2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

പ്രാദേശിക ആവശ്യങ്ങളോടും സംസ്‌കാരങ്ങളോടും സമന്വയിച്ചു വേണം നിര്‍മാണം




കൊച്ചി:പ്രാദേശിക ആവശ്യങ്ങളോടും പ്രാദേശിക സംസ്‌കാരങ്ങളോടും സമന്വയിച്ചു വേണം നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന്ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍  ഇന്റീരിയല്‍ ഡിസൈനേഴ്‌സ് (iiid) സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിഷന്‍ 2020 ഉച്ചകോടി. ഡിസൈന്‍ സ്‌കൂളുകളുടെ  പഠനരീതി  ആവശ്യങ്ങള്‍ മനസിലാക്കിയും സമൂഹത്തിലേക്ക്  ഇറങ്ങിച്ചെന്നുമാകണം. വ്യവസായവും  ഡിസൈനര്‍ സഹകരണവും തടസമില്ലാത്തും കൂടുതല്‍ സംയോജിതവുമാകണം. ഡിസൈന്‍ ഇന്‍ഡസ്ട്രി  കൂടുതല്‍ സാങ്കേതികമായി സജ്ജീകരിക്കേണ്ടതുണ്ട്. അതിനായി ഡിസൈന്‍ സ്‌കൂളുകള്‍ സമൂത്തിലേക്ക് ഇറങ്ങി വസ്തുതകള്‍ മനസിലാക്കി  അതിനനുസൃതമായ നിര്‍മാണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സമ്മിറ്റ് വിലയിരുത്തി.

വിഷന്‍ സമ്മിറ്റ് 2020ല്‍ നീരജ്ഷാ, വിവേക് ഗുപ്ത, ജയന്തി നേതാ സലിഗന്‍ (jayanthi Neda saligan),  അനീഷ് ബജാജ്, രവി ഹസ്ര, ചിരഞ്ജീവ് ലെങ്കാഡ്, സഞ്ജയ് അഗര്‍വാള്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു.  ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഐഐഐഡി ദേശീയ പ്രസിഡന്റ് മലയാളിയായ ജബീന്‍ സക്കറിയാസ് സ്ഥാനമേറ്റു.  ഡിസൈന്‍  എന്ന പ്രക്രിയ മാറ്റത്തിനു വേണ്ടിയുള്ളതാണെന്ന് ജബീന്‍ സക്കറിയാസ് പറഞ്ഞു.  ആഗോള താപനത്തിന്റെയും തൊഴില്‍രാഹിത്യത്തിന്റെയും കാലത്ത് ഉചിതമായ ഡിസൈന്‍ വേണമെന്നും അത് മാറ്റത്തിന്റെ ചാലക ശക്തിയാകുമെന്നും അവര്‍ പറഞ്ഞു.








ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍  ഇന്റീരിയല്‍ ഡിസൈനേഴ്‌സ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിഷന്‍ സമ്മിറ്റ്2020ല്‍ നീരജ്ഷാ സംസാരിക്കുന്നു. വിവേക് ഗുപ്ത, ജയന്തി നേതാ സലിഗന്‍,  അനീഷ് ബജാജ്, രവി ഹസ്ര, ചിരഞ്ജീവ് ലെങ്കാഡ്, സഞ്ജയ് അഗര്‍വാള്‍ എന്നിവര്‍ സമീപം.



ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍  ഇന്റീരിയല്‍ ഡിസൈനേഴ്‌സ് സമ്മേളനത്തില്‍ പൂനെയില്‍ നിന്നുള്ളവര്‍ ശിങ്കാരമേളത്തിനൊത്ത് പുതിയ പ്രസിഡന്റ് ജബീന്‍ സക്കറിയാസിനൊപ്പം ചുവടുവയ്ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ