2020 ജൂലൈ 22, ബുധനാഴ്‌ച

കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :


കൊച്ചി : കോവിഡ് ഇതര രോഗികളുടെ ചികിത്സ കൂടി ഉറപ്പ് വരുത്താൻ സർക്കാറും ആരോഗ്യ വകുപ്പും  തയ്യാറാകണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെ മുജീബ് ആവശ്യപ്പെട്ടു.


നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ.



നേരത്തെ കോവിഡ് ചികിത്സക്ക് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജ്  പൂർണ്ണമായി സംവിധാനം ചെയ്തതോടെ പാവപ്പെട്ട കോവിഡിതര രോഗികൾ പ്രയാസപ്പെട്ടിരുന്നു.എറണാകുളം ജനറൽ ആശുപത്രിയിൽ പരിമിതമായി ഒരുക്കിയിരുന്ന ചികിത്സ കൂട്ടത്തോടെ ജീവനക്കാർ ക്വാറന്റൈനിൽ പോയതോടെ മുടങ്ങിയ സാഹചര്യമാണുള്ളത്.



വിദഗ്ദ ചികിത്സക്ക് സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാർ ഇതുമൂലം വളരെയധികം പ്രയാസം നേരിടുകയാണ്. ഹൃദ്രോഗികൾ ഉൾപ്പടെയുള്ള കോവിഡ് ഇതര രോഗികൾക്ക് വേണ്ടി അടിയന്തിരമായി ചികിത്സാസൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

കടൽ ക്ഷോഭം : ചെല്ലാനത്തെ 
സുരക്ഷിത ജീവിതം

കൊച്ചി : കോവിഡ് മഹാമാരിയിൽ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്ന ചെല്ലാനം പ്രദേശത്തെ ജനങ്ങൾക്ക് കടൽ ക്ഷോഭം കൊണ്ടുണ്ടാകുന്ന പ്രയാസം അതി ഗുരുതരമാണെന്നും സർക്കാർ വേഗത്തിൽ സമഗ്രമായ പുനരധിവാസ പദ്ധതി ഒരുക്കണമെന്നും എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി വി എം ഫൈസൽ ആവശ്യപ്പെട്ടു.
കാലങ്ങളായി ചെല്ലാനം പ്രദേശത്തുകാരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിൽ ഇടതു വലതു സർക്കാറുകൾ വലിയ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.

കടലിനെ തടഞ്ഞു നിർത്താൻ പ്രാപ്തമായ നല്ല കടൽ ഭിത്തി പോലും ആ പ്രദേശത്തില്ല.ഫോർട്ട്‌ കൊച്ചി മുതൽ പടിഞ്ഞാറെ ചെല്ലാനം വരെയുള്ള കടൽ ഭിത്തി തകർന്നു കിടക്കുകയാണ്.ജിയോ ബാഗ് പദ്ധതി കൊണ്ടുവന്നുവെങ്കിലും ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല.  കടൽ ക്ഷോഭം ഉണ്ടായാൽ തിരമാലകൾ വീടുകളിൽ നേരിട്ട് ഇരച്ചു കയറുന്ന അവസ്ഥയുണ്ട്. അപ്രതീക്ഷിതമായി തിരമാലകൾ അപകടം വരുത്താൻ സാദ്ധ്യത ഉള്ളത് കൊണ്ട്  തീരദേശത്തു കൂടി പോകുന്ന റോഡ് പലപ്പോഴും സഞ്ചാര യോഗ്യമല്ല. കുടിവെള്ളം പോലും ആവശ്യത്തിന് കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നു. വര്ഷങ്ങളായി നിലനിൽക്കുന്ന ചെല്ലാനം നിവാസികളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തത് അവഗണന കൊണ്ട് തന്നെയാണ്.

ചെല്ലാനം, കൊച്ചി,വൈപ്പിൻ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്.ഈ വിഷയത്തിൽ കഴിഞ്ഞ വർഷം ന്യൂനപക്ഷ കമ്മീഷൻ  ഇടപെട്ട് വിദഗ്ധ സമിതി രൂപീകരിക്കാനും സമഗ്ര പദ്ധതി ആവിഷ്‌കരിക്കാനും  നിർദേശം നൽകിയിരുന്നു. പക്ഷെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.

ഇപ്പോൾ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഭയപ്പെട്ട ജനങ്ങൾ വീടുകൾക്ക് മുകളിൽ കൂട്ടമായി അഭയം പ്രാപിച്ചിരുക്കുകയാണ്.ഇത് ആ ജനത നേരിടുന്ന പ്രയാസം ബോധ്യപ്പെടുത്താൻ പര്യാപ്തമാണ്.താൽക്കാലിക പദ്ധതികൾക്കപ്പുറം സമഗ്രമായ ഒരു അതിജീവന പദ്ധതി തീരദേശ ജനതക്ക് വേണ്ടി തയ്യാറാക്കണമെന്ന് എസ്ഡിപിഐ സർക്കാറിനോടാവശ്യപ്പെട്ടു.

അജ്മൽ കെ മുജീബ്
മീഡിയ ഇൻചാർജ്
7510986046  

2020 ജൂലൈ 18, ശനിയാഴ്‌ച

ശിവശങ്കറിന്‌ എല്ലാം അറിയാമായിരുന്നു




തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്റെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മു? പ്രി?സിപ്പ? സെക്രട്ടറി എം.ശിവശങ്കറിന്‌ അറിയാമായിരുന്നതായി മുഖ്യപ്രതി സരിത്‌ എന്‍ഐഎക്ക്‌ മൊഴി നല്‍കി. വസ്‌തുത പരിശോധിക്കാന്‍ എന്‍ഐഎ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌നയുടെ ഔദ്യോഗിക വാഹനവും സ്വ?ണക്കടത്തിന്‌ ഉപയോഗിച്ചു. അറ്റാഷെയുടെ കത്ത്‌ സ്വപ്‌നയുമായി ചേര്‍ന്ന്‌ വ്യാജമായി നിര്‍മിച്ചതാണെന്നും സരിതിന്‍റെ മൊഴിയിലുണ്ട്‌.

ഇതിനിടെ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി ഇന്റര്‍പോള്‍ ലൂക്ക്‌ ഔട്ട്‌ നേട്ടീസ്‌ പുറപ്പെടുവിച്ചു.എന്‍.ഐ.എ യുടെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ നടപടി. 
സര്‍ക്കാര്‍ സംവിധാനങ്ങളെ ഈ വിധം പ്രതികള്‍ ദുരുപയോഗപ്പെടുത്തി എന്ന്‌ വ്യക്തമായ സാഹചര്യത്തിലാണ്‌ ഉടന്‍ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ തീരുമാനം. ഇതിനിടെ റാക്കറ്റിലെ യുഎഇയിലെ സുപ്രധാന കണ്ണിയായ ഫൈസല്‍ ഫാരിദിനെ പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്‍റര്‍പോളി?്‌റെ സഹായം തേടി. ഇയാളെ വിട്ടുകിട്ടാന്‍ വിദേശകാര്യമന്ത്രാലയം നടപടി തുടങ്ങിയതോടെ ഫൈസ? ഒളിവില്‍ പോയെന്നാണ്‌ വിവരം.

ഇയാളെ കണ്ടത്തുന്നതിന്‌ ബ്ലൂ കോര്‍ണര്‍നോട്ടീസ്‌ പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. കള്ളക്കടത്തു ശൃംഖലയുമായി ബന്ധമുള്ള ജ്വല്ലറികള്‍ക്കെതിരെയുള്ള നടപടികളും പുരോഗമിക്കുകയാണ്‌. റാക്കറ്റിനെ ഉപയോഗിച്ച്‌ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയതിന്‌ കോഴിക്കോട്ടെ ഹെസ ഗോള്‍ഡ്‌ ആന്‌ഡറ്‌ ഡയമണ്ടസ്‌ പാര്‍ട്‌ണര്‍ മുഹമ്മദ്‌ അബ്ദു? ഷമീമിനെയും കൂട്ടാളി ജിഫ്‌സലിനെയും അറസ്റ്റ്‌ ചെയ്‌തു.

സ്വര്‍ണക്കടത്ത്‌ കേസ്‌ പ്രതികളുമായി തിരുവനന്തപുരത്ത്‌ എന്‍ഐഎ സംഘം തെളിവെടുപ്പ്‌ നടത്തി. സ്വപ്‌നയെയും സന്ദീപിനെയും വെവ്വേറെ വാഹനങ്ങളിലായാണ്‌ കൊണ്ടുപോയത്‌. തിരുവനന്തപുരത്തെ മൂന്നു ഫ്‌ലാറ്റുകളില്‍ ആദ്യം എത്തിച്ചു. ഇരുവരെയും വാഹനത്തില്‍ നിന്നിറക്കാതെയായിരുന്നു തെളിവെടുപ്പ്‌. അരുവിക്കരയിലെ വീട്ടിലെത്തിച്ചപ്പോ? സന്ദീപ്‌ നായരെ പുറത്തിറക്കി തെളിവെടുത്തു. അമ്പലമുക്കിലെ ഫ്‌ലാറ്റിലെത്തിച്ചപ്പോള്‍ സ്വപ്‌നയെയും ഫ്‌ലാറ്റിനുള്ളിലേക്ക്‌ കൊണ്ടുപോയാണ്‌ തെളിവെടുത്തത്‌.

ഇന്നലെ കസ്റ്റഡിയിലെടുത്ത കോഴിക്കോട്‌ കൊടുവള്ളി പാറമ്മ? സ്വദേശി കെ.വി.മുഹമ്മദ്‌ അബ്ദു ഷമീമിന്റെ വീട്ടി? കസ്റ്റംസ്‌ പരിശോധന നടത്തി. സ്വ?ണക്കടത്തു കേസി? കുടുത? തെളിവുക? തേടിയാണ്‌ കസ്റ്റംസിന്റെ പരിശോധന. ഷമീമിന്റെ ഉടമസ്ഥതയി? കോഴിക്കോട്‌ അരക്കിണറി? പ്രവ?ത്തിക്കുന്ന ഹെസ ജ്വല്ലറിയി? ഇന്നലെ പരിശോധന നടന്നിരുന്നു. രേഖകളില്ലാതെ ഇവിടെ വി?പനയ്‌ക്കു വച്ച 1.70 കോടി രൂപയുടെ സ്വ?ണം കസ്റ്റംസ്‌ പിടിച്ചെടുത്തിരുന്നു. കോഴിക്കോട്‌ ,മലപ്പുറം മേഖലകളില്‍ കൂടുതല്‍ ജ്വല്ലറികള്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്‌.

കൊറോണ വ്യാപനം ഭീതിജനകം




രാജ്യത്ത്‌ കൊവിഡ്‌ സമ്പര്‍ക്ക വ്യാപനം ആരംഭിച്ചു, സ്ഥിതി വളരെ ഗുരുതരം; ഐ.എം.എ
രാജ്യത്ത്‌ കൊവിഡ്‌ സമ്‌ബര്‍ക്ക വ്യാപനം ആരംഭിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ്‌ വ്യാപനം രൂക്ഷമായതോടെ ദിനംപ്രതി 30,000 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇത്‌ രാജ്യത്തിന്‌ വളരെ മോശം അവസ്ഥയാണെന്ന്‌ ഐ.എം.എ ചെയര്‍മാന്‍ ഡോ.വി.കെ മോംഗ പറഞ്ഞു. രാജ്യത്ത്‌ ഇതുവരെ 10,38,716 പേര്‍ക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതില്‍ 6,53,751 പേര്‍ രോഗമുക്തി നേടി. 26,273 പേര്‍ കൊവിഡ്‌ ബാധിച്ച്‌ ഇതുവരെ മരണപ്പെടുകയും ചെയ്‌തു. അതേസമയം 3,58,629 സജീവ കൊവിഡ്‌ കേസുകളാണ്‌ നിലവിലുളളത്‌.

തമിഴ്‌നാട്ടില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം 1.65 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്‌ 4807 പേര്‍ക്ക്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം 165714 ആയി. 24 മണിക്കൂറിനിടെ 4807 കൊവിഡ്‌ പോസിറ്റീവ്‌ കേസുകളും 88 മരണവും സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതുവരെ 2403 പേരാണ്‌ തമിഴ്‌നാട്ടില്‍ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌.

3049 പേര്‍ ശനിയാഴ്‌ച തമിഴ്‌നാട്ടില്‍ കൊവിഡ്‌ മുക്തരായി. ഇതുവരെ 113856 പേരുടെ രോഗം ഭേദമായിട്ടുണ്ട്‌. 49455 പേര്‍ നിലവില്‍ ചികിത്സയിലാണ്‌.

പുതിയതായി 1221 പോസിറ്റീവ്‌ കേസുകളും 31 മരണവും ചെന്നൈയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 84598 ആയും മരണസംഖ്യ 1404 ആയും ഉയര്‍ന്നു.

വൈറസ്‌ വ്യാപനം പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടരുന്നു.ഡല്‍ഹിയിലെ പോലെ ഗ്രാമങ്ങളില്‍ വൈറസ്‌ വ്യാപനം ഉണ്ടായാല്‍ നിയന്ത്രിക്കുക എളുപ്പമാവില്ല. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗോവ, മദ്ധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നാല്‍ എന്തു ചെയ്യുമെന്നും വി.കെ മോംഗ ചോദിച്ചു.സ്ഥിതി വളരെ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ കൈക്കൊളളണമെന്നും ആവശ്യമെങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 1,34,33,742 സാമ്‌ബിളുകളാണ്‌ രാജ്യത്ത്‌ പരിശോധിച്ചിട്ടുളളത്‌. ഐ.സി.എം.ആര്‍ കൊവിഡ്‌ പരീശോധനകള്‍ വളരെ വേഗത്തിലാക്കുന്നുണ്ട്‌. ഇതിനായി 885 സര്‍ക്കാര്‍ പരിശോധന ലാബുകളും 368 സ്വകാര്യ ലാബുകളുമാണ്‌ സജ്ജീകരിച്ചിട്ടുളളത്‌. കൊവിഡ്‌ വാക്‌സിന്‍ കണ്ടെത്തുകയെന്നതാണ്‌ ഏറ്റവും വലിയ പ്രതീക്ഷയെന്നും ഇതിനായി ഇന്ത്യയിലെ രണ്ട്‌ തദ്ദേശ വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉടന്‍ തന്നെ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണകടത്ത്‌ സംഘം ആദ്യം പരീക്ഷിച്ചത്‌ ഈന്തപ്പഴവും മിഠായിയും



സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന്‌ നയതന്ത്ര പാഴ്‌സലില്‍ ആദ്യം അയച്ചത്‌ എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ 'ടെസ്റ്റ്‌ ഡോസ്‌ പായ്‌ക്കറ്റ്‌' : പദ്ധതി വിജയിച്ചതോടെ പല തവണകളായി 200 കിലോയിലേറെ സ്വര്‍ണം : വെളിപ്പെടുത്തല്‍ കേട്ട്‌ അന്വേഷണ സംഘം ഞെട്ടി

: സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന്‌ നയതന്ത്ര പാഴ്‌സലില്‍ ആദ്യം അയച്ചത്‌ എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ 'ടെസ്റ്റ്‌ ഡോസ്‌ പായ്‌ക്കറ്റ്‌' . പദ്ധതി വിജയിച്ചതോടെ പല തവണകളായി 200 കിലോയിലേറെ സ്വര്‍ണം കേരളത്തിലേയ്‌ക്ക്‌ ഒഴുകി. വെളിപ്പെടുത്തല്‍ കേട്ട്‌ അന്വേഷണ സംഘം ഞെട്ടി. ജൂണില്‍ തന്നെ 3.5 കിലോഗ്രാം സ്വര്‍ണം കടത്തി. പിന്നീട്‌ 5 കിലോ, 7 കിലോ വീതം 2 തവണ. 2 തവണയായി മുഹമ്മദ്‌ ഷാഫിക്ക്‌ 42 കിലോ, 26 കിലോഗ്രാം എന്നിങ്ങനെ സ്വര്‍ണം കൊണ്ടുവന്നതായും കസ്റ്റംസിനു ലഭിച്ച മൊഴികളിലുണ്ട്‌. ഏറ്റവും കൂടുതല്‍ (30 കിലോ) സ്വര്‍ണം അയച്ച പാഴ്‌സലാണു കസ്റ്റംസ്‌ പിടികൂടിയത്‌. ഇതടക്കം ലോക്‌ഡൗണ്‍ കാലത്തയച്ച അവസാനത്തെ 3 പാഴ്‌സലുകളിലായി 70 കിലോ ആണു കടത്തിയത്‌. ഇങ്ങനെ ഇരുപതോളം തവണയായി 200 കിലോ സ്വര്‍ണം ആണു കടത്തിയത്‌. ഈ മൊഴി കസ്റ്റംസ്‌ പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

2014 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 3.5 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ കൂട്ടുപ്രതികളാണു കെ.ടി. റമീസും സന്ദീപ്‌ നായരും. നയതന്ത്ര ചാനല്‍ ഉപയോഗിക്കാനുള്ള ആശയം സന്ദീപിന്റേതാണ്‌. 2019 മേയിലാണ്‌ ആസൂത്രണം ആരംഭിച്ചത്‌. സന്ദീപും സരിത്തും നേരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്‌തിട്ടുണ്ട്‌. സരിത്‌ വഴിയാണു സ്വപ്‌നയെ പരിചയപ്പെടുന്നത്‌. സ്വപ്‌നയുടെ കോണ്‍സുലേറ്റ്‌ ബന്ധങ്ങള്‍ സംഘം ദുരുപയോഗിച്ചു. റമീസ്‌ വഴി ജലാല്‍ മുഹമ്മിലേക്കും ജലാല്‍ വഴി ദുബായിലുള്ള ഫൈസല്‍ ഫരീദിലേക്കും എത്തി. തിരുവനന്തപുരത്തെ ഫ്‌ലാറ്റുകളിലും ഹോട്ടല്‍ മുറികളിലുമാണു ആലോചനകള്‍ നടന്നത്‌.

2020 ജൂലൈ 17, വെള്ളിയാഴ്‌ച

രാമചന്ദ്രൻ ടെക്സ്റൈൽ സിനെതിരെ കേസെടുക്കണം

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച്‌ ജീവനക്കാര്‍ക്ക് കോവിഡ് ബാധ ഉണ്ടാക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് മാനേജ്‌മെന്റിനെതിരെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കണമെന്ന് ശിവസേന സിറ്റി കമ്മറ്റി ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സിനെതിരായി ജില്ലാ ഭരണകൂടത്തിനും പൊലീസ് മേധാവികള്‍ക്കും ശിവസേന രേഖാമൂലം പരാതി നല്‍കിയിട്ടും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് രാമചന്ദ്രനില്‍ 61 ജീവനക്കാര്‍ക്ക് ഉണ്ടായ രോഗവ്യാപനം.

2020 ജൂലൈ 9, വ്യാഴാഴ്‌ച

സ്‌റ്റെഫിയുടെ ആരോപണങ്ങളെല്ലാം വളച്ചൊടിച്ചത്‌, ഐഷയ്‌ക്ക്‌ മൂത്തോനുമായി ബന്ധമില്ല; ?ഗീതു മോഹ?ദാസ്‌



കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യറും അസോസിയേറ്റ്‌ സംവിധായിക ഐഷ സുല്‍ത്താനയും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങ?ക്ക്‌ മറുപടിയുമായി നടിയും സംവിധായികയുമായ ഗ.സ്‌റ്റെഫിയുടെ ആരോപണങ്ങളില്‍ പറഞ്ഞ സംഭവങ്ങള്‍ വളച്ചൊടിച്ചതാണെന്നും അവരോട്‌ നേരത്തെ തന്നെ ഇത്‌ സംസാരിച്ച്‌ ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും ഗീതു പറഞ്ഞു..
മുഴുവന്‍ സിനിമയും മാക്‌സിമ ബസുവാണ്‌ വസ്‌ത്രാലങ്കാരം ചെയ്‌തിരിക്കുന്നതെന്നും ഇടക്ക്‌ അവര്‍ പ്രസവാവധിക്ക്‌ പോയപ്പോള്‍ ഒരു ചെറിയ ഭാഗം ചെയ്യാനാണ്‌ സ്‌റ്റെഫിയോട്‌ ആവശ്യപ്പെട്ടതെന്നും ഗീതു പറഞ്ഞു.
മൂത്തോന്റെ അണിയറ പ്രവര്‍ത്തകരാരും തന്നെ ഐഷ സുല്‍ത്താന എന്ന വ്യക്തിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകള്‍ക്ക്‌.. എങ്ങനെയാണ്‌ ഇത്തരം വിലകുറഞ്ഞ ആരോപണം ഉന്നയിക്കാന്‍ കഴിയുന്നതെന്നും ഗീതു ഫെയ്‌സ്‌ ബുക്കില്‍ കുറിച്ചു

ഗീതു മോഹന്‍ദാനിസിന്റെ പോസ്‌റ്റിന്റെ പൂര്‍ണരൂപം...


സ്‌റ്റെഫി

എന്റെ സഹപ്രവര്‍ത്തകയുടെ ഈ കുറിപ്പ്‌ എന്നെയും എന്റെ ഫിലിം ടീമിനെയും വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്‌, ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണു ഇതിവിടെ കുറിക്കുന്നത്‌ . മാത്രമല്ല ഈ പ്രശ്‌നം എങ്ങനെ വായിക്കാമെന്ന്‌ മനസിലാക്കേണ്ടത്‌ ഞങ്ങളുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രധാനമാണ്‌. തികച്ചും പ്രൊഫഷണല്‍ ആയ കാര്യം ഒരു പൊതു കാര്യം കൂടി ആയ സ്ഥിതിക്ക്‌.

നിങ്ങളുടെ ആരോപണങ്ങള്‍ക്ക്‌ മറുപടി എഴുതുന്നതി? നിന്ന്‌ ഞാന്‍ എന്നെ തന്നെ വിലക്കിയിരിക്കുകയായിരുന്നു ഇത്‌ വരെ . കാരണം ഒരു വ്യക്തിയെന്ന നിലയിലും ചലച്ചിത്ര പ്രവര്‍ത്തക എന്ന നിലയിലും ഞാന്‌ പറയുന്ന വാക്കുകള്‍, ജോലിസ്ഥലത്ത്‌ ഒരു തരത്തിലും നിങ്ങളെ ബുദ്ധിമുട്ടിക്കരുത്‌ എന്ന്‌ കരുതിയാണ്‌. എന്നാല്‍ നമ്മ? ജീവിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നമുക്ക്‌ മേലുള്ള ഇടപെടലുകള്‍ വളരെ ശക്തമാണ്‌.
ഇല്ലെങ്കില്‍, ഒരു സഹപ്രവര്‍ത്തകയെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ ഇവിടെ ശ്രമിക്കുമായിരുന്നില്ല.

വളച്ചൊടിക്കപ്പെട്ട സംഭവത്തിലെ യഥാര്‍ത്ഥ വസ്‌തുതകള്‍ ഞാന്‍ നിങ്ങളെ ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കാരണം എന്റെ വീട്ടില്‍ വെച്ച്‌ നടന്ന നമ്മളുടെ അവസാനത്തെ കൂടിക്കാഴ്‌ചയില്‍ നമ്മള്‍ രമ്യതയില്‍ പിരിഞ്ഞത്‌ ഞാന്‍ ഓ?ക്കുന്നു.

ഒരു സംവിധായകയെന്ന നിലയില്‍ എന്റെ വര്‍ക്കിലുള്ള പ്രതീക്ഷകള്‍ നിങ്ങള്‍ നല്‍കിയതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായിരുന്നു, ഇത്‌ ഞാന്‍ നിങ്ങളുമായി നേരിട്ട്‌ ആശയവിനിമയം നടത്തിയതുമാണ്‌. ഒരു പക്ഷെ,
മികച്ചത്‌ നല്‍കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടാവാം, അല്ലെങ്കില്‍ അത്‌ നിങ്ങളെ മനസ്സിലാക്കിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുമുണ്ടാവാം, അത്‌ എന്റെ തെറ്റാണെന്ന്‌ തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ഐഷ സുല്‍ത്താന

മുഴുവന്‍ സിനിമയും മാക്‌സിമ ബസുവാണ്‌ വസ്‌ത്രാലങ്കാരം ചെയ്‌തിരിക്കുന്നത്‌, ഇടക്ക്‌ അവര്‍ പ്രസവാവധിക്ക്‌ പോയപ്പോള്‍ ഒരു ചെറിയ ഭാഗം ചെയ്യാനാണ്‌ നിങ്ങളോട്‌ ആവശ്യപ്പെട്ടതാണ്‌. നമ്മളുടെ കൂട്ടുകെട്ട്‌ ഫലപ്രദമായിരുന്നില്ല, നിങ്ങള്‍ വന്നതിന്‌ ശേഷവും പോയതിന്‌ ശേഷവും സംഭവിച്ച കാര്യങ്ങള്‍ എന്റെ മുഴുവന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും വ്യക്തമായി അറിയുന്നതുമാണ്‌..
ഒരു സംവിധായകയെന്ന നിലയില്‍ എന്റെ പ്രതീക്ഷകള്‍ നിങ്ങള്‍ നല്‍കിയതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായിരുന്നു, ഇത്‌ ഞാന്‍ നിങ്ങളുമായി നേരിട്ട്‌ ആശയവിനിമയം നടത്തിയതുമാണ്‌.
നിങ്ങ? എടുത്തുപറഞ്ഞ ഡയലോഗ്‌ എന്നെ അടുത്ത്‌ അറിയുന്ന ആളുക?ക്ക്‌ അറിയാം ഞാ? അനാവശ്യ കോപത്തിന്‌ പാത്രമാകാറുണ്ടെന്ന്‌, അതി? ഞാന്‍ തീര്‍ച്ചയായും അഭിമാനിക്കുന്നില്ല. ഒരു പക്ഷേ നിങ്ങള്‍ സൂചിപ്പിച്ചതിനേക്കാള്‍ കഠിനം ആയി ഞാന്‍ സംസാരിച്ചിട്ടുണ്ടാവാം, പക്ഷേ ആ സംഭാഷണത്തിന്റെ സാഹചര്യങ്ങളും നിങ്ങള്‍ പറഞ്ഞതും തീ?ത്തും തെറ്റാണ്‌. നിങ്ങളുടെ വ്യാഖ്യാനത്തില്‍ ധാരാളം വസ്‌തുതാവിരുദ്ധതക? ഉണ്ട്‌.,നിങ്ങ? പോയ ശേഷമാണ്‌ എന്റെ ഡിസൈനന്‍ മാക്‌സിമ ചെയ്‌ത വസ്‌ത്രങ്ങള്‍ ഞങ്ങളുടെ സ്റ്റുഡിയോയി? നിന്ന്‌ ഞങ്ങളുടെ അറിവില്ലാതെ നിങ്ങള്‍ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്‌.അത്‌ തിരിച്ചു തരാതിരുന്നപ്പോള്‍ നിങ്ങളുടെ അസിസ്റ്റന്റിനോടാണ്‌ മേല്‍ പറഞ്ഞ സംഭാഷാണം നടത്തിയത്‌. നിങ്ങളുടെ അസിസ്റ്റന്റ്‌ നിങ്ങളുടെ മുഴുവന്‍ പേയ്‌മെന്റും നല്‍കി തീര്‍പ്പാക്കുന്നതുവരെ വസ്‌ത്രങ്ങള്‍ മടക്കിനല്‍കില്ലെന്ന്‌ ഞങ്ങളെ അറിയിക്കുകയായിരുന്നു ഷൂട്ടിങ്ങിന്‌ രണ്ടു ദിവസം മാത്രമാണ്‌ ശേഷിച്ചിരുന്നത്‌. നിങ്ങളുടെ സഹായി ന?കിയ സമയത്തിനുള്ളില്‍ തന്നെ, എന്റെ നിര്‍മ്മാതാവ്‌ എല്ലാ പേയ്‌മെന്റുകളും നല്‍കിയതുമാണ്‌. സംസാരിക്കാനായി ഞാന്‍ നിങ്ങളെ ആവര്‍ത്തിച്ച്‌ വിളിച്ചെങ്കിലും നിങ്ങള്‍ പ്രതികരിച്ചില്ല.. നിങ്ങളുടെ ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ കഴിഞ്ഞ വ?ഷം സിനിമ റിലീസ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ എന്തുകൊണ്ട്‌ പരാതി രജിസ്റ്റ? ചെയ്‌തില്ല? ഈ ആരോപണത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെയാണ്‌ ഞാന്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്‌ .പറ്റിയ സമയം കാത്തിരുന്നത്‌ പോലെ തോന്നുന്നു. സ്‌ത്രീകളള്‍ സ്‌ത്രീകള്‍ക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍.അതുകൊണ്ടു തന്നെ നമ്മള്‍ തമ്മില്‍ ചര്‍ച്ചക്ക്‌ സാധ്യത ഇനിയും ഉണ്ടെന്നു തന്നെയാണ്‌ ഞാന്‍ കരുതുന്നത്‌.അതുകൊണ്ട്‌ ദയവായി കാര്യങ്ങള്‍ പരിശോധിക്കു,. എന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ഒരു സംഭാഷണത്തിനായി നിങ്ങളെ കാണാന്‍ ഞാന്‍ ഇപ്പോഴും തയ്യാറാണ്‌.

സിനിമാ മേഖലയിലുള്ള എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരു പ്രത്യേക അഭ്യ?ത്ഥന ദയവായി എന്നോട്‌ ഐക്യദാ?ഡ്യം പ്രഖാപിച്ച്‌ ഈ കുറിപ്പ്‌ ഷെയര്‍ ചെയ്യരുത്‌, കാരണം ഈ വെര്‍ച്വല്‍ സ്‌പേസില്‍ കൂട്ടമായി ആളുകളെ ഒറ്റപ്പെടുത്തുന്ന സ്വഭാവം നമ്മള്‍ ഒരുമിച്ച്‌ നിന്നു അവസാനിപ്പിക്കേണ്ടതുണ്ട്‌. ഈ പോസ്റ്റ്‌ ശരിയായ ആളുകളി? ശരിയായി എത്തുമെന്ന്‌ ഞാന്‍ കരുതുന്നു. ഞാ്‌ന്‍ നിങ്ങള്‍ക്ക്‌ നന്മ നേരുന്നു.

മൂത്തോന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും തന്നെ ഐഷ സുല്‍ത്താന എന്ന വ്യക്തിയെ അറിയുകയോ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടോ ഇല്ല.ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകള്‍ക്ക്‌ എങ്ങനെയാണ്‌ ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാന്‍ കഴിയുന്നത്‌!

ഗീതു മോഹന്‍ദാസ്‌



2020 ജൂലൈ 5, ഞായറാഴ്‌ച

ആസ്റ്റര്‍ ഹോംസ് പദ്ധതിധാരണാപത്രം ഒപ്പുവെച്ചു



കൊച്ചി: ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ 2018-ലെ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റീബില്‍ഡ് കേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിയായ ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് റോട്ടറി ഡിസ്ട്രിക്റ്റ് 3201-ഉമായി ധാരണാപത്രം ഒപ്പുവെച്ചു. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്ന 150 വീടുകളില്‍ 100 വീടുകളാണ് റോട്ടറി ഡിസ്ട്രിക്റ്റ് 3201-ഉമായി ചേര്‍ന്ന് നിര്‍മിക്കുന്നത്. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ യെസ് ഷെല്‍ട്ടര്‍ പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് വേണ്ടി സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം, റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഗവര്‍ണര്‍ ജോസ് ചാക്കോ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

രണ്ടാംഘട്ടത്തിലെ 100 വീടുകളില്‍ 40 വീടുകള്‍ സംഭാവനയായി ലഭിച്ച ഭൂമിയില്‍ രണ്ട് ക്ലസ്റ്ററുകളിലായാണ് നിര്‍മിക്കുക. ബാക്കിയുള്ള 60 വ്യക്തിഗത വീടുകള്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3201-ന്റെ പരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് നിര്‍മിക്കുക. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് ക്ലസ്റ്റര്‍ വീടുകള്‍ നിര്‍മിക്കുന്നത്. റീബില്‍ഡ് കേരള മിഷന് കീഴില്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ ആദ്യഘട്ടത്തില്‍ നിര്‍മിച്ച് നല്‍കിയ 100 വീടുകളില്‍ 75 വീടുകള്‍ റോട്ടറിയുമായി ചേര്‍ന്നാണ് നിര്‍മിച്ചത്.  

ധാരണാപത്രം ഒപ്പുവെയ്ക്കല്‍ ചടങ്ങിനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്ത ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പന്‍ ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിലും റോട്ടറിയുമായുള്ള സഹകരണം തുടരുന്നതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തി. രണ്ടാംഘട്ടത്തിലെ വീടുകള്‍ ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3201-ഉമായി ചേര്‍ന്ന് പ്രളയബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മിക്കുന്നതിനായി ഒപ്പുവെച്ച ധാരണാപത്രം ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം, റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഗവര്‍ണര്‍ ജോസ് ചാക്കോ എന്നിവര്‍ കൈമാറുന്നു. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ അസിസ്റ്റന്റ് മാനേജര്‍ അബ്ദുള്‍ സലാം മൂപ്പന്‍, ജോസ് ചാക്കോയുടെ പത്‌നി, യെസ് ഷെല്‍ട്ടര്‍ പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്‍ എന്നിവര്‍ സമീപം.

എസ്ഡിപിഐ പ്രകൃതി ജാഗ്രത കാംപയിൻ സംഘടിപ്പിച്ചു.





നോർത്ത് പറവൂർ: മഴക്കാലക്കെടുതികളും പ്രളയ സാധ്യതകളും മുൻനിർത്തി എസ്ഡിപിഐ (SDPI) കോട്ടുവള്ളി പഞ്ചായത്ത് വാണിയക്കാട് അഞ്ചാം വാർഡിൽ പ്രകൃതി ജാഗ്രത കാംപയിൻ സംഘടിപ്പിച്ചു.കാംപയിൻ്റെ ഔപചാരിക ഉദ്ഘാടനം എസ്ഡിപിഐ (SDPI) അഞ്ചാം വാർഡ് ജനസേവന കേന്ദ്രത്തിൽ പഞ്ചായത്ത് കൃഷി ഓഫീസർ സരിത മോഹൻ നിർവ്വഹിച്ചു. കാംപയിൻ്റെ ഭാഗമായി ബോധവൽക്കരണ ലഘുലേഖ വിതരണം, പരിസര ശുചീകരണം, റോഡരികിൽ മരം വച്ചു പിടിപ്പിക്കൽ, വാർഡിലെ വീടുകളിൽ വൃക്ഷത്തൈ വിതരണം എന്നിവ സംഘടിപ്പിച്ചു.വാർഡ് കൺവീനർ സി.എ.ഷിഹാബുദ്ധീൻ, ഭാരവാഹികളായ യാസീൻ, നഫ്സൽ, സംജാദ്, സുധീർ, ഷിഹാബ്, ഉബൈദ്, നിസാർ എന്നിവർ നേതൃത്വം നൽകി.

2020 ജൂലൈ 3, വെള്ളിയാഴ്‌ച

വെള്ളാപ്പള്ളിയെ ഇന്ന് ചോദ്യം ചെയ്യും




കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെ
ള്ളാപ്പള്ളി നടേശന്റെ സഹായി കെ.എല്‍. അശോകന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ബുധനാഴ്ച തുടങ്ങിയ മൊഴിയെടുക്കല്‍ വ്യാഴാഴ്ചയോടെയാണ് പൂര്‍ത്തിയായത്. ഇന്ന് വെള്ളാപ്പള്ളിയെ മാരാരിക്കുളം സി.ഐ എസ്. രാജേഷിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യും. ദുരൂഹ സാഹചര്യത്തിലുള്ള മഹേശന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച ദേശീയപാത കണിച്ചുകുളങ്ങര കവല മുതല്‍ പൊക്ലാശേരിയിലെ മഹേശന്റെ വീടുവരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഫോട്ടോയും നിലവിളക്കുംവെച്ച്‌ പ്രാര്‍ഥന നടത്തി. മഹേശന്‍ 15 കോടി ക്രമക്കേട് നടത്തിയാല്‍ ആ പണം എവിടെ, അക്കൗണ്ടിലോ വീട്ടിലോ പൈസ ഉണ്ടാവേണ്ടേ, തുഷാര്‍ പറയുന്ന 15 കോടി എവിടെനിന്ന് വന്നു, അടുത്തിടെ കോളജുകളിലും സ്‌കൂളുകളിലുമായി 50 നിയമനങ്ങള്‍ നടത്തിയതിലുള്ള കോഴപ്പണം എവിടെയാണുള്ളതെന്നതടക്കം പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് മഹേശന്റെ അനന്തരവന്‍ പറഞ്ഞു. 
കണിച്ചുകുളങ്ങര-ചേര്‍ത്തല യൂനിയനുകളില്‍നിന്നായി ഒരു കോടി മൂന്നര ലക്ഷം രൂപ 23 വ്യാജ ഗ്രൂപ്പുകളുണ്ടാക്കി തട്ടാന്‍ മഹേശന്‍ ശ്രമിച്ചിരുന്നതായും ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സാമ്ബത്തിക ക്രമക്കേടില്‍ നിന്നൊഴിയാനാണ് മഹേശന്‍ ശ്രമിച്ചെതെന്നും അത് നടക്കാതെ വന്നപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, മഹേശന്‍ ഒരുരൂപയുടെ പോലും ക്രമക്കേട് നടത്തിയിട്ടില്ലെന്നാണ് മാധ്യമങ്ങളോട് വെള്ളാപ്പള്ളി പറഞ്ഞത്. ജൂണ്‍ 24നാണ് മഹേശനെ യൂനിയന്‍ ഓഫിസില്‍ സെക്രട്ടറിയുടെ കാബിനിലുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

2020 ഫെബ്രുവരി 13, വ്യാഴാഴ്‌ച

ഡെയ്‌ലി മലയാളം : പുഷ്പാലംകൃതയായി ലുലു മാള്‍, ഫ്‌ളവര്‍ ഫെസ്റ്റിന് ത...

ഡെയ്‌ലി മലയാളം : പുഷ്പാലംകൃതയായി ലുലു മാള്‍, ഫ്‌ളവര്‍ ഫെസ്റ്റിന് ത...: കൊച്ചി :  പുഷ്‌പോദ്യാനമായി മാറിയ ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്,...

പുഷ്പാലംകൃതയായി ലുലു മാള്‍, ഫ്‌ളവര്‍ ഫെസ്റ്റിന് തുടക്കം





കൊച്ചി :  പുഷ്‌പോദ്യാനമായി മാറിയ ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്, റിബ മോണിക്ക എന്നിവർ ചേർന്നു  കേക്ക് മുറിച്ചും ഉദ്ഘാടനം  ചെയ്തു.  ലുലു റിട്ടെയിൽ ജനറൽ മാനേജർ സുധീഷ് , ലുലു ഗ്രൂപ്പ് മിഡീയ കോ - ഒർഡിനേറ്റർ എൻ.ബി.സ്വരാജ്, ലുലു മാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ എന്നിവർ സംബന്ധിച്ചു.
ലുലു മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്.  ഒമ്പത്  നഴ്‌സറികളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പുഷ്പ-ഫല- സസ്യങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. വീടിനകത്തും പുറത്തും വളര്‍ത്തുന്ന വിവിധ തരം അലങ്കാരച്ചെടികളുടെ അതിവിപുലമായ ശേഖരം ഫ്‌ളവര്‍ ഫെസ്റ്റിലുണ്ട്. പുഷ്പ സസ്യങ്ങള്‍ക്ക് പുറമെ മണിക്കൂറുകള്‍ കഴിഞ്ഞാലും നാവില്‍ നിന്ന് മധുരം മാറാത്ത മിറക്കിള്‍ ഫ്രൂട്ട്, മില്‍ക്ക് ഫ്രൂട്ട്, പോഷക സമ്പന്നമായ ദൂരിയാന്‍, എല്ലാ കാലത്തും പൂക്കുന്ന തായ്‌ലന്‍ഡ് മാവ്, വിളഞ്ഞില്‍ ഇല്ലാത്ത ചക്ക തുടങ്ങി അത്യപൂര്‍വ ഇനം ഫലവൃക്ഷങ്ങളും പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമുണ്ട്. ഏറ്റവും മികച്ച പൂന്തോട്ട ഉപകരണങ്ങളും സസ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രത്യേക വളങ്ങളും ഫ്‌ളവര്‍ ഫെസ്റ്റില്‍ ലഭ്യമാണ്.
15ന് പുഷ്പ രാജകുമാരിയെയും പുഷ്പരാജകുമാരനെയും തിരഞ്ഞെടുക്കും.
ലുലു ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരത്തിലെ വിജയികള്‍ക്ക് 5000 രൂപ വീതമാണ് സമ്മാനം. മൂന്നു വയസിനും ആറു വയസിനുമിടയിലുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.  
ശനിയാഴ്ച വൈകീട്ട്   പുഷ്പാലങ്കാര മത്സരം നടക്കും. ലുലു ഹൈപ്പർമാർക്കറ്റ്,ഫാഷന്‍ സ്റ്റോറും ലുലു ഇവന്റ്‌സും ചേര്‍ന്നാണ് ഫ്‌ളവര്‍ഷോ സംഘടിപ്പിക്കുന്നത്.
എല്ലാ ദിവസനും വൈകീട്ട് ആറു മുതല്‍  കലാപരിപാടികള്‍ നടക്കും. ഞായറാഴ്ച ലുലു ഫ്ളവര്‍ ഫെസ്റ്റ് സമാപിക്കും.



കൊച്ചി ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്, റിബ മോണിക്ക എന്നിവർ ചേർന്നു  കേക്ക് മുറിച്ചും ഉദ്ഘാടനം  ചെയ്യുന്നു. ലുലു മാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ, ലുലു ഗ്രൂപ്പ് മിഡീയ കോ - ഒർഡിനേറ്റർ എൻ.ബി.സ്വരാജ്, ലുലു റിട്ടെയിൽ ജനറൽ മാനേജർ സുധീഷ് എന്നിവർ സമീപം




കൊച്ചി ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്, റിബ മോണിക്ക എന്നിവർ ചേർന്നു ഉദ്ഘാടനം  ചെയ്തശേഷം പുഷ്പ-ഫല- സസ്യങ്ങളാണ് പ്രദര്‍ശനത്തിനത്തിലെ  റോസപൂക്കളുമായി

ഡെയ്‌ലി മലയാളം : പ്രാദേശിക ആവശ്യങ്ങളോടും സംസ്‌കാരങ്ങളോടും സമന്വയിച്...

ഡെയ്‌ലി മലയാളം : പ്രാദേശിക ആവശ്യങ്ങളോടും സംസ്‌കാരങ്ങളോടും സമന്വയിച്...: കൊച്ചി:പ്രാദേശിക ആവശ്യങ്ങളോടും പ്രാദേശിക സംസ്‌കാരങ്ങളോടും സമന്വയിച്ചു വേണം നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന്ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ഇന്...

പ്രാദേശിക ആവശ്യങ്ങളോടും സംസ്‌കാരങ്ങളോടും സമന്വയിച്ചു വേണം നിര്‍മാണം




കൊച്ചി:പ്രാദേശിക ആവശ്യങ്ങളോടും പ്രാദേശിക സംസ്‌കാരങ്ങളോടും സമന്വയിച്ചു വേണം നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന്ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍  ഇന്റീരിയല്‍ ഡിസൈനേഴ്‌സ് (iiid) സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിഷന്‍ 2020 ഉച്ചകോടി. ഡിസൈന്‍ സ്‌കൂളുകളുടെ  പഠനരീതി  ആവശ്യങ്ങള്‍ മനസിലാക്കിയും സമൂഹത്തിലേക്ക്  ഇറങ്ങിച്ചെന്നുമാകണം. വ്യവസായവും  ഡിസൈനര്‍ സഹകരണവും തടസമില്ലാത്തും കൂടുതല്‍ സംയോജിതവുമാകണം. ഡിസൈന്‍ ഇന്‍ഡസ്ട്രി  കൂടുതല്‍ സാങ്കേതികമായി സജ്ജീകരിക്കേണ്ടതുണ്ട്. അതിനായി ഡിസൈന്‍ സ്‌കൂളുകള്‍ സമൂത്തിലേക്ക് ഇറങ്ങി വസ്തുതകള്‍ മനസിലാക്കി  അതിനനുസൃതമായ നിര്‍മാണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സമ്മിറ്റ് വിലയിരുത്തി.

വിഷന്‍ സമ്മിറ്റ് 2020ല്‍ നീരജ്ഷാ, വിവേക് ഗുപ്ത, ജയന്തി നേതാ സലിഗന്‍ (jayanthi Neda saligan),  അനീഷ് ബജാജ്, രവി ഹസ്ര, ചിരഞ്ജീവ് ലെങ്കാഡ്, സഞ്ജയ് അഗര്‍വാള്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു.  ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഐഐഐഡി ദേശീയ പ്രസിഡന്റ് മലയാളിയായ ജബീന്‍ സക്കറിയാസ് സ്ഥാനമേറ്റു.  ഡിസൈന്‍  എന്ന പ്രക്രിയ മാറ്റത്തിനു വേണ്ടിയുള്ളതാണെന്ന് ജബീന്‍ സക്കറിയാസ് പറഞ്ഞു.  ആഗോള താപനത്തിന്റെയും തൊഴില്‍രാഹിത്യത്തിന്റെയും കാലത്ത് ഉചിതമായ ഡിസൈന്‍ വേണമെന്നും അത് മാറ്റത്തിന്റെ ചാലക ശക്തിയാകുമെന്നും അവര്‍ പറഞ്ഞു.








ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍  ഇന്റീരിയല്‍ ഡിസൈനേഴ്‌സ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിഷന്‍ സമ്മിറ്റ്2020ല്‍ നീരജ്ഷാ സംസാരിക്കുന്നു. വിവേക് ഗുപ്ത, ജയന്തി നേതാ സലിഗന്‍,  അനീഷ് ബജാജ്, രവി ഹസ്ര, ചിരഞ്ജീവ് ലെങ്കാഡ്, സഞ്ജയ് അഗര്‍വാള്‍ എന്നിവര്‍ സമീപം.



ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍  ഇന്റീരിയല്‍ ഡിസൈനേഴ്‌സ് സമ്മേളനത്തില്‍ പൂനെയില്‍ നിന്നുള്ളവര്‍ ശിങ്കാരമേളത്തിനൊത്ത് പുതിയ പ്രസിഡന്റ് ജബീന്‍ സക്കറിയാസിനൊപ്പം ചുവടുവയ്ക്കുന്നു.

2019 ഡിസംബർ 10, ചൊവ്വാഴ്ച

ആധുനിക നിലവാരത്തിലുള്ള റോഡ്‌ നിര്‍മ്മാണ പദ്ദതികളുമായി ട്വന്റി20 കിഴക്കമ്പലം




കൊച്ചി: കിഴക്കമ്പലത്ത്‌ പുതിയ മുഖം നല്‌കാന്‍ ഒരുങ്ങി ജനകീയ കൂട്ടായ്‌മയായ ട്വന്റി20. അടുത്ത ആറു മാസത്തിനുള്ളില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ആധുനിക നിലവാരത്തിലുള്ള 80 ഓളം റോഡുകള്‍ നിര്‍മ്മിക്കുമെന്ന്‌ ട്വന്റി20 ചീഫ്‌ കോര്‍ഡിനേറ്ററായ സാബു എം. ജേക്കബ്‌ പറഞ്ഞു. ട്വന്റി20 ഹൈപവര്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിലെ റോഡുകളെല്ലാം തന്നെ ബി.എം.ബി.സി നിലവാരത്തില്‍ ഉയര്‍ത്തി കൂടുതല്‍ ഗതാഗത യോഗ്യാ�ന്നതിന്‌ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന്‌ കൊണ്ടിരി�കയാണെ� അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ്‌ മൂലം റോഡ്‌ വികസനം മന്ദഗതിയിലായെ�ം ഇതിനെയൊക്കെ അതിജീവിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാ�മെ� സാബു എം. ജേക്കബ്‌ അറിയിച്ചു.

റോഡിന്‌ സ്ഥലം വിട്ടു തന്നിട്ടുള്ള മുഴുവനാളുകള്‍ �ം 2020-21 ഓടെ സ്ഥലത്‌റ്റിന്റെ വില നല്‌കാന്‍ കഴിയുമെ�ം അദ്ദേഹം പറഞ്ഞു. ഇതിനായി 39 കോടി രൂപയോളം കണ്ടെത്തേണ്ടതുണ്ടെന്നും ആദ്യ ഘട്ട തുക വിതരണം 2020 മാര്‍ച്ച്‌ മാസത്തില്‍ നല്‌�മെ� അദ്ദേഹം അറിയിച്ചു. മാസങ്ങള്‍ക്ക്‌ മുമ്പ്‌ അറ്റ�റ്റപ്പണികള്‍ നടത്തുന്നതിനായി അടച്ചിട്ട ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റ്‌ 2020 ജനൗവരി 5 മുതല്‍ തുറന്ന്‌ പ്രവര്‍ത്തി�ം. ഉപഭോക്താക്കള്‍ക്കായി ഗ്രേഡിങ്ങ്‌ സംവിധാനവും ഏര്‍പ്പെടുത്തും ഇതുപ്രകാരം ട്വന്റി20 യില്‍ സജീവമായി പ്രവര്‍ത്തി�ന്നവര്‍ക്ക്‌ 37 ശതമാനത്തി നി�ം 52 ശതമാനത്തിലധികം വില�റവില്‍ ഭക്ഷ്യവസ്‌തുകള്‍ വിതരണം ചെയ്യും.

2019 നവംബർ 12, ചൊവ്വാഴ്ച

ഫാത്തിമയുടെ മരണത്തിന് പിന്നില്‍ അധ്യാപകന്റെ പീഡനമെന്ന്

ഫാത്തിമയുടെ മരണത്തിന് പിന്നില്‍ അധ്യാപകന്റെ പീഡനമെന്ന് ഫോണ്‍ സന്ദേശം ; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍, മുഖ്യമന്ത്രിക്ക് പരാതി

കൊല്ലം : കൊല്ലം സ്വദേശിനിയായ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയ്ക്ക് കാരണം അധ്യാപകരുടെ പീഡനമെന്ന് ബന്ധുക്കള്‍. സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം. ഇതുസംബന്ധിച്ച ഫോണ്‍സന്ദേശം ഉള്ളതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഫാത്തിമയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
നവംബര്‍ 9-ാം തീയതിയാണ് മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ആത്മഹത്യാക്കുറിപ്പ് സ്വന്തം മൊബൈലിലെ സ്‌ക്രീന്‍ സേവറായി ഫാത്തിമ സേവ് ചെയ്തിരിക്കുകയായിരുന്നു.
ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി കൊല്ലം മേയര്‍ രാജേന്ദ്രബാബുവും കുടുംബസുഹൃത്ത് ഷൈനുമൊപ്പം ഫാത്തിമയുടെ സഹോദരി ഐഷാ ലത്തീഫ് ചെന്നൈ കോട്ടൂര്‍പുരം പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ പോലീസിന്റെ കൈവശമുള്ള ഫോണില്‍ നിന്ന് നിര്‍ണ്ണായകമായ ഈ തെളിവ് നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും ബന്ധുക്കള്‍ പങ്കുവെക്കുന്നു.
ജാതിവിവേചനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഫാത്തിമയെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് മുഖ്യമന്ത്രിയെ കണ്ട പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. വിഷയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാത്തിമയുടെ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam

കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം

സ്‌കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; മുന്‍ എം എല്‍ എയുടെ ഡ്രൈവര്‍ അറസ്റ്റില്‍


കൊല്ലം:) സ്‌കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ മുന്‍ എം എല്‍ എയുടെ ഡ്രൈവര്‍ അറസ്റ്റില്‍. മുന്‍ എം എല്‍ എ പുനലൂര്‍ മധുവിന്റെ ഡ്രൈവര്‍ വിഷ്ണു പ്രസാദിനെയാണ് നാട്ടുകാര്‍ പിടിച്ച്‌ അഞ്ചല്‍ പോലീസിനെ ഏല്‍പ്പിച്ചത്. കൊല്ലം അഞ്ചലില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

മണിയാര്‍ സ്വദേശിയാണ് വിഷ്ണു പ്രസാദ്. അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ഡി വി യു പി സ്‌കൂളിന് മുന്‍വശത്താണ് സംഭവം. വിഷ്ണു പ്രസാദിനെ സമാനരീതിയില്‍ ഇതിന് മുമ്ബും പിടികൂടിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.

2019 മേയ് 17, വെള്ളിയാഴ്‌ച

പുതിയ ജീവിതവുമായി കുഞ്ഞുമാലാഖ നാട്ടിലേക്കു മടങ്ങി






കൊച്ചി: പുതിയ ജീവിതവുമായി കുഞ്ഞുമാലാഖ നാട്ടിലേക്ക്‌ മടങ്ങി. മലപ്പുറം എടക്കര സ്വദേശികളുടെ കുഞ്ഞാണ്‌ വിജയകരമായ ഹൃദ്‌രോഗ ചികിത്സയ്‌ക്കുശേഷം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടിലേക്ക്‌ മടങ്ങിയത്‌. കഴിഞ്ഞ 8-ാം തീയതിയാണ്‌ കുഞ്ഞ്‌ എടക്കര പ്രശാന്തി ഹോസ്‌പിറ്റലില്‍ ജനിച്ചത്‌. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ സംശയം തോന്നിയതിനെതുടര്‍ന്ന്‌ അന്നുതന്നെ പെരിന്തല്‍മണ്ണ കിംസ്‌ അല്‍ഷിഫ ആശുപത്രിയിലേക്കും ഗുരുതരമായ ഹൃദ്‌രോഗം ആണെന്ന്‌ പരിശോധനയില്‍ വ്യക്തമായപ്പോള്‍ ഉടനെതന്നെ എറണാകുളം ലിസി ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. കുട്ടിക്ക്‌ ഹൃദയത്തിന്റെ വലത്തെ അറയില്‍ നിന്നും ശ്വാസകോശത്തിലേക്ക്‌ രക്തം എത്തിക്കുന്ന വാല്‍വും രക്തക്കുഴലും ഇല്ലായിരുന്നു. കൂടാതെ ഹൃദയത്തിന്റെ താഴത്തെ അറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവും ഉണ്ടായിരുന്നു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ്‌ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക്‌ പൂര്‍ണ്ണമായും സൗജന്യമായി ലിസി ആശുപത്രിയില്‍ ചികിത്സ ഒരുക്കിയത്‌. രക്തത്തിലെ ഓക്‌സിജന്റെ അളവ്‌ ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന്‌ ജനിച്ചതിന്റെ തൊട്ടടുത്ത ദിവസമായ വ്യാഴാഴ്‌ചതന്നെ അടിയന്തരമായി ഹൃദ്‌രോഗ ചികിത്സയ്‌ക്ക്‌ വിധേയമാക്കുകയായിരുന്നു. ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്റ്റെന്റ്‌ ഉപയോഗിച്ച്‌ വികസിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഒരുദിവസം മാത്രം പ്രായമുള്ള കുട്ടിയില്‍ ഈ ചികിത്സ വലിയ വെല്ലുവിളിയായിരുന്നെന്നും ഇനി ആറുമാസങ്ങള്‍ക്കുശേഷം രണ്ടാംഘട്ട സര്‍ജറി നടത്തുമെന്നും ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോ. എഡ്‌വിന്‍ ഫ്രാന്‍സിസ്‌ പറഞ്ഞു. ഡോ. തോമസ്‌ മാത്യു, ഡോ. വി. ബിജേഷ്‌, ഡോ. ജെസന്‍ ഹെന്‍ട്രി എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായിരുന്നു.
കേക്ക്‌ മുറിച്ച്‌ സന്തോഷം പങ്കിട്ടാണ്‌ കുട്ടിയെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്‌. ഡയറക്‌ടര്‍ ഫാ. തോമസ്‌ വൈക്കത്തുപറമ്പില്‍, അസി. ഡയറക്‌ടര്‍ ഫാ. ജെറി ഞാളിയത്ത്‌, ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ്‌ എബ്രഹാം തുടങ്ങിയവരും ആശുപത്രി ജീവനക്കാരും സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു

2018 ജൂൺ 4, തിങ്കളാഴ്‌ച

COAI expresses its deep concern over allegation of defamation by Reliance Jio


COAI expresses its deep concern over allegation of defamation by Reliance Jio

New Delhi, 3rd June 2018: COAI, the apex industry association representing the country’s major Telecom, Internet, Technology & Digital Services companies, expressed deep concerns over the allegations levied by Reliance Jio Infocomm, where it has accused the industry body of using disparaging remarks. COAI maintains that the allegations are patently misconceived as all communications were issued in good faith and in furtherance of its duty as an industry association, inter alia, to call attention to regulatory decisions that are detrimental to the growth and development of the telecom sector and to seek intervention of the Regulator.

“It is disappointing that one of our members has chosen to take legal action against the association. We believe the allegations are without merit and we intend to defend ourselves vigorously. COAI is well within its rights to hold and voice its views on regulatory and policy issues. The matter is currently sub judice and we are in the process of considering and evaluating our legal options.” said Rajan S. Mathews, Director General, COAI.

A clear, stable and predictable policy environment is the foremost requirement of anyregulatory regime that fosters industry growth and customer services. We hope that the legal authorities will take a more balanced view on this issue which may be impacting the relationship of the member and the association and also the entire industry.

About COAI:
Constituted in 1995 as a registered, non-governmental society. COAI’s vision is to establish India as the global leader of innovative mobile communications infrastructure, products and services and achieving a national teledensity of 100%, including broadband. The association is also dedicated to the advancement of modern communication and towards delivering the benefits of innovative and affordable mobile communication services to the people of India. 
W: www.coai.in; Facebook & Twitter: @ConnectCOAI

For Further Details, Please Contact:
Vikas Kumar: 9811054648/ 7290055909, vkumar@coai.in
Anshuman Dutta: 9971553969, anshuman.gunjan@adfactorspr.com
Animesh Biswas: 9891789639, animesh.biswas@adfactorspr.com

മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സഹായഹസ്തമേകാന്‍ മറൈന്‍ ആംബുലന്‍സ്


മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സഹായഹസ്തമേകാന്‍ 
മറൈന്‍ ആംബുലന്‍സ് 
കൊച്ചി: കടലില്‍ അപകടത്തില്‍പ്പെടുകയോ അസുഖം ഭാധിക്കുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള മൂന്ന് മറൈന്‍ ആംബുലന്‍സ് നിര്‍മ്മിക്കുവാന്‍ കൊച്ചി കപ്പല്‍ശാല സംസ്ഥാന സര്‍ക്കാരുമായി ധാരണയായി. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കിടേശപതിയും കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ എന്‍.വി സുരേഷും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 
22.5 മീറ്റര്‍ നീളവും 5.99 മീറ്റര്‍ വലിപ്പവുമുള്ള കപ്പലിന് 14 നോട്ടിക്കല്‍ വേഗതയുമുണ്ട്. കൊച്ചി കപ്പല്‍ശാലയുടെ ഇന്‍-ഹൗസ് ഡിസൈന്‍ ഡിപ്പാര്‍ട്മെന്‍റില്‍ ആധുനിക രീതിയില്‍ രൂപകല്പന ചെയ്യുന്ന ആംബുലന്‍സ് കൂടുതല്‍ ഇന്ധന ക്ഷമതയുള്ളതായിരിക്കും. വളരെ ഭാരക്കുറവുള്ള ബോട്ടുകളായതിനാല്‍ രൂപകല്പന ചെയ്തപ്പോള്‍ യാര്‍ഡിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ഐ.ആര്‍.എസ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നിര്‍മ്മിക്കുന്ന ആംബുലന്‍സുകള്‍ക്ക് ഇരുവശവും വെള്ളത്തില്‍ നിന്ന് കരയിലേക്ക് രോഗിയെ വലിച്ചെടുക്കുവാന്‍ ഉതകുന്ന ഡെക്ക് ഫോള്‍ഡബില്‍ പ്ലാറ്റ്ഫോം ഉണ്ട്. 
ആംബുലന്‍സിന് 2 രോഗികളെയും പാരാമെഡിക്കല്‍ ജീവനക്കാരെയുമടക്കം 7 പേരെ വഹിക്കാന്‍ ശേഷി ഉണ്ടായിരിക്കും. പരിശോധന, നഴ്സിങ്ങ് റൂം, മെഡിക്കല്‍ ബെഡ്ഡുകള്‍, മോര്‍ച്ചറി ഫ്രീസ്സര്‍, റഫ്രിജറേറ്ററുകള്‍, മെഡിക്കല്‍ ലോക്കറുകള്‍ ഉള്‍പ്പടെയുള്ള പാരാമെഡിക്കല്‍ സംവിധാനങ്ങള്‍ ബോട്ടിലുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള ആംബുലസ് ഒഖി പോലുള്ള ദുരന്തങ്ങളില്‍ സഹായകമാകുമായിരുന്നു.
കൊച്ചി കപ്പല്‍ശാലയില്‍ ആന്‍റമാന്‍ നിക്കോബര്‍ ഭരണകൂടത്തിന്നു വേണ്ടി 4 യാത്രാകപ്പലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം  2355 കോടി രൂപയുടെ വരുമാനം കപ്പല്‍ശാലയ്ക്ക് നേടാന്‍ സാധിച്ചു

ചെറുമീനുകളെ പിടിക്കുന്നത് മത്സ്യമേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ

ചെറുമീനുകളെ പിടിക്കുന്നത് മത്സ്യമേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ 

മറ്റ് സംസ്ഥാനങ്ങളിലും ചെറുമീനുകളെ പിടിക്കുന്നത് തടയാനുള്ള നിയമം കൊണ്ട് വരണമെന്ന് മത്സ്യത്തൊഴിലാളികൾ 

കൊച്ചി: അനിയന്ത്രിതമായ രീതിയിൽ ചെറുമീനുകളെ പിടിക്കുന്നത്  കേരളത്തിന്റെ മത്സ്യമേഖലയിൽ കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം.  കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചെറുമീനുകൾ പിടിക്കപ്പെട്ടത് കിളിമീനിന്റേതാണ്. ഇത് കൊണ്ട് മാത്രം 221 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മത്സ്യമേഖലയ്ക്കുണ്ടായ നഷ്ടമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

ചെറുമീനുകളെ വൻതോതിൽ പിടിക്കുന്നത് മൂലം, മത്സ്യത്തിന്റെ മൊത്ത ലഭ്യത, ഉൽപാദനം, വംശസംഖ്യാവർദ്ധനവ്, പ്രജനനം എന്നിവ താളം തെറ്റുന്നതായും സിഎംഎഫ്ആർഐ പഠനം വ്യക്തമാക്കുന്നു. കേരളത്തിന്റെ മത്സ്യമേഖലയുടെ പുരഗതി ലക്ഷ്യമാക്കി പരിപാലന മാതൃകകൾ രൂപപ്പെടുത്തുന്നതിനുള്ള സിഎംഎഫ്ആർഐയുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പഠനം. സിഎംഎഫ്ആർഐയിൽ നടന്ന ഗുണഭോക്തൃ ശിൽപശാലയിൽ പദ്ധതിയുടെ മുഖ്യഗവേഷകനായ ഡോ ടി എം നജ്മുദ്ധീൻ പഠനഫലങ്ങൾ അവതരിപ്പിച്ചു. 

മത്സ്യത്തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, സമുദ്രഭക്ഷ്യോൽപ്പന്ന കയറ്റുമതി വിതരണക്കാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് ശിൽപശാലയിൽ സംബന്ധിച്ചത്. സിഎംഎഫ്ആർഐ കഴിഞ്ഞ വർഷം നടത്തിയ ഗവേഷണ ഫലങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു സംയുക്ത യോഗം. 

എൽ-നിനോയെ തുടർന്ന് കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ മത്തി കുറയാനുണ്ടായ കാരണമെന്ന് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. കാലാവസ്ഥാ പ്രതികൂലമായതിനാൽ മത്തിയുടെ പ്രജനനത്തിൽ കുറവ് വരികയും വളർച്ചയിൽ മുരടിപ്പ് സംഭവിക്കുകയും ചെയ്‌തെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞ വർഷം (2017) മുൻ വർഷത്തേക്കാൾ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണട്്. 176 ശതമാനമാണ് വർധനവ്. 

ചെറുമീനുകളെ പിടിക്കുന്നത് തടയുന്നതിന് കേരളത്തിന്റെ മാതൃകയിൽ മറ്റ് സംസ്ഥാനങ്ങളിലും നിയമം കൊണ്ട് വരണമെന്ന് മത്സ്യത്തൊഴിലാളികൾ ശിൽപശാലയിൽ ആവശ്യപ്പെട്ടു. അടിത്തട്ട് മത്സ്യങ്ങളുടെ പാലായന സ്വഭാവം സിഎംഎഫ്ആർഐ പഠനവിധേയമാക്കണം. ലഭ്യത കുറഞ്ഞുവരുന്ന പരവ പോലുള്ള മത്സ്യങ്ങളെക്കുറിച്ച് പ്രത്യേകമായി പഠനം നടത്തണം. മത്സ്യബന്ധന യാനങ്ങൾ അളവ് കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് സിഎംഎഫ്ആർഐ നേതൃത്വം നൽകകണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. 

മീൻപിടിത്തത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ദേശീയതലത്തിൽ ഒരുപോലെ നടത്തിയാൽ മാത്രമേ ഫലപ്രദമാകൂവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 

ഡോ ടി വി സത്യാനന്ദൻ, ഡോ കെ സുനിൽ മുഹമ്മദ്, ഡോ പി യു സക്കറിയ, ഡോ എൻ അശ്വതി, എസ് മഹേഷ്, ചാൾസ് ജോർജ്ജ്, ജോസഫ് സേവിയർ കളപ്പുരക്കൽ തുടങ്ങിയവർ സംസാരിച്ചു. ചർച്ചയിൽ ഡോ ശ്യാം എസ് സലീം മോഡറേറ്ററായിരുന്നു. 


കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി: സ്ത്രീകൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പ്

കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി:
സ്ത്രീകൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പ്

സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ മൂത്തകുന്നത്ത് കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി വിളവെടുത്തു 

കൊച്ചി: സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കടൽമുരിങ്ങ (ഓയിസ്റ്റർ), കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ മൂത്തകുന്നത്ത് വിവിധ കർഷക സംഘങ്ങളിലായി 40ഓളം സ്ത്രീകളാണ് കടൽമുരിങ്ങയും കല്ലുമ്മക്കായയും കൃഷി ചെയ്ത് മികവ് തെളിയിച്ചത്. 

കഴിഞ്ഞ നവംബറിൽ തുടങ്ങിയ കൃഷി ഏഴ് മാസത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തിയത്. അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മുള കൊണ്ട് നിർമ്മിച്ച 13 കൃഷിയിടങ്ങളിലാണ് കടൽമുരിങ്ങ (ഓയിസ്റ്റർ) കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 250-ഓളം കയറുകളിലായി നടത്തിയ കൃഷിയിൽ ഒന്നര ടൺവരെ കടൽമുരിങ്ങയാണ് ഓരോ യൂണിറ്റിൽ നിന്നും ലഭിച്ചത്. 13 യൂണിറ്റുകളിൽ നിന്നായി മൊത്തം 20-ഓളം ടൺ. അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മൂന്ന് കൃഷിയിടങ്ങളിലാണ് കല്ലുമ്മക്കായ വിത്ത് കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 100 വീതം കയറുകളിലാണ് കല്ലുമ്മക്കായ വിത്തുകൾ നിക്ഷേപിച്ചിരുന്നത്. ഓരോ യൂണിറ്റിൽ നിന്നും ഒന്നേക്കാൽ ടൺ വീതം കല്ലുമ്മക്കായയാണ് വിളവെടുത്തത്. മറ്റ് ജോലികൾക്ക് പുറമെയാണ് സത്രീകളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ കല്ലുമ്മക്കായ-കടൽ മുരിങ്ങ കൃഷിക്ക് മുന്നിട്ടിറങ്ങിയത്. 

സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. സിഎംഎഫ്ആർഐയിലെ മൊളസ്‌കൻ ഫിഷറീസ് ഡിവിഷനാണ് കൃഷിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരുന്നത്. വിളവെടുപ്പിന് ശേഷം സിഎംഎഫ്ആർഐ തന്നെ വികസിപ്പിച്ച ശാസത്രീയ ശുദ്ധീകരണ പ്രക്രിയക്ക് ശേഷമാണ് വിൽപന നടത്തുന്നത്. 

ചിലവ് കുറഞ്ഞ കൃഷി
തീറ്റ നൽകേണ്ടതില്ലെന്നതിനാൽ മത്സ്യകൃഷിയെ അപേക്ഷിച്ച് ചിലവ് കുറഞ്ഞതാണ് കല്ലുമ്മക്കായ, കടൽമുരിങ്ങ കൃഷി. കൃഷിയുടെ ആരംഭത്തിൽ മുളകൊണ്ടുള്ള കൃഷിയിടം ഒരുക്കാനും കൃഷിയിറക്കുന്നതിനുള്ള കയറുകളുമാണ് കടൽമുരിങ്ങ കൃഷിക്കുള്ള ചിലവ്. കൃഷിക്കായി വിത്ത് പ്രത്യേകം ശേഖരിക്കേണ്ട എന്നതാണ് കടൽമുരിങ്ങ കൃഷിയുടെ പ്രത്യേകത.  എന്നാൽ, വിത്തു ശേഖരിച്ചാണ് കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. ഒരു യൂണിറ്റിൽ കല്ലുമ്മക്കായ കൃഷിചെയ്യുന്നതിന് ഏകദേശം 125 കിലോ വിത്ത് ആവശ്യമായിവരും. കൃഷിയിറക്കിയതിന് ശേഷം മറ്റ് കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ പരിചരണവും ശ്രദ്ധയും മാത്രമേ കടൽമുരിങ്ങ-കല്ലുമ്മക്കായ കൃഷിയിൽ ആവശ്യമുള്ളൂവെന്ന പ്രത്യേകതയുമുണ്ട്. സ്വാഭാവികമായ ഒഴുക്കുള്ള ഉപ്പുജലാശയങ്ങളിലാണ് ഇവ കൃഷി ചെയ്യേണ്ടത്. അഴിമുഖങ്ങളോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളാണ് ഇതിന് ഏറ്റവും അഭികാമ്യം. 



പോഷക സമ്പുഷ്ടം 
ഏറെ ഔഷധമൂല്യമുള്ളതും കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടവുമാണ് കടൽ മുരിങ്ങയും കല്ലുമ്മക്കായയും. അത്യപൂർവമായ ധാതുലവണമായ സെലീനിയവും, സിങ്ക്, കാത്സ്യം, അയേൺ, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. 

സിഎംഎഫ്ആർഐയിൽ ലഭിക്കും 
പഞ്ചനക്ഷത്ര ഹോട്ടലുകളാണ് വിളവെടുത്ത് കടൽമുരിങ്ങയുടെയും കല്ലുമ്മക്കായയുടെയും പ്രധാന ഉപഭോക്താക്കൾ. എന്നാൽ, പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി ഇവ സിഎംഎഫ്ആർഐയിൽ ലഭ്യമാണ്. ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ ഇവയുടെ ഇറച്ചി സിഎംഎഫ്ആർഐയിലെ കാർഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രത്തിൽ (ആറ്റിക്) വിൽപന നടത്തുന്നത്.  കടൽ മുരിങ്ങ കിലോയ്ക്ക് 600 രൂപയും കല്ലുമ്മക്കായ കിലോയ്ക്ക് 660 രൂപയുമാണ് വില. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് 4നുമിടയിൽ വാങ്ങാം. ഫോൺ 0484 2394867 (എക്‌സ്റ്റൻഷൻ 406).  

2018 ഫെബ്രുവരി 4, ഞായറാഴ്‌ച

ബി എസ്‌ എന്‍ എല്‍ ടവറുകള്‍ പ്രത്യേക കമ്പനിയാക്കുന്നതിനെ ചെറുക്കുമെന്ന്‌


കൊച്ചി -ബിഎസ്‌എന്‍എലിന്റെ പ്രധാനഭാഗമായ ടവറുകള്‍ പ്രത്യേക കമ്പനിയാക്കി അടര്‍ത്തിമാറ്റാനുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന്‌ബിഎസ്‌എന്‍എല്‍ഇയു ഒമ്പതാം സംസ്ഥാനസമ്മേളനം. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്‌എന്‍എലിനെ തകര്‍ക്കാനും ഈ രംഗത്തെ സ്വകാര്യമുതലാളിമാരെ സഹായിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന്‌ സമ്മേളനം ചൂണ്ടിക്കാട്ടി.
കാലാവധി കഴിഞ്ഞ ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കുക, 24 സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനീക്കം പിന്‍വലിക്കുക, തൊഴിലാളികളുടെ വെട്ടിക്കുറച്ച ഇപിഎഫ്‌ വിഹിതം പുന:സ്ഥാപിക്കുക, നിര്‍ദ്ദിഷ്ട എഫ്‌ആര്‍ഡിഐ ബില്‍, പൊതുമേഖലാ ഓഹരിവില്‍പന, സര്‍ക്കാര്‍ ഭൂമിയുടെ വില്‍പന, എന്നിവ തടയുക, എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മോഡി സര്‍ക്കാരിന്‍െ ജനവിരുദ്ധ, ഫാസിസ്‌റ്റ്‌ നടപടികളെയും വര്‍ഗ്ഗീയതയെയും ചെറുക്കാന്‍ മതനിരപേക്ഷ, പുരോഗമന ശക്തികള്‍ നടത്തുന്ന പോരാട്ടത്തില്‍ അണിചേരാനും സമ്മേളനം തീരുമാനിച്ചു.
അവസാന ദിവസമായ ശനിയാഴ്‌ച സമ്മേളന സുവനീര്‍ യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി അഭിമന്യു പ്രകാശനം ചെയ്‌തു. മുന്‍ സര്‍ക്കിള്‍ സെക്രട്ടറി കെ മോഹനന്‍ ഏറ്റുവാങ്ങി. പ്രതിനിധി ചര്‍ച്ചയ്‌ക്‌ പി അഭിമന്യുവും കെ മോഹനനും മറുപടി നല്‍കി.
ബിഎസ്‌എന്‍എല്‍ഇയു സംസ്ഥാന ഭാരവഹികളായി പി മനോഹരന്‍ (പ്രസിഡന്റ്‌), സി സന്തോഷ്‌കുമാര്‍ (സെക്രട്ടറി) എന്നിവരെ എറണാകുളത്ത്‌ സമാപിച്ച ഒമ്പതാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
മറ്റ്‌ ഭാരവാഹികള്‍: പി ഗോപകുമാര്‍, വി ഭാഗ്യലക്ഷ്‌മി, പൊന്നമ്മ തങ്കന്‍, എ പുരുഷോത്തമന്‍, കെ വി പ്രേംകുമാര്‍ (വൈസ്‌ പ്രസിഡന്റുമാര്‍), കെ എന്‍ ജ്യോതിലക്ഷ്‌മി, കെ മോഹനന്‍, പി ആര്‍ പരമേശ്വരന്‍, മധുകുമാര്‍ കെ പി, പി ടി ഗോപാലകൃഷ്‌്‌ണന്‍ (അസിസ്‌റ്റന്റ്‌ സെക്രട്ടറിമാര്‍), ആര്‍ രാജേഷ്‌കുമാര്‍ (ട്രഷറര്‍), കെ എസ്‌ അജികുമാര്‍ (അസിസ്‌റ്റന്റ്‌ ട്രഷറര്‍), ജി ഗോപകുമാര്‍, യു എസ്‌ കൃഷ്‌ണന്‍കുട്ടി, എ ബാലകൃഷ്‌ണന്‍, കെ വി രമാദേവി, പി സുരേന്ദ്രന്‍, കൃഷ്‌ണകുമാര്‍ കെ സി, അഭിലാഷ്‌ ഡി (ഓര്‍ഗനൈസിങ്‌ സെക്രട്ടറിമാര്‍).

കടലറിവിന്റെ അറിയാക്കാഴ്‌ചകള്‍ തുറന്നിട്ട്‌ സിഎംഎഫ്‌ആര്‍ഐ







കൊച്ചി- ആഴിയറിവിന്റെ അറിയാക്കാഴ്‌ചകള്‍ തുറന്നിട്ട്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്‌.ആര്‍.ഐ.) ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. സിഎംഎഫ്‌ആര്‍ഐയുടെ 71-ാമത്‌ സ്ഥാപകദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തില്‍ കടലറിവിന്റെ അദ്‌ഭുതങ്ങളും സമുദ്രജൈവവൈവിധ്യങ്ങളുടെ വിസ്‌മയങ്ങളും കാണാന്‍ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും വന്‍തിരക്കായിരുന്നു. കൗതുകമുണര്‍ത്തുന്നതും വിജ്ഞാനപ്രദവുമായ കാഴചകളും അറിവുകളുമാണ്‌ സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ അനാവരണം ചെയ്‌തത്‌.

വിലകൂടിയ മുത്തുകളും, മുത്തുചിപ്പി കൃഷി ചെയ്‌ത്‌ അവ വേര്‍തിരിച്ചെടുക്കുന്ന രീതികളും പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സിഎംഎഫ്‌ആര്‍ഐയിലെ കക്കവര്‍ഗ്ഗ ഗവേഷണ വിഭാഗം കൃഷി ചെയ്‌ത്‌ വേര്‍തിരിച്ചെടുത്ത, ഒരു ഗ്രാമിന്‌ 1500 രൂപ വരെ വിലയുള്ള മുത്തുകളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. അവയുടെ വില്‍പനയുമുണ്ടായിരുന്നു. സിഎംഎഫ്‌ആര്‍ഐയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ്‌ പ്രദര്‍ശനം നടന്നത്‌. ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, വിവിധയിനം സ്രാവുകള്‍ തുടങ്ങി 54 ഇനം അടിത്തട്ട്‌ മത്സ്യങ്ങളും 52 ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീന്‍-ഞെണ്ട്‌ വര്‍ഗ്ഗങ്ങളും പ്രദര്‍ശനത്തില്‍ കാഴ്‌ചക്കാരെ ആകര്‍ഷിച്ചു. സമുദ്ര ജൈവവൈവിധ്യ മ്യൂസിയത്തില്‍ ഒരുക്കിയ കടല്‍പശു, കടല്‍വെള്ളരി, കടല്‍ക്കുതിര, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്‌ എന്നിവ കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി.

മീനുകളുടെ വയസ്സ്‌ കണ്ടെത്തുന്നതിന്‌ വേണ്ടിയുള്ള പരീക്ഷണ ശാല സന്ദര്‍ശകര്‍ക്ക്‌ വേറിട്ട അനുഭവമായിരുന്നു. മീനുകളുടെ പ്രായം തിട്ടപ്പെട്ടുത്തുന്നതിന്റെ വിവിധ പ്രവര്‍ത്തനങ്ങളും അതിനുപയോഗിക്കുന്ന ഉപകരണങ്ങളും ഗവേഷകര്‍ പൊതുജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി. ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന്‌ പിടിക്കപ്പെടുന്ന മത്തിയുടെ ശരാശരി പ്രായം ഒരു വയസ്സില്‍ താഴെയും അയലയുടേത്‌ ഒരുവര്‍ഷവുമാണ്‌ പഠനത്തില്‍ കണ്ടെത്താനായതെന്ന്‌ ശാസ്‌ത്രസംഘം വിശദീകരിച്ചു.

സി.എം.എഫ്‌.ആര്‍.ഐ.യിലെ സമുദ്രമത്സ്യകൃഷി വിഭാഗം ഒരുക്കിയ വിവിധ മത്സ്യകൃഷിരീതികളുടെ മാതൃകകള്‍ ആളുകളെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. അക്വാപോണിക്‌സ്‌, കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി എന്നിവയുടെ മാതൃകകള്‍ക്ക്‌ പുറമെ, കുറഞ്ഞ തോതില്‍ മാത്രം ജലം ഉപയോഗിച്ച്‌ ചെയ്യാവുന്ന നൂതന ജലകൃഷി സംവിധാനമായ റീസര്‍ക്കുലേറ്റിംഗ്‌ അക്വാകള്‍ച്ചര്‍ സിസ്റ്റത്തിന്റെ (റാസ്‌) പ്രവര്‍ത്തന മാതൃക വിദ്യാര്‍ത്ഥികളെയടക്കം ആകര്‍ഷിച്ചു.

കൂടാതെ, കടല്‍ വെള്ളത്തിന്‌ നിറം നല്‍കുന്ന സൂക്ഷ്‌മ ആല്‍ഗകള്‍, കടലിലെ വര്‍ണമത്സ്യങ്ങളുടെ ശേഖരമായ മറൈന്‍ അക്വേറിയം എന്നിവയും സന്ദര്‍ശകരുടെ മനം കവര്‍ന്നു. സി.എം.എഫ.ആര്‍.ഐ. വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ച ആറ്റിക്‌, ഹാച്ചറി, വിവിധ ലബോറട്ടറികള്‍ എന്നിവിടങ്ങളിലും സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടു. വിവിധയിനം കണ്ടല്‍ച്ചെടികള്‍, കടല്‍പ്പായലുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും കടലില്‍ പ്ലാസ്റ്റിക്‌ മാലിന്യം അടിഞ്ഞുകൂടുന്നതിന്റെ പ്ര്‌ത്യാഘാതങ്ങള്‍ വിവരിക്കുന്ന സ്റ്റാളുകളുമുണ്ടായിരുന്നു.

കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയില്‍ ഏതൊക്കെ രീതിയില്‍ ബാധിക്കുന്നുവെന്നത്‌ വിശദീകരിക്കുന്നതായിരുന്നു സിഎംഎഫ്‌ആര്‍ഐയിലെ നാഷണല്‍ ഇന്നൊവേഷന്‍സ്‌ ഓണ്‍ ക്ലൈമറ്റ്‌ റെസിലിയന്റ്‌ അഗ്രികള്‍ച്ചര്‍ (നിക്ര) പദ്ധതിയുടെ സ്റ്റാള്‍. കാലാവസ്ഥാ വ്യിതനായനം കാരണമായി സമുദ്രജല ഊഷ്‌മാവ്‌ വര്‍ധിച്ചതും മത്സ്യങ്ങളുടെ പ്രജനന-ആവാസവ്യവസ്ഥകളില്‍ വന്ന മാറ്റവും മീനുകളുടെ പാലായനവും സിഎംഎഫ്‌ആര്‍ഐയിലെ നിക്ര ഗവേഷണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ സന്ദര്‍ശകരോട്‌ വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന പദ്ധതിയാണ്‌ നിക്ര.

2018 ജനുവരി 4, വ്യാഴാഴ്‌ച

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ 30 മിനിറ്റിനുളളില്‍ സേവനം



കൊച്ചി: എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ വാഹന ഉടമകള്‍ക്കും ലൈസന്‍സ് ഉടമകള്‍ക്കും നേരിട്ട് വരുന്നവര്‍ക്കും 30 മിനിറ്റിനുളളില്‍ സേവനം നല്‍കി വരുന്നു.
ലൈസന്‍സ് സംബന്ധിച്ചും രജിസ്റ്റ്രേഷന്‍ സംബന്ധിച്ചുമുള്ള സേവനങ്ങളാണ് മുപ്പത് മിനിറ്റിനുള്ളില്‍ നല്കുന്നത്. ലൈസന്‍സ് പുതുക്കല്‍, ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, അഡ്രസ് മാറ്റുക, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഹസാഡഡ് ലൈസന്‍സ് ചേര്‍ക്കുക എന്നിവ സംബന്ധിച്ച സേവനങ്ങളും പ്രൈവറ്റ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുക, എല്ലാ വാഹനങ്ങളുടെയും ഹൈപ്പോത്തിക്കേഷന്‍ ചേര്‍ക്കല്‍, രജിസ്‌ട്രേഷന്‍ രേഖകളുടെ കോപ്പി, ഓട്ടോറിക്ഷയുടെടെയും, ടാക്‌സി വാഹനങ്ങളുടെയും പെര്‍മിറ്റ് പുതുക്കല്‍, ഉടമസ്ഥന്റെ അഡ്രസ് മാറ്റുക തുടങ്ങിയ സേവനങ്ങളും ഇതിലുള്‍പ്പെടുന്നു. വാഹന ഉടമകള്‍ ഈ സര്‍വ്വീസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എറണാകുളം ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു

2017 നവംബർ 29, ബുധനാഴ്‌ച

വരിക്കാര്‍ക്ക്‌ നേട്ടങ്ങള്‍ ഉറപ്പുനല്‍കി വോഡഫോണിന്റെ പുതിയ റെഡ്‌ ടുഗഥര്‍



കൊച്ചി: ഒന്നിക്കുന്നത്‌ നല്ലതാണ്‌, പ്രത്യേകിച്ച്‌ വോഡഫോണ്‍ പോസ്റ്റ്‌ പെയ്‌ഡ്‌ ആണെങ്കില്‍. ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഇന്ത്യ പോസ്റ്റ്‌ പെയ്‌ഡ്‌ വരിക്കാര്‍ക്കായി `റെഡ്‌ ടുഗഥര്‍' എന്നൊരു പ്ലാന്‍ പ്രഖ്യാപിച്ചു. സവിശേഷവും, സൗകര്യപ്രദമായ ഫീച്ചര്‍ ഉപഭോക്താക്കളെ തങ്ങളുടെ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനില്‍ ഒന്നിച്ചു വരാനും വരിക്കാര്‍ക്ക്‌ ഗ്രൂപ്പിന്റെ മൊത്തം പ്രതിമാസ വാടകയില്‍ 20 ശതമാനം ലാഭവും, 20 ജിബി അധിക ഡാറ്റയും ഉറപ്പു ലഭിക്കുമെന്നതാണ്‌ നൂതനമായ പ്ലാനിന്റെ സവിശേഷത.

കൂടാതെ റെഡ്‌ ടുഗഥര്‍ വരിക്കാര്‍ക്ക്‌ ഗ്രൂപ്പിന്റെ മൊത്തം പേയ്‌മെന്റ്‌ ഒരു ബില്ലില്‍ ഒറ്റ തവണയായി അടയ്‌ക്കാനുള്ള സൗകര്യവുമുണ്ട്‌. റെഡ്‌ ടുഗഥര്‍ കുടുംബാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. വരിക്കാര്‍ക്ക്‌ കൂട്ടുകാരെയും/ഡിവൈസുകളും ഈ പ്ലാനില്‍ ഉള്‍പ്പെടുത്താം. റെഡിന്റെ അടിസ്ഥാന പ്ലാനായ 399 രൂപ മുതലുള്ള ഏത്‌ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനിലും ഈ ആനുകൂല്യങ്ങള്‍ നേടാം.

റെഡ്‌ ടുഗഥറിനു കീഴിലുള്ള ഓരോ വരിക്കാര്‍ക്കും അവരവരുടെ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനിന്‌ അനുസരിച്ചുള്ള നേട്ടങ്ങള്‍ ലഭിക്കും.

തങ്ങളുടെ വരിക്കാര്‍ക്ക്‌ പരമാവധി ലാഭം ഉറപ്പുനല്‍കുന്ന പ്രയോജനകരമായ പ്രൊപ്പോസ്സിഷനാണ്‌ റെഡ്‌ ടുഗഥറെന്നും വോഡഫോണിന്റെ ഈയിടെ അവതരിപ്പിച്ച റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനുകള്‍കളില്‍ മാത്രം ലഭ്യമായ റെഡ്‌ ടുഗഥര്‍, വോഡഫോണ്‍ റെഡിനെ ഇന്ത്യയിലെ ഏറ്റവും മികച്ച പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാന്‍ എന്ന സ്ഥാനത്തെ കൂടുതല്‍ കരുത്തുളളതാക്കുകയും ചെയ്യുന്നുവെന്ന്‌ റെഡ്‌ ടുഗഥര്‍ അവതരണത്തെ കുറിച്ച്‌ സംസാരിക്കവെ വോഡാഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ അവ്‌നീഷ്‌ ഖോസ്‌ല പറഞ്ഞു.

ഇന്ത്യയില്‍ എവിടെ നിന്നും എവിടേക്കും വിളിക്കുന്നതിന്‌ വരിക്കാരില്‍ നിന്നും ചാര്‍ജൊന്നും ഈടാക്കില്ല. ദേശീയ റോമിങ്‌ തീര്‍ത്തും സൗജന്യമായിരിക്കും. വരിക്കാര്‍ക്ക്‌ അവര്‍ ഉപയോഗിക്കാത്ത ഡാറ്റ ഒരിക്കലും നഷ്‌ടമാകില്ല. ഡാറ്റ റോള്‍ ഓവര്‍ സൗകര്യത്തിലൂടെ 200 ജിബി ഡാറ്റവരെ ക്യാരി ഫോര്‍വേര്‍ഡ്‌ ചെയ്യാം. നെറ്റ്‌ഫ്‌ളിക്‌സ്‌, വോഡഫോണ്‍ പ്ലേ, മാഗ്‌സ്റ്റര്‍ എന്നിവ കൂടി ലഭിക്കുന്നതിനാല്‍ 12 മാസംവരെ വിനോദങ്ങളും ആസ്വദിക്കാം. വരിക്കാരുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ റെഡ്‌ ഷീല്‍ഡിന്റെ സഹായത്താല്‍ സംരക്ഷിക്കപ്പെടുന്നു. മോഷണം, കേടു വരിക തുടങ്ങിയവയില്‍ നിന്നും ഹാന്‍ഡ്‌സെറ്റിനെ സംരക്ഷിക്കുന്ന ഫീച്ചറാണ്‌ റെഡ്‌ ഷീല്‍ഡ്‌, എന്നീ ഫീച്ചറുകള്‍ റെഡ്‌ ടുഗഥറിനു പുറമേ പുതിയ വോഡഫോണ്‍ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനുകള്‍ ഉറപ്പു നല്‍കുന്നു.