ഓപ്പറേഷന്‍ ദ്വാരക ഇതായിരുന്നു നടന്‍ ദിലീപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്‌ക്ക് സെന്‍ട്‌ല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് വിഭാഗം നല്‍കിയ വിളിപ്പേര്. നടന്‍ ദിലീപിന്റെ യഥാര്‍ഥ പേര് ഗോപാലകൃഷ്‌ണന്‍ എന്നായതിനാലാണ് കസ്റ്റംസ് സംഘം ദൗദ്യത്തിനു ശ്രീകൃഷ്‌ണന്റെ ദ്വാരകയെ ഓര്‍മ്മിക്കുന്ന ഓപ്പറേഷന്‍ ദ്വാരക എന്ന പേര് ദൗത്യത്തിനു നല്‍കിയത്.
ഓപ്പറേഷന്‍ ദ്വാരക ഇനിയും തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മലയാളെ സിനിമയിലേക്ക് വന്‍ തോതില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് നടക്കുന്നുവെന്ന് സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.
കൂടുതല്‍ അന്വേഷണത്തിനായി വിവരങ്ങള്‍ സെന്‍ട്രല്‍ എക്‌സൈസ് ആദായ നികുതി വകുപ്പിനു കൈമാറി. സംവിധായകരും താരങ്ങളും പ്രതിഫലതുക കുറച്ച് കാണക്കുകയും കള്ളപ്പണം വന്‍തോതില്‍ സ്വത്തുവകകളില്‍ നിക്ഷേപിക്കുയും ചെയ്യുന്നു.. ചില താരങ്ങളുടെ കടലാസ് കമ്പനികളിലേക്ക് വിദേശ എക്കൗണ്ടുകളില്‍ നിന്നും വന്‍ തോതില്‍ പണം എത്തുന്നുണ്ട്
ഒരുവര്‍ഷം 200 കോടിയില്‍ അധികം കള്ളപ്പണം മലയാള സിനിമയിലേക്ക് എത്തുന്നുണ്ടെന്നാണ് ഇതുവരെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇക്കാര്യം ആദായ നികുതി വകുപ്പിനെ സെന്‍ട്രല്‍ എക്‌സൈസ് അറിയിച്ചിട്ടുണ്ട്.
സംവിധായകരും താരങ്ങളും പ്രതിഫല തുക തീരെ കുറച്ചാണ് കാണിക്കുന്നത്. എന്നാല്‍ ഇവരുടെ കൈവശമുള്ള സ്വത്തുക്കള്‍ പ്രഖ്യാപിച്ച വരുമാനത്തേക്കാള്‍ പതിന്മടങ്ങാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ സ്വത്തുക്കളില്‍ അത്രയും കള്ളപ്പണത്തിന്റെ നിക്ഷേപം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ ആദായ നികുതി വകുപ്പിന് സെന്‍ട്രല്‍ എക്‌സൈസ് കൈമാറിയിട്ടുണ്ട്.
പല താരങ്ങളും അവരുടെ ബന്ധുക്കളും സിനിമയുടെ വിതരണത്തിനും മറ്റുമായി കടലാസ് കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് വിദേശ അക്കൗണ്ടുകളില്‍ നിന്നും പണം ഒഴുകുന്നുണ്ട്. ഒരു താരത്തിന്റെ രേഖകളും മറ്റും പരിശോധിച്ചപ്പോള്‍ അദ്ദേഹം 29 അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. മലയാളത്തിലെ ഒരു പ്രമുഖ താരം ഒരു ഗള്‍ഫ് രാജ്യത്ത് ഹോട്ടല്‍ നടത്തുന്നുണ്ട്. ഈച്ചപോലും ഇവിടെ കടക്കാറില്ല. എങ്കിലും കോടിളുടെ ലാഭമാണ് എന്‍ആര്‍ഐ അക്കൗണ്ടിലുടെ ഈ താരത്തിന്റെ പേരിലേക്ക് വെള്ളപ്പണമായി എത്തുന്നത്. മലയാള സിനിമാ താരങ്ങളുടെ മിക്ക കള്‌ലപ്പണ ഇടപാടുകളും നടക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്.
താരങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ സംവിധായകര്‍ക്കും മറ്റു സാങ്കേതിക പ്രവര്‌ത്തകര്‍ക്കു നല്‍കുന്ന പ്രതഫല തുകയുടെ എണ്‍പത് ശതമാനവും കള്ളപ്പണമാണെന്നും . പരിശോധനയില്‍ കണ്ടെത്തി. ചില താരങ്ങളുടെ അക്കൗണ്ടുകള്‍ പറിശോധനയുടെ ഭാഗമായി സെന്‌ട്രല്‍ എക്‌സൈസ് മരവിപ്പിച്ചിരുന്നു.
കൂടുതല്‍ താരങ്ങളെയും സംവിധാകരെയും നിര്‍മ്മാതാക്കളെയും സെന്‍ട്രല്‍ എകസ്‌സൈസ് വിഭാഗം ചോദ്യം ചെയ്യുകയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ