ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകൾ അയയ്ക്കുന്നതിന് വിദ്യാർഥികളെയും രക്ഷകർത്താക്കളെയും സഹായിക്കുന്നതിനായി ജില്ലയിലെ എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്ക്കുകൾ 24 ന് ചൊവ്വാഴ്ച ആരംഭിക്കും.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, ടെക്നിക്കൽ, റെസിഡൻഷ്യൽ, സ്പെഷൽ സ്കൂൾ വിഭാഗങ്ങളിലെ 209 സ്കൂളുകളിൽ സയൻസ്, ഹുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിനാണ് ഹെൽപ് ഡെസ്ക്കുകൾ. പ്രവേശനം ആഗ്രഹിക്കുന്ന പ്ലസ് വൺ കോഴ്സുകളെക്കുറിച്ചും അവയുടെ കോമ്പിനേഷനുകൾ, സീറ്റുകളുടെ ലഭ്യത, അപേക്ഷിക്കുവാൻ ആവശ്യമായ വിവരങ്ങൾ, വിവിധ കാറ്റഗറിയിൽ ഉൾപ്പെടുന്ന അപേക്ഷകരെ മുൻനിർത്തി ഉണ്ടാകുന്ന സംശയങ്ങൾ തുടങ്ങി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും വിദ്യാർത്ഥികളെ സഹായിക്കും.
കോവിഡ് ഭീതി നിറഞ്ഞ ഈ സമയത്ത് അപേക്ഷ സമർപ്പണം മുതൽ അഡ്മിഷൻ ലഭിക്കുന്നതു വരെയുള്ള പ്രവേശന നടപടികൾ ലളിതവും, സുതാര്യവും, കുറ്റമറ്റതുമാക്കുന്നതിന് ഹെൽപ്പ് ഡെസ്ക്കുകൾ സഹായിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ