2016, ജൂൺ 1, ബുധനാഴ്‌ച

കേരളത്തിലേക്ക്‌ ചരക്കുവാഹന നീക്കം ജൂണ്‍ 12നു അര്‍ധരാത്രി മുതല്‍ നിര്‍ത്തിവെക്കുന്നു



കൊച്ചി: ഹരിത ട്രൈബ്യൂണല്‍ വിധി കേരളത്തില്‍ ജൂണ്‍ 23 മുതല്‍ നടപ്പാക്കുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള എല്ലാ ചരക്ക്‌ വാഹനങ്ങളും ജൂണ്‍ 12 നു അര്‍ധരാത്രിമുതല്‍ അനിശ്ചിതകാലത്തേക്ക്‌ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും. 
മോട്ടോര്‍ വാഹനരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന 17 സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.ബാലചന്ദ്രന്‍,ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജി.ആര്‍.ഷണ്മുഖപ്പ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇ്‌ക്കാര്യം അറിയിച്ചു.
ജൂണ്‍ 12 അര്‍ധരാത്രയ്‌ക്കു ശേഷം കേരളത്തിലേക്കുള്ള നിത്യോപയോഗ സാധനങ്ങള്‍,പഴം,പച്ചക്കറി,പാല്‍, സിമെന്റ്‌ ,കമ്പി, തുടങ്ങിയ സംസ്ഥാനത്തിനുവെളിയില്‍ നിന്നുള്ള ഒരു സാധനവും കേരളത്തില്‍ എത്തുകയില്ല. സംസ്ഥാനത്തിന്‌ അകത്ത്‌ എഫ്‌.സി.ഐ ഗോഡൗണുകളിലും നിര്‍മ്മാണരംഗത്തു പ്രവര്‍ത്തിക്കുന്ന ലോറികള്‍,മിനി ലോറികള്‍ ടിപ്പറുകള്‍, ട്രെയ്‌ലറുകള്‍, കണ്ടെയ്‌നര്‍ ലോറികള്‍, ടാങ്കര്‍ ലോറികള്‍,എല്‍പിജി സിലിണ്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ലോറികള്‍, തുടങ്ങി ചരക്ക്‌ വാഹനരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒന്നേകാല്‍ ലക്ഷത്തോളം വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കുചേരും.
10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ചുകൊണ്ട്‌ ചരിത്ര നഗരമായ ഡല്‍ഹിയില്‍ ഹരിതട്രൈബ്യൂണല്‍ വിധി നടപ്പിലാക്കുന്നതിനു വര്‍ഷങ്ങറള്‍ക്കു മുന്‍പു തന്നെ പടിപിടിയായി ഇന്ധനമാറ്റം നടപ്പില്‍ വരുത്തുകയും 10വര്‍ഷം കൊണ്ട്‌ പൂര്‍ത്തീകരിച്ച്‌ നിരോധനം നടപ്പിലാക്കുകയും ചെയ്‌തു.എന്നാല്‍ കേരളത്തില്‍ നിരോധനം 10 ദിവസം കൊണ്ട്‌ ഒരു മുന്നൊരുക്കവും ഇല്ലാതെയാണ്‌ നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്‌. അശോക്‌ ലെയ്‌ലാന്‍ഡ്‌, മഹീന്ദ്ര, ടാറ്റ തുടങ്ങിയ ഓട്ടോ മൊബൈല്‍ രംഗത്തുള്ള വമ്പന്മാരാണ്‌ ഈ നിക്കത്തിനു പിന്നില്‍ എന്ന്‌ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു. 
എന്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിലേക്ക്‌ പ്രതിദിനം വാളയാര്‍ ചെക്ക്‌ പോസ്‌റ്റ്‌ വഴി 400ലേറെ ലോറികളാണ്‌ പച്ചക്കറിയുമായി എത്തുന്നത്‌.പാല്‍ ,മുട്ട, മാംസം എന്നിവയ്‌ക്കും കേരളം തമിഴ്‌നാടിനെയാണ്‌ ആശ്രയിക്കുന്നത്‌. പ്രതിദിനം 6000ലേറെ ലോറികളാണ്‌ കേരളത്തിലേക്കു വരുന്നത്‌. ഇതില്‍ 2000-3000 വരെ നിത്യോപയോഗ സാധനങ്ങളാണ്‌. ബാക്കി സിമെന്റ്‌ ,സ്റ്റീല്‍ തുടങ്ങിയ നിര്‍മ്മാണ ഉപകരണങ്ങളും കേരളത്തിലേക്കു എത്തുന്നു. 
ഈ വാഹനങ്ങളെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിനു വരുന്ന തൊഴിലാളികള്‍ ഇതോടെ പട്ടിണിയിലാകുക. ഈ തീരുമാനം പിന്‍വലിപ്പിക്കുന്നതിനു ശക്തമായ സമരമാര്‍ഗങ്ങള്‍ക്ക്‌ ഒരുങ്ങിയതായും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ നേതൃത്വം വഹിക്കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ കെ.കെ.ഹംസ (ലോറി ഓണേഴ്‌സ്‌ വെല്‍ഫയര്‍ ഫെഡറേഷന്‍) കെ.ജി രവീന്ദ്രന്‍ (ടാങ്ക്‌ ലോറി വര്‍ക്കേഴ്‌സ്‌ യൂണിയന്‍) എന്നിവര്‍ വ്യക്തമാക്കി സംസ്ഥാനത്ത്‌ സമരത്തിന്റെ മുന്നൊരുക്കമായി ജൂണ്‍ 4നും തമിഴ്‌നാട്ടില്‍ കോയമ്പത്തൂരില്‍ വെച്ച്‌ ജൂണ്‍ 6നും കണ്‍വെന്‍ഷനുകള്‍ ചേരും.  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ