2021 മേയ് 26, ബുധനാഴ്‌ച
2021 മേയ് 22, ശനിയാഴ്‌ച
കോവിഡ് രോഗികൾക്കായി ‘ഓസ ഓട്ടോ ആംബുലൻസ്’ സേവനം
കൊച്ചി : കോവിഡ് രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിയന്തിര ഓസ ആമ്പുലൻസ് സേവനം തുടങ്ങുന്നു. കോവിഡ് രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുക, മരുന്നുകൾ വിതരണം ചെയ്യുക, പൾസ് ഓക്സിമീറ്റർ, ഇൻഫ്രാറെഡ്തെർമോമീറ്റർ എന്നിവ ആവശ്യക്കാരുടെ ഉപയോഗത്തിനായി ലഭ്യമാക്കുക, രോഗികളുടെ വീടുകളിലേക്ക് വാഹന സൗകര്യം, തുടങ്ങിയവ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്തിനായി ആസൂത്രണം ചെയ്തിട്ടുണ്ട്.
കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും (KMC) എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും (EJADCS) ചേർന്നുള്ള ഒരു സംയുക്ത സംരംഭമാണിത്. ഇന്തോ-ജർമ്മൻ ഗ്രീൻ അർബൻ മൊബിലിറ്റി പാർട്ണർഷിപ്പിന്റെ - BMZ- കീഴിൽ ജർമ്മൻ ഗവർണ്മെൻ്റിൻ്റെ ഇൻഡോ ജർമ്മൻ സഹകരണത്തിനായുള്ള അന്താരാഷ്ട്ര ഏജൻസിയായ GIZ - GmbH , ഇന്ത്യാ ഗവൺമെൻറിൻ്റെ ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) എന്നിവയും ചേർന്ന് സംയുക്തമായി ഇത് നടപ്പിലാക്കുന്നു. നാഷണൽ ഹെൽത്ത് മിഷൻ, കേരള സർക്കാർ, കൊറോണ സേഫ് നെറ്റ് വർക്ക്, ദി സെന്റർ ഫോർ ഹെറിറ്റേജ് - എൻവയോൺമെന്റ് ആൻഡ് ഡവലപ്മെന്റ് (C-HED), ടെക്നോവിയ ഇൻഫോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ്എന്നിവ ഇത് ഏകോപിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
രണ്ട് ഷിഫ്റ്റുകളിലായി രാവും പകലും (24 മണിക്കൂർ) സേവന സന്നദ്ധതയോടെ പ്രവർത്തിക്കുന്നു. കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള 8 സോണുകളിലായി (കൊച്ചി 1 & 2, പള്ളുരുത്തി, ഇടപ്പള്ളി, സെൻട്രൽ, പാലാരിവട്ടം, വൈറ്റില, പച്ചാളം) 8 ഓട്ടോറിക്ഷ ആമ്പുലൻസുകൾ വിന്യസിക്കും. ഒരു വനിതാ ഡ്രൈവർ ഉൾപ്പെടെ 18 സന്നദ്ധ പ്രവർത്തകർക്ക് ഇതിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനം എറണാകുളം ടൗൺ ഹാളിൽ നടന്നു. കോവിഡ് രോഗികളെ കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചുള്ള പരിശീലനം ദേശീയ ആരോഗ്യ മിഷനു (NHM) കീഴിലുള്ള തമ്മനം അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നുള്ള ഡോ. വിനീത, പ്രവീൺ സി.എസ് എന്നിവരും, കൊറോണ സേഫ്റ്റി നെറ്റ്‌വർക്കിലെ അമൃത വിജയ് മൊബൈൽ അധിഷ്ഠിത ആപ്ലിക്കേഷന്റെ ഉപയോഗവും നൽകി. GIZ ൻ്റെ Smart-SUT പദ്ധതിയിലൂടെ ലഭ്യമാക്കിയ കോവിഡ് രോഗികളെ സഹായിക്കുന്നതിനായി സേവനം ചെയ്യുന്നവർക്കുള്ള സുരക്ഷാ കിറ്റുകളും (പിപിഇ കിറ്റുകൾ, മാസ്കുകൾ, കയ്യുറകൾ, ഫെയ്സ് ഷീൽഡ് ഉൾപ്പെടെ) മെഡിക്കൽ ഉപകരണങ്ങളും (പൾസ് ഓക്സിമീറ്റർ, ഇൻഫ്രാ റെഡ് തെർമോ മീറ്റർ, പോർട്ടബിൾ ഓക്സിജൻ ക്യാനുകൾ എന്നിവ) ഓട്ടോ ഡ്രൈവർമാർക്ക് കൈമാറി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ആർ. റെനീഷ്, വിദ്യാഭ്യാസ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ ശ്രീജിത്ത്, ഓട്ടോ സൊസൈറ്റി പ്രസിഡൻ്റ് സ്യമന്തഭദ്രൻ എം.ബി, സെക്രട്ടറി കെ.കെ.ഇബ്രാഹിംകുട്ടി, സി-ഹെഡ് ഡയറക്ടർ ഡോ.രാജൻ, എൻഫോഴ്മെൻറ് ആർ.ടി.ഒ
ഷാജി മാധവൻ, ആദർശ്കുമാർ ജി നായർ, കെ.എം.ടി.എ, ഓട്ടോ സൊസൈറ്റി ഭരണസമിതി അംഗങ്ങളായ ബിനു വർഗ്ഗീസ്, സൈമൺ ഇടപ്പള്ളി, ടി ബി മിനി, വി.കെ. അനിൽകുമാർ, കെ.ജി.ബിജു, എൻഎച്ച്‌എം, ടെക്നോവിയ ഇൻഫോ സൊലൂഷൻസ് സി.ഇ.ഒ നിഷാന്ത് രവീന്ദ്രൻ, GlZ Smart-SUT ൻ്റെ ബി.ജെ.ആൻ്റണി, സ്വപ്ന ആൻ വിൽസൺ, കല്യാണി മേനോൻ എന്നിവർ പങ്കെടുത്തു.
ഓസ ഓട്ടോ ആംബുലൻസ് സേവനം നാളെ മുതൽ നഗരത്തിൽ ലഭ്യമാകും.
ജനകീയ അടുക്കളകളിൽ മധുരക്കനി പദ്ധതി വഴി രണ്ടര ടൺ കപ്പ
എറണാകുളം : എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന ജനകീയ അടുക്കളകളിലേക്ക് മധുരക്കനി പദ്ധതിയിലൂടെ രണ്ടര ടൺ കപ്പ നൽകി. നോർത്ത് കുത്തിയതോട് സെന്റ് തോമസ് ഇടവകയിലെ കർഷകരിൽ നിന്നും ശേഖരിച്ച രണ്ടര ടൺ കപ്പ സഹൃദയയുടെ സന്നദ്ധ സേവക കൂട്ടായ്മയായ സഹൃദയ സമരിറ്റൻസാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് രോഗികൾക്ക് ഭക്ഷണം ഒരുക്കുന്ന ജനകീയ അടുക്കളകളിൽ എത്തിച്ചു നൽകിയത്. കൊച്ചി കോർപറേഷൻ, എസ്. എസ് കലാമന്ദിർ എന്നിവിടങ്ങളിലെ ജനകീയ അടുക്കളകളിലേക്കും തുതിയൂർ സെന്റ് ജോസഫ് ഇടവകയിലേക്കുമായി കപ്പ വിതരണം ചെയ്യുന്നതിന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ, സെന്റ് തോമസ് ഇടവക വികാരി ഫാ. ജോസ് മയ്പ്പാൻ, നെൽവിൻ വർഗീസ്, ഷിംജോ ദേവസ്യ എന്നിവർ നേതൃത്വം നൽകി. ഈ ലോക് ഡൗൺ കാലത്ത് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചു ടണ്ണിലേറെ കപ്പ, ചക്ക, നേന്ത്രക്കായ തുടങ്ങിയ കാർഷികോത്പന്നങ്ങൾ മധുരക്കനി പദ്ധതി വഴി വിതരണം ചെയ്തു കൊണ്ട് പങ്കുവയ്പിന്റെ
മഹത്തായ മാതൃക നൽകാൻ സാധിക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
2021 മേയ് 1, ശനിയാഴ്‌ച
ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദ്ദേശം
എറണാകുളം: ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ ആവശ്യത്തിനായി സജ്ജമാക്കും. ജില്ലാ കളക്ടറുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വ്യവസായ ആവശ്യത്തിനായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ രംഗത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടർ എസ്. സുഹാസ് നിര്‍ദ്ദേശം നല്‍കി.
മെഡിക്കല്‍ ഓക്സിജനേക്കാള്‍ ശുദ്ധമാണ് വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജന്‍. വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകളുടെ അനധികൃത കൈമാറ്റത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത പെട്രോളിയം ആന്‍റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള ഓക്സിജന്‍ വിതരണത്തിന് തടസം നേരിടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചികിത്സാരംഗത്ത് വ്യാവസായിക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിനാവശ്യമായ വാല്‍വുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
മെയ് 2 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
ഭിന്നശേഷി സുഹൃത്തുക്കൾക്കുള്ള പ്രത്യേക സന്ദേശം – https://www.youtube.com/watch? v=So1uMkDyzd4
ദൃശ്യമാധ്യമങ്ങള്‍ ഈ ആംഗ്യ സന്ദേശം പ്രദര്‍ശിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/ apps/details?id=com. lightening.live.damini&hl=en_ IN എന്ന ലിങ്കിൽ നിന്ന് Damini app ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ശക്തമായ കാറ്റ് വളരെ അപകടകാരിയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ശക്തമായ കാറ്റിനെ നേരിടാനുള്ള മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം.
https://sdma.kerala.gov.in/ windwarning/ എന്ന ലിങ്കിൽ ഇവ ലഭ്യമാണ്.
പ്രവചനാതീത സ്വഭാവമുള്ള വേനൽമഴ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കാൻ പാടുള്ളതല്ല. അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ https://mausam.imd.gov.in/ Thiruvananthapuram/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.
റേഡിയോ, ദൃശ്യമാധ്യമങ്ങള്‍ എന്നിവ ഉച്ചയ്ക്ക് 1 മണി മുതല്‍ ഇടിമിന്നല്‍ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത ദിവസങ്ങളിൽ പരാമര്‍ശിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൊതു സുരക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖ ഇവിടെ ലഭ്യമാണ് /wp-content/uploads/2018/11/2. Lightning.pdf
രക്തദാനവുമായി സഹൃദയ സമരിറ്റൻസ്
കോവിഡ് കാലത്ത് രക്തം ആവശ്യമായി വരുന്ന രോഗികൾക്കായി രക്തദാനം നടത്തി എറണാകുളം-അങ്കമാലി അതിരൂപതയുടെ സന്നദ്ധപ്രവർത്തന കൂട്ടായ്മയായ സഹൃദയ സമരിറ്റൻസ്. എറണാകുളം ജനറൽ ആശുപത്രിയിൽ സമരിറ്റൻസ് അംഗങ്ങളായ ഇരുപത്തിയഞ്ചോളം യുവാക്കളാണ് രക്തദാനം നടത്തിയത്. 18 വയസിനു മുകളിൽ പ്രായമുള്ളവർക്കും അടുത്തയാഴ്ച മുതൽ വാക്‌സിൻ ലഭ്യമാക്കുന്ന സാഹചര്യത്തിൽ രക്തദാതാക്കളുടെ കുറവ് അനുഭവപ്പെട്ടേക്കാമെന്ന സാധ്യതയുള്ളതിനാൽ നേരത്തേ തന്നെ പരമാവധി രക്തം ശേഖരിച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹൃദയ സമരിറ്റൻസ് രക്തദാന ക്യാമ്പ് സംഘടിക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. കോവിഡ് ഒന്നാം തരംഗകാലത്തും വൈദികർ ഉൾപ്പടെയുള്ള സമരിറ്റൻസ് പ്രവർത്തകർ രക്തദാനം നടത്തിയിരുന്നു. രക്തം ദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ പ്രീതി ജോൺസ് വിതരണം ചെയ്തു. രക്തദാന ക്യാമ്പിന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അൻസിൽ മയ്പാൻ , സമരിറ്റൻസ് കോ ഓർഡിനേറ്റർ ലാലച്ചൻ കെ. ജെ. എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തിയ സഹൃദയ സമരിറ്റൻസ് പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. അൻസിൽ മയ്പാൻ തുടങ്ങിയവർ സമീപം
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന് ഏജന്‍സിക്ക് അനുമതി നല്‍കിയിട്ടില്ല: മില്‍മ
തിരുവനന്തപുരം: വയനാട് ആസ്ഥാനമായുള്ള ഗ്രേസ് പ്ളസ് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സി മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ടെന് നും ഇത് തങ്ങളുടെ അറിവോടെയല്ലെന്നും മില്‍മ അറിയിച്ചു.
മില്‍മയുടെ വിതരണശൃംഖല ആണെന്ന മട്ടിലാണ് ഇതിന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതിന് മില്‍മ ഒരു ഏജന്‍സിക്കും അനുവാദം നല്‍കിയിട്ടില്ല. ഈ കമ്പനി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതുമായി മില്‍മയ്ക്ക് യാതൊരുവിധ ബന്ധവുമില്ല. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദി ആയിരിക്കില്ലെന്നും മില്‍മ അറിയിച്ചു.
കോവിഡ് മൃതസംസ്‌കാരത്തിന് സമരിറ്റൻസ് നേതൃത്വം നൽകി
തൃപ്പൂണിത്തുറയിൽ കോവിഡ് ബാധിച്ചു മരിച്ച എഴുപത്തൊന്നുകാരന്റെ മൃതസംസ്കാരം സഹൃദയ സമരിറ്റൻസിന്റെ നേതൃത്വത്തിൽ നടത്തി. കോവിഡ് ബാധിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച തൃപ്പുണിത്തുറ സ്വദേശി ജോർജ്ജ് ജോയിയുടെ സംസ്കാരമാണ് തൃപ്പുണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി സിമിത്തേരിയിൽ സഹവികാരി ഫാ. ജെസാബ് ഇഞ്ചക്കാട്ടുമണ്ണിലിന്റെ കാർമികത്വത്തിൽ നടത്തിയത്. എറണാകുളം -അങ്കമാലി അതിരൂപതയുടെ സന്നദ്ധസേവന വിഭാ ഗമായ സഹൃദയ സമരിറ്റൻസ് പ്രവർത്തകരായ അനന്തു ഷാജി, ഷാനോ ജോസ്, ഷിംജോ ദേവസ്യ, സിജിൻ ജോയ് എന്നിവരാണ് സംസ്കാരകര്മത്തിൽ സഹായികളായത്.
ഫോട്ടോ: തൃപ്പൂണിത്തുറയിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതസംസ്കാര കർമം സഹൃദയ സമരിറ്റൻസിന്റെ നേതൃത്വത്തിൽ നടത്തുന്നു.
കൊവിഡ് രോഗികള്‍ക്ക് 370 അധിക കിടക്കകള്‍ ഏര്‍പ്പെടുത്തണം; എഎച്ച്പിഐ
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് 370 കിടക്കകള്‍കൂടി ഏര്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യയുടെ (എഎച്ച്പിഐ) കേരള സ്റ്റേറ്റ് ചാപ്റ്ററിന്‍റെ പ്രസിഡന്‍റും കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. എം ഐ സഹദുള്ള ആവശ്യപ്പെട്ടു. ജില്ലയില്‍ കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാന ആശുപത്രികളുടെ പ്രതിനിധികളുമായി നടത്തിയ അടിയന്തരയോഗത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.
ഓക്സിജന്‍ ലഭ്യതയുള്ള കിടക്കകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കര്‍മ്മപദ്ധതി രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനയാണ് തലസ്ഥാനത്തെ ആശുപത്രികള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഓക്സിജന്‍ പിന്തുണയും അതിതീവ്ര പരിചരണവും വെന്‍റിലേഷനും അവര്‍ക്ക് ആവശ്യമാണ്. നിലവില്‍ ഓക്സിജന്‍ പിന്തുണയുള്ള എല്ലാ കിടക്കകളും അതിതീവ്ര പരിചരണവിഭാഗങ്ങളിലെ കിടക്കകളും നിറഞ്ഞിരിക്കുകയാണ്. നിരവധിപേര്‍ പരിചരണത്തിനായി കാത്തുനില്‍ക്കുകയാണ്. ഈ ഗുരുതര പ്രതിസന്ധിയില്‍ മാനവവിഭവശേഷിയുടെ അഭാവമാണ് പ്രധാന വെല്ലുവിളി. കൊവിഡ് രോഗീപരിചരണത്തിന് നിരവധി ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കേണ്ടതും പരിശീലനം നല്‍കേണ്ടതും അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അത്യാസന്ന നിലയിലെത്തുന്നവര്‍ക്കുള്ള കിടക്കകളുടെ ശേഷിയും ഓക്സിജന്‍റെ ലഭ്യതയും യോഗം വിലയിരുത്തി. എല്ലാ ആശുപത്രികളും അത്യാസന്ന നിലയിലുള്ള രോഗീപരചരണവുമായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണ്. കൊവിഡ് പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടര്‍മാരേയും നഴ്സുമാരേയും പാരാമെഡിക്കല്‍ ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. അണുബാധാ വ്യാപനം തടയുന്നതിന് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായാണ് നടത്തിവരുന്നത്.
ഓക്സിജന്‍ വിതരണം ഉറപ്പാക്കുന്നതിനും മനവവിഭവശേഷി കണ്ടെത്തുന്നതിനും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കി നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഉപസമിതി രൂപീകരിച്ചു. വിഭവ സമാഹരണത്തിന് വിവിധ എന്‍ജിഒകള്‍, പൗര സംഘടനകള്‍, സര്‍ക്കാര്‍ എന്നിവയുമായി ചേര്‍ന്നായിരിക്കും ഉപസമിതിയുടെ പ്രവര്‍ത്തനം. ശ്രീ. മുരുകന്‍ (പിആര്‍എസ്), ശ്രീ ഫൈസല്‍ ഖാന്‍ (നിംസ്), ശ്രീ മനോജ് (ഗോകുലം), ശ്രീ അശോകന്‍ (എസ്പി ഫോര്‍ട്ട്) , ശ്രീമതി രശ്മി ഐഷ (കിംസ്ഹെല്‍ത്ത്) ഡോ.ആനന്ദ് മാര്‍ത്താണ്ഡ പിള്ള (അനന്തപുരി), ഡോ. അശോക് മേനോന്‍ (കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍), ശ്രീ രഞ്ജിത്ത് കാര്‍ത്തികേയന്‍ (ആറ്റുകാല്‍ ഹോസ്പിറ്റല്‍) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വാക്സിന്‍ ചലഞ്ച്; മില്‍മ 15 ലക്ഷം രൂപ നല്‍കി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ 15 ലക്ഷം രൂപ സംഭാവന നല്‍കി. മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. വി.പി. സുരേഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജുവിന് ചെക്ക് കൈമാറി.
അവശ്യ സര്‍വീസായി പരിഗണിച്ച് മില്‍മയിലെയും ക്ഷീര സംഘങ്ങളിലെയും ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കണമെന്ന് ശ്രീ. വി.പി.സുരേഷ് കുമാര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി. മിനി രവീന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ മാനേജര്‍ ശ്രീ. എം.ജെ. വില്‍സണ്‍ യോഗത്തിന് ആശംസയര്‍പ്പിച്ചു. കെ.സി.എം.എം.എഫ് ജനറല്‍ മാനേജര്‍ ശ്രീ. പി. ഗോപാലകൃഷ്ണന്‍, ക്ഷീര ഭവനിലെയും ക്ഷീര വികസന വകുപ്പിലെയും ഉദ്യോഗസ്ഥര്‍, മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ആര്‍.സുരേഷ് കുമാര്‍ സ്വഗതവും ഡെയറി എന്‍ജിനീയര്‍ ശ്രീ. എസ്. കുഞ്ഞുമോന്‍ നന്ദിയും പറഞ്ഞു.
2021 മാർച്ച് 3, ബുധനാഴ്‌ച
ജാമ്യത്തിനായി കോടതിയെ കബളിപ്പിച്ചതായി തോന്നുന്നു';ഹൈക്കോടതി
കൊച്ചി : ഇന്ത്യന്‍
യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നി്‌ന്നും പുറത്താക്കിയതിനു
പിന്നാലെ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍. എയ്‌ക്ക് എതിരെ കോടതിയും.
മുസ്ലിം
ലീഗ് എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചെന്ന്
സംശയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഗുരുതര അസുഖമുണ്ടെന്ന് പറഞ്ഞാണ് ജാമ്യം
അനുവദിച്ചത്. എന്നാല്‍ പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിംകുഞ്ഞിനെ കണ്ടെന്നും
കോടതി ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാമ്യ വ്യവസ്ഥയില്‍
ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ
നിരീക്ഷണം.
'ജാമ്യം വ്യവസ്ഥയില്‍ ഇളവ് തേടി നിങ്ങള്‍ കോടതിയെ
സമീപിച്ചിരിക്കുന്നു. നേരത്തെ ജാമ്യം തന്നെ നല്‍കിയത് ഗുരുതരമായ ആരോഗ്യ പ്രശ്‌നം
ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ ജാമ്യം ലഭിച്ച ശേഷം നിങ്ങളുടെ പൊതുപരിപാടികള്‍
ശ്രദ്ധിക്കുമ്പോള്‍ കോടതിയെ തന്നെ നിങ്ങള്‍ കബളിപ്പിച്ചോ എന്ന സംശയം
കോടതിക്കുണ്ട്' ജസ്റ്റിസ് വിവി കുഞ്ഞികൃഷ്‌ണന്‍ ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കി.
കോടതി വിമര്‍ശനത്തിനു പിന്നാലെ ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടിയുള്ള ഹര്‍ജി ഇബ്രാംഹിം
കുഞ്ഞ് പിന്‍വലിക്കുകയും ചെയ്‌തു. കളമശേരി മണ്ഡലത്തില്‍ ഇത്തവണയും മത്സരിക്കാന്‍
ഇബ്രാഹിം കുഞ്ഞ് നീക്കം നടത്തുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.
ജനുവരി
മാസത്തിലാണ് പാലാരി വട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം
അനുവദിച്ചത്. ആരോഗ്യ നിലപരിഗണിച്ച് കര്‍ശന ഉപാധികളോടെയായിരുന്നു കേസിലെ അഞ്ചാം
പ്രതിയായ എംഎല്‍എയുടെ ജാമ്യം.
ധര്‍മ്മജനെ നേരിടാന്‍ ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ്, റിയാസിന് ബേപ്പൂര്‍, പേരാമ്പ്രയില്‍ പി മോഹനന്‍
കോഴിക്കോട്:
കോഴിക്കോട് ജില്ലയിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കി
ജില്ലാ സെക്രട്ടേറിയറ്റ്. സിറ്റിങ് എംഎല്‍എമാരെയടക്കം പരിഗണിച്ചാണ്
സാധ്യതാപട്ടിക. കൊയ്‌ലാണ്ടിയില്‍ കെ ദാസന്‍, പേരാമ്പ്രയില്‍ ടിപി രാമകൃഷ്‌ണന്‍,
കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ എന്നിവരെയാണ് സിറ്റിങ് സീറ്റുകളില്‍
പരിഗണിക്കുന്നത്.
പേരാമ്പ്രയില്‍ ജില്ലാ സെക്രട്ടറി പി മോഹനന്റെയും
കൊയ്‌ലാണ്ടിയില്‍ എ മഹബൂബിന്റെയും പേരുകള്‍ക്കൂടി സാധ്യതാപ്പട്ടികയിലുണ്ട്.
ബേപ്പൂരില്‍ വികെസി മുഹമ്മദ് കോയക്ക് പകരം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പിഎം
മുഹമ്മദ് റിയാസിന്റെ പേരാണ് സാധ്യതാ പട്ടികയിലുള്ളത്.
ബാലുശ്ശേരിയില്‍
സച്ചിന്‍ ദേവിനാണ് സാധ്യത. കുറ്റിയാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടിയെയും
തിരുവമ്പാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കേണ്ടന്ന തീരുമാനമാണ്
സിപിഐഎമ്മിനുള്ളത്. ഗിരീഷ് ജോണിനെയാവും ഇവിടെ പാര്‍ട്ടി ഇറക്കുക. യുഡിഎഫ്
വിട്ടെത്തിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് തിരുവനമ്പാടി നല്‍കാന്‍ നേരത്തെ
എല്‍ഡിഎഫില്‍ ആലോചനകള്‍ നടന്നിരുന്നെങ്കിലും വിട്ടുകൊടുക്കില്ലെന്ന നിലപാടായിരുന്നു
സിപിഐഎമ്മിന്.
കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്‌ജിത്ത് പേര്
ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നെങ്കിലും എ പ്രദീപ് കുമാറിന് ഒരു അവസരം കൂടി
നല്‍കാം എന്നാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം
ഓര്‍ത്തഡോക്‌സ് സഭ -ആര്‍എസ്.എസ് ചര്‍ച്ച തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കും
കൊച്ചി: ഓര്‍ത്തഡോക്‌സ്
സഭയുമായി ചര്‍ച്ച നടത്തി ആര്‍എസ്‌എസ്. ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ കൊച്ചിയിലെ
ആര്‍എസ്‌എസ് കാര്യാലയത്തില്‍ എത്തിയാണ് ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന
ആര്‍എസ്‌എസ് നേതാവും ദേശീയ ജോയിന്‍ സെക്രട്ടറിയുമായ മന്‍മോഹന്‍ വൈദ്യയുമായാണ്
കൂടിക്കാഴ്‌ച.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യമടക്കമുള്ള കാര്യങ്ങള്‍
ആര്‍എസ്‌എസ് നേതാവുമായി ചര്‍ച്ച ചെയ്‌തെന്നാണ് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം
ബിഷപ്പുമാര്‍ പറഞ്ഞത്. പള്ളിത്തര്‍ക്കം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു.
ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് അഹമ്മദാബാദ് ഭദ്രാസനത്തിന്റെ
ചുമതലയുള്‌്‌ള ബിഷപ്പും കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പ് യാക്കോബ്
മാര്‍ ഐറേനിയോസുമാണ് ആര്‍എസ്‌എസ് കാര്യാലയത്തില്‍ എത്തിയത്.
കേരളത്തിലെ
െ്രെകസ്‌തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ
നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കൂടിക്കാഴ്‌ചയെന്നാണ്
റിപ്പോര്‍ട്ട്.
ആര്‍എസ്‌എസും ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ മികച്ച
ബന്ധമാണ് പുലര്‍ത്തുന്നതെന്നും ആ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്
തങ്ങള്‍ മോഹനന്‍ വൈദ്യയെ കാണാന്‍ പോയതെന്നുമാണ് ബിഷപ്പുമാര്‍
അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി മികച്ച ബന്ധമാണ് ഓര്‍ത്തഡോക്‌സ്
സഭയ്‌ക്കുള്ളത്. അത്തരം ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയായാണ്
കൂടിക്കാഴ്‌ച. ആരാണ് ചര്‍ച്ചയ്‌ക്ക് മുന്‍ കൈ എടുത്തത് എന്ന മാധ്യമങ്ങളുടെ
ചോദ്യത്തിന് ഇരുകൂട്ടരും ഒന്നിച്ചെടുത്ത തീരുമാനമെന്നായിരുന്നു
മറുപടി.
ഇന്ന് രാവിലെയാണ് മന്‍മോഹന്‍ വൈദ്യ ഗുജറാത്തില്‍നിന്നും
കൊച്ചിയില്‍ എത്തിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വലിയ
രീതിയില്‍ പിന്തുണയ്‌ക്കുന്ന സമീപനമായിരുന്നു ഓര്‍ത്തഡോക്‌സ് സഭ
സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട്, പള്ളിത്തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ്
അടക്കമുള്ള നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതോടുകൂടി ഓര്‍ത്തഡോക്‌സ്
വിഭാഗം ഇടതില്‍നിന്നും അകലം പാലിക്കുകയാണ്. യുഡിഎഫിനെയും വിശ്വാസത്തിലെടുക്കാന്‍
സാധിക്കില്ലെന്ന നിലപാടാണ് സഭയ്‌ക്ക് ഇപ്പോഴുള്ളതെന്നാണ് വിവരം.
പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയില്‍ യുഡിഎഫ് നിലപാടുകള്‍
പരസ്യമാക്കുന്നില്ല എന്നതില്‍ സഭയ്‌ക്ക് എതിര്‍പ്പുണ്ട്. അതേസമയം, വിഷയത്തില്‍
പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ നേരിട്ട് ഇടപെട്ടത് ഓര്‍ത്തഡോക്‌സ്
സഭയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ്‌ി സഭാ വൃത്തങ്ങള്‍ നല്‍കുന്ന
സൂചന.
2021 ഫെബ്രുവരി 26, വെള്ളിയാഴ്‌ച
സ്റ്റാര്‍ലിങ്ക് ബ്രോഡ്‌ബാന്റ് അടുത്തവര്‍ഷം ഇന്ത്യയിലേക്ക്
99 ഡോളര്‍ നല്‍കി
ബുക്ക് ചെയ്യാം
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ
സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ബ്രോഡ്‌ബാന്റ് സേവനം താമസിയാതെ ഇന്ത്യയിലെത്തുമെന്ന്
റിപ്പോര്‍ട്ട്. 2022 ഓടെ ഇന്ത്യയില്‍ സേവനം ആരംഭിക്കാനാണ് പദ്ധതിയെന്ന്
സ്റ്റാര്‍ലിങ്ക് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
സ്റ്റാര്‍ലിങ്ക് സേവനം
ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അതിനായി
റിസര്‍വ് ചെയ്യാം. 99 ഡോളറാണ് റിസര്‍വേഷന്‍ നിരക്ക്. ഇത് ഇന്ത്യയി? ഏകദേശം 7240
രൂപ വരും. സ്റ്റാര്‍ലിങ്ക് സേവനം നല്‍കുന്ന ഉപകരണത്തിനുള്ള തുകയാണ് 99 ഡോളര്‍.
നികുതിക? ഒഴികെയുള്ള തുകയാണിത്.
ഡിടിഎച്ച് സേവനത്തിന് സമാനമായ ഒരു ഡിഷ്
ആന്റിനയും അനുബന്ധ ഉപകരണങ്ങളുമാണ് സ്റ്റാര്‍ലിങ്ക് ഉപയോക്താക്കള്‍ക്ക് ഇതിനായി
ആവശ്യമായി വരിക. തുടക്കത്തില്‍ വളരെ നിയന്ത്രിതമായാണ് സേവനം ലഭ്യമാക്കുക. ഇപ്പോള്‍
റിസര്‍വ് ചെയ്യുന്നവരില്‍ ആദ്യമെത്തുന്നവരുടെ ക്രമത്തിലാണ് കണക്ഷന്‍ നല്‍കുക.
റിസര്‍വേഷന്‍ പിന്‍വലിക്കാനും നല്‍കിയ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യാനും
സാധിക്കും.
www.starlink.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഓ?ഡ?
ചെയ്യാനാവുക.
ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എത്തിക്കുന്ന
പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. ഒപ്‌റ്റിക്കല്‍ ഫൈബര്‍ കണക്‌റ്റിവിറ്റി
എത്തിച്ചേരാത്ത ഉള്‍നാടുകളില്‍ ഇന്റര്‍നെറ്റ് കണക്‌റ്റിവിറ്റി എത്തിക്കുന്നതിന്
അനുയോജ്യമാണ് ഈ സംവിധാനം.
നിലവില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്
സ്റ്റാര്‍ലിങ്ക്. നിലവില്‍ സെക്കന്റില്‍ 50 എംബി മുതല്‍ 150 എംബി വരെയാണ്
സ്റ്റാര്‍ലിങ്ക് വേഗത വാഗ്‌ദാനം ചെയ്യുന്നത്. ഇത് 300 എംബിപിഎസിലേക്ക്
ഉയര്‍ത്താനാകുമെന്ന് അടുത്തിടെ ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടിരുന്നു. 20
മില്ലിസെക്കന്റ് മുതല്‍ 40 മില്ലി സെക്കന്റ് വരെയാണ് ലേറ്റന്‍സി വാഗ്‌ദാനം
ചെയ്യുന്നത്.
പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങള്‍ ഇതിനായി
വിക്ഷേപിക്കാനാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി. ഉപഗ്രങ്ങളുടെ എണ്ണം
വര്‍ധിക്കുന്നതിനനുസരിച്ച് നല്‍കുന്ന കണക്ഷനുകളുടെ എണ്ണവും സേവനത്തിന്റെ വേഗതയും
ലേറ്റന്‍സിയുമെല്ലാ മെച്ചപ്പെടും.
2021 ജനുവരി 14, വ്യാഴാഴ്‌ച
കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്കു മരത്തോണ് ഓട്ടവും ആയി രണ്ടു യുവാക്കൾ.
കൊച്ചി: ജനുവരി 12 മുതൽ കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്കു
ഓടാൻ 'സോൾസ് ഓഫ് കൊച്ചിന്റെ ചാപ്റ്റർ' ടീം പനാംപില്ലി നഗർ റണ്ണേഴ്സിന്റെ (ടീം പിഎൻആർ) രണ്ട് അംഗങ്ങൾ ഒരുങ്ങുന്നു. രാം രത്തനും സഞ്ജയ് കുമാറും 11 സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് നല്ല ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്. 91 നഗരങ്ങളും ആയിരത്തിലധികം ഗ്രാമങ്ങളും അവർ ഓടിക്കും. കെ 2 കെ റൺ 2021 എന്ന് വിളിക്കുന്ന രത്തനും കുമാറും എൻഎച്ച് 41 ൽ ഓടും. “പ്രതിദിനം 70 കിലോമീറ്റർ സഞ്ചരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു,” രത്തൻ പറഞ്ഞു. ഇന്ത്യൻ നാവികസേനയിൽ ജോലി ചെയ്യുന്ന ഇരുവരും ആരോഗ്യവാന്മാരുടെ സന്ദേശം പ്രചരിപ്പിക്കുകയാണ്
ഇന്ത്യയ്ക്ക് അനുയോജ്യമാണ്. കോവിഡ് -19 എന്ന മാരകമായ സാംക്രമിക രോഗത്തെ ചെറുക്കാൻ രാജ്യമെമ്പാടും ഒത്തുചേരുന്നതായി പാൻഡെമിക് കണ്ടപ്പോൾ, ഇത് സാംക്രമികേതര രോഗങ്ങളുടെയും വർദ്ധനവിന് കാരണമാകുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. സാംക്രമികേതര രോഗങ്ങൾ, ജീവിതശൈലി അപകടങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, വൈകല്യങ്ങൾ എന്നിവയെക്കുറിച്ച് രാജ്യമെമ്പാടും അവബോധം വളർത്തുക എന്നതാണ് 'കെ 2 കെ റൺ 2021' ന്റെ ദ mission ത്യം.
56 ദിവസത്തിനുള്ളിൽ അവർ 4,431 കിലോമീറ്റർ ഓടും, ജനുവരി 12 ന്
ലോക യുവജന ദിനത്തിൽ
ആരംഭിക്കുന്ന കെ2കെ റണ് മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ സമാപിക്കും. സ്ത്രീ ശാക്തീകരണ സന്ദേശവും അവർ വഹിക്കും.
പുലർച്ചെ 3 മുതൽ രാവിലെ 10 വരെ 50 കിലോമീറ്ററും വൈകുന്നേരം 5 മുതൽ രാത്രി 8 വരെയും 25 മുതൽ 30 കിലോമീറ്റർ വരെ ഓടാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഞങ്ങളുടെ റൂട്ടും പ്രവർത്തന സമയവും ചാർട്ട് ചെയ്തു. ഒരു എസ്‌യുവി ഞങ്ങളോടൊപ്പം വരും, അതിൽ ഫിസിയോതെറാപ്പിസ്റ്റ് ഉൾപ്പെടെ മൂന്ന് അംഗ ടീം ഉണ്ടാകും. ഞങ്ങൾ കൂടാരങ്ങൾ വഹിക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ പദ്ധതി പ്രകാരം എല്ലാ രാത്രിയിലും ഞങ്ങൾ ഏതെങ്കിലും നഗരത്തിലെത്തും. നഗരങ്ങൾക്കിടയിൽ വലിയ ദൂരമുള്ള രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ ഞങ്ങൾ ടൗൺ ഹോട്ടലുകളിൽ താമസിക്കും. മറ്റ് ഓട്ടക്കാർ ചില സമയങ്ങളിൽ ഞങ്ങളോടൊപ്പം ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”രത്തൻ പറഞ്ഞു.
മാനസികാരോഗ്യ, വൈകല്യ മേഖലകളിൽ പ്രവർത്തിക്കുന്ന 'ടുഗെദർ വി കാൻ' എന്ന എൻജിഒ ടീമിനെ പിന്തുണയ്ക്കാൻ ചേർന്നു. നല്ല ആരോഗ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും 'ഫിറ്റ് ഇന്ത്യ' എന്നതിനും അവർ മറ്റ് സംഘടനകളുമായി സഖ്യമുണ്ടാക്കും.
ട്വന്റി 20 യേയും വി4 കൊച്ചിയേയും അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി തെറ്റ്
കൊച്ചി വൈറ്റില മേല്‍ പാലത്തിന്റെ
ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പു മന്ത്രിയും
സ്വതന്ത്ര ജനകീയപ്രസ്ഥാനങ്ങളായ ട്വന്റി 20യേയും വി 4 കൊച്ചിയേയും അധിക്ഷേപിക്കുന്ന
വിധത്തില്‍ സംസാരിച്ചത് ശരിയായില്ലെന്നു കേരള പീപ്പിള്‍സ് മൂവ്‌മെന്റ്
വ്യക്തമാക്കി.
ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ ഫെഡറേഷനില്‍ കേരളം സ്വതന്ത്ര
സോഷ്യലിസ്റ്റ് സ്വരാജ്' ആയിരിക്കണമെന്നുള്ള ശാസ്‌ത്രീയ കാഴ്‌ചപ്പാട് ഉന്നയിച്ച
ധീഷണാശാലി യായിരുന്ന മത്തായി മാഞ്ഞൂരാന്റെ 51-ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി
ജനുവരി 14-ാം തീയതി വൈകിട്ട് 6 മണിക്ക് കേരളാ പീപ്പിള്‍സ് മൂവ്‌മെന്റിന്റെയും
ലോഹ്യ വിചാര വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ വെബ്‌നാര്‍ സംഘടിപ്പിക്കുന്നതാണ്.
കേരളാ പീപ്പിള്‍സ് മൂവ്‌മെന്റ് ചെയര്‍മാന്‍ അഡ്വ.ജേക്കബ് പുളിക്കന്റെ അദ്ധ്യക്ഷത
യില്‍ കൂടുന്ന വെബ്‌നാര്‍ പ്രൊഫ. എം.കെ. സാനു ഉദ്‌ഘാടനം ചെയ്യും.
സണ്ണി എം.
കപ്പിക്കാട്, ഡോ. ജോസ് സെബാസ്റ്റ്യന്‍, അഡ്വ. രജിനാര്‍ക് പരമേ ശ്വരന്‍, നന്ദാവനം
സുശീലന്‍, കൊട്ടിയോടി വിശ്വനാഥന്‍, പി.കെ. സിറിള്‍, കുമ്പളം സോളമന്‍, അഡ്വ.
ജോണ്‍സന്‍ പി.ജോണ്‍, അഡ്വ.പഞ്ഞിമല ബാലകൃഷ്‌ണന്‍, കെ.കെ.ബോസ്, കെ.കെ. വമാലോചനന്‍,
അഡ്വ. ടി.വി. രാജേന്ദ്രന്‍, സി.കെ.ജോസഫ്, പള്ളുരുത്തി സുബൈര്‍, നസീര്‍ ധര്‍മ്മന്‍
തുടങ്ങിയവര്‍ പങ്കെടുക്കും.
മദ്ധ്യകേരളത്തിലെ 70-80 ലക്ഷം വരുന്ന ജനങ്ങളുടെ
ജീവനും സ്വത്തുക്കളും അപകടത്തിലാകുന്ന മുല്ലപ്പെരിയാര്‍ ദുരന്തം ഒഴിവാക്കാന്‍
നിക്ഷിപ്‌ത താല്‌പര്യക്കാര്‍ക്കുവേണ്ടി യു.ഡി.എഫ്.- എല്‍.ഡി.എഫ് ചേരികളുടെ
എതിര്‍പ്പുമൂലം കേന്ദ്രസര്‍ക്കാര്‍ പൂഴ്‌ത്തി വച്ചിരിക്കുന്ന ഗാഡ്‌ഗില്‍
റിപ്പോര്‍ട്ട് പുന:രെടുത്ത് നടപ്പാക്കുന്നതിനാവശ്യമായ ജനകീയ സമരങ്ങളെ ശക്തിപ്പെ
ടുത്തുകയാണ് ഇതുപോലുള്ള ജനകീയ പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടതെന്നും യോഗം
ചൂണ്ടിക്കാട്ടി. വി 4 കേരള' പോലുള്ള നാമങ്ങള്‍ സ്വീകരിക്കുമ്പോള്‍ മത്തായി
മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ പഴയകാല കെ.എസ്.പി. പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്ന കേരളം കേരളീയര്‍ക്ക്' എന്ന മുദ്രാവാക്യത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാന്‍
ശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
.
2020 നവംബർ 16, തിങ്കളാഴ്ച
2020 ഒക്ടോബർ 20, ചൊവ്വാഴ്ച
കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ്
കേരള ലളിതകലാ അക്കാദമി നല്‍കുന്ന കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള
കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ്
കൊച്ചി: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍ക്കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ., എം.വി.എ./ബി.എഫ്.എ., ബി.വി.എ. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
എം.എഫ്.എ./എം.വി.എ.യ്ക്ക് 6,000/- രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കും ബി.എഫ്.എ./ബി.വി.എ.യ്ക്ക് 5,000/- രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. പ്രസ്തുത കോഴ്‌സുകളില്‍ 2020 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌ക്കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഈ കലാസൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപന മേധാവിയോ വകുപ്പ് തലവനോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ അപേക്ഷകന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.
സ്‌ക്കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org)
ലഭിക്കുന്നതാണ്. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20”എന്ന വിലാസത്തില്‍ അയയ്ക്കുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍
2020 നവംബര്‍ 20 നകം ലഭിച്ചിരിക്കണം.
തദ്ദേശ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
എറണാകുളം: കോവിഡ് പ്രതിസന്ധികൾക്കിടയിലും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും അവസാന ഘട്ടത്തിലാണ്. അടുത്ത മാസം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന മുപ്പത് ശതമാനം പൂർത്തിയായി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അഞ്ച് എഞ്ചിനീയർമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. 20 റവന്യൂ ഉദ്യോഗസ്ഥരും ഇവരെ സഹായിക്കാനുണ്ട്. മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾക്കു ശേഷം നഗരസഭ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾ ആരംഭിക്കും. ഈ മാസം തന്നെ യന്ത്രങ്ങളുടെ പരിശോധനകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനവും പുരോഗമിക്കുകയാണ്. 11 ബ്ലോക്കു പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ പരിശീലനമാണ് പൂർത്തിയായത്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഈ യാഴ്ച നടക്കും. ഒക്ടോബർ 28 ന് പരിശീലനങ്ങൾ പൂർത്തിയാകും. തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടിക 21ന് (21/10/2020) പ്രസിദ്ധീകരിക്കും.
കൊറോണയെ അകറ്റാൻ കുട്ടിക്കെകൾ ഒരുക്കിയത് ഒരു ലക്ഷം മാസ്കുകൾ
കൊറോണയെ വൈറസിനെ പ്രതിരോോധിക്കാൻ കുട്ടിക്കൈകൾ തുന്നിയെടുത്തത് ഒരു ലക്ഷം മാസ്കുകൾ. 2000 ത്തിലധികം വിദ്യാർത്ഥികൾ തയാറാക്കിയ മാസ്കുകൾ ജില്ലാ കളക്ടർ എസ്.സു ഹാസ് ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധ മേഖലയിൽ സേവനം ചെയ്യുന്നവർക്ക് മാസ്കുകൾ വിതരണം ചെയ്യും.
ആലുവ വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അംഗങ്ങളാണ് മാസ്ക് തുന്നിയത്.
ജില്ലയിലെ 120 സ്കൗട്ട് ഗൈഡ് യൂണിറ്റുകളിലാണ് ഈ പ്രവർത്തനം നടന്നത്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളാണ് തയാറാക്കിയത്. തൊഴിലുറപ്പ് പ്രവർത്തകൾ, പ്രൈമറി ഹെൽത് സെൻ്റർ, പോലീസ്, വൃദ്ധസദനം, ഓർഫനേജ് , പാലിയേറ്റീവ് സെൻ്റർ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്റർ എന്നിവിടങ്ങളിലാണ് മാസ്കുകൾ വിതരണം ചെയ്യുന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ. ഡി. സുരേഷ്, സ്റ്റേറ്റ് ഓർഗനൈസർ സി. എസ്. സുധീഷ് കുമാർ, ജില്ലാ സെക്രട്ടറി ജോസഫ് പുതുശ്ശേരി, ജില്ലാ ട്രൈനേഴ്‌സ് എൻ. കെ. ശ്രീകുമാർ, ടി. എസ്. റോസക്കുട്ടി, ജിനീഷ് ശശി, സിസ്റ്റർ പ്രിൻസി മരിയ എന്നിവർ ഇതിന് നേതൃത്വം നൽകി.
ഇടപ്പള്ളി - മൂത്തകുന്നം ദേശീയ പാത വികസനം, സർവ്വേ നടപടികൾ പുരോഗമിക്കുന്നു
എറണാകുളം : ഇടപ്പള്ളി -മൂത്തകുന്നം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ പുരോഗമിക്കുന്നു. വടക്കെക്കര, നോർത്ത് ഇടപ്പള്ളി വില്ലേജുകളിലെ സർവ്വേ നിലവിൽ പൂർത്തിയായി. ആലങ്ങാട് വില്ലേജിൽ 80 ശതമാനവും ചേരാനെല്ലൂരിൽ 60 ശതമാനവും മൂത്തകുന്നം വില്ലേജിൽ 90 ശതമാനവും സർവ്വേ പൂർത്തിയായിട്ടുണ്ട്. ഈ വില്ലേജുകളിലെ സർവ്വേ പൂർത്തിയാവുന്ന മുറക്ക് പറവൂർ, വരാപ്പുഴ, കൊട്ടുവള്ളി വില്ലേജുകളിലെ സർവ്വേ ആരംഭിക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശിയ പാത വികസന അവലോകന യോഗത്തിലാണ് നിലവിലെ സ്ഥിതി വിലയിരുത്തിയത്. ഓഗസ്റ്റ് 18 ന് ആരംഭിച്ച കല്ലിടൽ സെപ്റ്റംബർ 29 ഓടെ പൂർത്തിയായിരുന്നു.
നവംബർ പകുതിയോടെ സർവ്വേ നടപടികൾ പൂർത്തിയാക്കി നവംബർ അവസാന വാരത്തോടെ 3 ഡി പ്രസിദ്ധികരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ വികസന കാര്യ കമ്മിഷണർ അഫ്‌സാന പർവിൻ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടു
അനുസ്യൂത യാത്ര' കൊച്ചിയിൽ യാഥാർത്ഥ്യമാക്കും: മുഖ്യമന്ത്രി
എറണാകുളം : വിവിധ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കി 'അനുസ്യൂത യാത്ര' എന്ന സ്വപ്നം കൊച്ചിയിൽ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായുള്ള മെട്രോപൊളിറ്റൻ ആക്ടിൻ്റെ ആദ്യചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന സീം ലെസ് മൊബിലിറ്റി യാഥാർത്ഥ്യമാക്കാൻ ഇൻ്റലിജൻ്റ് ട്രാഫിക് സിസ്റ്റം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി ഗതാഗതക്കുരുക്ക് ഒഴിവാക്കി സുരക്ഷിത യാത്രയൊരുക്കുന്ന ഇൻ്റലിജൻ്റ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സൗകര്യ വർദ്ധനവിന് കാര്യക്ഷമമായ നഗര സേവനങ്ങൾ ലഭ്യമാക്കുന്ന കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി കൊച്ചി മെട്രോ, വാട്ടർ മെട്രോ, ബസ് - ഓട്ടോ തൊഴിലാളികളുടെ സൊസൈറ്റി തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കിയാകും അനുസ്യൂത യാത്ര സൗകര്യം ഒരുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.
വെഹിക്കിള് ആക്യുവേറ്റഡ് സിഗ്നലുകള്, കാല്നടക്കാര്ക്കു റോഡ് കുറുകെ കടക്കാന് സ്വയം പ്രവര്ത്തിപ്പിക്കാവുന്ന പെലിക്കണ് സിഗ്നല്, മൂന്ന് മോഡുകളില് ഏരിയ ട്രാഫിക് മാനേജ്മെന്റ്, നിരീക്ഷണ ക്യാമറകള്, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്നങ്ങള് പ്രദര്ശിപ്പിക്കുന്ന ബോര്ഡുകള്, നിയന്ത്രണ കേന്ദ്രം എന്നിവയാണ് ഇൻ്റലിജൻ്റ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്.
നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവർത്തിക്കുന്ന വെഹിക്കിൾ സിഗ്നൽ നിലവിൽ വരുന്നതോടെ കാത്തു നിൽപ്പ് ഒഴിവാക്കി വാഹനങ്ങൾ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നൽകി സിഗ്നലുകൾ പ്രവർത്തിക്കും. റഡാർ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നൽ സമയം ക്രമീകരിക്കും. കൊച്ചി നഗരത്തിലും പുറത്തുമായി 21 പ്രധാന ജംഗ്ഷനുകളിലാണ് സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്നത്. റോഡിലെ വാഹനങ്ങളുടെ തിരക്കനുസരിച്ച് ഗതാഗതം സുഗമമാക്കാൻ ഇതു വഴി കഴിയും.
കാൽനടയാത്രക്കാർക്ക് റോഡ് കുറുകെ കടക്കാൻ പെലിക്കൺ സിഗ്നലുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നൽ നിയന്ത്രണത്തിനൊപ്പം ഗതാഗത നിയമലംഘനം പിടികൂടാനും ഐടിഎം എസ് സഹായിക്കും. റെഡ് ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടാനായി 35 കേന്ദ്രങ്ങളിൽ നൂതന ക്യാമറകളും സിസ്റ്റത്തിൻ്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. . രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഇവക്കാകും.
സെൻട്രൽ കൺട്രോൾ സിസ്റ്റം വഴി ഐ ടി എം എസ് സ്ഥാപിച്ച ജംഗ്ഷനുകളുടെ നിയന്ത്രണം ഒരു കേന്ദ്രത്തിൽ നിന്ന് നടത്താനാകും. മുഴുവൻ കേന്ദ്രങ്ങളിലെയും വിവരങ്ങൾ കാണാനും ആവശ്യമായ പരിഷ്കാരങ്ങൾ നടത്താനും ഇതിലൂടെ കഴിയും. റവന്യൂ ടവറിൽ ഒരുക്കിയിരിക്കുന്ന കൺട്രോൾ സെൻററിൽ ഗതാഗതം നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനും സൗകര്യമുണ്ട്. അഞ്ച് വർഷത്തെ പരിപാലനവും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമുൾപ്പടെ 27 കോടി രൂപയ്ക്കാണ് പദ്ധതി കെൽട്രോൺ നടപ്പാക്കിയത്.
കേന്ദ്ര - സംസ്ഥാന സർക്കാരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേന്ദ്രീകൃത ഹെൽത്ത് കെയർ സംവിധാനമായ ഇ ഹെൽത്ത് വളരെ പെട്ടെന്ന് ചികിൽസ കിട്ടാൻ വഴി തുറക്കുമെന്നും ഇത് ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നും എറണാകുളം ജനറൽ ആശുപത്രിയിൽ നടപ്പിലാക്കുന്ന ഈ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.
ഐസി ഫോറിലെ ( IC 4) മോട്ടോർ വാഹന വകുപ്പ് സെല്ലിൻ്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കേരളത്തിൽ ആദ്യമായി കൊച്ചിയിൽ നിലവിൽ വന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം ഐസിസി ഫോറിലെ ( IC 4) എം വി ഡി സെല്ലിലായിരിക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ ക്യാമറ സിസ്റ്റത്തിലൂടെ ഇ ചെല്ലാൻ ഉപയോഗിച്ച് നിയമ നടപടി സ്വീകരിക്കും. നിയമം ലംഘിക്കാതിരിക്കുന്നതാണ് പ്രധാനമെന്ന് ജനപ്രതിനിധികൾ ജനങ്ങളെ പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും സഹകരണത്തോടെ ബോധവാന്മാരാക്കണം എന്ന് മന്ത്രി പറഞ്ഞു. ലോക്ക് ഡൗണിൽ ഇളവ് വന്നതിനുശേഷവും വാഹനാപകടങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2020 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച
സിറ്റി ഗ്യാസ് പദ്ധതി; അലംഭാവം അനുവദിക്കില്ലെന്ന് സർക്കാർ
എറണാകുളം: ജില്ലയുടെ പ്രധാന വികസന പദ്ധതികളിലൊന്നായ സിറ്റി ഗ്യാസ് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് കാലതാമസം വരുത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനമെടുക്കാൻ നിർദ്ദേശം നൽകി. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രണ്ടു ദിവസത്തിനകം സർക്കാരിനെ കാര്യം രേഖാമൂലം അറിയിക്കാനും കർശന നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ജില്ലാ വികസന ഓഫീസർ അഫ്സാന പർവീ ണിൻ്റ അധ്യക്ഷതയിൽ നഗരകാര്യ വകുപ്പു സെക്രട്ടറി വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്.
പദ്ധതിക്കായി റോഡ് കുഴിക്കുന്നതിലായിരുന്നു നഗരസഭകൾ പ്രതിഷേധവുമായി രംഗത്തു വന്നത്. കുഴിക്കുന്ന റോഡുകൾ ആര് പൂർവസ്ഥിതിയിലാക്കും എന്ന ആശങ്കയായിരുന്നു തുടക്കത്തിൽ. വാർഡ് കൗൺസിലർമാർ ആയിരുന്നു പ്രതിഷേധം ആദ്യം ഉയർത്തിയത്. പുതിയതായി ടാറിംഗ് പൂർത്തിയാക്കിയ റോഡുകൾ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടലിന് വെട്ടിപൊളിക്കുന്നു എന്ന പരാതിയാണ് ഉയർന്നത്.
റോഡിൻ്റെ പുനർനിർമ്മാണം ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറായില്ല. തുടർന്നു നടന്ന ചർച്ചയിൽ പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെ റോഡിൻ്റെ പുനർ നിർമ്മാണവും ഉറപ്പു നൽകി. എന്നാൽ എത്ര ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കും എന്നത് കരാറിൽ വ്യക്തമാക്കാത്തതു കൊണ്ട് പല നഗരസഭകളും ധാരണാപത്രം അംഗീകരിക്കാൻ മടിച്ചു. കുഴിയെടുത്തതിന് രണ്ട് ദിവസത്തിനകം താല്കാലികമായി കുഴി അടക്കുകയും 30 ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കി നൽകണമെന്നു മായിരുന്നു നഗരസഭകളുടെ ആവശ്യം. ഈ ആവശ്യവും നടത്തിപ്പ് കമ്പനി അംഗീകരിക്കുകയായിരുന്നു.
21 ദിവസത്തിനകം തടസങ്ങൾ നീക്കി നൽകണമെന്നും പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. കൊച്ചി കൊർപറേഷൻ, കളമശ്ശേരി, മരട്, ഏലൂർ, തൃപ്പൂണിത്തുറ, ആലുവ, തൃക്കാക്കര മുനിസിപ്പാലിറ്റി സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.
ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ: യോഗം വിളിക്കുമെന്ന് കലക്ടർ കുണ്ടന്നൂരിൽ വൈറ്റില ഭാഗത്തേക്കുള്ള റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കുഴികൾ അടക്കുന്നതിനുമായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കലക്ടർ എസ്.സുഹാസ് അറിയിച്ചു.
ഫാ: സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം
നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രധിഷേധ സംഗമം
ആലുവ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തകനും ജസ്യൂട്ട് സഭാഗവുമായ ഫ: സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി എ സംസ്ഥാന സമിതി അംഗവുമായ കുരുവിള മാത്യുസ് പ്രധാനമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു
ഭീമ കൊറെഗാവ് കലാപക്കേസുമായി ബന്ധപ്പെട്ടാണ് 83 വയസ് പ്രായമുള്ള ഫാ: സ്റ്റാൻ സ്വമിയെ അറസ്റ്റ് ചെയതത് ഇക്കാര്യത്തിൽ മനുഷ്യത്തപരമായ സമീപനം കേന്ദ്ര ഗവണ്മൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം സി ബി സി ഐ ഉൾപ്പെടെയുള്ള സംഘടനകളും ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട് കുരുവിള മാത്യൂസ് തുടർന്ന് ചൂണ്ടിക്കാട്ടി
ഫാ: സ്റ്റാൻ സ്വാമിയെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രധിഷേധ സംഗമത്തിൻ്റെ സംസ്ഥാന തല ഉൽഘാടനംആലുവ ബാങ്ക് ജംഗ്ഷനിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലാ പ്രസിഡൻ്റ് ജോയി ഇളമക്കര ,ജനറൽ സെക്രട്ടറിമാരായ എം എൻ ഗിരി ,എൻ .എൻ ഷാജി സുധീഷ് നായർ എന്നിൽ പങ്കെടുത്ത് പ്രസംഗിച്ച
വോട്ടിംഗ് മെഷീനുകളുടെ വെരിഫിക്കേഷൻ നടത്തി
എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വെരിഫിക്കേഷൻ നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മാതാക്കളായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് യൂണിറ്റിലെ എഞ്ചിനീയർമാരാണ് വെരിഫിക്കേഷന് നേതൃത്വം നൽകുന്നത്. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ മേൽ നോട്ടത്തിൽ ആയിരുന്ന വെരിഫിക്കേഷൻ നടപടികൾ..ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എ. പ്രദീപ് സന്നിഹിതനായിരുന്നു. 3000 കൺട്രോൾ യൂണിറ്റുകളും 9000 ബാലറ്റ് യൂണിറ്റുകളുമാണ് കച്ചേരിപ്പടിയിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത് . ഈ മാസം അവസാനത്തോടെ വെരിഫിക്കേഷൻ പൂർത്തിയാകും.
ഇടച്ചിറയിലുള്ള സെൻട്രൽ ഇലക്ഷൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കേരളത്തിലെ മുൻസിപ്പാലിറ്റി കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് നൽകുന്നതിൻ്റെ ഭാഗമായുള്ള വെരിഫിക്കേഷനും പൂർത്തിയാക്കി. 7500 കൺട്രോൾ യൂണിറ്റുകളും 8000 ബാലറ്റ് യൂണിറ്റുകളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ പഠിപ്പിക്കുന്ന വീഡിയോ ഫിലിമുമായി കുഫോസ് വിദ്യാര്‍ത്ഥികള്‍
കൊച്ചി- ഭക്ഷ്യവസ്തുക്കളിലെ മായം ശാസ്ത്രീയമായി കണ്ടെത്താനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ ഫിലിം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ലോക ഭക്ഷ്യദിനാചരണം വ്യത്യസ്തമാക്കിയിരിക്കുകയാണ് കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ് ) ഫുഡ് സയന്‍സ് വിദ്യാര്‍ത്ഥികള്‍. 1945 ല്‍ ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ച ഒക്ടോബര്‍ 16 ആണ് ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.
മുളക്, മല്ലി, തേന്‍, നെയ്യ്, മഞ്ഞള്‍ പൊടി, വെളിച്ചണ്ണ തുടങ്ങി മലയാളിയുടെ അടുക്കളയിലെ നിത്യവിഭവങ്ങളെല്ലാം മായം കലര്‍ന്നതാണോ ശുദ്ധമായത് ആണോ എന്ന് തിരിച്ചറിയുന്നത് എങ്ങിനെയെന്ന് വിശദമാക്കുന്നതാണ് എട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വിഡിയോ ഫിലിം. കുഫോസിലെ ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പില്‍ എം.എസ്.സി ഫുഡ് സയന്‍സ് കോഴ്‌സിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് ഫിലിം തയ്യാറാക്കിയത്.
വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ നിന്ന് പുറത്ത് പോകാതെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം അളക്കാനും മായം കലര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്താനും കഴിയുന്ന ലളിതമായ മാര്‍ഗ്ഗങ്ങളാണ് ഫിലിമില്‍ വിശദീകരിക്കുന്നത്. ഫിലിമിന്റെ പ്രകാശനം കുഫോസ് ഭരണസമിതി യോഗത്തില്‍ വൈസ് ചാന്‍സലര്‍ ടിങ്കു ബിശ്വാള്‍ ഐ.എ.എസ് നിര്‍വഹിച്ചു. കുഫോസിന്റെ യൂട്യൂബ് ചാനലില്‍ പൊതുജനങ്ങള്‍ക്ക് കാണം ( https://youtu.be/xrPZHOL7cjQ ) how to find food adulteration at your home എന്ന് യൂ ട്യൂബ് ചാനലില്‍ സേര്‍ച്ച് ചെയ്താല്‍ ഫിലിമിന്റെ ലിങ്ക് ലഭിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)









