2021, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ത്രിദിന ഫുഡ്‌ടെക് ഇന്ത്യാ പ്രദര്‍ശനത്തിന് ഇന്ന് (ഓഗസ്റ്റ് 24) തുടക്കമാകും

 11-ാമത് ത്രിദിന ഫുഡ്‌ടെക് ഇന്ത്യാ പ്രദര്‍ശനത്തിന് ഇന്ന് (ഓഗസ്റ്റ് 24) തുടക്കമാകും


ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, കോള്‍ഡ് സ്‌റ്റോറേജ് ഉപകരണങ്ങള്‍, ഭക്ഷ്യച്ചേരുവകള്‍, ഫ്‌ളേവറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നായി 42 സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്


കൊച്ചി: ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍ക്കുള്ള പ്രദര്‍ശനമായ ഫുഡ്‌ടെക് ഇന്ത്യയുടെ 11-ാം പതിപ്പിന് ഇന്ന് ഓഗസ്റ്റ് തുടക്കമാകും. ഓണ്‍ലൈനില്‍ നടക്കുന്ന പ്രദര്‍ശനം രാവിലെ 11 മണിക്ക് ഇന്ത്യ-ബംഗ്ലാദേശ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്‍സഡസ്ട്രി പ്രസിഡന്റ് മല്ലൂബ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മുതല്‍ 7 വരെയാകും പ്രദര്‍ശന സമയം. സന്ദര്‍ശിക്കുന്നതിന് സന്ദര്‍ശിക്കുന്നതിനുള്ള ലിങ്ക്: https://foodtech.floor.bz/cast/login.


പാക്കേജിംഗ് രംഗത്തെ പ്രമുഖരായ ഏയ്‌സ് ഫൈന്‍പാക്ക്, സീപാക്ക് ഇന്ത്യ, സ്മാര്‍ട്പാക്ക് എന്‍ജിനീയറിംഗ്, പെറ്റ് ബോട്ട്‌ലുകള്‍ നിര്‍മിക്കുന്ന ഡ്യൂറോപാക്ക്, സീവറുകള്‍ നിര്‍മിക്കുന്ന ഗാലക്‌സി സിവ്‌ടെക്, ടേണ്‍കീ സൊലൂഷന്‍സ് നല്‍കുന്ന ഗോമ പ്രോസസ്, ഡെയറി പ്രോസസിംഗ് മെഷീനറികളുമായി റെപ്യൂട്ട് എന്‍ജിനിയേഴ്‌സ്, കണ്‍വെയര്‍ ബെല്‍റ്റ് മേഖലയില്‍ നിന്ന് ദി ഇന്‍ഡസ്ട്രിയല്‍ സോഴ്‌സ്, വിവിധ ഉല്‍പ്പന്ന മേഖലകളില്‍ നിന്നുള്ള ഹാര്‍ലി കാംബെല്‍, മറൈന്‍ ഹൈഡ്രോകൊളോയ്ഡ്‌സ്, ടേസ്റ്റ് ഹെവന്‍ ചിക്കന്‍, വയനാട് ജാക്ഫ്രൂട്‌സ്, വെസ്റ്റേണ്‍ ഇന്ത്യാ കാഷ്യു തുടങ്ങി 42 സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

ആദ്യദിനമായ ഇന്ന് (ഓഗസ്റ്റ് 24) ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലെ ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങളെക്കുറിച്ച് ശ്രീലങ്ക ഫുഡ് പ്രോസസ്സേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് മരിയോ ഡേ അല്‍വിസ്, സുമന്‍ പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ്‌സ് എംഡി സാഗര്‍ ആനന്ദ് കുറാദെ എന്നിവര്‍ പ്രസംഗിക്കും. പാക്കേജിംഗ് രംഗത്തെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ശ്രീലങ്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് പ്രസിഡന്റ് അനുരാധ ജയസിംഘെ, സസ്റ്റെയ്‌നബ്ള്‍ പാക്കേജിംഗ് എന്ന വിഷയത്തില്‍ ഫ്യൂച്വര്‍ ഫോര്‍മാറ്റ്‌സ് എംഡി ദേബബ്രത ദേബ് എന്നിവരും പ്രസംഗിക്കും.

ലോഗിന്‍ ചെയ്യുമ്പോള്‍ എത്തുന്ന ലാന്‍ഡിംഗ് പേജ് ഒരു എക്‌സ്‌പോ സെന്ററിന്റെ സ്വീകരണവേദി പോലെയാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. ഇവിടെ നിന്ന് പ്രവേശിക്കാവുന്ന ഹാളുകളിലായി സാധാരണ പ്രദര്‍ശനങ്ങളിലെ പവലിയനുകള്‍ പോലെയാണ് പ്രദര്‍ശകരുടെ വിര്‍ച്വല്‍ ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നത്. എല്ലാ വിര്‍ച്വല്‍ ബൂത്തുകളിലും ബ്രോഷറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും എന്‍ക്വയറികള്‍ നല്‍കാനുമുള്ള സംവിധാനങ്ങളും വിഡിയോയും ലൈവ് ചാറ്റിംഗും ഒരുക്കിയിരുന്നു. ഇവയക്കു പുറമെ തത്സമയ വിഡിയോ കോണ്‍ഫറന്‍സിംഗിനുള്ള വിര്‍ച്വല്‍ മീറ്റിംഗ് റൂമുകളുമുണ്ട്. കൊച്ചി ആസ്ഥാനമായ പ്രമുഖ പ്രദര്‍ശന സംഘാടന കമ്പനിയായ ക്രൂസ് എക്സ്പോയാണ് ഫുഡ്ടെകിൻ്റെ സംഘാടകര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ