2020 ഓഗസ്റ്റ് 26, ബുധനാഴ്‌ച

സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾ തുടങ്ങി

 



സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ഓണാഘോഷത്തിന് ഒരു കുടുംബത്തിനും കോവിഡ് കാരണം പ്രയാസമുണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിന്റെ  ഭാഗമായാണ് ഇത്തരം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ ഒരു ഭേദ ചിന്തയിമില്ലാതെ എല്ലാവരിലും എത്തിക്കുകയാണ് സർക്കാർ . 88 ലക്ഷം കുടുംബങ്ങൾക്കാണ് സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ്  നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു വിപണിയിൽ വിലക്കയറ്റം തടഞ്ഞു നിർത്തുന്നതിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് , ഹോട്ടികോർപ്പ് അടക്കമുള്ള സർക്കാർ ഏജൻസികൾ സുത്യർഹമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന ചടങ്ങിൽ ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഓണത്തിന്  ഒന്നരമടങ്ങ് കൂടുതൽ അരിയാണ് ഓരോ കുടുംബത്തിനും എത്തിച്ച് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപന നിർവഹിച്ചു. ഓണത്തിന്റെ ഭാഗമായി കൺസ്യൂമർഫെഡ് 1865 വിൽപന കേന്ദ്രങ്ങളാണ് അരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്ൻതോതിൽ പച്ചക്കറി ഉത്പാദനം വർദ്ധിച്ചെന്നും ഓണത്തോടനുബന്ധിച്ച് 2000ത്തോളം ഹോട്ടികോർപ്പ്  വിൽപന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കൃഷി വകുപ്പു മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. എല്ലാ വിഭാഗത്തിൽപ്പെട്ട ജങ്ങൾക്കും ഓണം സന്തോഷത്തോടെ ആഘോഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇരുവരും ഓൺലൈനായാണ്  ചടങ്ങിൽ പങ്കെടുത്തത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന വിപണന കേന്ദ്രങ്ങളിൽ ഹോം അപ്ലൈൻസസ് ഉൾപ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. സംസ്ഥാനത്തെ14 ജില്ലകളിൽ നടക്കുന്ന ഓണം ജില്ലാ ഫെയർ 30വരെ ഉണ്ടായിരിക്കും. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ 26 മുതൽ 30 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും.
മേയർ കെ ശ്രീകുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വികുമാർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ പി എം അലി അസ്ഗർ പാഷ എന്നിവർ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ജില്ലാതല പരിപാടികളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളായി. കോവിഡ് പ്രോട്ടോക്കോളും ഗ്രീൻ പ്രോട്ടോക്കോളും കർശനമായി പാലിക്കുന്ന ഫെയർ രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയാണു നടക്കുക. കണ്ടെയ്മെൻ്റ് സോണുകളിൽ രാവിലെ 8.30 ന് ആരംഭിച്ച് ജില്ലാ കളക്റ്റർ നിശ്ചയിക്കുന്ന സമയത്ത് ഫെയർ അവസാനിക്കും.

ശർക്കരയിൽ തൂക്കക്കുറവുണ്ടായാൽ
വിതരണക്കാർ കുറവ് നികത്തണം: സിഎംഡി

സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണമെന്ന് നിർദ്ദേശിച്ച് ഡിപ്പോ മനേജർമാർക്ക് സർക്കുലർ നൽകിയതായിസപ്ലൈകോ സിഎംഡി (ഇൻ-ചാർജ്ജ്) അലി അസ്ഗർ പാഷ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 11-12 തീയതികളിൽ വിശദമായ സർക്കുലറാണ് നൽകിയിട്ടുള്ളത്. തൂക്കക്കുറവ് ശ്രദ്ധയിൽപ്പെട്ടാൽ വിതരണക്കാരെ സപ്ലൈകോ വിളിച്ചു വരുത്തി കുറവ് പരിഹരിച്ച് വിതരണം ചെയ്യാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിതരണക്കാർ അങ്ങനെ ചെയ്തില്ലെങ്കിൽ സപ്ലൈകോ റീ പാക്ക് ചെയ്ത് വിതരണം ചെയ്യും. റീ പാക്ക് ചെയ്യുന്ന ചിലവ് വിതരണക്കാരിൽ നിന്ന് ഈടാക്കാനും സർക്കുലറിൽ നിർദ്ദേശിച്ചീട്ടുള്ളതായും
 സി എംഡി അറിയിച്ചു

--

കേരള മീഡിയ അക്കാദമി: പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന്;


അപേക്ഷകള്‍  സെപ്റ്റംബര്‍ 08 വരെ

സംസ്ഥാന സര്‍ക്കാര്‍സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2020 സെപ്റ്റംബര്‍ 08 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന്  നടക്കും.  ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ വിദ്യാര്‍ത്ഥികളെ   ഇ-മെയിലിലൂടെ അറിയിക്കുന്നതാണ്.

പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ്് ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ കോഴ്‌സ്. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് കോഴ്‌സ് പ്രസ്തുത  മേഖലയിലെ നൂതന പ്രവണതകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ്.  കോഴ്‌സിന്റെ പാഠ്യപദ്ധതിയില്‍ പ്രിന്റ്,ടെലിവിഷന്‍, സോഷ്യല്‍

  മീഡിയ, അഡ്വര്‍ടൈസിങ്ങ് എന്നിവയും ഉള്‍പ്പെടുന്നു. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, മീഡിയ കണ്‍വേര്‍ജന്‍സ്, മൊബൈല്‍ ജേര്‍ണലിസം, കാമറ, എഡിറ്റിങ്ങ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേര്‍ണലിസം.

കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 31.5.2020 ല്‍ 35 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 2 വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. . അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.

പൂരിപ്പിച്ച അപേക്ഷാഫോറം 2020 സെപ്റ്റംബര്‍ 08 ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: keralamediaacademy.gov@gmail.com 

--

കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കിൽ


കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതിയിലൂടെ  കാര്‍ഷിക യന്ത്രങ്ങളും ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളും  സബ്സിഡി നിരക്കില്‍ വാങ്ങുന്നതിന്  അപേക്ഷ ക്ഷണിച്ചു.  കര്‍ഷക ഗ്രൂപ്പുകള്‍ക്കും  സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും അപേക്ഷിക്കാം. കാട് വെട്ട് യന്ത്രം മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെയുള്ള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ ലഭിക്കും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവരില്‍ നിന്നും യന്ത്രം സ്വന്തമാക്കാം. എസ്. സി,  എസ്. ടി,  വനിത, ചെറുകിട നാമമാത്ര  കര്‍ഷകര്‍  എന്നിവര്‍ക്കാണ് മുന്‍ഗണന. രജിസ്റ്ററേഷന് ആധാര്‍ കാര്‍ഡ്,  ഫോട്ടോ, 2020-21 വര്‍ഷത്തെ നികുതി ചീട്ട്,  ബാങ്ക് പാസ് ബുക്ക് എന്നിവ വേണം. താല്പര്യമുള്ളവര്‍ക്കു  www.agrimachinery.nic.in എന്ന വെബ്‌സൈറ്റു വഴി നേരിട്ടോ  കൃഷി ഓഫീസുകൾ /അക്ഷയ  സെന്ററുകൾ എന്നിവ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. എറണാകുളം ജില്ലയിലുള്ളവർ ബന്ധപ്പെടുക കൃഷി അസി: എക്സി: എൻജിനീയറുടെ കാര്യാലയം, കാക്കനാട്, എറണാകുളം.  ഫോണ്‍ :                     8921 612 801 
96564 55460    

ഹലോ, ഇത് കുസാറ്റ് അണ്‍കട്ട്്

 


കൊച്ചി: ലോക്ഡൗണ്‍ മൂലം വീടുകളില്‍ കഴിയുന്നവരെ കോളേജ് ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോകാന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ച സംരംഭമാണ് 'എസ്ഒഇ അണ്‍കട്ട്്'ക്യാമ്പസില്‍ നിന്നും കൂട്ടുകാരില്‍ നിന്നും അണ്‍കട്ട്, ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ അദ്ധ്യയനം മുന്നോട്ട്് കൊണ്ടുപോകുന്ന വിദ്യാര്‍ത്ഥികളെ വിവിധ പരിപാടികളിലൂടെ ഒന്നിപ്പിക്കുക എന്നതാണ് എസ്ഒഇ അണ്‍കട്ടിന്റെ ഉദ്ദേശം. വീടുകളില്‍ മാത്രം കഴിയുന്ന പല വിദ്യാര്‍ത്ഥികളും ഒരുപാട് മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട്. അതില്‍ നിന്ന്്് വര്‍ക്ക് ഒരു മോചനം കൂടിയാണ് പുതിയ സംരംഭം എന്ന്്് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആഗസ്ത് 14നാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ എസ്ഒഇ അണ്‍കട്ട് ഉദ്ഘാടനം ചെയ്തത്. പ്രാരംഭഘട്ടത്തില്‍ 15 പേരുമായി തുടങ്ങിയ സംരംഭത്തില്‍ റേഡിയോ ജോക്കികളും മീഡിയ പ്രവര്‍ത്തകരും അടങ്ങുന്ന വലിയ സംഘം തന്നെ ഇപ്പോഴുണ്ട്. നാല് വര്‍ഷം നീണ്ട കോളേജ് ജീവിതത്തിന് ഒരു നല്ല യാത്രയയപ്പ് ലഭിക്കാതിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് ഒരുക്കിയുള്ള ആദ്യ എപ്പിസോഡ് ആഗസ്ത് 29 ന് പുറത്തിറങ്ങും. രസകരമായ ചര്‍ച്ചകളിലൂടെയും കലാപ്രവര്‍ത്തനങ്ങളിലൂടെയും വിദ്യാര്‍ത്ഥികളിലെ ക്യാമ്പസ് ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിക്കുകയാണ് അണ്‍കട്ടിന്റെ പ്രാഥമിക ലക്ഷ്യം. കൂടാതെ ചാരിറ്റി, കോവിഡ് പ്രതിരോധ ക്യാമ്പയിന്‍, രക്ത- അവയവദാന സംരംഭങ്ങളും ഇതുമായി കോര്‍ത്തിണക്കും. കേരളത്തില്‍ സര്‍വകലാശാല തലത്തില്‍ ഇത്തരം ഒരു പരിപാടി ആദ്യമായാണെും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 24 മണിക്കൂറും ഉപയോഗിക്കാവുന്ന 'എസ്ഒഇ അണ്‍കട്ട്' വെബ്‌സൈറ്റില്‍ വൈകാതെ പ്രവര്‍ത്തന സജ്ജമാകും.

തിരുവോണത്തിന് പട്ടിണി സമരവുമായി വ്യാപാരികള്‍



കൊച്ചി  സര്‍ക്കാരിന്റെ നിരന്തരമായ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി തിരുവോണ നാളില്‍ പട്ടിണി സമരം നടത്തുന്നു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന സംവിധാനമായി മാറിയിരിക്കുകയാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. പ്രളയ ദുരിതാശ്വാസ സഹായം 5000 രൂപ വീതവും, കോവിഡ് -19 സമാശ്വാസം 1000 രൂപ വീതവും നല്‍കുമെന്ന് പറഞ്ഞെങ്കിലും നാളിതുവരെ ജില്ലയില്‍ പൂര്‍ണ്ണമായും നല്‍കിയിട്ടില്ല. കൂടാതെ ക്ഷേമനിധി അംഗങ്ങളായ വ്യാപാരികളുടെ ആനുകൂല്യങ്ങളും, 2014 മുതല്‍ മരണാനന്തര ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. മാത്രവുമല്ല മരണാനന്തര സഹായത്തിനായുള്ള പുതിയ അപേക്ഷകളും, പെന്‍ഷനുള്ള അപേക്ഷകളും പരിഗണിക്കുന്നില്ല. തിരുവേണനാളിലെ പട്ടിണി സമരം സൂചനമാത്രമാണെന്നും, സര്‍ക്കാര്‍ വാഗ്ദാനനങ്ങള്‍ പാലിക്കാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് വ്യാപാരികള്‍ നിര്‍ബന്ധതരാകുമെന്നും യോഗം മുന്നറിയിപ്പുനല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ടി.ബി.നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2020 ജൂലൈ 28, ചൊവ്വാഴ്ച

ഫിക്കി സ്ത്രീശാക്തീകരണ ശില്‍പശാല നടത്തി


സ്ത്രീ പ്രാതിനിധ്യം കൂടുന്നത് വ്യവസായ സംരംഭങ്ങളുടെ
കാര്യക്ഷമത വര്‍ധിപ്പിക്കും: ഡോ. ബി സന്ധ്യ ഐ പി എസ്

കൊച്ചി- സംരംഭകത്വത്തിലെയും തൊഴില്‍ മേഖലയിലെയും സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാര്‍ എ ഡി ജി പി ഡോ. ബി സന്ധ്യ ഐ പി എസ് ഉദ്ഘാടനം ചെയ്തു. സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്നത് ഏതൊരു സംരംഭത്തിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് ഡോ. സന്ധ്യ പറഞ്ഞു. ഒരേ സമയം പല വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മള്‍ട്ടി ടാസ്‌കിംഗ് ശേഷി പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍. ഇത് ഏതൊരു സംരംഭത്തിനും മുതല്‍ക്കൂട്ടാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ലിംഗസമത്വത്തിന് ചരിത്രപരമായി തന്നെ പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ലഭിച്ച പരിഗണന പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ വനിതാ പോലീസ് എത്തിയതോടെ പുരുഷപോലീസുകാരുടെ ഭാഷയും പെരുമാറ്റവും മെച്ചപ്പെട്ടു. സ്ത്രീകള്‍ക്ക് തനിച്ച് പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി കൊടുക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായത് ഇതിന്റെ ഫലമായാണെന്ന എഡിജിപി ചൂണ്ടിക്കാട്ടി.
കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ വനിതകള്‍ക്ക് വവിയ സംരംഭക സാധ്യതയുണ്ടെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. കെ വാസുകി ഐ എ എസ് പറഞ്ഞു. ഭക്ഷ്യസംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ട മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, ഫുഡ് ടെക്നോളജി, മാര്‍ക്കറ്റിംഗ് എന്നിവക്കെല്ലാം സര്‍ക്കാരിന്റെ സഹായ പദ്ധതികളുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ വനിതാസംരംഭകര്‍ മുന്നോട്ടു വരണമെന്ന് കെ വാസുകി അഭ്യര്‍ഥിച്ചു. രാജ്യത്തെ വ്യവസായ സംരംഭകരില്‍ 14 ശതമാനം വനിതകളാണെന്നും വനിതാ സംരംഭകരുടെ എണ്ണത്തില്‍ വളരെ വേഗത്തിലുള്ള മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ആംവേ ഇന്ത്യ നോര്‍ത്ത് ആന്റ് സൗത്ത് സീനിയര്‍ വൈസ് പ്രസിഡണ്ട് ഗുര്‍ശരണ്‍ ശീമ അഭിപ്രായപ്പെട്ടു.
വി സ്റ്റാര്‍ ഗ്രൂപ്പ് സ്ഥാപക ഷീലാ കൊച്ചൗസേപ്പ്, നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്, ബേബി മറൈന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ രൂപ ജോര്‍ജ്, റെസിടെക് ഇലക്ട്രിക്കല്‍സ് മാനേജിംഗ് പാര്‍ട്ടണര്‍ ലേഖ ബാലചന്ദ്രന്‍, ഷോപ്പ് ബിംഗോ മാനേജിംഗ് പാര്‍ട്ടണര്‍ ബിന്ദ്യ ഗോകുല്‍, ജോബ്വേണോ ഫൗണ്ടര്‍ പൂര്‍ണിമ വിശ്വനാഥന്‍, ആംവേ ബിസിനസ് ഓണര്‍ ശക്തി ശ്രീകാന്ത്, നിസാന്‍ ഡിജിറ്റല്‍ മീഡിയ ലീഡര്‍ രേഖാ മാത്യു, ഫിക്കി കോ ചെയര്‍മാന്‍ ഡോ. എം ഐ സഹദുള്ള, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു, ഫിക്കി സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ എന്നിവര്‍ സംസാരിച്ചു.

2020 ജൂലൈ 22, ബുധനാഴ്‌ച

ഡെയ്‌ലി മലയാളം : കൊച്ചി ജെയ്‌ന്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം നിയമാ...

ഡെയ്‌ലി മലയാളം : കൊച്ചി ജെയ്‌ന്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം നിയമാ...: കൊച്ചി ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങള്‍ പാലിച്ച്- ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ക...

കൊച്ചി ജെയ്‌ന്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം നിയമാനുസൃതം




കൊച്ചി ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങള്‍ പാലിച്ച്- ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

കൊച്ചി: തങ്ങളുടെ കൊച്ചി ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. അക്കാദമിക പ്രവര്‍ത്തനം മാനിച്ച് 2018 മാര്‍ച്ച് 20-ന് യുജിസി ജെയിന്‍ ഡീംഡ് ടി ബി യൂണിവേഴ്‌സിറ്റിക്ക് കാറ്റഗറി 2 സ്ഥാനം നല്‍കി ഗ്രേഡഡ് ഓട്ടോണമി അനുവദിച്ചിരുന്നു. 2018-ലെ യുജിസി (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റീസ്) നിയന്ത്രണ നിയമ
പ്രകാരം കാറ്റഗറി 2 നല്‍കിയിട്ടുള്ള ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും രണ്ട് ഓഫ് കാമ്പസുകള്‍ ആരംഭിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത അറിയിച്ചു. ഇതിന് യുജിസിയുടെ യാതൊരു പരിശോധനയും ആവശ്യമില്ലെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതൊക്കെ മറച്ചു വെച്ചാണ് തല്‍പര കക്ഷികള്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്ന അടിസ്ഥാനരഹിതമായ പ്രചരണം അഴിച്ചുവിടുന്നതെന്നും ഡോ. ലത പറഞ്ഞു.

ഓഫ് കാമ്പസുകള്‍ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ അതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റും സ്ഥാപിച്ച് കഴിഞ്ഞ സ്ഥാപനങ്ങള്‍ അതിന് അംഗീകാരം തേടിയുള്ള അപേക്ഷയും കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടതാണെന്ന് 2018 ആഗസ്റ്റ് 31-ന് യുജിസി ഇറക്കിയ നോട്ടിഫിക്കേഷനില്‍ വിശദമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2019-ലെ പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം വരികയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തതിനെ തുടര്‍ന്ന് കാലതാമസം നേരിടുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രാലയം തങ്ങളുടെ അപേക്ഷ സ്വീകരിക്കുകയും 2019-ലെ പുതുക്കിയ യുജിസി നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി വീണ്ടും അപേക്ഷ നല്‍കാന്‍ 2019 സെപ്തംബര്‍ 16-ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പുതിയ അപേക്ഷ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് മന്ത്രാലയം കാമ്പസിലെ അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിക്കാനായി വിദഗ്ധ സമിതിയെ അയക്കാനായി അപേക്ഷ യുജിസിക്ക് കൈമാറി. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയം കാരണം വിദഗ്ധ സമിതിയുടെ സന്ദര്‍ശനം നീണ്ടു പോവുകയായിരുന്നു.

2019 ഡിസംബര്‍ 8 മുതല്‍ 10 വരെ കൊച്ചി ഓഫ് കാമ്പസ് സന്ദര്‍ശിച്ച വിദഗ്ധ സമിതി യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കൊച്ചിയില്‍ ഓഫ് കാമ്പസ് ആരംഭിക്കാന്‍ അനുമതി നല്‍കാന്‍ 2020 മേയില്‍ നടന്ന യുജിസി യോഗം കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഇക്കാര്യം അറിയിച്ചുകൊണ്ട് യുജിസി ജോയിന്റ് സെക്രട്ടറിയുടെ കത്ത് കഴിഞ്ഞ മാസം ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുമുണ്ട്.

വസ്തുത ഇതായിരിക്കെ കാമ്പസില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വാര്‍ത്താക്കുറിപ്പില്‍ ഡോ. ലത അഭ്യര്‍ഥിച്ചു.  

ഡെയ്‌ലി മലയാളം : സുഡോസ്‌ക്കാന്‍ ടെസ്റ്റ് കേരളത്തിലാദ്യമായി ആസ്റ്റര്...

ഡെയ്‌ലി മലയാളം : സുഡോസ്‌ക്കാന്‍ ടെസ്റ്റ് കേരളത്തിലാദ്യമായി ആസ്റ്റര്...: ഈ നൂതന സാങ്കേതികവിദ്യയിലൂടെ കേവലം 3 മിനിറ്റുകള്‍ക്കുള്ളില്‍ പരിശോധനാഫലം ലഭിക്കും കൊച്ചി :  പ്രമേഹരോഗം മൂലമുണ്ടാകാവുന്ന നാഡീരോഗങ്ങള്...

സുഡോസ്‌ക്കാന്‍ ടെസ്റ്റ് കേരളത്തിലാദ്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ചു


  • ഈ നൂതന സാങ്കേതികവിദ്യയിലൂടെ കേവലം 3 മിനിറ്റുകള്‍ക്കുള്ളില്‍ പരിശോധനാഫലം ലഭിക്കും

കൊച്ചി :
 പ്രമേഹരോഗം മൂലമുണ്ടാകാവുന്ന നാഡീരോഗങ്ങള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ ഉപകരിക്കുന്ന സുഡോസ്‌ക്കാന്‍ ടെസ്റ്റ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ചു. രോഗിയെ സുഡോസ്‌കാന്‍ മെഷീനില്‍ കയറ്റിനിര്‍ത്തി കൈപ്പത്തിയും കാല്‍പാദവും സ്‌കാന്‍ ചെയ്താണ് രോഗസാധ്യതകള്‍ നിര്‍ണയിക്കുന്നത്. പ്രമേഹരോഗത്തിന്റെ പാര്‍ശ്വഫലങ്ങളായ നാഡികളുടെ തകരാറ് ( ന്യൂറോപതി), വൃക്കകളുടെ തകരാറ് (നെഫ്രോപതി), ഹൃദയസംബന്ധമായ തകരാറ് (കാര്‍ഡിയാക് ന്യൂറോപതി) തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ നേരത്തെ തന്നെ കണ്ടെത്താം. രോഗിയുടെ വിവരശേഖരണം, പരിശോധന, പരിശോധനാഫലം എന്നിവ കേവലം 3 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നതും സുഡോസ്‌ക്കാന്‍ ടെസ്റ്റിന്റെ മേന്‍മയാണ്. രക്തപരിശോധനയ്ക്ക് പുറമെ നാഡീപരിശോധനയും നടത്തുന്നതിലൂടെ സൂക്ഷമ നാഡീ- ഞെരമ്പുകളെ സംരക്ഷിക്കാനും അതിലൂടെ വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളെയും സംരക്ഷിക്കാനാകുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ബോബി വര്‍ക്കി മാരാമറ്റം വിശദീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് -- 8111998076, 0484-66 99999

എറണാകുളം മാര്‍ക്കറ്റ്‌ തുറന്നു


ഡെയ്‌ലി മലയാളം : 'മൂത്തൊൻ' ടെലിവിഷൻ പ്രീമിയർ ജൂലൈ 26ന്

ഡെയ്‌ലി മലയാളം : 'മൂത്തൊൻ' ടെലിവിഷൻ പ്രീമിയർ ജൂലൈ 26ന്: നിവിൻ പോളിയുടെ പത്ത് വർഷങ്ങൾ, ആദരവായി സീ കേരളത്തിൽ  കൊച്ചി: മലയാളിയുടെ  പ്രിയ താരം നിവിൻ പോളി തകർത്തഭിനയിച്ച ചിത്രമാണ് നടിയും...

'മൂത്തൊൻ' ടെലിവിഷൻ പ്രീമിയർ ജൂലൈ 26ന്




നിവിൻ പോളിയുടെ പത്ത് വർഷങ്ങൾ, ആദരവായി സീ കേരളത്തിൽ 


കൊച്ചി: മലയാളിയുടെ  പ്രിയ താരം നിവിൻ പോളി തകർത്തഭിനയിച്ച ചിത്രമാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്  മലയാളത്തിൽ  ആദ്യമായി സംവിധാനം ചെയ്ത 'മൂത്തൊൻ'. ഈ വരുന്ന ജൂലൈ 26 ന് ഏഴു മണിക്ക് സിനിമ സീ കേരളത്തിൽ പ്രക്ഷേപണം ചെയ്യും. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തിയ സിനിമ മുംബൈയിലടക്കം ലോകപ്രശസ്തമായ പല മേളകളിലും പ്രദർശിപ്പിക്കപ്പെടുകയുണ്ടായി. മികച്ച തീയേറ്റർ വിജയം നേടിയ ചിത്രം നിരൂപകരുടെ കഴിഞ്ഞ വർഷത്തെ പ്രിയ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ആദ്യ ടെലിവിഷൻ പ്രീമിയർ ഒരുക്കുകയാണ് സീ കേരളം. മലയാള സിനിമയിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന നിവിൻ പൊളിക്ക് ആദരവ് കൂടിയാണ് ചിത്രത്തിന്റെ സംപ്രേഷണം എന്നാണ് സീ കേരളം പറയുന്നത്.  നിവിൻ പോളി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം കാണണമെന്ന് ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. നിവിന്റെ അഭിനയവഴിയിലെ വേറിട്ട ഒരു വേഷം കൂടിയായിരുന്നു മൂത്തോനിലെ അക്ബർ എന്ന കഥാപാത്രം.

ദാരുണമായ ഒരു സംഭവത്തെത്തുടർന്ന് ഒരു മത്സ്യത്തൊഴിലാളിയെന്ന നിലയിൽ തന്റെ ദ്വീപ് ജീവിതം ഉപേക്ഷിച്ച്‌  മുംബൈയിലെ ഇരുണ്ടയിടങ്ങളിൽ  ഭായിയാകാൻ നിർബന്ധിതനായ അക്ബറിന്റെയും അയാളെ തേടി ദ്വീപിൽ നിന്ന് മുംബൈയിൽ എത്തുന്ന മുല്ല എന്ന 14-കാരൻ സഹോദരന്റെയും കഥയാണ് മൂത്തൊൻ. മുല്ല യഥാർത്ഥത്തിൽ ആരാണ് എന്ന് അക്ബർ കണ്ടെത്തുന്നുണ്ടോ എന്നതാണ് കഥ തേടുന്ന കൗതുകം.

ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ  അനുരാഗ് കശ്യപ് മലയാളത്തിൽ സഹയെഴുത്തുകാരനായി അരങ്ങേറ്റം കുറിച്ച സിനിമ കൂടിയാണ് മൂത്തൊൻ. മലയാളത്തിലും ഹിന്ദിയിലും പ്രാദേശിക ലക്ഷദ്വീപ് ഭാഷയായ ജെസാരിയിലുമായാണ് ഗീതു ചിത്രം ഒരുക്കിയിരിക്കുന്നത്.  റോഷൻ മാത്യു, ശശാങ്ക് അറോറ, ശോഭിത ധൂളിപാല, മെലിസ രാജു തോമസ് തുടങ്ങി നിരവധി പേർ ഉൾപ്പെടുന്ന വൻ താരനിരയുണ്ട് ചിത്രത്തിൽ.

ഈ ഞായറാഴ്ച വൈകുന്നേരം 7 മണിക്ക്  സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്നു.


ടിസിഎസ് ഇയോണ്‍ തൊഴില്‍, സംരംഭകത്വ പരിപാടി അവതരിപ്പിച്ചു



 ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ പുതിയ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍നൈപുണ്യവും വ്യവസായരംഗത്തെ മെന്‍റര്‍മാരില്‍നിന്നുള്ള മാര്‍ഗനിര്‍ദ്ദേശവും സ്വന്തമാക്കാം


കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്‍റെ (ടിസിഎസ്) സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍ വൊക്കേഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തൊഴില്‍സംരംഭകത്വ പരിപാടി (യൂത്ത് എംപ്ലോയബിലിറ്റി ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം-വൈഇഇപി) അവതരിപ്പിച്ചു. ലോക യൂത്ത് സ്കില്‍സ് ഡേയോട് അനുബന്ധിച്ചാണിത്.

യുവാക്കളുടെ ജീവിതവും കരിയറും സംരംഭകത്വ നൈപുണ്യവും വളര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഡിപ്ലോമഐടിഐമറ്റ് വോക്കേഷണല്‍ കോഴ്സുകള്‍ എന്നിവ പഠിക്കുന്നവരും പൂര്‍ത്തിയാക്കിയതുമായ യുവാക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ മികച്ച ഡിജിറ്റല്‍ ലേണിംഗ്ഗ്രൂപ്പ് എക്സസൈസുകള്‍സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള ടൂളുകള്‍ എന്നിവയാണ് ഈ ഡിജിറ്റല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വ്യവസായങ്ങളിലെ തൊഴിലവസരങ്ങള്‍ മനസിലാക്കുന്നതിനും അപേക്ഷിക്കുന്നതിനും സ്വയംതൊഴില്‍ നേടുന്നതിനായി വിദഗ്ധരില്‍നിന്നും മെന്‍ററിംഗ് നേടുന്നതിനും ഇത് ഉപകരിക്കും.

സംരംഭകത്വ വിദ്യാഭ്യാസംഗവേഷണംപരിശീലനംസ്ഥാപനം കെട്ടിപ്പടുക്കല്‍ എന്നിവയ്ക്കായുള്ള ദേശീയ റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടായ അഹമ്മദാബാദിലെ എന്‍റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) യുടെ സഹകരണത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വൈഇഇപി വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വം സംബന്ധിച്ചുള്ള സമഗ്രമായ വിവരശേഖരണത്തിനും പ്രാദേശിക മെന്‍റര്‍മാരുടെ സഹായത്തിനും ഇഡിഐഐ യുടെ പിന്തുണയും മേല്‍നോട്ടവും ലഭ്യമാണ്. ഈ പദ്ധതിയുടെ ഭാഗമാകാനും പരിശീലനത്തില്‍ പങ്കാളികളാകാനും ഐടിഐപോളിടെക്നിക് സ്ഥാപനങ്ങള്‍ക്ക് https://iur.ls/YEEP  എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

ഇന്ത്യയിലെ യുവാക്കളെ സംരംഭകത്വ രംഗത്ത് പ്രാവീണ്യമുള്ളവരായിത്തീര്‍ക്കുന്നതിനും സ്വയംതൊഴിലിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്ന് ടിസിഎസ് ഇയോണ്‍ ഗ്ലോബല്‍ ഹെഡ് വേണുസ്വാമി രാമസ്വാമി ചൂണ്ടിക്കാട്ടി. സ്വയംപര്യാപ്തത നേടുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സ്വന്തം വിജയകഥ എഴുതുന്നതിനും ഈ പരിപാടി സഹായിക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബിസിനസ് വിജയിക്കുന്നതിനായി വിജ്ഞാനവും പ്രാവീണ്യവും മനസ്ഥിതിയും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ഇഡിഐഐ ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ ശുക്ള പറഞ്ഞു. വെല്ലുവിളികളും കൊടുംവിപത്തുകളും നേരിടുന്നതിന് ഈ മൂന്നു കാര്യങ്ങള്‍ സഹായിക്കും.

ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ഗ്ലാസ്റൂംസ്പതിനഞ്ച് ദിവസത്തെ സൗജന്യ സെല്‍ഫ് പേയ്സ്ഡ് കോഴ്സായ കരിയര്‍ എഡ്ജ്ടിസിഎസ് ഇയോണ്‍ റിമോട്ട് അസസ്മെന്‍റ്സ്വിദ്യാര്‍ത്ഥികള്‍ക്കായി റിമോട്ട് ഇന്‍റേണ്‍ഷിപ്പ് തുടങ്ങി സവിശേഷമായ ഒട്ടേറെ കോഴ്സുകള്‍ ടിസിഎസ് ഇയോണ്‍ അവതരിപ്പിച്ചിരുന്നു.

ഡെയ്‌ലി മലയാളം : മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ഫ്രഷ്‌ ടു ഹോമിന്റ...

ഡെയ്‌ലി മലയാളം : മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ഫ്രഷ്‌ ടു ഹോമിന്റ...: കൊച്ചി : കേരള പോലീസിന്റെ ഭാഗമായ ജനമൈത്രി പോലീസ്‌ നടത്തുന്ന അമൃതം പദ്ധതിയും ഇന്ത്യയിലെ പ്രമൂഖ ഓണ്‍ലയിന്‍ മത്സ്യ-മാംസ വിതരണ സ്ഥാപനമായ...

ഡെയ്‌ലി മലയാളം : മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ഫ്രഷ്‌ ടു ഹോമിന്റ...

ഡെയ്‌ലി മലയാളം : മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ഫ്രഷ്‌ ടു ഹോമിന്റ...: കൊച്ചി : കേരള പോലീസിന്റെ ഭാഗമായ ജനമൈത്രി പോലീസ്‌ നടത്തുന്ന അമൃതം പദ്ധതിയും ഇന്ത്യയിലെ പ്രമൂഖ ഓണ്‍ലയിന്‍ മത്സ്യ-മാംസ വിതരണ സ്ഥാപനമായ...

മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ഫ്രഷ്‌ ടു ഹോമിന്റെ സഹായം




കൊച്ചി : കേരള പോലീസിന്റെ ഭാഗമായ ജനമൈത്രി പോലീസ്‌ നടത്തുന്ന അമൃതം പദ്ധതിയും ഇന്ത്യയിലെ പ്രമൂഖ ഓണ്‍ലയിന്‍ മത്സ്യ-മാംസ വിതരണ സ്ഥാപനമായ ഫ്രഷ്‌ടു ഹോമും ചേര്‍ന്ന്‌ കൊറോണ മഹാമാരി മൂലം വിഷമിക്കുന്ന ചെല്ലാനം പഞ്ചായത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ സൗജന്യ ഭക്ഷ്യസാധന കിറ്റുകള്‍ വിതരണം ചെയ്യുന്നു.

എറണാകുളം സിറ്റി പോലീസ്‌ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫ്രഷ്‌ ടു ഹോം സി.ഒ.ഒ. മാത്യു ജോസഫില്‍ നിന്നും സിറ്റി പോലീസ്‌ കമ്മീഷണര്‍ വിജയ്‌ സാഖറേ കിറ്റുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന്‌ ചെല്ലാനത്ത്‌ വിതരണത്തിനുള്ള കിറ്റുകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ്‌ ഓഫ്‌ കമ്മീഷണര്‍ നിര്‍വ്വഹിച്ചു. ചെല്ലാനം ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 15,16,17 വാര്‍ഡുകളിലെ താമസക്കാരായ എല്ലാ കുടുംബങ്ങള്‍ക്കും ഈ കിറ്റുകള്‍ ലഭിക്കും. ഇവിടെ 90 ശതമാനത്തിലധികവും മത്സ്യതൊഴിലാളി കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. 1100 രൂപയിലധികം വില വരുന്ന 1400 ല്‍ പരം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നതെന്ന്‌ ഫ്രഷ്‌ ടു ഹോം സി.ഒ.ഒ മാത്യു ജോസഫ്‌ പറഞ്ഞു. കടലുമായി മല്ലടിച്ച്‌ പച്ചമീനുകള്‍ കരയില്‍ എത്തിക്കുന്ന മത്സ്യതൊഴിലാളികളാണ്‌ ഞങ്ങളുടെ ബിസിനസ്സിന്റെ കരുത്ത്‌. അത്തരക്കാര്‍ക്ക്‌ ഒരു ബുദ്ധിമുട്ട്‌ വരുമ്പോള്‍ സഹായിക്കേണ്ടത്‌ കമ്പനിയുടെ കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കെമിക്കലുകള്‍ ചേരാത്ത മത്സ്യവും ആന്റിബയോട്ടിക്കുകള്‍ ഇല്ലാത്ത മാംസവും വിതരണം ചെയ്യുന്ന സ്ഥാപനമാണ്‌ ഫ്രഷ്‌ ടു ഹോമെന്ന്‌ കമ്പനി സി.ഇ.ഒ ഷാന്‍ കടവില്‍ അറിയിച്ചു. കേരളത്തിലെ വിവിധ ഹാര്‍ബറുകളില്‍ നിന്നും മത്സ്യം ശേഖരിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ മത്സ്യം ശേഖരിക്കുന്നത്‌ ചെല്ലാനം ഹാര്‍ബറില്‍ നിന്നാണെന്നും, അതിനാല്‍ ഇവിടത്തെ കുടുംബങ്ങളുടെ കഷ്‌ടപ്പാടുകള്‍ കണ്ടിലെന്നു വയ്‌ക്കുവാന്‍ കമ്പനിക്ക്‌ ആകില്ല. ഈ പ്രദേശത്ത്‌ ട്രിപ്പിള്‍ലോക്ക്‌ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യകിറ്റുകളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നതിനും കൃത്യമായ കൈകളില്‍ അവ എത്തുന്നതിനുമാണ്‌ പോലീസുമായി ഈ പദ്ധതിക്ക്‌ കൈകോര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരായ അജയ്‌ കെ മാത്യു, പൂങ്കുഴലി, ലാല്‍ജി, ഫിലിപ്പ്‌. കെ.പി, രമേഷ്‌കുമാര്‍, വിജയ്‌കുമാര്‍, ഫ്രഷ്‌ ടു ഹോം കേരള ചീഫ്‌ ഓപ്പറേറ്റിംഗ്‌ മാനേജര്‍ അജിത്ത്‌ നായര്‍ എന്നിവരും ചടങ്ങില്‍ സന്നിഹീതനായിരുന്നു.  

ചെല്ലാനം ഹാര്‍ബര്‍ മേഖലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ജനമൈത്രി പോലീസിന്റെ അമൃതം പദ്ധതിയിലൂടെ ഫ്രഷ്‌ ടു ഹോം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റുകള്‍ കമ്പനി സി.ഒ.ഒ. മാത്യു ജോസഫ്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ വിജയ്‌ സാഖറേക്ക്‌ കൈമാറുന്നു. എ.സി.പി കെ.ലാല്‍ജി, ഡി.സി.പി പൂങ്കുഴലി, ഡി.സി.പി രമേഷ്‌ കുമാര്‍, എ.സി.പി ഫിലിപ്പ്‌ കെ.പി, ഫ്രഷ്‌ ടു ഹോം കേരള ചീഫ്‌ ഓപ്പറേറ്റിംഗ്‌ മാനേജര്‍. അജിത്ത്‌ നായര്‍, അജയ്‌ കെ മാത്യു എന്നിവര്‍ സമീപം.

ചെല്ലാനം ഹാര്‍ബര്‍ മേഖലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ജനമൈത്രി പോലീസിന്റെ അമൃതം പദ്ധതിയിലൂടെ ഫ്രഷ്‌ ടു ഹോം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വഹിച്ചുകൊണ്ട്‌ പുറപ്പെടുന്ന വാഹനങ്ങളുടെ ഫ്‌ളാഗ്‌ ഓഫ്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ വിജയ്‌ സാഖറേ നിര്‍വ്വഹിക്കുന്നു. എ.സി.പി സുരേഷ്‌ കുമാര്‍, സി.ഐ. ഷിജു, എ.സി.പി വിജയ്‌ കുമാര്‍, ഡി.സി.പി രമേഷ്‌ കുമാര്‍, ഡി.സി.പി പൂങ്കുഴലി, എ.സി.പി കെ.ലാല്‍ജി, എ.സി.പി ഫിലിപ്പ്‌ കെ.പി, ഫ്രഷ്‌ ടു ഹോം സി.ഒ.ഒ. മാത്യു ജോസഫ്‌, കേരള ചീഫ ഓപ്പറേറ്റിംഗ്‌ മാനേജര്‍ അജിത്ത്‌ നായര്‍, അജയ്‌ കെ. മാത്യു, അക്‌ബര്‍, ഗിരീഷ്‌ എന്നിവര്‍ സമീപം.

ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :

ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :: കൊച്ചി : കോവിഡ് ഇതര രോഗികളുടെ ചികിത്സ കൂടി ഉറപ്പ് വരുത്താൻ സർക്കാറും ആരോഗ്യ വകുപ്പും  തയ്യാറാകണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്...

ഡെയ്‌ലി മലയാളം : വനിത ബിരുദധാരികള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പ് അവസര...

ഡെയ്‌ലി മലയാളം : വനിത ബിരുദധാരികള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പ് അവസര...: വനിത ബിരുദധാരികള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പ്  അവസരവുമായി കെഎസ്യുഎമ്മിന്‍റെ കെ-വിന്‍സ്2.0 കൊച്ചി : തൊഴില്‍പരിചയമുള്ള ബിരുദധാരികളായ...

വനിത ബിരുദധാരികള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പ് അവസരവുമായി


വനിത ബിരുദധാരികള്‍ക്ക് നാനോ സ്റ്റാര്‍ട്ടപ്പ് 
അവസരവുമായി കെഎസ്യുഎമ്മിന്‍റെ കെ-വിന്‍സ്2.0

കൊച്ചി: തൊഴില്‍പരിചയമുള്ള ബിരുദധാരികളായ വനിതകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വനിതാശാക്തീകരണ പരിപാടിയായ കേരള വുമണ്‍ ഇന്‍ നാനോ-സ്റ്റാര്‍ട്ടപ്പ്സ് 2.0 (കെ-വിന്‍സ്)ന്‍റെ രണ്ടാം ലക്കത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ക്ക് 2020 ജൂലായ് 26നു മുമ്പ്   https://startupmission.in/k-wins   എന് വെബ്സൈറ്റിലൂടെ ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വികസനത്തിനും ഇന്‍കുബേഷനുമുള്ള സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയാണ് കെഎസ്യുഎം.

ആറുമാസം മുമ്പ് ആരംഭിച്ച കെ വിന്‍സ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാന്‍ താത്പര്യമുള്ള ഏകാംഗ സംരംഭങ്ങളാണ് നാനോ സ്റ്റാര്‍ട്ടപ്പുകള്‍ എന്നറിയപ്പെടുന്നത്. ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ നിന്ന് താത്കാലികമായി വിട്ടു നില്‍ക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തന മികവിനനുസരിച്ച് ഫ്രീലാന്‍സ് ജോലി ലഭിക്കും.

കെ-വിന്‍സിന്‍റെ ആദ്യ ലക്കത്തില്‍ കേരളത്തിനകത്തു നിന്നുള്ള 200ല്‍പരം വനിതകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കണ്ടെന്‍റ് ക്രിയേഷന്‍, എഐ-എംഎല്‍ ഡാറ്റ ക്രിയേഷന്‍, ബിടുബി സെയില്‍സ് ആന്‍ഡ് ഫ്രണ്ട് എന്‍ഡ് ഡെവലപ്മെന്‍റ് എന്നീ മേഖലകളില്‍ അര്‍ഹരായവര്‍ക്ക് നിശ്ചിതജോലികള്‍ നല്‍കാന്‍ സാധിച്ചു.

കൊവിഡ് പശ്ചാത്തലത്തെത്തുടര്‍ന്ന് താത്കാലിക ജോലികള്‍ക്ക് വലിയ ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുന്ന കാലം ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് കെ-വിന്‍സ്-2.0 ഒരുക്കിയത്. ഐടി, സെയില്‍സ്-മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഗ്രാഫിക് ഡിസൈനിംഗ്, എച് ആര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാനവസരമുണ്ടാകും.

ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :

ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :: കൊച്ചി : കോവിഡ് ഇതര രോഗികളുടെ ചികിത്സ കൂടി ഉറപ്പ് വരുത്താൻ സർക്കാറും ആരോഗ്യ വകുപ്പും  തയ്യാറാകണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്...

ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :

ഡെയ്‌ലി മലയാളം : കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :: കൊച്ചി : കോവിഡ് ഇതര രോഗികളുടെ ചികിത്സ കൂടി ഉറപ്പ് വരുത്താൻ സർക്കാറും ആരോഗ്യ വകുപ്പും  തയ്യാറാകണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്...

കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :


കൊച്ചി : കോവിഡ് ഇതര രോഗികളുടെ ചികിത്സ കൂടി ഉറപ്പ് വരുത്താൻ സർക്കാറും ആരോഗ്യ വകുപ്പും  തയ്യാറാകണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെ മുജീബ് ആവശ്യപ്പെട്ടു.


നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ.



നേരത്തെ കോവിഡ് ചികിത്സക്ക് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജ്  പൂർണ്ണമായി സംവിധാനം ചെയ്തതോടെ പാവപ്പെട്ട കോവിഡിതര രോഗികൾ പ്രയാസപ്പെട്ടിരുന്നു.എറണാകുളം ജനറൽ ആശുപത്രിയിൽ പരിമിതമായി ഒരുക്കിയിരുന്ന ചികിത്സ കൂട്ടത്തോടെ ജീവനക്കാർ ക്വാറന്റൈനിൽ പോയതോടെ മുടങ്ങിയ സാഹചര്യമാണുള്ളത്.



വിദഗ്ദ ചികിത്സക്ക് സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാർ ഇതുമൂലം വളരെയധികം പ്രയാസം നേരിടുകയാണ്. ഹൃദ്രോഗികൾ ഉൾപ്പടെയുള്ള കോവിഡ് ഇതര രോഗികൾക്ക് വേണ്ടി അടിയന്തിരമായി ചികിത്സാസൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

കടൽ ക്ഷോഭം : ചെല്ലാനത്തെ 
സുരക്ഷിത ജീവിതം

കൊച്ചി : കോവിഡ് മഹാമാരിയിൽ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്ന ചെല്ലാനം പ്രദേശത്തെ ജനങ്ങൾക്ക് കടൽ ക്ഷോഭം കൊണ്ടുണ്ടാകുന്ന പ്രയാസം അതി ഗുരുതരമാണെന്നും സർക്കാർ വേഗത്തിൽ സമഗ്രമായ പുനരധിവാസ പദ്ധതി ഒരുക്കണമെന്നും എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി വി എം ഫൈസൽ ആവശ്യപ്പെട്ടു.
കാലങ്ങളായി ചെല്ലാനം പ്രദേശത്തുകാരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിൽ ഇടതു വലതു സർക്കാറുകൾ വലിയ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.

കടലിനെ തടഞ്ഞു നിർത്താൻ പ്രാപ്തമായ നല്ല കടൽ ഭിത്തി പോലും ആ പ്രദേശത്തില്ല.ഫോർട്ട്‌ കൊച്ചി മുതൽ പടിഞ്ഞാറെ ചെല്ലാനം വരെയുള്ള കടൽ ഭിത്തി തകർന്നു കിടക്കുകയാണ്.ജിയോ ബാഗ് പദ്ധതി കൊണ്ടുവന്നുവെങ്കിലും ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല.  കടൽ ക്ഷോഭം ഉണ്ടായാൽ തിരമാലകൾ വീടുകളിൽ നേരിട്ട് ഇരച്ചു കയറുന്ന അവസ്ഥയുണ്ട്. അപ്രതീക്ഷിതമായി തിരമാലകൾ അപകടം വരുത്താൻ സാദ്ധ്യത ഉള്ളത് കൊണ്ട്  തീരദേശത്തു കൂടി പോകുന്ന റോഡ് പലപ്പോഴും സഞ്ചാര യോഗ്യമല്ല. കുടിവെള്ളം പോലും ആവശ്യത്തിന് കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നു. വര്ഷങ്ങളായി നിലനിൽക്കുന്ന ചെല്ലാനം നിവാസികളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തത് അവഗണന കൊണ്ട് തന്നെയാണ്.

ചെല്ലാനം, കൊച്ചി,വൈപ്പിൻ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്.ഈ വിഷയത്തിൽ കഴിഞ്ഞ വർഷം ന്യൂനപക്ഷ കമ്മീഷൻ  ഇടപെട്ട് വിദഗ്ധ സമിതി രൂപീകരിക്കാനും സമഗ്ര പദ്ധതി ആവിഷ്‌കരിക്കാനും  നിർദേശം നൽകിയിരുന്നു. പക്ഷെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.

ഇപ്പോൾ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഭയപ്പെട്ട ജനങ്ങൾ വീടുകൾക്ക് മുകളിൽ കൂട്ടമായി അഭയം പ്രാപിച്ചിരുക്കുകയാണ്.ഇത് ആ ജനത നേരിടുന്ന പ്രയാസം ബോധ്യപ്പെടുത്താൻ പര്യാപ്തമാണ്.താൽക്കാലിക പദ്ധതികൾക്കപ്പുറം സമഗ്രമായ ഒരു അതിജീവന പദ്ധതി തീരദേശ ജനതക്ക് വേണ്ടി തയ്യാറാക്കണമെന്ന് എസ്ഡിപിഐ സർക്കാറിനോടാവശ്യപ്പെട്ടു.

അജ്മൽ കെ മുജീബ്
മീഡിയ ഇൻചാർജ്
7510986046  

2020 ജൂലൈ 18, ശനിയാഴ്‌ച

ശിവശങ്കറിന്‌ എല്ലാം അറിയാമായിരുന്നു




തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്റെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മു? പ്രി?സിപ്പ? സെക്രട്ടറി എം.ശിവശങ്കറിന്‌ അറിയാമായിരുന്നതായി മുഖ്യപ്രതി സരിത്‌ എന്‍ഐഎക്ക്‌ മൊഴി നല്‍കി. വസ്‌തുത പരിശോധിക്കാന്‍ എന്‍ഐഎ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌നയുടെ ഔദ്യോഗിക വാഹനവും സ്വ?ണക്കടത്തിന്‌ ഉപയോഗിച്ചു. അറ്റാഷെയുടെ കത്ത്‌ സ്വപ്‌നയുമായി ചേര്‍ന്ന്‌ വ്യാജമായി നിര്‍മിച്ചതാണെന്നും സരിതിന്‍റെ മൊഴിയിലുണ്ട്‌.

ഇതിനിടെ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി ഇന്റര്‍പോള്‍ ലൂക്ക്‌ ഔട്ട്‌ നേട്ടീസ്‌ പുറപ്പെടുവിച്ചു.എന്‍.ഐ.എ യുടെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ നടപടി. 
സര്‍ക്കാര്‍ സംവിധാനങ്ങളെ ഈ വിധം പ്രതികള്‍ ദുരുപയോഗപ്പെടുത്തി എന്ന്‌ വ്യക്തമായ സാഹചര്യത്തിലാണ്‌ ഉടന്‍ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ തീരുമാനം. ഇതിനിടെ റാക്കറ്റിലെ യുഎഇയിലെ സുപ്രധാന കണ്ണിയായ ഫൈസല്‍ ഫാരിദിനെ പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്‍റര്‍പോളി?്‌റെ സഹായം തേടി. ഇയാളെ വിട്ടുകിട്ടാന്‍ വിദേശകാര്യമന്ത്രാലയം നടപടി തുടങ്ങിയതോടെ ഫൈസ? ഒളിവില്‍ പോയെന്നാണ്‌ വിവരം.

ഇയാളെ കണ്ടത്തുന്നതിന്‌ ബ്ലൂ കോര്‍ണര്‍നോട്ടീസ്‌ പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. കള്ളക്കടത്തു ശൃംഖലയുമായി ബന്ധമുള്ള ജ്വല്ലറികള്‍ക്കെതിരെയുള്ള നടപടികളും പുരോഗമിക്കുകയാണ്‌. റാക്കറ്റിനെ ഉപയോഗിച്ച്‌ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയതിന്‌ കോഴിക്കോട്ടെ ഹെസ ഗോള്‍ഡ്‌ ആന്‌ഡറ്‌ ഡയമണ്ടസ്‌ പാര്‍ട്‌ണര്‍ മുഹമ്മദ്‌ അബ്ദു? ഷമീമിനെയും കൂട്ടാളി ജിഫ്‌സലിനെയും അറസ്റ്റ്‌ ചെയ്‌തു.

സ്വര്‍ണക്കടത്ത്‌ കേസ്‌ പ്രതികളുമായി തിരുവനന്തപുരത്ത്‌ എന്‍ഐഎ സംഘം തെളിവെടുപ്പ്‌ നടത്തി. സ്വപ്‌നയെയും സന്ദീപിനെയും വെവ്വേറെ വാഹനങ്ങളിലായാണ്‌ കൊണ്ടുപോയത്‌. തിരുവനന്തപുരത്തെ മൂന്നു ഫ്‌ലാറ്റുകളില്‍ ആദ്യം എത്തിച്ചു. ഇരുവരെയും വാഹനത്തില്‍ നിന്നിറക്കാതെയായിരുന്നു തെളിവെടുപ്പ്‌. അരുവിക്കരയിലെ വീട്ടിലെത്തിച്ചപ്പോ? സന്ദീപ്‌ നായരെ പുറത്തിറക്കി തെളിവെടുത്തു. അമ്പലമുക്കിലെ ഫ്‌ലാറ്റിലെത്തിച്ചപ്പോള്‍ സ്വപ്‌നയെയും ഫ്‌ലാറ്റിനുള്ളിലേക്ക്‌ കൊണ്ടുപോയാണ്‌ തെളിവെടുത്തത്‌.

ഇന്നലെ കസ്റ്റഡിയിലെടുത്ത കോഴിക്കോട്‌ കൊടുവള്ളി പാറമ്മ? സ്വദേശി കെ.വി.മുഹമ്മദ്‌ അബ്ദു ഷമീമിന്റെ വീട്ടി? കസ്റ്റംസ്‌ പരിശോധന നടത്തി. സ്വ?ണക്കടത്തു കേസി? കുടുത? തെളിവുക? തേടിയാണ്‌ കസ്റ്റംസിന്റെ പരിശോധന. ഷമീമിന്റെ ഉടമസ്ഥതയി? കോഴിക്കോട്‌ അരക്കിണറി? പ്രവ?ത്തിക്കുന്ന ഹെസ ജ്വല്ലറിയി? ഇന്നലെ പരിശോധന നടന്നിരുന്നു. രേഖകളില്ലാതെ ഇവിടെ വി?പനയ്‌ക്കു വച്ച 1.70 കോടി രൂപയുടെ സ്വ?ണം കസ്റ്റംസ്‌ പിടിച്ചെടുത്തിരുന്നു. കോഴിക്കോട്‌ ,മലപ്പുറം മേഖലകളില്‍ കൂടുതല്‍ ജ്വല്ലറികള്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്‌.

കൊറോണ വ്യാപനം ഭീതിജനകം




രാജ്യത്ത്‌ കൊവിഡ്‌ സമ്പര്‍ക്ക വ്യാപനം ആരംഭിച്ചു, സ്ഥിതി വളരെ ഗുരുതരം; ഐ.എം.എ
രാജ്യത്ത്‌ കൊവിഡ്‌ സമ്‌ബര്‍ക്ക വ്യാപനം ആരംഭിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ്‌ വ്യാപനം രൂക്ഷമായതോടെ ദിനംപ്രതി 30,000 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇത്‌ രാജ്യത്തിന്‌ വളരെ മോശം അവസ്ഥയാണെന്ന്‌ ഐ.എം.എ ചെയര്‍മാന്‍ ഡോ.വി.കെ മോംഗ പറഞ്ഞു. രാജ്യത്ത്‌ ഇതുവരെ 10,38,716 പേര്‍ക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതില്‍ 6,53,751 പേര്‍ രോഗമുക്തി നേടി. 26,273 പേര്‍ കൊവിഡ്‌ ബാധിച്ച്‌ ഇതുവരെ മരണപ്പെടുകയും ചെയ്‌തു. അതേസമയം 3,58,629 സജീവ കൊവിഡ്‌ കേസുകളാണ്‌ നിലവിലുളളത്‌.

തമിഴ്‌നാട്ടില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം 1.65 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്‌ 4807 പേര്‍ക്ക്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം 165714 ആയി. 24 മണിക്കൂറിനിടെ 4807 കൊവിഡ്‌ പോസിറ്റീവ്‌ കേസുകളും 88 മരണവും സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതുവരെ 2403 പേരാണ്‌ തമിഴ്‌നാട്ടില്‍ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌.

3049 പേര്‍ ശനിയാഴ്‌ച തമിഴ്‌നാട്ടില്‍ കൊവിഡ്‌ മുക്തരായി. ഇതുവരെ 113856 പേരുടെ രോഗം ഭേദമായിട്ടുണ്ട്‌. 49455 പേര്‍ നിലവില്‍ ചികിത്സയിലാണ്‌.

പുതിയതായി 1221 പോസിറ്റീവ്‌ കേസുകളും 31 മരണവും ചെന്നൈയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 84598 ആയും മരണസംഖ്യ 1404 ആയും ഉയര്‍ന്നു.

വൈറസ്‌ വ്യാപനം പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടരുന്നു.ഡല്‍ഹിയിലെ പോലെ ഗ്രാമങ്ങളില്‍ വൈറസ്‌ വ്യാപനം ഉണ്ടായാല്‍ നിയന്ത്രിക്കുക എളുപ്പമാവില്ല. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗോവ, മദ്ധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നാല്‍ എന്തു ചെയ്യുമെന്നും വി.കെ മോംഗ ചോദിച്ചു.സ്ഥിതി വളരെ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ കൈക്കൊളളണമെന്നും ആവശ്യമെങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 1,34,33,742 സാമ്‌ബിളുകളാണ്‌ രാജ്യത്ത്‌ പരിശോധിച്ചിട്ടുളളത്‌. ഐ.സി.എം.ആര്‍ കൊവിഡ്‌ പരീശോധനകള്‍ വളരെ വേഗത്തിലാക്കുന്നുണ്ട്‌. ഇതിനായി 885 സര്‍ക്കാര്‍ പരിശോധന ലാബുകളും 368 സ്വകാര്യ ലാബുകളുമാണ്‌ സജ്ജീകരിച്ചിട്ടുളളത്‌. കൊവിഡ്‌ വാക്‌സിന്‍ കണ്ടെത്തുകയെന്നതാണ്‌ ഏറ്റവും വലിയ പ്രതീക്ഷയെന്നും ഇതിനായി ഇന്ത്യയിലെ രണ്ട്‌ തദ്ദേശ വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉടന്‍ തന്നെ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.