തിരുവനന്തപുരം: സ്ത്രീധനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ കേരള പോലീസുമായുള്ള സഹകരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഹ്രസ്വ വീഡിയോ ആപ്പായ ജോഷ്. സംസ്ഥാനത്ത് ഇപ്പോഴും നിലനില്‍ക്കുന്ന സ്ത്രീധനമെന്ന ദുരാചാരത്തെക്കുറിച്ചും സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും അടിച്ചമര്‍ത്തുന്നത് മുതല്‍ ഗാര്‍ഹിക പീഡനവും വൈകാരിക സമ്മര്‍ദ്ദവും വരെയുള്ള അതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉപയോക്താക്കളെ അറിയിക്കുകയാണ് ലക്ഷ്യം.
ഹ്രസ്വ-ഫോര്‍മാറ്റ് ഉള്ളടക്കത്തിന്റെ ശക്തി പ്രയോജനപ്പെടുത്താനും സ്ത്രീകളെ വസ്തുക്കളായി മാത്രം കാണുന്ന ഈ സാമൂഹിക തിന്മയ്ക്കെതിരെ ശബ്ദം ഉയര്‍ത്താനും ആപ്പിന്റെ ഉപയോക്താക്കളോടും സ്രഷ്ടാക്കളോടും സ്വാധീനശേഷിയുള്ളവരോടും ആഹ്വാനം ചെയ്യുന്നു. ഇതുവഴി ആപ്പിലെ ' സ്ത്രീധന വിരുദ്ധ ' ചലഞ്ചിന് കീഴില്‍ അതുല്യമായ 1000 അഭിപ്രായങ്ങള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. രാഹുല്‍ ആര്‍ നമ്പ്യാര്‍, വൃന്ദ ഗോപാലകൃഷ്ണന്‍, ജോബിന്‍ വര്‍ഗീസ്, ശില്‍പ എന്‍എസ്, നിഖില്‍, ലെന തുടങ്ങിയ ജോഷ് ഉള്ളടക്ക സ്രഷ്ടാക്കള്‍ അവരുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് കാംപയിനെ പിന്തുണയ്ക്കാന്‍ മുന്നോട്ട് വന്നു. കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി കേരള പോലീസും ആപ്പിലെ അവരുടെ പ്രൊഫൈലിലൂടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
കേരള പോലീസുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. സംസ്ഥാനത്ത് വലിയ തോതില്‍ നിലനില്‍ക്കുന്ന സ്ത്രീധനമെന്ന ദുരാചാരത്തെ ഇല്ലാതാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ഞങ്ങളുടെ പിന്തുണ ഉറപ്പു നല്‍കുന്നു. നന്മയ്ക്കായി പങ്കുചേരുകയും ഇതുപോലുള്ള സെന്‍സിറ്റീവ് പ്രശ്നങ്ങളില്‍ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തില്‍ ഒരു നല്ല സ്വാധീനം സൃഷ്ടിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. 'സേ നോ ടു ഡൗറി' ചലഞ്ചിലൂടെ സ്ത്രീധനവുമായി ബന്ധപ്പെട്ട തിന്മയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും പ്രശ്നം കൂട്ടായി പരിഹരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു-ഹെഡ് ഓഫ് ക്രിയേറ്റര്‍ ആന്‍ഡ് കണ്ടന്റ് എക്കോ സിസ്റ്റം സുന്ദര്‍ വെങ്കിട്ടരാമന്‍ പറഞ്ഞു.
വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം നല്‍കുന്ന സമ്പ്രദായം തടയുന്നതിനുള്ള ഒരു നടപടിയെന്ന നിലയിലാണ് കേരള പോലീസ് ' സേ നോ ടു ഡൗറി' എന്ന കാംപയിന്‍ ആരംഭിച്ചത്. കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാമൂഹിക തിന്മകളിലൊന്നാണിത്. ഈ വിപത്ത് നമ്മുടെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കാനുള്ള ശരിയായ സമയമാണിതെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ഇതിനായി കേരള പോലീസ് വലിയ അളവില്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കാന്‍ തീരുമാനിച്ചു. ഈ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍നിര മൊബൈല്‍ ആപ്ലിക്കേഷനുകളിലൊന്നായ ജോഷുമായി സഹകരിക്കുന്നതില്‍ കേരള പോലീസ് സന്തോഷിക്കുന്നു. ഈ ആപ്പ് യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറിയിരിക്കുന്നു. കാംപയിന്‍ യുവാക്കളെ ലക്ഷ്യമിടുന്നതിനാല്‍ ഹ്രസ്വ വീഡിയോകളുടെ രൂപത്തില്‍ സന്ദേശം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ശരിയായ പ്ലാറ്റ്ഫോമാണ് ജോഷ്- തിരുവനന്തപുരം റേഞ്ച് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മനോജ് എബ്രഹാം പറഞ്ഞു.
110 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളും 54 ദശലക്ഷം ദൈനംദിന സജീവ ഉപയോക്താക്കളുമുള്ള ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും ഏറ്റവും കൂടുതല്‍ ഇടപെടലുകളുള്ളതുമായ ഷോര്‍ട്ട് വീഡിയോ ആപ്പാണ് ജോഷ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ