ഹാര്‍ലി ഓണേര്‍സ് ഗ്രൂപ്പ് - വാര്‍ഷികാഘോഷം: റാലിയില്‍
3000 ഹാര്‍ലി ഉടമകള്‍ പങ്കെടുക്കും
കൊച്ചി: ഹാര്‍ലി ഓണേര്‍സ് ഗ്രൂപ്പിന്റെ
അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2017 ഫെബ്രുവരി 16 മുതല്‍ 18 വരെ ഗോവയില്‍
സംഘടിപ്പിക്കുന്ന ഹാര്‍ലി ഓണേര്‍സ് ഗ്രൂപ്പ് ഇന്ത്യ റാലിയില്‍ 26
ചാപ്‌റ്ററുകളില്‍ നിന്നായി 3000 ഹാര്‍ലി ഉടമകള്‍ പങ്കെടുക്കും. കൗതുകകരമായ
അനുഭവങ്ങള്‍ പകര്‍ന്ന് രാജ്യത്തെ ഹാര്‍ലി ഓണേര്‍സ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്‌ക്ക്
മികച്ച പിന്തുണയാണ് ഇത്തരത്തിലുള്ള റാലികള്‍ നല്‍കുന്നത്.
ഹാര്‍ലി ഓണേര്‍സ്
ഗ്രൂപ്പ് അംഗങ്ങള്‍ക്കായി കസ്റ്റം ചാമ്പ്യന്‍ കോണ്ടസ്‌റ്റ്, ബിഗ് ഫൈവ്
റൈഡേര്‍സ്, ട്രിപ്പിള്‍ ഫൈവ് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയ അംഗങ്ങളെ
കണ്ടെത്തല്‍, ചാപ്‌റ്റര്‍ ഓഫ് ദി ഇയര്‍ പ്രഖ്യാപനം എന്നിവയും റാലിയുടെ ഭാഗമായി
നടക്കുന്നതാണ്.
2017 ഫെബ്രുവരി 1, ബുധനാഴ്‌ച
2017 ജനുവരി 27, വെള്ളിയാഴ്‌ച
സാന്ദ്ര തോമസിനെതിരെ കേന്ദ്ര റവന്യു ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി
കൊച്ചി
ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ധിഖ്
പ്രതിയായ ക്വട്ടേഷന്‍ കേസിലെ പരാതിക്കാരി സാന്ദ്ര തോമസിനെതിരെ കേന്ദ്ര റവന്യു
ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി.
ആദായനികുതി റിട്ടേണും ബാലന്‍സ് ഷീറ്റും
പെരുപ്പിച്ചു കാണിച്ചതും വ്യാജമാണെന്നതു ചൂണ്ടിക്കാട്ടി റവന്യു ഇന്റലിജന്‍സ്
സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര അന്വേഷണ ഏജന്‍്‌സികള്‍ക്കും കത്തുനല്‍കി.
പെപരുപ്പിച്ച ബാലന്‍സ് ഷീറ്റ് ഉപയോഗിച്ചു ബാങ്കുകളെ സമര്‍ത്ഥമായി
കബളിപ്പിച്ചുവെന്നാണ് ഡി.ആര്‍.ഐയുടെ റിപ്പോര്‍ട്ട്.
നേരത്തെ തന്നെ
ഇവരെക്കുറിച്ചു സംശയം ഉണ്ടായിരുന്നുവെങ്കിലും ഡിവൈഎഫ്‌ഐ നേതാവ് പ്രതിയായതോടെയാണ്
പരാതിക്കാരിയായ സാന്ദ്ര തോമസും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്. 26
വയസുള്ള യുവതി കൊച്ചി നഗരത്തില്‍ ആസ്‌തികള്‍ വാങ്ങിക്കൂട്ടുന്നതും കോടികള്‍
വിലമതിക്കുന്ന ജഗ്വാര്‍ കാറും ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചും സ്വന്തമാണെന്നും
പോലീസില്‍ അറിയിക്കുകയും ഇവ ക്വട്ടേഷ,ന്‍ സംഘം പിടിച്ചെടുത്തുവെന്നും പാലാരിവട്ടം
സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണ ഏജന്‍സിക്ക് ഇവരെക്കുറിച്ചു സംശയം
തോന്നിയത്.
എറണാകുളം ബ്രോഡ് വെയില്‍ കൃത്രിമ പൂക്കളുടെ വില്‍പ്പനയ്‌ക്കായി
സാന്ദ്ര ആന്റ് കമ്പനി എന്ന പേരിലുള്ള ഒറ്റമുറി കടകൂടി കണ്ടതോടെ സംശയം ബലപ്പെട്ടു.
2011-12 സാമ്പത്തികവര്‍ഷം 58 ലക്ഷം രൂപയുടെ വരുമാനമാണ് സാന്ദ്രയുടെ ബാലന്‍സ്
ഷീറ്റില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടുവര്‍ഷത്തിനു ശേഷം ഇത് പതിന്മടങ്ങ്
കോടികളായി. കൃത്രിമ പൂക്കളുടെ കയറ്റുമതിയും ഇറക്കുമതിയും ചെയ്‌താണ് കോടിക്കണക്കിനു
രൂപ സമ്പാദിച്ചുവെന്നാണ് ബാലന്‍സ് ഷീറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നാള്‍
ഇതുവരെ ഒറ്റ ഷിപ്പ്‌മെന്റ് പോലും ഇറക്കുമതി നടത്തിയട്ടില്ലെന്ന് ഡി.ആര്‍.ഐ
അന്വേഷണത്തില്‍ തെളിഞ്ഞു.
ഇതോടെയാണ് പെരുപ്പിച്ചു കാട്ടിയ ബാലന്‍സ് ഷീറ്റും
ഐടി റിട്ടേണുമായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. പെരുപ്പിച്ചെടുത്ത ബാലന്‍സ്
ഷീറ്റിന് കൃത്യമായ ആദായ നികുതിയും നല്‍കി. ഇത് കാണിച്ച് ബാങ്കുകളില്‍ നിന്ന്
കോടികള്‍ ലോണ്‍ എടുത്ത് കാറുകളും വസ്‌തുക്കളും വാങ്ങിക്കൂട്ടി. മാസങ്ങള്‍ക്കു ശേഷം
ഇവ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വീണ്ടും പണം
വാങ്ങുകയായിരുന്നു.
അന്വേഷണം തുടങ്ങിയതോടെ ബ്രോഡ് വെയിലെ സാന്ദ്ര തോമസിന്റെ
സ്ഥാപനം ആഴ്‌ചകളായി അടഞ്ഞു കിടക്കുകയാണ്. സാന്ദ്ര തോമസിനെ ഫോണിലും ലഭ്യമല്ല.
പെരുപ്പിച്ച ബാലന്‍സ് ഷീറ്റ് ഉപയോഗിച്ച് ബാങ്കുകളെ കബളിപ്പിക്കുന്ന
സമര്‍ത്ഥമായ തട്ടിപ്പ് ആണ് നടത്തിയതെന്ന് റവന്യു ഇന്റിലജന്‍സ് കേന്ദ്ര
ഏജന്‍സിളെയും ഒപ്പം റിസര്‍വ് ബാങ്കിനെയും അറിയിച്ചിരിക്കുന്നത്. സാന്ദ്രയുടെ
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരത്തെ ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു.
ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതുമായി ബന്ധമുണ്ടോ എന്നും
അന്വേഷിക്കുന്നുണ്ട്.
2017 ജനുവരി 18, ബുധനാഴ്‌ച
മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഇടതുമുന്നണി നയമാണോ?
KER ഭേദഗതി: നേതൃയോഗം വെള്ളിയാഴ്‌ച എറണാകുളത്ത്
സംസ്ഥാനത്തെ ക്രൈസ്‌തവ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങളെ ആക്ഷേപിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ പ്രസ്‌താവന
പ്രതിഷേധാര്‍ഹമാണെന്ന് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി
അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്ത് ഒരു മാതൃകാസംസ്ഥാനമായി കേരളം രൂപപ്പെട്ട
ചരിത്രം അദ്ദേഹം വിസ്‌മരിക്കരുത്. എയ്‌ഡഡ് വിദ്യാഭ്യാസമേഖലയ്‌ക്കും ന്യൂനപക്ഷ
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ച് പരാജയപ്പെട്ട
ഭരണകൂടങ്ങളുടെ ചരിത്രം എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും.
ചെമ്പേരി
വിമല്‍ജ്യോതി കോളേജിനു നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണവും, ഭരണഘടനാപരമായ ന്യൂനപക്ഷ
വിദ്യാഭ്യാസ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കെ.ഇ.ആര്‍. ഭേദഗതിയും,
മുഖ്യമന്ത്രിയുടെ പ്രസ്‌താവനയും ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ന്യൂനപക്ഷ
സംരക്ഷകര്‍ എന്നവകാശപ്പെടുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെഇക്കാര്യത്തിലുള്ള നയം
എന്താണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.
കെ. ഇ. ആര്‍ ഭേദഗതി, 2014
മുതലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ വേതനമില്ലാത്ത സാഹചര്യം,
അധ്യാപകരുടെ ബ്രോക്കണ്‍ സര്‍വ്വീസുകള്‍ പെന്‍ഷന്‍ കണക്കാക്കാന്‍
പരിഗണിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് എന്നീ വിഷയങ്ങളില്‍ ഭാവി പരിപാടികളെ
കുറിച്ച് ആലോചിക്കാന്‍ ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃയോഗം ജനുവരി 20-ാം തിയതി
വെള്ളിയാഴ്‌ച രാവിലെ 10.00 മണിക്ക് എറണാകുളത്ത് വെച്ച് ചേരുന്നതാണ്. കേരള
കത്തോലിക്കസഭാ ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സി. യില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന
ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ടീച്ചേഴ്‌സ് ഗില്‍ഡിന്റെ വിവിധ രൂപത
പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍
സെക്രട്ടറി ഫാ. ജേക്കബ് പാലയ്‌ക്കാപ്പിള്ളി, ടീച്ചേഴ്‌സ് ഗില്‍ഡ്
സംസ്ഥാനപ്രസിഡന്റ് ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി സാലു പതാലില്‍ എന്നിവര്‍
അറിയിച്ചു.
ജനീഷയുടെ മാതാപിതാക്കളെ കാണാന്‍ ഇന്നസെന്റ്
തന്റേതായ ശൈലിയില്‍ നര്‍മ്മങ്ങള്‍ ചാലിച്ച് ഇന്നസെന്റ്
അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ പെയ്‌തൊഴിഞ്ഞ ആകാശംപോലെ ആശങ്കകള്‍ അകന്ന്
നിര്‍മലയുടെയും വര്‍ഗീസിന്റെയും മുഖത്ത് പുഞ്ചിരിച്ചു വിടര്‍ന്നു. കേരളത്തില്‍
ആദ്യമായി ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റിവച്ച വാര്‍ത്ത കഴിഞ്ഞ ദിവസം
മാധ്യമങ്ങളിലൂടെയാണ് നടനും എം.പിയുമായ ഇന്നസെന്റ് അറിഞ്ഞത്. എറണാകുളത്ത്
മറ്റൊരാവശ്യവുമായി വന്നപ്പോള്‍ ലിസി ആശുപത്രിയില്‍ എത്തി
ജനീഷയുടെ മാതാപിതാക്കളെ
കാണാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ജനീഷയുടെ ചികിത്സയ്‌ക്ക് വലിയ
തുക ആവശ്യമാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാധാരണ
ഹൃദയശസ്‌ത്രക്രിയകള്‍ക്കു നല്‍കുന്ന തുകയായ അന്‍പതിനായിരം രൂപ മാത്രമാണ്
അനുവദിച്ചിരിക്കുന്നത്. ഇത് അപര്യാപ്‌തമാണെന്നും ഹൃദയം മാറ്റിവയ്‌ക്കല്‍ പോലുള്ള
വലിയ ശസ്‌ത്രക്രിയകള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രിയുമായി
സംസാരിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. ജനീഷയുടെ കാര്യത്തില്‍ മണ്‌ഡലത്തിന്റെ
എം.പിയായ ജോയ്‌സ് ജോര്‍ജുമായി സംസാരിച്ച് പ്രത്യേകമായി എന്തുചെയ്യാന്‍
സാധിക്കുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തമിഴ്‌നാട്,
ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ ചെയ്യുന്നതുപോലെ ഇത്തരം ശസ്‌ത്രക്രിയകള്‍ക്ക്
കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവദാനം എന്ന വലിയ
പുണ്യകര്‍മം നടത്തിയ നിഥിന്റെ കുടുംബത്തെ അദ്ദേഹം പ്രത്യേകം സ്‌മരിച്ചു.
ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ അദ്ദേഹം
പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ
കഴിഞ്ഞ് തുടര്‍ പരിശോധനകള്‍ക്കായി ലിസി ആശുപത്രിയില്‍ എത്തിയ തൃശൂര്‍ ഒല്ലൂര്‍
സ്വദേശി വി.ആര്‍. ഷാജുവിനെയും ഇന്നസെന്റ് സന്ദര്‍ശിച്ചു. ലിസി ആശുപത്രി ഡയറക്‌ടര്‍
ഫാ. തോമസ് വൈക്കത്തുപറമ്പില്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍ വി.ആര്‍. രാജേഷ്
എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗുരുതരമായ അസുഖത്തെ അതിജീവിക്കാന്‍ തന്നെ
സഹായിച്ച ആത്മവിശ്വാസമെന്ന ജീവാമൃതം ജനീഷയ്‌ക്ക് കൂടി പകര്‍ന്നു നല്‍കാന്‍
മാതാപിതാക്കളോട് പറഞ്ഞിട്ടാണ് ആ വലിയ മനുഷ്യന്‍ ആശുപത്രിയില്‍നിന്ന്
മടങ്ങിയത്.
ജനീഷയ്‌ക്ക് വളരെ ഇഷ്‌ടപ്പെട്ട നടനാണ് ഇന്നസെന്റ് എന്നും
അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെപ്പറ്റി അറിയുമ്പോള്‍ മകള്‍ക്ക് വലിയ
സന്തോഷമാകുമെന്നും നിര്‍മ്മല പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസിനു പുതിയ ഭരണഘടന
കൊച്ചി: സീറോ മലബാര്‍ സഭയുടെ അല്‌മായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കുന്നതിനു വഴിതുറന്നു പുതിയ ഭരണഘടന. സഭ അംഗീകരിച്ച പുതിയ ഭരണഘടന ഡയറക്ടര്‍ ഫാ. ജിയോ കടവിക്കും ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയിലത്തിനും നല്‍കി മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്‌തു.
വിവിധ രാജ്യങ്ങളിലായി അമ്പതു ലക്ഷത്തോളം സഭാവിശ്വാസികളെ ഏകോപിപ്പിച്ചു സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു പുതുക്കിയ ഭരണഘടനയിലൂടെ കത്തോലിക്ക കോണ്‍ഗ്രസിനു സാധിക്കുമെന്നു മേജര്‍ ആര്‍ച്ച്‌ബിഷപ് പ്രതീക്ഷ പ്രകടിപ്പിച്ചു. സഭയും സമുദായവും ധാരാളം വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന സാഹചര്യങ്ങളില്‍ കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണ്. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ അല്‌മായരുടെ പങ്ക് വിലപ്പെട്ടതാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
കേരളത്തിനു പുറത്തുള്ള സീറോ മലബാര്‍ സഭാംഗങ്ങളെ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാക്കാനുള്ള ഭേദഗതികളാണു ഭരണഘടനയില്‍ വരുത്തിയിരിക്കുന്നത്. കേന്ദ്രസമിതിയിലും നേതൃത്വത്തിലും നിശ്ചിത ശതമാനം ഭാരവാഹികള്‍ ഇനി കേരളത്തിനു പുറത്തുനിന്നാകും.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഫരീദാബാദ് ആര്‍ച്ച്‌ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, തലശേരി ആര്‍ച്ച്‌ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്‌്, കോട്ടയം ആര്‍ച്ച്‌ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, തൃശൂര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കേന്ദ്ര ഭാരവാഹികളായ ഡേവിസ് പുത്തൂര്‍, ബേബി പെരുമാലി. സെലിന്‍ സിജോ, സാജു അലക്‌സ്, പ്രഫ. ജോസുക്കുട്ടി ഒഴുകയില്‍, സൈബി അക്കര, ജോസുക്കുട്ടി മാടപ്പിള്ളില്‍ എന്നിവര്‍ പങ്കെടുത്തു.
)
2017 ജനുവരി 13, വെള്ളിയാഴ്‌ച
കൊച്ചിയില്‍ ഫാബ്‌ലാബിന്റെ ഏഷ്യാ നെറ്റ്‌വര്‍ക്ക് കോണ്‍ഫറന്‍സ്
കൊച്ചി:
:ഫാബ്‌ലാബ് ഏഷ്യ നെറ്റ്‌വര്‍ക്ക് കോണ്‍ഫറന്‍സ്
മൂന്നാമത് എഡിഷന്റെ രണ്ടാം ഭാഗം കൊച്ചിയില്‍ ജനുവരി 17നും 18നും നടക്കും.
മുംബൈയില്‍ 12 മുതല്‍ 15 വരെ നടക്കുന്ന ആദ്യ ഭാഗത്തിന്റെതുടര്‍ച്ചയാണിത്. ഏഷ്യാ
പസഫിക് മേഖലയില്‍ 21 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 81 ഫാബ് ലാബുകളുടെ
ശൃംഖലയായ ഫാബ് ലാബ് ഏഷ്യ ഫൗണ്ടേഷനാണ് ഒരാഴ്‌ച നീളുന്ന കോണ്‍ഫറന്‍സ്
സംഘടിപ്പിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, വിഗ്യാന്‍ ആശ്രം, റിസര്‍ച്ച്
ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ ഡിസൈന്‍ ലാബ്‌സ്‌എന്നിവചേര്‍ന്ന് കൊച്ചിയില്‍
സംഘടിപ്പിക്കുന്ന പരിപാടി പ്രധാനമായും ശ്രദ്ധയൂന്നുന്നത് ഡിജിറ്റല്‍
ഫാബ്രിക്കേഷനിലും ഇന്റര്‍നാഷണല്‍ കൊളാബറേഷനിലുമായിരിക്കും.
ചെറിയ പരിശീലനം
മാത്രം സിദ്ധിച്ചിട്ടുള്ള ആളുകള്‍ക്ക് കംപ്യൂട്ടറുമായി ബന്ധപ്പെടുത്തിയിട്ടുള്ള
നൂതന നിര്‍മാണോപകരണങ്ങള്‍ ഉപയോഗിച്ച് ഏത് ഉല്‍പന്നവുംരൂപകല്‍പന ചെയ്‌ത്
നിര്‍മിക്കാനുള്ള സൗകര്യങ്ങളാണ് ഫാബ്‌ലാബ്‌സ് (ഫാബ്രിക്കേഷന്‍ ലബോറട്ടറീസ്)
നല്‍കുന്നത്. സ്‌റ്റാര്‍ട്ടപ് അന്തരീക്ഷവുമായി സംയോജിപ്പിച്ചിട്ടുള്ള ഈ
സൗകര്യങ്ങള്‍ സംരംഭകരെ തങ്ങളുടെ ആശയങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രാഥമിക രൂപം
നല്‍കുന്നതിന് സഹായിക്കുന്നു. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
ടെക്‌നോളജിസെന്റര്‍ഓഫ് ബിറ്റ്‌സ് ആന്‍ഡ് ആറ്റംസുമായിചേര്‍ന്ന്‌സ്റ്റാര്‍ട്ടപ്
മിഷന്‍ തിരുവനന്തപുരത്തുംകൊച്ചിയിലുമായിഇപ്പോള്‍തന്നെ രണ്ട് ഫാബ് ലാബുകള്‍
സജ്ജീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ 80 രാജ്യാന്തര
പ്രതിനിധികളും 200 പ്രാദേശിക നിര്‍മാതാക്കളും പങ്കെടുക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്.
'
2017 ജനുവരി 6, വെള്ളിയാഴ്‌ച
ആര്‍ക്കിടെക്‌റ്റ് ഒരു സവിശേഷശൈലിയുടെ തടവില്‍ ആയിപ്പോകരുത്,` റായ അനി
കൊച്ചി: ന്യൂയോര്‍ക്കിലെ പ്രശസ്‌തമായ വിമെന്‍സ്
ബില്‍ഡിംഗിന്റെ ആര്‍ക്കിടെക്‌റ്റുമാരിലൊരാളും ന്യൂയോര്‍ക്കിലും യുഎഇയിലും
പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്‌ചര്‍ സ്ഥാപനമായ റാ-എന്‍വൈസി
ആര്‍ക്കിടെക്‌റ്റ്‌സിന്റെ സ്ഥാപകയുമായ റായ അനി തന്റെ ആഗോള ആര്‍ക്കിടെക്‌ചര്‍
അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാന്‍ കൊച്ചിയിലെത്തി. കൊച്ചിയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ്
ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ് ഇന്നവേഷന്‍സ് (ആസാദി) സംഘടിപ്പിച്ച എകദിന സെമിനാറില്‍
മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഇറാക്കിവംശജയായ റായ എത്തിയത്. രൂപകല്‍പ്പനയില്‍
വിട്ടുവീഴ്‌ച ചെയ്യാതെയും കെട്ടിട ഉടമയുടെ അല്ലെങ്കില്‍ പദ്ധതിയുടെ ആവശ്യങ്ങള്‍
അംഗീകരിച്ചുമുള്ള സൃഷ്ടിക്ക് ഊന്നല്‍ നല്‍കണമെന്ന് ആര്‍ക്കിടെക്‌റ്റുമാരും
ആസാദിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത സെമിനാറില്‍ പങ്കെടുത്തുകൊണ്ട്
റായ അനി പറഞ്ഞു. `ഓരോ രൂപകല്‍പ്പനയും വ്യതിരിക്തമായിരിക്കണം. അതായത് ഒരു
ആര്‍ക്കിടെക്‌റ്റ് ഒരു സവിശേഷശൈലിയുടെ തടവില്‍ ആയിപ്പോകരുത്,` റായ അനി
പറഞ്ഞു.
ഒരു സ്‌ത്രീ എന്ന നിലയില്‍ വിമെന്‍സ് ബില്‍ഡിംഗിന്റെ രൂപകല്‍പ്പന
ചെയ്യാനായതില്‍ ഏറെ അഭിമാനമുണ്ടെന്നും റായ പറഞ്ഞു. സ്‌ത്രീകളുമായി ബന്ധപ്പെട്ട
സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാനൊരിടം എന്ന നിലയിലാണ് നോവോ ഫൗണ്ടേഷന്‍
എന്ന സംഘടന ന്യൂയോര്‍ക്കിലെ വിമെന്‍സ് ബില്‍ഡിംഗ് നിര്‍മാണത്തിന്
തുടക്കമിട്ടിരിക്കുന്നത്. ന്യൂയോര്‍ക്കായതുകൊണ്ട് സ്ഥലദൗര്‍ലഭ്യമായിരുന്നു
ബില്‍ഡിംഗ് നിര്‍മാണത്തെപ്പറ്റി ആലോചിച്ചപ്പോള്‍ നേരിട്ട പ്രധാന പ്രശ്‌നം.
ഒടുവില്‍ ചെല്‍സിയിലുണ്ടായിരുന്ന സ്‌ത്രീകള്‍ക്കായുള്ള ഒരു ജയിലാണ് പൊളിച്ചു
പണിതും പരിഷ്‌കരിച്ചും വിമന്‍സ് ബില്‍ഡിംഗാക്കാന്‍ തീരുമാനിച്ചത്.
വൈരൂപ്യത്തിന്റെ പ്രതീകമായ പ്യൂപ്പ ശലഭമാകുന്നതുപോലെ ഇരുട്ടിന്റെ ഇടം
സൗന്ദര്യത്തിന്റെ വാസസ്ഥലമാകുന്നു എന്നാണ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്.
2012-ല്‍ പ്രഖ്യാപിച്ച ഈ പദ്ധതി 2020-ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു.
സ്‌ത്രീകളെ അപമാനിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയ റൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകാന്‍
പോകുന്ന ഇത്തരുണത്തില്‍ ഈ ബില്‍ഡിംഗിന് ഏറെ പ്രസക്തിയുണ്ടെന്ന് ഈ ബില്‍ഡിംഗിനു
പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റുകള്‍ പറയുന്നു. സാമൂഹ്യനീതിക്കായുള്ള
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രൂപമാവുകയാണ് കെട്ടിടത്തിന്റെ ധര്‍മം.
സ്‌ത്രീകള്‍ക്കു മാത്രമായി 300 തൊഴിലവസരങ്ങളും പ്രതിവര്‍ഷം 43 മില്യന്‍ ഡോളര്‍
മതിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഈ ബില്‍ഡിംഗ് സൃഷ്ടിക്കുമെന്നാണ്
കണക്കാക്കപ്പെടുന്നത്.
ആര്‍ക്കിടെക്‌ചര്‍ രംഗത്തെ നൂതന പ്രവണതകളെ
സംബന്ധിച്ച് ആസാദി ചെയര്‍മാനും പ്രമുഖ ആര്‍ക്കിടെക്‌റ്റുമായ ബി. ആര്‍. അജിതും
സെമിനാറില്‍ പ്രഭാഷണം നടത്തി.
ഫോട്ടോ ക്യാപ്‌ഷന്‍: ആര്‍ക്കിടെക്‌റ്റ് റായ
അനി കൊച്ചിയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ് ഇന്നവേഷന്‍സില്‍
(ആസാദി) നടന്ന സെമിനാറില്‍ സംസാരിക്കുന്നു.
വിധിയെ തോല്‍പിച്ച് രമ്യാപ്രഭു ജീവിതത്തിന്റെ പടിക്കെട്ടുകള്‍ നടന്നു കയറി
കൊച്ചി : ഈയടുത്ത കാലം വരെ, ജനനസമയത്ത്
ഉണ്ടാകുന്ന തലച്ചോറിന്റെ ക്ഷതം ഭേദപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു വിശ്വാസം.
എന്നാല്‍ സ്റ്റെം സെല്‍ തെറാപ്പികൊണ്ട് തലച്ചോറിലെ കോശങ്ങളുടെ ക്ഷതം ഭേദമാക്കാന്‍
കഴിയുമെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ന്യൂറോളജിക്കലുമായി ബന്ധപ്പെട്ട
രോഗങ്ങള്‍ക്കും രോഗികള്‍ക്കും, അഡള്‍ട്ട് സ്റ്റെം സെല്‍ തെറാപ്പി ഒരു പുതിയ
പ്രതീക്ഷയാണ് നല്‍കുന്നത്.
കൊച്ചി സ്വദേശിയും സ്‌പാസ്റ്റിക്
ക്വാഡ്രിപ്ലീജിക് സെറിബ്രല്‍ പാള്‍സി രോഗബാധിതയുമായ രമ്യാ വി പ്രഭുവിന്റെ കേസ്
ഇതിന്റെ പ്രകടമായ തെളിവാണ്.
പ്രസവ സമയത്ത് എല്ലാം സാധാരണ
നിലയിലായിരുന്നുവെന്ന് എല്‍ഐസി ഉദ്യോഗസ്ഥയും രമ്യയുടെ മാതാവുമായ സന്ധ്യാപ്രഭു
പറഞ്ഞു. പിതാവ് വിദ്യാധരപ്രഭു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥനാണ്. പക്ഷേ
ജനിച്ച് മൂന്നാം നാള്‍ രമ്യയ്‌ക്ക് കടുത്ത മഞ്ഞപിത്തം ബാധിച്ചു.
2016
ഓഗസ്റ്റില്‍ ന്യൂറോജനില്‍ രമ്യ പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ കണ്ടെത്തിയ അവളുടെ
പ്രധാന പ്രശ്‌നം കൈകളുടെ പ്രവര്‍ത്തനത്തകരാര്‍ ആയിരുന്നു. ഓറല്‍ മോട്ടോര്‍
കണ്‍ട്രോള്‍ വേണ്ടവിധം വികസിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവളുടെ
സംസാരവും അവ്യക്തമായിരുന്നു. ശരാശരി ആയിരുന്നു അവളുടെ ശ്രദ്ധയും ഏകാഗ്രതയും. 15-20
മിനിട്ട് കഴിയുമ്പോള്‍ അവളുടെ ശ്രദ്ധമാറിപ്പോകുക പതിവായിരുന്നു. ശരാശരി ആയിരുന്നു
അവളുടെ ബുദ്ധിശക്തിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷിയും. ഐ കോണ്ടാക്‌ടും വളരെ
മോശമായിരുന്നു. എല്ലാ ദൈനംദിന കാര്യങ്ങള്‍ക്കും അവള്‍ക്ക് ആരെയെങ്കിലും
ആശ്രയിക്കേണ്ടിയും വന്നു.
കുളിക്കാനോ വസ്‌ത്രം ധരിക്കാനോ വൃത്തിയായിരിക്കാനോ
ഒന്നും അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. കക്കൂസില്‍ പോകണമെന്ന് പറയുമെങ്കിലും കൃത്യം
കഴിഞ്ഞാല്‍ വൃത്തിയാക്കാന്‍ മറ്റാരുടേയെങ്കിലും സഹായം വേണ്ടി വന്നിരുന്നു.
നിരപ്പല്ലാത്ത പ്രതലങ്ങളില്‍ നടക്കാനും വഴിമദ്ധ്യേയുള്ള തടസ്സങ്ങള്‍ മറികടക്കാനും
പടിക്കെട്ടുകള്‍ കയറാനും സഹായവും മേല്‍നോട്ടവും വേണ്ടി വന്നിരുന്നു. ഭക്ഷണം എടുത്തു
കഴിക്കാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി ആരെങ്കിലും
സ്‌പര്‍ശിക്കുകയോ ഉച്ചത്തില്‍ ശബ്‌ദിക്കുകയോ ചെയ്‌താല്‍ അവള്‍ ഭയന്നു
വിറയ്‌ക്കുകയും അത് ചുഴലിയിലേക്ക് നയിക്കുകയും
ചെയ്യുമായിരുന്നു.
ന്യൂറോജെനില്‍ രമ്യ സ്റ്റെം സെല്‍ തെറാപ്പിക്ക്
വിധേയയാകുകയും അതോടൊപ്പം അവള്‍ക്കുവേണ്ടി മാത്രമായി ഒരു പുനരധിവാസ പ്രോഗ്രാം
ചിട്ടപ്പെടുത്തുകയും ചെയ്‌തു. ബാലന്‍സ് നടത്തം, പടിക്കെട്ട് കയറല്‍, ബുദ്ധിശക്തി,
അംഗവിന്യാസം, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍
അവള്‍ക്ക് നല്‍കി. വേണ്ടത്ര വിശ്രമ ഇടവേളകള്‍ സഹിതം ചിട്ടയായ ഒരു രീതിയിലാണ് ഈ
വ്യായാമങ്ങള്‍ അവളെക്കൊണ്ട് ചെയ്യിപ്പിച്ചത്. ന്യൂറോജെന്‍ സ്റ്റെം സെല്‍
തെറാപ്പിയിലൂടെ ഒരു പുതിയ പ്രതീക്ഷയാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. ആശുപത്രി
വിട്ട ശേഷവും ന്യൂറോജെനില്‍ പഠിപ്പിച്ച ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷനും
വീട്ടിലും തുടര്‍ന്നു.
ഈ തെറാപ്പിക്കു ശേഷം 2016 നവംബറിലെ ഫോളോ അപ്പില്‍ വളരെ
വലിയ തോതിലുള്ള മെച്ചപ്പെടലുകളാണ് കാണാന്‍ കഴിഞ്ഞത്. അവളുടെ അംഗവിന്യാസം
മെച്ചപ്പെട്ടു. മുമ്പ് ഇടത് കൈപ്പത്തിയും കണങ്കൈയും വിരലുകളും സാധാരണ
നിലയിലായിരിക്കുന്നു. ഭാരം വഹിക്കാനുള്ള ശേഷി മെച്ചപ്പെട്ടു. നടത്തം വളരെയധികം
പുരോഗമിച്ചു. ഇപ്പോള്‍ അവള്‍ക്ക് ആരുടേയും സഹായമില്ലാതെ നടക്കാനും പടിക്കെട്ടുകള്‍
കയറാനും കഴിയുന്നുണ്ട്. ചുഴലിയുടെ ഇടവേളകള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു.
പെരുമാറ്റ പ്രശ്‌നങ്ങള്‍ മെച്ചപ്പെട്ടു.
കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍
പുരോഗതി കൈവരിച്ചിരിക്കുന്നു. ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെട്ടിരിക്കുന്നു.
ശരീരാവയവങ്ങളുടെ നിയന്ത്രണം മെച്ചപ്പെട്ടു. തോള്‍, കൈമുട്ടുകള്‍, കണങ്കൈ, കൈ
എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. ബാലന്‍സില്‍ നല്ല പുരോഗതി
കൈവരിച്ചിരിക്കുന്നു. മുമ്പ് ബാലന്‍സ് നഷ്‌ടപ്പെട്ടു പോകുമെന്ന ഭയം
ഉണ്ടായിരുന്നു. ഇപ്പോള്‍ നല്ല ബാലന്‍സ് കൈവരിച്ചിരിക്കുന്നു. ഫൈന്‍ മോട്ടോര്‍
അസെസ്‌മെന്റ് മെച്ചപ്പെട്ടു. കൈമുട്ട് നിവര്‍ത്തി ഒരു വസ്‌തു എടുക്കാനും
വിരലുകള്‍ കൊണ്ട് അവ തുറക്കാനും അവള്‍ ശ്രമിക്കുന്നുണ്ട്.
20 വയസ്സുകാരിയായ
രമ്യ ഗായികയും സംഗീത പ്രേമിയുമാണ്. സംഗീതം രമ്യയ്‌ക്ക് ജീവനാണ്. രമ്യക്ക്
ഏറ്റവും ഇഷ്‌ടപ്പെട്ടതും എപ്പോഴും മൂളുന്നതുമായ ഗാനങ്ങളിലൊന്ന് സദ്‌മയിലെ സുറുമൈ
അഖിയോ മെ ആണ്. ഇതിനെല്ലാം പുറമെ ആള്‍ക്കാരുമായി ഇപ്പോള്‍ നന്നായി ഇടപഴകുകയും
ചെയ്യും രമ്യ.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മന്ദഗതിയിലായ മാനസിക വളര്‍ച്ച,
മസ്‌കുലര്‍ ഡിസ്‌ട്രഫി, നട്ടെല്ലിലെ പരിക്ക്, പക്ഷാഘാതം, ബ്രെയ്‌ന്‍
സ്‌ട്രോക്ക്, സെറിബെലര്‍ അറ്റാക്‌സിയ, മറ്റ് ന്യൂറോളജിക്കല്‍ തകരാറുകള്‍
എന്നിങ്ങനെയുള്ള രോഗാവസ്ഥകള്‍ക്കുള്ള ഏറ്റവും പുതിയ ചികിത്സാ മാര്‍ഗമായി ഉയര്‍ന്നു
വരികയാണ് സ്റ്റെം സെല്‍ തെറാപ്പി. മോളിക്യൂളര്‍, സ്‌ട്രക്‌ചറല്‍, ഫങ്‌ഷണല്‍
തലത്തില്‍ തന്നെ കേടായ തലച്ചോറിലെ കോശങ്ങളെ ഭേദപ്പെടുത്താനുള്ള കഴിവ് ഈ
ചികിത്സയ്‌ക്ക് ഉണ്ടെന്ന് ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ് സ്‌പൈന്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്‌ടറും സിയോണിലെ എല്‍ടിഎംജി ഹോസ്‌പിറ്റല്‍ ആന്റ് എല്‍ടി
മെഡിക്കല്‍ കോളേജ് പ്രൊഫസറും ഹെഡ് ഓഫ് ന്യൂറോസര്‍ജറിയുമായ ഡോ.അലോക് ശര്‍മ്മ
പറഞ്ഞു.
വളരെ ലളിതവും സുരക്ഷിതവുമാണ് സ്റ്റെം സെല്‍ തെറാപ്പിയെന്ന്
ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി
ഡയറക്‌ടര്‍ ഡോ. നന്ദിനി ഗോകുല ചന്ദ്രന്‍ പറഞ്ഞു. ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്
സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചെയ്‌ത സ്റ്റെം സെല്‍ തെറാപ്പി (എസ് സി ടി) ഒരു
സൂചിയുടെ സഹായത്തോടെ രോഗിയുടെ മജ്ജയില്‍ നിന്ന് സ്റ്റെം സെല്‍ എടുക്കുകയും
പ്രോസസിങ്ങിനു ശേഷം അവരുടെ സ്‌പൈനല്‍ ഫ്‌ളൂയിഡിലേക്ക് ശരീരത്തില്‍ നിന്നു
തന്നെയാണ് ഇവ എടുക്കുന്നത് എന്നതിനാല്‍ റിജക്ഷനോ പാര്‍ശ്വഫലങ്ങളോ ഉണ്ടാകുകയില്ല.
അതിനാല്‍ തന്നെ പൂര്‍ണമായും സുരക്ഷിതമാണ്.
ആയിരത്തില്‍ ഏതാണ്ട് ഒന്നു മുതല്‍
മൂന്നു വരെ കുട്ടികള്‍ക്ക് സെറിബ്രല്‍ പാള്‍സി ഉണ്ടാകാറുണ്ട്. എന്നാല്‍ വളരെ
കുറഞ്ഞ ശരീരഭാരത്തിലും അശാലത്തിലും ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് ഇത്
സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
നവി മുംബയിലെ നെരുളില്‍ സ്ഥിതി
ചെയ്യുന്ന ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്റ്റെല്‍
തെറാപ്പി മാത്രമല്ല റീഹാബിലിറ്റേഷനും നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ്. 11
നിലകളിലായുള്ള ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 51-ലധികം കിടക്കകളും
സ്‌പെഷ്യല്‍ ന്യൂറോറീഹാബിലിറ്റേഷന്‍ തെറാപ്പി കേന്ദ്രവും ഉണ്ട്.
ഭേദപ്പെടുത്താവുന്ന ന്യൂറോളജിക്കല്‍ തകരാറുകള്‍ കൊണ്ട് ബുദ്ധിമുട്ട്
അനുഭവിക്കുന്ന രോഗികള്‍ക്ക് സഹായമാകാനാണ് ബിഎസ്‌ഐ രൂപീകരിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്. പുഷ്‌കല 09821529653.
ബിഷപ് മാക്കീല്‍ പുരസ്‌കാരം വരാപ്പുഴ അതിരൂപതയ്‌ക്കും എം.ഡി.റാഫേലിനും.
കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍, മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള 2016-ലെ ഏറ്റവും മികച്ച രൂപതയ്‌ക്കും വ്യക്തിയ്‌ക്കും ഏര്‍പ്പെടുത്തിയ ബിഷപ് മാക്കീല്‍ പുരസ്‌കാരത്തിന് വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിയും എം.ഡി.റാഫേല്‍ മുക്കത്തും അര്‍ഹരായി. 10,000/- രൂപയും ശില്‌പവും പ്രശസ്‌തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. മികച്ച രണ്ടാമത്തെ രൂപതയ്‌ക്കുള്ള ഫാ.പോള്‍ കാരാച്ചിറ പുരസ്‌കാരം താമരശേരി രൂപതയും മൂന്നാംസ്ഥാനത്തിനുള്ള മറിയാമ്മ ഐക്കര മൈമ്മോറിയല്‍ പുരസ്‌കാരത്തിന് തൃശ്ശൂര്‍ അതിരൂപതയും അര്‍ഹമായി. വരാപ്പുഴ അതിരൂപതയിലെ പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകാംഗവും സംസ്ഥാന വൈസ്‌പ്രസിഡന്റുമാണ് എം.ഡി.റാഫേല്‍ മുക്കത്ത്.
കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍, സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, ആന്റണി ജേക്കബ് ചാവറ എന്നിവരടങ്ങിയ ജഡ്‌ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. ഫെബ്രുവരി 3 ന് വെള്ളിയാഴ്‌ച പാലാരിവട്ടം പി.ഒ.സി.യില്‍ നടക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാര്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍, പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ അറിയിച്ചു.
ഡിവൈ എഫ് ഐ അഖിലേന്ത്യാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു
കൊച്ചിഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ കേന്ദ്ര
സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍
പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഉദ്‌ഘാടനം ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്
കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.
ഇതുവരെ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചിരുന്ന
ഇന്ത്യന്‍ പാര്‍ലമെന്റെ അന്തസത്ത തകര്‍ക്കുന്ന തരത്തിലേക്ക് നരേന്ദ്രമോഡിയുടെ ഭരണം
എത്തിയിരിക്കുകയാണെന്ന് യോഗം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു. നോട്ട്
നിരോധം മൂലമുള്ള പ്രതിസന്ധി തൊഴില്‍ മേഖലയെ ബാധിച്ചിരിക്കുന്നു. തുച്ഛമായ
വേതനത്തില്‍ ജോലി ചെയ്യുന്ന ഭാഗിക തൊഴില്‍രഹിതരുടെ പ്രശ്‌നങ്ങള്‍
രൂക്ഷമായിരിക്കുകയാണ്. ഇതിനെയെല്ലാം ഭ്രാന്തമായ ദേശീയതയും വര്‍ഗീയതയും ഉപയോഗിച്ച്
മറയ്‌ക്കാന്‍ മോഡി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക്
വ്യക്തമായ ദിശാബോധം നല്‍കുന്നതായിരിക്കും ഫെബ്രുവരി രണ്ടു മുതല്‍ അഞ്ച് വരെ
കൊച്ചിയില്‍ നടക്കുന്ന ഡി വൈ എഫ് ഐ അഖിലേന്ത്യാ സമ്മേളനമെന്ന് കെ എന്‍ ബാലഗോപാല്‍
പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ പി രാജീവ് അധ്യക്ഷനായി. അഖിലേന്ത്യാ
സമ്മേളനത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ 13 കുടുംബങ്ങള്‍ക്ക് വീടു നിര്‍മിക്കാനുള്ള
പദ്ധതി പൂര്‍ത്തീകരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനു വേണ്ട അരി,
പച്ചക്കറി, മല്‍സ്യം തുടങ്ങിയവ ജനകീയമായാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും എല്ലാ
ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് സമ്മേളനത്തിന്റെ നടത്തിപ്പെന്നും അദ്ദേഹം
വ്യക്തമാക്കി.
ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍വകാലിക
പ്രാധാന്യമുള്ളതാണെന്ന് ചടങ്ങില്‍ സംസാരിച്ച പ്രൊഫ. എം കെ സാനു പറഞ്ഞു.
പാര്‍പ്പിടം നിര്‍മിച്ചു നല്‍കുക, കൃഷി നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍
എക്കാലത്തും പ്രസക്തിയുള്ളതാണ്. പോരാട്ടത്തിന്റെ കരുത്ത് പ്രകടിപ്പിക്കാനും
ഇതിനൊപ്പം ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും സംഘടനയ്‌ക്ക് കഴിയുന്നുണ്ടെന്ന്
പ്രൊഫ. എം കെ സാനു പറഞ്ഞു.
മുതിര്‍ന്ന സിപിഐ എം നേതാവ് എം എം ലോറന്‍സ്,
സംസ്ഥാന കമ്മിറ്റിയംഗം സി എന്‍ മോഹനന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി
എസ് സതീഷ്, ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാര്‍, പ്രസിഡന്റ്
പ്രിന്‍സി കുര്യാക്കോസ്, ട്രഷറര്‍ പി ബി രതീഷ്, കൊല്ലം ജില്ലാ സെക്രട്ടറി ആര്‍
ബിജു, ഒളിംപ്യന്‍ മേഴ്‌സി കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗത സംഘം ഓഫീസ്
ഇമെയില്‍ വിലാസം റ്യളശമഹഹശിറശമരീിളലൃലിരല@ഴാമശഹ.രീാ
2017 ജനുവരി 4, ബുധനാഴ്‌ച
വൃക്കകള്‍ പ്രവര്‍ത്തനരഹിതമായ ബസ് ജീവനക്കാരന് രക്ഷകനായി ഡല്‍ഹി പ്രൊഫസര്‍
![]() |
| സഖി ജോണ്‍ |
കൊച്ചി: തിരുവല്ല സ്വദേശിയും ഡല്‍ഹി ജാമിയ ഹംദര്‍ദ്
സര്‍വകലാശാലയിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം പ്രൊഫസറുമായ സഖി ജോണിന്
ഒരാഗ്രഹമുണ്ടായിരുന്നു. ജീവിച്ചിരിക്കെ മറ്റൊരു ജീവന് രക്ഷയാകണമെന്ന ആഗ്രഹം സഖി
നിറവേറ്റിയത് ഇരു വൃക്കകളും തകരാറിലായ ഒരു അപരിചിതന് തന്റെ വൃക്ക ദാനം
ചെയ്‌താണ്.
വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസിന്
വിധേയമായികൊണ്ടിരുന്ന തൃശൂര്‍ പീച്ചിയിലെ സ്വകാര്യ ബസ് ജീവനക്കാരനായ 44 കാരന്‍
ഷാജു പോളിനാണ് സഖി ജോണ്‍ വൃക്ക ദാനം ചെയ്‌തത്. കൊച്ചിയിലെ വിപിഎസ് ലേക്‌ഷോര്‍
ആശുപത്രിയില്‍ ഡിസംബര്‍ 28നായിരുന്നു വൃക്ക മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ.
വൃക്കദാനത്തിലൂടെ മാതൃക സൃഷ്ടിച്ച ഫാദര്‍ ഡേവിസ് ചിറമേല്‍ സ്ഥാപിച്ച കിഡ്‌നി
ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവരില്‍ നിന്നാണ് ഷാജുവിനെ
സ്വീകര്‍ത്താവായി തെരഞ്ഞെടുത്തത്.
2011ല്‍ പിതാവിന്റെ മരണശേഷം
അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്‌തപ്പോള്‍ ശസ്‌ത്രക്രിയ നടത്തിയ ഡോക്ടര്‍ പറഞ്ഞ
കാര്യമാണ് അവയവദാനത്തെക്കുറിച്ച് ചിന്തിക്കാനിടയായതെന്ന് സഖി പറയുന്നു. തന്റെ
പിതാവ് കാരണം കാഴ്‌ചശേഷിയില്ലാത്ത രണ്ട് പേര്‍ക്കാണ് ഈ ലോകം കാണാന്‍
അവസരമുണ്ടായതെന്ന് ഡോക്ടര്‍ പറഞ്ഞത് സഖിയെ ഏറെ സ്‌പര്‍ശിച്ചിരുന്നു.
ഇതേതുടര്‍ന്ന് 2015ല്‍ ഫാ. ഡേവിസ് ചിറമേലിനെ സന്ദര്‍ശിച്ച് വൃക്കദാനത്തിന്
സന്നദ്ധത അറിയിക്കുകയായിരുന്നു.
2016 ജൂലൈ മുതല്‍ 98 ഡയാലിസിസിന്
വിധേയമായിട്ടുണ്ട് ഷാജു. തന്റെ ഇരു വൃക്കകളും തകരാറിലാണെന്ന് അറിഞ്ഞതിനെ
തുടര്‍ന്ന് പ്രതീക്ഷയറ്റ് കഴിയുമ്പോഴാണ് ഭാര്യ ഷിബി മക്കളായ ആല്‍വിന്‍,
ഏയ്‌ഞ്ചല്‍ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഷാജുവിന്റെ മുന്നില്‍
രക്ഷകനായി സഖി ജോണെത്തുന്നത്. എന്നാല്‍ ശസ്‌ത്രക്രിയ്‌ക്കുള്ള പണം
കണ്ടെത്തുകയെന്നത് ദിവസക്കൂലിക്കാരനായ ഷാജുവിന് വലിയ കടമ്പ തന്നെയായിരുന്നു.
പീച്ചിയിലെ മണക്കുഴി ഗ്രാമവാസികള്‍ ഒത്തുചേര്‍ന്നപ്പോള്‍ ശസ്‌ത്രക്രിയയ്‌ക്കുള്ള
സഹായനിധിയിലേക്ക് 22 ലക്ഷം രൂപ ഒഴുകിയെത്തി.
![]() |
| ഷാജു. |
നെഫ്രോളജി,
ട്രാന്‍സ്‌പ്ലാന്റ് സര്‍വീസസ് ഡയറക്ടര്‍ ഡോ. എബി എബ്രഹാം, ട്രാന്‍സ്‌പ്ലാന്റ്
സര്‍ജന്‍ ഡോ. ജോര്‍ജ് പി. എബ്രഹാം, അനസ്‌തേഷ്യ വിഭാഗം ഡയറക്ടര്‍ ഡോ. മോഹന്‍ എ.
മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്‌ത്രക്രിയകള്‍
നടത്തിയത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വൃക്കദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും
ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സഖി ജനുവരി 2ന്
ആശുപത്രി വിട്ടു. ഷാജുവിനെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
2017 ജനുവരി 2, തിങ്കളാഴ്‌ച
പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി പ്രമേയമാക്കി ബിനാലെയില്‍ ആര്‍ട്ട് പ്രോജക്‌റ്റ്
കൊച്ചി: പ്ലാസ്റ്റിക്
മാലിന്യ പ്രതിസന്ധി പ്രമേയമാക്കിയ ആര്‍ട്ട് പ്രോജക്‌റ്റുമായി പുതുവര്‍ഷത്തെ
വരവേല്‍ക്കുകയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. 150 സ്‌കൂളുകളില്‍നിന്നായി ശേഖരിച്ച
ആറ് ലക്ഷം പേനകള്‍ കൊണ്ട് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കുന്നതാണ് പെന്‍െ്രെഡവ്
എന്നു പേരിട്ടിരിക്കുന്ന പദ്ധതി. ബിനാലെയുടെ പ്രധാനവേദിയായ ആസ്‌പിന്‍വാള്‍ ഹൗസില്‍
ഞായറാഴ്‌ച നടന്ന ചടങ്ങില്‍ ശ്രീ. കെ. ജെ. മാക്‌സി എംഎല്‍എ പെന്‍െ്രെഡവ് ഉദ്‌ഘാടനം
ചെയ്‌തു.
ഹരിത കേരളം മിഷന് തുടക്കമിട്ട കേരള സര്‍ക്കാര്‍ പെന്‍െ്രെഡവ് എന്ന
പദ്ധതിയേയും പിന്തുണയ്‌ക്കുമെന്ന് കെ. ജെ. മാക്‌സി പറഞ്ഞു. പദ്ധതിയുടെ കീഴില്‍
തയ്യാറാക്കുന്ന ഇമ്മിണി ബല്യ ഒന്ന് എന്നു പേരിട്ടിരിക്കുന്ന ഇന്‍സ്റ്റലേഷന്‍
സ്ഥാപിക്കാന്‍ ഫോര്‍ട്ട് കൊച്ചിയിലെ പ്രധാന പൊതുഇടത്തുതന്നെ സ്ഥിരം വേദി
അനുവദിക്കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
മലയാളത്തിലെ ഇതിഹാസ സാഹിത്യകാരനായ
വൈക്കം മുഹമ്മദു ബഷീറിന്റെ പ്രശസ്‌തമായ ബാല്യകാലസഖി എന്ന നോവലിലെ ഏറെ പ്രചാരം
ലഭിച്ച പ്രയോഗമായ ഇമ്മിണി ബല്യ ഒന്ന് ആണ് ഈ പദ്ധതിക്ക് പേരിടാന്‍
ഉപയോഗിച്ചതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി ശ്രീ റിയാസ് കോമു പറഞ്ഞു.
ശേഖരിച്ച പേനകളുപയോഗിച്ച് വലിയൊരു '1' സൃഷ്ടിച്ച് അത് ഒരു പൊതുസ്ഥലത്ത്
സ്ഥാപിക്കും. പരിസ്ഥിതി സംരക്ഷിക്കുക എന്ന വലിയ സന്ദേശമാണ് ഇതിലൂടെ തങ്ങള്‍
നല്‍കുന്നതെന്നും ഒരുമയുടെ സ്വരവും ഈ ശില്‌പത്തിനുണ്ടെന്നും ശ്രീ റിയാസ് കോമു
അറിയിച്ചു.
പാഴാക്കപ്പെടുന്ന പേനകളുടെ എണ്ണത്തിന്റെ വലിപ്പം
അളക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ലക്ഷ്‌മി
മേനോന്‍ പറയുന്നു. പ്ലാസ്റ്റിക് പേനകള്‍ വഴിയുണ്ടാവുന്ന മാലിന്യം നമ്മള്‍ പൊതുവേ
അവഗണിക്കുകയാണ്. റീസൈക്കിള്‍ ചെയ്യാന്‍ പ്രയാസമേറിയ ഉപയോഗിച്ച പ്ലാസ്റ്റിക്
പേനകള്‍ വലിച്ചെറിയാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ഉപയോഗിച്ച് വലിച്ചെറിയുന്ന
സംസ്‌കാരം അവസാനിപ്പിക്കണം. കലയുടേയും സാഹിത്യത്തിന്റെയും പരിസ്ഥിതിയുടേയും മികച്ച
കൂട്ടുകെട്ടാണ് പദ്ധതിയെന്നും ലക്ഷ്‌മി മേനോന്‍ പറഞ്ഞു.
രണ്ടു മാസത്തില്‍
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അധികൃതര്‍
അറിയിച്ചു. കോഴിക്കോടുനിന്നുള്ള സൈക്കിളിംഗ് ക്ലബ്ബായ ടീം മലബാര്‍ റൈഡേഴ്‌സ്,
ജില്ലാ ശുചിത്വ മിഷന്‍, ഗ്രീന്‍ കെയര്‍ മിഷന്‍ എന്നിവര്‍ ഫൗണ്ടേഷന്റെ സംരംഭത്തെ
പിന്തുണയ്‌ക്കുന്നതിനായി കൊച്ചിയിലേക്ക് സൈക്കിള്‍ യാത്ര നടത്തിയിരുന്നു.
ഫോര്‍ട്ട് കൊച്ചി കൗണ്‍സിലര്‍ ശ്രീമതി ഷൈനി മാത്യു ചടങ്ങില്‍ സംസാരിച്ചു.
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ബിനാലെയിലെ തമിഴ്‌നാട് സ്വദേശികളായ
ഹൗസ്‌കീപ്പിംഗ് ജീവനക്കാര്‍ രംഗോലി ഉള്‍പ്പെടെയുള്ള പരമ്പരാഗത അലങ്കാരങ്ങളോടെ
മുഖ്യവേദിയായ ആസ്‌പിന്‍വാള്‍ ഹൗസ് അലങ്കരിച്ചിരുന്നു.
2016 ഡിസംബർ 30, വെള്ളിയാഴ്‌ച
ബിനാലെ കലാസാംസ്‌കാരിക ടൂറിസത്തിന് പുത്തന്‍ പ്രതീക്ഷ കേന്ദ്ര ടൂറിസം സെക്രട്ടറി
കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ മൂന്നാം
ലക്കമാകുമ്പോഴേക്കും സന്ദര്‍ശകരുടെ എണ്ണത്തില്‍ വരുന്ന വര്‍ധനവ്
അത്ഭുതപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ് സുറ്റ്‌ഷി പറഞ്ഞു.
ബിനാലെ സന്ദര്‍ശിക്കുന്നതിനായി ഫോര്‍ട്ട് കൊച്ചി ആസ്‌പിന്‍വാള്‍ ഹൗസില്‍
എത്തിയതായിരുന്നു അദ്ദേഹം. കലാസാംസ്‌കാരിക ടൂറിസത്തിന് പുത്തന്‍ പ്രതീക്ഷയാണ്
ബിനാലെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിനാലെ രണ്ടാം ലക്കത്തില്‍ തന്നെ
അഞ്ചു ലക്ഷം പേര്‍ സന്ദര്‍ശിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ സംബന്ധിച്ച്
ഇവര്‍ ആര്‍ട്ട് ടൂറിസ്റ്റുകളാണ്. ബിനാലെ പോലുള്ള പ്രദര്‍ശനങ്ങളില്‍
വിദേശികളുള്‍പ്പെടെയുള്ളവരെത്തുന്നത് പ്രതീക്ഷ നല്‍കുന്നു. ആസ്‌പിന്‍ വാളിലെ
പ്രതിഷ്‌ഠാപനങ്ങള്‍ കൂടുതല്‍ കലാസ്വാദകരെ ഇങ്ങോട്ടാകര്‍ഷിക്കുമെന്നും അദ്ദേഹം
പറഞ്ഞു.
കേരളത്തിനകത്തെയും പുറത്തെയും സന്ദര്‍ശകരെ കൂടാതെ വലിയൊരു പങ്ക്
വിദേശികളും ബിനാലെയ്‌ക്കെത്തുന്നത് ശുഭസൂചനയാണ് നല്‍കുന്നത്. ടൂറിസം രംഗത്തെ
വരുമാനത്തില്‍ ഇത് ഗണ്യമായ വര്‍ധനവ് ഉണ്ടാക്കും. ഇത്തരം സംരംഭങ്ങള്‍ക്കായി
സംസ്ഥാനകേന്ദ്ര സര്‍ക്കാരുകള്‍ കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു ശേഷമാണ് വിനോദ് സുറ്റ്‌ഷി
കൊച്ചിയില്‍ ബിനാലെ കാണാനെത്തിയത്.
പ്രശസ്‌ത സാഹിത്യകാരനും കേരള ഹിസ്റ്ററി
അസോസിയേഷന്‍ പ്രസിഡന്റുമായ കെ എല്‍ മോഹനവര്‍മ്മ കുടുംബത്തോടൊപ്പമാണ് ബിനാലെ
കാണാനെത്തിയത്. രാജാ രവിവര്‍മ്മയുടെ പരമ്പരയില്‍ പെട്ടവരാണ് മോഹനവര്‍മ്മയുടെ
പേരക്കുട്ടികള്‍. അവരും അദ്ദേഹത്തോടൊപ്പം ബിനാലെ കാണാനെത്തിയിരുന്നു. ബിനാലെയിലെ
ശബ്ദ പ്രദര്‍ശനങ്ങളാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പില്‍ക്കാലത്തെ ബിനാലെ പ്രദര്‍ശനങ്ങളില്‍ നിന്ന് സമകാലീന കലയുടെ വ്യത്യസ്‌തമായ വശം
മൂന്നാം ലക്കം കാട്ടിത്തരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബിനാലെയിലെ
കാഴ്‌ചകള്‍ പണം കൊണ്ടളക്കാന്‍ സാധ്യമല്ല. ബിനാലെ പ്രദര്‍ശനങ്ങളിലൂടെ ഭാവി
തലമുറയ്‌ക്ക് കിട്ടുന്ന പ്രചോദനം വിലമതിക്കാനാകാത്തതാണ്. വിദ്യാര്‍ത്ഥികള്‍ക്ക്
രണ്ടു ദിവസം ബിനാലെ സന്ദര്‍ശനം നിര്‍ബന്ധമാക്കാന്‍ സ്‌കൂളധികൃതര്‍ തയ്യാറാകണം.
സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസം യുവാക്കള്‍ക്ക് നല്‍കാന്‍
സാധിക്കുമെന്നതാണ് ഇതിന്റെ വിജയമെന്നും മോഹനവര്‍മ്മ പറഞ്ഞു.
മനസിലെ നിറങ്ങള്‍ കടലാസില്‍ പകര്‍ത്താം, കുട്ടികള്‍ക്ക് പടം വരയ്‌ക്കാന്‍ സൗകര്യമൊരുക്കി ആര്‍ട്ട് ബൈ ചില്‍ഡ്രന്‍
കൊച്ചി:
കൊച്ചിമുസിരിസ് ബിനാലെ പ്രദര്‍ശനത്തിന്റെ പ്രധാനവേദിയായ ആസ്‌പിന്‍വാള്‍ ഹൗസിലെ
മാവിന്‍ചുവട്ടില്‍ എപ്പോഴും ഒരാള്‍ക്കൂട്ടം കാണാം. കുട്ടികള്‍ക്ക് തങ്ങളുടെ
മനസിലുള്ളതെന്തും വരക്കാനായി ബിനാലെ ഒരുക്കിയതാണ് ഈ വേദി.
അവധിക്കാലം
തുടങ്ങിയതോടെ ബിനാലെ വേദികളില്‍ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്.
ഗൗരവമേറിയ പ്രദര്‍ശനങ്ങള്‍ക്കിടയിലും കുട്ടിക്കളിയ്‌ക്ക് അരങ്ങൊരുക്കുകയാണ്
ബിനാലെയുടെ സംരംഭമായ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍(എബിസി). ഏതു കുട്ടിയ്‌ക്കും ഇവിടെ
വന്ന് വരയ്‌ക്കാം. കടലാസും ക്രയോണ്‍സുമെല്ലാം സൗജന്യമായി നല്‍കുന്ന
പരിപാടിയ്‌ക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നില്ല.
പ്രായമൊന്നും ഈ
കുട്ടികള്‍ക്ക് ബാധകമല്ല. രണ്ടു വയസുകാര്‍ മുതല്‍ പതിന്നാല് വയസുവരെയുള്ള
കുട്ടികള്‍ ഇവിടെ ചിത്രരചന നടത്തുന്നുണ്ട്. ഏറിയും കോണിയുമുള്ള കുട്ടിവര മുതല്‍
ഗൗരവമുള്ള, ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍ വരച്ച ഭാവി വാഗ്‌ദാനങ്ങള്‍ വരെ
ഇവിടെയെത്തിയിരുന്നു.
അറിഞ്ഞു കൊണ്ടോ, അറിയാതെയോ കുട്ടികള്‍ സ്വയം
തിരിച്ചറിയുന്നത് ഇത്തരം വരകളിലൂടെയാണെന്ന് എബിസി തലവന്‍ മനു ജോസ് പറയുന്നു.
മനസില് തോന്നുന്നതെന്തും കുട്ടികള്‍ക്ക് ഇവിടെ വരയ്‌ക്കാം. ബിനാലെ പോലുള്ള
അന്താരാഷ്ട്ര വേദിയില്‍ കുട്ടികളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണ്
ഇത്.
ഡിസംബര്‍ 26 തിങ്കളാഴ്‌ച മുതലാണ് ആസ്‌പിന്‍വാള്‍ ഹൗസില്‍ ഈ പരിപാടി
തുടങ്ങിയത്. ഇതിനകം തന്നെ ആയിരത്തിലധികം കുട്ടികള്‍ ഇവിടെ ചിത്രം വരച്ചിട്ടുണ്ട്.
പ്രധാനവേദിയില്‍ ഒരു പവലിയന്‍ ഉണ്ടെങ്കിലും മാവിന്‍ചുവട്ടിലെ തണലിലാണ്
കുട്ടികള്‍ക്ക് പടം വരയ്‌ക്കാനുള്ള സൗകര്യം ഒരുക്കിയത്. തിങ്കളാഴ്‌ച പരിപാടി
തുടങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പടം വരയ്‌ക്കാന്‍ കുട്ടികള്‍ തിരക്കു
കൂട്ടിത്തുടങ്ങി.
വെള്ളിയാഴ്‌ച വൈകുന്നേരം 3.30 ന് കുട്ടികള്‍ക്കായി
കഥപറച്ചിലും ആസ്‌പിന്‍വാള്‍ ഹൗസിലെ പവലിയനില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വരും
ദിവസങ്ങളില്‍ കുട്ടികളുടെ അഭിരുചിയ്‌ക്കൊത്ത് വിവിധ സാമഗ്രികള്‍
നല്‍കാനുദ്ദേശിക്കുന്നുണ്ടെന്ന് മനു ജോസ് പറഞ്ഞു. കളിമണ്‍ പ്രതിമ നിര്‍മ്മാണം,
ബില്‍ഡിംഗ് ബ്ലോക്‌സ് എന്നിവയും കുട്ടികള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം
പറഞ്ഞു.
ബിനാലെയുടെ ഫോര്‍ട്ട്‌കൊച്ചിയിലെ വേദികളിലൊന്നായ കബ്രാള്‍ യാര്‍ഡില്‍
കുട്ടികള്‍ക്കായി മൂന്നു ദിവസത്തെ അവധിക്കാല പരിശീലനക്കളരിയ്‌ക്ക് മികച്ച
പ്രതികരണമാണ് ലഭിച്ചത്.
2016 ഡിസംബർ 28, ബുധനാഴ്‌ച
കൊച്ചിയിലെ റോക്ക് ബാന്‍ഡ് മദര്‍ജെയ്‌നും കാസിയോയും കൈകോര്‍ക്കുന്നു
കൊച്ചി : ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ
കാസിയോ കൊച്ചിയിലെ പ്രമുഖ റോക്ക് ബാന്‍ഡായ മദര്‍ജെയ്‌നുമായി കൈകോര്‍ക്കുന്നു.
സംഗീതത്തില്‍ നവപ്രതിഭകളെ വളര്‍ത്തുന്നതിനും സംഗീതപഠനം പ്രോത്സാഹിപ്പിക്കുന്നതും
ലക്ഷ്യമിട്ടാണ് ഈ കൂട്ടുകെട്ട്.
കാസിയോയുടെ സംഗീത ഉപകരണങ്ങളുടെ ശബ്ദമികവ് ഇനി
മദര്‍ജെയ്‌ന്‍ ബാന്‍ഡിന്റെ ആരാധകര്‍ക്ക് അനുഭവിക്കാനാകും. മദര്‍ജെയ്‌നുമായി
സഹകരിച്ച് നവ സംഗീതപ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള വര്‍ക്ക്‌ഷോപ്പുകള്‍ കാസിയോ
സംഘടിപ്പിക്കും.
ഏറ്റവും മിടുക്കരായ കലാകാര�ാരില്‍ നിന്ന് സംഗീതത്തെ കൂടുതല്‍
അടുത്തറിയാനും ഈ മേഖലയില്‍ അവസരങ്ങള്‍ നേടാനും പുതുമുഖങ്ങള്‍ക്ക് ഇതിലൂടെ
കഴിയും.
സംഗീതപ്രേമികളായ യുവതലമുറയ്‌ക്ക് പ്രോത്സാഹനം നല്‍കുന്നതിനും
സംഗീതപരിശീലനം നല്‍കുന്നതിനുമുള്ള വേദികയാണ് കാസിയോയും മദര്‍ജെയ്‌നും
ചേര്‍ന്നൊരുക്കുന്നതെന്ന് കാസിയോ ഇന്ത്യ വൈസ് പ്രസിഡന്റ് കുല്‍ഭുഷന്‍ സേത്ത്
പറഞ്ഞു.
1996-ല്‍ രൂപീകൃതമായ മദര്‍ജെയ്‌ന്‍ ഇതിനകം രണ്ട് സ്റ്റുഡിയോ
ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 2002-ല്‍ റിലീസ് ചെയ്‌ത ഇന്‍സെയ്‌ന്‍
ബയോഗ്രഫി, ഇന്ത്യന്‍ റോക്‌സില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ആല്‍ബമാണ്. മക്‌തബ്
ആണ് 2008-ല്‍ പുറത്തിറങ്ങിയ ആല്‍ബം.
പുതുവര്‍ഷരാവില്‍ കൊച്ചിക്ക് ആവേശമാകാന്‍ പപ്പാഞ്ഞി ഒരുങ്ങുന്നു
കൊച്ചി: ഡിസംബര്‍ 31 രാത്രി 12ന്, 2016 അവസാനിച്ച്
2017ലേക്ക് കടക്കുന്ന നിമിഷത്തെ ആഹ്ലാദഭരിതമാക്കാന്‍ പപ്പാഞ്ഞി ഒരുങ്ങുകയാണ്.
ഇത്തവണയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നിയോഗിച്ച കലാകാരന്‍മാരുടെ നേതൃത്വത്തിലാണ്
കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായ പപ്പാഞ്ഞി ഒരുങ്ങുന്നത്.
37 അടി നീളമുള്ള
കൂറ്റന്‍ രൂപമാണ് ഇത്തവണ പപ്പാഞ്ഞിക്ക്. ശില്‍പികളായ കെ. രഘുനാഥനെയും
കെ.ജി.ആന്റോയെയുമാണ് പപ്പാഞ്ഞി നിര്‍മാണത്തിനു ചുക്കാന്‍ പിടിക്കാന്‍ ബിനാലെ
അധികൃതര്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ കലാകാരന്മാരും
തൊഴിലാളികളുള്‍പ്പെടെ ഇരുപതോളം പേരാണ് കൂറ്റന്‍ പപ്പാഞ്ഞിക്കു ജീവന്‍ പകരാന്‍
രാപകല്‍ പണിയെടുക്കുന്നത്.
അഞ്ചു ദിവസം മുന്‍പാണ് നിര്‍മാണം തുടങ്ങിയത്.
ഐഎന്‍സ് ദ്രോണാചാര്യയുടെ സമീപം സ്വകാര്യ ഭൂമിയിലാണ് ഇത്തവണ തയാറാക്കുന്നത്..
പപ്പാഞ്ഞി കത്തിക്കുന്ന കടലോരത്തിന് സമീപമാണിത്. ലോകത്ത് കൊച്ചിയില്‍ മാത്രമാണ്
പുതുവര്‍ഷത്തെ പപ്പാഞ്ഞി കത്തിച്ചു വരവേല്‍ക്കുന്നത്. ജാതമതഭേദമില്ലാതെ ജനങ്ങള്‍
സാക്ഷികളാകാന്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തു വന്നുചേരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍
പപ്പാഞ്ഞി കത്തിച്ച കടലോരം കടലെടുത്തു പോയതിനാല്‍ ഇത്തവണ ബാസ്റ്റ്യന്‍ ബംഗ്ലാവിനും
കൊച്ചിന്‍ ക്ലബിനും സമീപത്തെ കടലോരത്തായിരിക്കും കത്തിക്കുകയെന്ന് കൊച്ചിന്‍
കാര്‍ണിവല്‍ ജനറല്‍ സെക്രട്ടറി വി.ഡി.മജീന്ദ്രന്‍ അറിയിച്ചു.
ഫോര്‍ട്ട്
കൊച്ചി കടപ്പുറത്ത് തിങ്ങിക്കൂടുന്ന ആയിരങ്ങള്‍ ആട്ടവും പാട്ടവുമായി
ആഘോഷത്തിലായിരിക്കും. കൃത്യം പന്ത്രണ്ടാകുമ്പോള്‍ പപ്പാഞ്ഞിക്കു തീകൊടുക്കും. ആ
തീവെട്ടത്തിലാണ് പുതുവര്‍ഷത്തിന്റെ പുതുപ്രകാശത്തെ ഫോര്‍ട്ട് കൊച്ചി
വരവേല്‍ക്കുന്നത്. കൊച്ചിയിലെ പോര്‍ച്ചുഗീസ്, ഡച്ച് ഇംഗ്ലീഷ് അധിനിവേശ
ഭരണത്തിന്റെ ബാക്കിപത്രമായാണ് പപ്പാഞ്ഞിയുടെ പിറവി. പപ്പാഞ്ഞി ഒരു പോര്‍ച്ചുഗീസ്
വാക്കാണ്. അപ്പൂപ്പന്‍ എന്ന് അര്‍ഥം. അത് വിട പറഞ്ഞു പോകുന്ന കാലത്തെയാണു
സൂചിപ്പിക്കുന്നതെന്നു പറയാം.
എണ്‍പതുകള്‍ മുതലാണ് പപ്പാഞ്ഞി കത്തിക്കല്‍
ഉല്‍സവം പോലെ ഫോര്‍ട്ട് കൊച്ചി ആഘോഷിച്ചു തുടങ്ങിയത്. കൊച്ചിമുസിരിസ്
ബിനാലെയ്‌ക്കു തുടക്കമായതിനു ശേഷം ബിനാലെ ഫൗണ്ടേഷന്‍ പപ്പാഞ്ഞി നിര്‍മാണത്തിനു
കലാകാരന്‍മാരെ നിയോഗിച്ചു. ഇത് അതിന് കലാപരമായ മാനം നല്‍കി.
പപ്പാഞ്ഞിയുടെ
വ്യത്യസ്‌ത മാതൃകയാണ് ഇത്തവണ സൃഷ്ടിക്കുന്നത്. കോട്ടും ഷൂവും ചുരുട്ടും
തൊപ്പിയുമൊക്കെ വ്യത്യസ്‌തമായിരിക്കുമെന്നും ശില്‍പികള്‍ പറഞ്ഞു. ഭീമന്‍ ഇരുമ്പു
ചട്ടക്കൂടുണ്ടാക്കി അഞ്ചടി ഉയരമുള്ള തട്ടിലുറപ്പിച്ചാണ് നിര്‍മ്മാണം. ഇതില്‍
ചണനൂലും തുണിയും ചുറ്റിയെടുത്ത് പരിസ്ഥിതിസൗഹൃദപരമായ വസ്‌തുക്കളുപയോഗിച്ചുള്ള
വേഷവിധാനങ്ങളുമണിയിക്കുന്നു.
ഇത്തവണ ആദ്യമായി കടലിന്റെ
പശ്ചാത്തലത്തിലേക്ക് പപ്പാഞ്ഞി ഇറക്കിവയ്‌ക്കുകയാണെന്നും രഘുനാഥ് പറഞ്ഞു.
വിദേശികളായ കാണികള്‍ക്കു കൂടി മതിപ്പു തോന്നുന്ന രീതിയില്‍ ആധികാരികമായായിരിക്കും
പപ്പാഞ്ഞിക്കോലം.
പപ്പാഞ്ഞിയെ സാന്താക്ലോസ് ആയി പലരും
തെറ്റിദ്ധരിക്കാറുണ്ടെങ്കിലും സാന്തായുമായി ഒരു ബന്ധവുമില്ല.
2016 ഡിസംബർ 13, ചൊവ്വാഴ്ച
സര്‍വ്വകലാശാല നൃത്തവിഭാഗം മേധാവിയുടെ പി.എച്ച്.ഡി. പ്രബന്ധം കോപ്പിയടി
.
കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകാലശാലയിലെ നൃത്തവിഭാഗം
മേധാവിയും ഭരത നാട്യം അധ്യാപകനുമായ ഡോക്ടര്‍ വേണുഗോപാലന്‍ നായര്‍ സി. പി.എച്ച്.ഡി.
യ്‌ക്കായി സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം കോപ്പിയെന്ന് റിസര്‍ച്ചര്‍ ഇന്‍ ഡാന്‍സ്
ആന്റ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ ഡോ. എസ്.മേഘ വ്യക്തമാക്കി. ഞാന്‍ നടത്തിയ
പഠനത്തില്‍ തെളിഞ്ഞു. ഗവേഷണ രംഗത്ത് പ്ലേജറിസം (Plagiarism) എന്ന്
വിശേഷിപ്പിക്കുന്ന ഗുരുതര കുറ്റമാണ് വേണുഗോപാലന്‍ നായര്‍ ചെയ്‌തിരിക്കുന്നത്.
2008-ല്‍ കാലടി സര്‍വ്വകാലശാലയില്‍ തന്നെ സമര്‍പ്പിക്കുകയും 2009-ല്‍ ഡോക്ടറേറ്റ്
ലഭിക്കുകയും ചെയ്‌ത പ്രബന്ധമാണ് സൂക്ഷ്‌മ പരിശോധനയില്‍ 90 ശതമാനത്തോളം
കോപ്പിയടിച്ചതാണെന്ന് വ്യക്തമായിട്ടുള്ളത്. എ ക്രിട്ടിക്കല്‍ സ്റ്റഡി ഓഫ്
ഭരതനാട്യമുദ്ര ഇന്‍ ദ ലൈറ്റ് ഓഫ് കരണാസ് ഇന്‍ നാട്യശാസ്‌ത്ര (A Critical Study
of Bharatha - Ntaya Mudra In The Light of Karanas In Ntayasastra) എന്ന
ടൈറ്റിലിലാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. പിന്നീടത് മുദ്രാസ് ഇന്‍
ഭരതനാട്യം എന്ന പേരില്‍ പുസ്‌തക മായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബിബ്ലിയോഗ്രാഫിയും അപ്പെന്റിക്‌സും ഒഴിവാക്കിയാല്‍ 214 പേജാണ് ഗവേഷണ
പ്രബന്ധമായുള്ളത്. ചില അധ്യായങ്ങളിലെ റഫറന്‍സും എന്‍ഡ് നോട്ട്‌സും കഴിച്ചാല്‍
എട്ട് അധ്യായങ്ങളില്‍ 210 പേജിലാണിത് അവതരിപ്പിച്ചിട്ടുള്ളത്. ഇതില്‍ 192 പേജും
മറ്റുള്ളവരുടെ പുസ്‌തകങ്ങളില്‍ നിന്നും പകര്‍ത്തി വെച്ചിരിക്കുന്നതാണ്.
സ്വന്തമായി ആമുഖമോ, നിഗമനമോ തലക്കെട്ടില്‍ പറയുന്ന കാര്യങ്ങളിലേക്ക്
വെളിച്ചം വീശുന്ന മറ്റെന്തെങ്കിലുമോ പ്രബന്ധത്തിലില്ല. ഗവേഷണ വിഷയം
നാട്യശാസ്‌ത്രത്തിലെ കരണങ്ങളുടെ വെളിച്ചത്തില്‍ ഭരതനാട്യ മുദ്രകളുടെ നിരൂപാണാത്മക
പഠനം, എന്നാതായിട്ടും, പ്രബന്ധത്തില്‍ ഒരിടത്തും ഇത്തരമൊരു ചര്‍ച്ചയോ പഠനമോ കാണാന്‍
കഴിയുന്നില്ല. അതായത്, നാട്യശാസ്‌ത്രത്തിലെ കരണങ്ങളില്‍ (108 നൃത്തകരണങ്ങളില്‍)
ഉപയോഗിക്കുന്ന മുദ്രകളെ പ്രത്യേകം കണ്ടെത്തുകയോ, അവയില്‍ ഭരതനാട്യത്തില്‍
ഉപയോഗിച്ച് വരുന്നവ ഏതാണെന്ന് വേര്‍തിരിക്കുകയോ ചെയ്‌തിട്ടില്ല. ഇത് മാത്രമല്ല
ഭരതനാട്യത്തില്‍ പ്രയോഗിക്കുന്ന അടിസ്ഥാന മുദ്രകളായ നന്ദികേശ്വര-വിരചിതമായ അഭിനയ
ദര്‍പ്പണത്തിലെ അസംയുത - സംയുത മുദ്രകളെക്കുറിച്ച് (Single and combined hand
gestures in Abhinayadarpana of Nandikeswara) യാതൊരു പരാമര്‍ശവും
നടത്തിയിട്ടില്ല.
ഭരതനാട്യം എന്ന വിഷയത്തില്‍ ട്യൂട്ടര്‍ ആയിരുന്ന വേണുഗോപാലന്‍
നായര്‍ ഉയര്‍ന്ന തസ്‌തികയിലേക്ക് (യു.ജി.സി. ശമ്പളം ലഭിക്കുന്ന അസി. പ്രൊഫസര്‍
തസ്‌തികയിലേക്ക്) മാറ്റം നേടുന്നതിനായി തയ്യാറാക്കി, സര്‍വ്വകലാശാലയില്‍
സമര്‍പ്പിച്ച്, ഡോക്ടറേറ്റ് നേടിയ പി.എച്ച്.ഡി. പ്രബന്ധമാണിത്.
പഠനത്തിന് ഉപയോഗിച്ചതായി പറയുന്ന 47 പുസ്‌തകങ്ങളില്‍ ഭരതനാട്യത്തെ
സംബന്ധിച്ച് ഒരു പുസ്‌തകം പോലും ഇല്ല. പല പുസ്‌തകങ്ങളില്‍ നിന്നും പകര്‍ത്തി വെച്ച
കാര്യങ്ങള്‍ ഗവേഷണ വിഷയവുമായി ബന്ധപ്പെടുത്താതെ വെറുതെ അവതരിപ്പി ക്കുകയാണ്
ചെയ്‌തിരിക്കുന്നതെ്‌ന്നും ഡോ.എസ് മേഘ പറഞ്ഞു.
2016 നവംബർ 26, ശനിയാഴ്‌ച
മഞ്‌ജുവിന് അമര്‍ഷം, മകള്‍ സമ്മര്‍ദ്ദത്തിനു വഴങ്ങുകയായിരുന്നുവെന്നും
കൊച്ചി: ടിവിയില്‍ ലൈവായി കാവ്യ ദിലീപ് വിവാഹം കണ്ട
മഞ്‌ജു സുഹൃത്തുക്കളോട് അമര്‍ഷം പ്രകടിപ്പിച്ചതായി മഞ്‌ജുവിനോട് അടുത്ത
വൃത്തങ്ങള്‍. ദിലീപ് കാവ്യ വിവാഹം എറണാകുളത്ത് നടക്കുമെന്നറിഞ്ഞ മഞ്‌ജുവാര്യര്‍
ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന രാത്രി തന്നെ മുങ്ങി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത്
വീട്ടിലെത്തിയ മഞ്‌ജുവാര്യര്‍ അടുത്ത ദിവസം ടിവിയില്‍ ലൈവായി കാവ്യ ദിലീവ്
കല്ല്യാണവും കണ്ടു.
1998 ല്‍ താനും ദിലീപുമായുള്ള വിവാഹത്തിനെത്തി മംഗളങ്ങള്‍
നേര്‍ന്നവര്‍ തന്നെ, ഇപ്പോള്‍ കാവ്യയുമായുള്ള വിവാഹത്തിനെത്തി മംഗളങ്ങള്‍
നേര്‍ന്ന്, ചാനലുകള്‍ക്ക് മുന്നില്‍ ഇവരുടെ ഒത്തുചേരലില്‍ സന്തോഷമുണ്ടെന്ന്
പറഞ്ഞതില്‍ നടി അടുത്ത സുഹൃത്തുക്കളോട് അമര്‍ഷം പ്രകടിപ്പിച്ചു.
താനാണ്
അച്ഛനെ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് തന്റെ മോളെക്കൊണ്ട് മാധ്യമങ്ങളോട്
പറയിപ്പിച്ചതാണെന്നും മഞ്‌ജു പറഞ്ഞതായാണ് വിവരം. സിനിമയിലെപ്പോലെ തന്നെ
ജീവിതത്തിലും പലരും അഭിനയിക്കുകയായിരുന്നു എന്നും, ഏതാണ് അഭിനയം, ഏതാണ്
ജീവിതമെന്നും തിരിച്ചറിയാന്‍ സാധിക്കാതെവന്നത് തന്റെ മാത്രം തെറ്റാണെന്നും മഞ്‌ജു
അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം.
വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞാണ്
നെടുമ്‌ബാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് കെയര്‍ ഓഫ് സൈറ ബാനുവിന്റെ
ഷൂട്ടിംഗിനിടയില്‍ മഞ്‌ജു വിവാഹ വിവരം അടുത്ത സുഹൃത്തുക്കള്‍ വഴി അറിഞ്ഞത്.
വളരെപെട്ടന്ന തന്നെ സെറ്റിലുള്ള മഞ്ചുവിന്റെ അടുത്ത ആളുകളോട് വിവരം ഷെയര്‍
ചെയ്‌തു. എന്നാല്‍ മഞ്‌ജുവിന്റെ പെരുമാറ്റത്തിലോ, അഭിനയത്തിലോ, യാതൊരു വ്യത്യാസവും
അനുഭവപ്പെട്ടില്ല എന്നാണ് സെറ്റിലുള്ളവര്‍ പറഞ്ഞത്. അതേസമയം വൈകുന്നേരത്തോടെ
പൂര്‍ത്തിയാകേണ്ട ഷൂട്ടിങ് പുലര്‍ച്ചെയാണ് അവസാനിച്ചത്. ചിത്രത്തിന്റെ
കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായി.
പശ്ചിംമ ബംഗളില്‍ വച്ച് അടുത്തമാസമാണ്
ചിത്രത്തിന്റ അടുത്ത ഷെഡ്യൂള്‍. കഴിഞ്ഞമാസം 15 മുതല്‍ കെയര്‍ ഓഫ് സൈറ ബാനുവിന്റെ
ഷൂട്ടിംഗിനായി മഞ്‌ജു കൊച്ചിയില്‍ ഉണ്ടായിരുന്നു. സംവിധായകന്‍ വേണുവിന്റെ
ഗബ്രിയേലും മാലാഖമാരുമാണ് മഞ്‌ജുവിന്റെ അടുത്ത ഷൂട്ട് തുടങ്ങാനിരിക്കുന്ന ചിത്രം.
വിവാഹത്തിന് ശേഷം മഞ്‌ജുവിനെ അനുകൂലിച്ച് #കടൗുുീൃങേമിഷൗ എന്ന ഹാഷ് ടാഗില്‍
ആയിരകണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. അച്ഛനെ
അനുകൂലിച്ച മീനാക്ഷി മാതൃത്വത്തിന്റെ വില അറിയാന്‍ പോകുന്നതേയുള്ളുവെന്നും
മഞ്‌ജുവിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുന്നു.
നാവികസേനാംഗങ്ങളുടെ വര്‍ണശബളമായ പാസിങ്ങ് ഔട്ട് പരേഡ്
![]() |
| ദക്ഷിണമേഖല നേവല്‍ കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ്ങ് ഇന്‍ ചീഫ് വൈസ് അഡ്‌മിറല്‍ എ.ആര്‍.കാര്‍വെ സല്യൂട്ട് സ്വീകരിക്കുന്നു. |
ഇന്ത്യന്‍ നാവികസേനയിലേക്കും തീരസംരക്ഷണ സേനയിലേക്കും യോഗ്യത നേടിയ സേനാംഗങ്ങളുടെ വര്‍ണശബളമായ പാസിങ്ങ ഔട്ട് പരേഡ് ഏഴിമലയിലെ നാവികസേനാ അക്കാദിയില്‍ നടന്നു.
ഇന്ത്യന്‍ നേവിയിലേക്ക് 339 പേരും ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡിലേക്കു 67 പേരും ടാന്‍സാനിയന്‍ നേവിയിലേക്ക് ഒരു കേഡറ്റും പാസിങ്ങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി. ബി ടെക് നേവല്‍ അക്കാദമി കോഴ്‌സ്, എംഎസ്‌എസി നേവല്‍ അക്കാദമി കോഴ്‌സ്, നേവല്‍ ഓറിയന്റേഷന്‍ എന്നിവയിലാണ് ഈ സേനാംഗങ്ങള്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 25 ഓളം പേര്‍ വനിതകളാണ്. ദക്ഷിണമേഖല നേവല്‍ കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ്ങ് ഇന്‍ ചീഫ് വൈസ് അഡ്‌മിറല്‍ എ.ആര്‍.കാര്‍വെ പാസിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. വൈസ് അഡ്‌മിറല്‍ എസ്.വി ബൊക്കാരെ, റിയര്‍ അഡ്‌മിറല്‍ കെ.എസ്.വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
1.
2.
2016 നവംബർ 25, വെള്ളിയാഴ്‌ച
വരാപ്പുഴ നിയുക്ത ആര്‍ച്ച്‌ബിഷപ് ഡോ. കളത്തിപ്പറമ്പില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് എറണാകുളം മേജര്‍ ആര്‍ച്ച്‌ബിഷപ്‌സ് ഹൗസിലെത്തിയാണു കര്‍ദിനാളുമായി ആശയവിനിമയം നടത്തിയത്.
എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ഡോ. കളത്തിപ്പറമ്പിലിനെ സ്വീകരിച്ചു. ഛാന്ദ ബിഷപ് മാര്‍ എഫ്രേം നരികുളം, അതിരൂപത പ്രോ വികാരി ജനറാള്‍മാരായ റവ.ഡോ. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, റവ.ഡോ. ആന്റണി നരികുളം, ചാന്‍സലര്‍ റവ.ഡോ. ജോസ് പൊള്ളയില്‍, വൈസ് ചാന്‍സലര്‍ ഫാ. ജോര്‍ജ് കളപ്പുരയ്‌ക്കല്‍, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മണ്ടാനത്ത് തുടങ്ങിയവരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.
2016 നവംബർ 24, വ്യാഴാഴ്‌ച
ലിറ്റില്‍ മിസ് ആന്റ് മിസ്‌റ്റര്‍ യൂറേഷ്യ പട്ടം കൊച്ചിയില്‍ നിന്നുള്ള ഇരട്ടകള്‍ക്ക്
കൊച്ചി
പത്തോളം രാജ്യങ്ങളില്‍
നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 ഓളം കുട്ടികള്‍ മാറ്റുരച്ച ജോര്‍ജിയന്‍ തലസ്ഥാനമായ
തിബിലിസിയില്‍ ഈ മാസം നടന്ന ലിറ്റില്‍ മിസ് ആന്റ് മിസ്‌റ്റര്‍ യൂറേഷ്യ പട്ടം
കൊച്ചിയില്‍ നിന്നുള്ള ഇരട്ട കുട്ടികള്‍ സ്വന്തമാക്കി
നാല് വയസുമുതല്‍ 17 വയസു
വരെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച എറണാകുളം ടോക് എച്ച്
പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ജാന്‍കി നാരായണനും ജഗത്
നാരായണനുമാണ് ജേതാക്കളായത്.
ആറ് ദിവസങ്ങളിലായി അഞ്ച്
റൗണ്ടുകളിലായിട്ടായിരുന്നു മത്സരം .നാഷണല്‍ കോസ്‌റ്റിയും, ഇന്‍ട്രോഡക്ഷന്‍
സ്‌പീച്ച്, ടാലന്റ്, ബോള്‍ ഗൗണ്‍, ബോളിവുഡി കിഡ്‌സ് ഫാഷന്‍ എന്നീ
റൗണ്ടുകളിലായിട്ടായിരുന്നു മത്സരം.ഇതില്‍ നാലിനങ്ങളില്‍ ഒന്നാമതെത്തിയാണ് ജാന്‍കി
നാരായണ്‍ ലിറ്റില്‍ മിസ് യൂറേഷ്യ ആയി മാറിയത് വരുന്ന ജനുവരിയില്‍ ഉക്രേനില്‍
നടക്കുന്ന ടോപ് മോഡല്‍ ആന്റ് മിനി മോഡല്‍ ഫിനാലെയില്‍ പങ്കെടുക്കാനുള്ള അവസരവും
ജാന്‍ക നാരായണനു ലഭിച്ചു.മൂന്നു രാജ്യാന്തര പേജന്റ് ഫിനാലകളില്‍ ജാന്‍കി 10ഓളെം
ടൈറ്റിലുകളുടെ ജേതാും ജഗത് ലിറ്റില്‍ ആന്റ് മിസ്‌റ്റര്‍ യൂണിവേഴ്‌സ് ഗ്രാന്റ്
പ്രീ ജേതാവും ആണ്. രണ്ടു രാജ്യാന്തര പേജറ്റ് ഷോകളില്‍ ചൈല്‍ഡ് ജൂറി അംഗം
കൂടിയാണ് ഈ കൊച്ചുമിടുക്കന്‍
യൂറോപ്പിലെ പ്രധാന ഇവന്റ് ടീം ആയ യൂണിവേഴ്‌സല്‍
പ്രൊഡക്ഷന്‍സ് ആണ് കുട്ടുകളുടെ ഈ രാജ്യാന്തര പേജന്റ് ഷോ നടത്തിയത്. ഖത്തറില്‍
ജോലി ചെയ്യുന്ന അനില്‍ പൊറ്റക്കാടിന്റെയും മീന അനിലിന്റെയും മൂന്നുമക്കളില്‍
ഇരട്ടകളാണ് ഇരുവരും. ഇവരുടെ മൂത്ത ജേഷഠന്‍ മുകുന്ദ് മണിപ്പാലില്‍ എന്‍ജിനിയറിംഗ്
വിദ്യാര്‍ത്ഥിയാണ്.
പ്രവാസി മലയാളിയുടെ കോടികള്‍ വിലവരുന്ന ഭൂമി തട്ടിയെടുത്തു
കൊച്ചി
പ്രവാസി മലയാളിയുടെ കോടികള്‍ വിലവരുന്ന ഭൂമി ഉടമ
നാട്ടില്‍ ഇല്ലാത്ത തക്കം നോക്കി നട്ടിയെടുത്തതായി പരാതി.
കഴിഞ്ഞ 25 വര്‍ഷമായി
കാനഡയിലും ഗള്‍ഫിലുമായി ജോലി നോക്കുന്ന കളമശേരി എച്ച്.എം.ടി കോളനി പള്ളിലാംകര
സ്വദേശി കെ.വി.രാഘവനാണ് തട്ടിപ്പിനിരയായത്. ഭാര്യ ഉഷയുടെ പേരില്‍ ഇയാള്‍ വൈറ്റില
ജംഗ്‌ഷനും മൊബിലിറ്റി ഹബിനും സമീപം സില്‍വര്‍ സാന്‍ഡ് ഐലന്റില്‍ വാങ്ങിയ 7.5
സെന്റ് സ്ഥലം ആണ് ഇപ്പോള്‍ അന്യാധീനപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ ഭൂമിക്ക്
എറ്റവും വിലവരുന്ന പ്രദേശത്താണ് ഈ ഭൂമി. ഇവിടെ സെന്റിന് 40 ലക്ഷം വരെ വില വരും.
1990 ല്‍ ഗുഡ്‌ഹോം ,പ്രൈവറ്റ് ലിമിറ്റഡ് ,ഡാറ്റ്‌സണ്‍ പ്രൈവറ്റ് ലിമിറ്റഡ്
എന്നീ രണ്ടു കമ്പനികളുടെ ഉടമസ്ഥതയിലുള്ള സില്‍വര്‍ സാന്‍ഡ് ഐലന്റിലെ 7.5 സെന്റ്
സ്ഥലം രാഘവന്‍ 13 തവണകളായി തുക അടച്ച് വാങ്ങുകയായിരുന്നു. 2011ല്‍ തൃപ്പൂണിത്തുറ
സബ് രജിസ്‌ട്രാര്‍ ഓഫീസില്‍ നിന്നും തീറാധാരം രജിസ്റ്റര്‍ ചെയ്‌തിരുന്നു.
രജിസ്‌ട്രേഷനു ശേഷം രാഘവന്‍ കാനഡയിലേക്കു തിരിച്ചതിനു ശേഷമാണ് ഭൂമി
തട്ടിയെടുത്തത്.
രാഘവനപ്പോലെ വേറ നൂറിലേറെ പ്ലോട്ടുകളും ഗുഡ്‌ഹോം ,പ്രൈവറ്റ്
ലിമിറ്റഡ് ,ഡാറ്റ്‌സണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ടു കമ്പനികള്‍ ചേര്‍ന്നു
വില്‍പ്പന നടത്തിയിരുന്നു. ദ്വീപ് ആയതിനാല്‍ മറ്റുകയ്യേറ്റങ്ങളും ഉണ്ടാകില്ലെന്ന
ധാരണയില്‍ ഭൂരിഭാഗം പ്ലോട്ടുകളും ചുറ്റുമതിലുകളില്ലാതെ കിടക്കുകയായിരുന്നു.
2016
ഓഗസ്‌റ്റില്‍ രാഘവന്‍ നാട്ടില്‍ എത്തിയപ്പോള്‍ തന്റെ ഭൂമി അന്യ സംസ്ഥാന
തൊഴിലാളികളുടെ ലേബര്‍ ക്യാമ്പ് ആക്കി മാറ്റിയിരിക്കുന്നതാണ് കണ്ടത് തൊട്ടടുത്ത
പ്ലോട്ടില്‍ പണി നടക്കുന്ന ആര്‍മി വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ അപ്പാര്‍ട്ട്‌മെന്റി
സമുച്ചയത്തിന്റെ പണികള്‍്‌ക്കുവേണ്ടി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെയാണ്
താല്‍ക്കാലിക ഷെഡ് വെച്ചു കെട്ടി പാര്‍പ്പിച്ചിരിക്കുന്നത്.
തുടര്‍ന്നു
നടത്തിയ അന്വേഷണത്തില്‍ ഇവിടെ തന്നെ താമസക്കാരനായ വൈക്കം കുലശേഖര മംഗലം
മറവന്‍തുരത്ത് സ്വദേശി രാധാകൃഷ്‌ണന്‍ നായര്‍ എന്നയാള്‍ തട്ടിയെടുത്തതായി
തെളിഞ്ഞു.തന്റെ സ്ഥലം എന്ന വ്യാജേന രാധാകൃഷ്‌ണന്‍ ഇവിടെ അന്യസംസ്ഥാനക്കാര്‍ക്കു
താമസിക്കാനുള്ള ഷെഡ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശില്‍പ്പ കണ്‍സ്‌ട്രക്ഷന്‍സ് എന്ന കമ്പനിയില്‍ സ്ഥലം
തന്റേതാണെന്നു തെളിയിക്കുന്ന വ്യാജ രേഖകള്‍ രാധാകൃഷ്‌ണന്‍ നല്‍കിയതായും രാഘവന്‍
വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഘവന്റെ ഭൂമിയില്‍ ഷെഡ് വെച്ചു കെട്ടി
്‌ന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിനു രാധാകഷ്‌ണന്‍ നായര്‍ പ്രതിമാസം 8500
രൂപ കൈപ്പറ്റിവരുകയാണ്.
ഇതു സംബന്ധിച്ചു പരാതിയുമായി സിറ്റി പോലീസ് കമ്മീഷണറെ
സമീപിച്ചുവെങ്കിലും തട്ടിപ്പുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ അദ്ദേഹം
തയ്യാറായില്ലെന്നു രാഘവന്‍ ആരോപിച്ചു. നഗരത്തില്‍ പ്രവസികളുടെ വകയായി കിടക്കുന്ന
ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയ സംഘം ആണ് ഇതിനു പിന്നില്‍ എന്നു കരുതുന്നു.
രാധാകൃഷ്‌ണനു വ്യാജരേഖ ഉണ്ടാക്കുവാന്‍ സഹായിച്ചതില്‍ വന്‍ റിയല്‍ എസ്റ്റേറ്റ്
കമ്പനിക്കു പങ്ക് ഉണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാഘവന്‍ ആരോപിച്ചു.
.
|
കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയാ അക്കാദമി ആരംഭിക്കുന്നു
കൊച്ചി:
കേരളത്തിലെ സിനിമാ ഗാനരംഗങ്ങളില്‍ നിരവധി
കലാകാരന്മാരെ സംഭവന ചെയ്‌ത കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമി
ആരംഭിക്കുന്നു.
26 ന് വൈകീട്ട് 5.45 നു ചേരുന്ന പൊതുസമ്മേളനത്തില്‍ പ്രശസ്‌ത
സംഗീത സംവിധായകന്‍ ്രജെറി അമല്‍ദേവ് കലാഭവന്റെ പുതിയ സംരംഭമായ കലാഭവന്‍
യൂണിവേഴ്‌സല്‍ മീഡിയ അക്കാദമി ഉദ്‌ഘാടനം ചെയ്യും. കലാഭവന്റെ മുന്‍കാല താരങ്ങള്‍
ഒത്തു ചേരുന്ന കലാഭവന്‍ ആലുംനി സംഗമവും നടക്കും.
് 1969ല്‍്. ഫാ.ആബേലിന്റെ
നേതൃത്വത്തില്‍ ആരംഭിച്ച കലാഭവനില്‍ മുപ്പതില്‍ പലം വിവിധ കലാപ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട ക്ലാസുകള്‍ നടക്കുന്നുണ്ട്. കലാഭവനില്‍ നിന്ന് ഉയര്‍ന്നു വരുന്ന
ഒട്ടേറെ കലാപ്രതിഭകള്‍ സിനിമ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
രണ്ടായിരത്തിലധികം കുട്ടികളാണ് കല അഭ്യസിക്കുന്നതിനു വേണ്ടി കലാഭവനില്‍
ഇപ്പോഴുള്ളത്. കലാഭവനില്‍ ആദ്യകാലം മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്‌തരായ ഒട്ടേറെ
കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഈ വര്‍ഷം കലാഭവന്‍ ഫെസ്റ്റ് നടത്താന്‍
തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ പ്രസിഡന്റ് ആന്‍ഡ്രൂ നെറ്റിക്കാടന്റെ
നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി ഒട്ടേറെ പരിപാടികള്‍ക്കു രൂപം
നല്‍കിക്കൊണ്ടിരിക്കുന്നു.
പ്രതിഭാധനര്‍ക്ക് സ്വന്തം കഴിവു തെളിയിക്കാന്‍
അവസരം കൊടുക്കുന്ന വിവിധ മത്സരങ്ങള്‍ കലാഭവന്‍ ഫെസ്റ്റിനോടനുബന്ധിച്ചു നടത്തുന്നു.
സ്റ്റില്‍ ഫോട്ടോഗ്രാഫി, മൊബൈല്‍ ഫിലിം നിര്‍മ്മാണം, സിറ്റിസന്‍ ജേര്‍ണലിസം,
സ്‌ക്രിപ്‌റ്റ് റൈറ്റിംഗ്, ആക്‌ടിംഗ് എന്നിവയിലായിരിക്കും മത്സരം. സമാപന
സമ്മേളനത്തില്‍ വച്ച്, സമ്മാനദാനം (ക്യാഷ് പ്രൈസ്/ട്രോഫിയും
സര്‍ട്ടിഫിക്കറ്റും) നടത്തും. പൊതുസമ്മേളനത്തിനു ശേഷം 6.30 നു കലാഭവനിലെ
വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്നവതരിപ്പിക്കുന്ന കലാ,
സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കും.
സുപ്രസിദ്ധ സംഗീതസംവിധായകന്‍ ജെറി
അമല്‍ദേവ് നേരിട്ടു പരിശീലനം നല്‍കുന്ന സംഗീത സംവിധാനത്തിലെ ഏക വര്‍ഷ പി ജി
ഡിപ്ലോമ കോഴ്‌സ് കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമിയുടെ മുഖ്യമായ
ഒരാകര്‍ഷണമായിരിക്കും. അഭിനയ വിഭാഗത്തിനു ഉപദേശം നല്‍കുന്നത് പുനെ ചലച്ചിത്ര
അക്കാദമിയിലെ അഭിനയവിഭാഗം മുന്‍ മേധാവിയും പ്രൊഫസറുമായ എസ് ചന്ദ്രമോഹനന്‍
നായരായിരിക്കും. ഡയറക്ഷന്‍, ആക്‌ടിംഗ് മുതലായ വിഷയങ്ങള്‍ പരിശീലിപ്പിക്കുന്നത്
സിനിമയിലും ടി വി യിലും പരിചയ സമ്പന്നരായവരുടെ നേതൃത്വത്തിലായിരിക്കും. ഇപ്രകാരം
എല്ലാ വിഭാഗങ്ങളിലും അതതു രംഗങ്ങളില്‍ നിന്നുള്ള ഏറ്റവും മികവുറ്റ പ്രൊഫഷണലുകള്‍
പരിശീലനത്തിനു നേതൃത്വം നല്‍കും.
ഓരോ രംഗത്തും പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിവും
ആത്മവിശ്വാസവും നല്‍കി പരിശീലനാര്‍ത്ഥികളെ മികച്ച പ്രൊഫഷണലുകളായി
രൂപീകരിക്കുകയാണ് കലാഭവന്‍ യൂണിവേഴ്‌സല്‍ അക്കാദമി ലക്ഷ്യമാക്കുന്നതെന്ന്
ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ.ടോമി പുത്തനങ്ങാടി പറഞ്ഞു. പ്രശസ്‌ത
എഴുത്തുകാരനും മാധ്യമരംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള
മാധ്യമവിദഗ്‌ദ്ധനുമായ പ്രൊഫ.ജോസി ജോസഫാണ് അക്കാദമിയുടെ അക്കാദമിക വിഭാഗം മേധാവി.
വിശദാംശങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 0484 2367333, 97460 19900, 94977
17333.
2016 നവംബർ 19, ശനിയാഴ്‌ച
അഭില്‍ദേവ് ഡോട്ട് കോം കേരള ഫാഷന്‍ലീഗില്‍ ആനുനോബിയുെട “ കിസ്മത്ത് ”
തിരുവനന്തപുരം: മലയാളികളായ ഫാഷന്‍ പ്രേമികളുടെ ഇടയില്‍ ഇതിനോടകം തരംഗമായി മാറിയ കേരള ഫാഷന്‍ ലീഗിന്റെ ആദ്യസെഷന്‍ “ കിസ്മത്ത് ” അവതരിപ്പിക്കുന്നത് യുവസംരംഭകയും, ബ്രൈഡല്‍സ്, പാര്‍ട്ടിവെയര്‍, കിഡ്‌സ് വെയര്‍ എന്നിവയുടെ ഡിസൈനിങ്ങ് രംഗത്ത് പ്രതിഭ തെളിയിച്ച ആനുനോബിയാണ്. കിസ്മത്ത് സെഗ്‌മെന്റിന്റെ ലോഗോ പ്രകാശനം മലയാളികളുടെ പ്രിയതാരം അമല പോളും, കിസ്മത്തിന്റ വെബ്‌സൈറ്റ് ലോഞ്ചിങ് പ്രശസ്ത കന്നഡ നടിയും മോഡലുമായ രാഗിണി ദ്വിവേദിയും നിര്‍വഹിച്ചു.
ഫാഷന്‍ രംഗത്ത് കേരളത്തില്‍ തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞ കേരള ഫാഷന്‍ ലീഗിന്റെ നാലാം സീസണ്‍ ഈ മാസം 23ന് കൊച്ചി ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍ നടക്കും. കേരള ഫാഷന്‍ ലീഗിന്റെ നാലാം സീസണില്‍ പ്രിയമണി, സാന്ദ്ര തോമസ്(ഫിലിം പ്രൊഡ്യൂസര്‍), സജ്‌ന ഗല്‍റാണി, പൂനം ബജ്‌വ, പായി ബാജ്‌പൈ, ഇനിയ, സ്വാതി, നമിത തുടങ്ങിയ താരനിരക്കൊപ്പം പ്രശസ്ത ഫാഷന്‍ മോഡലുകളും കിസ്മത്ത് എന്ന തീമില്‍ അണിനിരക്കും.
കാഞ്ചനമാലക്കുള്ള ആദരസൂചകമായി പ്രണയം എന്ന വിഷയത്തിലാണ് കിസ്മത്ത് അവതരിപ്പിക്കുക. കാഞ്ചനമാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.പി. മൊയ്തീന്‍ സേവാമന്ദിറിനെ സഹായിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. കേരളത്തിലെ ദശലക്ഷക്കണക്കിനാളുകള്‍ നിറകൈകളോടെ സീകരിച്ച കാഞ്ചനമാലയുടെ യഥാര്‍ത്ഥ സ്‌നേഹവും കാലാതീതമായ പ്രണയവും ആഘോഷിക്കാനാണ് കേരള ഫാഷന്‍ ലീഗിന്റെ നാലാം എഡിഷനിലെ ആദ്യറൗണ്ടുകള്‍ മാറ്റിവെക്കുന്നത്.
വിദേശ മോഡലുകള്‍ അടക്കം പങ്കെടുക്കുന്ന ഷോയ്ക്ക് വേണ്ടി വ്യത്യസ്ത ആശയങ്ങളിലുള്ള വസ്ത്രങ്ങളാകും ഡിസൈനര്‍മാര്‍ അവതരിപ്പിക്കുന്നത്. അഭില്‍ദേവ് ഡോട്ട് കോം, എസ്പാനിയോ ഇവന്റ്‌സ് എന്നിവരുടെ നേതൃത്വത്തിലാണു കേരള ഫാഷന്‍ ലീഗ്. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്
ദാലുകൃഷ്ണദാസ്, ജൂഡ് ഫെലിക്‌സ് എന്നി പ്രതിഭകളാണ്
യുവനടനായ അഭിജിത് പോള്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍, സീരിയല്‍ തരാം സ്വാതി, എസ്പാനിയോഇവന്റ്‌സിന്റെ ഉടമകളായ അന്‍വര്‍, സുള്‍ഫിക്കര്‍, കേരളത്തിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ്് ഷാവിന എന്നിവര്‍ ഇന്നുനടന്ന പരിപാടിയില്‍ പങ്കാളികളായി.
കൊച്ചി ക്യാന്‍സര് ? സെന്ററിലേയും എറണാകുളം മെഡിക്കല്‍ കോളേജിലെയും നിയമനങ്ങള്‍ വിജില?സ് അനേഷിക്കണം
കളമശ്ശേരി : കൊച്ചി
ക്യാന്‍സര്‍ റിസേര്‍ച്ച് സെന്ററിലെയും എറണാകുളം മെഡിക്കല്‍ കോളേജിലെയും
നിയമനങ്ങളില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. മതിയായ യോഗ്യത ഇല്ലാത്തവ?ക്കും
അധികാരികളുടെ ബന്ധുക്ക?ക്കും ആശ്രി ദ?ക്കുമാണ് നിയമനങ്ങ? നടത്തിയിരിക്കുന്നത് .ഈ
സ്ഥാപനങ്ങളിലെ മുഴുവ? നിയമനങ്ങളെ കുറിച്ചും വിജിലന്റ്‌സ് അന്വേഷിക്കണമെന്ന് എ ഐ
വൈ എഫ് ആവശ്യപ്പെട്ടു
മെഡിക്കല്‍ കോളേജിലെയും ക്യാന്‍സര്‍
ഇന്‍സ്റ്റിറ്റിയൂട്ടിലെയും നിയമനങ്ങള്‍ റദ്ദുചെയ്യണമെന്നും തുടര്‍ന്നുള്ള
നിയമനങ്ങളെല്ലാം പി എ സ്സിക്കു വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ക്യാന്‍സര്‍
സെന്റര്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും എ ഐ വൈ എഫ് കളമശ്ശേരി ലോക്കല്‍
സെക്രട്ടറി മുജീബ് തോരേത്ത് പ്രസിഡന്റ് മാഹിന്‍ കളമശ്ശേരി തുടങ്ങിയവര്‍ സംയുക്ത
പ്രസ്‌താവനയില്‍ അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)































