കൊച്ചി സര്‍ക്കാരിന്റെ നിരന്തരമായ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി തിരുവോണ നാളില്‍ പട്ടിണി സമരം നടത്തുന്നു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന സംവിധാനമായി മാറിയിരിക്കുകയാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. പ്രളയ ദുരിതാശ്വാസ സഹായം 5000 രൂപ വീതവും, കോവിഡ് -19 സമാശ്വാസം 1000 രൂപ വീതവും നല്‍കുമെന്ന് പറഞ്ഞെങ്കിലും നാളിതുവരെ ജില്ലയില്‍ പൂര്‍ണ്ണമായും നല്‍കിയിട്ടില്ല. കൂടാതെ ക്ഷേമനിധി അംഗങ്ങളായ വ്യാപാരികളുടെ ആനുകൂല്യങ്ങളും, 2014 മുതല്‍ മരണാനന്തര ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. മാത്രവുമല്ല മരണാനന്തര സഹായത്തിനായുള്ള പുതിയ അപേക്ഷകളും, പെന്‍ഷനുള്ള അപേക്ഷകളും പരിഗണിക്കുന്നില്ല. തിരുവേണനാളിലെ പട്ടിണി സമരം സൂചനമാത്രമാണെന്നും, സര്‍ക്കാര്‍ വാഗ്ദാനനങ്ങള്‍ പാലിക്കാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് വ്യാപാരികള്‍ നിര്‍ബന്ധതരാകുമെന്നും യോഗം മുന്നറിയിപ്പുനല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ടി.ബി.നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ