2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ജോലിയിലെ സമ്മര്‍ദ്ദം വ്യക്തി ജീവിതത്തെ ബാധിക്കുന്നതായി

 




ജോലിയിലെ സമ്മര്ദ്ദം മൂന്നിലൊന്നു പേരുടേയും വ്യക്തി ജീവിതത്തെ ബാധിക്കുന്നതായി ഐസിഐസിഐ ലോംബാര്ഡ് സര്വ്വേ

* ഭാഗികമായി വീട്ടില്‍ നിന്നു ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യം കോവിഡ് കാലത്ത് ഉയര്ന്നതായി പഠനം വെളിപ്പെടുത്തുന്നു.  ആരോഗ്യ നിലവാരത്തിന്റെ അനുപാതം കോവിഡിനു മുന്പുണ്ടായിരുന്ന 54 ശതമാനത്തില്‍ നിന്ന് 34 ശതമാനത്തിലേക്ക് കുറഞ്ഞതായും കാണാം


* തൊഴില്ദായകര്‍ ആരോഗ്യ-ക്ഷേമ പരിപാടികള്‍ നടപ്പാക്കണമെന്ന് 89 ശതമാനം പേര്‍ പ്രതീക്ഷിക്കുമ്പോള്‍ 75 ശതമാനം പേര്‍ മാത്രമേ ഇപ്പോള്‍ തങ്ങളുടെ തൊഴില്ദായകര്‍ ലഭ്യമാക്കുന്നവയില്‍ സംതൃപ്തരായുള്ളു


മുംബൈ, 2021 ആഗസ്റ്റ് 31:  ക്ഷേമത്തെ കുറിച്ചും അതിന് മാനസികാരോഗ്യവുമായുളള ബന്ധത്തെക്കുറിച്ചും ജനങ്ങള്ക്കുള്ള കാഴ്ചപ്പാടിനെ മഹാമാരി പൂര്ണമായി മാറ്റിയിരിക്കുകയാണെന്നും 86 ശതമാനം പേര്‍ തങ്ങളുടെ ശാരീരികമാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവര്ത്തനങ്ങളില്‍ ഏര്പ്പെട്ടിരിക്കുകയാണെന്നും ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്ഷൂറന്സിന്റെ സര്വ്വേ ചൂണ്ടിക്കാട്ടുന്നു.  ഇപ്പോഴത്തെ മഹാമാരിക്കു ശേഷമുള്ള കാലത്ത് ആരോഗ്യത്തേയും ക്ഷേമത്തേയും കുറിച്ച് ജനങ്ങള്ക്കുള്ള താല്പര്യം മനസിലാക്കാനാണ് ഇന്ത്യയിലെ മുന്നിര സ്വകാര്യ ജനറല്‍ ഇന്ഷൂറന്സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലോംബാര്ഡ് സര്വ്വേ നടത്തിയത്.  കോവിഡിനു ശേഷമുള്ള ലോകത്ത് ആരോഗ്യ-ക്ഷേമ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിലും ആരോഗ്യകരമായി മുന്നോട്ടു പോകുന്നതിലും  ക്രിയാത്മക സമീപനം ദൃശ്യമാണ്.  ആരോഗ്യ ഇന്ഷൂറന്സ് സംബന്ധിച്ച അവബോധത്തിലും അതിനെ തുടര്ന്നുള്ള ആവശ്യത്തിലും ഇതു പ്രകടമാണ്.

ആരോഗ്യവും ക്ഷേമവും സംബന്ധിച്ച് ഉപഭോക്തൃ സമീപനത്തില്‍ മൊത്തത്തിലുള്ള മാറ്റം മനസിലാക്കുന്നതിനായി ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്ഷൂറന്സ് അഖിലേന്ത്യാ തലത്തില്‍ വിവിധ മെട്രോകളിലും വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്ക്കിടയിലും ഭാഗികമായോ പൂര്ണമായോ വീട്ടില്‍ നിന്നു ജോലി ചെയ്യുന്ന 1532 പേരെ ഉള്പ്പെടുത്തി സര്വ്വേ നടത്തിയിരുന്നു.  കൃത്യമായ ദിശയില്‍ ഉറങ്ങുന്നതടക്കമുള്ള ആരോഗ്യകരമായ ജീവിത ശൈലിയെക്കുറിച്ച് അറിയാമെന്നതാണ് മൂന്നില്‍ രണ്ടു പേരിലുമുള്ള പ്രധാന പ്രചോദനമെന്നും സര്വ്വേ ചൂണ്ടിക്കാട്ടി.

ജനങ്ങള്ക്കിടയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ഉപഭോക്തൃനിര ആരോഗ്യ ഇന്ഷൂറന്സിനെ അനാരോഗ്യ വേളയിലെ സാമ്പത്തിക പരിരക്ഷയായി മാത്രമല്ല കാണുന്നതെന്നും തങ്ങളുടെ സമഗ്ര ക്ഷേമത്തിന്റെ പാതയിലെ പങ്കാൡയായാണു കാണുന്നതെന്നും സര്വ്വേയിലെ കണ്ടെത്തലുകളെ കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്ഷൂറന്സ്

...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ