനുണ്ടെന്നും  അതിൽ  ഒരാൾക്ക് ലഭിക്കാനുള്ളത്  ശരാശരി വെറും ഒരു ലക്ഷമെന്ന് കണക്കാക്കി മൂല്യ നിർണയം നടത്തുമ്പോഴാണ് 1130 കോടിയുടെ തുകയിൽ എത്തി ചേരുന്നത്, എന്നാൽ യഥാർത്ഥ കണക്കുകളും ശരാശരി തുകയും ഇതിലും എത്രയോ കൂടുതലായിരിക്കും എന്നതാണ് വാസ്തവം. വന്ദേ ഭാരത് മിഷൻ വഴി നാട്ടിലെത്തിയ പ്രവാസ്സികളിൽ നിന്നും ഇതിന്റെ യഥാർത്ഥ ചിത്രം കണക്കാക്കാൻ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. റീപാട്രിയേഷൻ (repatriation) സമയത്ത് തന്നെ തൊഴിൽ നഷ്ടപെടുത്തി നാട്ടിലേക്ക് ഹതാശരായി വിമാനം കയറുന്ന മനുഷ്യരിൽ നിന്നും വിവരം ശേഖരിക്കാനുള്ള സാഹചര്യത്തെ വിദേശ കാര്യ മന്ത്രാലയം നഷ്ടപ്പെടുത്തി..!

പതിനായിരക്കണക്കിന് പ്രവാസി കുടുംബങ്ങളിൽ  പട്ടിണിയുടെ കരിനിഴൽ വീഴ്ത്തിയ വേതന നഷ്ടത്തെകുറിച്ച് പഠിക്കുവാനും പ്രവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ച ശക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയാറാകണെമന്നു ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയനുകളുടെ  പ്രതിനിധികളും പ്രവാസി മനുഷ്യാവകാശ പ്രവർത്തകരും സിംസും തമ്പാൻ തോമസ് ഫൗണ്ടേഷനും പ്രസ്സ് ക്ലബിൽ വെച്ച് ശനിയാഴ്ച്ച നടത്തുന്ന പത്ര സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയും വേതന മോഷണത്തെ സംബന്ധിച്ച റിപ്പോർട് പ്രസിദ്ധീകരിക്കുകയും ചെയ്യും  ..

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ സഹായ ഹസ്തം

 ദീപ്തിയുടെ മെഡിക്കല്‍ കോളേജ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്



 

രത്നഗിരിയിലെ സയാരെ ഗ്രാമത്തില്‍ നിന്ന് ഓണ്‍ലൈന്‍ പഠനത്തിനായുള്ള നെറ്റ് വര്‍ക്ക് കണക്ടിവിറ്റിക്കു വേണ്ടി മാത്രം ദിവസവും ഒരു കിലോമീറ്റര്‍ യാത്ര ചെയ്തിരുന്ന പത്തൊന്‍പതുകാരി ദീപ്തിക്ക് മെഡിക്കല്‍ കോളേജ് വിദ്യാഭ്യാസം എന്നത് സ്വപ്നങ്ങളില്‍ പോലും അസാധ്യമായിരുന്നു.  സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ പിന്തുണയോടെ ഈ പത്തൊന്‍പതുകാരി ഇപ്പോള്‍ ഗ്രാമത്തിലെ ആദ്യ വനിതാ ഡോക്ടറാകാന്‍ ഒരുങ്ങുകയാണ്.  മികച്ച രീതിയില്‍ ബോര്‍ഡ് പരീക്ഷ പാസാകുകയും നീറ്റ് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തപ്പോഴും തന്‍റെ മുന്നിലുള്ളത് സുഗമമായ പാതയല്ലെന്ന് ദീപ്തിക്കറിയാമായിരുന്നു.

 

നീറ്റ് പരീക്ഷയിലെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ദീപ്തിക്ക് അകോല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനവും ഉറപ്പായി. പക്ഷേഇതു മാത്രം പോരായിരുന്നു. സാമ്പത്തിക പരാധീനതകള്‍ ദീപ്തിയെ മെഡിക്കല്‍ വിദ്യാഭ്യാസമെന്ന സ്വപ്നത്തില്‍ നിന്നു പിന്നോക്കം വലിക്കുകയായിരുന്നു.  കുടുംബത്തിന്‍റെ പരിമിതമായ വരുമാനത്തിന് മെഡിക്കല്‍ കോളേജിലെ ഫീസും മറ്റു ചെലവുകളും താങ്ങാനാവുന്നതല്ലായിരുന്നു. ബന്ധുക്കള്‍ ചില്ലറ സഹായമൊക്കെ ചെയ്തപ്പോഴും ഹോസ്റ്റലിനും മറ്റ് ആവശ്യങ്ങള്‍ക്കുമായുള്ള പണം അപ്പോഴും തികയാതെ വന്നു.

 

ഡോക്ടറാകുക എന്നതു സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന ഘട്ടത്തിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സേവ സഹയോഗ് ഫൗണ്ടേഷനിലൂടെ ദീപ്തിയുടെ പഠനം ഉറപ്പാക്കാന്‍ മുന്നോട്ടു വരുന്നത്.  ഗ്രാമത്തില്‍ നിന്നു ഡോക്ടറാകാന്‍ ഒരുങ്ങുന്ന ആദ്യ പെണ്‍കുട്ടിയായ ദീപ്തിയെ സച്ചിനും എസ്എസ്എഫ് ഭാരവാഹികളും സമീപിക്കുകയും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആവശ്യമായ തുക ലഭ്യമാക്കുകയും ചെയ്തു.

 

ഫൗണ്ടേഷനിലൂടേയും അതിന്‍റെ പദ്ധതിയായ വിദ്യാര്‍ത്ഥി വികാസ് യോജനയിലൂടേയുമുള്ള സഹായം ലഭിക്കുന്ന നിരവധി പേരിലൊരാളാണ് ദീപ്തി.  താഴേക്കിടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാനുള്ള സാമ്പത്തിക പിന്തുണയാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്. വിദൂര മേഖലകളിലുള്ള സ്ക്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും സഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷങ്ങളിലായി നാലു സംസ്ഥാനങ്ങളിലെ 24 ജില്ലകളിലായി 883 വിദ്യാര്‍ത്ഥികള്‍ക്കാണ് സേവ സഹയോഗ് ഫൗണ്ടേഷന്‍ പിന്തുണ എത്തിച്ചത്.

 

തനിക്ക് ഈ സ്ക്കോളര്‍ഷിപ്പ് നല്‍കിയതിനു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫൗണ്ടേഷനോടു നന്ദിയുണ്ടെന്ന് സേവ സവയോഗ് ഫൗണ്ടേഷന്‍റെ ഹാന്‍ഡിലില്‍ ദീപ്തി പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തില്‍ പറയുന്നു.  തന്‍റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലാതാക്കിയ ഈ സഹായം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായിച്ചു എന്നും ദീപ്തി ചൂണ്ടിക്കാട്ടുന്നു. ഒരു ഡോക്ടറാകുക എന്ന തന്‍റെ ജീവിതാഭിലാഷം അകോല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയാണ്.  താന്‍ കഠിനമായി പ്രയത്നിക്കുമെന്നും  മിടുക്കരായ മറ്റു കുട്ടികളെ അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫൗണ്ടേഷന്‍ ചെയ്തതു പോലെ സഹായിക്കാന്‍ ഒരു നാള്‍ തനിക്കാവുമെന്നും ദീപ്തി പ്രത്യാശ പ്രകടിപ്പിച്ചു.

 

2021 ജൂലൈ 30, വെള്ളിയാഴ്‌ച

യാത്രാ വേളയില്‍ കണക്‌റ്റഡായിരിക്കാന്‍ 'ജോയ്‌ ഇ കണക്‌റ്റ്‌'


 


യാത്രാ വേളയില്‍ കണക്‌റ്റഡായിരിക്കാന്‍ 'ജോയ്‌ ഇ കണക്‌റ്റ്‌' ആപ്പുമായി വാര്‍ഡ്‌വിസാര്‍ഡ്‌ ഇന്നവേഷന്‍സ്‌ ആന്‍ഡ്‌ മൊബിലിറ്റി
കൊച്ചി: പ്രമുഖ ഇലക്ട്രിക്ക്‌ ടൂവീലര്‍ ബ്രാന്‍ഡ്‌ 'ജോയ്‌ ഇബൈക്കി'ന്റെ നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ്‌ ഇന്നവേഷന്‍സ്‌ ആന്‍ഡ്‌ മൊബിലിറ്റി ലിമിറ്റഡ്‌ പുതിയ 'ജോയ്‌ ഇകണക്‌റ്റ്‌' അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക്‌ പുതു തലമുറ സാങ്കേതിക വിദ്യയിലൂടെ പുതിയ റൈഡിങ്‌ അനുഭവം നല്‍കുന്നതിനായുള്ള ക്ലൗഡ്‌ അധിഷ്‌ഠിത മൊബൈല്‍ ആപ്ലിക്കേഷനാണിത്‌.
ജോയ്‌ ഇബൈക്കിന്റെ മുഴുവന്‍ ശ്രേണിയുമായി യോജിച്ചു പോകുന്നതുമാണ്‌ ആപ്പ്‌. മൊബൈല്‍ ഓപറേറ്റിങ്‌ സിസ്റ്റങ്ങളായ ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമായ ആപ്പ്‌ ഉപയോക്താക്കള്‍ക്ക്‌ അനായാസം ഡൗണ്‍ലോഡ്‌ ചെയ്യാം.
വാഹനം വിദൂരതയില്‍ നിന്നും മൊബൈലിലൂടെ ഓണ്‍/ഓഫ്‌ ചെയ്യല്‍, നാവിഗേഷന്‍, ബാറ്ററി നില ഡിസ്‌പ്ലേ, ജിയോഫെന്‍സ്‌ അലര്‍ട്ടുകള്‍, ബാറ്ററി ബാക്ക്‌അപ്പ്‌, ബാറ്ററി വോള്‍ട്ടേജിന്‌ അനുസരിച്ച്‌ ലക്ഷ്യത്തിലേക്കുള്ള ദൂരം, താപനില തുടങ്ങി മികച്ച യാത്ര പ്ലാന്‍ ചെയ്യുന്നതിന്‌ ആവശ്യമായ ഫീച്ചറുകളെല്ലാം ജോയ്‌ ഇകണക്‌റ്റിലുണ്ട്‌.
സഞ്ചരിച്ച മൊത്തം ദൂരം, യാത്രാ ദൈര്‍ഘ്യം, ലൊക്കേഷന്‍ സ്റ്റാറ്റസ്‌, ഓവര്‍ സ്‌പീഡിങ്‌ തുടങ്ങിയ ട്രിപ്പ്‌ സംബന്ധിച്ച എല്ലാ വിവരങ്ങളും ഡാഷ്‌ബോര്‍ഡ്‌ ഒറ്റ സ്‌ക്രീനില്‍ തന്നെ നല്‍കുന്നു.ഉപയോഗിച്ച വേഗം, ബ്രേക്കിങ്‌ എണ്ണം, നിര്‍ത്തല്‍, ക്ഷീണിത യാത്ര തുടങ്ങിയ വിവരങ്ങളില്‍ നിന്നും റൈഡറുടെ സ്വഭാവം വിശകലനം ചെയ്യുന്നു.
പരിസ്ഥിതി സംരക്ഷണ വിവരങ്ങളും ഡിസ്‌പ്ലെയിലുണ്ടെന്നത്‌ ആപ്പിനെ നൂതനമാക്കുന്ന സവിശേഷതയാണ്‌. സംരക്ഷിച്ച മരങ്ങളുടെ എണ്ണം, കാര്‍ബണ്‍ പുറം തള്ളലിന്റെ അളവ്‌, ഓരോ യാത്രയിലും ഇന്ധന ചെലവ്‌ ലാഭിച്ചത്‌ എന്നിവയെല്ലാം ഉപയോക്താവിന്‌ അറിയാം.
ഒറ്റ സ്‌ക്രീനില്‍ ഫ്‌ളീറ്റ്‌ അവലോകനം, അലേര്‍ട്ടുകള്‍ക്കായി ഡാഷ്‌ബോര്‍ഡ്‌, റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡുചെയ്യല്‍, ഫ്‌ളീറ്റ്‌ ഹെല്‍ത്ത്‌ മോണിറ്ററിംഗ്‌, ജിയോഫെന്‍സ്‌ അലേര്‍ട്ടുകള്‍ തുടങ്ങിയ അധിക സവിശേഷതകളും ആപ്ലിക്കേഷനിലുണ്ട്‌.
പുതിയതായി വരുന്ന ജോയ്‌ ഇബൈക്ക്‌ ഉല്‍പ്പന്നങ്ങളില്ലെല്ലാം ആധുനിക സാങ്കേതിക വിദ്യകള്‍ ഇന്‍ബില്‍റ്റായി സംയോജിപ്പിച്ചിരിക്കും. നിലവിലെ ഉപയോക്താക്കള്‍ക്ക്‌ ഇകണക്‌റ്റ്‌ ആപ്പ്‌ പ്ലേ സ്‌റ്റോര്‍ അല്ലെങ്കില്‍ ആപ്പ്‌ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ വാഹനം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാം.
നിലവിലെ ഉപയോക്താക്കള്‍ക്ക്‌ പേയ്‌മെന്റ്‌, ഇഎംഐ സ്റ്റാറ്റസ്‌, ഇന്‍ഷുറന്‍സ്‌ വിവരം, വ്യാപാര സ്ഥാപനം, ഓണ്‍ലൈന്‍ ബൈക്ക്‌ ബുക്കിങ്‌ പോര്‍ട്ടല്‍, എസ്‌ഒഎസ്‌ (ചാറ്റും വോയ്‌സ്‌ സപ്പോര്‍ട്ട്‌), ഐഒടി ഇന്റഗ്രേഷന്‍ റിക്വസ്റ്റ്‌, അടുത്തുള്ള ഡീലര്‍/ബാറ്ററി ബാങ്ക്‌ തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം പ്രത്യേകിച്ച്‌ ചെലവൊന്നും ഇല്ലാതെ ആസ്വദിക്കാം. ഓണ്‍/ഓഫ്‌ പോലുള്ള മുന്തിയ സൗകര്യങ്ങള്‍ക്ക്‌ അധിക ചെലവ്‌ നല്‍കേണ്ടി വരും.
ഇലക്ട്രിക്ക്‌ വാഹന വ്യവസായത്തിന്‌ ആവേശകരമായ കാലമാണിത്‌, ഉപഭോക്താക്കള്‍ക്ക്‌ സുസ്ഥിരമായത്‌ മാത്രമല്ല, സൗകര്യപ്രദവുമായ അനുഭവം പകരുന്നതിനായി ആധുനിക സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതിനായി പ്ലാന്‍ ചെയ്‌തുകൊണ്ടിരിക്കുകയാണെന്നും കണക്‌റ്റഡായിരിക്കാനും വിവരങ്ങള്‍ ലഭ്യമാക്കാനും ഡിജിറ്റല്‍വല്‍ക്കരണം പ്രധാനമാണെന്നും ഈ ആവശ്യത്തിനായാണ്‌ ജോയ്‌ ഇകണക്‌റ്റ്‌ അവതരിപ്പിക്കുന്നതെന്നും ഡിജിറ്റലായി സുരക്ഷിതവും തടസമില്ലാത്തതുമായ അനുഭവം പകരുകയാണ്‌ ലക്ഷ്യമെന്നും വാര്‍ഡ്‌വിസാര്‍ഡ്‌ ഇന്നവേഷന്‍സ്‌ ആന്‍ഡ്‌ മൊബിലിറ്റി ലിമിറ്റഡ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക്‌ വെര്‍ച്വല്‍ പ്രദര്‍ശനമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷന്‍






വിദ്യാര്‍ത്ഥികള്‍ക്ക്‌ വെര്‍ച്വല്‍ പ്രദര്‍ശനമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷന്‍ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ വെര്‍ച്വല്‍ പ്രദര്‍ശനമൊരുക്കി കെഎസ്യുഎം കൊച്ചി: സ്വന്തമായി സ്റ്റാര്‍ട്ടപ്പ്‌ സംരംഭങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ വെര്‍ച്വല്‍ പ്രദര്‍ശനമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷന്‍. ഇനോവേഷന്‍സ്‌ അണ്‍ലോക്‌ഡ്‌ എന്ന ഈ പ്രദര്‍ശനത്തിലേക്ക്‌ ആഗസ്റ്റ്‌ പത്ത്‌ വരെ അപേക്ഷിക്കാവുന്നതാണ്‌. താത്‌പര്യമുള്ളവര്‍ വേേു:െ//ശലറര.േെമൃൗേുാശശൈീി.ശി/ല്‌ലിെേമരശേ്‌ശശേല/െേൌറലിേ്‌ശൃൗേമഹലഃവശയശശേീി എന്ന വെബ്‌സൈറ്റ്‌ വഴി അപേക്ഷിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇനോവേഷന്‍ ആന്‍ഡ്‌ ഒണ്‍ട്രപ്രണര്‍ഷിപ്പ്‌ ഡവലപ്‌മന്‍റ്‌ സെല്ലുകളിലുള്ള(ഐഇഡിസി) വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതില്‍ അപേക്ഷിക്കാവുന്നതാണ്‌. ഒന്നോ അതിലധികമോ സംരംഭങ്ങളുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. മികച്ച നൂതനാശയമുള്ള ഉത്‌പന്നം അടിസ്ഥാനമാക്കിയാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അതത്‌ ഐഇഡിസികളിലുള്ള നോഡല്‍ ഓഫീസര്‍മാരാണ്‌ അപേക്ഷകള്‍ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ ശേഷം പ്രദര്‍ശനത്തിനായി അനുമതി നല്‍കേണ്ടത്‌. ഒരു സ്ഥാപനത്തില്‍ നിന്നും എത്ര ഉത്‌പന്നത്തിന്‌ വേണമെങ്കിലും അപേക്ഷിക്കാവുന്നതാണ്‌.