2020, ജൂലൈ 3, വെള്ളിയാഴ്‌ച

വെള്ളാപ്പള്ളിയെ ഇന്ന് ചോദ്യം ചെയ്യും




കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെ
ള്ളാപ്പള്ളി നടേശന്റെ സഹായി കെ.എല്‍. അശോകന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ബുധനാഴ്ച തുടങ്ങിയ മൊഴിയെടുക്കല്‍ വ്യാഴാഴ്ചയോടെയാണ് പൂര്‍ത്തിയായത്. ഇന്ന് വെള്ളാപ്പള്ളിയെ മാരാരിക്കുളം സി.ഐ എസ്. രാജേഷിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യും. ദുരൂഹ സാഹചര്യത്തിലുള്ള മഹേശന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച ദേശീയപാത കണിച്ചുകുളങ്ങര കവല മുതല്‍ പൊക്ലാശേരിയിലെ മഹേശന്റെ വീടുവരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഫോട്ടോയും നിലവിളക്കുംവെച്ച്‌ പ്രാര്‍ഥന നടത്തി. മഹേശന്‍ 15 കോടി ക്രമക്കേട് നടത്തിയാല്‍ ആ പണം എവിടെ, അക്കൗണ്ടിലോ വീട്ടിലോ പൈസ ഉണ്ടാവേണ്ടേ, തുഷാര്‍ പറയുന്ന 15 കോടി എവിടെനിന്ന് വന്നു, അടുത്തിടെ കോളജുകളിലും സ്‌കൂളുകളിലുമായി 50 നിയമനങ്ങള്‍ നടത്തിയതിലുള്ള കോഴപ്പണം എവിടെയാണുള്ളതെന്നതടക്കം പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് മഹേശന്റെ അനന്തരവന്‍ പറഞ്ഞു. 
കണിച്ചുകുളങ്ങര-ചേര്‍ത്തല യൂനിയനുകളില്‍നിന്നായി ഒരു കോടി മൂന്നര ലക്ഷം രൂപ 23 വ്യാജ ഗ്രൂപ്പുകളുണ്ടാക്കി തട്ടാന്‍ മഹേശന്‍ ശ്രമിച്ചിരുന്നതായും ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സാമ്ബത്തിക ക്രമക്കേടില്‍ നിന്നൊഴിയാനാണ് മഹേശന്‍ ശ്രമിച്ചെതെന്നും അത് നടക്കാതെ വന്നപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, മഹേശന്‍ ഒരുരൂപയുടെ പോലും ക്രമക്കേട് നടത്തിയിട്ടില്ലെന്നാണ് മാധ്യമങ്ങളോട് വെള്ളാപ്പള്ളി പറഞ്ഞത്. ജൂണ്‍ 24നാണ് മഹേശനെ യൂനിയന്‍ ഓഫിസില്‍ സെക്രട്ടറിയുടെ കാബിനിലുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ