കേരളത്തിലെ ദളിത വിഭാഗത്തെക്കാള്‍ സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങള്‍ പിന്നാക്കമാണോ എന്നതാണ് കാതലായ ചോദ്യം. അല്ല എന്നാണ് വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഉത്തരം. കേരളത്തിലെ ആയിരം സമ്‌ബന്നരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ദളിതന്‍ പോലും ആ പട്ടികയില്‍ ഉണ്ടാകില്ല എന്നകാര്യം മറക്കരുത്; ഡോ.കെഎസ് രാധാകൃഷ്‌ണന്റെ കുറിപ്പ്
കേരളത്തിലെ ദളിത വിഭാഗത്തെക്കാള്‍ സാമ്‌ബത്തിക, സാമൂഹിക,
വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങള്‍ പിന്നാക്കമല്ലെന്ന് ഡോ കെഎസ് രാധാകൃഷ്‌ണന്‍.
കേരളത്തിലെ ആയിരം സമ്‌ബന്നരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്.
ഒരു ദളിതന്‍ പോലും ആ പട്ടികയില്‍ ഉണ്ടാകില്ല എന്നകാര്യം മറക്കരുതെന്ന് അദ്ദേഹം
ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെ
ഇന്ത്യയില്‍
ചിലയിടങ്ങളില്‍ മുസ്ലീം ജനവിഭാഗത്തിന്‍റെ സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ
മേഖലകളിലെ അവസ്ഥ ദളിത ജനവിഭാഗങ്ങളുടെ അവസ്ഥയെക്കാള്‍ പരിതാപകരമാണെന്ന് സച്ചാര്‍
കമ്മിറ്റി കണ്ടെത്തിയിരുന്നു. അവിടങ്ങളില്‍ മുസ്ലീം ജനതയുടെ പുരോഗതിക്കാവശ്യമായ
ആശ്വാസ നടപടികള്‍ ഉണ്ടാകണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
ഈ നിര്‍ദേശത്തിന്റെ
അടിസ്ഥാനത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പാലൊളി മുഹമ്മദ് കുട്ടി
കമ്മീഷനാണ് മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസം നിര്‍വഹിക്കാനായി സാമ്‌ബത്തിക സഹായം
നല്‍കണമെന്ന് ശുപാര്‍ശ ചെയ്‌തത്. ആ ശുപാര്‍ശ നടപ്പിലാക്കിയപ്പോഴാണ് 80:20 എന്ന
അനുപാതത്തില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും വിദ്യാഭ്യാസത്തിനായി
സാമ്‌ബത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചത്.
കേരളത്തിലെ ദളിത വിഭാഗത്തെക്കാള്‍
സാമ്‌ബത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങള്‍ പിന്നാക്കമാണോ
എന്നതാണ് കാതലായ ചോദ്യം. അല്ല എന്നാണ് വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന
ഉത്തരം. കേരളത്തിലെ ആയിരം സമ്‌ബന്നരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും
മുസ്ലീങ്ങളാണ്.
ഒരു ദളിതന്‍ പോലും ആ പട്ടികയില്‍ ഉണ്ടാകില്ല എന്നകാര്യം
മറക്കരുത്. എന്നിട്ടും മുസ്ലീങ്ങള്‍, സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തിയ പോലെ,
ദളിതരെക്കാള്‍ പിന്നാക്കമാണെന്നും അവര്‍ക്ക് വിദ്യാഭ്യാസത്തിനായി സാമ്‌ബത്തിക
സഹായം നല്‍കണമെന്നും പാലൊളി കമ്മീഷന്‍ കണ്ടെത്തി എന്നത് അതിശയകരം
തന്നെ.
ഉടുതുണിക്ക് മറുതുണിയില്ലാതെ ദളിതന്‍ ഉപ്പും മുളകും മേടിക്കുമ്‌ബോള്‍
നല്‍കുന്ന നികുതിപ്പണമാണ് പൊതുഖജനാവില്‍ എത്തുന്നത്. പൊതുപ്പണം അനര്‍ഹര്‍ക്ക്
വിതരണം നടത്തുന്നത് പൊതുപ്പണം കൊള്ളയടിക്കുന്നത്തിന് തുല്യമാണ്.
ഒരുവന്‍
അര്‍ഹിക്കുന്നത് അവന് കൊടുക്കാതിരിക്കുകയും അനര്‍ഹന് കൊടുക്കുകയും ചെയ്യുന്ന
സത്യവിശ്വാസി ദൈവത്തിന്‍റെ മുന്നില്‍ കണക്ക് പറയേണ്ടി വരും എന്ന ഖുര്‍ആന്‍ വാക്യം
ഖുര്‍ആന്‍ വായിച്ചിട്ടുള്ള പാലൊളിക്ക് ഓര്‍മ്മയുണ്ടാകും എന്നു
കരുതാം.
കേരളത്തിലെ മറ്റേതൊരു ജനവിഭാഗവുമായി താരതമ്യം ചെയ്യുമ്‌ബോള്‍
സമ്‌ബന്നരായ മുസ്ലീങ്ങളെ കൂടുതല്‍ സമ്‌ബന്നരാക്കാനായി അങ്ങ് നല്‍കിയ ശുപാര്‍ശ
മുസ്ലീം പ്രീണനത്തിനു വേണ്ടിയാണെന്നു ഞാന്‍
ആക്ഷേപിക്കുന്നില്ല.
മതവിശ്വാസത്തില്‍ അങ്ങ് മുസ്ലീമാണെങ്കിലും
കമ്മ്യൂണിസ്റ്റായത് കൊണ്ട് അങ്ങ് സെക്യുലറിസ്റ്റാണെന്ന് വിശ്വസിക്കാനാണ്
എനിക്ക് താല്‌പര്യം.അതുപോലെ, മതത്തിന്റെ അടിസ്ഥാനത്തില്‍ ജോലി സംവരണം നല്‍കാന്‍
ഭരണഘടനയുടെ സമ്മതമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതാണ്.
ജാതി വ്യവസ്ഥയാണ്
ഹിന്ദുക്കളിലെ മഹാഭൂരിപക്ഷത്തിന്റേയും സാമൂഹിക സാമ്‌ബത്തിക വിദ്യാഭ്യാസ
പിന്നാക്കാവസ്ഥയ്‌ക്ക് കാരണമെന്ന കണ്ടെത്തലാണ് ജാതി സംവരണം ഏര്‍പ്പെടുത്താന്‍
ഭരണഘടനയില്‍ വ്യവസ്ഥയുണ്ടായത്.
അറുന്നൂറ് കൊല്ലം ഇന്ത്യ ഭരിച്ച ഇസ്ലാംമതവും
ഇരുന്നൂറ് കൊല്ലം ഭരണ ഭാരം നിര്‍വഹിച്ച ക്രിസ്‌തുമതവും പിന്നാക്കാവസ്ഥക്ക് കാരണം
ആണോ? 80:20 അനുപാതത്തിന്‍റെ അപ്പീല്‍ ഹര്‍ജിയുടെ പരിഗണനാ വേളയില്‍ ഇക്കാര്യവും
പരിഗണനയ്‌ക്ക് വരുമെന്ന് പ്രതീക്ഷിക്കാം.
(ഡോ. കെ. എസ്.
രാധാകൃഷ്‌ണന്‍)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ