2013, ഡിസംബർ 30, തിങ്കളാഴ്‌ച

ഗുണ്ടാത്തലവന്‍്‌ ഭായ്‌ നസീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും.






കുപ്രസിദ്ധ ഗുണ്ടാത്തലവന്‍്‌ ഭായ്‌ നസീറിനെ ഗൂണ്ടാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. ഇന്നലെ കൊച്ചിയിലെത്തിച്ച നസീറിനെ കലക്‌ടര്‍ അധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശപ്രകരമാണ്‌ വിയ്യൂര്‍ ജയിലേക്കു മാറ്റുന്നത്‌. 
പനങ്ങാട്‌ പോലീസ്‌ സ്റ്റേഷനില്‍ നസീറിനെതിരെ ഇന്നലെ രണ്ട്‌ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തു.
മൈസൂരിലെ ഒളിത്താവളത്തില്‍നിന്ന്‌ ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ്‌ എറണാകുളത്തെ പോലീസ്‌ ക്ലബ്ബില്‍ എത്തിച്ചത്‌. തുടര്‍ന്നു ഇന്നലെ രാവിലെ 11.30ഓഠെയാണ്‌ എറമാകുളം സൗത്ത്‌ പോലീസ്‌ സ്റ്റേഷനിലേക്കു കൈമാറിയിരുന്നു. ്‌. ഗൂണ്ടാ അക്‌ടില്‍ ഉള്‍പ്പെട്ട പ്രതി ആയതിനാല്‍ ഭായ്‌്‌ നസീറിനെ ഇന്നു രാവിലെയോടെ വിയ്യൂര്‌ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. ജയിലില്‍ ഇയാളെ ആറുമാസം വരെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാന്‍ ഗൂണ്ടാ ആക്‌ട്‌ അനുസരിച്ച്‌ കഴിയും.ശനിയാഴ്‌ചയാണ്‌ ഗുണ്ടാസംഘത്തെ കൊച്ചിയില്‍നിന്നുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്‌. നസീറിന്റെ പ്രധാന കൂട്ടാളിയായ പ്രവീണിനു പുറമെ ഉള്‍പ്പടെ പ്രജീഷ്‌, ഇര്‍ഷാദ്‌ ,നിക്‌സണ്‍, ജിമ്മി, റീമോന്‍ എന്നിവരെയും മൈസൂരില്‍ നിന്നും പ്രത്യക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇതില്‍ നസീര്‍ ഒഴിച്ച്‌ മറ്റുള്ളവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചിയില്‍ അരങ്ങേറിയ ഗുണ്‌ടാ ആക്രമണങ്ങളെത്തുടര്‍ന്നു നഗരം ഭീതിയിലായ പശ്ചാത്തലത്തിലാണു ഭായ്‌ നസീറിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്‌. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ (കാപ്പ) നിയമം ശക്തമാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നു നഗരത്തിലെ ഗുണ്‌ടകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസ്‌ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ മുഹമ്മദ്‌ റഫീക്കിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ അനന്തലാല്‍, സൗത്ത്‌ എസ്‌ഐ ഗോപകുമാര്‍, മരട്‌ എസ്‌ഐ എ.ബി. ബിപിന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കി. ഇതില്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു നസീറിനെയും കൂട്ടാളികളെയും പിടികൂടിയത്‌. നസീറിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൈസൂറിലെ ഒളിത്താവളം കണ്ടെത്തിയത്‌. 

ഏറെനാളായി പോലീസില്‍ പിടികൊടുക്കാതെ മുങ്ങിനടന്ന ഭായ്‌ നസീര്‍ നഗരത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടതു പോലീസിനു വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണു നസീറിനെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയത്‌. ഇയാള്‍ എവിടുണ്ടെങ്കിലും പത്തു ദിവസത്തിനുള്ളില്‍ പിടികൂടണമെന്നു ഡിസിപി സംഘത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ചാനലില്‍ വാര്‍ത്ത വന്ന്‌ ആറു ദിവസത്തിനുള്ളില്‍ നസീറിനെ പിടികൂടാനായതു ഗുണ്ടാ ആക്രമണങ്ങളുടെ പേരില്‍ പഴികേട്ടുകൊണ്‌ടിരിക്കുന്ന പോലീസിനു വലിയൊരാശ്വാസമായിരിക്കുകയാണ്‌. 

അതേസമയം, കലൂര്‍ ദേശാഭിമാനി ജംഗ്‌ഷനു സമീപം ബോംബ്‌ എറിഞ്ഞ കേസില്‍ ഒരു പ്രതിയെക്കൂടി ഇനി കണെ്‌ടത്താനുണ്‌ട്‌. കേസിലെ പ്രധാന പ്രതി ആലുവ സ്വദേശി സാം കഴിഞ്ഞ ദിവസം മധുര കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളോടൊപ്പം കീഴടങ്ങിയ പാലക്കാട്‌ സ്വദേശി മാത്യുവിനു കേസുമായി ബന്ധമുണ്ടോയെന്ന്‌ പോലീസ്‌ അന്വേഷിച്ചുവരികയാണ്‌. 

കഴിഞ്ഞ 21നാണു കലൂര്‍ ദേശാഭിമാനി ജംഗ്‌ഷനു സമീപം പാര്‍പ്പിടസമുച്ചയത്തിനു നേരെ ബൈക്കിലെത്തിയ രണ്‌ടംഗസംഘം ബോംബെറിഞ്ഞത്‌. തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ ഉപയോഗിച്ച ബൈക്ക്‌ മാമംഗലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണെ്‌ടത്തിയിരുന്നു. ഇതിനെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ആലുവ സ്വദേശി സാമിനു കൃത്യത്തില്‍ പങ്കുള്ളതായി കണെ്‌ടത്തിയത്‌. ഇയാളെ പിടികൂടുന്നതിനു പോലീസ്‌ സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കേരള പോലീസിനു പിടികൊടുക്കാതെ ഇയാള്‍ മധുര കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യംചെയ്യാനായാല്‍ കൂട്ടുപ്രതിയെ കണ്ടെത്താനാകുമെന്നു വിശ്വാസത്തിലാണു പോലീസ്‌.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ