2016, മേയ് 24, ചൊവ്വാഴ്ച

അഖില ഭാരത അയ്യപ്പ മഹാസംഗമവും ശ്രീധര്‍മശാസ്‌താ മഹായഞ്‌ജവും


അഖില ഭാരത അയ്യപ്പ മഹാസംഗമവും ശ്രീധര്‍മശാസ്‌താ മഹായഞ്‌ജവും 27 ന്‌ 

കൊച്ചി: ശബരിമലയുമായി ആചാരപരമായി ബന്ധമുള്ള കുടുംബങ്ങളും സംഘങ്ങളും മാളികപ്പുറം ശബരിമല മേല്‍ശാന്തിമാരും ഒത്തുചേരുന്ന അഖിലഭാരത അയ്യപ്പമഹാസംഗമവും ശ്രീധര്‍മശാസ്‌താ മഹായഞ്‌ജവും 27,28 തിയതികളില്‍ ആലുവ മണപ്പുറത്ത്‌ നടക്കും. ശ്രീധര്‍മശാസ്‌താ ആലങ്ങാട്‌ യോഗവും അഖിലഭാരതീയ അയ്യപ്പധര്‍മപ്രചാരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ശരണവീഥിയെന്ന അഖിലഭാരത അയ്യപ്പ മഹാസംഗമവേദിയിയിലാണ്‌ നടക്കുന്നതെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27 ന്‌ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സൗഹൃദ സമ്മേളനം നടി ശാരദ ഉദ്‌ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. എസ്‌ എന്‍ ഡി പി യോഗം പ്രസിഡന്റ്‌ എം.എന്‍. സോമന്‍ ശരണവീഥി ഉദ്‌ഘാടനം ചെയ്യും. 28 ന്‌ രാവിലെ മഹാഗണപതിഹോമവും സുകൃതഹോമവും നടക്കും. 10.30 ന്‌ ആരംഭിക്കുന്ന അഖിലഭാരത അയ്യപ്പമഹാസംഗമത്തില്‍ ശബരിമല തന്ത്രിമാരായ കണ്‌ഠര്‌ മോഹനര്‌,കണ്‌ഠര്‌ രാജീവര്‌,കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ എന്നിവര്‍ ഭദ്രദീപം കൊളുത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കണ്‌ഠര്‌ രാജീവര്‌ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ തന്ത്രിമാര്‍, ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തിമാര്‍, ആചാരപരമായി ബന്ധമുള്‌ല സംഘാംഗങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ ആദരിക്കുമെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ശരണവീഥി ജനറല്‍ കണ്‍വീനര്‍ കെ. അയ്യപ്പദാസ്‌, ജോയിന്റ്‌ കണ്‍വീനര്‍ ടി.എ. സജീവ്‌, ശ്രീശബരിമല ധര്‍മശാസ്‌താ ആലങ്ങാട്‌ യോഗം പ്രസിഡന്റ്‌ സജീവ്‌ കുമാര്‍, ചെമ്പോല ശ്രീകുമാര്‍, കലാധരന്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ