2016, ഡിസംബർ 28, ബുധനാഴ്‌ച

കൊച്ചിയിലെ റോക്ക്‌ ബാന്‍ഡ്‌ മദര്‍ജെയ്‌നും കാസിയോയും കൈകോര്‍ക്കുന്നു




കൊച്ചി : ജാപ്പനീസ്‌ ഇലക്ട്രോണിക്‌സ്‌ കമ്പനിയായ കാസിയോ കൊച്ചിയിലെ പ്രമുഖ റോക്ക്‌ ബാന്‍ഡായ മദര്‍ജെയ്‌നുമായി കൈകോര്‍ക്കുന്നു. സംഗീതത്തില്‍ നവപ്രതിഭകളെ വളര്‍ത്തുന്നതിനും സംഗീതപഠനം പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ്‌ ഈ കൂട്ടുകെട്ട്‌.
കാസിയോയുടെ സംഗീത ഉപകരണങ്ങളുടെ ശബ്ദമികവ്‌ ഇനി മദര്‍ജെയ്‌ന്‍ ബാന്‍ഡിന്റെ ആരാധകര്‍ക്ക്‌ അനുഭവിക്കാനാകും. മദര്‍ജെയ്‌നുമായി സഹകരിച്ച്‌ നവ സംഗീതപ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള വര്‍ക്ക്‌ഷോപ്പുകള്‍ കാസിയോ സംഘടിപ്പിക്കും. 
ഏറ്റവും മിടുക്കരായ കലാകാര�ാരില്‍ നിന്ന്‌ സംഗീതത്തെ കൂടുതല്‍ അടുത്തറിയാനും ഈ മേഖലയില്‍ അവസരങ്ങള്‍ നേടാനും പുതുമുഖങ്ങള്‍ക്ക്‌ ഇതിലൂടെ കഴിയും.
സംഗീതപ്രേമികളായ യുവതലമുറയ്‌ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനും സംഗീതപരിശീലനം നല്‍കുന്നതിനുമുള്ള വേദികയാണ്‌ കാസിയോയും മദര്‍ജെയ്‌നും ചേര്‍ന്നൊരുക്കുന്നതെന്ന്‌ കാസിയോ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ കുല്‍ഭുഷന്‍ സേത്ത്‌ പറഞ്ഞു.
1996-ല്‍ രൂപീകൃതമായ മദര്‍ജെയ്‌ന്‍ ഇതിനകം രണ്ട്‌ സ്റ്റുഡിയോ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്‌. 2002-ല്‍ റിലീസ്‌ ചെയ്‌ത ഇന്‍സെയ്‌ന്‍ ബയോഗ്രഫി, ഇന്ത്യന്‍ റോക്‌സില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ആല്‍ബമാണ്‌. മക്‌തബ്‌ ആണ്‌ 2008-ല്‍ പുറത്തിറങ്ങിയ ആല്‍ബം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ