2016 ജൂൺ 1, ബുധനാഴ്‌ച

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഇല്ലാതാക്കാന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചു



കൊച്ചി
ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ പഴക്കം ചെന്ന വാഹനങ്ങള്‍ പുറപ്പെടുവിക്കുന്ന അന്തരീക്ഷ മലിനീകരണം ഏകദേശം പൂര്‍ണമായും തന്നെ ഇല്ലാതാക്കുന്ന ഫില്‍ട്ടര്‍സംവിധാനം ഹൈദരാബ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.എം.മാര്‍ക്കറ്റിങ്ങ്‌ വികസിപ്പിച്ചു.
വളരെ കുറഞ്ഞ ചെലവില്‍ ഈ ഉപകരണം ലഭ്യമാണ്‌. ജലം ഉപയോഗിച്ചുകൊണ്ടുള്ള ഫില്‍ട്ടര്‍ ആണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. ജലത്തിലൂടെ കടത്തിവിടുന്ന പുക പൂര്‍ണമായും ഈ ഫില്‍ട്ടര്‍ ഉന്മൂലനം ചെയ്യും. 
ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്‌ രംഗത്ത്‌ കഴിഞ്ഞ 15 വര്‍ഷമായി നടന്നുവരുന്ന പരീക്ഷണ-ഗവേഷണങ്ങളുടെ ഭാഗമായാണ്‌ ഫലപ്രദമായ രൂപത്തിലുല്‌ള ഏറ്റവും അത്യന്താധൂികമായി വാഹന പുക മലിനീകരണ നിയന്ത്രണ ഉപകരണം കണ്ടെത്തിയതെന്ന്‌ എ.എം.മാര്‍ക്കറ്റിങ്ങ്‌ എം.ഡി.യും ചീഫ്‌ ടെക്‌നിക്കല്‍ എഞ്ചിനിയറുമായ ഷാജി മാത്യു പറഞ്ഞു. 
ഓട്ടോ റിക്ഷകളില്‍ ഘടിപ്പിക്കാവുന്ന ഉപകരണത്തിന്‌ 3000 രൂപയും കാറുകള്‍ക്ക്‌ 5000 രൂപയ്‌ക്കും മിനി ലോറി,ടെമ്പോ എന്നിവയ്‌ക്ക്‌ 7000 രൂപയ്‌ക്കും ബസ്‌,ലോറി തുടങ്ങിയ ഹെവി വെഹിക്കിള്‍സ്‌ എന്നിവയ്‌ക്ക്‌ 10,000 രൂപയുമാണ്‌ വില. കാറുകള്‍ക്ക്‌ ഉപയോഗിക്കുന്ന ഫില്‍ട്ടറില്‍ 20 ലിറ്റര്‍ ജലവും ബസുകള്‍ക്ക്‌ 50 ലിറ്റര്‍ ജലവും ഫില്‍ട്ടറിങ്ങിനു വേണ്ടിവരും യഥാക്രമം 6-8 മണിക്കൂര്‍ വരെ 100 ശതമാനം പുകയില്ലാതെ ഓടിക്കുവാന്‍ കഴിയും. ഈ ഉപകരണത്തിന്റെ ഭാരം 45 കിലോഗ്രാം വരും. ഓട്ടോ റിക്ഷകളില്‍ മൂന്നു ഫില്‍ട്ടറുകളും കാറുളില്‍ അഞ്ചും ലോറികളിലും ബസുകളിലും ഏഴ്‌ വീതം ഫില്‍ട്ടറുകള്‍ വേണ്ടിവരും. അഞ്ച്‌ ചേമ്പറുകള്‍ വരുന്ന സംവിധാനത്തിന്‌ അഞ്ച്‌ ഇഞ്ച്‌ കനവും മൊത്തം 10 അടി നീളവും വരും.5000 ഡിഗ്രിവരെ താപനില ഉയര്‍ന്നാലും യാതൊരു കേടും വരാത്ത ഹെവി മെറ്റല്‍ ആണ്‌ പുക കടത്തിവിടുന്ന ചേമ്പറില്‍ ഉപയോഗിച്ചിരിക്കുന്നത്‌. മൂന്നുമാസത്തില്‍ ഒരിക്കല്‍ ക്ലീന്‍ ചെയ്‌താല്‍ മതി. സ്വയം വൃത്തിയാക്കാനും സാധിക്കും
നിലവില്‍ കൊറിയ, ജപ്പാന്‍ എന്നിവടങ്ങളില്‍ നിന്നും വാഹന പുക മലിനീകരണ ഉപകരണങ്ങള്‍ ലഭ്യമാണ്‌.എന്നാല്‍ ഇവയ്‌ക്ക്‌ 45,000 രൂപയ്‌ക്കു മുകളിലാണ്‌ വില. എന്നാല്‍ തദ്ദേശിയമായി നിര്‍മ്മിക്കുന്നതിനാല്‍ ചുരുങ്ങിയ ചെലവില്‍ നല്‍കുവാനാകും. ഗവണ്മന്റ്‌ സബ്‌സിഡി അനുവദിക്കുകയാണെങ്കില്‍ ഇതിന്റെ പകുതി ചെലവ്‌ മാത്രമെ വരുകയുള്ളു. ഊ ഉപകരണത്തിനു പേറ്റന്റ്‌ അപേക്ഷ കഴിഞ്ഞ മാര്‍ച്ച്‌ 16നു നല്‍കിയിട്ടുണ്ട്‌. 

കേരളത്തിലേക്ക്‌ ചരക്കുവാഹന നീക്കം ജൂണ്‍ 12നു അര്‍ധരാത്രി മുതല്‍ നിര്‍ത്തിവെക്കുന്നു



കൊച്ചി: ഹരിത ട്രൈബ്യൂണല്‍ വിധി കേരളത്തില്‍ ജൂണ്‍ 23 മുതല്‍ നടപ്പാക്കുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള എല്ലാ ചരക്ക്‌ വാഹനങ്ങളും ജൂണ്‍ 12 നു അര്‍ധരാത്രിമുതല്‍ അനിശ്ചിതകാലത്തേക്ക്‌ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും. 
മോട്ടോര്‍ വാഹനരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന 17 സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.ബാലചന്ദ്രന്‍,ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജി.ആര്‍.ഷണ്മുഖപ്പ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇ്‌ക്കാര്യം അറിയിച്ചു.
ജൂണ്‍ 12 അര്‍ധരാത്രയ്‌ക്കു ശേഷം കേരളത്തിലേക്കുള്ള നിത്യോപയോഗ സാധനങ്ങള്‍,പഴം,പച്ചക്കറി,പാല്‍, സിമെന്റ്‌ ,കമ്പി, തുടങ്ങിയ സംസ്ഥാനത്തിനുവെളിയില്‍ നിന്നുള്ള ഒരു സാധനവും കേരളത്തില്‍ എത്തുകയില്ല. സംസ്ഥാനത്തിന്‌ അകത്ത്‌ എഫ്‌.സി.ഐ ഗോഡൗണുകളിലും നിര്‍മ്മാണരംഗത്തു പ്രവര്‍ത്തിക്കുന്ന ലോറികള്‍,മിനി ലോറികള്‍ ടിപ്പറുകള്‍, ട്രെയ്‌ലറുകള്‍, കണ്ടെയ്‌നര്‍ ലോറികള്‍, ടാങ്കര്‍ ലോറികള്‍,എല്‍പിജി സിലിണ്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ലോറികള്‍, തുടങ്ങി ചരക്ക്‌ വാഹനരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒന്നേകാല്‍ ലക്ഷത്തോളം വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കുചേരും.
10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ചുകൊണ്ട്‌ ചരിത്ര നഗരമായ ഡല്‍ഹിയില്‍ ഹരിതട്രൈബ്യൂണല്‍ വിധി നടപ്പിലാക്കുന്നതിനു വര്‍ഷങ്ങറള്‍ക്കു മുന്‍പു തന്നെ പടിപിടിയായി ഇന്ധനമാറ്റം നടപ്പില്‍ വരുത്തുകയും 10വര്‍ഷം കൊണ്ട്‌ പൂര്‍ത്തീകരിച്ച്‌ നിരോധനം നടപ്പിലാക്കുകയും ചെയ്‌തു.എന്നാല്‍ കേരളത്തില്‍ നിരോധനം 10 ദിവസം കൊണ്ട്‌ ഒരു മുന്നൊരുക്കവും ഇല്ലാതെയാണ്‌ നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്‌. അശോക്‌ ലെയ്‌ലാന്‍ഡ്‌, മഹീന്ദ്ര, ടാറ്റ തുടങ്ങിയ ഓട്ടോ മൊബൈല്‍ രംഗത്തുള്ള വമ്പന്മാരാണ്‌ ഈ നിക്കത്തിനു പിന്നില്‍ എന്ന്‌ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു. 
എന്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിലേക്ക്‌ പ്രതിദിനം വാളയാര്‍ ചെക്ക്‌ പോസ്‌റ്റ്‌ വഴി 400ലേറെ ലോറികളാണ്‌ പച്ചക്കറിയുമായി എത്തുന്നത്‌.പാല്‍ ,മുട്ട, മാംസം എന്നിവയ്‌ക്കും കേരളം തമിഴ്‌നാടിനെയാണ്‌ ആശ്രയിക്കുന്നത്‌. പ്രതിദിനം 6000ലേറെ ലോറികളാണ്‌ കേരളത്തിലേക്കു വരുന്നത്‌. ഇതില്‍ 2000-3000 വരെ നിത്യോപയോഗ സാധനങ്ങളാണ്‌. ബാക്കി സിമെന്റ്‌ ,സ്റ്റീല്‍ തുടങ്ങിയ നിര്‍മ്മാണ ഉപകരണങ്ങളും കേരളത്തിലേക്കു എത്തുന്നു. 
ഈ വാഹനങ്ങളെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിനു വരുന്ന തൊഴിലാളികള്‍ ഇതോടെ പട്ടിണിയിലാകുക. ഈ തീരുമാനം പിന്‍വലിപ്പിക്കുന്നതിനു ശക്തമായ സമരമാര്‍ഗങ്ങള്‍ക്ക്‌ ഒരുങ്ങിയതായും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ നേതൃത്വം വഹിക്കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ കെ.കെ.ഹംസ (ലോറി ഓണേഴ്‌സ്‌ വെല്‍ഫയര്‍ ഫെഡറേഷന്‍) കെ.ജി രവീന്ദ്രന്‍ (ടാങ്ക്‌ ലോറി വര്‍ക്കേഴ്‌സ്‌ യൂണിയന്‍) എന്നിവര്‍ വ്യക്തമാക്കി സംസ്ഥാനത്ത്‌ സമരത്തിന്റെ മുന്നൊരുക്കമായി ജൂണ്‍ 4നും തമിഴ്‌നാട്ടില്‍ കോയമ്പത്തൂരില്‍ വെച്ച്‌ ജൂണ്‍ 6നും കണ്‍വെന്‍ഷനുകള്‍ ചേരും.  


2016 മേയ് 24, ചൊവ്വാഴ്ച

ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ പുനപരിശോധിക്കണമെന്ന്‌



കൊച്ചി കേരളത്തില്‍ നടപ്പാക്കിയ ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ നിരവധി കുട്ടികളുടെ ഭാവി തകര്‍ക്കുകയാണെന്ന്‌ സൊസൈറ്റി ഒഫ്‌ യൂണിറ്റി ആന്‍ഡ്‌ ലിബറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റേയും കോടതിയുടെയും നിര്‍ദേശ പ്രകാരമാണ്‌ ആക്ട്‌ നടപ്പാക്കിയതെങ്കിലും സംരക്ഷിക്കപ്പെടേണ്ടതും നിലനിര്‍ത്തേണ്ടതുമായ കാര്യങ്ങള്‍ വിസമരിച്ചു കൊണ്ടാണ്‌ സാമൂഹ്യ നീതിവകുപ്പ്‌ ആക്ട്‌ നടപ്പാക്കിയിരിക്കുന്നത്‌. യുഡിഎഫ്‌ ഗവണ്‍മെന്റ്‌ നടപ്പാക്കിയ ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ പുനപരിശോധിക്കണമെന്നും, ആക്ട്‌ പ്രകാരമുള്ള പരിരക്ഷ കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. 
സ്ഥാപനങ്ങളിലെ പ്രതിസന്ധിയിലാക്കുന്ന ആക്ടിലെ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, എന്‍ജിഒ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക, ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ജനാധിപത്യ അധികാരങ്ങള്‍ നിലനിര്‍ത്തുക, ആക്ടിന്റെ സ്റ്റാഫ്‌ പാറ്റേണ്‍ പുനപരിശോധിക്കുക, ആക്ട്‌ പ്രകാരം സ്റ്റാഫിനു നല്‍കേണ്ട ശമ്പളം, കുട്ടികള്‍ക്കു നല്‍കേണ്ട ഭൗതിക സാഹര്യങ്ങളുടെ ലഭ്യത എന്നിവ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ്‌ ഫണ്ടുകളുമായി താരതമ്യം ചെയ്‌ത്‌ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ അടങ്ങിയ ഹര്‍ജി പുതിയ സര്‍ക്കാരിനു നല്‍കുമെന്നും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സൊസൈറ്റി ഒഫ്‌ യൂണിറ്റി ആന്‍ഡ്‌ ലിബറേഷന്‍ പ്രസിഡന്റ്‌ മധു പോള്‍, ജനറല്‍ സെക്രട്ടറി എ.കെ. കടമ്പാട്ട്‌, ജേക്കബ്‌ ഡേവിഡേ, സുരേഷ്‌ ബാബു എന്നിവര്‍ പങ്കെടുത്തു


ഹോട്ടല്‍ടെക്‌ പ്രദര്‍ശനവും കലിനറി ചലഞ്ചും സമാപിച്ചു




കൊച്ചി: കൊച്ചി വില്ലിംഗ്‌ഡണ്‍ ഐലണ്ടിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി 1900-ലേറെ സന്ദര്‍ശകരെ ആകര്‍ഷിച്ച കേരളത്തിലെ പ്രമുഖ ഹോസ്‌പിറ്റാലിറ്റി എക്വിപ്‌മെന്റ്‌ പ്രദര്‍ശനമായ ഹോട്ടല്‍ടെക്‌ 2016-ന്റെ ആറാമത്‌ വാര്‍ഷിക പ്രദര്‍ശനവും ഷെഫുമാര്‍ക്കായുള്ള അഞ്ചാമത്‌ കലിനറി ചലഞ്ച്‌ മത്സരങ്ങളും സമാപിച്ചു
. ഏറ്റവും മികച്ച ഷെഫായി തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ഥി 2016 സെപ്‌റ്റംബറില്‍ മാലിദ്വീപില്‍ നടക്കുന്ന ലോകമെമ്പാട്‌ നിന്നുമുള്ള 1000-ലേറെ ഷെഫുമാര്‍ പങ്കെടുക്കുന്ന ആഗോള മത്സരമായ ഹോട്ടല്‍ ഏഷ്യയില്‍ രാജ്യത്തെ പ്രതിനിധീകരിക്കും. 
ഹോട്ടല്‍ സപ്ലൈസ്‌, ഹോസ്‌പിറ്റാലിറ്റി ആന്‍ഡ്‌ ടെക്‌നോളജി, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയ്‌ക്കാവശ്യമായ ഉപകരണങ്ങള്‍, ക്ലീനിംഗ്‌ ഉപകരണങ്ങളും സേവനങ്ങളും, ഹോസ്‌പിറ്റാലിറ്റി ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സേവനങ്ങളുമാണ്‌ പ്രദര്‍ശനത്തിനുണ്ടായിരുന്നത്‌.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നും 85 ഷെഫുമാരാണ്‌ വിവിധ വിഭാഗങ്ങളിലായി കലിനറി ചലഞ്ചില്‍ പങ്കെടുക്കുന്നത്‌. ഡിസ്‌പ്ലേ, ലൈവ്‌ കുക്കിംഗ്‌ വിഭാഗങ്ങളിലായാണ്‌ മത്സരങ്ങള്‍ നടക്കുന്നത്‌. ഡ്രസ്‌ ദി കേക്ക്‌, നോവല്‍റ്റി കേക്ക്‌, ബ്രഡ്‌ ആന്‍ഡ്‌ പേസ്‌ട്രി ഷോപീസ്‌, ഫ്രൂട്ട്‌ ആന്‍ഡ്‌ വെജിറ്റബ്‌ള്‍ കാര്‍വിംഗ്‌ തുടങ്ങിയ വിഭാഗങ്ങളില്‍ വ്യക്തിഗത ആര്‍ട്ടിസ്റ്റിക്‌ ഡിസ്‌പ്ലേ മത്സരങ്ങള്‍ നടന്നു. ത്രീ-കോഴ്‌സ്‌ ഡിന്നര്‍ മെനു, ഡെസ്സേട്‌സ്‌, പരമ്പരാഗത കേരള വിഭവങ്ങള്‍ എന്നീ വിഭാഗങ്ങളിലും മത്സരങ്ങള്‍ നടന്നു.
ഡ്രസ്‌ ദി കേക്ക്‌ വിഭാഗത്തില്‍ കൊച്ചി ഹോട്ടല്‍ റമദയിലെ രാജ്‌ രാജനും കൊച്ചി ഹോളിഡേ ഇന്നിലെ സെന്തില്‍ രാജും സ്വര്‍ണം പങ്കിട്ടു. ഹോട്ടല്‍ ലീല കോവളത്തെ ശ്യാം നന്ദന്‍കുമാര്‍ വെങ്കലം നേടി. ഹോട്ട്‌ കുക്കിംഗ്‌-ചിക്കന്‍ വിഭാഗത്തില്‍ കൊച്ചി ഹോളിഡേ ഇന്നിലെ സിയാദ്‌ സ്വര്‍ണവും ലീലാ കോവളത്തെ വിജയ്‌പ്രസാദ്‌, കൊച്ചി ലെ മെറിഡിയനിലെ ദീപക്‌ ജെന, കൊച്ചി റാഡിസണ്‍ ബ്ലൂവിലെ മുജീബ്‌ റഹ്മാന്‍ എന്നിവര്‍ വെള്ളിയും ലീലാ കോവളത്തെ രോഹിത്‌, ഫോര്‍ട്ട്‌ കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ട്യാഡിലെ ജിയോള്‍ മോണിസ്‌ എന്നിവര്‍ വെങ്കലവും നേടി. വിദ്യാര്‍ഥികള്‍ക്കായുള്ള ഹോട്ട്‌ കുക്കിംഗ്‌-ചിക്കന്‍ മത്സരത്തില്‍ മൂന്നാര്‍ കേറ്ററിംഗ്‌ കോളേജിലെ രാജ്‌ മോഹന്‍ സ്വര്‍ണവും മാരാര്‍ അഭിലാഷ്‌ വെള്ളിയും വിഷ്‌ണു വി. ഗോപാല്‍ വെങ്കലവും നേടി. 
മറ്റ്‌ മത്സരവിജയികള്‍
നോവല്‍റ്റി കേക്ക്‌ വിഭാഗം: ശ്യാം മോഹന്‍കുമാര്‍, ലീലാ കോവളം (സ്വര്‍ണം); സെന്തില്‍രാജ്‌, ഹോളിഡേ ഇന്‍, കൊച്ചി (വെള്ളി).
ഹോട്ട്‌ കുക്കിംഗ്‌ ഫിഷ്‌ വിഭാഗം: ജേക്കബ്‌ വര്‍ഗീസ്‌- ഹോളിഡേ ഇന്‍ (സ്വര്‍ണം); പ്രകാശ്‌, ആസ്റ്റര്‍ മെഡിസിറ്റി- സോര്‍ഡെക്‌സ്‌ (സ്വര്‍ണം); അക്‌ബര്‍ ബാഷ, ബ്രണ്ടന്‍ ബോട്ട്യാഡ്‌ (സ്വര്‍ണം); ജിതിന്‍, കെടിഡിസി തിരുവനന്തപുരം (വെള്ളി); സിലാസ്‌ ഗുറുംഗ്‌, റമദ കൊച്ചി (വെള്ളി); എല്‍ദോസ്‌ കെ. പോള്‍, കെടിഡിസി തിരുവനന്തപുരം (വെങ്കലം); രഞ്‌ജിത്‌ ആര്‍, മൗണ്ടന്‍ ക്ലബ്‌ (വെങ്കലം); നീരജ്‌, റാഡിസണ്‍ ബ്ലൂ, കൊച്ചി (വെങ്കലം); ശ്രീജ, സിജിഎച്ച്‌ എര്‍ത്ത്‌ (വെങ്കലം); അമന്‍പ്രീത്‌ സിംഗ്‌, ലെ മെറിഡിയന്‍, കൊച്ചി (വെങ്കലം). വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. 

പുതുമുഖങ്ങളുടെ ഹാപ്പി വെഡിങ്‌



കൊച്ചി: നവാഗതനായ ഒമര്‍ സംവിധാനം ചെയ്യുന്ന ഹാപ്പി വെഡിങ്‌ പ്രേക്ഷകരിലേയ്‌ക്ക്‌. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രം എന്റര്‍ടെയ്‌ന്‍മെന്റ്‌ ലക്ഷ്യമിട്ടാണ്‌ നിര്‍മിച്ചിരിക്കുന്നതെന്ന്‌ സംവിധായകന്‍ ഒമര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രേമം ഫെയിം സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ജസ്റ്റിന്‍, സൗബിന്‍ താഹിര്‍ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പുതുമുഖതാരങ്ങളായ അനു സിത്താരയും, ദൃശ്യയുമാണ്‌ നായികമാര്‍. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഏഴ്‌ പാട്ടുകളുണ്ട്‌. കൊച്ചിയിലും തൃശൂരുമായിട്ടാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌്‌. താരമൂല്യമുള്ള അഭിനേതാക്കളില്ലെന്ന പേരില്‍ പ്രധാന തിയറ്ററുകള്‍ ചിത്രം തഴഞ്ഞെന്നും സംവിധായകന്‍ പറഞ്ഞു. ആദ്യം 30 ല്‍ താഴെ തിയറ്ററുകളില്‍ മാത്രമെ ചിത്രം റിലീസ്‌ ചെയ്‌തുള്ളൂ. ഇപ്പോള്‍ 40 ഓളം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. അന്താരാഷ്ട്ര വിതരണ ഏജന്‍സിയായ ഇറോസ്‌ ഇന്റര്‍നാഷണലാണ്‌ ചിത്രം തിയറ്ററിയില്‍ എത്തിച്ചിരിക്കുന്നത്‌. വാര്‍ത്താസമ്മേളനത്തില്‍ നടന്‍മാരായ സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

ഹല്ലേല്ലൂയ്യയുമായി സുധി അന്ന



കൊച്ചി: ബാര്‍ക്കിങ്‌ ഡോഗ്‌ സെല്‍ഡം ബൈറ്റ്‌സിന്റെ ബാനറില്‍ പുതുമുഖം സുധി അന്ന സംവിധാനം ചെയ്യുന്ന ചിത്രം ഹല്ലേല്ലുയ്യ തിയറ്ററുകളിലേക്ക്‌. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തുടങ്ങി വര്‍ത്തമാന കാലത്തേക്കുള്ള സഞ്ചാരത്തെ ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന ഒരു ബസിലൂടെ കഥപറയാന്‍ ശ്രമിക്കുന്ന സിനിമയാണ്‌ ഹല്ലേലൂയ. നരേയ്‌ന്‍, മേഘ്‌ന രാജ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നാട്ടിന്‍ പുറത്തെ നന്മയും നഷ്ടപ്പെട്ടുപോയ പഴയകാല സ്‌മരണകളുമാണ്‌ പങ്ക്‌ വയ്‌ക്കുന്നതെന്ന്‌ സംവിധായകന്‍ സുധി അന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാടക രംഗത്ത്‌ നിന്നും സിനിമാ പ്രവേശനം നടത്തിയ സജിതാ മഠത്തില്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്‌. എസ്‌.എ. അഭിമാനും സുനിരാജും കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ചന്ദ്രന്‍ രാമമംഗലമാണ്‌ സംഗീത സംവിധാനം ചെയ്‌തിരിക്കുന്നത്‌. ന്യൂ ജനറേഷന്‍ കാലത്ത്‌ വന്‍ താരനിരയില്ലെങ്കില്‍ ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്ന്‌്‌ നടി സജിതാ മഠത്തില്‍ പറഞ്ഞു. 30 ഓളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നു

അഖില ഭാരത അയ്യപ്പ മഹാസംഗമവും ശ്രീധര്‍മശാസ്‌താ മഹായഞ്‌ജവും


അഖില ഭാരത അയ്യപ്പ മഹാസംഗമവും ശ്രീധര്‍മശാസ്‌താ മഹായഞ്‌ജവും 27 ന്‌ 

കൊച്ചി: ശബരിമലയുമായി ആചാരപരമായി ബന്ധമുള്ള കുടുംബങ്ങളും സംഘങ്ങളും മാളികപ്പുറം ശബരിമല മേല്‍ശാന്തിമാരും ഒത്തുചേരുന്ന അഖിലഭാരത അയ്യപ്പമഹാസംഗമവും ശ്രീധര്‍മശാസ്‌താ മഹായഞ്‌ജവും 27,28 തിയതികളില്‍ ആലുവ മണപ്പുറത്ത്‌ നടക്കും. ശ്രീധര്‍മശാസ്‌താ ആലങ്ങാട്‌ യോഗവും അഖിലഭാരതീയ അയ്യപ്പധര്‍മപ്രചാരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ശരണവീഥിയെന്ന അഖിലഭാരത അയ്യപ്പ മഹാസംഗമവേദിയിയിലാണ്‌ നടക്കുന്നതെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27 ന്‌ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സൗഹൃദ സമ്മേളനം നടി ശാരദ ഉദ്‌ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. എസ്‌ എന്‍ ഡി പി യോഗം പ്രസിഡന്റ്‌ എം.എന്‍. സോമന്‍ ശരണവീഥി ഉദ്‌ഘാടനം ചെയ്യും. 28 ന്‌ രാവിലെ മഹാഗണപതിഹോമവും സുകൃതഹോമവും നടക്കും. 10.30 ന്‌ ആരംഭിക്കുന്ന അഖിലഭാരത അയ്യപ്പമഹാസംഗമത്തില്‍ ശബരിമല തന്ത്രിമാരായ കണ്‌ഠര്‌ മോഹനര്‌,കണ്‌ഠര്‌ രാജീവര്‌,കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ എന്നിവര്‍ ഭദ്രദീപം കൊളുത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കണ്‌ഠര്‌ രാജീവര്‌ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ തന്ത്രിമാര്‍, ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തിമാര്‍, ആചാരപരമായി ബന്ധമുള്‌ല സംഘാംഗങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ ആദരിക്കുമെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ശരണവീഥി ജനറല്‍ കണ്‍വീനര്‍ കെ. അയ്യപ്പദാസ്‌, ജോയിന്റ്‌ കണ്‍വീനര്‍ ടി.എ. സജീവ്‌, ശ്രീശബരിമല ധര്‍മശാസ്‌താ ആലങ്ങാട്‌ യോഗം പ്രസിഡന്റ്‌ സജീവ്‌ കുമാര്‍, ചെമ്പോല ശ്രീകുമാര്‍, കലാധരന്‍ എന്നിവര്‍ പങ്കെടുത്തു.

ലോക റെക്കോര്‍ഡ്‌ ലക്ഷ്യമിട്ട്‌ മാരത്തോണ്‍ ലെക്‌ചര്‍



കൊച്ചി: ലോക റെക്കോര്‍ഡ്‌ ലക്ഷ്യമിട്ട്‌ മാള ഹോളി ഗ്രേസ്‌ എന്‍ജിനീയറിങ്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 144 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മാരത്തോണ്‍ ലെക്‌ചര്‍ നടത്തും. 26ന്‌ രാവിലെ പത്തിന്‌ ആരംഭിച്ച്‌ 144 മണിക്കൂര്‍ പിന്നിട്ട ശേഷം ജൂണ്‍ ഒന്നിനാണ്‌ സമാപിക്കുന്ന ലെക്‌ചര്‍ കെമിക്കല്‍ എന്‍ജിനീയറിങിലും അധ്യാപനത്തിലും പ്രാവീണ്യം തെളിയിച്ച ഫ്രാന്‍സിസ്‌ ജോസഫാണ്‌ നയിക്കുന്നത്‌. ഭാരത സംസ്‌കാരത്തിന്റെ പൈതൃക സമ്പത്തായ ആയുര്‍വേദത്തെ പാശ്ചാത്യ അലോപ്പതി വൈദ്യ ശാസ്‌ത്ര ശാഖയ്‌ക്ക്‌ മുകളില്‍ പ്രതിഷ്‌ഠിക്കുകയെന്നതാണ്‌ ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്‌. ഇതുവരെയും പൂര്‍ണമായ പര്യവേഷണം നടത്താത്തതും അനേകം സാധ്യതകളുള്ളതുമായ ഭാരതീയ ഔഷധികളുടേയും സുഗന്ധ വ്യഞ്‌ജനങ്ങളുടേയും ഉപയോഗത്തെക്കുറിച്ചുള്ള ശാസ്‌ത്രീയ അന്വേഷണത്തിനാണ്‌ ശ്രമിക്കുന്നതെന്ന്‌ അക്കാദമി അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. ക്രിസ്റ്റഫര്‍ അഗസ്റ്റിന്‍, പ്രൊഫ. ഡോണ്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.

2016 മേയ് 23, തിങ്കളാഴ്‌ച

ശ്രീലങ്കയ്‌ക്ക്‌ സഹായം കൈമാറി




കൊച്ചി
പ്രധാനമന്ത്രിയുടെ പ്രത്യേക സഹായ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ സേന ശ്രീലയ്‌ക്ക്‌ സഹായം എത്തിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സി-17 വിമാനങ്ങളില്‍ 50 ടണ്‍ഓളം സാധന സാമഗ്രികള്‍ കാതുനായക വിമാനത്താവളത്തില്‍ എത്തിച്ചു.700 ടെന്റ്‌, 1000 ടര്‍പോളിന്‍ ഷീറ്റുകള്‍, 10 ജനറേറ്ററുകള്‍, 100 എമര്‍ജന്‍സ്‌ വിളക്കുകള്‍ ,പകര്‍ച്ച വ്യാധികള്‍ തടയാനുള്ള മരുന്നുകള്‍,കള്‍,റെയിന്‍ കോട്ട്‌ ,വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങള്‍, വാട്ടര്‍ ഫില്‍ട്ടര്‍, കുട എന്നിവയാണ്‌ വിതരണം ചെയ്‌തത്‌. 
ചുഴലിക്കാറ്റിനെ തുടര്‍ന്നു ഏകദേശം ഒരുലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ട്‌. 
കൊച്ചിയില്‍ നിന്നും തിരിച്ച ഐഎന്‍എസ്‌ സത്‌ലജ്‌,ഐഎന്‍എസ്‌ സുനയന എന്നീ യുദ്ധകപ്പലുകളും കൊളംബോ തുറമുഖത്ത്‌ അടുത്തു. 30 ടണ്‍ഓളം ഭക്ഷണ സാധനങ്ങളും കുടിവെള്ളവും ആണ്‌ എത്തിച്ചിരിക്കുന്നത്‌. ശ്രീലങ്കയിലെ ഇന്ത്യന്‍ സ്ഥാനപതി വൈ.കെ.സിന്‍ഹ സാധന സാമഗ്രികള്‍ ശ്രീലങ്കയുടെ വിദേശകാര്യ സഹമന്ത്രി ഹര്‍ഷ ഡിസില്‍വെയ്‌ക്കു കൈമാരി. 

രാജ്യത്തെ ഗ്രാമീണ കേന്ദ്രങ്ങളില്‍ നൂതനആരോഗ്യസേവന വിദ്യാഭ്യാസം ലഭ്യമാക്കും




കൊച്ചി: ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളും ആരോഗ്യ സേവന വിദ്യാഭ്യാസവും ലഭ്യമാക്കാനുള്ള പുതിയ സഹകരണത്തിന്‌ തുടക്കമായി. ആസ്‌ട്രേലിയയിലെ മുന്‍നിര ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസ സേവന ദാതാക്കളായ ഹെല്‍ത്ത്‌ കരിയേഴ്‌സും ഇന്ത്യയില്‍ വിവിധ മേഖലകളിലായി ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ നടത്തുന്ന മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ഹലോ ഹെല്‍ത്ത്‌ സര്‍വ്വീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡുമാണ്‌ ഇതിനുള്ള ധാരണയില്‍ ഒപ്പുവെച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള നഴ്‌സിങ്‌ ഏര്‍പ്പെടുത്തുക, അത്യാധുനീക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലകളിലുള്ളവര്‍ക്ക്‌ പ്രാദേശികഭാഷകളില്‍ ആരോഗ്യ സംരക്ഷണ മേഖലകളില്‍ പരിശീലനം നല്‍കുക തുടങ്ങിയവയ്‌ക്കാണ്‌ ഈ സഹകരണം. 
കൊച്ചിയിലാണ്‌ ഹെല്‍ത്ത്‌ കരിയേഴ്‌സിനു സാന്നിധ്യമുള്ളത്‌. ഹലോ ഹെല്‍ത്ത്‌ മുംബൈ ആസ്ഥാനമായുള്ള സ്ഥാപനമാണ്‌. ബെംഗലൂരു, ഡെല്‍ഹി, ലക്‌നോ അടക്കമുള്ള മറ്റു നഗരങ്ങളിലും ഹലോ ഹെല്‍ത്തിനു സാന്നിധ്യമുണ്ട്‌. 
വിദ്യാഭ്യാസം, പരിശീലനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയ്‌ക്കും ആസ്‌ട്രേലിയയ്‌ക്കും ഇടയില്‍ വര്‍ധിച്ചു വരുന്ന സഹകരണം ഉയര്‍ത്തിക്കാട്ടുന്നതാണ്‌ പുതിയ കൂട്ടുകെട്ട്‌. ഇരു കമ്പനികളുടേയും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും സ്‌കില്‍ ഇന്ത്യാ മിഷന്‍ എന്ന ലക്ഷ്യത്തിലേക്കെത്താനും ഇന്ത്യയെ മികവിന്റെ തലസ്ഥാനമാക്കാനും ഇതു വഴിയൊരുക്കും. 
ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയിലുള്ളവരുടെ കഴിവുകളും ആരോഗ്യ സംരക്ഷണ മേഖലയുടെ ശേഷിയും മെച്ചപ്പെടുത്തുന്നതില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിനു വലിയ പങ്കാണു വഹിക്കാനുള്ളതെന്ന്‌ പുതിയ സഹകരണത്തെക്കുറിച്ചു സംസാരിച്ച ഹെല്‍ത്ത്‌ കരിയേഴ്‌സ്‌ സി.ഇ.ഒ.യും മാനേജിങ്‌ ഡയറക്ടറുമായ ബിജോ കുന്നുംപുറത്ത്‌ ചൂണ്ടിക്കാട്ടി. ഈ സഹകരണത്തിന്‌ ഇന്ത്യയെ സംബന്ധിച്ച്‌ വന്‍ പ്രാധാന്യമാണുള്ളത്‌. 
ഹലോ ഹെല്‍ത്തുമായി സഹകരിച്ച്‌ ഭാവിയിലേക്കുള്ള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കാന്‍ ഹെല്‍ത്ത്‌ കരിയേഴ്‌സിന്‌ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും പ്രാഥമിക ആരോഗ്യ സേവനത്തെ പുനര്‍നിര്‍വ്വചിക്കുയും ചെയ്യുകയെന്നത്‌ ഉന്നത നിലവാരമുള്ള തൊഴില്‍ മേഖലയെ വാര്‍ത്തെടുക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന്‌ ഹലോ ഹെല്‍ത്ത്‌ സി.ഇ.ഒ. സുവന്‍ജയ്‌ ശര്‍മ്മ ചൂണ്ടിക്കാട്ടി. ഹെല്‍ത്ത്‌ കരിയേഴ്‌സുമായുള്ള സഹകരണം ഗ്രാമീണ ഇന്ത്യയില്‍ അന്താരാഷ്ട്ര നിലവാരമെത്തിക്കാന്‍ സഹായിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിനൊപ്പം ഉയര്‍ന്ന മികവുള്ള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക്‌ ആഗോള തലത്തിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഇതു വഴിയൊരുക്കും. 
ഹെല്‍ത്ത്‌ കരിയേഴ്‌സിന്റെ പരിശീലന, വിദ്യാഭ്യാസ പരിപാടികള്‍ ഹലോ ഹെല്‍ത്തിന്റെ പരിശീലന കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും. ഡെല്‍ഹി സന്ത്‌ കബീര്‍ നഗറിലുള്ള വിര്‍ച്വല്‍ ക്ലാസ്‌ റൂമുകളില്‍ ഇത്‌ ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും. പിന്നീട്‌ 2016-17 കാലഘട്ടത്തില്‍ തന്നെ 17 ഗ്രാമീണ കേന്ദ്രങ്ങളിലും ലഭ്യമാക്കും.  

മഴയെത്തുംമുമ്പേ വീടുകളുടെ സംരക്ഷണജോലികള്‍ തീര്‍ക്കാം



കൊച്ചി:
പുതുമണ്ണിന്റെ ഗന്ധവും മുളപൊട്ടുന്ന പച്ചപ്പുമാണ്‌ മണ്‍സൂണിന്റെ വരവ്‌ കൊണ്ടുവരുന്നത്‌. എന്നാല്‍ ഇതേ മണ്‍സൂണ്‍ വീടുള്ളവര്‍ക്കു പ്രശ്‌നങ്ങളും കൊണ്ടുവരുന്നു. ഭിത്തികളിലും സീലിംഗിലും നനവും വിള്ളലുകളും കൊണ്ടുവരുന്നു. ഇത്‌ ആ വീട്ടിലെ താമസക്കാരുടെ ആരോഗ്യത്തിനു ഗൗരവമായ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്‌.
ഭിത്തിയിലും മേല്‍ക്കൂരയിലും മറ്റുമുണ്ടാകുന്ന വിള്ളലുകളിലും നനവിലും കുമിള്‍, പൂപ്പല്‍, പായല്‍, ചെറിയതരം കളകള്‍ തുടങ്ങിയവ വളരുന്നതിന്‌ ഇടയാകുന്നു. ചുരുക്കത്തില്‍ വീടിന്റെ അന്തരീക്ഷം അനാരോഗ്യകരവും താമസയോഗ്യവുമല്ലാതായിത്തീരുന്നു.
ഇത്തരത്തില്‍ ആരോഗ്യകരമല്ലാത്ത വീടുകളിലെ താമസം അലര്‍ജി, ആസ്‌തമ, കണ്ണ്‌, മൂക്ക്‌ തുടങ്ങിയവയില്‍ ചൊറിച്ചില്‍, തൊണ്ട വേദന തുടങ്ങിയവയ്‌ക്കു കാരണമാകുന്നു. മാത്രമല്ല ക്രമേണ നിലങ്കാരിച്ചുമ തുടങ്ങിയ ശ്വാസകോശ രോഗങ്ങളിലേക്കു നയിക്കാനുള്ള സാധ്യതയുമേറെയാണ്‌. അല്‌പം ശ്രദ്ധ നല്‍കിയാല്‍ ഇത്തരം പല പ്രശ്‌നങ്ങളും ഒഴിവാക്കാവുന്നതേയുള്ളു.
ലീക്കേജ്‌ വീടിന്റെ മൊത്തത്തിലുള്ള ഭംഗി കളയുന്നുവെന്നു മാത്രമല്ല വീടിനും വീടിനുള്ളിലെ അലങ്കാരപ്പണികള്‍ക്കും ഉപകരണങ്ങള്‍ക്കും കേടും വരുത്തുന്നു. മണ്‍സൂണ്‍ കഴിയുന്നതോടെ ഈ പ്രശ്‌നം രൂക്ഷമാകുന്നു. അവിടവിടെ പെയിന്റ്‌ ഇളകി വീടിന്റെ ഭംഗി നഷ്‌ടപ്പെടുന്നു. ഭിത്തിയില്‍ അവിടവിടെ നനഞ്ഞ പാടുകള്‍ വീടിന്റെ ഉള്‍വശത്തിന്റെ വൃത്തി കളയുന്നു. നനവിന്റെ മണം അതില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കുമൊക്കെ അരോചകമാണ്‌.
ലീക്കേജ്‌ ഒഴിവാക്കാന്‍
ചില മുന്‍കരുതലുകള്‍
ഓരോ വര്‍ഷവും മണ്‍സൂണിനു മുമ്പു വീടിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ നടത്താം. ചോര്‍ച്ച തടയാനുള്ള ജോലികള്‍ (വാട്ടര്‍ പ്രൂഫിംഗ്‌) നടത്താനുള്ള ഏറ്റവും നല്ല സമയം മണ്‍സൂണിനു തൊട്ടുമുമ്പാണ്‌. ഇതു വീടിന്റെ അടിസ്ഥാന ചട്ടക്കൂടിനെ ശക്തമായ മഴയില്‍നിന്നു സംരക്ഷിക്കുന്നു. വീടിന്റെ ഘടനയ്‌ക്കു കേടുപാടുകള്‍ സംഭവിക്കുന്നതിനേയും ബലം കുറയുന്നതിനേയും ഒരു പരിധിവരെ തടയുന്നു. ഇതോടൊപ്പം തുടര്‍ വര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണികളുടെ ചെലവു ലാഭിക്കുവാനും സഹായിക്കുന്നു.
പിഡിലൈറ്റിന്റെ ഡോ. ഫിക്‌സിറ്റ്‌ ലളിതമായ പരിശോധനയിലൂടെ വീടിന്റെ ലീക്കേജ്‌ തടയുന്നതിനും നിരവധി വര്‍ഷങ്ങള്‍ പുതുമ മങ്ങാതെ നില്‍ക്കുന്ന പെയിന്റിംഗിനും സഹായിക്കും. വീടുകളുടെ സുരക്ഷിതത്വത്തിനായി ഡോ. ഫിക്‌സിറ്റ്‌ നല്‍കുന്ന ചില പ്രായോഗിക നിര്‍ദ്ദേശങ്ങളിതാ:
* പൊട്ടിയ പൈപ്പുകള്‍ മാറ്റിയിടുകയോ റിപ്പയര്‍ ചെയ്‌തോ ലീക്ക്‌ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പു വരുത്തുക.
* ഓരോ പത്തു വര്‍ഷം കൂടുമ്പോഴും പൈപ്പുകള്‍ മാറ്റിയിട്ട്‌ ലീക്കേജ്‌ തടയുക.
* വെള്ളം പുറത്തേക്ക്‌ എടുക്കുന്നതിനു നീളമുള്ള പൈപ്പുകള്‍ ഉപയോഗിക്കുക. വെള്ളമെടുക്കുമ്പോള്‍ ഭിത്തിയില്‍ വെള്ളം വീഴുന്നില്ലെന്ന്‌ ഉറപ്പു വരുത്തുക.
* ഇടയ്‌ക്കിടെ നനവുണ്ടാകുന്ന സ്ഥലത്തെ പൈപ്പുകള്‍ മാറ്റിയിടുക.
* ബാല്‍ക്കണികള്‍ വസ്‌ത്രം ഉണക്കുന്നതിന്‌ ഉപയോഗിക്കാതിരിക്കുക. തുണി ഉണക്കാനിട്ടാല്‍ തുണികളില്‍നിന്നുള്ള വെള്ളം സെറാമിക്‌ ടൈലുകളുടെ ഇടയിലേക്ക്‌ ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്‌. അതേപോലെ ഭിത്തികളിലും മറ്റും വെള്ളം തെറിച്ചു മനോഹരമായ ഭിത്തികള്‍ വൃത്തികേടാകാനുമിടയുണ്ട്‌. ഇവിടെ നനവില്ലാതെ സൂക്ഷിക്കുന്നതിലൂടെ ഇവ രണ്ടും ഒഴിവാക്കാന്‍ സാധിക്കുന്നു.
* അഴുക്കുവെള്ളം ഒഴുക്കിക്കളയുന്ന ഓടകള്‍ക്കടുത്ത്‌ ചെടികള്‍ നടാതിരിക്കുക. ഭിത്തിയില്‍ന്നും അകലത്തില്‍ ചെടികള്‍ നടുക.
* ബല്‍ക്കണിയിലെ ചെടിച്ചട്ടികളില്‍നിന്നു വെള്ളം ഒഴുകി തറ വൃത്തികേടാകാതിരിക്കാന്‍ അവ ട്രേകളില്‍ വയ്‌ക്കുക. വീടിന്റെ തറയുടെ ഭാഗത്തെ പുറംഭിത്തികളില്‍ ടൈല്‍ ഉപയോഗിച്ചാല്‍ പായലും മറ്റും പിടിക്കാതെ സൂക്ഷിക്കാന്‍ സാധിക്കും.
* ടെറസ്‌ ഗാര്‍ഡനില്‍നിന്നു വരുന്ന വെള്ളം സ്‌ളാബിനുള്ളിലേക്കു വലിയാതെ ശരിയായവിധത്തില്‍ വാര്‍ന്നു പോകാനുള്ള സംവിധാനമൊരുക്കുക.
* പൊളിഞ്ഞ തേപ്പ്‌, വിള്ളലുകള്‍ എന്നിവ വൃത്തിയാക്കി അടയ്‌ക്കുയോ അല്ലെങ്കില്‍ പുതുക്കുകയോ ചെയ്യുക.
* കെട്ടിടത്തിലേക്കു ചാഞ്ഞു കിടക്കുന്ന മരച്ചില്ലകള്‍ വെട്ടി നീക്കുക.
* ടെറസ്‌ (മേല്‍ക്കൂര) വൃത്തിയാക്കുക. പരന്ന ടെറസാണെങ്കില്‍ വെള്ളം കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കുക.
* മഴക്കാലം കഴിഞ്ഞ ശേഷം ഭിത്തികള്‍ പരിശോധിക്കുകയും അവയില്‍ കറുത്ത പായല്‍ പിടിച്ചിട്ടുണ്ടെങ്കില്‍ അതു വെള്ളം ഉപയോഗിച്ചു കഴുകിക്കളയുകയും ചെയ്യുക.
ചോര്‍ച്ച തടയാന്‍ ആധുനിക രീതി
`ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' എന്ന പരസ്യവാചകത്തോടു ചേര്‍ന്നു പോകുന്നവരാണ്‌ ഇന്ത്യക്കാരില്‍ നല്ലൊരു പങ്കും. ചില കാര്യങ്ങളില്‍ ഇതു ശരിയാണ്‌. എന്നാല്‍ വീടിന്റെ ചോര്‍ച്ച തടയുന്നതിന്‌ എടുക്കുന്ന അറ്റകുറ്റപ്പണികളുടെ കാര്യം വരുമ്പോള്‍ ഇത്‌ ഒട്ടുംതന്നെ ശരിയല്ല. പഴയ വാട്ടര്‍ പ്രൂഫിംഗ്‌ സംവിധാനങ്ങളും രീതികളും ആധുനികകാലത്ത്‌ അത്ര വിലപ്പോവില്ല.
കെട്ടിടങ്ങളുടെ രൂപകല്‌പനയിലും നിര്‍മാണത്തിലും ഒട്ടേറെ നവീന രീതികളാണ്‌ അടുത്തകാലത്തു നമുക്കു കാണാന്‍ കഴിയുന്നത്‌. ആകര്‍ഷകമായ ലോബി, അതിശയപ്പെടുത്തുന്ന പാര്‍ക്കിംഗ്‌, മനോഹരമായ പൂന്തോട്ടങ്ങള്‍ തുടങ്ങിയവ ഈ കെട്ടിടങ്ങള്‍ക്കും ഗാംഭീര്യവും ഭംഗിയും നല്‍കുന്നു. കെട്ടിടത്തിന്‌ എത്ര ഭംഗി നല്‍കുവാന്‍ കഴിയുമോ അതിനായി കോണ്‍ട്രാക്‌ടര്‍മാര്‍ ശ്രമിക്കുകയും ചെയ്യുന്നു.
പക്ഷേ, ടെറസ്‌, ബാത്ത്‌ റൂം, പുറം ഭിത്തി തുടങ്ങിയ മേഖലകളില്‍ ചോര്‍ച്ച, നനവ്‌ തുടങ്ങിയവ തടയുന്നതിനുള്ള പണിയുടെ കാര്യം വരുമ്പോള്‍ പരമ്പരാഗത രീതിയിലേക്കു തന്നെ തിരിയുന്നു. ഇത്‌ ചോര്‍ച്ച തടയുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ വ്യാപകമാക്കുകയും കെട്ടിടത്തിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുന്നതായും പലതവണ മനസിലായിട്ടും നവീന രീതികള്‍ അവലംബിക്കാന്‍ നിര്‍മാതക്കളും ഉടമസ്ഥരും തയാറാകുന്നില്ല.
പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന വാട്ടര്‍പ്രൂഫിംഗ്‌ സമ്പ്രദായങ്ങളായ ബ്രിക്‌ബാറ്റ്‌ കോബ, മഡ്‌ പുസ്‌ക, ലൈം ടെറസിംഗ്‌ തുടങ്ങിയവ തീരെ അയവില്ലാത്ത സ്വഭാവമുള്ളതാണ്‌. അതിനാല്‍ കുറേ കഴിയുമ്പോള്‍ ഇതുപയോഗിച്ചിടത്തു വിള്ളലുകള്‍ വീഴുന്നു.
മാത്രവുമല്ല ഇവ ഉപയോഗിച്ചുള്ള ജോലികള്‍ ചെയ്യുന്നത്‌ ഇതില്‍ നൈപുണ്യമില്ലാത്തവരുമാണ്‌. ഇത്തരം വസ്‌തുക്കള്‍ ഉപയോഗിക്കുന്ന ടെറസിലും മറ്റും സ്ഥിരമായി നനവും ചോര്‍ച്ചയും ഉണ്ടാകുന്നതായാണ്‌ അനുഭവം. ഫലം തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ക്കു തുക ചെലവഴിക്കേണ്ടാതായി വരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെയിട്ട അടുക്ക്‌ പൊട്ടിക്കേണ്ടതായി വരുമ്പോള്‍ സ്ലാബിനു കേടു പറ്റാനിടയുമുണ്ട്‌.
എന്നാല്‍ ആധുനിക രീതിയിലുള്ള വാട്ടര്‍ പ്രൂഫിംഗ്‌ സമ്പ്രദായത്തില്‍ കുറച്ചു ജോലിക്കാരെ ഉപയോഗിച്ചു കുറഞ്ഞ സമയംകൊണ്ടു ജോലി തീര്‍ക്കാന്‍ സാധിക്കുന്നു. അല്‌പം ചെലവേറുമെങ്കിലും ചോര്‍ച്ചയില്‍നിന്നു കൂടുതല്‍ കാലത്തേക്കു ഇതു മികച്ച സംരംക്ഷണം നല്‍കുന്നു.
സംയോജിത വാട്ടര്‍ പ്രൂഫിംഗ്‌ ആണ്‌ ആധുനിക സംവിധാനത്തില്‍ ഏറ്റവും മികച്ചതായി കാണുന്നത്‌. ഇതു ചെലവു കുറഞ്ഞതും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ദീര്‍ഘകാലം സംരംക്ഷണം നല്‍കുന്നതുമാണ്‌.

നേവല്‍ബേസില്‍ ജവാന്‍ വെടിയേറ്റു മരിച്ചു




കൊച്ചി: കൊച്ചി നാവിക സേനാ കേന്ദ്രത്തിലെ സുരക്ഷാ വിഭാഗമായ ഡിഫെന്‍സ്‌ സെക്യുരിറ്റി യിലെ ജവാന്‍ നായിക്‌ കെ.ശിവദാസനെ (53)വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.
ഞായറാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ സംഭവം. അബദ്ധത്താല്‍ വെടിപൊട്ടി മരിച്ചതാണെന്നു കരുതുന്നു.ഹാര്‍ബര്‍ ടെര്‍മിനസ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. തൃശൂര്‍ സ്വദേശിയായ ശിവദാസനു രണ്ട്‌ പെണ്‍മക്കളുണ്ട്‌ . 
കൊച്ചി നാവിക സേനാകേന്ദ്രത്തിലെ തുടര്‍ച്ചയായ രണ്ടാമത്തെ ദുരൂഹ മരണം ആണിത്‌. കഴിഞ്ഞയാഴ്‌ച നാവികസേനാ കേന്ദ്രത്തിലെ ഇന്ത്യന്‍ കോസ്‌റ്റ്‌ ഗാര്‍ഡ്‌ അസിസ്‌റ്റന്റ്‌ കമാന്‍ഡന്റ്‌ ചെന്നൈ സ്വദേശി 26 കാരന്‍ എസ്‌.ശ്രീനിവാസന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു ഇവിടെ പരിശീലനത്തിനിടെയായിരുന്നു മരണം. ഓഫീസര്‍മാര്‍ക്കു വേണ്ടിയുള്ള വസതിയില്‍ ഇയാളെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ്‌. 
കൊച്ചി ഹാര്‍ബര്‍ പൊലീസും നാവികസേനയുടെ ആഭ്യന്തര വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്‌. 
കൊച്ചിയിലെ ഡിഫന്‍സ്‌ സെക്യുരിറ്റി കേഡറ്റില്‍ ജോലി ചെയ്‌തു വരികയായിരുന്ന ശിവദാസന്‍ നേരത്തേ ആര്‍മിയിലായിരുന്നു. അവിടെ നിന്നും വിരമിച്ചതിനു ശേഷമാണ്‌ കൊച്ചിയിലെ നാവിക ആസ്ഥാനത്ത്‌ ജോലിയില്‍ പ്രവേശിച്ചത്‌. ഇന്‍ക്വസ്റ്റ്‌ നടപടിക്കു ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.

2016 മേയ് 20, വെള്ളിയാഴ്‌ച

ശീലങ്കയ്‌ക്ക്‌ സഹായം നാവികസേന കപ്പലുകള്‍ കൊച്ചിയില്‍ നിന്നും തിരിച്ചു



കൊച്ചി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റോനു ചുഴലിക്കാറ്റിനെ തുടര്‍ന്നു നാശം വിതച്ച ശ്രീലങ്കയിലേക്ക്‌ സാധന സാമിഗ്രികളുമായി രണ്ട്‌ യുദ്ധകപ്പലുകള്‍ കൊച്ചിയില്‍ നിന്നും തിരിച്ചു. ഐഎന്‍എസ്‌ സത്‌ലജ്‌, ഐഎന്‍എസ്‌ സുനയന എന്നീ യുദ്ധകപ്പലുകളില്‍ ഭക്ഷണം,മരുന്ന്‌, കുടിവെള്ളം, തുടങ്ങിയ 40 ടണ്‍ ഓളം വരുന്ന സാധന സാമിഗ്രികള്‍ കരുതിയിട്ടുണ്ട്‌. ചേതക്‌ ഹെലികോപ്‌റ്ററിന്റെ സഹായത്തോടെ കപ്പലില്‍ നിന്നും സാധനസാമിഗ്രികള്‍ എത്തിക്കും. ഇന്നു രാവിലയോടെ രണ്ട്‌ യുദ്ധകപ്പലുകളും കൊളമ്പോ തുറമുഖത്ത്‌ എത്തിച്ചേരും. അത്യാവശ്യം വരുകയാണെങ്കില്‍ സര്‍വസന്നാഹങ്ങളുമായി രണ്ടു ഡോണിയര്‍ വിമാനങ്ങളും കൊച്ചിയില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്‌. 
ചുഴലിക്കാറ്റിനോടൊപ്പം എത്തിയ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍ എന്നിവയില്‍ 58 ഓളം പേര്‍ മരിച്ചു.ഒരു ലക്ഷത്തോളം പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്‌. 

വ്യാജ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പ്‌: ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേസ്‌ ഫയല്‍ ചെയ്യുന്നു


വ്യാജ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പ്‌: ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേസ്‌ ഫയല്‍ ചെയ്യുന്നു

കൊച്ചി/ദുബായ്‌/യുഎഇ; മേയ്‌ 17, 2016: പ്രദേശത്തെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, സ്ഥാപനത്തിന്റെ പേരില്‍ ഇന്ത്യയിലും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഓര്‍ഗനൈസേഷന്റെ പേര്‌ ദുരുപയോഗം ചെയ്‌ത്‌ ജോലി വാഗ്‌ദാനങ്ങള്‍ ചെയ്യുന്ന വ്യാജ, അനധികൃത റിക്രൂട്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുന്നു.
ആസ്‌റ്റര്‍ ഓര്‍ഗനൈസേഷന്റെ പേരില്‍ വ്യാജ ജോലി വാഗ്‌ദാനം നല്‍കി ആളുകളില്‍നിന്നും റിക്രൂട്ട്‌മെന്റ്‌ ചെലവുകള്‍ എന്ന പേരില്‍ പണം തട്ടിയെടുത്ത ഓണ്‍ലൈന്‍ വ്യാജന്മാര്‍ക്കെതിരെ ദുബായ്‌ പോലീസിലും സൈബര്‍ സെല്ലിലും കേസ്‌ ഫയല്‍ ചെയ്‌തു. 
ആസ്റ്റര്‍ ഇത്തരത്തിലുളള എല്ലാ പ്രവര്‍ത്തനങ്ങളേയും ശക്തമായി അപലപിച്ചു. ഇതോടൊപ്പം ആളുകളോട്‌ അതീവ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ള കെണികളില്‍ വീഴരുതെന്നും അഭ്യര്‍ത്ഥിച്ചു. ആസ്റ്ററിന്റെ റിക്രൂട്ട്‌മെന്റുകളെല്ലാം ഗവണ്‍മെന്റ്‌ നടപടികളനുസരിച്ചായിരിക്കുമെന്നും റിക്രൂട്ട്‌മെന്റിനായി ഫീസുകളൊന്നും ഈടാക്കുന്നില്ല എന്നും ആസ്റ്റര്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്‌, ന്യൂസീലാന്‍ഡ്‌, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ വ്യാജമായി റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായതിനേത്തുടര്‍ന്നാണ്‌ ഈ നടപടി. ആസ്റ്റര്‍ ഹോസ്‌പിറ്റല്‍, മാന്‍ഖൂല്‍, ആസ്റ്റര്‍ ക്ലിനിക്‌ കൂടാതെ മറ്റ്‌ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപനങ്ങളുടെ പേരിലും ജോലി വാഗ്‌ദാനം ചെയ്‌ത്‌ എഴുത്തുകള്‍ നല്‍കിയിരുന്നു. 
ഇവയേക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ തയ്യാറാക്കി ആസ്റ്റര്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മെയിലുകള്‍ പ്രചരിച്ച കേന്ദ്രത്തിന്റെ ഡൊമെയ്‌നും ഇമെയില്‍ ഐഡികളും കഴിയുന്നിടത്തോളം ബ്ലോക്ക്‌ ചെയ്‌തു. മേല്‍പ്പറഞ്ഞ വ്യാജ ലെറ്ററുകളിലെ ടെലിഫോണ്‍ നമ്പറുകളില്‍ വിളിക്കരുതെന്ന്‌ ഉദ്യോഗാര്‍ത്ഥികളോട്‌ ആസ്‌റ്റര്‍ അഭ്യര്‍ത്ഥിച്ചു. 
കമ്പനി റിക്രൂട്ട്‌മെന്റിനായി ട്രാവല്‍ എജന്‍സികളുടെ സഹായം തേടുന്നില്ലെന്നും ചില ട്രാവല്‍ എജന്റുമാരുടെ പേരില്‍ ജോലി വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ വരുന്ന ലെറ്ററുകള്‍ വ്യാജമാണെന്നും ആസ്‌റ്റര്‍ വ്യക്തമാക്കി. 
ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന്‌ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിലെ ഗ്രൂപ്പ്‌ ചീഫ്‌ ഹ്യൂമന്‍ റിസോഴ്‌സസ്‌ ഓഫീസര്‍ രത്‌നേഷ്‌ പറഞ്ഞു. ഇത്തരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്‌. ഈ വിഷയം ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ റിക്രൂട്ട്‌മെന്റ്‌ രീതികള്‍ സുതാര്യവും നിയമാനുസൃതമാണെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്റ്‌ ചെലവുകളുടെ പേരില്‍ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും തങ്ങള്‍ പണം ഈടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ ചെന്നു വീഴരുതെന്നും അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ തങ്ങളെ വിവരമറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നിരോധിക്കുമെന്ന്‌ ഉറപ്പുവരുത്തുന്ന അധികൃതരുടെ പ്രവര്‍ത്തനങ്ങളില്‍ നന്ദിയുള്ളവരാണെന്നും അദ്ദഹം പറഞ്ഞു. 
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കൃത്യമായ എച്ച്‌ആര്‍ രീതികള്‍ അനുവര്‍ത്തിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ന്യൂസ്‌പേപ്പറുകളിലെ പരസ്യം, അംഗീകൃത റിക്രൂട്ടിംഗ്‌ എന്‍സികള്‍, ഉദ്യോഗസ്ഥരുടെ റഫറന്‍സുകള്‍ തുടങ്ങിയ ഔദ്യോഗികമായി മാര്‍ഗങ്ങളിലൂടെ മാത്രമാണ്‌ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്‌. പണം വാങ്ങാന്‍ പുറത്തുനിന്നുള്ള ഒരു എജന്‍സിയെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ അനധികൃത റിക്രൂട്ട്‌മെന്റ്‌ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കേരള ഗവണ്‍മെന്റിനു കീഴിലുള്ള നോര്‍ക്കയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏക സ്ഥാപനം ആസ്റ്റര്‍ ആയിരുന്നു. 
ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഔദ്യോഗിക വെബ്‌സൈറ്റായ വ്യാജ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പ്‌: ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേസ്‌ ഫയല്‍ ചെയ്യുന്നു
ഉദ്യോഗാര്‍ത്ഥികള്‍ ഓര്‍ഗനൈസേഷന്റെ പേര്‌ ദുരുപയോഗം ചെയ്യുന്ന വ്യാജ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പിനിരയാവരുതെന്ന്‌ അഭ്യര്‍ത്ഥന
കൊച്ചി/ദുബായ്‌/യുഎഇ; മേയ്‌ 17, 2016: പ്രദേശത്തെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, സ്ഥാപനത്തിന്റെ പേരില്‍ ഇന്ത്യയിലും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഓര്‍ഗനൈസേഷന്റെ പേര്‌ ദുരുപയോഗം ചെയ്‌ത്‌ ജോലി വാഗ്‌ദാനങ്ങള്‍ ചെയ്യുന്ന വ്യാജ, അനധികൃത റിക്രൂട്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുന്നു.
ആസ്‌റ്റര്‍ ഓര്‍ഗനൈസേഷന്റെ പേരില്‍ വ്യാജ ജോലി വാഗ്‌ദാനം നല്‍കി ആളുകളില്‍നിന്നും റിക്രൂട്ട്‌മെന്റ്‌ ചെലവുകള്‍ എന്ന പേരില്‍ പണം തട്ടിയെടുത്ത ഓണ്‍ലൈന്‍ വ്യാജന്മാര്‍ക്കെതിരെ ദുബായ്‌ പോലീസിലും സൈബര്‍ സെല്ലിലും കേസ്‌ ഫയല്‍ ചെയ്‌തു. 
ആസ്റ്റര്‍ ഇത്തരത്തിലുളള എല്ലാ പ്രവര്‍ത്തനങ്ങളേയും ശക്തമായി അപലപിച്ചു. ഇതോടൊപ്പം ആളുകളോട്‌ അതീവ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ള കെണികളില്‍ വീഴരുതെന്നും അഭ്യര്‍ത്ഥിച്ചു. ആസ്റ്ററിന്റെ റിക്രൂട്ട്‌മെന്റുകളെല്ലാം ഗവണ്‍മെന്റ്‌ നടപടികളനുസരിച്ചായിരിക്കുമെന്നും റിക്രൂട്ട്‌മെന്റിനായി ഫീസുകളൊന്നും ഈടാക്കുന്നില്ല എന്നും ആസ്റ്റര്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്‌, ന്യൂസീലാന്‍ഡ്‌, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ വ്യാജമായി റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായതിനേത്തുടര്‍ന്നാണ്‌ ഈ നടപടി. ആസ്റ്റര്‍ ഹോസ്‌പിറ്റല്‍, മാന്‍ഖൂല്‍, ആസ്റ്റര്‍ ക്ലിനിക്‌ കൂടാതെ മറ്റ്‌ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപനങ്ങളുടെ പേരിലും ജോലി വാഗ്‌ദാനം ചെയ്‌ത്‌ എഴുത്തുകള്‍ നല്‍കിയിരുന്നു. 
ഇവയേക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ തയ്യാറാക്കി ആസ്റ്റര്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മെയിലുകള്‍ പ്രചരിച്ച കേന്ദ്രത്തിന്റെ ഡൊമെയ്‌നും ഇമെയില്‍ ഐഡികളും കഴിയുന്നിടത്തോളം ബ്ലോക്ക്‌ ചെയ്‌തു. മേല്‍പ്പറഞ്ഞ വ്യാജ ലെറ്ററുകളിലെ ടെലിഫോണ്‍ നമ്പറുകളില്‍ വിളിക്കരുതെന്ന്‌ ഉദ്യോഗാര്‍ത്ഥികളോട്‌ ആസ്‌റ്റര്‍ അഭ്യര്‍ത്ഥിച്ചു. 
കമ്പനി റിക്രൂട്ട്‌മെന്റിനായി ട്രാവല്‍ എജന്‍സികളുടെ സഹായം തേടുന്നില്ലെന്നും ചില ട്രാവല്‍ എജന്റുമാരുടെ പേരില്‍ ജോലി വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ വരുന്ന ലെറ്ററുകള്‍ വ്യാജമാണെന്നും ആസ്‌റ്റര്‍ വ്യക്തമാക്കി. 
ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന്‌ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിലെ ഗ്രൂപ്പ്‌ ചീഫ്‌ ഹ്യൂമന്‍ റിസോഴ്‌സസ്‌ ഓഫീസര്‍ രത്‌നേഷ്‌ പറഞ്ഞു. ഇത്തരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്‌. ഈ വിഷയം ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ റിക്രൂട്ട്‌മെന്റ്‌ രീതികള്‍ സുതാര്യവും നിയമാനുസൃതമാണെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്റ്‌ ചെലവുകളുടെ പേരില്‍ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും തങ്ങള്‍ പണം ഈടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ ചെന്നു വീഴരുതെന്നും അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ തങ്ങളെ വിവരമറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നിരോധിക്കുമെന്ന്‌ ഉറപ്പുവരുത്തുന്ന അധികൃതരുടെ പ്രവര്‍ത്തനങ്ങളില്‍ നന്ദിയുള്ളവരാണെന്നും അദ്ദഹം പറഞ്ഞു. 
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കൃത്യമായ എച്ച്‌ആര്‍ രീതികള്‍ അനുവര്‍ത്തിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ന്യൂസ്‌പേപ്പറുകളിലെ പരസ്യം, അംഗീകൃത റിക്രൂട്ടിംഗ്‌ എന്‍സികള്‍, ഉദ്യോഗസ്ഥരുടെ റഫറന്‍സുകള്‍ തുടങ്ങിയ ഔദ്യോഗികമായി മാര്‍ഗങ്ങളിലൂടെ മാത്രമാണ്‌ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്‌. പണം വാങ്ങാന്‍ പുറത്തുനിന്നുള്ള ഒരു എജന്‍സിയെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ അനധികൃത റിക്രൂട്ട്‌മെന്റ്‌ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കേരള ഗവണ്‍മെന്റിനു കീഴിലുള്ള നോര്‍ക്കയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏക സ്ഥാപനം ആസ്റ്റര്‍ ആയിരുന്നു. 
ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഔദ്യോഗിക വെബ്‌സൈറ്റായ http://asterdmhealthcare.com/careers/ സന്ദര്‍ശിച്ച്‌ ജോലിക്ക്‌ അപേക്ഷിക്കാവുന്നതാണ്‌. 

കാരിടൂണ്‍ മേള വരുന്നു ചിരിയെ വരവേല്‍ക്കാന്‍ കൊച്ചി



കൊച്ചി: 
അവധിക്കാലത്തിന്റെ മധുരം കൂട്ടാന്‍ ഇനി ചിരി വരകളും. കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കുന്ന ദേശീയ കാര്‍ട്ടൂണ്‍കാരിക്കേച്ചര്‍ഉത്സവം ഈ മാസം 22 മുതല്‍ 25 വരെ കൊച്ചി നഗരത്തിലെ
വിവിധ വേദികളില്‍ നടക്കും.21ന്‌ വൈകീട്ട്‌ 6ന്‌ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ കൊച്ചിയെ കാര്‍ട്ടൂണ്‍ നഗരമായി വിളംബരം ചെയ്യും.
കാര്‍ട്ടൂണിസ്റ്റുകളുടെ നാടായി അറിയപ്പെടുന്നെങ്കിലും ഇതാദ്യമായാണ്‌ ഇത്ര വിപുലമായ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മേള കേരളത്തില്‍ നടക്കുന്നത്‌.കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ്‌,കൊച്ചി കോര്‍പറേഷന്‍,ജി.സി.ഡി.എ,,എറണാകുളം പ്രസ്‌ ക്ലബ്ബ്‌,
ഡി.ടി.പി..സി എന്നിവരുടെ സഹകരണത്തോടെയാണ്‌ പരിപാടി ഒരുക്കിയിരിക്കുന്നത്‌.
സുഭാഷ്‌ ബോസ്‌ പാര്‍ക്ക്‌,ലളിതകലാ അക്കാദമി ദര്‍ബാര്‍ ഹാള്‍ ആര്‍ട്‌ ഗാലറി,കുട്ടികളുടെ പാര്‍ക്ക്‌,കുട്ടികളുടെ തീയറ്റര്‍,എറണാകുളം പ്രസ്‌ ക്ലബ്ബ്‌ ആര്‍ട്‌ ഗാലറി,എറണാകുളം ഗസ്റ്റ്‌ ഹൗസ്‌ എന്നീ വേദികളില്‍ നടക്കുന്ന മേള കൊച്ചിയെ അഞ്ചു നാള്‍ ഒരു ചിരിനഗരമായി മാറ്റും.മാറുന്ന രാഷ്ട്രീയ കാലാവസ്ഥയെ ചിരിവരകളില്‍ പകര്‍ത്തിയ തിരഞ്ഞെടുപ്പ്‌ കാര്‍ട്ടൂണുകള്‍ മാത്രമല്ല,കാലാവസ്ഥാ മാറ്റത്തിന്റെ ഗൗരവമുള്ള കാര്‍ടൂണുകളും മേളയിലുണ്ടാവും.രാഷ്ട്രീയ ,കലാ,സാംസാക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ മേളയില്‍ എത്തും.21ന്‌ കായം കുളത്ത്‌ കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെ സ്‌മരണയ്‌ക്ക മുന്നില്‍ പുഷാപാര്‍ച്ചന യ്‌ക്കു ശേഷം മലയാള ഹാസ്യത്തിന്റെ ആചാര്യനായ കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്‍തുള്ളല്‍ തുടങ്ങിയ അമ്പലപ്പുഴയിലെ മണ്ണില്‍ നിന്ന്‌ കാരിട്ടൂണിന്റെ പതാകപ്രയാണം ആരംഭിക്കും.വൈകീട്ട്‌ 6ന്‌ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയിലാണ്‌ കാര്‍ട്ടൂണ്‍ നഗര വിളംബരം.
അന്നു തന്നെ എറണാകുളം പ്രസ്‌ ക്ലബ്ബില്‍ മാസ്‌റ്റേഴ്‌സ്‌ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ആരംഭിക്കും.22ന്‌ വൈകിട്ട്‌ 5ന്‌ എറണാകുളം സുഭാഷ്‌ പാര്‍ക്കില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന ലൈവ്‌ ഷോ നടക്കും.ഇതോടൊപ്പം, പ്രമുഖ വ്യക്തിത്വങ്ങളുടെ 500 കാരിക്കേച്ചറുകളുടെ പ്രദര്‍ശനം പാര്‍ക്കില്‍ ആരംഭിക്കും.രാഷ്ട്രീയത്തിലെയും സിനിമയിലെയും താരങ്ങളുടെ വലിയ കാരിക്കേച്ചറുകള്‍ക്കാപ്പം ചിത്രമെടുക്കാന്‍ ജനങ്ങള്‍ക്കു സെല്‍ഫി പോയിന്റെുകള്‍ ഒരുക്കും.22,23,24 വൈകീട്ട്‌ 3.30ന്‌ തീയതികളില്‍ കുട്ടികളുടെ പാര്‍ക്കിലെ ചിരിനേരത്തില്‍ കുട്ടികളുടെ പ്രസിദ്ധികരണങ്ങളില്‍ വരയ്‌ക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്ത്‌ കുട്ടികള്‍ക്കായി പാഠങ്ങള്‍ പറഞ്ഞുകൊടുക്കും.23ന്‌ വൈകീട്ട്‌ 5ന്‌ ഗസ്റ്റ്‌ ഹൗസ്‌ കോണ്‍ഫറന്‍സ്‌ ഹാളിലെ വേദിയില്‍ കാര്‍ട്ടൂണിന്റെ ആചാര്യന്മാര്‍,
കാര്‍ട്ടൂണ്‍ അനിമേഷന്‍ സിനിമയ്‌ക്ക്‌ ദേശീയ പുരസ്‌ക്കാരം നേടിയ
സുരേഷ്‌ എറിയാട്ട്‌,തുള്ളല്‍ ആചാര്യന്‍ കലാമണ്ഡലം പ്രഭാകരന്‍,മിമിക്രി രംഗത്തെ കെ.എസ്‌.പ്രസാദ്‌ എന്നിവരെ
ചടങ്ങില്‍ ആദരിക്കും.23,24 തീയ്യതികളില്‍ നടക്കുന്ന മീറ്റ്‌ ദ കാര്‍ട്ടൂണിസ്റ്റില്‍ പ്രശസ്‌തരായ അജിത്‌ നൈനാന്‍,ഇ.പി.ഉണ്ണി,സുഭാനി,മനോജ്‌ സിന്‌ഹ തുങ്ങിയവര്‍ പങ്കെടുക്കും.
23ന്‌ ഗസ്റ്റ്‌ ഹൗസില്‍ മിനി സ്‌ക്രീനിലെ ആക്ഷേപ ഹാസ്യംസംവാദത്തില്‍ ജോര്‍ജ്‌ പുളിക്കന്‍(ഏഷ്യാനെറ്റ്‌),ജയമോഹന്‍(മനോരമ ന്യൂസ്‌)പ്രമേഷ്‌ കുമാര്‍(മാതൃഭുമി) എന്നിവര്‍ പങ്കെടുക്കും.24ന്‌ നവമാധ്യമങ്ങളിലെ ചിരിയില്‍ ട്രോള്‍ താരങ്ങള്‍ എത്തും.
വിശദാംശങ്ങള്‍്‌ക്ക 9847417254 ,857001001,949730003

2016 ഏപ്രിൽ 28, വ്യാഴാഴ്‌ച

സ്‌തനാര്‍ബുദ നിര്‍ണയ രംഗത്ത്‌ പുതിയ സാങ്കേതികവിദ്യകള്‍ വികസിക്കുന്നു




കൊച്ചി: ഇന്ത്യന്‍ വനിതകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ സ്‌തനാര്‍ബുദമാണ്‌. ജനസംഖ്യാധിഷ്‌ഠിത കാന്‍സര്‍ രജിസ്‌ട്രി (പി.ബി.സി.ആര്‍.) പ്രകാരം ഇന്ത്യന്‍ നഗരങ്ങളിലെ വനിതകളില്‍ കാണുന്ന കാന്‍സറുകളില്‍ 25 മുതല്‍ 32 ശതമാനം വരെ സ്‌തനാര്‍ബുദമാണ്‌. വനിതകളിലെ കാന്‍സര്‍ ബാധയുടെ നാലിലൊന്ന്‌ സ്‌തനാര്‍ബുദമാണ്‌. അതു മൂന്നിലൊന്നിന്‌ അടുത്തു വരെ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇതിലേറെ ആശങ്കപ്പെടുത്തുന്ന വിഷയം ഇന്ത്യയില്‍ സ്‌തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്ന വനിതകളില്‍ പകുതിയോളം പേര്‍ അതിനെ തുടര്‍ന്നു മരണത്തിനു കീഴ്‌പ്പെടുന്നു എന്നതാണ്‌. സ്‌തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ അഭാവവും ഇതിനായുള്ള പരിശോധനയെക്കുറിച്ചുള്ള അവബോധമില്ലായ്‌മയുമാണ്‌ ഇന്ത്യയില്‍ ഈ രോഗം താരതമ്യേന വൈകിയ അവസ്ഥയില്‍ മാത്രം കണ്ടെത്തപ്പെടുന്നതിനിടയാക്കുന്ന പ്രധാന ഘടകങ്ങളെന്ന്‌ ബ്രെസ്റ്റ്‌ ഇമേജിങ്‌ ആന്റ്‌ ഇന്റര്‍വെന്‍ഷനില്‍ സ്‌പെഷലൈസു ചെയ്‌തിട്ടുള്ള റേഡിയോളജിസ്‌റ്റായ ഡോ. ശില്‍പ്പ ലാഡ്‌ ചൂണ്ടിക്കാട്ടുന്നു. 
സാധാരണമായിട്ടുള്ള ചില ലക്ഷണങ്ങളെക്കുറിച്ചു സ്‌ത്രീകളെ ബോധവല്‍ക്കരിക്കുകയാണ്‌ സ്‌തനാരോഗ്യ ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്‌. സ്‌തനങ്ങളില്‍ വേദനയില്ലാതെ കാണപ്പെടുന്ന മുഴകള്‍, ഞെട്ടുകള്‍ വലിയല്‍, നിപ്പിളുകളില്‍ നിന്ന രക്തത്തോടു കൂടിയോ അല്ലാതെയോ പെട്ടെന്നുണ്ടാകുന്ന സ്രവങ്ങള്‍, സ്‌തനങ്ങളുടെ വലുപ്പത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍, ത്വക്കിലുണ്ടാകുന്ന ചുഴികള്‍ തുടങ്ങിയ ലക്ഷണങ്ങളെക്കുറിച്ച്‌ അവരെ ബോധവല്‍ക്കരിക്കും. അതു വഴി വൈകിയ വേളയിലെത്തുന്നതിനു മുന്നേ തന്നെ ഈ ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ സ്‌ത്രീകള്‍ക്കു സാധ്യമാകും. 
ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സ്‌ത്രീകള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും മാമോഗ്രാഫിക്കു വിധേയയാകുകയും വേണം. ഈ മാമോഗ്രാമിന്റെ അടിസ്ഥാനത്തില്‍ അള്‍ട്രാ സൗണ്ട്‌ ശുപാര്‍ശ ചെയ്യപ്പെടുകയും തുടര്‍ന്ന്‌ സ്‌തനാര്‍ബുദം സ്ഥിരീകരിക്കാനായി ഇമേജിങ്‌ ഗൈഡഡ്‌ ബ്രസ്റ്റ്‌ ബയോപ്‌സി നടത്തുകയും ചെയ്യും. ഈ പതോളജി ഡയഗ്നോസിസ്‌ അല്ലെങ്കില്‍ ടിഷ്യൂ ഡയഗ്നോസിസ്‌ സ്‌തനാര്‍ബുദം കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിലും വളരെ പ്രധാനപ്പെട്ടതാണ്‌. ഫൈന്‍ നീഡില്‍ ആസ്‌പിരേഷന്‍ ബയോപ്‌സി (എഫ്‌.എന്‍.എ.ബി.), ട്രൂകട്ട്‌ എന്ന കോര്‍ നീഡില്‍ ബയോപ്‌സി (സി.എന്‍.ബി.), വാക്വം അസിസ്റ്റഡ്‌ ബയോപ്‌സി (വി.എ.ബി.) തുടങ്ങി നിരവധി ബയോപ്‌സി രീതികള്‍ ലഭ്യമാണെന്ന്‌ ഡോ. ശില്‍പ്പ ലാഡ്‌ പറഞ്ഞു.
ഈ മികച്ച സാങ്കേതികവിദ്യകള്‍ ഇന്ന്‌ ഇന്ത്യയില്‍ ലഭ്യമാണ്‌. പരമാവധി നേരത്തെ, കൃത്യമായി സ്‌തനാര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള പ്രാധാന്യത്തെ ആര്‍ക്കും ലഘൂകരിച്ചു കാണാനാവില്ലെന്നും ഡോ. ശില്‍പ്പ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണമായും ഭേദമാകുന്ന അവസ്ഥയിലേക്കെത്താനുള്ള ഏക മാര്‍ഗ്ഗം നേരത്തെ തന്നെ രോഗ നിര്‍ണയം സാധ്യമാക്കുക എന്നതു മാത്രമാണ്‌. 
കാനഡയിലെ ടൊറൊണ്ടോയിലും ഒട്ടാവയിലും പരിശീലനം നേടുകയും പ്രവര്‍ത്തിക്കുയും ചെയ്‌തിട്ടുള്ള ഡോ. ശില്‍പ്പ ലാഡ്‌ മുംബൈയിലെ എന്‍.എം. മെഡിക്കല്‍ സെന്ററിലാണ്‌ നിലവില്‍ പ്രാക്ടീസു ചെയ്യുന്നത്‌. 


അങ്കിത കാരാട്ട്‌ മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ




കൊച്ചി: മുംബൈയില്‍ നിന്നുള്ള അങ്കിത കാരാട്ട്‌ മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ കിരീടം ചൂടി. ചിക്കമംഗളൂരുവില്‍ നിന്നുള്ള രശ്‌മിത ഗൗഡ ഫസ്റ്റ്‌ റണ്ണറപ്പും ബെംഗളൂരുവില്‍ നിന്നുള്ള ഐശ്വര്യ ദിനേശ്‌ സെക്കന്‍ഡ്‌ റണ്ണറപ്പുമായി. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 സുന്ദരികളാണ്‌ ഗ്രാന്റ്‌ ഫിനാലയില്‍ മാറ്റുരച്ചത്‌. മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ വിജയിയെ മുന്‍ ജേതാവ്‌ കനിക കപൂറും ഫസ്റ്റ്‌ റണ്ണറപ്പിനെയും സെക്കന്റ്‌ റണ്ണറപ്പിനെയും മണപ്പുറം ഫിനാന്‍സ്‌ ലിമിറ്റഡ്‌ എംഡി വി.പി നന്ദകുമാറും, സുഷമ നന്ദകുമാറും കിരീടമണിയിച്ചു. 

ഒന്നര ലക്ഷം രൂപയാണ്‌ വിജയിക്കു ലഭിക്കുന്നത്‌. ഫസ്റ്റ്‌ റണ്ണറപ്പിന്‌ 60,000 രൂപയും സെക്ക?ഡ്‌ റണ്ണറപ്പിന്‌ 40,000 രൂപയും സമ്മാനം ലഭിച്ചു. കൊച്ചിയില്‍ നിന്നുള്ള അര്‍ച്ചന രവി മിസ്‌ പഴ്‌സനാലിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. 

മറ്റു വിഭാഗങ്ങളിലെ വിജയികള്‍: മിസ്‌ സൗത്ത്‌ ഇന്ത്യ: മീര മിതുന്‍ (ചെന്നൈ), മിസ്‌ ബ്യൂട്ടിഫുള്‍ ഹെയര്‍: വൈനൈനം സിന്‍സണ്‍ (നാഗാലാന്റ്‌്‌), മിസ്‌ ബ്യൂട്ടിഫുള്‍ സ്‌മൈല്‍ പ്രാ?ഥന (കുടക്‌), മിസ്‌ ബ്യൂട്ടിഫുള്‍ സ്‌കിന്‍: അസ്‌മിത കൗശിക്‌ (ഡല്‍ഹി), മിസ്‌ ബ്യൂട്ടിഫുള്‍ ഐസ്‌: രശ്‌മിത ഗൗഡ, മിസ്‌ കന്‍ജീനിയാലിറ്റി: ഷിഫാലി അറോറ (ജയ്‌പുര്‍), മിസ്‌ കാറ്റ്‌ വാക്ക്‌: ദേവിക ധന്യുണി (വിശാഖപട്ടണം), മിസ്‌ പെര്‍ഫക്ട്‌ ടെന്‍: അങ്കിത കാരാട്ട്‌, മിസ്‌ ടാലന്റഡ്‌: രശ്‌മിത ഗൗഡ, മിസ്‌ ഫോട്ടോജനിക്‌: സ്റ്റൂടി ചോപ്ര (ഡല്‍ഹി), മിസ്‌ വ്യൂവേഴ്‌സ്‌ ചോയ്‌സ്‌: വൈനൈനം സിന്‍സണ്‍

ഡിസൈന? സാരി, ബ്ലാക്ക്‌ കോക്ക്‌ടെയി?, റെഡ്‌ ഗൗ? എന്നീ മൂന്ന്‌ റൗണ്ടുകളിലായാണ്‌ മത്സരങ്ങ? നടന്നത്‌. മോഡലുകളായ നൊയോനിത ലോധ്‌, നിയാതി ജോഷി, ദീപ ചാരി, നട? രാജീവ്‌ പിള്ള, റ്റോഷ്‌മ ബിജു എന്നിവരാണ്‌ വിജയികളെ കണ്ടെത്തിയത്‌. 

2016 ഏപ്രിൽ 16, ശനിയാഴ്‌ച

ആദിവാസി യുവാക്കളെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 19നു ഹൈക്കോടതിക്കു മുന്നില്‍ പൗരമഹാസഭ


ആദിവാസി യുവാക്കളെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 
19നു ഹൈക്കോടതിക്കു മുന്നില്‍ പൗരമഹാസഭ
കൊച്ചി: പോക്‌സോ നിയമത്തിന്റെ പേരില്‍ ജയിലിലടച്ച ആദിവാസി യുവാക്കളെ മോചിപ്പിക്കുക, ആദിവാസി-ദലിത്‌ വിഭാഗങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഈ മാസം 19ന്‌ മൂന്നു മണിക്ക്‌ ഹൈക്കോടതിക്ക്‌ മുന്നില്‍ ചേരുന്ന പൗരാവകാശസഭ പ്രൊഫ .എം.കെ.സാനു മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യും. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ ആദിവാസി-ദലിത്‌ -പരിസ്ഥിതി പ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും പങ്കെടുക്കും. 
ബാല്യവിവാഹം ഇന്നും നിലനില്‍ക്കുന്ന പണിയ വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ്‌ ഈ നിയമത്തിന്റെ പേരില്‍ ജയിലില്‍ റിമാന്റ്‌ പ്രതികളായി കഴിയുന്നത്‌. 16 ഓളം ആദിവാസി യുവാക്കളാണ്‌ നിലവില്‍ ജയില്‍ കഴിയുന്നത്‌. 20ഓളം പേര്‍ക്കെതിരെ കേസുകളും നിലവിലുണ്ട്‌. കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാനുള്ള നിയമമാണ്‌ പോക്‌സോ.എന്നാല്‍ അതിനു ഇരയാകുന്നത്‌ ആദിവാസി യുവാക്കള്‍ മാത്രമാണ്‌. വിവാഹിതയാണെങ്കിലും പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാരണത്താല്‍ ബലാല്‍സംഗ കുറ്റവും പോക്‌സോ നിയമത്തിലെ കുറ്റങ്ങളും ചാര്‍ത്തി ഒന്‍പതു മുതല്‍ 40 വര്‍ഷം വരെ തടവ്‌ശിക്ഷ വാങ്ങിയാണ്‌ ഈ ആദിവാസി യുവാക്കള്‍ ജയിലില്‍ കഴിയുന്നത്‌
ഗര്‍ഭിണികളായി ആശുപത്രികളില്‍ എത്തുന്ന 15 വയസില്‍ താഴയെുള്ള പെണ്‍കുട്ടികളില്‍ നിന്നും വിവിരങ്ങള്‍ ശേഖരിച്ചു അതാത്‌ ആശുപത്രി അധികൃത്രര്‍ പോലീസിനു കൈമാറുന്നതിനെ തുടര്‍ന്നാണ്‌ സംഭവം പുറം ലോകം അറിയുന്നതും , ആദിവാസി ആചാരപ്രകാരം വിവാഹം കഴിച്ച യുവാവ്‌ പിടിയിലാകുന്നതും. ആദിവാസി യുവാക്കള്‍ക്കെതിരായ പോക്‌സോ കേസുകളില്‍ ജഡ്‌ജിമാര്‍ അത്യുത്സഹം കാണിക്കുന്നതായി ആദിവാസി ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ പറഞ്ഞു. അതേസമയം ആയിരത്തിലേറെ അവിവാഹിത അമ്മമാരുടെ കേസുകള്‍ വയനാട്ടില്‍ ഉണ്ടെങ്കിലും ഒന്നില്‍പോലും പ്രതികളായ പുരുഷന്മാര്‍ക്കെതിരെ ബലാല്‍സംഗ കുറ്റം ചുമത്തിയട്ടില്ല. വയനാട്ടില്‍ ഏതാനും മാസം മുന്‍പ്‌ നടന്ന കെട്ടിയിട്ട്‌ പീഡിപ്പിച്ച കേസില്‍ പോലും പ്രധാന പ്രതിയെ അറസ്റ്റ്‌ ചെയ്‌തിട്ടില്ല. അതേസമയം ആദിവാസികളായവര്‌ക്ക്‌ എതിരെ കര്‍ക്കശമായ ജാമ്യവ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്നതിനാലും ആവശ്യമായ നിയമസഹായം ലഭിക്കാത്തതിനാലും നിരവധിപേര#്‌ കേരളത്തിലെ ജയിലുകളില്‍ റിമാന്റ്‌ പ്രതികളായി തുടരുന്നതായി ആദിവാസി ഗോത്രമഹാസഭ നേതാക്കളായ ഗീതാനന്ദന്‍, വി.ഡി.മജീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

തൃണമൂല്‍ കോണ്‍ഗ്രസ്‌ 124 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു


തൃണമൂല്‍ കോണ്‍ഗ്രസ്‌ 124 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊച്ചി തൃണമൂല്‍ കോണ്‍ഗ്രസ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ 124 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദേശീയ കമ്മിറ്റിയുടെ അംഗീകാരത്തോടെ സ്‌ത്രീകള്‍ക്കും, യുവാക്കള്‍ക്കും, പിന്നോക്ക വിഭാഗക്കാര്‍ക്കും പ്രധാന്യം നല്‍കുന്ന പട്ടികയ്‌ക്കാണ്‌ രൂപം നല്‍കിയിരിക്കുന്നതെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ മനോജ്‌ ശങ്കരനെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ മമത ബാനര്‍ജി ഉണ്ടാകുമെന്നും കൃത്യമായ തിയതി നിശ്ചയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. 124 നിയോജക മണ്ഡലങ്ങളില്‍ നാദാപുരത്ത്‌ ആണ്‌ പ്രധാന പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം ജില്ല 

ഷേര്‍ളി സക്കറിയാന്‍ ( തിരുവനന്തപുരം സെന്‍ട്രല്‍), ബേബി ജയരാജ്‌ (വട്ടിയൂര്‍കാവ്‌), വി.പി. സെല്‍വം (പാറശാല), എസ്‌. ആര്‍. സാജു (ചിറയിന്‍കീഴ്‌), കെ. ശശികുമാര്‍ (കാട്ടാക്കട), എ.പി. കക്കാട്‌ (അരുവിക്കര), എ. സില്‍വെസ്റ്റര്‍ (കോവളം), അനില്‍കുമാര്‍ (നെയ്യാറ്റിന്‍കര), ബിനുമോന്‍ മാടത്തറ (വാണപുരം), തങ്കപ്പന്‍ ചാളിമുക്ക്‌ ( നെടുമങ്ങാട്‌), സുനില്‍ കുമാര്‍ (വര്‍ക്കല), ഷംലജ ബീവി (നേമം), ശശികല (കഴക്കൂട്ടം).

കൊല്ലം ജില്ലയിലെ സ്ഥാനാര്‍ഥികള്‍ 

അനു (കരുനാഗപ്പിള്ളി), അയ്യപ്പന്‍ (ചാവറ), സുന്ദരേശന്‍ (കുന്നത്തൂര്‍), സതീഷ്‌ (കൊട്ടാരക്കര), ചന്ദ്രശേഖര പിള്ള (എം.ജി. പത്തനാപുരം), നവാസ്‌ (പുനലൂര്‍), എസ്‌. സന്തോഷ്‌ കുമാര്‍ (ചടയമംഗലം), പി.എസ്‌. പ്രദീപ്‌ രാജ്‌ (കുണ്ടറ), എച്ച്‌. ഷര്‍മിള മന്‍ഹാര്‍ (കൊല്ലം), അരുണ്‍ കൃഷ്‌ണന്‍ (ഇരവിപുരം), അഡ്വ. വി.ബി. മജ്ഞു (ചാത്തന്നൂര്‍).

പത്തനംതിട്ട സ്ഥാനാര്‍ഥികള്‍

മോഹനന്‍ ചോരക്കോട്‌ (അടൂര്‍), ജെ. സുധാകരന്‍ (കോന്നി), സി.ടി. ശശിധരന്‍ നായര്‍ (ആറന്‍മുള), വര്‍ഗീസ്‌ തോമസ്‌ (റാന്നി), ഷാജി ജേക്കബ്‌ (തിരുവല്ല). 

ആലപ്പുഴ ജില്ല

കെ.പി. പ്രേംജി (ആലപ്പുഴ), സതീഷ്‌ കുമാര്‍ (ഹരിപ്പാട്‌), അജേഷ്‌ കുമാര്‍ (മാവേലിക്കര), ജയദേവന്‍ (ചെങ്ങന്നൂര്‍), ടി. ഘോഷ്‌ (അരൂര്‍), ജോസഫ്‌ (അമ്പലപ്പുഴ), ജി. വീണ (കായംകുളം).

കോട്ടയം ജില്ല

പ്രാന്‍സി (ചങ്ങനാശേരി), കെ.കെ. മനോജ്‌ (വൈക്കം), ടി.എം. ജോസഫ്‌ (പുതുപ്പള്ളി), സിയാം പി. അഷ്‌റഫ്‌ (പൂഞ്ഞാര്‍), ജോണ്‍ (കാഞ്ഞിരപ്പിള്ളി), പി.എസ്‌. ഹസന്‍കുഞ്ഞ്‌ (പാല), സുഭാഷ്‌ കുമാര്‍ (കടുത്തുരുത്തി), പി.ആര്‍. റെജിമോന്‍ (കോട്ടയം), മിനേഷ്‌ കുമാര്‍ (ഏറ്റുമാനൂര്‍).

ഇടുക്കി ജില്ല

ഫ്രാന്‍സിസ്‌ (ഉടുമ്പന്‍ചോല), രവി (ഇടുക്കി), ബിജു ജോസഫ്‌ (തൊടുപുഴ).

എറണാകുളം ജില്ല

ജോയ്‌ (തൃക്കാക്കര), ജോണ്‍ വര്‍ഗീസ്‌ (അങ്കമാലി), അജി ബാലാജി (തൃപ്പൂണിത്തുറ), എ. രാജന്‍ (പിറവം), ജസ്റ്റിന്‍ (മൂവാറ്റുപുഴ), ഇന്ദു ഗോപി (പറവൂര്‍), സതീഷ്‌ കുമാര്‍ (വൈപ്പിന്‍), പീറ്റര്‍ ക്ലീറ്റസ്‌ ഗോണ്‍സാല്‍വസ്‌ (എറണാകുളം), പി.എം. അബ്ദുള്‍ സമദ്‌ (കൊച്ചി), എം.എം. യൂസഫ്‌ (പെരുമ്പാവൂര്‍), കെ.കെ. ഗോപാലകൃഷ്‌ണന്‍ (കോതമംഗലം), ഷാം സുധീന്‍ (ആലുവ), എ.എം. സയിദ്‌ (കളമശേരി).

തൃശൂര്‍ ജില്ല

ഡേവീസ്‌ (ഇരിങ്ങാലക്കുട), രമേശ്‌ ചെന്തിക്കാട്ട്‌ (മണലൂര്‍), ജോഷി കുമാര്‍ (കൊടുങ്ങല്ലൂര്‍), അശോകന്‍ (ഒല്ലൂര്‍), സബീറ (ചാലക്കുടി), കൃഷ്‌ണന്‍ മാസ്റ്റര്‍ (പുതുക്കാട്‌), ജോസഫ്‌ പുല്‍പാറില്‍ (വടക്കാഞ്ചേരി), കെ.ബി. നിനു (നാട്ടിക), വി.കെ. പ്രകാശന്‍ (കയ്‌പമംഗലം), ഡോ. ആന്റണി ജെ. മാളിയേക്കല്‍ (തൃശൂര്‍), പി.എം. അഷ്‌റഫ്‌ (ഗുരുവായൂര്‍), അനിലന്‍ (കുന്ദംകുളം).

പാലക്കാട്‌ ജില്ല

രാജന്‍ (ചിറ്റൂര്‍), ഭാസ്‌കരന്‍ (കൊങ്ങാട്‌), സൈദാലവി (പട്ടാമ്പി), കെ.വി. ഷിജു (തൃത്താല), മുഹമ്മദ്‌ ഹാരിസ്‌ (ഷൊര്‍ണൂര്‍), സുരേഷ്‌ വേലായുധന്‍ (ഒറ്റപ്പാലം), ജോര്‍ജ്‌കുട്ടി (മനയ്‌ക്കാട്‌), ഗോപിനാഥന്‍ (പാലക്കാട്‌), ഫാത്തിമ (നെന്മാറ), ഹിബാത്ത്‌ റഹ്മാന്‍ (ആലത്തൂര്‍).

മലപ്പുറം ജില്ല

സോണി പിന്റു (താവാനൂര്‍), സിന്ദു കുമാരി (പൊന്നാനി), വി.പി. പത്മകുമാര്‍ (വള്ളിക്കുന്ന്‌), ഹനീഫ (തിരൂരങ്ങാടി), അബ്ദുള്‍ ഖാദര്‍ ബാപ്പു (തിരൂര്‍), പി.ടി. ഉണ്ണി (താനൂര്‍), പി.എം. വിനീദ്‌ (വേങ്ങര), സുധീര്‍ (മഞ്ചേരി), പി. രാമന്‍ (വണ്ടൂര്‍), സിദേഖ്‌ (നിലമ്പൂര്‍), സജദ്‌ ഷഹീര്‍ (പെരിന്തല്‍മണ്ണ), ബീരാന്‍ (കോട്ടക്കല്‍), അബ്ദുള്‍ ഷഫീക്ക്‌ (മങ്കട), സദാശിവന്‍ (മലപ്പുറം), ഖദീജ (കൊണ്ടോട്ടി), മുഹമ്മദ്‌ (ഏറണാട്‌).

കോഴിക്കോട്‌ ജില്ല

സുരേന്ദ്രന്‍ കക്കോടി (കോഴിക്കോട്‌ നോര്‍ത്ത്‌), യൂസഫലി (എല്‍ത്തൂര്‍), നൗഷാദ്‌ (കൊയിലാണ്ടി), സത്താര്‍ (കോഴിക്കോട്‌ സൗത്ത്‌), രഞ്‌ജിത്‌ (പേരാമ്പ്ര), സയിദ്‌ ഹുസൈന്‍ ഗിഫ്രിതങ്ങള്‍ (കൊടുവള്ളി), പി.കെ. സുബൈര്‍ (കുന്ദമംഗലം), അഷ്‌റഫ്‌ (തിരുവമ്പാടി), കെ.എം. ബീവി (ബേപ്പൂര്‍), അബ്ദു റഹിമാന്‍ അമ്പലക്കണ്ടി (നാദാപുരം), അബ്ദുള്‍ ഖാദര്‍ (കുറ്റിയാടി).

വയനാട്‌ ജില്ല

സന്ധ്യ (കല്‍പ്പറ്റ), മണി നാരായണന്‍ (സുല്‍ത്താന്‍ ബത്തേരി), ഉഷ (മാനന്തവാടി).

കണ്ണൂര്‍ ജില്ല

പി.വി. അനില്‍ (അഴീക്കോട്‌), പ്രസീദ്‌ തോമസ്‌ ബേബി (തലശേരി), അഭിലാഷ്‌ ( കൂത്തുപറമ്പ്‌), നൗഷാദ്‌ അലി (കണ്ണൂര്‍ ടൗണ്‍), അനില്‍ കുമാര്‍ (തളിപ്പറമ്പ്‌), എ.വി.. രവീന്ദ്രന്‍ (ഇരിക്കൂര്‍), ഉസ്‌മാന്‍ (പേരാവൂര്‍).

കാസര്‍കോട്‌ ജില്ല

മുനീര്‍ മുനമ്പം (കാസര്‍കോട്‌), പി.പി. പുരുഷോത്തമന്‍ (തൃക്കരിപ്പൂര്‍), കെ.യു. കൃഷ്‌ണകുമാര്‍ (കാഞ്ഞങ്ങാട്‌), അബ്ബാസ്‌ ബിവിക്കാനം (ഉതുമ). വാര്‍ത്താസമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രന്‍ കക്കോടി, ലോനപ്പന്‍ ചക്കച്ചാംപറമ്പില്‍, സംസ്ഥാന സെക്രട്ടറി എ.എം. സെയ്‌ദ്‌, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്‌ സുഭാഷ്‌ കുണ്ടന്നൂര്‍ എന്നിവര്‍ പങ്കെടുത്തു. 

11 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്‌ കേരളത്തിലാദ്യമായി കരള്‍മാറ്റ ശസ്‌ത്രക്രിയ




11 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്‌ കേരളത്തിലാദ്യമായി കരള്‍മാറ്റ ശസ്‌ത്രക്രിയ വിജയകരമായി നടത്തി
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വെറും 5.5 കിലോഗ്രാം തൂക്കമുള്ള ശിശുവിന്റെ കരളാണ്‌ മാറ്റിവച്ചത്‌
കൊച്ചി: വിജയത്തിന്റെ പുതിയ നാഴികക്കല്ലുമായി 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‌ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി കരള്‍ മാറ്റിവച്ചു. ജന്മനാലുള്ള 'ബൈലിയറി അട്രീഷ്യ' എന്ന രോഗംമൂലം കരളില്‍നിന്നും പിത്തരസത്തിന്റെ പിത്തസഞ്ചിയിലേക്കുള്ള ഒഴുക്ക്‌ തടസ്സപ്പെടുകയും പിത്തരസം കരളില്‍ കെട്ടിക്കിടന്ന്‌ വടുക്കള്‍ (സിറോസിസ്‌) രൂപപ്പെടുകയുമായിരുന്നു. സിറോസിസിന്‌ ശരിയായ ചികിത്സ ലഭിക്കാതിരുന്നാല്‍ കുഞ്ഞിന്റെ കരള്‍ പ്രവര്‍ത്തനരഹിതമാവുമായിരുന്നു. 
ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ ഫോര്‍ട്ട്‌ കൊച്ചി സ്വദേശിനി ഷിനി കോശിയുടെ മകളായി ഹേസല്‍ മറിയം ജനിച്ചപ്പോള്‍ത്തന്നെ തൊലിപ്പുറമേയുള്ള മഞ്ഞ നിറം ശ്രദ്ധയില്‍പെട്ടിരുന്നു. കുഞ്ഞിന്റെ വിശപ്പു കുറവും കറുത്ത നിറത്തിലുള്ള മൂത്രവും അസ്വസ്ഥതകള്‍ കൂട്ടി. സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധനെ കാണിച്ച്‌ നിരവധി രക്തപരിശോധനകളും സ്‌കാനിംഗുകളും കരളിന്റെ ബയോപ്‌സി പരിശോധനയും നടത്തി. ആറുമാസത്തിനുശേഷമാണ്‌ മറിയത്തിന്‌ ജന്മനാലുള്ള രോഗാവസ്ഥയാണെന്ന്‌ തിരിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ വിദഗ്‌ധ ചികിത്സക്കായി ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെത്തിച്ച കുഞ്ഞിനെ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ ചൈല്‍ഡ്‌ കെയര്‍ വിഭാഗവും ആസ്റ്റര്‍ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയര്‍ വിഭാഗവും വിശദമായ പരിശോധനകള്‍ നടത്തി. 
രോഗം മൂലം കുഞ്ഞിന്റെ വളര്‍ച്ച സാധാരണയിലും വളരെ സാവധാനത്തിലാണെന്ന്‌ പരിശോധനയിലൂടെ മനസിലായെന്ന്‌ ആസ്‌റ്റര്‍ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. മാത്യു ജേക്കബ്‌ പറഞ്ഞു. കരളിന്റെ പ്രവര്‍ത്തനത്തകരാര്‍ മൂലം കുഞ്ഞ്‌ രക്തം ചര്‍ദ്ദിക്കുന്ന അവസ്ഥയില്‍ മാതാപിതാക്കള്‍ ഏറെ ഭയപ്പാടിലായിരുന്നു. രോഗനിര്‍ണ്ണയം വൈകിയതിനാല്‍ ജീവഹാനി സംഭവിക്കാവുന്ന രീതിയില്‍ കുഞ്ഞിന്റെ കരളിന്റെ പ്രവര്‍ത്തനം മോശമാകുകയും ചെയ്‌തിരുന്നു. കരള്‍ മാറ്റിവയ്‌ക്കല്‍ മാത്രമായിരുന്നു പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. 
കരള്‍ മാറ്റ ശസ്‌ത്രക്രിയയ്‌ക്കായി കുഞ്ഞിനെ തയ്യാറാക്കുക എന്നതായിരുന്നു ആദ്യ പ്രതിസന്ധി. പോഷകാംശമില്ലാതെ അവശനിലയിലായിരുന്ന കുഞ്ഞിന്‌ കരള്‍ മാറ്റിവയ്‌ക്കലിന്‌ ശേഷം അപകടസാധ്യത ഏറെയായിരുന്നു. ശിശുരോഗ വിദഗ്‌ധരും ഡയറ്റീഷ്യന്മാരും അടങ്ങിയ മള്‍ട്ടി സ്‌പെഷാലിറ്റി സംഘം വിശദമായ പദ്ധതിയിലൂടെ കുഞ്ഞിനെ ശസ്‌ത്രക്രിയയ്‌ക്കു സജ്ജയാക്കി. 
കുഞ്ഞിന്റെ മൂക്കിലൂടെ ഫീഡിംഗ്‌ ട്യൂബിന്റെ സഹായത്തോടെയാണ്‌ ആവശ്യമായ പോഷകങ്ങളും കലോറിയും ലഭ്യമാക്കിയിരുന്നതെന്ന്‌ നിയോനേറ്റോളജി കണ്‍സള്‍ട്ടന്റ്‌ ഡോ. രാജപ്പന്‍ പിള്ള പറഞ്ഞു. കരള്‍രോഗം അതിവേഗം വര്‍ദ്ധിച്ചുവന്നിരുന്നതിനാല്‍ സമയത്തിനെതിരേയുള്ള പോരാട്ടമാണ്‌ നടത്തിയതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 
ആവശ്യത്തിനുള്ള സമയം തങ്ങള്‍ക്കില്ലായിരുന്നുവെന്ന്‌ ഡോ. മാത്യു ജേക്കബ്‌ പറഞ്ഞു. ഒരു ദാതാവിനെ എത്രയും പെട്ടെന്ന്‌ കണ്ടെത്തേണ്ടിയിരുന്നു. ഭാഗ്യവശാല്‍ കുഞ്ഞിന്റെ അമ്മ തന്നെ കരള്‍ ദാനം ചെയ്യാന്‍ മുന്നോട്ടു വരികയും അത്‌ കുഞ്ഞിന്‌ അനുയോജ്യമാവുകയും ചെയ്‌തു. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ശസ്‌ത്രക്രിയാരീതികളെക്കുറിച്ചും അതിനുശേഷം കഴിക്കേണ്ട മരുന്നുകളേക്കുറിച്ചും വ്യക്തമായ കൗണ്‍സിലിംഗ്‌ നല്‌കിയിരുന്നു. കുഞ്ഞിന്റെ നില വഷളായി തുടര്‍ന്നതിനാല്‍ കരള്‍മാറ്റ ശസ്‌ത്രക്രിയയുമായി മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിച്ചു. ഹേസല്‍ മറിയമാണ്‌ കേരളത്തില്‍ കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയാകുന്ന ഏറ്റവും തൂക്കം കുറഞ്ഞയാള്‍ എന്ന്‌ ഡോ. മാത്യു പറഞ്ഞു. 
ആസ്റ്റര്‍ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയറിലെ പ്രത്യേക ട്രാന്‍സ്‌പ്ലാന്റ്‌ സര്‍ജന്മാരാണ്‌ കരള്‍മാറ്റ ശസ്‌ത്രക്രിയ നടത്തിയത്‌. കുഞ്ഞിന്റെ അമ്മ വേഗത്തില്‍ സുഖം പ്രാപിച്ചുവെങ്കിലും ശസ്‌ത്രക്രിയ്‌ക്കു മുമ്പ്‌ പോഷകാഹാരം ലഭിക്കാതിരുന്ന ഹേസല്‍ മറിയം സാധാരണ ജീവിതത്തിലേയ്‌ക്ക്‌ മടങ്ങിയെത്താന്‍ ഏറെ സമയമെടുത്തു. മള്‍ട്ടി സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ വിദഗ്‌ധ ഡോക്ടര്‍മാര്‍ രാവും പകലും എന്ന പോലെ പ്രവര്‍ത്തിച്ച്‌ കുഞ്ഞിന്‌ പൂര്‍ണമായ രോഗമുക്തി ഉറപ്പാക്കി. 
ഹേസല്‍ മറിയം ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. കുഞ്ഞിന്‌ ആവശ്യത്തിന്‌ തൂക്കംവയ്‌ക്കുകയും ചെയ്‌തു. കളിയും ചിരിയുമായി കുഞ്ഞ്‌ സജീവമാണ്‌. സാധാരണ കുഞ്ഞുങ്ങളേപ്പോലെ ഹേസല്‍ മറിയത്തിന്‌ ജീവിക്കാന്‍ കഴിയുമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. 
ഷിനി കോശിയുടെയും അബുദാബിയില്‍ ജോലി നോക്കുന്ന ജിബിന്‍ കോശി വൈദ്യന്റെയും ആദ്യത്തെ കുഞ്ഞാണ്‌ ഹേസല്‍ മറിയം. കരളിന്റെ പ്രശ്‌നം കണ്ടെത്തി കൃത്യസമയത്ത്‌ വിദഗ്‌ധ ചികിത്സ നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന്‌ കുഞ്ഞുങ്ങളാണ്‌ ഇതേ പ്രശ്‌നവുമായി ജനിക്കുന്നത്‌. എന്നാല്‍, അവ കൃത്യസമയത്ത്‌ കണ്ടെത്തുന്നില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ക്ക്‌ കുഞ്ഞിനെ നഷ്ടമാകുന്നു. സമയത്തുതന്നെ രോഗം കണ്ടെത്തി ചികിത്സ നേടണമെന്നാണ്‌ എല്ലാ യുവമാതാപിതാക്കളോടും പറയാനുള്ളതെന്ന്‌ അവര്‍ പറഞ്ഞു. 
കൊച്ചി ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ്‌ ലിവര്‍ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ്‌ ഡോക്ടര്‍മാരായ ഡോ. മാത്യു ജേക്കബ്‌, ഡോ. നവീന്‍ ഗഞ്ചു, ഡോ. രഹാന്‍ സെയ്‌ഫ്‌, ഡോ. ചാള്‍സ്‌ പനക്കല്‍, പീഡിയാട്രിക്‌ ഇന്റന്‍സീവ്‌ കെയറിലെ കണ്‍സള്‍ട്ടന്റ്‌ ഡോ. രാജപ്പന്‍ പിള്ള, അനസ്‌തേഷ്യോളജിസ്‌റ്റ്‌ ഡോ. സുരേഷ്‌ ജി. നായര്‍, സീനിയര്‍ സ്‌പെഷ്യലിസ്റ്റും അനസ്‌തേഷ്യോളജിസ്‌റ്റുമായ ഡോ. പി.എസ്‌. സംഗീത്‌ എന്നിവരടങ്ങിയ ടീമാണ്‌ കരള്‍മാറ്റ ശസ്‌ത്രക്രിയ നടത്തിയത്‌. 
2015 നവംബറില്‍ ആദ്യത്തെ കരള്‍മാറ്റ ശസ്‌ത്രക്രിയ നടത്തിയതുമുതല്‍ ഏറ്റവും ചെറിയ കുഞ്ഞില്‍ കരള്‍മാറ്റശസ്‌ത്രക്രിയ നടത്തിയതുവരെ ആസ്‌റ്റര്‍ മെഡ്‌സിറ്റി നേട്ടങ്ങളുടെ നാഴികക്കല്ലുകളാണ്‌ പിന്നിട്ടിരിക്കുന്നതെന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു. അന്താരാഷ്ട്ര രംഗത്ത്‌ പരിശീലനം ലഭിച്ച 22 ഡോക്ടര്‍മാരുടെ സംഘത്തിന്‌ കൂട്ടായി 2500 കരള്‍മാറ്റ ശസ്‌ത്രക്രിയകള്‍ നടത്തിയ പരിചയമുണ്ട്‌. ഭാവിയില്‍ കരള്‍മാറ്റ ശസ്‌ത്രക്രിയയില്‍ ഏറെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. 



കൊച്ചി ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെ ഡോ. രാജപ്പന്‍ പിള്ള, ഡോ. ചാള്‍സ്‌ പനക്കല്‍, ഡോ. രഹാന്‍ സെയ്‌ഫ്‌, ഡോ. നവീന്‍ ഗഞ്ചു എന്നിവരോടൊപ്പം ഷിനി കോശിയും മകള്‍ ഹേസല്‍ മറിയം കോശിയും

2016 ഏപ്രിൽ 15, വെള്ളിയാഴ്‌ച

മൂന്നാര്‍ പുഷ്‌പമേള 23 മുതല്‍



കൊച്ചി: മൂന്നാര്‍ ഹോട്ടല്‍സ്‌ ആന്റ്‌ റിസോര്‍ട്ട്‌സ്‌ അസോസിയേഷന്‍ (എംഎച്ച്‌ആര്‍എ) ന്റെ നേതൃത്വത്തിലുള്ള രണ്ടാമത്‌്‌ മൂന്നാര്‍ പുഷ്‌പമേള 23 മുതല്‍ മെയ്‌ 3 വരെ നടക്കും. പഴയ മൂന്നാറിലെ നവീകരിച്ച ഹൈഡല്‍ ഉദ്യാനത്തിലാണ്‌ പുഷ്‌പമേള നടത്തുന്നതെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫല്‍വര്‍ ഡിസ്‌പ്ലേ, ഫല്‍വര്‍ അറേഞ്ച്‌മെന്റ്‌, ചെടികള്‍ കൊണ്ടുള്ള സ്‌തൂപങ്ങള്‍, സ്‌റ്റേജ്‌ ഷോകള്‍, സാഹസിക ഇനങ്ങള്‍, ട്രേഡ്‌ ഷോ, ഭക്ഷ്യ സ്റ്റാളുകള്‍, അക്വാപെറ്റ്‌ പ്രദര്‍ശനങ്ങള്‍ എന്നിവയാണ്‌ പുഷ്‌പമേളയിലെ പ്രധാന ഇനങ്ങള്‍. ഫല്‍വര്‍ ഷോയുടെ പ്രചരണാര്‍ത്ഥം 16ന്‌ കൊച്ചിയില്‍ നിന്നും മൂന്നാറിലേയ്‌ക്ക്‌ വാഹന റാലി സംഘടിപ്പിച്ചിട്ടുണ്ട്‌. രാവിലെ 10ന്‌ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന വാഹനറാലി കളക്ടര്‍ എം ജി രാജമാണിക്യം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. മൂന്നാറിന്‍രെ വിനോദ സഞ്ചാര സാധ്യതകള്‍ പുറം ലോകത്തെത്തിക്കാനും അതുവഴി ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടുമാണ്‌ എംഎച്ച്‌ആര്‍എ രാജ്യാന്തര നിലവാരത്തിലുള്ള പുഷ്‌പമേള സംഘടിപ്പിക്കുന്നത്‌. ഒരാള്‍ക്ക്‌്‌ 50 രൂപയാണ്‌ പ്രവേശനഫീസ്‌. വാര്‍ത്താസമ്മേളനത്തില്‍ എംഎച്ച്‌ആര്‍എ പ്രസിഡന്റ്‌ ദിലീപ്‌ പെട്ടംകുളം, സെക്രട്ടറി അനീഷ്‌ പി വര്‍ഗാസ്‌ പങ്കെടുത്തു

2016 ഏപ്രിൽ 11, തിങ്കളാഴ്‌ച

ജി സി ഡി എ കണിവെള്ളരി വിളവെടുപ്പ്‌ നടത്തി








കൊച്ചി: വിശാലകൊച്ചി വികസന അതോറിറ്റിയുടെ കണിവെള്ളരി വിളവെടുപ്പ്‌ 
ചലച്ചിത്ര നടി കാവ്യാ മാധവന്‍ ഉദ്‌ഘാടനം ചെയ്‌തു. പി എസ്‌ സി ചെയര്‍മാന്‍ ഡോ. കെ എസ്‌ രാധാകൃഷ്‌ണന്‍, പ്രൊഫ.എം.കെ. സാനു എന്നിവര്‍ സംബന്ധിച്ചു.വിളവെടുപ്പിന്‌ ശേഷം പൊതുജനങ്ങ?ക്ക്‌ കണിവെള്ളരി നല്‍കി. നാലായിരത്തോളം കണിവെള്ളരിയാണ്‌ വിളവെടുത്തത്‌. 
നഗരവാസിക?ക്ക്‌ ഇത്തവണ `വിഷുവിന്‌ വിഷരഹിത പച്ചക്കറി` കിറ്റുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്‌ ജൈവ പച്ചക്കറി ലഭ്യമാക്കുന്നു. കണിവെള്ളരി വിളവെടുപ്പിന്‌ ശേഷം 10 പ്രമുഖ വ്യക്തിക?ക്ക്‌ സൗജന്യമായി കിറ്റ്‌ നല്‍കി പദ്ധതി ആരംഭിച്ചു. 11,12 തീയതികളി? ജി സി ഡി എ യുടെ പടിഞ്ഞാറ്‌ വശത്ത്‌ മെട്രോ റയിലുമായി ബന്ധപ്പെട്ട സ്ഥലത്ത്‌ പ്രത്യേകം തയാറാക്കുന്ന വാഹനത്തിലായിരിക്കും പച്ചക്കറി കിറ്റ്‌ വിതരണം. കിറ്റിലെ ജൈവ പച്ചക്കറിയുടെ അളവും തൂക്കവും നോക്കി അന്നേ ദിവസം വില നിശ്ചയിക്കും. എല്ലാ പച്ചക്കറികളും കിറ്റിലുണ്ടാകുമെന്ന്‌ ജി സി ഡി എ ചെ.യര്‍മാന്‍ എന്‍. വേണുഗോപാല്‍ അറിയിച്ചു. 

ഈസ്‌റ്റേണ്‍ ചെമ്മീന്‍ പ്രഥമ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരം കൊച്ചിയില്‍





കൊച്ചി,: ഈസ്‌റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരത്തിന്‌ സൃഷ്ടികള്‍ ക്ഷണിച്ചു. ഗ്ലോബല്‍ കെ മാഗസിന്റെ പ്രസാധകരായ ഗ്ലോബല്‍ 
ഇനിഷ്യേറ്റീവ്‌ ഫോര്‍ എക്‌സലന്‍സ്‌ ആണ്‌ സംഘാടകര്‍. ലോകത്തെമ്പാടുമുള്ള 
യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഹ്രസ്വചിത്രങ്ങള്‍ ആവേശമായി മാറിക്കൊണ്ടിരിക്കുകയാണ്‌. ട്രാന്‍സ്‌ജെന്റര്‍ പ്രശ്‌നങ്ങളും ഇക്കാലത്ത്‌ ഹ്രസ്വചിത്രങ്ങളില്‍ 
ആഗോളതലത്തില്‍ പ്രത്യേക വിഷയമായി ശ്രദ്ധയാകര്‍ഷിച്ച്‌ കൊണ്ടിരിക്കുന്നു. ഇത്‌ 
പരിഗണിച്ച്‌ ഈസ്‌റ്റേണ്‍ ചെമ്മീന്‍ ഹ്രസ്വചിത്ര പുരസ്‌കാരത്തില്‍ ഫോക്കസ്‌ കാറ്റഗറി വിഭാഗമായി ഇത്തവണ ട്രാന്‍സ്‌ജെന്റര്‍ ചിത്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.മെയ്‌ 9വരെയാണ്‌ എന്‍ട്രികള്‍ സ്വീകരിക്കുക. 25 മിനിറ്റ്‌ ആണ്‌ പരമാവധി ദൈര്‍ഘ്യം. ജൂണില്‍ പത്മയില്‍ ചിത്രങ്ങള്‍ സ്‌ക്രീന്‍ ചെയ്യും

നിലവില്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ചുരുക്കം ചില ഹ്രസ്വചിത്ര മേളകള്‍ മാത്രമേ ഇന്ത്യയിലുള്ളു. ഇന്ത്യയിലും രാജ്യാന്തര തലത്തിലും ഹ്രസ്വചിത്ര കലണ്ടറില്‍ മികച്ചൊരു പേരായി മാറുകയെന്നതാണ്‌ ഈസ്‌റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര 
ഹ്രസ്വചിത്ര പുരസ്‌കാരത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായ ചെമ്മീന്‍ സിനിമയുടെ സുവര്‍ണജൂബിലി ആഘോഷവേളയില്‍ 
അതിന്റെ സ്‌മരണാര്‍ഥംകൂടിയാണ്‌ പുരസ്‌കാരത്തിന്‌ ചെമ്മീന്‍ എന്നു 
പേര്‌ നല്‍കിയിരിക്കുന്നത്‌. 
സിനിമയുടെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ഒരുസംഘം വിദഗ്‌ദ്ധരാണ്‌ പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുക. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഡോ. ബിജു, ബോളിവുഡ്‌ സിങ്ക്‌ സൗണ്ട്‌ വിദഗ്‌ദ്ധനും സൗണ്ട്‌ എന്‍ജിനീയറുമായ ജയദേവന്‍ ചക്കാടത്ത്‌, ആറു തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം 
നേടിയിട്ടുള്ള പ്രശസ്‌ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്‌ണന്‍, 2015ല്‍ 'ഇവിടെ'യിലൂടെ മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം നേടിയ മനോജ്‌, കേരള സര്‍വ്വകലാശാല സാംസ്‌കാരിക പഠന കേന്ദ്രം മേധാവിയും നിരൂപകയുമായ ഡോ. മീന ടി. പിള്ള, രാജ്യാന്തര തിയേറ്റര്‍ ആക്ടിവിസ്റ്റും ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ എയ്‌ഞ്ചല്‍ ഗ്ലാഡി എന്നിവരാണ്‌ ജൂറി അംഗങ്ങള്‍. 
പ്രമുഖ പത്രപ്രവര്‍ത്തകനായ സിറാജ്‌ ഷാ ആണ്‌ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍. മികച്ച ചിത്രത്തിന്‌ ഒരു ലക്ഷം രൂപയാണ്‌ സമ്മാനം. നടന്‍/നടി, സംവിധായകന്‍, ചിത്രസംയോജകന്‍, തിരക്കഥ, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങളുണ്ട്‌. സോഷ്യല്‍ മീഡിയയില്‍ ഓഡിയന്‍സ്‌ പോളിലൂടെയായിരിക്കും ജനപ്രിയ ചിത്രം തെരഞ്ഞെടുക്കുക. വിജയിക്കുന്ന സംവിധായകന്‌ ജൂറി അംഗങ്ങളിലൊരാളുടെ അടുത്ത ചിത്രത്തില്‍ സഹായി ആകാന്‍ അവസരം ലഭിക്കുമെന്നതാണ്‌ സവിശേഷത. 
വാര്‍ത്താ സമ്മേളനത്തില്‍ നവാസ്‌ മീരാന്‍, വിവേക്‌ പോള്‍,മന്‍സൂര്‍ പിമന്‍, എന്നിവര്‍ പങ്കെടുത്തു. 

2016 ഏപ്രിൽ 10, ഞായറാഴ്‌ച

കേരളം നടുങ്ങി

വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109

പരവൂര്‍ വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. പള്ളിപ്പുറം സ്വദേശി വിനോദ്‌ , നെടുങ്ങോലം സ്വദേശി പ്രസന്ന?, തിരുവനന്തപുരം സ്വദേശി വിശ്വനാഥന്‍ എന്നിവരാണ്‌ മരണത്തിനു കീഴടങ്ങിയത്‌. രണ്ടുപേരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയി? ചികി?സയിലായിരുന്നു. ദുരന്തത്തി? പരുക്കേറ്റ മുന്നൂറ്റിയന്‍പതില്‍ പരം ആളുകളില്‍ ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്‌. കൊല്ലത്തും തിരുവനന്തപുരത്തും ചികി?സയിലുളളവരില്‍ പലരും ഇതുവരേയും അപകടനില തരണം ചെയ്‌തിട്ടില്ല.

വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ച പതിനാലുപേരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങള്‍ പോസ്റ്റുമോ?ട്ടത്തിനുശേഷം ബന്ധുക്ക?ക്ക്‌ വിട്ടുന?കി. പരുക്കേറ്റവര്‍ക്ക്‌ വിദഗ്‌ധ ചികി?സ ആവശ്യമാണെങ്കില്‍ ഡ?ഹി, മുംബൈ അടക്കമുളള സ്ഥലങ്ങളി? അതിനായുള്ള സൌകര്യം ഒരുക്കാമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഏറെപ്പേ?ക്കും 60 ശതമാനത്തിലധികം പൊളളല്‍ ഉളളതിനാല്‍ ഇവരെ മറ്റു ആശുപത്രികളിലേക്ക്‌ മാറ്റാനാകില്ലെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊല്ലത്തും തിരുവനന്തപുരത്തുമാണ്‌ പരുക്കേറ്റവരില്‍ ഏറെപേരും ചികി?സയിലുളളത്‌. ഈ ആശുപത്രികളില്‍ വിദഗ്‌ധചികില്‍സയ്‌ക്കുളള സൗകര്യം വ?ധിപ്പിക്കും. വിദഗ്‌ധ ഡോക്ട?മാരുടെ സംഘം ഇന്ന്‌ വീണ്ടും സ്ഥിതി വിലയിരുത്തുന്നുണ്ട്‌. നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡേ സംസ്ഥാനത്ത്‌ ഇന്നും തുടരുകയാണ്‌.



മരണം വിതച്ചത്‌ 'സൂര്യകാന്തി'

പരവൂര്‍: വെടിക്കെട്ട്‌ അപകടങ്ങളില്‍ കനത്ത ദുരന്തങ്ങളിലൊന്നായി മാറിയിട്ടുള്ള പുറ്റിങ്ങല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവത്തില്‍ മരണം വിതച്ചത്‌ 'സൂര്യകാന്തി' എന്ന്‌ വിളിപ്പേരുള്ള അമിട്ട്‌. കണ്ണിന്‌ കുളിര്‍മ്മ നല്‍കി സൂര്യകാന്തിപാടം ഓര്‍മ്മിപ്പിച്ച്‌ മഞ്ഞനിറം വാരി വിതറുന്ന അമിട്ട്‌ പക്ഷേ ഞായറാഴ്‌ച പുലര്‍ച്ചെ വിതച്ചത്‌ മരണം.
ശനിയാഴ്‌ച രാത്രി വളരെ വൈകി തുടങ്ങിയ വെടിക്കെട്ട്‌ ഞായറാഴ്‌ച പുലര്‍ച്ചെ ക്‌ളൈമാക്‌സിലേക്ക്‌ നീങ്ങുമ്പോള്‍ അമിട്ടുകള്‍ സൂക്ഷിച്ചിരുന്ന കമ്പപ്പുരയ്‌ക്ക് സമീപം അമിട്ടുകള്‍ നിറച്ച്‌ ഒരു മിനിവാന്‍ പാര്‍ക്ക്‌ ചെയ്‌തിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പകുതി പൊട്ടിവിരിഞ്ഞ സൂര്യകാന്തികളില്‍ ഒന്ന്‌ ഇതിനുള്ളിലേക്ക്‌ വീഴുകയും കമ്പപ്പുര പെട്ടെന്ന്‌ തീപിടിച്ച്‌ പൊട്ടിത്തകരുകയും കോണ്‍ക്രീറ്റ്‌ എല്ലായിടത്തും ചിതറി വീഴുകയും ആയിരുന്നു.
വന്‍ സ്‌ഫോടനം നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ പടക്കങ്ങള്‍ ഓരോന്നായി പൊട്ടിയിരുന്നു. പൈപ്പിലാണ്‌ സാധാരണഗതിയില്‍ പടക്കങ്ങള്‍ ലോഡ്‌ ചെയ്‌തിരുന്നത്‌. പൊട്ടുമ്പോള്‍ അമിട്ടുകള്‍ ദിശമാറി പോകാതിരിക്കാനാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌. എന്നാല്‍ വെടിക്കെട്ട്‌ അവസാന ഘട്ടത്തിലായിരുന്നതിനാല്‍ എല്ലാം തിടുക്കത്തിലായിരുന്നതിനാല്‍ പൈപ്പുകളില്‍ ഒന്ന്‌ ചരിഞ്ഞുപോയിരുന്നെന്ന്‌ സംഭവത്തില്‍ തലയില്‍ കോണ്‍ക്രീറ്റ്‌ കഷ്‌ണം വന്നുവീണ്‌ പരിക്കേറ്റ്‌ ആശുപത്രിയിലായ ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
തുടക്കത്തില്‍ ഒരു വലിയ പ്രകാശവും പിന്നാലെ വന്‍ സ്‌ഫോടനശബ്‌ദവും മാത്രമാണ്‌ ചിലരുടെ ഓര്‍മ്മ. എന്താണ്‌ സംഭവിച്ചതെന്ന്‌ മനസ്സിലാക്കാന്‍ അല്‍പ്പം സമയം തന്നെ വേണ്ടിവന്നു. തൊട്ടുപിന്നാലെ അലര്‍ച്ചയും രോദനവും ആള്‍ക്കാരുടെ ഓട്ടവും സഹായത്തിന്‌ വേണ്ടിയുള്ള നിലവിളികളും ഉണ്ടായതോടെയാണ്‌ സംഭവിച്ച ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ എല്ലാവരും എത്തിയതെന്ന്‌ മറ്റൊരാള്‍ പറയുന്നു.
മതിയായ ബാരിക്കേഡുകളുടെ അഭാവവും വെടിക്കെട്ട്‌ തൊട്ടടുത്ത്‌ കാണാന്‍ ചെറിയ സ്‌ഥലത്ത്‌ ജനങ്ങള്‍ തിങ്ങിക്കൂടിയതും ദുരന്തത്തിന്റെ മുഖം കൂടുതല്‍ ഭീകരമാക്കി. വെടിക്കെട്ട്‌ നടക്കുന്ന സ്‌ഥലത്തിന്‌ തൊട്ടടുത്തായിട്ടും കമ്പപ്പുരയ്‌ക്ക് സമീപത്ത്‌ നിന്നും ആള്‍ക്കാരെ നീക്കി നിര്‍ത്തുന്നതില്‍ ശ്രദ്ധ വെയ്‌ക്കാതിരുന്നതും കുഴപ്പമായി. കമ്പപ്പുരയ്‌ക്ക് പുറമേ ഉപക്ഷേത്രങ്ങള്‍ക്കും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. ചില വീടുകളുടെ ഓടുകളും മേല്‍ക്കൂരകളും തകര്‍ന്നുവീണു.
വെടിക്കെട്ട്‌ നടന്ന സ്‌ഥലത്തിന്‌ തൊട്ടടുത്തുള്ള വീട്ടുകാര്‍ അപകടഭീതിയില്‍ പല തവണ ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും ക്ഷേത്രം ഭാരവാഹികള്‍ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. എന്നതിന്‌ പുറമേ ദേവീകോപം പറഞ്ഞ്‌ ക്ഷേത്രം ഭാരവാഹികള്‍ ഈ വീട്ടുകാരെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്‌തിരുന്നു. കുടുംബങ്ങളില്‍ ചിലതിന്‌ വീട്‌ പുലര്‍ത്തിയിരുന്ന ഉറ്റവരെ നഷ്‌ടപ്പെട്ടതിനൊപ്പം കയറിക്കിടക്കാനുള്ള വീടുകളും ദുരന്തത്തില്‍ ഇല്ലാതായി.

വെടിക്കെട്ടിന്‌ അനുമതി നല്‍കിയ ചാത്തന്നൂര്‍എസ്‌പി യുടെ കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു


പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിനു അനുമതി നല്‍കാമെന്ന്‌ കാണിച്ച്‌ ചാത്തനൂര്‍ എസിപി കൊല്ലം സിറ്റി കമ്മീഷണര്‍ക്ക്‌ നല്‍കിയ കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു. ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ നടത്താന്‍ അനുമതി നല്‍കാമെന്ന്‌ കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ ചാത്തനൂര്‍ അസി. സിറ്റി പോലീസ്‌ കമ്മീഷണര്‍ എം.എസ്‌. സന്തോഷിന്റെ ശുപാര്‍ശ പ്രകാരമാണെന്ന്‌ തെളിയിക്കുന്നതാണ്‌ കത്തെന്നാണ്‌ റിപ്പോര്‍ട്ട്‌.


ക്ഷേത്രത്തില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട്‌ നടത്താന്‍ അനുമതി നല്‍കരുതെന്ന്‌ കഴിഞ്ഞ ആറാം തീയതി പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. പിന്നീടാണ്‌ ചാത്തനൂര്‍ എസിപിയുടെ ശിപാര്‍ശ പ്രകാരം പോലീസ്‌ റിപ്പോര്‍ട്ട്‌ തിരുത്തിയതെന്നാണ്‌ ഇപ്പോള്‍ പുറത്തായ കത്തില്‍നിന്നു അനുമാനിക്കാന്‍.

പോലീസ്‌ റിപ്പോര്‍ട്ടില്‍ എങ്ങനെ മാറ്റം വന്നെന്നതിനെക്കുറിച്ച്‌ ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ വിശദീകരണം ചോദിച്ചിട്ടുണ്‌  

പോലീസിന്റെ അനാസ്ഥയെന്ന്‌ കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍. 


പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട്‌ ദുരന്തത്തിന്‌ ഇടയാക്കിയത്‌ പോലീസിന്റെ അനാസ്ഥയെന്ന്‌ കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച കമ്പ വെടിക്കെട്ടിന്‌ പോലീസ്‌ എങ്ങനെയാണ്‌ അനുമതി നല്‍കിയത്‌. പോലീസിന്റെ മറുപടി ബാലിശമാണെന്നും ജില്ലാ കളക്‌ടറായ തന്റെ നിര്‍ദേശം നടപ്പാക്കുന്നതില്‍ പോലീസ്‌ കാണിച്ച അനാസ്ഥയാണ്‌ അപകടത്തിലേക്ക്‌ നയിച്ചതെന്നും കളക്ടര്‍ എ.ഷൈനമോള്‍ പറഞ്ഞു.


ക്ഷേത്രത്തില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട്‌ നടത്താന്‍ അനുമതി നല്‍കരുതെന്ന്‌ പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. അതനുസരിച്ച്‌ ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. രണ്‌ടുദിവസങ്ങള്‍ക്കുശേഷം വെടിക്കെട്ട്‌ നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന്‌ കാട്ടി പോലീസ്‌ മറ്റൊരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എന്നാല്‍ കാര്യങ്ങളില്‍ എങ്ങനെ വന്നെന്നറിയാത്തതിനാല്‍ നിരോധനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും കളക്‌ടര്‍ പറഞ്ഞു. പോലീസ്‌ റിപ്പോര്‍ട്ടില്‍ എങ്ങനെ മാറ്റം വന്നെന്നതിനെക്കുറിച്ച്‌ വിശദീകരണം ചോദിച്ചിട്ടുണ്‌ടെന്നും എ.ഷൈനമോള്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. പിന്നീട്‌ വാക്കാലുള്ള അനുമതി ലഭിച്ചു എന്നു പറഞ്ഞാണ്‌ വെടിക്കെട്ട്‌ നടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞിരുന്നു. 

ശ്രീനാരയണഗുരുവിന്റെ പ്രതിമനിന്ന സ്ഥാനം മണ്‍തിട്ടയായി


പരവൂര്‍: വെടിക്കെട്ടപകടത്തില്‍ ക്ഷേത്രപരിസരത്തെയും സമീപ പ്രദേശങ്ങളിലെയും നാനൂറോളം വീടുകള്‍ക്ക്‌ കേടുപാടുകള്‍ പറ്റി. ക്ഷേത്രപരിസരത്തെ ഓടിട്ട വീടുകളുടെ മേല്‍ക്കൂരകള്‍ പൂര്‍ണമായും തകര്‍ന്നു.

കോണ്‍ക്രീറ്റ്‌ വീടുകളുടെ സണ്‍ഷേഡുകളും പാരപ്പറ്റുകളും ഉഗ്രസ്‌ഫോടനത്തില്‍ തകര്‍ന്നു. നിരവധി വീടുകളുടെ ജനലുകള്‍ പൊട്ടിത്തകര്‍ന്നു. വീടുകളുടെ വാതിലുകളിലും ഭിത്തികളിലും വിള്ളല്‍ വീണു.

ക്ഷേത്രപരിസരത്തെ കോണ്‍ക്രീറ്റ്‌ പാളി തെറിച്ച്‌ കുറുമണ്‌ടല്‍ ഭാഗത്തെ രണ്‌ടു വീടുകളില്‍ പതിച്ചും കേടുപാടുണ്‌ടായി. ക്ഷേത്രത്തിനു സമീപത്തെ ഗുരുമന്ദിരവും പൂര്‍ണമായി തകര്‍ന്നു. ശ്രീനാരയണഗുരുവിന്റെ പ്രതിമനിന്ന സ്ഥാനം മണ്‍തിട്ടയായി മാറി.

ക്ഷേത്രവുമായി ബന്ധപ്പെട്ട കൊട്ടാരത്തിന്റെ കെട്ടിടത്തിനും വന്‍ കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രത്തിനും ഭാഗികമായ തകര്‍ച്ചയുണ്‌ട്‌. ക്ഷേത്ര കമ്മിറ്റി ഓഫീസിന്റെ ഗ്രില്ലുകളും ചില്ലുകളും തകര്‍ന്നു.

ക്ഷേത്രപരിസരത്തു താത്‌കാലികമായി നിര്‍മിച്ച അലങ്കാര ഗോപുരങ്ങളും സ്റ്റേജുകളുമെല്ലാം അഗ്നിക്കിരയായി. സ്‌ഫോടനത്തിന്റെ പ്രകമ്പനം അഞ്ച്‌ കിലോമീറ്റര്‍ വരെ അനുഭവപ്പെട്ടതായാണ്‌ അനുഭവസ്ഥര്‍ പറയുന്നത്‌.


ക്ഷേത്രമുറ്റത്തു കരള്‍പിളര്‍ക്കും കാഴ്‌ച



സ്‌ഫോടനത്തെത്തുടര്‍ന്നു ക്ഷേത്രമുറ്റത്ത്‌ എത്തിയ നാട്ടുകാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും കാണാനായത്‌ കരള്‍പിളര്‍ക്കും കാഴ്‌ചകള്‍. മൂന്നു മിനിറ്റു നേരം ആകാശത്തെ ചുംബിച്ച അഗ്നിഗോളങ്ങള്‍ അമര്‍ന്നപ്പോഴായിരുന്നു അതിശക്തമായ കല്ലുവീഴ്‌ചയെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു.

എല്ലാം മൂന്നു മിനിറ്റുകൊണ്‌ട്‌ അവസാനിച്ചു. നിമിഷങ്ങള്‍ക്കകം വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. ക്ഷേത്രപരിസരത്ത്‌ ഏര്‍പ്പെടുത്തിയ ബദല്‍ ലൈറ്റ്‌ സംവിധാനങ്ങളും തകരാറിലായി. ഇരുട്ടില്‍ എങ്ങും നിലവിളികളും രോദനങ്ങളും. പ്രാണരക്ഷാര്‍ഥം പലരും ഓടുന്നു. ചിലര്‍ നിലത്തു വീണു. ക്ഷേത്രപരിസരം നിമിഷനേരംകൊണ്‌ടു ചോരച്ചാലായി.

ഓടിയെത്തിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. പലരും ജീവനുവേണ്‌ടി കേഴുന്നു. കൊണ്‌ടുപോകാന്‍ വാഹനങ്ങള്‍ കുറവ്‌.

ക്ഷേത്രപരിസരത്ത്‌ ഉണ്‌ടായിരുന്ന ഓട്ടോറിക്ഷകളിലും ആംബുലന്‍സുകളിലും പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചു. വാഹനങ്ങളുടെ കുറവ്‌ അനുഭവപ്പെട്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഇടപെട്ട്‌ രണ്‌ടു സ്വകാര്യ ബസുകള്‍ ഉടന്‍ എത്തിച്ചത്‌ അനുഗ്രഹമായി.

പിന്നീട്‌ ജില്ലയിലെ വിവിധ ആശുപത്രികളില്‍നിന്ന്‌ ആംബുലന്‍സുകള്‍ എത്തി. തുടര്‍ന്നങ്ങോട്ട്‌ ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും പായുകയായിരുന്നു. രാവിലെ ആറോടെയാണ്‌ ഇതവസാനിച്ചത്‌. അപകടഭീതിയില്‍ ആളുകള്‍ വാഹനങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതു മൂലം റോഡുകളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

നേരം വെളുത്തപ്പോള്‍ ക്ഷേത്രപരിസരം പോരാട്ടം കഴിഞ്ഞ യുദ്ധക്കളത്തിനു സമാനമായിരുന്നു. മണ്ണിലെങ്ങും ചോരപ്പാടുകള്‍. ആയിരക്കണക്കിനു ചെരുപ്പുകള്‍ ചിതറിക്കിടക്കുന്നു. അവിടവിടെ ശരീരാവശിഷ്ടങ്ങള്‍. വസ്‌ത്രവും ബാഗും മൊബൈല്‍ ഫോണുകളുമൊക്കെ മൈതാനത്തു ചോരയില്‍ പുരണ്‌ടു കിടക്കുന്നു.

പോലീസും ഫയര്‍ഫോഴ്‌സും ഇതൊക്കെ ശേഖരിച്ച്‌ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ബന്ധുക്കളെ കാണാനില്ലെന്നു കരഞ്ഞ്‌ പലരും പോലീസിനു മുന്നിലെത്തി. എല്ലാവരെയും ആശ്വസിപ്പിച്ച്‌ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്‌ത്‌ ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സജീവമായിരുന്നു.

അപകടം നടന്ന സ്ഥലം രാവിലെ 11ഓടെ പോലീസ്‌ വടം കെട്ടി തിരിച്ചു. ഇവിടെ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനം അനുവദിച്ചില്ല. ഇതു പലപ്പോഴും പോലീസും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമായി.

വന്‍ ജനപ്രവാഹം

അപകട വിവരം പുറത്തുവന്നയുടന്‍ പരവൂരിലേക്കു നിലയ്‌ക്കാത്ത ജനപ്രവാഹമായിരുന്നു. പുലര്‍ച്ചെ ആരംഭിച്ച ജനങ്ങളുടെ ഒഴുക്ക്‌ രാത്രി വൈകിവരെ നീണ്‌ടു.

സാധാരണ പരവൂരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത്‌ പുറ്റിംഗല്‍ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി കുറെ നാളുകളായി നടന്നുവരുന്ന വെടിക്കെട്ട്‌ ദര്‍ശിക്കാനാണ്‌. ആയിരക്കണക്കിന്‌ ആള്‍ക്കാരാണ്‌ വെടിക്കെട്ട്‌ കാണാന്‍ അന്യജില്ലകളില്‍നിന്നുപോലും ഇവിടെയെത്തുന്നത്‌. ഇതിന്റെ എത്രയോ മടങ്ങ്‌ ആളുകളാണ്‌ ഇന്നലെ പരവൂരിലെ ദുരന്തഭൂമി കാണാനെത്തിയത്‌. ഇവരെ നിയന്ത്രിക്കാന്‍ പോലീസ്‌ നന്നേ ബുദ്ധിമുട്ടി.

സംസ്ഥാനത്തെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ മിക്കവരും പരവൂരില്‍ എത്തി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ്‌ സംഘവും ഉണ്‌ടായിരുന്നു. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവരും പരവൂര്‍ സന്ദര്‍ശിച്ചു. പ്രമുഖരുടെ സന്ദര്‍ശനം പ്രമാണിച്ച്‌ പോലീസ്‌ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്‍, കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്‌, നടനും സ്ഥാനാര്‍ഥിയുമായ മുകേഷ്‌, ഡോ. ശൂരനാട്‌ രാജശേഖരന്‍, ഡോ.എ. യൂനുസ്‌കുഞ്ഞ്‌, ആനത്തലവട്ടം ആനന്ദന്‍, എം.വിജയകുമാര്‍, പി.കെ. ഗുരുദാസന്‍, പി. ഐഷാ പോറ്റി, എം.എ. ബേബി, കെ. പ്രകാശ്‌ബാബു, സി.വി. പദ്‌മരാജന്‍, ഒ. രാജഗോപാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി രാഷ്‌ട്രീയരംഗത്തെ നിരവധി പ്രമുഖര്‍ പരവൂരില്‍ എത്തി.


അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളും; തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

പരവൂര്‍: ഇന്നലത്തെ വെടിക്കെട്ടപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളും മരിച്ചതായി സ്ഥിരീകരണം. എന്നാല്‍, ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിയുന്നതിന്‌ ഡിഎന്‍എ പരിശോധന വേണ്‌ടിവരുമെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന.

വെടിക്കെട്ട്‌ വീക്ഷിക്കാന്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികളും ക്ഷേത്ര മൈതാനിയില്‍ എത്തിയിരുന്നതായി പോലീസ്‌ പറയുന്നു. ഇവരില്‍ ആരെങ്കിലും അപകടത്തില്‍ പെടാനുള്ള സാധ്യത പോലീസ്‌ തള്ളിക്കളയുന്നില്ല. ഉത്സവസീസണിലെ കച്ചവടത്തിനായി നിരവധി ഉത്തരേന്ത്യന്‍ സംഘങ്ങളും കൊടിയേറ്റ്‌ ദിവസം മുതല്‍ ഇവിടെ തമ്പടിച്ചിരുന്നു. എന്നാല്‍, ഇവരില്‍ ആരെയെങ്കിലും കാണാതായെന്ന പരാതിയുമായി ആരും പോലീസിനെ സമീപിച്ചിട്ടില്ല. പരവൂരിന്റെ വിവിധ പ്രദേശങ്ങളിലായി നൂറുകണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്‌ട്‌.

അനൗണ്‍സ്‌മെന്റുമായി പോലീസ്‌

അപകടത്തില്‍ മരിച്ച പലരെയും തിരിച്ചറിയാന്‍ കഴിയാതെ വന്നപ്പോള്‍ പോലീസ്‌ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ നടത്തി. വെടിക്കെട്ട്‌ വീക്ഷിക്കാന്‍ എത്തിയവരില്‍ ആരെങ്കിലും മരിച്ചതായി വിവരം ലഭിച്ചാലോ ആരെയെങ്കിലും കാണാതായതായി സൂചന ലഭിച്ചാലോ ഉടന്‍ സ്റ്റേഷനില്‍ ബന്ധപ്പെടണം എന്നായിരുന്നു പോലീസിന്റെ അഭ്യര്‍ഥന.

ഇതിനായി സ്റ്റേഷനില്‍ കൂടുതല്‍ സംവിധാനങ്ങളും പോലീസ്‌ ഏര്‍പ്പെടുത്തിയിരുന്നു. ഫോണ്‍: 0474-2512344, 9497987032, 9497980200.

അറുപതാണ്‌ട്‌ മുമ്പും ദുരന്തം വിതച്ച്‌ അപകടം

പരവൂര്‍: പുറ്റിംഗല്‍ ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി അറുപതാണ്‌ട്‌ മുമ്പും വെടിക്കെട്ടപകടം നടന്നിട്ടുണ്‌ട്‌. അന്നു മത്സരക്കമ്പമാണ്‌ അരങ്ങേറിയത്‌.

വെടിക്കെട്ടിന്‌ ഇന്നത്തേതു പോലുള്ള സംവിധാനങ്ങള്‍ ഇല്ലായിരുന്നു. കമുക്‌കൊണ്‌ടുണ്‌ടാക്കിയ തത്‌കാലിക കലായക്കോട്ട തകര്‍ന്നാണ്‌ അപകടം ഉണ്‌ടായത്‌. തീപിടിത്തത്തില്‍ നൂറിലധികം പേര്‍ മരണപ്പെട്ടതായി പഴയ തലമുറക്കാര്‍ പറയുന്നത്‌.

1955-യിരുന്നു സംഭവം. നിരവധി പ്പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. കമ്പക്കാരന്‍ ബാലന്‍പിള്ളയുടെ കലായമാണ്‌ തകര്‍ന്നത്‌. ഇതേത്തുടര്‍ന്ന്‌ കുറേ വര്‍ഷം വെടിക്കെട്ട്‌ നിര്‍ത്തിവച്ചെങ്കിലും 1966 മുതല്‍ പുനരാരംഭിക്കുകയായിരുന്നു.

കേരളത്തെ നടുക്കിയ ഏറ്റവും വലിയ വെടിക്കെട്ടപകടം

തിരുവനന്തപുരം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്‌ടായത്‌ കേരളം കണ്‌ടതില്‍വച്ച്‌ ഏറ്റവും വലിയ വെടിക്കെട്ടപകടം. ഇതിനു മുമ്പ്‌ 1952ല്‍ ശബരിമലയിലുണ്‌ടായ അപകടമാണ്‌ ഇതിനുമുമ്പ്‌ ഏറ്റവുമധികം പേര്‍ മരിച്ച ദുരന്തം. 68 പേര്‍ക്കായിരുന്നു അന്നു ജീവന്‍ നഷ്ടപ്പെട്ടത്‌. കേരളം കണ്‌ട പ്രധാന വെടിക്കെട്ട്‌ അപകടങ്ങള്‍ ഇവയാണ്‌:

1952 ജനുവരി 14: ശബരിമല ക്ഷേത്രത്തില്‍ കരിമരുന്നു സ്‌ഫോടനം. 68 പേര്‍ മരിച്ചു.

1978 ഏപ്രില്‍ 20: തൃശൂര്‍ പൂരം വെടിക്കെട്ടില്‍ കുഴിയമിട്ട്‌ ആള്‍ക്കൂട്ടത്തില്‍ പതിച്ച്‌ എട്ടുപേര്‍ മരിച്ചു.

1984 ജനുവരി 8: തൃശൂര്‍ കണ്‌ടശാംകടവ്‌ പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ചു ചന്തയില്‍ നടന്ന വെടിക്കെട്ടില്‍ അപകടം. മരണം 20.

1987: തൃശൂര്‍ വേലൂര്‍ വെള്ളാറ്റണ്‌ടൂര്‍ കുട്ടമ്മല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. 20 പേര്‍ മരിച്ചു.

1987: തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ വെടിക്കെട്ടു കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ക്കിടയിലേക്കു ട്രെയിന്‍ ഇടിച്ചുകയറി 27 പേര്‍ മരിച്ചു.

1988: തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട്‌ മരുന്നു പുരയ്‌ക്കു തീപിടിച്ച്‌ അപകടം. മരണം 10.

1990 മാര്‍ച്ച്‌ 23: കൊല്ലം മലനട പോരുവഴി പെരുവിരുത്തി ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ ഷെഡില്‍ ദുരന്തം. 26 പേര്‍ മരിച്ചു.

1997 നവംബര്‍ 16: തൃശൂര്‍ ചിയ്യാരത്തു പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ആറു പേര്‍ മരിച്ചു.

1998 ഫെബ്രുവരി 20: കുന്നംകുളം പഴഞ്ഞി അരുവായിപ്പാടത്ത്‌ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. നാലു മരണം.

1998 ഏപ്രില്‍ 16: പാലക്കാട്‌ കഞ്ചിക്കോട്ട്‌ വെടിക്കോപ്പ്‌ നിര്‍മാണശാലയില്‍ സ്‌ഫോടനം. 13 മരണം.

1999: പാലക്കാട്‌ ആളൂരില്‍ താലപ്പൊലി ഉത്സവത്തിനിടെ വെടിക്കെട്ടപകടം. മരണം എട്ട്‌.

2004 ജനുവരി 27: മലപ്പുറം എടപ്പാള്‍ ചേകന്നൂരില്‍ വെടിമരുന്നുശാലയില്‍ സ്‌ഫോടനം. മൂന്നു മരണം.

2006: തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിപ്പു സ്ഥലത്തു പൊട്ടിത്തെറിച്ചു. ഏഴു മരണം.

2007 മാര്‍ച്ച്‌ 31: മലപ്പുറം വളാഞ്ചേരി എടയൂര്‍ പുല്ലന്‍പറമ്പില്‍ വെടിക്കെട്ടുനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു പേര്‍ മരിച്ചു.

2007 ഏപ്രില്‍ അഞ്ച്‌: കോഴിക്കോട്‌ മിഠായിത്തെരുവിനോടു ചേര്‍ന്ന പടക്കക്കടയില്‍ സ്‌ഫോടനം, അഗ്നിബാധ. മരണം എട്ട്‌.

2008 ഫെബ്രുവരി 20: കൊച്ചി മരട്‌ കൊട്ടാരം ഭഗവതിക്ഷേത്രത്തില്‍ വെടിക്കെട്ട്‌ അപകടം. മൂന്നു മരണം.

2009 ഫെബ്രുവരി 26: പാലക്കാട്‌ തൃത്താല പണ്‌ടാരക്കണ്‌ടില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു മരണം.

2009 നവംബര്‍ 11: പാലക്കാട്‌ അരീക്കരയ്‌ക്കടുത്തു പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം. മൂന്നു മരണം.

2010 ഓഗസ്റ്റ്‌ 4: ആലപ്പുഴ ഹരിപ്പാട്ട്‌ അനധികൃത പടക്കനിര്‍മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി. നാലു മരണം.

2011 ഫെബ്രുവരി 1: ഒറ്റപ്പാലം മാന്നനൂരിനടുത്ത്‌ ത്രാങ്ങലില്‍ അനധികൃത പടക്കനിര്‍മാണ ശാലയ്‌ക്കു തീപിടിച്ച്‌ 13 മരണം.

2011 ഡിസംബര്‍ 28: അത്താണിയില്‍ പടക്കനിര്‍മാണശാല കത്തി ഉടമയും അഞ്ചു തൊഴിലാളികളും മരിച്ചു.
2013 ജനുവരി 20: കൊല്ലം പത്തനാപുരത്തു പടക്കനിര്‍മാണശാലയില്‍ തീപിടിത്തം. മൂന്നു മരണം.

2013 മാര്‍ച്ച്‌ 2: പാലക്കാട്‌ പന്നിയംകുറിശി കുളങ്കുന്നത്ത്‌ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു മരണം.

2014 നവംബര്‍ 19: ചേര്‍ത്തലയില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. രണ്‌ടു മരണം.
2015 ഫെബ്രുവരി 7: തിരുവനന്തപുരം പാലോട്‌ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം. മരണം രണ്‌ട്‌.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ചവരെക്കുറിച്ചോ കാണാതായവരെക്കുറിച്ചോ വിവരം ലഭിച്ചാല്‍ അറിയിക്കേണ്‌ട കണ്‍ട്രോള്‍ റൂം നമ്പരുകള്‍.

തിരുവനന്തപുരം - 0471 2528300
കൊല്ലം - 0474 2794002
ടോള്‍ ഫ്രീ നമ്പര്‍ - 1077













SNC MARSHALS RESOURCES FOR KOLLAM TRAGEDY

      A major fire was reported at  the Puttingal Devi Temple in Kollam in the early hours of Sunday, 10 Apr 16 following which the Southern Naval Command at Kochi pressed into action medical team along with equipment and materials using ships and aircraft.
Six Aircraft (Two Dornier fixed wing aircraft, two ALH helicopters and two Chetak helicopters) and three IN ships namely Kabra, Kalpeni and Sunayna were earmarked for the requirement. Two ALH with a nine member medical team along with three doctors, paramedics, supplies and equipment was rushed to the scene at 1130 hrs. The helicopters landed at the Ashramam Ground, Kollam at 1200 hrs. One Dornier aircraft from Kochi was positioned at AF Stn Trivandrum since noon.  The rest of aircraft were stand by at Kochi foe any emergent need.
IN ships Sunayna, Kabra and Kalpeni were sailed immediately from Kochi with 200 KGs of medical supplies and medical team. INS Kabra and Kalpeni reached alongside Kollam jetty at 1600 hrs while INS Sunayna is off Kollam awaiting instructions as per situation. The medical supplies have been handed over to the local administration. Ships have kept blood donors ready to meet emerging requirements of Blood.
A relief camp has been set up at Kollam to co-ordinate all relief activities by the Navy, which was visited by the Hon’ble  CM of Kerala.
Regular contact is being maintained with state officials. Ships as well as medical teams have been directed to remain at Kollam for rendering assistance.


സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്‌ണന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ 



നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കൊല്ലം കലക്‌ടറും കമ്മിഷണറും അനുമതി നിഷേധിച്ചപ്പോള്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്‌ണന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം ഇടപെട്ട്‌ ലോക്കല്‍ പോലീസില്‍ നിന്നു അനുമതി നേടിയെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ എ.ഡി.ജി.പി തലത്തില്‍ അന്വേഷണമാരംഭിച്ചു.
മത്സര കമ്പമായതിനാലും ടണ്‍ കണക്കിനു സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിക്കാവുന്നതിനാലും അനുമതി നല്‍കാനാവില്ലെന്നു കലക്‌ടര്‍ എ. ഷൈനാമോളും കമ്മിഷണര്‍ പി. പ്രകാശും വ്യക്‌തമാക്കിയപ്പോള്‍ ആചാരവെടിക്കെട്ടുമാത്രമേ നടത്തുന്നുള്ളൂവെന്നു പറഞ്ഞ്‌ തെറ്റിദ്ധരിപ്പിച്ചായിരുന്നു പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗത്തിന്റെ ഇടപെടല്‍. കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും (എ.ഡി.എം), ചാത്തന്നൂര്‍ പോലീസ്‌ അസിസ്‌റ്റന്റ്‌ കമ്മീഷണറു(എ.സി.പി)മാണ്‌ നിയമപ്രകാരം വെടിക്കെട്ടിന്‌ അനുമതി നല്‍കേണ്ടത്‌. മത്സര കമ്പമായതിനാല്‍ എ.ഡി.എം. നേരത്തെതന്നെ അനുമതി നിഷേധിച്ചു. തുടര്‍ന്ന്‌ സംഘാടകസമിതിയുടെ നേതൃത്വം ഏറ്റെടുത്ത്‌ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം കമ്മിഷണര്‍ പ്രകാശിനെ സമീപിക്കുകയായിരുന്നു. അനുമതി നല്‍കാന്‍ ചുമതലയുള്ള എ.സി.പിയുടെ ശിപാര്‍ശയില്ലാതെ ഇക്കാര്യത്തിലൊന്നും തനിക്ക്‌ ചെയ്യാനാവില്ലെന്ന്‌ കമ്മിഷണര്‍ വ്യക്‌തമാക്കി. മാത്രമല്ല മത്സര കമ്പം നടത്തിയാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നും കമ്മിഷണര്‍ മുന്നറിയിപ്പു നല്‍കി.
സംഭവത്തിന്റെ ഗുരുതരാവസ്‌ഥ മനസിലാക്കിയ എ.സി.പി, മുകളില്‍ നിന്നു നിര്‍ദേശം ലഭിച്ചാല്‍ അനുമതി നല്‍കാമെന്ന്‌ അറിയിച്ചു. ദുരന്തത്തിന്റെ തലേ ദിവസംവരെ അനുമതിക്കുവേണ്ടി പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം കിണഞ്ഞു ശ്രമിക്കുകയും ആഭ്യന്തര മന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം, വെടിക്കെട്ടിന്‌ അനുമതി നല്‍കിയില്ലെങ്കില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികള്‍ക്കു തെരഞ്ഞെടുപ്പില്‍ വോട്ടു കിട്ടില്ലെന്നു ധരിപ്പിച്ചു. എന്നാല്‍, ആഭ്യന്തര വകുപ്പ്‌ ഇടപെട്ടാല്‍ മാത്രമേ പ്രശ്‌നത്തിനു പരിഹാരം കാണാനാവൂവെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗത്തിനോടു പറഞ്ഞു. പിന്നീട്‌ ലോക്കല്‍ പോലീസിലെ ചിലരുമായി നടത്തിയ രഹസ്യ ചര്‍ച്ചകളുടെ ഭാഗമായി ആചാരപ്രകാരമുള്ള വെടികെട്ട്‌ നടത്താന്‍ അനുമതി നേടിയെടുക്കുകയായിരുന്നു.
പക്ഷേ, ഇതു ലംഘിച്ചു മത്സര കമ്പം തന്നെയാണ്‌ നടത്തിയത്‌. രണ്ടു സംഘങ്ങളാണ്‌ മത്സരം നടത്തിയത്‌. മത്സര കമ്പത്തിന്‌ അനുമതി നല്‍കാന്‍ ഒത്താശ ചെയ്‌ത ഡിവൈ.എസ്‌.പി. അടക്കമുള്ള പത്തുപേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന്‌ സൂചനയുണ്ട്‌.