2020, ജൂലൈ 18, ശനിയാഴ്‌ച

സ്വര്‍ണകടത്ത്‌ സംഘം ആദ്യം പരീക്ഷിച്ചത്‌ ഈന്തപ്പഴവും മിഠായിയും



സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന്‌ നയതന്ത്ര പാഴ്‌സലില്‍ ആദ്യം അയച്ചത്‌ എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ 'ടെസ്റ്റ്‌ ഡോസ്‌ പായ്‌ക്കറ്റ്‌' : പദ്ധതി വിജയിച്ചതോടെ പല തവണകളായി 200 കിലോയിലേറെ സ്വര്‍ണം : വെളിപ്പെടുത്തല്‍ കേട്ട്‌ അന്വേഷണ സംഘം ഞെട്ടി

: സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന്‌ നയതന്ത്ര പാഴ്‌സലില്‍ ആദ്യം അയച്ചത്‌ എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ 'ടെസ്റ്റ്‌ ഡോസ്‌ പായ്‌ക്കറ്റ്‌' . പദ്ധതി വിജയിച്ചതോടെ പല തവണകളായി 200 കിലോയിലേറെ സ്വര്‍ണം കേരളത്തിലേയ്‌ക്ക്‌ ഒഴുകി. വെളിപ്പെടുത്തല്‍ കേട്ട്‌ അന്വേഷണ സംഘം ഞെട്ടി. ജൂണില്‍ തന്നെ 3.5 കിലോഗ്രാം സ്വര്‍ണം കടത്തി. പിന്നീട്‌ 5 കിലോ, 7 കിലോ വീതം 2 തവണ. 2 തവണയായി മുഹമ്മദ്‌ ഷാഫിക്ക്‌ 42 കിലോ, 26 കിലോഗ്രാം എന്നിങ്ങനെ സ്വര്‍ണം കൊണ്ടുവന്നതായും കസ്റ്റംസിനു ലഭിച്ച മൊഴികളിലുണ്ട്‌. ഏറ്റവും കൂടുതല്‍ (30 കിലോ) സ്വര്‍ണം അയച്ച പാഴ്‌സലാണു കസ്റ്റംസ്‌ പിടികൂടിയത്‌. ഇതടക്കം ലോക്‌ഡൗണ്‍ കാലത്തയച്ച അവസാനത്തെ 3 പാഴ്‌സലുകളിലായി 70 കിലോ ആണു കടത്തിയത്‌. ഇങ്ങനെ ഇരുപതോളം തവണയായി 200 കിലോ സ്വര്‍ണം ആണു കടത്തിയത്‌. ഈ മൊഴി കസ്റ്റംസ്‌ പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

2014 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 3.5 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ കൂട്ടുപ്രതികളാണു കെ.ടി. റമീസും സന്ദീപ്‌ നായരും. നയതന്ത്ര ചാനല്‍ ഉപയോഗിക്കാനുള്ള ആശയം സന്ദീപിന്റേതാണ്‌. 2019 മേയിലാണ്‌ ആസൂത്രണം ആരംഭിച്ചത്‌. സന്ദീപും സരിത്തും നേരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്‌തിട്ടുണ്ട്‌. സരിത്‌ വഴിയാണു സ്വപ്‌നയെ പരിചയപ്പെടുന്നത്‌. സ്വപ്‌നയുടെ കോണ്‍സുലേറ്റ്‌ ബന്ധങ്ങള്‍ സംഘം ദുരുപയോഗിച്ചു. റമീസ്‌ വഴി ജലാല്‍ മുഹമ്മിലേക്കും ജലാല്‍ വഴി ദുബായിലുള്ള ഫൈസല്‍ ഫരീദിലേക്കും എത്തി. തിരുവനന്തപുരത്തെ ഫ്‌ലാറ്റുകളിലും ഹോട്ടല്‍ മുറികളിലുമാണു ആലോചനകള്‍ നടന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ