തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ 15 ലക്ഷം രൂപ സംഭാവന നല്‍കി. മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. വി.പി. സുരേഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജുവിന് ചെക്ക് കൈമാറി.
അവശ്യ സര്‍വീസായി പരിഗണിച്ച് മില്‍മയിലെയും ക്ഷീര സംഘങ്ങളിലെയും ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കണമെന്ന് ശ്രീ. വി.പി.സുരേഷ് കുമാര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി. മിനി രവീന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ മാനേജര്‍ ശ്രീ. എം.ജെ. വില്‍സണ്‍ യോഗത്തിന് ആശംസയര്‍പ്പിച്ചു. കെ.സി.എം.എം.എഫ് ജനറല്‍ മാനേജര്‍ ശ്രീ. പി. ഗോപാലകൃഷ്ണന്‍, ക്ഷീര ഭവനിലെയും ക്ഷീര വികസന വകുപ്പിലെയും ഉദ്യോഗസ്ഥര്‍, മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ആര്‍.സുരേഷ് കുമാര്‍ സ്വഗതവും ഡെയറി എന്‍ജിനീയര്‍ ശ്രീ. എസ്. കുഞ്ഞുമോന്‍ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ