2020, ജൂലൈ 18, ശനിയാഴ്‌ച

കൊറോണ വ്യാപനം ഭീതിജനകം




രാജ്യത്ത്‌ കൊവിഡ്‌ സമ്പര്‍ക്ക വ്യാപനം ആരംഭിച്ചു, സ്ഥിതി വളരെ ഗുരുതരം; ഐ.എം.എ
രാജ്യത്ത്‌ കൊവിഡ്‌ സമ്‌ബര്‍ക്ക വ്യാപനം ആരംഭിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ്‌ വ്യാപനം രൂക്ഷമായതോടെ ദിനംപ്രതി 30,000 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇത്‌ രാജ്യത്തിന്‌ വളരെ മോശം അവസ്ഥയാണെന്ന്‌ ഐ.എം.എ ചെയര്‍മാന്‍ ഡോ.വി.കെ മോംഗ പറഞ്ഞു. രാജ്യത്ത്‌ ഇതുവരെ 10,38,716 പേര്‍ക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതില്‍ 6,53,751 പേര്‍ രോഗമുക്തി നേടി. 26,273 പേര്‍ കൊവിഡ്‌ ബാധിച്ച്‌ ഇതുവരെ മരണപ്പെടുകയും ചെയ്‌തു. അതേസമയം 3,58,629 സജീവ കൊവിഡ്‌ കേസുകളാണ്‌ നിലവിലുളളത്‌.

തമിഴ്‌നാട്ടില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം 1.65 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്‌ 4807 പേര്‍ക്ക്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം 165714 ആയി. 24 മണിക്കൂറിനിടെ 4807 കൊവിഡ്‌ പോസിറ്റീവ്‌ കേസുകളും 88 മരണവും സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതുവരെ 2403 പേരാണ്‌ തമിഴ്‌നാട്ടില്‍ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌.

3049 പേര്‍ ശനിയാഴ്‌ച തമിഴ്‌നാട്ടില്‍ കൊവിഡ്‌ മുക്തരായി. ഇതുവരെ 113856 പേരുടെ രോഗം ഭേദമായിട്ടുണ്ട്‌. 49455 പേര്‍ നിലവില്‍ ചികിത്സയിലാണ്‌.

പുതിയതായി 1221 പോസിറ്റീവ്‌ കേസുകളും 31 മരണവും ചെന്നൈയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 84598 ആയും മരണസംഖ്യ 1404 ആയും ഉയര്‍ന്നു.

വൈറസ്‌ വ്യാപനം പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടരുന്നു.ഡല്‍ഹിയിലെ പോലെ ഗ്രാമങ്ങളില്‍ വൈറസ്‌ വ്യാപനം ഉണ്ടായാല്‍ നിയന്ത്രിക്കുക എളുപ്പമാവില്ല. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗോവ, മദ്ധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നാല്‍ എന്തു ചെയ്യുമെന്നും വി.കെ മോംഗ ചോദിച്ചു.സ്ഥിതി വളരെ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ കൈക്കൊളളണമെന്നും ആവശ്യമെങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 1,34,33,742 സാമ്‌ബിളുകളാണ്‌ രാജ്യത്ത്‌ പരിശോധിച്ചിട്ടുളളത്‌. ഐ.സി.എം.ആര്‍ കൊവിഡ്‌ പരീശോധനകള്‍ വളരെ വേഗത്തിലാക്കുന്നുണ്ട്‌. ഇതിനായി 885 സര്‍ക്കാര്‍ പരിശോധന ലാബുകളും 368 സ്വകാര്യ ലാബുകളുമാണ്‌ സജ്ജീകരിച്ചിട്ടുളളത്‌. കൊവിഡ്‌ വാക്‌സിന്‍ കണ്ടെത്തുകയെന്നതാണ്‌ ഏറ്റവും വലിയ പ്രതീക്ഷയെന്നും ഇതിനായി ഇന്ത്യയിലെ രണ്ട്‌ തദ്ദേശ വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉടന്‍ തന്നെ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ