2021 ജൂൺ 1, ചൊവ്വാഴ്ച

ഭവന നിര്‍മ്മാണ സഹായ ഫണ്ട്‌ 195.82 കോടി കേരളം നഷ്ടപ്പെടുത്തി;

 



കേന്ദ്ര സര്‍ക്കാരിന്‍റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട്‌ 195.82 കോടി കേരളം നഷ്ടപ്പെടുത്തി; സി.എ.ജി റിപ്പോര്‍ട്ട്‌


ന്യൂഡല്‍ഹി : പ്രധാനമന്ത്രി ആവാസ്‌ യോജന പദ്ധതി നടപ്പാക്കുന്നതില്‍ കേരളത്തിന്‌ വീഴചയുണ്ടായതായി കണ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്‌. 195.82 കോടി രൂപയുടെ ധനസഹായമാണ്‌ സംസ്ഥാനം നഷ്ടപ്പെടുത്തിയതെന്ന്‌ സി.എ.ജി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

2019ല്‍ അവസാനിച്ച സാമ്‌ബത്തിക വര്‍ഷത്തെ സി.എ.ജി റിപ്പോര്‍ട്ടിലാണ്‌ ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌. കേരളത്തില്‍ 42,431 ഗുണഭോക്താക്കള്‍ക്ക്‌ വീടുകള്‍ നിര്‍മിച്ചു നല്‍കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്‌. എന്നാല്‍ സ്ഥിരം മുന്‍ഗണന ലിസ്റ്റിലേക്ക്‌ അര്‍ഹമായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ വീഴ്‌ച പറ്റി.
വീടുനിര്‍മാണത്തില്‍ വയോജനങ്ങളെയും ദുര്‍ബലരേയും സഹായിക്കുക, ഭൂമി ഇല്ലാത്തവര്‍ക്ക്‌ ഭൂമി കണ്ടെത്തുക, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്‌ക്കായി പദ്ധതികളെ സംയോജിപ്പിക്കുക എന്നിവ ഉറപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്തുകള്‍ പരാജയപ്പെട്ടതായും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കേരളത്തിലെ ആയിരം സമ്പന്നന്മാരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്‌

 



കേരളത്തിലെ ദളിത വിഭാഗത്തെക്കാള്‍ സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങള്‍ പിന്നാക്കമാണോ എന്നതാണ്‌ കാതലായ ചോദ്യം. അല്ല എന്നാണ്‌ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഉത്തരം. കേരളത്തിലെ ആയിരം സമ്‌ബന്നരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്‌. ഒരു ദളിതന്‍ പോലും ആ പട്ടികയില്‍ ഉണ്ടാകില്ല എന്നകാര്യം മറക്കരുത്‌; ഡോ.കെഎസ്‌ രാധാകൃഷ്‌ണന്റെ കുറിപ്പ്‌


കേരളത്തിലെ ദളിത വിഭാഗത്തെക്കാള്‍ സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങള്‍ പിന്നാക്കമല്ലെന്ന്‌ ഡോ കെഎസ്‌ രാധാകൃഷ്‌ണന്‍. കേരളത്തിലെ ആയിരം സമ്‌ബന്നരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്‌. ഒരു ദളിതന്‍ പോലും ആ പട്ടികയില്‍ ഉണ്ടാകില്ല എന്നകാര്യം മറക്കരുതെന്ന്‌ അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

കുറിപ്പ്‌ ഇങ്ങനെ

ഇന്ത്യയില്‍ ചിലയിടങ്ങളില്‍ മുസ്ലീം ജനവിഭാഗത്തിന്‍റെ സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ അവസ്ഥ ദളിത ജനവിഭാഗങ്ങളുടെ അവസ്ഥയെക്കാള്‍ പരിതാപകരമാണെന്ന്‌ സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. അവിടങ്ങളില്‍ മുസ്ലീം ജനതയുടെ പുരോഗതിക്കാവശ്യമായ ആശ്വാസ നടപടികള്‍ ഉണ്ടാകണമെന്ന്‌ കമ്മീഷന്‍ നിര്‍ദേശിച്ചു.
ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പാലൊളി മുഹമ്മദ്‌ കുട്ടി കമ്മീഷനാണ്‌ മുസ്ലീങ്ങള്‍ക്ക്‌ വിദ്യാഭ്യാസം നിര്‍വഹിക്കാനായി സാമ്‌ബത്തിക സഹായം നല്‍കണമെന്ന്‌ ശുപാര്‍ശ ചെയ്‌തത്‌. ആ ശുപാര്‍ശ നടപ്പിലാക്കിയപ്പോഴാണ്‌ 80:20 എന്ന അനുപാതത്തില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും വിദ്യാഭ്യാസത്തിനായി സാമ്‌ബത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചത്‌.
കേരളത്തിലെ ദളിത വിഭാഗത്തെക്കാള്‍ സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങള്‍ പിന്നാക്കമാണോ എന്നതാണ്‌ കാതലായ ചോദ്യം. അല്ല എന്നാണ്‌ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഉത്തരം. കേരളത്തിലെ ആയിരം സമ്‌ബന്നരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്‌.
ഒരു ദളിതന്‍ പോലും ആ പട്ടികയില്‍ ഉണ്ടാകില്ല എന്നകാര്യം മറക്കരുത്‌. എന്നിട്ടും മുസ്ലീങ്ങള്‍, സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തിയ പോലെ, ദളിതരെക്കാള്‍ പിന്നാക്കമാണെന്നും അവര്‍ക്ക്‌ വിദ്യാഭ്യാസത്തിനായി സാമ്‌ബത്തിക സഹായം നല്‍കണമെന്നും പാലൊളി കമ്മീഷന്‍ കണ്ടെത്തി എന്നത്‌ അതിശയകരം തന്നെ.
ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ദളിതന്‍ ഉപ്പും മുളകും മേടിക്കുമ്‌ബോള്‍ നല്‍കുന്ന നികുതിപ്പണമാണ്‌ പൊതുഖജനാവില്‍ എത്തുന്നത്‌. പൊതുപ്പണം അനര്‍ഹര്‍ക്ക്‌ വിതരണം നടത്തുന്നത്‌ പൊതുപ്പണം കൊള്ളയടിക്കുന്നത്തിന്‌ തുല്യമാണ്‌.
ഒരുവന്‍ അര്‍ഹിക്കുന്നത്‌ അവന്‌ കൊടുക്കാതിരിക്കുകയും അനര്‍ഹന്‌ കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസി ദൈവത്തിന്‍റെ മുന്നില്‍ കണക്ക്‌ പറയേണ്ടി വരും എന്ന ഖുര്‍ആന്‍ വാക്യം ഖുര്‍ആന്‍ വായിച്ചിട്ടുള്ള പാലൊളിക്ക്‌ ഓര്‍മ്മയുണ്ടാകും എന്നു കരുതാം.
കേരളത്തിലെ മറ്റേതൊരു ജനവിഭാഗവുമായി താരതമ്യം ചെയ്യുമ്‌ബോള്‍ സമ്‌ബന്നരായ മുസ്ലീങ്ങളെ കൂടുതല്‍ സമ്‌ബന്നരാക്കാനായി അങ്ങ്‌ നല്‍കിയ ശുപാര്‍ശ മുസ്ലീം പ്രീണനത്തിനു വേണ്ടിയാണെന്നു ഞാന്‍ ആക്ഷേപിക്കുന്നില്ല.
മതവിശ്വാസത്തില്‍ അങ്ങ്‌ മുസ്ലീമാണെങ്കിലും കമ്മ്യൂണിസ്റ്റായത്‌ കൊണ്ട്‌ അങ്ങ്‌ സെക്യുലറിസ്റ്റാണെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്ക്‌ താല്‌പര്യം.അതുപോലെ, മതത്തിന്റെ അടിസ്ഥാനത്തില്‍ ജോലി സംവരണം നല്‍കാന്‍ ഭരണഘടനയുടെ സമ്മതമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതാണ്‌.
ജാതി വ്യവസ്ഥയാണ്‌ ഹിന്ദുക്കളിലെ മഹാഭൂരിപക്ഷത്തിന്റേയും സാമൂഹിക സാമ്‌ബത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്‌ക്ക്‌ കാരണമെന്ന കണ്ടെത്തലാണ്‌ ജാതി സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ടായത്‌.
അറുന്നൂറ്‌ കൊല്ലം ഇന്ത്യ ഭരിച്ച ഇസ്ലാംമതവും ഇരുന്നൂറ്‌ കൊല്ലം ഭരണ ഭാരം നിര്‍വഹിച്ച ക്രിസ്‌തുമതവും പിന്നാക്കാവസ്ഥക്ക്‌ കാരണം ആണോ? 80:20 അനുപാതത്തിന്‍റെ അപ്പീല്‍ ഹര്‍ജിയുടെ പരിഗണനാ വേളയില്‍ ഇക്കാര്യവും പരിഗണനയ്‌ക്ക്‌ വരുമെന്ന്‌ പ്രതീക്ഷിക്കാം.
(ഡോ. കെ. എസ്‌. രാധാകൃഷ്‌ണന്‍)

സ്‌പുട്‌നിക്‌ ഢ വാക്‌സിന്‍! ഇന്ത്യയിലെത്തി;

 



റഷ്യ!യില്‍ നിന്നും സ്‌പുട്‌നിക്‌ ഢ വാക്‌സിന്‍! ഇന്ത്യയിലെത്തി; 30 ലക്ഷം ഡോസ്‌ എത്തിയത്‌ ഹൈദരാബാദില്‍, രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഇറക്കുമതി


ഹൈദരാബാദ്‌: റഷ്യയില്‍ നിന്നുള്ള സ്‌പുട്‌നിക്‌ ഢ വാക്‌സിന്‍ ഇന്ത്യയിലെത്തി. ഇന്ന്‌ പുലര്‍ച്ചെ 3.43 ഓടെ 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ്‌ ഹൈദരാബാദില്‍ എത്തിയത്‌. രാജ്യത്തേക്കുള്ള കൊവിഡ്‌ വാക്‌സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണിത്‌.

സ്‌പുട്‌നിക്‌ ഢ വാക്‌സിനുകള്‍ പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്യുകയും സംഭരിക്കലും ആവശ്യമാണ്‌. 20 ഡിഗ്രി സെല്‍ഷ്യസിലാണ്‌ വാക്‌സിന്‍ സൂക്ഷിക്കുകയെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. വാക്‌സിനുകളുടെ ഇറക്കുമതിയും കയറ്റി അയക്കലും സുഗമമായ നടത്തുന്നതിന്‌ ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന്‌ ഹൈദരാബാദ്‌ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത്‌ ബയോടെകിന്റെ കോവാക്‌സിനും ശേഷം ഇന്ത്യയില്‍ ആദ്യമായി വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചത്‌ സ്‌പുട്‌നിക്‌ വാക്‌സിനാണ്‌

ബിജെപിക്കെതിരെ കലാപത്തിന്‌ ആഹ്വാനം ചെയ്‌ത്‌ സിപിഎം

 ബിജെപിക്കെതിരെ കലാപത്തിന്‌ ആഹ്വാനം ചെയ്‌ത്‌ സിപിഎം നേതാവ്‌; ആയുധങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം



അഗര്‍ത്തല: ബിജെപിക്കെതിരെ പരസ്യമായി കലാപത്തിന്‌ ആഹ്വാനം ചെയ്‌ത്‌ സിപിഎം നേതാവ്‌. ത്രിപുരയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവും മുന്‍ ധനമന്ത്രിയുമായ ഭാനു ലാല്‍ സാഹയാണ്‌ ബിജെപിക്കെതിരെ കലാപം നടത്തണമെന്ന്‌ ത്രിപുരയിലെ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തത്‌. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ ഭാനു ലാല്‍ സാഹ വിദ്വേഷം പരത്തുന്ന പോസ്റ്റ്‌ പങ്കുവെച്ചത്‌.

ബിജെപിയെ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളും മണ്‍വെട്ടികളും വടികളും ഇരുമ്‌ബ്‌ ദണ്ഡുകളും തയ്യാറാക്കിയിരിക്കണമെന്ന്‌ ഭാനു ലാല്‍ സാഹ ആഹ്വാനം ചെയ്‌തു. ബാഹ്യശക്തികളെ നേരിടാന്‍ ജനങ്ങള്‍ ധൈര്യം സംഭരിക്കണം. ഇതിനായി സ്വയംപര്യാപ്‌തത കൈവരിക്കണമെന്നും സ്വയരക്ഷയ്‌ക്ക്‌ ആയുധങ്ങള്‍ കൈവശം വെയ്‌ക്കുന്നത്‌ ഒരിക്കലും കുറ്റകരമാകില്ലെന്നും ഭാനു ലാല്‍ പറഞ്ഞു.
ശക്തമായ പോരാട്ടം നടത്തിയാല്‍ ജീവനും സ്വത്തും സംരക്ഷിക്കപ്പെടണമെന്നില്ലെന്നാണ്‌ ഭാനു ലാല്‍ പറയുന്നത്‌. അതിനാല്‍ യുവാക്കള്‍ സജ്ജരായിരിക്കണം. ബിജെപിയെ ധൈര്യപൂര്‍വ്വം നേരിടാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം. ബിജെപിക്കെതിരായ പ്രക്ഷോഭത്തില്‍ അയല്‍ക്കാരെയും പങ്കാളികളാക്കി അതൊരു വന്‍ ജനകീയ പ്രക്ഷോഭമാക്കി മാറ്റണമെന്നും ഭാനു ലാല്‍ സാഹ ആഹ്വാനം ചെയ്‌തു. ത്രിപുരയിലെ ജനങ്ങളുടെ ജീവന്‌ ഭീഷണിയുണ്ടാകാന്‍ ഇടയുണ്ടെന്ന്‌ ആരോപിച്ചാണ്‌ സിപിഎം നേതാവ്‌ കലാപത്തിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

ഇപ്പോഴിതാ മറ്റൊരു വൈറസ്‌ ബാധ കൂടി




ബീജിംഗ്‌: കൊവിഡ്‌ മഹാമാരിയുടെ വ്യാപനം കാരണം ലോകം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ ഒരു കുറവുമില്ല. ഇപ്പോഴിതാ മറ്റൊരു വൈറസ്‌ ബാധ കൂടി കൊവിഡ്‌ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍നിന്ന്‌ കണ്ടെത്തിയിരിക്കുന്നു. എച്ച്‌10എന്‍3 ഇന്‍ഫ്‌ളുവന്‍സ എന്ന പ്രത്യേകതരം പക്ഷിപ്പനിയാണ്‌ ആദ്യമായി രാജ്യത്ത്‌ നിന്നും മനുഷ്യനില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.
രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവില്‍ ഒരു 41കാരനാണ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്‌. ലോകത്ത്‌ ആദ്യമായാണ്‌ പക്ഷിപ്പനി ഒരു മനുഷ്യന്‌ കണ്ടെത്തുന്നത്‌. ദേശീയ ആരോഗ്യ കമ്മിഷന്‍ (എന്‍.എച്ച്‌.സി) വിവരം സ്ഥിരീകരിച്ചു.
പനിയും മറ്റ്‌ അസുഖങ്ങളുമായി ഏപ്രില്‍ 28നാണ്‌ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മേയ്‌ 28നാണ്‌ പക്ഷിപ്പനിയാണ്‌ ബാധിച്ചതെന്ന്‌ കണ്ടെത്തിയത്‌. ഇദ്ദേഹത്തിന്റെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടതായും വൈകാതെ ആശുപത്രി വിടാനാകുമെന്നുമാണ്‌ വിവരം.
ചൈനയിലെ വളര്‍ത്ത്‌ താറാവുകളില്‍ 2012ലാണ്‌ രോഗം കണ്ടെത്തിയത്‌. ഇവ എലികളില്‍ അതീവ ഗുരുതരമാകാറുണ്ട്‌. വാത്തകള്‍, വളര്‍ത്തുനായ്‌ക്കള്‍ എന്നിവയിലും രോഗാണുക്കള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ആദ്യമാണ്‌. മനുഷ്യര്‍ക്ക്‌ രോഗം ഗുരുതരമാകാനുളള സാദ്ധ്യത കുറവാണ്‌. രോഗബാധിതനായ ആളുമായി സമ്‌ബര്‍ക്കം വന്നവരെ നിരീക്ഷിച്ചെങ്കിലും ഇവര്‍ക്ക്‌ രോഗമില്ല. അതിനാല്‍ പടര്‍ന്നുപിടിക്കില്ല എന്ന്‌ ആശങ്ക വേണ്ടെന്ന്‌ മെഡിക്കല്‍ വിദഗ്‌ദ്ധര്‍ പറയുന്നു.
മുന്‍പും പലതരം പക്ഷിപ്പനി വകഭേദങ്ങള്‍ ചൈനയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ അവ മനുഷ്യരില്‍ കണ്ടെത്തുക വിരളമാണ്‌. എച്ച്‌5എന്‍8 എന്ന ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ വകഭേദമാണ്‌ പക്ഷിപ്പനി എന്നറിയപ്പെടുന്നത്‌. ഇത്‌ പക്ഷികളെ വ്യാപകമായി കൊന്നൊടുക്കിയെങ്കിലും മനുഷ്യരില്‍ ബാധിച്ചിരുന്നില്ല. വളര്‍ത്തുപക്ഷികളെയാണ്‌ പ്രധാനമായും രോഗം ബാധിച്ചത്‌.

സ്വര്‍ണക്കടത്ത് കേസില്‍ അതീവ നിര്‍ണായക നീക്കവുമായി കസ്റ്റംസ്.

  ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാനുള്ള തീരുമാനമാണത്. 



കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഗള്‍ഫിലേക്ക് കടന്നിരുന്നു.


ഇതിന്റെ ഭാഗമായി യുഎഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോടിസ് അയച്ചു. നോടിസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. ആറുമാസം മുമ്ബാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ കസ്റ്റംസ് സമര്‍പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നല്‍കിയത്. ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്നു കണ്ടെത്തുന്നു. ഈ ബാഗ് കോണ്‍സല്‍ ജനറലിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗാണ്. അതിനാല്‍ തന്നെ ബാഗ് തുറക്കുന്നത് തടയാന്‍ അറ്റാഷയും കോണ്‍സുല്‍ ജനറലും കസ്റ്റംസിന്റെ മേല്‍ സമ്മര്‍ദം ചൊലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കം 24 ലോളം പേരെ പ്രതികളാക്കിയത്. നയതന്ത്ര ബാഗുവഴി വരുന്ന സ്വര്‍ണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. സ്വപ്നയും സരിത്തും സന്ദീപും ഇരുവര്‍ക്കും എതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.

ഇരുവര്‍ക്കുമുള്ള നയതന്ത്ര പരിരഷയും യുഎഇ സര്‍കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്ത് കസ്റ്റംസ് കേന്ദ്രസര്‍കാരിന്റെ അനുമതിയ്ക്കായി കാത്തുനില്‍ക്കുകയായിരുന്നു.

2021 മേയ് 22, ശനിയാഴ്‌ച

കോവിഡ് രോഗികൾക്കായി ‘ഓസ ഓട്ടോ ആംബുലൻസ്’ സേവനം

 




 കൊച്ചി : കോവിഡ് രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിയന്തിര ഓസ ആമ്പുലൻസ് സേവനം തുടങ്ങുന്നു. കോവിഡ് രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുക, മരുന്നുകൾ വിതരണം ചെയ്യുക, പൾസ് ഓക്സിമീറ്റർ, ഇൻഫ്രാറെഡ്തെർമോമീറ്റർ എന്നിവ ആവശ്യക്കാരുടെ  ഉപയോഗത്തിനായി ലഭ്യമാക്കുക, രോഗികളുടെ വീടുകളിലേക്ക് വാഹന സൗകര്യം, തുടങ്ങിയവ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്തിനായി ആസൂത്രണം ചെയ്തിട്ടുണ്ട്. 
         കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും (KMC) എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും (EJADCS) ചേർന്നുള്ള ഒരു  സംയുക്ത സംരംഭമാണിത്.   ഇന്തോ-ജർമ്മൻ ഗ്രീൻ അർബൻ മൊബിലിറ്റി പാർട്ണർഷിപ്പിന്റെ - BMZ- കീഴിൽ ജർമ്മൻ ഗവർണ്മെൻ്റിൻ്റെ ഇൻഡോ ജർമ്മൻ സഹകരണത്തിനായുള്ള അന്താരാഷ്ട്ര ഏജൻസിയായ GIZ - GmbH , ഇന്ത്യാ ഗവൺമെൻറിൻ്റെ ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) എന്നിവയും ചേർന്ന് സംയുക്തമായി ഇത് നടപ്പിലാക്കുന്നു.  നാഷണൽ ഹെൽത്ത് മിഷൻ, കേരള സർക്കാർ, കൊറോണ സേഫ് നെറ്റ് വർക്ക്, ദി സെന്റർ ഫോർ ഹെറിറ്റേജ് - എൻവയോൺമെന്റ് ആൻഡ് ഡവലപ്മെന്റ് (C-HED), ടെക്നോവിയ ഇൻഫോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ്എന്നിവ ഇത് ഏകോപിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
 രണ്ട് ഷിഫ്റ്റുകളിലായി രാവും പകലും (24 മണിക്കൂർ) സേവന സന്നദ്ധതയോടെ പ്രവർത്തിക്കുന്നു. കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള 8 സോണുകളിലായി (കൊച്ചി 1 & 2, പള്ളുരുത്തി,  ഇടപ്പള്ളി, സെൻട്രൽ, പാലാരിവട്ടം, വൈറ്റില, പച്ചാളം) 8 ഓട്ടോറിക്ഷ ആമ്പുലൻസുകൾ വിന്യസിക്കും.  ഒരു വനിതാ ഡ്രൈവർ ഉൾപ്പെടെ 18 സന്നദ്ധ പ്രവർത്തകർക്ക് ഇതിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനം  എറണാകുളം ടൗൺ ഹാളിൽ നടന്നു.  കോവിഡ് രോഗികളെ കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചുള്ള പരിശീലനം ദേശീയ ആരോഗ്യ മിഷനു (NHM) കീഴിലുള്ള തമ്മനം അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നുള്ള ഡോ. വിനീത, പ്രവീൺ സി.എസ് എന്നിവരും, കൊറോണ സേഫ്റ്റി നെറ്റ്‌വർക്കിലെ  അമൃത വിജയ് മൊബൈൽ അധിഷ്ഠിത ആപ്ലിക്കേഷന്റെ ഉപയോഗവും നൽകി.  GIZ ൻ്റെ Smart-SUT പദ്ധതിയിലൂടെ ലഭ്യമാക്കിയ കോവിഡ് രോഗികളെ സഹായിക്കുന്നതിനായി സേവനം ചെയ്യുന്നവർക്കുള്ള സുരക്ഷാ കിറ്റുകളും (പി‌പി‌ഇ കിറ്റുകൾ, മാസ്കുകൾ, കയ്യുറകൾ, ഫെയ്സ് ഷീൽഡ് ഉൾപ്പെടെ) മെഡിക്കൽ ഉപകരണങ്ങളും (പൾസ് ഓക്സിമീറ്റർ, ഇൻഫ്രാ റെഡ് തെർമോ മീറ്റർ, പോർട്ടബിൾ ഓക്സിജൻ ക്യാനുകൾ എന്നിവ)  ഓട്ടോ ഡ്രൈവർമാർക്ക് കൈമാറി.  വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  പി. ആർ. റെനീഷ്,  വിദ്യാഭ്യാസ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  വി.എ ശ്രീജിത്ത്, ഓട്ടോ സൊസൈറ്റി പ്രസിഡൻ്റ്  സ്യമന്തഭദ്രൻ എം.ബി, സെക്രട്ടറി  കെ.കെ.ഇബ്രാഹിംകുട്ടി,    സി-ഹെഡ് ഡയറക്ടർ ഡോ.രാജൻ,  എൻഫോഴ്മെൻറ് ആർ.ടി.ഒ
ഷാജി മാധവൻ, ആദർശ്കുമാർ ജി നായർ, കെ‌.എം‌.ടി‌.എ, ഓട്ടോ സൊസൈറ്റി ഭരണസമിതി അംഗങ്ങളായ ബിനു വർഗ്ഗീസ്, സൈമൺ ഇടപ്പള്ളി, ടി ബി മിനി,  വി.കെ. അനിൽകുമാർ, കെ.ജി.ബിജു,  എൻ‌എച്ച്‌എം, ടെക്നോവിയ ഇൻഫോ സൊലൂഷൻസ് സി.ഇ.ഒ നിഷാന്ത് രവീന്ദ്രൻ, GlZ  Smart-SUT ൻ്റെ ബി.ജെ.ആൻ്റണി, സ്വപ്ന ആൻ വിൽസൺ, കല്യാണി മേനോൻ  എന്നിവർ പങ്കെടുത്തു.
 ഓസ ഓട്ടോ ആംബുലൻസ് സേവനം നാളെ മുതൽ നഗരത്തിൽ ലഭ്യമാകും.

ജനകീയ അടുക്കളകളിൽ മധുരക്കനി പദ്ധതി വഴി രണ്ടര ടൺ കപ്പ



എറണാകുളം : എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന ജനകീയ അടുക്കളകളിലേക്ക് മധുരക്കനി പദ്ധതിയിലൂടെ രണ്ടര ടൺ കപ്പ നൽകി. നോർത്ത് കുത്തിയതോട് സെന്റ് തോമസ് ഇടവകയിലെ കർഷകരിൽ നിന്നും ശേഖരിച്ച രണ്ടര ടൺ കപ്പ  സഹൃദയയുടെ സന്നദ്ധ സേവക കൂട്ടായ്മയായ സഹൃദയ സമരിറ്റൻസാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് രോഗികൾക്ക്  ഭക്ഷണം ഒരുക്കുന്ന ജനകീയ അടുക്കളകളിൽ എത്തിച്ചു നൽകിയത്.  കൊച്ചി കോർപറേഷൻ, എസ്. എസ് കലാമന്ദിർ എന്നിവിടങ്ങളിലെ ജനകീയ അടുക്കളകളിലേക്കും തുതിയൂർ സെന്റ് ജോസഫ് ഇടവകയിലേക്കുമായി കപ്പ വിതരണം ചെയ്യുന്നതിന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ, സെന്റ് തോമസ് ഇടവക വികാരി ഫാ. ജോസ് മയ്പ്പാൻ, നെൽവിൻ വർഗീസ്, ഷിംജോ ദേവസ്യ എന്നിവർ നേതൃത്വം നൽകി. ഈ ലോക് ഡൗൺ കാലത്ത് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചു ടണ്ണിലേറെ കപ്പ, ചക്ക, നേന്ത്രക്കായ തുടങ്ങിയ കാർഷികോത്പന്നങ്ങൾ മധുരക്കനി പദ്ധതി വഴി വിതരണം ചെയ്തു കൊണ്ട് പങ്കുവയ്പിന്റെ
മഹത്തായ മാതൃക നൽകാൻ  സാധിക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.

2021 മേയ് 1, ശനിയാഴ്‌ച

ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദ്ദേശം

 

   എറണാകുളം: ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ ആവശ്യത്തിനായി സജ്ജമാക്കും. ജില്ലാ കളക്ടറുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വ്യവസായ ആവശ്യത്തിനായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ രംഗത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടർ എസ്. സുഹാസ് നിര്‍ദ്ദേശം നല്‍കി. 
   മെഡിക്കല്‍ ഓക്സിജനേക്കാള്‍ ശുദ്ധമാണ് വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജന്‍. വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകളുടെ അനധികൃത കൈമാറ്റത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത പെട്രോളിയം ആന്‍റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
    കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള ഓക്സിജന്‍ വിതരണത്തിന് തടസം നേരിടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചികിത്സാരംഗത്ത് വ്യാവസായിക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിനാവശ്യമായ വാല്‍വുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

 മെയ് 2 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും   ഇടിമിന്നലോട് കൂടിയ മഴയ്ക്കും   സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.  ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.  

– കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ  ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. 

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം.  

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

ഭിന്നശേഷി സുഹൃത്തുക്കൾക്കുള്ള പ്രത്യേക സന്ദേശം – https://www.youtube.com/watch?v=So1uMkDyzd4
ദൃശ്യമാധ്യമങ്ങള്‍ ഈ ആംഗ്യ സന്ദേശം പ്രദര്‍ശിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് Damini app ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ശക്തമായ കാറ്റ് വളരെ അപകടകാരിയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ശക്തമായ കാറ്റിനെ നേരിടാനുള്ള മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം.
https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ഇവ ലഭ്യമാണ്.

പ്രവചനാതീത സ്വഭാവമുള്ള വേനൽമഴ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കാൻ പാടുള്ളതല്ല. അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ https://mausam.imd.gov.in/Thiruvananthapuram/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.

റേഡിയോ, ദൃശ്യമാധ്യമങ്ങള്‍ എന്നിവ ഉച്ചയ്ക്ക് 1 മണി മുതല്‍ ഇടിമിന്നല്‍ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത ദിവസങ്ങളിൽ പരാമര്‍ശിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

പൊതു സുരക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖ ഇവിടെ ലഭ്യമാണ് /wp-content/uploads/2018/11/2.Lightning.pdf

രക്തദാനവുമായി സഹൃദയ സമരിറ്റൻസ്

 


കോവിഡ് കാലത്ത് രക്തം ആവശ്യമായി വരുന്ന രോഗികൾക്കായി രക്തദാനം നടത്തി എറണാകുളം-അങ്കമാലി അതിരൂപതയുടെ സന്നദ്ധപ്രവർത്തന കൂട്ടായ്മയായ സഹൃദയ സമരിറ്റൻസ്. എറണാകുളം ജനറൽ ആശുപത്രിയിൽ സമരിറ്റൻസ് അംഗങ്ങളായ ഇരുപത്തിയഞ്ചോളം  യുവാക്കളാണ്  രക്തദാനം നടത്തിയത്. 18 വയസിനു മുകളിൽ പ്രായമുള്ളവർക്കും അടുത്തയാഴ്ച മുതൽ  വാക്‌സിൻ  ലഭ്യമാക്കുന്ന സാഹചര്യത്തിൽ രക്തദാതാക്കളുടെ കുറവ് അനുഭവപ്പെട്ടേക്കാമെന്ന സാധ്യതയുള്ളതിനാൽ  നേരത്തേ തന്നെ പരമാവധി രക്തം ശേഖരിച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹൃദയ സമരിറ്റൻസ് രക്തദാന ക്യാമ്പ് സംഘടിക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. കോവിഡ് ഒന്നാം തരംഗകാലത്തും വൈദികർ ഉൾപ്പടെയുള്ള സമരിറ്റൻസ് പ്രവർത്തകർ രക്തദാനം നടത്തിയിരുന്നു.  രക്തം ദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ  പ്രീതി ജോൺസ്  വിതരണം ചെയ്തു. രക്തദാന ക്യാമ്പിന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അൻസിൽ മയ്പാൻ , സമരിറ്റൻസ് കോ ഓർഡിനേറ്റർ ലാലച്ചൻ കെ. ജെ. എന്നിവർ നേതൃത്വം നൽകി.   

ഫോട്ടോ: കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തിയ സഹൃദയ സമരിറ്റൻസ്  പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ.  അൻസിൽ മയ്പാൻ തുടങ്ങിയവർ സമീപം

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന് ഏജന്‍സിക്ക് അനുമതി നല്‍കിയിട്ടില്ല: മില്‍മ



തിരുവനന്തപുരം: വയനാട് ആസ്ഥാനമായുള്ള ഗ്രേസ് പ്ളസ് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സി മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തങ്ങളുടെ അറിവോടെയല്ലെന്നും മില്‍മ അറിയിച്ചു.
 
മില്‍മയുടെ വിതരണശൃംഖല ആണെന്ന മട്ടിലാണ് ഇതിന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതിന് മില്‍മ ഒരു ഏജന്‍സിക്കും അനുവാദം നല്‍കിയിട്ടില്ല. ഈ കമ്പനി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതുമായി മില്‍മയ്ക്ക് യാതൊരുവിധ ബന്ധവുമില്ല. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദി ആയിരിക്കില്ലെന്നും മില്‍മ അറിയിച്ചു.

കോവിഡ് മൃതസംസ്‌കാരത്തിന് സമരിറ്റൻസ് നേതൃത്വം നൽകി

 

തൃപ്പൂണിത്തുറയിൽ കോവിഡ് ബാധിച്ചു മരിച്ച എഴുപത്തൊന്നുകാരന്റെ  മൃതസംസ്കാരം  സഹൃദയ സമരിറ്റൻസിന്റെ നേതൃത്വത്തിൽ നടത്തി. കോവിഡ് ബാധിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച തൃപ്പുണിത്തുറ സ്വദേശി ജോർജ്ജ് ജോയിയുടെ സംസ്കാരമാണ് തൃപ്പുണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി സിമിത്തേരിയിൽ സഹവികാരി ഫാ. ജെസാബ്  ഇഞ്ചക്കാട്ടുമണ്ണിലിന്റെ കാർമികത്വത്തിൽ നടത്തിയത്. എറണാകുളം -അങ്കമാലി അതിരൂപതയുടെ സന്നദ്ധസേവന വിഭാഗമായ സഹൃദയ സമരിറ്റൻസ് പ്രവർത്തകരായ അനന്തു ഷാജി, ഷാനോ ജോസ്, ഷിംജോ ദേവസ്യ, സിജിൻ ജോയ് എന്നിവരാണ് സംസ്കാരകര്മത്തിൽ  സഹായികളായത്. 
ഫോട്ടോ: തൃപ്പൂണിത്തുറയിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതസംസ്കാര കർമം സഹൃദയ സമരിറ്റൻസിന്റെ നേതൃത്വത്തിൽ നടത്തുന്നു.

കൊവിഡ് രോഗികള്‍ക്ക് 370 അധിക കിടക്കകള്‍ ഏര്‍പ്പെടുത്തണം; എഎച്ച്പിഐ



തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് 370 കിടക്കകള്‍കൂടി ഏര്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യയുടെ (എഎച്ച്പിഐ) കേരള സ്റ്റേറ്റ് ചാപ്റ്ററിന്‍റെ പ്രസിഡന്‍റും കിംസ്ഹെല്‍ത്ത് ഗ്രൂപ്പ്  ചെയര്‍മാനുമായ ഡോ. എം ഐ സഹദുള്ള ആവശ്യപ്പെട്ടു. ജില്ലയില്‍ കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാന ആശുപത്രികളുടെ പ്രതിനിധികളുമായി നടത്തിയ അടിയന്തരയോഗത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.

ഓക്സിജന്‍ ലഭ്യതയുള്ള കിടക്കകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കര്‍മ്മപദ്ധതി രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ള കൊവിഡ്  രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനയാണ് തലസ്ഥാനത്തെ ആശുപത്രികള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഓക്സിജന്‍ പിന്തുണയും അതിതീവ്ര പരിചരണവും വെന്‍റിലേഷനും അവര്‍ക്ക് ആവശ്യമാണ്. നിലവില്‍ ഓക്സിജന്‍ പിന്തുണയുള്ള എല്ലാ കിടക്കകളും അതിതീവ്ര പരിചരണവിഭാഗങ്ങളിലെ കിടക്കകളും നിറഞ്ഞിരിക്കുകയാണ്. നിരവധിപേര്‍ പരിചരണത്തിനായി കാത്തുനില്‍ക്കുകയാണ്.  ഈ ഗുരുതര പ്രതിസന്ധിയില്‍ മാനവവിഭവശേഷിയുടെ അഭാവമാണ് പ്രധാന വെല്ലുവിളി.  കൊവിഡ് രോഗീപരിചരണത്തിന് നിരവധി ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കേണ്ടതും പരിശീലനം നല്‍കേണ്ടതും അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അത്യാസന്ന നിലയിലെത്തുന്നവര്‍ക്കുള്ള കിടക്കകളുടെ ശേഷിയും  ഓക്സിജന്‍റെ ലഭ്യതയും യോഗം വിലയിരുത്തി. എല്ലാ ആശുപത്രികളും അത്യാസന്ന നിലയിലുള്ള രോഗീപരചരണവുമായി  മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണ്.  കൊവിഡ് പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടര്‍മാരേയും നഴ്സുമാരേയും പാരാമെഡിക്കല്‍ ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. അണുബാധാ വ്യാപനം തടയുന്നതിന് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായാണ് നടത്തിവരുന്നത്.
 
ഓക്സിജന്‍ വിതരണം ഉറപ്പാക്കുന്നതിനും മനവവിഭവശേഷി കണ്ടെത്തുന്നതിനും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കി നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഉപസമിതി രൂപീകരിച്ചു. വിഭവ സമാഹരണത്തിന് വിവിധ എന്‍ജിഒകള്‍, പൗര സംഘടനകള്‍, സര്‍ക്കാര്‍ എന്നിവയുമായി ചേര്‍ന്നായിരിക്കും  ഉപസമിതിയുടെ പ്രവര്‍ത്തനം. ശ്രീ. മുരുകന്‍ (പിആര്‍എസ്), ശ്രീ ഫൈസല്‍ ഖാന്‍ (നിംസ്), ശ്രീ മനോജ് (ഗോകുലം), ശ്രീ അശോകന്‍ (എസ്പി ഫോര്‍ട്ട്) , ശ്രീമതി രശ്മി ഐഷ (കിംസ്ഹെല്‍ത്ത്) ഡോ.ആനന്ദ് മാര്‍ത്താണ്ഡ പിള്ള (അനന്തപുരി), ഡോ. അശോക് മേനോന്‍ (കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍), ശ്രീ രഞ്ജിത്ത് കാര്‍ത്തികേയന്‍ (ആറ്റുകാല്‍ ഹോസ്പിറ്റല്‍) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാക്സിന്‍ ചലഞ്ച്; മില്‍മ 15 ലക്ഷം രൂപ നല്‍കി



തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ 15 ലക്ഷം രൂപ സംഭാവന നല്‍കി. മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. വി.പി. സുരേഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജുവിന് ചെക്ക് കൈമാറി.
 
അവശ്യ സര്‍വീസായി പരിഗണിച്ച് മില്‍മയിലെയും ക്ഷീര സംഘങ്ങളിലെയും ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കണമെന്ന് ശ്രീ. വി.പി.സുരേഷ് കുമാര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി. മിനി രവീന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ മാനേജര്‍ ശ്രീ. എം.ജെ. വില്‍സണ്‍ യോഗത്തിന് ആശംസയര്‍പ്പിച്ചു. കെ.സി.എം.എം.എഫ് ജനറല്‍ മാനേജര്‍ ശ്രീ. പി. ഗോപാലകൃഷ്ണന്‍, ക്ഷീര ഭവനിലെയും ക്ഷീര വികസന വകുപ്പിലെയും ഉദ്യോഗസ്ഥര്‍, മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ആര്‍.സുരേഷ് കുമാര്‍ സ്വഗതവും ഡെയറി എന്‍ജിനീയര്‍ ശ്രീ. എസ്. കുഞ്ഞുമോന്‍ നന്ദിയും പറഞ്ഞു.

2021 മാർച്ച് 3, ബുധനാഴ്‌ച

ജാമ്യത്തിനായി കോടതിയെ കബളിപ്പിച്ചതായി തോന്നുന്നു';ഹൈക്കോടതി




കൊച്ചി : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്‌ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നി്‌ന്നും പുറത്താക്കിയതിനു പിന്നാലെ വി.കെ. ഇബ്രാഹിം കുഞ്ഞ്‌ എം.എല്‍. എയ്‌ക്ക്‌ എതിരെ കോടതിയും.
മുസ്ലിം ലീഗ്‌ എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചെന്ന്‌ സംശയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഗുരുതര അസുഖമുണ്ടെന്ന്‌ പറഞ്ഞാണ്‌ ജാമ്യം അനുവദിച്ചത്‌. എന്നാല്‍ പിന്നീട്‌ പൊതുപരിപാടികളില്‍ ഇബ്രാഹിംകുഞ്ഞിനെ കണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ തേടി ഇബ്രാഹിം കുഞ്ഞ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതിയുടെ നിരീക്ഷണം.

'ജാമ്യം വ്യവസ്ഥയില്‍ ഇളവ്‌ തേടി നിങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നു. നേരത്തെ ജാമ്യം തന്നെ നല്‍കിയത്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ്‌. എന്നാല്‍ ജാമ്യം ലഭിച്ച ശേഷം നിങ്ങളുടെ പൊതുപരിപാടികള്‍ ശ്രദ്ധിക്കുമ്പോള്‍ കോടതിയെ തന്നെ നിങ്ങള്‍ കബളിപ്പിച്ചോ എന്ന സംശയം കോടതിക്കുണ്ട്‌' ജസ്റ്റിസ്‌ വിവി കുഞ്ഞികൃഷ്‌ണന്‍ ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കി. കോടതി വിമര്‍ശനത്തിനു പിന്നാലെ ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടിയുള്ള ഹര്‍ജി ഇബ്രാംഹിം കുഞ്ഞ്‌ പിന്‍വലിക്കുകയും ചെയ്‌തു. കളമശേരി മണ്ഡലത്തില്‍ ഇത്തവണയും മത്സരിക്കാന്‍ ഇബ്രാഹിം കുഞ്ഞ്‌ നീക്കം നടത്തുന്നതിനിടെയാണ്‌ കോടതിയുടെ വിമര്‍ശനം.

ജനുവരി മാസത്തിലാണ്‌ പാലാരി വട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌. ആരോഗ്യ നിലപരിഗണിച്ച്‌ കര്‍ശന ഉപാധികളോടെയായിരുന്നു കേസിലെ അഞ്ചാം പ്രതിയായ എംഎല്‍എയുടെ ജാമ്യം.

ധര്‍മ്മജനെ നേരിടാന്‍ ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ്‌, റിയാസിന്‌ ബേപ്പൂര്‍, പേരാമ്പ്രയില്‍ പി മോഹനന്‍





കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലയിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കി ജില്ലാ സെക്രട്ടേറിയറ്റ്‌. സിറ്റിങ്‌ എംഎല്‍എമാരെയടക്കം പരിഗണിച്ചാണ്‌ സാധ്യതാപട്ടിക. കൊയ്‌ലാണ്ടിയില്‍ കെ ദാസന്‍, പേരാമ്പ്രയില്‍ ടിപി രാമകൃഷ്‌ണന്‍, കോഴിക്കോട്‌ നോര്‍ത്തില്‍ എ പ്രദീപ്‌ കുമാര്‍ എന്നിവരെയാണ്‌ സിറ്റിങ്‌ സീറ്റുകളില്‍ പരിഗണിക്കുന്നത്‌.

പേരാമ്പ്രയില്‍ ജില്ലാ സെക്രട്ടറി പി മോഹനന്റെയും കൊയ്‌ലാണ്ടിയില്‍ എ മഹബൂബിന്റെയും പേരുകള്‍ക്കൂടി സാധ്യതാപ്പട്ടികയിലുണ്ട്‌. ബേപ്പൂരില്‍ വികെസി മുഹമ്മദ്‌ കോയക്ക്‌ പകരം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പിഎം മുഹമ്മദ്‌ റിയാസിന്റെ പേരാണ്‌ സാധ്യതാ പട്ടികയിലുള്ളത്‌.

ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവിനാണ്‌ സാധ്യത. കുറ്റിയാടിയില്‍ കെപി കുഞ്ഞമ്മദ്‌ കുട്ടിയെയും തിരുവമ്പാടി സീറ്റ്‌ കേരള കോണ്‍ഗ്രസിന്‌ നല്‍കേണ്ടന്ന തീരുമാനമാണ്‌ സിപിഐഎമ്മിനുള്ളത്‌. ഗിരീഷ്‌ ജോണിനെയാവും ഇവിടെ പാര്‍ട്ടി ഇറക്കുക. യുഡിഎഫ്‌ വിട്ടെത്തിയ കേരള കോണ്‍ഗ്രസ്‌ ജോസ്‌ വിഭാഗത്തിന്‌ തിരുവനമ്പാടി നല്‍കാന്‍ നേരത്തെ എല്‍ഡിഎഫില്‍ ആലോചനകള്‍ നടന്നിരുന്നെങ്കിലും വിട്ടുകൊടുക്കില്ലെന്ന നിലപാടായിരുന്നു സിപിഐഎമ്മിന്‌.

കോഴിക്കോട്‌ നോര്‍ത്തില്‍ സംവിധായകന്‍ രഞ്‌ജിത്ത്‌ പേര്‌ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നെങ്കിലും എ പ്രദീപ്‌ കുമാറിന്‌ ഒരു അവസരം കൂടി നല്‍കാം എന്നാണ്‌ ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം

ഓര്‍ത്തഡോക്‌സ്‌ സഭ -ആര്‍എസ്‌.എസ്‌ ചര്‍ച്ച തെരഞ്ഞെടുപ്പ്‌ നയം വ്യക്തമാക്കും



കൊച്ചി: ഓര്‍ത്തഡോക്‌സ്‌ സഭയുമായി ചര്‍ച്ച നടത്തി ആര്‍എസ്‌എസ്‌. ഓര്‍ത്തഡോക്‌സ്‌ ബിഷപ്പുമാര്‍ കൊച്ചിയിലെ ആര്‍എസ്‌എസ്‌ കാര്യാലയത്തില്‍ എത്തിയാണ്‌ ചര്‍ച്ച നടത്തിയത്‌. മുതിര്‍ന്ന ആര്‍എസ്‌എസ്‌ നേതാവും ദേശീയ ജോയിന്‍ സെക്രട്ടറിയുമായ മന്‍മോഹന്‍ വൈദ്യയുമായാണ്‌ കൂടിക്കാഴ്‌ച.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യമടക്കമുള്ള കാര്യങ്ങള്‍ ആര്‍എസ്‌എസ്‌ നേതാവുമായി ചര്‍ച്ച ചെയ്‌തെന്നാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം ബിഷപ്പുമാര്‍ പറഞ്ഞത്‌. പള്ളിത്തര്‍ക്കം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച്‌ അഹമ്മദാബാദ്‌ ഭദ്രാസനത്തിന്റെ ചുമതലയുള്‌്‌ള ബിഷപ്പും കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പ്‌ യാക്കോബ്‌ മാര്‍ ഐറേനിയോസുമാണ്‌ ആര്‍എസ്‌എസ്‌ കാര്യാലയത്തില്‍ എത്തിയത്‌.

കേരളത്തിലെ െ്രെകസ്‌തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ കൂടിക്കാഴ്‌ചയെന്നാണ്‌ റിപ്പോര്‍ട്ട്‌.

ആര്‍എസ്‌എസും ഓര്‍ത്തഡോക്‌സ്‌ സഭയും തമ്മില്‍ മികച്ച ബന്ധമാണ്‌ പുലര്‍ത്തുന്നതെന്നും ആ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ തങ്ങള്‍ മോഹനന്‍ വൈദ്യയെ കാണാന്‍ പോയതെന്നുമാണ്‌ ബിഷപ്പുമാര്‍ അറിയിച്ചിരിക്കുന്നത്‌. കേന്ദ്രസര്‍ക്കാരുമായി മികച്ച ബന്ധമാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കുള്ളത്‌. അത്തരം ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയായാണ്‌ കൂടിക്കാഴ്‌ച. ആരാണ്‌ ചര്‍ച്ചയ്‌ക്ക്‌ മുന്‍ കൈ എടുത്തത്‌ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ ഇരുകൂട്ടരും ഒന്നിച്ചെടുത്ത തീരുമാനമെന്നായിരുന്നു മറുപടി.

ഇന്ന്‌ രാവിലെയാണ്‌ മന്‍മോഹന്‍ വൈദ്യ ഗുജറാത്തില്‍നിന്നും കൊച്ചിയില്‍ എത്തിയത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വലിയ രീതിയില്‍ പിന്തുണയ്‌ക്കുന്ന സമീപനമായിരുന്നു ഓര്‍ത്തഡോക്‌സ്‌ സഭ സ്വീകരിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌, പള്ളിത്തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ്‌ അടക്കമുള്ള നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതോടുകൂടി ഓര്‍ത്തഡോക്‌സ്‌ വിഭാഗം ഇടതില്‍നിന്നും അകലം പാലിക്കുകയാണ്‌. യുഡിഎഫിനെയും വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ്‌ സഭയ്‌ക്ക്‌ ഇപ്പോഴുള്ളതെന്നാണ്‌ വിവരം. പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയില്‍ യുഡിഎഫ്‌ നിലപാടുകള്‍ പരസ്യമാക്കുന്നില്ല എന്നതില്‍ സഭയ്‌ക്ക്‌ എതിര്‍പ്പുണ്ട്‌. അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ നേരിട്ട്‌ ഇടപെട്ടത്‌ ഓര്‍ത്തഡോക്‌സ്‌ സഭയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ്‌ി സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


2021 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

സ്റ്റാര്‍ലിങ്ക്‌ ബ്രോഡ്‌ബാന്റ്‌ അടുത്തവര്‍ഷം ഇന്ത്യയിലേക്ക്





99 ഡോളര്‍ നല്‍കി 


ബുക്ക്‌ ചെയ്യാം



ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്‌ എക്‌സിന്റെ സ്റ്റാര്‍ലിങ്ക്‌ ഉപഗ്രഹ ബ്രോഡ്‌ബാന്റ്‌ സേവനം താമസിയാതെ ഇന്ത്യയിലെത്തുമെന്ന്‌ റിപ്പോര്‍ട്ട്‌. 2022 ഓടെ ഇന്ത്യയില്‍ സേവനം ആരംഭിക്കാനാണ്‌ പദ്ധതിയെന്ന്‌ സ്റ്റാര്‍ലിങ്ക്‌ വെബ്‌സൈറ്റ്‌ വ്യക്തമാക്കുന്നു.

സ്റ്റാര്‍ലിങ്ക്‌ സേവനം ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക്‌ ഇപ്പോള്‍ അതിനായി റിസര്‍വ്‌ ചെയ്യാം. 99 ഡോളറാണ്‌ റിസര്‍വേഷന്‍ നിരക്ക്‌. ഇത്‌ ഇന്ത്യയി? ഏകദേശം 7240 രൂപ വരും. സ്റ്റാര്‍ലിങ്ക്‌ സേവനം നല്‍കുന്ന ഉപകരണത്തിനുള്ള തുകയാണ്‌ 99 ഡോളര്‍. നികുതിക? ഒഴികെയുള്ള തുകയാണിത്‌.

ഡിടിഎച്ച്‌ സേവനത്തിന്‌ സമാനമായ ഒരു ഡിഷ്‌ ആന്റിനയും അനുബന്ധ ഉപകരണങ്ങളുമാണ്‌ സ്റ്റാര്‍ലിങ്ക്‌ ഉപയോക്താക്കള്‍ക്ക്‌ ഇതിനായി ആവശ്യമായി വരിക. തുടക്കത്തില്‍ വളരെ നിയന്ത്രിതമായാണ്‌ സേവനം ലഭ്യമാക്കുക. ഇപ്പോള്‍ റിസര്‍വ്‌ ചെയ്യുന്നവരില്‍ ആദ്യമെത്തുന്നവരുടെ ക്രമത്തിലാണ്‌ കണക്ഷന്‍ നല്‍കുക. റിസര്‍വേഷന്‍ പിന്‍വലിക്കാനും നല്‍കിയ മുഴുവന്‍ തുകയും റീഫണ്ട്‌ ചെയ്യാനും സാധിക്കും.

www.starlink.com എന്ന വെബ്‌സൈറ്റിലൂടെയാണ്‌ ഓ?ഡ? ചെയ്യാനാവുക.

ഉപഗ്രഹങ്ങളില്‍ നിന്ന്‌ നേരിട്ട്‌ ഇന്റര്‍നെറ്റ്‌ എത്തിക്കുന്ന പദ്ധതിയാണ്‌ സ്റ്റാര്‍ലിങ്ക്‌. ഒപ്‌റ്റിക്കല്‍ ഫൈബര്‍ കണക്‌റ്റിവിറ്റി എത്തിച്ചേരാത്ത ഉള്‍നാടുകളില്‍ ഇന്റര്‍നെറ്റ്‌ കണക്‌റ്റിവിറ്റി എത്തിക്കുന്നതിന്‌ അനുയോജ്യമാണ്‌ ഈ സംവിധാനം.

നിലവില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്‌ സ്റ്റാര്‍ലിങ്ക്‌. നിലവില്‍ സെക്കന്റില്‍ 50 എംബി മുതല്‍ 150 എംബി വരെയാണ്‌ സ്റ്റാര്‍ലിങ്ക്‌ വേഗത വാഗ്‌ദാനം ചെയ്യുന്നത്‌. ഇത്‌ 300 എംബിപിഎസിലേക്ക്‌ ഉയര്‍ത്താനാകുമെന്ന്‌ അടുത്തിടെ ഇലോണ്‍ മസ്‌ക്‌ അവകാശപ്പെട്ടിരുന്നു. 20 മില്ലിസെക്കന്റ്‌ മുതല്‍ 40 മില്ലി സെക്കന്റ്‌ വരെയാണ്‌ ലേറ്റന്‍സി വാഗ്‌ദാനം ചെയ്യുന്നത്‌.

പതിനായിരക്കണക്കിന്‌ ചെറു ഉപഗ്രങ്ങള്‍ ഇതിനായി വിക്ഷേപിക്കാനാണ്‌ സ്‌പേസ്‌ എക്‌സിന്റെ പദ്ധതി. ഉപഗ്രങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച്‌ നല്‍കുന്ന കണക്ഷനുകളുടെ എണ്ണവും സേവനത്തിന്റെ വേഗതയും ലേറ്റന്‍സിയുമെല്ലാ മെച്ചപ്പെടും.

 

2021 ജനുവരി 14, വ്യാഴാഴ്‌ച

കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്കു മരത്തോണ് ഓട്ടവും ആയി രണ്ടു യുവാക്കൾ.

 






കൊച്ചി: ജനുവരി 12 മുതൽ  കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്കു
 ഓടാൻ 'സോൾസ് ഓഫ് കൊച്ചിന്റെ ചാപ്റ്റർ' ടീം പനാംപില്ലി നഗർ റണ്ണേഴ്സിന്റെ (ടീം പിഎൻആർ) രണ്ട് അംഗങ്ങൾ ഒരുങ്ങുന്നു. രാം രത്തനും സഞ്ജയ് കുമാറും 11 സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് നല്ല ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്. 91 നഗരങ്ങളും ആയിരത്തിലധികം ഗ്രാമങ്ങളും അവർ ഓടിക്കും. കെ 2 കെ റൺ 2021 എന്ന് വിളിക്കുന്ന രത്തനും കുമാറും എൻ‌എച്ച് 41 ൽ ഓടും. “പ്രതിദിനം 70 കിലോമീറ്റർ സഞ്ചരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു,” രത്തൻ പറഞ്ഞു. ഇന്ത്യൻ നാവികസേനയിൽ ജോലി ചെയ്യുന്ന ഇരുവരും ആരോഗ്യവാന്മാരുടെ സന്ദേശം പ്രചരിപ്പിക്കുകയാണ്
ഇന്ത്യയ്ക്ക് അനുയോജ്യമാണ്. കോവിഡ് -19 എന്ന മാരകമായ സാംക്രമിക രോഗത്തെ ചെറുക്കാൻ രാജ്യമെമ്പാടും ഒത്തുചേരുന്നതായി പാൻഡെമിക് കണ്ടപ്പോൾ, ഇത് സാംക്രമികേതര രോഗങ്ങളുടെയും വർദ്ധനവിന് കാരണമാകുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. സാംക്രമികേതര രോഗങ്ങൾ, ജീവിതശൈലി അപകടങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, വൈകല്യങ്ങൾ എന്നിവയെക്കുറിച്ച് രാജ്യമെമ്പാടും അവബോധം വളർത്തുക എന്നതാണ് 'കെ 2 കെ റൺ 2021' ന്റെ ദ mission ത്യം.
56 ദിവസത്തിനുള്ളിൽ അവർ 4,431 കിലോമീറ്റർ ഓടും, ജനുവരി 12 ന് 
ലോക യുവജന ദിനത്തിൽ
ആരംഭിക്കുന്ന കെ2കെ റണ് മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ സമാപിക്കും. സ്ത്രീ ശാക്തീകരണ സന്ദേശവും അവർ വഹിക്കും. 
പുലർച്ചെ 3 മുതൽ രാവിലെ 10 വരെ 50 കിലോമീറ്ററും വൈകുന്നേരം 5 മുതൽ രാത്രി 8 വരെയും 25 മുതൽ 30 കിലോമീറ്റർ വരെ ഓടാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഞങ്ങളുടെ റൂട്ടും പ്രവർത്തന സമയവും ചാർട്ട് ചെയ്തു. ഒരു എസ്‌യുവി ഞങ്ങളോടൊപ്പം വരും, അതിൽ ഫിസിയോതെറാപ്പിസ്റ്റ് ഉൾപ്പെടെ മൂന്ന് അംഗ ടീം ഉണ്ടാകും. ഞങ്ങൾ കൂടാരങ്ങൾ വഹിക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ പദ്ധതി പ്രകാരം എല്ലാ രാത്രിയിലും ഞങ്ങൾ ഏതെങ്കിലും നഗരത്തിലെത്തും. നഗരങ്ങൾക്കിടയിൽ വലിയ ദൂരമുള്ള രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ ഞങ്ങൾ ടൗൺ ഹോട്ടലുകളിൽ താമസിക്കും. മറ്റ് ഓട്ടക്കാർ ചില സമയങ്ങളിൽ ഞങ്ങളോടൊപ്പം ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”രത്തൻ പറഞ്ഞു.
മാനസികാരോഗ്യ, വൈകല്യ മേഖലകളിൽ പ്രവർത്തിക്കുന്ന 'ടുഗെദർ വി കാൻ' എന്ന എൻ‌ജി‌ഒ ടീമിനെ പിന്തുണയ്ക്കാൻ ചേർന്നു. നല്ല ആരോഗ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും 'ഫിറ്റ് ഇന്ത്യ' എന്നതിനും അവർ മറ്റ് സംഘടനകളുമായി സഖ്യമുണ്ടാക്കും.

ട്വന്റി 20 യേയും വി4 കൊച്ചിയേയും അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി തെറ്റ്‌



കൊച്ചി വൈറ്റില മേല്‍ പാലത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയും പൊതുമരാമത്ത്‌ വകുപ്പു മന്ത്രിയും സ്വതന്ത്ര ജനകീയപ്രസ്ഥാനങ്ങളായ ട്വന്റി 20യേയും വി 4 കൊച്ചിയേയും അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചത്‌ ശരിയായില്ലെന്നു കേരള പീപ്പിള്‍സ്‌ മൂവ്‌മെന്റ്‌ വ്യക്തമാക്കി. 
ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ ഫെഡറേഷനില്‍ കേരളം സ്വതന്ത്ര സോഷ്യലിസ്റ്റ്‌ സ്വരാജ്‌' ആയിരിക്കണമെന്നുള്ള ശാസ്‌ത്രീയ കാഴ്‌ചപ്പാട്‌ ഉന്നയിച്ച ധീഷണാശാലി യായിരുന്ന മത്തായി മാഞ്ഞൂരാന്റെ 51-ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ജനുവരി 14-ാം തീയതി വൈകിട്ട്‌ 6 മണിക്ക്‌ കേരളാ പീപ്പിള്‍സ്‌ മൂവ്‌മെന്റിന്റെയും ലോഹ്യ വിചാര വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ വെബ്‌നാര്‍ സംഘടിപ്പിക്കുന്നതാണ്‌. കേരളാ പീപ്പിള്‍സ്‌ മൂവ്‌മെന്റ്‌ ചെയര്‍മാന്‍ അഡ്വ.ജേക്കബ്‌ പുളിക്കന്റെ അദ്ധ്യക്ഷത യില്‍ കൂടുന്ന വെബ്‌നാര്‍ പ്രൊഫ. എം.കെ. സാനു ഉദ്‌ഘാടനം ചെയ്യും. 
സണ്ണി എം. കപ്പിക്കാട്‌, ഡോ. ജോസ്‌ സെബാസ്റ്റ്യന്‍, അഡ്വ. രജിനാര്‍ക്‌ പരമേ ശ്വരന്‍, നന്ദാവനം സുശീലന്‍, കൊട്ടിയോടി വിശ്വനാഥന്‍, പി.കെ. സിറിള്‍, കുമ്പളം സോളമന്‍, അഡ്വ. ജോണ്‍സന്‍ പി.ജോണ്‍, അഡ്വ.പഞ്ഞിമല ബാലകൃഷ്‌ണന്‍, കെ.കെ.ബോസ്‌, കെ.കെ. വമാലോചനന്‍, അഡ്വ. ടി.വി. രാജേന്ദ്രന്‍, സി.കെ.ജോസഫ്‌, പള്ളുരുത്തി സുബൈര്‍, നസീര്‍ ധര്‍മ്മന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
മദ്ധ്യകേരളത്തിലെ 70-80 ലക്ഷം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തുക്കളും അപകടത്തിലാകുന്ന മുല്ലപ്പെരിയാര്‍ ദുരന്തം ഒഴിവാക്കാന്‍ നിക്ഷിപ്‌ത താല്‌പര്യക്കാര്‍ക്കുവേണ്ടി യു.ഡി.എഫ്‌.- എല്‍.ഡി.എഫ്‌ ചേരികളുടെ എതിര്‍പ്പുമൂലം കേന്ദ്രസര്‍ക്കാര്‍ പൂഴ്‌ത്തി വച്ചിരിക്കുന്ന ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പുന:രെടുത്ത്‌ നടപ്പാക്കുന്നതിനാവശ്യമായ ജനകീയ സമരങ്ങളെ ശക്തിപ്പെ ടുത്തുകയാണ്‌ ഇതുപോലുള്ള ജനകീയ പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. വി 4 കേരള' പോലുള്ള നാമങ്ങള്‍ സ്വീകരിക്കുമ്പോള്‍ മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ പഴയകാല കെ.എസ്‌.പി. പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്ന കേരളം കേരളീയര്‍ക്ക്‌' എന്ന മുദ്രാവാക്യത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.


2020 ഒക്‌ടോബർ 20, ചൊവ്വാഴ്ച

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ്

 


കേരള ലളിതകലാ അക്കാദമി നല്‍കുന്ന കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള
കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ്


കൊച്ചി: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍ക്കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ., എം.വി.എ./ബി.എഫ്.എ., ബി.വി.എ. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
എം.എഫ്.എ./എം.വി.എ.യ്ക്ക് 6,000/- രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കും ബി.എഫ്.എ./ബി.വി.എ.യ്ക്ക് 5,000/- രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. പ്രസ്തുത കോഴ്‌സുകളില്‍ 2020 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌ക്കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഈ കലാസൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപന മേധാവിയോ വകുപ്പ് തലവനോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ അപേക്ഷകന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.
സ്‌ക്കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org)  
ലഭിക്കുന്നതാണ്. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20”എന്ന വിലാസത്തില്‍ അയയ്ക്കുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍
2020 നവംബര്‍ 20 നകം ലഭിച്ചിരിക്കണം.

തദ്ദേശ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

 



എറണാകുളം: കോവിഡ് പ്രതിസന്ധികൾക്കിടയിലും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.  വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും അവസാന ഘട്ടത്തിലാണ്. അടുത്ത മാസം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന മുപ്പത് ശതമാനം പൂർത്തിയായി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അഞ്ച് എഞ്ചിനീയർമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. 20 റവന്യൂ ഉദ്യോഗസ്ഥരും ഇവരെ സഹായിക്കാനുണ്ട്. മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾക്കു ശേഷം നഗരസഭ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾ ആരംഭിക്കും. ഈ മാസം തന്നെ യന്ത്രങ്ങളുടെ പരിശോധനകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനവും പുരോഗമിക്കുകയാണ്. 11 ബ്ലോക്കു പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ പരിശീലനമാണ് പൂർത്തിയായത്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഈ യാഴ്ച നടക്കും. ഒക്ടോബർ 28 ന്  പരിശീലനങ്ങൾ പൂർത്തിയാകും. തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടിക 21ന്  (21/10/2020) പ്രസിദ്ധീകരിക്കും.