2016, നവംബർ 24, വ്യാഴാഴ്‌ച

കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയാ അക്കാദമി ആരംഭിക്കുന്നു




കൊച്ചി:
കേരളത്തിലെ സിനിമാ ഗാനരംഗങ്ങളില്‍ നിരവധി കലാകാരന്മാരെ സംഭവന ചെയ്‌ത കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമി ആരംഭിക്കുന്നു.
26 ന്‌ വൈകീട്ട്‌ 5.45 നു ചേരുന്ന പൊതുസമ്മേളനത്തില്‍ പ്രശസ്‌ത സംഗീത സംവിധായകന്‍ ്രജെറി അമല്‍ദേവ്‌ കലാഭവന്റെ പുതിയ സംരംഭമായ കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമി ഉദ്‌ഘാടനം ചെയ്യും. കലാഭവന്റെ മുന്‍കാല താരങ്ങള്‍ ഒത്തു ചേരുന്ന കലാഭവന്‍ ആലുംനി സംഗമവും നടക്കും. 
്‌ 1969ല്‍്‌. ഫാ.ആബേലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കലാഭവനില്‍ മുപ്പതില്‍ പലം വിവിധ കലാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നടക്കുന്നുണ്ട്‌. കലാഭവനില്‍ നിന്ന്‌ ഉയര്‍ന്നു വരുന്ന ഒട്ടേറെ കലാപ്രതിഭകള്‍ സിനിമ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്‌. രണ്ടായിരത്തിലധികം കുട്ടികളാണ്‌ കല അഭ്യസിക്കുന്നതിനു വേണ്ടി കലാഭവനില്‍ ഇപ്പോഴുള്ളത്‌. കലാഭവനില്‍ ആദ്യകാലം മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്‌തരായ ഒട്ടേറെ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഈ വര്‍ഷം കലാഭവന്‍ ഫെസ്റ്റ്‌ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്‌. ഇപ്പോഴത്തെ പ്രസിഡന്റ്‌ ആന്‍ഡ്രൂ നെറ്റിക്കാടന്റെ നേതൃത്വത്തിലുള്ള മാനേജിംഗ്‌ കമ്മിറ്റി ഒട്ടേറെ പരിപാടികള്‍ക്കു രൂപം നല്‍കിക്കൊണ്ടിരിക്കുന്നു. 
പ്രതിഭാധനര്‍ക്ക്‌ സ്വന്തം കഴിവു തെളിയിക്കാന്‍ അവസരം കൊടുക്കുന്ന വിവിധ മത്സരങ്ങള്‍ കലാഭവന്‍ ഫെസ്റ്റിനോടനുബന്ധിച്ചു നടത്തുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫി, മൊബൈല്‍ ഫിലിം നിര്‍മ്മാണം, സിറ്റിസന്‍ ജേര്‍ണലിസം, സ്‌ക്രിപ്‌റ്റ്‌ റൈറ്റിംഗ്‌, ആക്‌ടിംഗ്‌ എന്നിവയിലായിരിക്കും മത്സരം. സമാപന സമ്മേളനത്തില്‍ വച്ച്‌, സമ്മാനദാനം (ക്യാഷ്‌ പ്രൈസ്‌/ട്രോഫിയും സര്‍ട്ടിഫിക്കറ്റും) നടത്തും. പൊതുസമ്മേളനത്തിനു ശേഷം 6.30 നു കലാഭവനിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്നവതരിപ്പിക്കുന്ന കലാ, സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കും. 
സുപ്രസിദ്ധ സംഗീതസംവിധായകന്‍ ജെറി അമല്‍ദേവ്‌ നേരിട്ടു പരിശീലനം നല്‍കുന്ന സംഗീത സംവിധാനത്തിലെ ഏക വര്‍ഷ പി ജി ഡിപ്ലോമ കോഴ്‌സ്‌ കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമിയുടെ മുഖ്യമായ ഒരാകര്‍ഷണമായിരിക്കും. അഭിനയ വിഭാഗത്തിനു ഉപദേശം നല്‍കുന്നത്‌ പുനെ ചലച്ചിത്ര അക്കാദമിയിലെ അഭിനയവിഭാഗം മുന്‍ മേധാവിയും പ്രൊഫസറുമായ എസ്‌ ചന്ദ്രമോഹനന്‍ നായരായിരിക്കും. ഡയറക്ഷന്‍, ആക്‌ടിംഗ്‌ മുതലായ വിഷയങ്ങള്‍ പരിശീലിപ്പിക്കുന്നത്‌ സിനിമയിലും ടി വി യിലും പരിചയ സമ്പന്നരായവരുടെ നേതൃത്വത്തിലായിരിക്കും. ഇപ്രകാരം എല്ലാ വിഭാഗങ്ങളിലും അതതു രംഗങ്ങളില്‍ നിന്നുള്ള ഏറ്റവും മികവുറ്റ പ്രൊഫഷണലുകള്‍ പരിശീലനത്തിനു നേതൃത്വം നല്‍കും.
ഓരോ രംഗത്തും പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിവും ആത്മവിശ്വാസവും നല്‍കി പരിശീലനാര്‍ത്ഥികളെ മികച്ച പ്രൊഫഷണലുകളായി രൂപീകരിക്കുകയാണ്‌ കലാഭവന്‍ യൂണിവേഴ്‌സല്‍ അക്കാദമി ലക്ഷ്യമാക്കുന്നതെന്ന്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ.ടോമി പുത്തനങ്ങാടി പറഞ്ഞു. പ്രശസ്‌ത എഴുത്തുകാരനും മാധ്യമരംഗത്ത്‌ കാല്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള മാധ്യമവിദഗ്‌ദ്ധനുമായ പ്രൊഫ.ജോസി ജോസഫാണ്‌ അക്കാദമിയുടെ അക്കാദമിക വിഭാഗം മേധാവി. വിശദാംശങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 0484 2367333, 97460 19900, 94977 17333. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ