2020, ജൂലൈ 22, ബുധനാഴ്‌ച

ടിസിഎസ് ഇയോണ്‍ തൊഴില്‍, സംരംഭകത്വ പരിപാടി അവതരിപ്പിച്ചു



 ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ പുതിയ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍നൈപുണ്യവും വ്യവസായരംഗത്തെ മെന്‍റര്‍മാരില്‍നിന്നുള്ള മാര്‍ഗനിര്‍ദ്ദേശവും സ്വന്തമാക്കാം


കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്‍റെ (ടിസിഎസ്) സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍ വൊക്കേഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തൊഴില്‍സംരംഭകത്വ പരിപാടി (യൂത്ത് എംപ്ലോയബിലിറ്റി ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം-വൈഇഇപി) അവതരിപ്പിച്ചു. ലോക യൂത്ത് സ്കില്‍സ് ഡേയോട് അനുബന്ധിച്ചാണിത്.

യുവാക്കളുടെ ജീവിതവും കരിയറും സംരംഭകത്വ നൈപുണ്യവും വളര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഡിപ്ലോമഐടിഐമറ്റ് വോക്കേഷണല്‍ കോഴ്സുകള്‍ എന്നിവ പഠിക്കുന്നവരും പൂര്‍ത്തിയാക്കിയതുമായ യുവാക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ മികച്ച ഡിജിറ്റല്‍ ലേണിംഗ്ഗ്രൂപ്പ് എക്സസൈസുകള്‍സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള ടൂളുകള്‍ എന്നിവയാണ് ഈ ഡിജിറ്റല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വ്യവസായങ്ങളിലെ തൊഴിലവസരങ്ങള്‍ മനസിലാക്കുന്നതിനും അപേക്ഷിക്കുന്നതിനും സ്വയംതൊഴില്‍ നേടുന്നതിനായി വിദഗ്ധരില്‍നിന്നും മെന്‍ററിംഗ് നേടുന്നതിനും ഇത് ഉപകരിക്കും.

സംരംഭകത്വ വിദ്യാഭ്യാസംഗവേഷണംപരിശീലനംസ്ഥാപനം കെട്ടിപ്പടുക്കല്‍ എന്നിവയ്ക്കായുള്ള ദേശീയ റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടായ അഹമ്മദാബാദിലെ എന്‍റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) യുടെ സഹകരണത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വൈഇഇപി വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വം സംബന്ധിച്ചുള്ള സമഗ്രമായ വിവരശേഖരണത്തിനും പ്രാദേശിക മെന്‍റര്‍മാരുടെ സഹായത്തിനും ഇഡിഐഐ യുടെ പിന്തുണയും മേല്‍നോട്ടവും ലഭ്യമാണ്. ഈ പദ്ധതിയുടെ ഭാഗമാകാനും പരിശീലനത്തില്‍ പങ്കാളികളാകാനും ഐടിഐപോളിടെക്നിക് സ്ഥാപനങ്ങള്‍ക്ക് https://iur.ls/YEEP  എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

ഇന്ത്യയിലെ യുവാക്കളെ സംരംഭകത്വ രംഗത്ത് പ്രാവീണ്യമുള്ളവരായിത്തീര്‍ക്കുന്നതിനും സ്വയംതൊഴിലിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്ന് ടിസിഎസ് ഇയോണ്‍ ഗ്ലോബല്‍ ഹെഡ് വേണുസ്വാമി രാമസ്വാമി ചൂണ്ടിക്കാട്ടി. സ്വയംപര്യാപ്തത നേടുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സ്വന്തം വിജയകഥ എഴുതുന്നതിനും ഈ പരിപാടി സഹായിക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബിസിനസ് വിജയിക്കുന്നതിനായി വിജ്ഞാനവും പ്രാവീണ്യവും മനസ്ഥിതിയും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ഇഡിഐഐ ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ ശുക്ള പറഞ്ഞു. വെല്ലുവിളികളും കൊടുംവിപത്തുകളും നേരിടുന്നതിന് ഈ മൂന്നു കാര്യങ്ങള്‍ സഹായിക്കും.

ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ഗ്ലാസ്റൂംസ്പതിനഞ്ച് ദിവസത്തെ സൗജന്യ സെല്‍ഫ് പേയ്സ്ഡ് കോഴ്സായ കരിയര്‍ എഡ്ജ്ടിസിഎസ് ഇയോണ്‍ റിമോട്ട് അസസ്മെന്‍റ്സ്വിദ്യാര്‍ത്ഥികള്‍ക്കായി റിമോട്ട് ഇന്‍റേണ്‍ഷിപ്പ് തുടങ്ങി സവിശേഷമായ ഒട്ടേറെ കോഴ്സുകള്‍ ടിസിഎസ് ഇയോണ്‍ അവതരിപ്പിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ