2016 ഏപ്രിൽ 10, ഞായറാഴ്‌ച

കേരളം നടുങ്ങി

വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109

പരവൂര്‍ വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. പള്ളിപ്പുറം സ്വദേശി വിനോദ്‌ , നെടുങ്ങോലം സ്വദേശി പ്രസന്ന?, തിരുവനന്തപുരം സ്വദേശി വിശ്വനാഥന്‍ എന്നിവരാണ്‌ മരണത്തിനു കീഴടങ്ങിയത്‌. രണ്ടുപേരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയി? ചികി?സയിലായിരുന്നു. ദുരന്തത്തി? പരുക്കേറ്റ മുന്നൂറ്റിയന്‍പതില്‍ പരം ആളുകളില്‍ ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്‌. കൊല്ലത്തും തിരുവനന്തപുരത്തും ചികി?സയിലുളളവരില്‍ പലരും ഇതുവരേയും അപകടനില തരണം ചെയ്‌തിട്ടില്ല.

വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ച പതിനാലുപേരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങള്‍ പോസ്റ്റുമോ?ട്ടത്തിനുശേഷം ബന്ധുക്ക?ക്ക്‌ വിട്ടുന?കി. പരുക്കേറ്റവര്‍ക്ക്‌ വിദഗ്‌ധ ചികി?സ ആവശ്യമാണെങ്കില്‍ ഡ?ഹി, മുംബൈ അടക്കമുളള സ്ഥലങ്ങളി? അതിനായുള്ള സൌകര്യം ഒരുക്കാമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഏറെപ്പേ?ക്കും 60 ശതമാനത്തിലധികം പൊളളല്‍ ഉളളതിനാല്‍ ഇവരെ മറ്റു ആശുപത്രികളിലേക്ക്‌ മാറ്റാനാകില്ലെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊല്ലത്തും തിരുവനന്തപുരത്തുമാണ്‌ പരുക്കേറ്റവരില്‍ ഏറെപേരും ചികി?സയിലുളളത്‌. ഈ ആശുപത്രികളില്‍ വിദഗ്‌ധചികില്‍സയ്‌ക്കുളള സൗകര്യം വ?ധിപ്പിക്കും. വിദഗ്‌ധ ഡോക്ട?മാരുടെ സംഘം ഇന്ന്‌ വീണ്ടും സ്ഥിതി വിലയിരുത്തുന്നുണ്ട്‌. നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡേ സംസ്ഥാനത്ത്‌ ഇന്നും തുടരുകയാണ്‌.



മരണം വിതച്ചത്‌ 'സൂര്യകാന്തി'

പരവൂര്‍: വെടിക്കെട്ട്‌ അപകടങ്ങളില്‍ കനത്ത ദുരന്തങ്ങളിലൊന്നായി മാറിയിട്ടുള്ള പുറ്റിങ്ങല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവത്തില്‍ മരണം വിതച്ചത്‌ 'സൂര്യകാന്തി' എന്ന്‌ വിളിപ്പേരുള്ള അമിട്ട്‌. കണ്ണിന്‌ കുളിര്‍മ്മ നല്‍കി സൂര്യകാന്തിപാടം ഓര്‍മ്മിപ്പിച്ച്‌ മഞ്ഞനിറം വാരി വിതറുന്ന അമിട്ട്‌ പക്ഷേ ഞായറാഴ്‌ച പുലര്‍ച്ചെ വിതച്ചത്‌ മരണം.
ശനിയാഴ്‌ച രാത്രി വളരെ വൈകി തുടങ്ങിയ വെടിക്കെട്ട്‌ ഞായറാഴ്‌ച പുലര്‍ച്ചെ ക്‌ളൈമാക്‌സിലേക്ക്‌ നീങ്ങുമ്പോള്‍ അമിട്ടുകള്‍ സൂക്ഷിച്ചിരുന്ന കമ്പപ്പുരയ്‌ക്ക് സമീപം അമിട്ടുകള്‍ നിറച്ച്‌ ഒരു മിനിവാന്‍ പാര്‍ക്ക്‌ ചെയ്‌തിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പകുതി പൊട്ടിവിരിഞ്ഞ സൂര്യകാന്തികളില്‍ ഒന്ന്‌ ഇതിനുള്ളിലേക്ക്‌ വീഴുകയും കമ്പപ്പുര പെട്ടെന്ന്‌ തീപിടിച്ച്‌ പൊട്ടിത്തകരുകയും കോണ്‍ക്രീറ്റ്‌ എല്ലായിടത്തും ചിതറി വീഴുകയും ആയിരുന്നു.
വന്‍ സ്‌ഫോടനം നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ പടക്കങ്ങള്‍ ഓരോന്നായി പൊട്ടിയിരുന്നു. പൈപ്പിലാണ്‌ സാധാരണഗതിയില്‍ പടക്കങ്ങള്‍ ലോഡ്‌ ചെയ്‌തിരുന്നത്‌. പൊട്ടുമ്പോള്‍ അമിട്ടുകള്‍ ദിശമാറി പോകാതിരിക്കാനാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌. എന്നാല്‍ വെടിക്കെട്ട്‌ അവസാന ഘട്ടത്തിലായിരുന്നതിനാല്‍ എല്ലാം തിടുക്കത്തിലായിരുന്നതിനാല്‍ പൈപ്പുകളില്‍ ഒന്ന്‌ ചരിഞ്ഞുപോയിരുന്നെന്ന്‌ സംഭവത്തില്‍ തലയില്‍ കോണ്‍ക്രീറ്റ്‌ കഷ്‌ണം വന്നുവീണ്‌ പരിക്കേറ്റ്‌ ആശുപത്രിയിലായ ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
തുടക്കത്തില്‍ ഒരു വലിയ പ്രകാശവും പിന്നാലെ വന്‍ സ്‌ഫോടനശബ്‌ദവും മാത്രമാണ്‌ ചിലരുടെ ഓര്‍മ്മ. എന്താണ്‌ സംഭവിച്ചതെന്ന്‌ മനസ്സിലാക്കാന്‍ അല്‍പ്പം സമയം തന്നെ വേണ്ടിവന്നു. തൊട്ടുപിന്നാലെ അലര്‍ച്ചയും രോദനവും ആള്‍ക്കാരുടെ ഓട്ടവും സഹായത്തിന്‌ വേണ്ടിയുള്ള നിലവിളികളും ഉണ്ടായതോടെയാണ്‌ സംഭവിച്ച ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ എല്ലാവരും എത്തിയതെന്ന്‌ മറ്റൊരാള്‍ പറയുന്നു.
മതിയായ ബാരിക്കേഡുകളുടെ അഭാവവും വെടിക്കെട്ട്‌ തൊട്ടടുത്ത്‌ കാണാന്‍ ചെറിയ സ്‌ഥലത്ത്‌ ജനങ്ങള്‍ തിങ്ങിക്കൂടിയതും ദുരന്തത്തിന്റെ മുഖം കൂടുതല്‍ ഭീകരമാക്കി. വെടിക്കെട്ട്‌ നടക്കുന്ന സ്‌ഥലത്തിന്‌ തൊട്ടടുത്തായിട്ടും കമ്പപ്പുരയ്‌ക്ക് സമീപത്ത്‌ നിന്നും ആള്‍ക്കാരെ നീക്കി നിര്‍ത്തുന്നതില്‍ ശ്രദ്ധ വെയ്‌ക്കാതിരുന്നതും കുഴപ്പമായി. കമ്പപ്പുരയ്‌ക്ക് പുറമേ ഉപക്ഷേത്രങ്ങള്‍ക്കും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. ചില വീടുകളുടെ ഓടുകളും മേല്‍ക്കൂരകളും തകര്‍ന്നുവീണു.
വെടിക്കെട്ട്‌ നടന്ന സ്‌ഥലത്തിന്‌ തൊട്ടടുത്തുള്ള വീട്ടുകാര്‍ അപകടഭീതിയില്‍ പല തവണ ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും ക്ഷേത്രം ഭാരവാഹികള്‍ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. എന്നതിന്‌ പുറമേ ദേവീകോപം പറഞ്ഞ്‌ ക്ഷേത്രം ഭാരവാഹികള്‍ ഈ വീട്ടുകാരെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്‌തിരുന്നു. കുടുംബങ്ങളില്‍ ചിലതിന്‌ വീട്‌ പുലര്‍ത്തിയിരുന്ന ഉറ്റവരെ നഷ്‌ടപ്പെട്ടതിനൊപ്പം കയറിക്കിടക്കാനുള്ള വീടുകളും ദുരന്തത്തില്‍ ഇല്ലാതായി.

വെടിക്കെട്ടിന്‌ അനുമതി നല്‍കിയ ചാത്തന്നൂര്‍എസ്‌പി യുടെ കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു


പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിനു അനുമതി നല്‍കാമെന്ന്‌ കാണിച്ച്‌ ചാത്തനൂര്‍ എസിപി കൊല്ലം സിറ്റി കമ്മീഷണര്‍ക്ക്‌ നല്‍കിയ കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു. ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ നടത്താന്‍ അനുമതി നല്‍കാമെന്ന്‌ കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ ചാത്തനൂര്‍ അസി. സിറ്റി പോലീസ്‌ കമ്മീഷണര്‍ എം.എസ്‌. സന്തോഷിന്റെ ശുപാര്‍ശ പ്രകാരമാണെന്ന്‌ തെളിയിക്കുന്നതാണ്‌ കത്തെന്നാണ്‌ റിപ്പോര്‍ട്ട്‌.


ക്ഷേത്രത്തില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട്‌ നടത്താന്‍ അനുമതി നല്‍കരുതെന്ന്‌ കഴിഞ്ഞ ആറാം തീയതി പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. പിന്നീടാണ്‌ ചാത്തനൂര്‍ എസിപിയുടെ ശിപാര്‍ശ പ്രകാരം പോലീസ്‌ റിപ്പോര്‍ട്ട്‌ തിരുത്തിയതെന്നാണ്‌ ഇപ്പോള്‍ പുറത്തായ കത്തില്‍നിന്നു അനുമാനിക്കാന്‍.

പോലീസ്‌ റിപ്പോര്‍ട്ടില്‍ എങ്ങനെ മാറ്റം വന്നെന്നതിനെക്കുറിച്ച്‌ ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ വിശദീകരണം ചോദിച്ചിട്ടുണ്‌  

പോലീസിന്റെ അനാസ്ഥയെന്ന്‌ കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍. 


പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട്‌ ദുരന്തത്തിന്‌ ഇടയാക്കിയത്‌ പോലീസിന്റെ അനാസ്ഥയെന്ന്‌ കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച കമ്പ വെടിക്കെട്ടിന്‌ പോലീസ്‌ എങ്ങനെയാണ്‌ അനുമതി നല്‍കിയത്‌. പോലീസിന്റെ മറുപടി ബാലിശമാണെന്നും ജില്ലാ കളക്‌ടറായ തന്റെ നിര്‍ദേശം നടപ്പാക്കുന്നതില്‍ പോലീസ്‌ കാണിച്ച അനാസ്ഥയാണ്‌ അപകടത്തിലേക്ക്‌ നയിച്ചതെന്നും കളക്ടര്‍ എ.ഷൈനമോള്‍ പറഞ്ഞു.


ക്ഷേത്രത്തില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട്‌ നടത്താന്‍ അനുമതി നല്‍കരുതെന്ന്‌ പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. അതനുസരിച്ച്‌ ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. രണ്‌ടുദിവസങ്ങള്‍ക്കുശേഷം വെടിക്കെട്ട്‌ നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന്‌ കാട്ടി പോലീസ്‌ മറ്റൊരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എന്നാല്‍ കാര്യങ്ങളില്‍ എങ്ങനെ വന്നെന്നറിയാത്തതിനാല്‍ നിരോധനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും കളക്‌ടര്‍ പറഞ്ഞു. പോലീസ്‌ റിപ്പോര്‍ട്ടില്‍ എങ്ങനെ മാറ്റം വന്നെന്നതിനെക്കുറിച്ച്‌ വിശദീകരണം ചോദിച്ചിട്ടുണ്‌ടെന്നും എ.ഷൈനമോള്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. പിന്നീട്‌ വാക്കാലുള്ള അനുമതി ലഭിച്ചു എന്നു പറഞ്ഞാണ്‌ വെടിക്കെട്ട്‌ നടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞിരുന്നു. 

ശ്രീനാരയണഗുരുവിന്റെ പ്രതിമനിന്ന സ്ഥാനം മണ്‍തിട്ടയായി


പരവൂര്‍: വെടിക്കെട്ടപകടത്തില്‍ ക്ഷേത്രപരിസരത്തെയും സമീപ പ്രദേശങ്ങളിലെയും നാനൂറോളം വീടുകള്‍ക്ക്‌ കേടുപാടുകള്‍ പറ്റി. ക്ഷേത്രപരിസരത്തെ ഓടിട്ട വീടുകളുടെ മേല്‍ക്കൂരകള്‍ പൂര്‍ണമായും തകര്‍ന്നു.

കോണ്‍ക്രീറ്റ്‌ വീടുകളുടെ സണ്‍ഷേഡുകളും പാരപ്പറ്റുകളും ഉഗ്രസ്‌ഫോടനത്തില്‍ തകര്‍ന്നു. നിരവധി വീടുകളുടെ ജനലുകള്‍ പൊട്ടിത്തകര്‍ന്നു. വീടുകളുടെ വാതിലുകളിലും ഭിത്തികളിലും വിള്ളല്‍ വീണു.

ക്ഷേത്രപരിസരത്തെ കോണ്‍ക്രീറ്റ്‌ പാളി തെറിച്ച്‌ കുറുമണ്‌ടല്‍ ഭാഗത്തെ രണ്‌ടു വീടുകളില്‍ പതിച്ചും കേടുപാടുണ്‌ടായി. ക്ഷേത്രത്തിനു സമീപത്തെ ഗുരുമന്ദിരവും പൂര്‍ണമായി തകര്‍ന്നു. ശ്രീനാരയണഗുരുവിന്റെ പ്രതിമനിന്ന സ്ഥാനം മണ്‍തിട്ടയായി മാറി.

ക്ഷേത്രവുമായി ബന്ധപ്പെട്ട കൊട്ടാരത്തിന്റെ കെട്ടിടത്തിനും വന്‍ കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രത്തിനും ഭാഗികമായ തകര്‍ച്ചയുണ്‌ട്‌. ക്ഷേത്ര കമ്മിറ്റി ഓഫീസിന്റെ ഗ്രില്ലുകളും ചില്ലുകളും തകര്‍ന്നു.

ക്ഷേത്രപരിസരത്തു താത്‌കാലികമായി നിര്‍മിച്ച അലങ്കാര ഗോപുരങ്ങളും സ്റ്റേജുകളുമെല്ലാം അഗ്നിക്കിരയായി. സ്‌ഫോടനത്തിന്റെ പ്രകമ്പനം അഞ്ച്‌ കിലോമീറ്റര്‍ വരെ അനുഭവപ്പെട്ടതായാണ്‌ അനുഭവസ്ഥര്‍ പറയുന്നത്‌.


ക്ഷേത്രമുറ്റത്തു കരള്‍പിളര്‍ക്കും കാഴ്‌ച



സ്‌ഫോടനത്തെത്തുടര്‍ന്നു ക്ഷേത്രമുറ്റത്ത്‌ എത്തിയ നാട്ടുകാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും കാണാനായത്‌ കരള്‍പിളര്‍ക്കും കാഴ്‌ചകള്‍. മൂന്നു മിനിറ്റു നേരം ആകാശത്തെ ചുംബിച്ച അഗ്നിഗോളങ്ങള്‍ അമര്‍ന്നപ്പോഴായിരുന്നു അതിശക്തമായ കല്ലുവീഴ്‌ചയെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു.

എല്ലാം മൂന്നു മിനിറ്റുകൊണ്‌ട്‌ അവസാനിച്ചു. നിമിഷങ്ങള്‍ക്കകം വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. ക്ഷേത്രപരിസരത്ത്‌ ഏര്‍പ്പെടുത്തിയ ബദല്‍ ലൈറ്റ്‌ സംവിധാനങ്ങളും തകരാറിലായി. ഇരുട്ടില്‍ എങ്ങും നിലവിളികളും രോദനങ്ങളും. പ്രാണരക്ഷാര്‍ഥം പലരും ഓടുന്നു. ചിലര്‍ നിലത്തു വീണു. ക്ഷേത്രപരിസരം നിമിഷനേരംകൊണ്‌ടു ചോരച്ചാലായി.

ഓടിയെത്തിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. പലരും ജീവനുവേണ്‌ടി കേഴുന്നു. കൊണ്‌ടുപോകാന്‍ വാഹനങ്ങള്‍ കുറവ്‌.

ക്ഷേത്രപരിസരത്ത്‌ ഉണ്‌ടായിരുന്ന ഓട്ടോറിക്ഷകളിലും ആംബുലന്‍സുകളിലും പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചു. വാഹനങ്ങളുടെ കുറവ്‌ അനുഭവപ്പെട്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഇടപെട്ട്‌ രണ്‌ടു സ്വകാര്യ ബസുകള്‍ ഉടന്‍ എത്തിച്ചത്‌ അനുഗ്രഹമായി.

പിന്നീട്‌ ജില്ലയിലെ വിവിധ ആശുപത്രികളില്‍നിന്ന്‌ ആംബുലന്‍സുകള്‍ എത്തി. തുടര്‍ന്നങ്ങോട്ട്‌ ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും പായുകയായിരുന്നു. രാവിലെ ആറോടെയാണ്‌ ഇതവസാനിച്ചത്‌. അപകടഭീതിയില്‍ ആളുകള്‍ വാഹനങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതു മൂലം റോഡുകളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

നേരം വെളുത്തപ്പോള്‍ ക്ഷേത്രപരിസരം പോരാട്ടം കഴിഞ്ഞ യുദ്ധക്കളത്തിനു സമാനമായിരുന്നു. മണ്ണിലെങ്ങും ചോരപ്പാടുകള്‍. ആയിരക്കണക്കിനു ചെരുപ്പുകള്‍ ചിതറിക്കിടക്കുന്നു. അവിടവിടെ ശരീരാവശിഷ്ടങ്ങള്‍. വസ്‌ത്രവും ബാഗും മൊബൈല്‍ ഫോണുകളുമൊക്കെ മൈതാനത്തു ചോരയില്‍ പുരണ്‌ടു കിടക്കുന്നു.

പോലീസും ഫയര്‍ഫോഴ്‌സും ഇതൊക്കെ ശേഖരിച്ച്‌ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ബന്ധുക്കളെ കാണാനില്ലെന്നു കരഞ്ഞ്‌ പലരും പോലീസിനു മുന്നിലെത്തി. എല്ലാവരെയും ആശ്വസിപ്പിച്ച്‌ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്‌ത്‌ ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സജീവമായിരുന്നു.

അപകടം നടന്ന സ്ഥലം രാവിലെ 11ഓടെ പോലീസ്‌ വടം കെട്ടി തിരിച്ചു. ഇവിടെ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനം അനുവദിച്ചില്ല. ഇതു പലപ്പോഴും പോലീസും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമായി.

വന്‍ ജനപ്രവാഹം

അപകട വിവരം പുറത്തുവന്നയുടന്‍ പരവൂരിലേക്കു നിലയ്‌ക്കാത്ത ജനപ്രവാഹമായിരുന്നു. പുലര്‍ച്ചെ ആരംഭിച്ച ജനങ്ങളുടെ ഒഴുക്ക്‌ രാത്രി വൈകിവരെ നീണ്‌ടു.

സാധാരണ പരവൂരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത്‌ പുറ്റിംഗല്‍ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി കുറെ നാളുകളായി നടന്നുവരുന്ന വെടിക്കെട്ട്‌ ദര്‍ശിക്കാനാണ്‌. ആയിരക്കണക്കിന്‌ ആള്‍ക്കാരാണ്‌ വെടിക്കെട്ട്‌ കാണാന്‍ അന്യജില്ലകളില്‍നിന്നുപോലും ഇവിടെയെത്തുന്നത്‌. ഇതിന്റെ എത്രയോ മടങ്ങ്‌ ആളുകളാണ്‌ ഇന്നലെ പരവൂരിലെ ദുരന്തഭൂമി കാണാനെത്തിയത്‌. ഇവരെ നിയന്ത്രിക്കാന്‍ പോലീസ്‌ നന്നേ ബുദ്ധിമുട്ടി.

സംസ്ഥാനത്തെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ മിക്കവരും പരവൂരില്‍ എത്തി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ്‌ സംഘവും ഉണ്‌ടായിരുന്നു. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവരും പരവൂര്‍ സന്ദര്‍ശിച്ചു. പ്രമുഖരുടെ സന്ദര്‍ശനം പ്രമാണിച്ച്‌ പോലീസ്‌ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്‍, കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്‌, നടനും സ്ഥാനാര്‍ഥിയുമായ മുകേഷ്‌, ഡോ. ശൂരനാട്‌ രാജശേഖരന്‍, ഡോ.എ. യൂനുസ്‌കുഞ്ഞ്‌, ആനത്തലവട്ടം ആനന്ദന്‍, എം.വിജയകുമാര്‍, പി.കെ. ഗുരുദാസന്‍, പി. ഐഷാ പോറ്റി, എം.എ. ബേബി, കെ. പ്രകാശ്‌ബാബു, സി.വി. പദ്‌മരാജന്‍, ഒ. രാജഗോപാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി രാഷ്‌ട്രീയരംഗത്തെ നിരവധി പ്രമുഖര്‍ പരവൂരില്‍ എത്തി.


അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളും; തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

പരവൂര്‍: ഇന്നലത്തെ വെടിക്കെട്ടപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളും മരിച്ചതായി സ്ഥിരീകരണം. എന്നാല്‍, ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിയുന്നതിന്‌ ഡിഎന്‍എ പരിശോധന വേണ്‌ടിവരുമെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന.

വെടിക്കെട്ട്‌ വീക്ഷിക്കാന്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികളും ക്ഷേത്ര മൈതാനിയില്‍ എത്തിയിരുന്നതായി പോലീസ്‌ പറയുന്നു. ഇവരില്‍ ആരെങ്കിലും അപകടത്തില്‍ പെടാനുള്ള സാധ്യത പോലീസ്‌ തള്ളിക്കളയുന്നില്ല. ഉത്സവസീസണിലെ കച്ചവടത്തിനായി നിരവധി ഉത്തരേന്ത്യന്‍ സംഘങ്ങളും കൊടിയേറ്റ്‌ ദിവസം മുതല്‍ ഇവിടെ തമ്പടിച്ചിരുന്നു. എന്നാല്‍, ഇവരില്‍ ആരെയെങ്കിലും കാണാതായെന്ന പരാതിയുമായി ആരും പോലീസിനെ സമീപിച്ചിട്ടില്ല. പരവൂരിന്റെ വിവിധ പ്രദേശങ്ങളിലായി നൂറുകണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്‌ട്‌.

അനൗണ്‍സ്‌മെന്റുമായി പോലീസ്‌

അപകടത്തില്‍ മരിച്ച പലരെയും തിരിച്ചറിയാന്‍ കഴിയാതെ വന്നപ്പോള്‍ പോലീസ്‌ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ നടത്തി. വെടിക്കെട്ട്‌ വീക്ഷിക്കാന്‍ എത്തിയവരില്‍ ആരെങ്കിലും മരിച്ചതായി വിവരം ലഭിച്ചാലോ ആരെയെങ്കിലും കാണാതായതായി സൂചന ലഭിച്ചാലോ ഉടന്‍ സ്റ്റേഷനില്‍ ബന്ധപ്പെടണം എന്നായിരുന്നു പോലീസിന്റെ അഭ്യര്‍ഥന.

ഇതിനായി സ്റ്റേഷനില്‍ കൂടുതല്‍ സംവിധാനങ്ങളും പോലീസ്‌ ഏര്‍പ്പെടുത്തിയിരുന്നു. ഫോണ്‍: 0474-2512344, 9497987032, 9497980200.

അറുപതാണ്‌ട്‌ മുമ്പും ദുരന്തം വിതച്ച്‌ അപകടം

പരവൂര്‍: പുറ്റിംഗല്‍ ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി അറുപതാണ്‌ട്‌ മുമ്പും വെടിക്കെട്ടപകടം നടന്നിട്ടുണ്‌ട്‌. അന്നു മത്സരക്കമ്പമാണ്‌ അരങ്ങേറിയത്‌.

വെടിക്കെട്ടിന്‌ ഇന്നത്തേതു പോലുള്ള സംവിധാനങ്ങള്‍ ഇല്ലായിരുന്നു. കമുക്‌കൊണ്‌ടുണ്‌ടാക്കിയ തത്‌കാലിക കലായക്കോട്ട തകര്‍ന്നാണ്‌ അപകടം ഉണ്‌ടായത്‌. തീപിടിത്തത്തില്‍ നൂറിലധികം പേര്‍ മരണപ്പെട്ടതായി പഴയ തലമുറക്കാര്‍ പറയുന്നത്‌.

1955-യിരുന്നു സംഭവം. നിരവധി പ്പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. കമ്പക്കാരന്‍ ബാലന്‍പിള്ളയുടെ കലായമാണ്‌ തകര്‍ന്നത്‌. ഇതേത്തുടര്‍ന്ന്‌ കുറേ വര്‍ഷം വെടിക്കെട്ട്‌ നിര്‍ത്തിവച്ചെങ്കിലും 1966 മുതല്‍ പുനരാരംഭിക്കുകയായിരുന്നു.

കേരളത്തെ നടുക്കിയ ഏറ്റവും വലിയ വെടിക്കെട്ടപകടം

തിരുവനന്തപുരം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്‌ടായത്‌ കേരളം കണ്‌ടതില്‍വച്ച്‌ ഏറ്റവും വലിയ വെടിക്കെട്ടപകടം. ഇതിനു മുമ്പ്‌ 1952ല്‍ ശബരിമലയിലുണ്‌ടായ അപകടമാണ്‌ ഇതിനുമുമ്പ്‌ ഏറ്റവുമധികം പേര്‍ മരിച്ച ദുരന്തം. 68 പേര്‍ക്കായിരുന്നു അന്നു ജീവന്‍ നഷ്ടപ്പെട്ടത്‌. കേരളം കണ്‌ട പ്രധാന വെടിക്കെട്ട്‌ അപകടങ്ങള്‍ ഇവയാണ്‌:

1952 ജനുവരി 14: ശബരിമല ക്ഷേത്രത്തില്‍ കരിമരുന്നു സ്‌ഫോടനം. 68 പേര്‍ മരിച്ചു.

1978 ഏപ്രില്‍ 20: തൃശൂര്‍ പൂരം വെടിക്കെട്ടില്‍ കുഴിയമിട്ട്‌ ആള്‍ക്കൂട്ടത്തില്‍ പതിച്ച്‌ എട്ടുപേര്‍ മരിച്ചു.

1984 ജനുവരി 8: തൃശൂര്‍ കണ്‌ടശാംകടവ്‌ പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ചു ചന്തയില്‍ നടന്ന വെടിക്കെട്ടില്‍ അപകടം. മരണം 20.

1987: തൃശൂര്‍ വേലൂര്‍ വെള്ളാറ്റണ്‌ടൂര്‍ കുട്ടമ്മല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. 20 പേര്‍ മരിച്ചു.

1987: തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ വെടിക്കെട്ടു കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ക്കിടയിലേക്കു ട്രെയിന്‍ ഇടിച്ചുകയറി 27 പേര്‍ മരിച്ചു.

1988: തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട്‌ മരുന്നു പുരയ്‌ക്കു തീപിടിച്ച്‌ അപകടം. മരണം 10.

1990 മാര്‍ച്ച്‌ 23: കൊല്ലം മലനട പോരുവഴി പെരുവിരുത്തി ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ ഷെഡില്‍ ദുരന്തം. 26 പേര്‍ മരിച്ചു.

1997 നവംബര്‍ 16: തൃശൂര്‍ ചിയ്യാരത്തു പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ആറു പേര്‍ മരിച്ചു.

1998 ഫെബ്രുവരി 20: കുന്നംകുളം പഴഞ്ഞി അരുവായിപ്പാടത്ത്‌ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. നാലു മരണം.

1998 ഏപ്രില്‍ 16: പാലക്കാട്‌ കഞ്ചിക്കോട്ട്‌ വെടിക്കോപ്പ്‌ നിര്‍മാണശാലയില്‍ സ്‌ഫോടനം. 13 മരണം.

1999: പാലക്കാട്‌ ആളൂരില്‍ താലപ്പൊലി ഉത്സവത്തിനിടെ വെടിക്കെട്ടപകടം. മരണം എട്ട്‌.

2004 ജനുവരി 27: മലപ്പുറം എടപ്പാള്‍ ചേകന്നൂരില്‍ വെടിമരുന്നുശാലയില്‍ സ്‌ഫോടനം. മൂന്നു മരണം.

2006: തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിപ്പു സ്ഥലത്തു പൊട്ടിത്തെറിച്ചു. ഏഴു മരണം.

2007 മാര്‍ച്ച്‌ 31: മലപ്പുറം വളാഞ്ചേരി എടയൂര്‍ പുല്ലന്‍പറമ്പില്‍ വെടിക്കെട്ടുനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു പേര്‍ മരിച്ചു.

2007 ഏപ്രില്‍ അഞ്ച്‌: കോഴിക്കോട്‌ മിഠായിത്തെരുവിനോടു ചേര്‍ന്ന പടക്കക്കടയില്‍ സ്‌ഫോടനം, അഗ്നിബാധ. മരണം എട്ട്‌.

2008 ഫെബ്രുവരി 20: കൊച്ചി മരട്‌ കൊട്ടാരം ഭഗവതിക്ഷേത്രത്തില്‍ വെടിക്കെട്ട്‌ അപകടം. മൂന്നു മരണം.

2009 ഫെബ്രുവരി 26: പാലക്കാട്‌ തൃത്താല പണ്‌ടാരക്കണ്‌ടില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു മരണം.

2009 നവംബര്‍ 11: പാലക്കാട്‌ അരീക്കരയ്‌ക്കടുത്തു പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം. മൂന്നു മരണം.

2010 ഓഗസ്റ്റ്‌ 4: ആലപ്പുഴ ഹരിപ്പാട്ട്‌ അനധികൃത പടക്കനിര്‍മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി. നാലു മരണം.

2011 ഫെബ്രുവരി 1: ഒറ്റപ്പാലം മാന്നനൂരിനടുത്ത്‌ ത്രാങ്ങലില്‍ അനധികൃത പടക്കനിര്‍മാണ ശാലയ്‌ക്കു തീപിടിച്ച്‌ 13 മരണം.

2011 ഡിസംബര്‍ 28: അത്താണിയില്‍ പടക്കനിര്‍മാണശാല കത്തി ഉടമയും അഞ്ചു തൊഴിലാളികളും മരിച്ചു.
2013 ജനുവരി 20: കൊല്ലം പത്തനാപുരത്തു പടക്കനിര്‍മാണശാലയില്‍ തീപിടിത്തം. മൂന്നു മരണം.

2013 മാര്‍ച്ച്‌ 2: പാലക്കാട്‌ പന്നിയംകുറിശി കുളങ്കുന്നത്ത്‌ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു മരണം.

2014 നവംബര്‍ 19: ചേര്‍ത്തലയില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. രണ്‌ടു മരണം.
2015 ഫെബ്രുവരി 7: തിരുവനന്തപുരം പാലോട്‌ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം. മരണം രണ്‌ട്‌.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ചവരെക്കുറിച്ചോ കാണാതായവരെക്കുറിച്ചോ വിവരം ലഭിച്ചാല്‍ അറിയിക്കേണ്‌ട കണ്‍ട്രോള്‍ റൂം നമ്പരുകള്‍.

തിരുവനന്തപുരം - 0471 2528300
കൊല്ലം - 0474 2794002
ടോള്‍ ഫ്രീ നമ്പര്‍ - 1077













SNC MARSHALS RESOURCES FOR KOLLAM TRAGEDY

      A major fire was reported at  the Puttingal Devi Temple in Kollam in the early hours of Sunday, 10 Apr 16 following which the Southern Naval Command at Kochi pressed into action medical team along with equipment and materials using ships and aircraft.
Six Aircraft (Two Dornier fixed wing aircraft, two ALH helicopters and two Chetak helicopters) and three IN ships namely Kabra, Kalpeni and Sunayna were earmarked for the requirement. Two ALH with a nine member medical team along with three doctors, paramedics, supplies and equipment was rushed to the scene at 1130 hrs. The helicopters landed at the Ashramam Ground, Kollam at 1200 hrs. One Dornier aircraft from Kochi was positioned at AF Stn Trivandrum since noon.  The rest of aircraft were stand by at Kochi foe any emergent need.
IN ships Sunayna, Kabra and Kalpeni were sailed immediately from Kochi with 200 KGs of medical supplies and medical team. INS Kabra and Kalpeni reached alongside Kollam jetty at 1600 hrs while INS Sunayna is off Kollam awaiting instructions as per situation. The medical supplies have been handed over to the local administration. Ships have kept blood donors ready to meet emerging requirements of Blood.
A relief camp has been set up at Kollam to co-ordinate all relief activities by the Navy, which was visited by the Hon’ble  CM of Kerala.
Regular contact is being maintained with state officials. Ships as well as medical teams have been directed to remain at Kollam for rendering assistance.


സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്‌ണന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ 



നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കൊല്ലം കലക്‌ടറും കമ്മിഷണറും അനുമതി നിഷേധിച്ചപ്പോള്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്‌ണന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം ഇടപെട്ട്‌ ലോക്കല്‍ പോലീസില്‍ നിന്നു അനുമതി നേടിയെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ എ.ഡി.ജി.പി തലത്തില്‍ അന്വേഷണമാരംഭിച്ചു.
മത്സര കമ്പമായതിനാലും ടണ്‍ കണക്കിനു സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിക്കാവുന്നതിനാലും അനുമതി നല്‍കാനാവില്ലെന്നു കലക്‌ടര്‍ എ. ഷൈനാമോളും കമ്മിഷണര്‍ പി. പ്രകാശും വ്യക്‌തമാക്കിയപ്പോള്‍ ആചാരവെടിക്കെട്ടുമാത്രമേ നടത്തുന്നുള്ളൂവെന്നു പറഞ്ഞ്‌ തെറ്റിദ്ധരിപ്പിച്ചായിരുന്നു പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗത്തിന്റെ ഇടപെടല്‍. കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും (എ.ഡി.എം), ചാത്തന്നൂര്‍ പോലീസ്‌ അസിസ്‌റ്റന്റ്‌ കമ്മീഷണറു(എ.സി.പി)മാണ്‌ നിയമപ്രകാരം വെടിക്കെട്ടിന്‌ അനുമതി നല്‍കേണ്ടത്‌. മത്സര കമ്പമായതിനാല്‍ എ.ഡി.എം. നേരത്തെതന്നെ അനുമതി നിഷേധിച്ചു. തുടര്‍ന്ന്‌ സംഘാടകസമിതിയുടെ നേതൃത്വം ഏറ്റെടുത്ത്‌ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം കമ്മിഷണര്‍ പ്രകാശിനെ സമീപിക്കുകയായിരുന്നു. അനുമതി നല്‍കാന്‍ ചുമതലയുള്ള എ.സി.പിയുടെ ശിപാര്‍ശയില്ലാതെ ഇക്കാര്യത്തിലൊന്നും തനിക്ക്‌ ചെയ്യാനാവില്ലെന്ന്‌ കമ്മിഷണര്‍ വ്യക്‌തമാക്കി. മാത്രമല്ല മത്സര കമ്പം നടത്തിയാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നും കമ്മിഷണര്‍ മുന്നറിയിപ്പു നല്‍കി.
സംഭവത്തിന്റെ ഗുരുതരാവസ്‌ഥ മനസിലാക്കിയ എ.സി.പി, മുകളില്‍ നിന്നു നിര്‍ദേശം ലഭിച്ചാല്‍ അനുമതി നല്‍കാമെന്ന്‌ അറിയിച്ചു. ദുരന്തത്തിന്റെ തലേ ദിവസംവരെ അനുമതിക്കുവേണ്ടി പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം കിണഞ്ഞു ശ്രമിക്കുകയും ആഭ്യന്തര മന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം, വെടിക്കെട്ടിന്‌ അനുമതി നല്‍കിയില്ലെങ്കില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികള്‍ക്കു തെരഞ്ഞെടുപ്പില്‍ വോട്ടു കിട്ടില്ലെന്നു ധരിപ്പിച്ചു. എന്നാല്‍, ആഭ്യന്തര വകുപ്പ്‌ ഇടപെട്ടാല്‍ മാത്രമേ പ്രശ്‌നത്തിനു പരിഹാരം കാണാനാവൂവെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗത്തിനോടു പറഞ്ഞു. പിന്നീട്‌ ലോക്കല്‍ പോലീസിലെ ചിലരുമായി നടത്തിയ രഹസ്യ ചര്‍ച്ചകളുടെ ഭാഗമായി ആചാരപ്രകാരമുള്ള വെടികെട്ട്‌ നടത്താന്‍ അനുമതി നേടിയെടുക്കുകയായിരുന്നു.
പക്ഷേ, ഇതു ലംഘിച്ചു മത്സര കമ്പം തന്നെയാണ്‌ നടത്തിയത്‌. രണ്ടു സംഘങ്ങളാണ്‌ മത്സരം നടത്തിയത്‌. മത്സര കമ്പത്തിന്‌ അനുമതി നല്‍കാന്‍ ഒത്താശ ചെയ്‌ത ഡിവൈ.എസ്‌.പി. അടക്കമുള്ള പത്തുപേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന്‌ സൂചനയുണ്ട്‌.

2016 ഏപ്രിൽ 9, ശനിയാഴ്‌ച

ഉമ്മന്‍ചാണ്ടിയും സുധീരനും ഒന്നിക്കുന്നത്‌ മദ്യനയത്തില്‍ മാത്രം- കാനം രാജേന്ദ്രന്‍



കൊച്ചി:
മദ്യത്തിന്റെ കാര്യത്തില്‍ മാത്രമാണ്‌ ഉമ്മന്‍ചാണ്ടിയും സുധീരനും യോജിക്കുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും സുധീരനും തമ്മില്‍ യോജിക്കാന്‍ പറ്റുന്നില്ല. സീറ്റുകളുടെ കാര്യത്തിലും ഇരുവര്‍ക്കും യോജിക്കാന്‍ കഴിയില്ല. അവര്‍ക്ക്‌ യോജിക്കാന്‍ പറ്റുന്നത്‌ മദ്യത്തിന്റെ കാര്യത്തില്‍ മാത്രമാണ്‌ . അതുകൊണ്ടാണ്‌ അതെടുത്തു തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കുന്നതെന്നും , .മറിച്ച്‌ എല്‍ഡിഎഫ്‌ ജനകീയ വിഷയങ്ങളാണ്‌ തെരഞ്ഞെടുപ്പില്‍ എടുത്തുകാണിക്കുന്നതെന്നും മദ്യത്തേക്കാള്‍ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളാണ്‌ എല്‍ഡിഎഫിന്റെ മ്രുഖ്യവിഷയമെന്നും.അദ്ദേഹം പറഞ്ഞു
കേരളത്തില്‍ ബാര്‍ പൂട്ടിയെന്നു പ്രചരിപ്പിക്കുന്നത്‌ യുഡിഎഫ്‌ ആണ്‌. കേരളത്തില്‍ ഒരു ബാറും പൂട്ടിയിട്ടില്ല. ബാറില്‍ കൂടുതല്‍ വീര്യം കൂടിയ മദ്യം വില്‍ക്കുന്നില്ല എന്ന വ്യത്യാസം മാത്രമെയുള്ളു. സര്‍ക്കാര്‍ തന്നെയാണ്‌ ഈ ബാറുകളില്‍ ഇപ്പോഴും മദ്യം എത്തിക്കുന്നത്‌. ഒരുവര്‍ഷത്തിനിടെ ബിയറിന്റെ വില്‍പ്പന 98.8 ശതമാനം കൂടി. വൈനിന്റെ വില്‍പ്പന 131.78 ശതമാനവും കൂടി. ഇന്ത്യന്‍ നിര്‍മ്മിത മദ്യവില്‍പ്പനയില്‍ നിന്നും വരുമാനവും കൂടിയെന്നും സര്‍ക്കാര്‍ തന്നെ പറയുന്നു.ഒരു ബാര്‍ അടച്ചാല്‍ വേറെ ഒരിടത്തു തുറന്നിട്ടുണ്ട്‌ എന്നതാണ്‌ സത്യം. ഈ ഒരുവര്‍ഷം കൊണ്ട്‌ കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ .യുഡിഎഫ്‌ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും കാനം ചൂണ്ടിക്കാട്ടി. യുഡിഎഫ്‌ സര്‍ക്കാര്‍ ഏപ്രില്‍ ഒന്നിനു 33 ക്ലബുകള്‍ക്കും 29 ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ലൈസന്‍സ്‌ പുതുക്കിക്കൊടുത്തു. ഇതില്‍ അഞ്ച്‌ ഫൈവ്‌ സ്റ്റാറുകള്‍ക്കു പുതിയതായും ലൈസന്‍സ്‌ നല്‍കി. 

എല്‍ഡിഎഫിന്റെ നയം മദ്യവര്‍ജനം തന്നെയാണ്‌. സിപിഐയ്‌ക്കും സിപിഎമ്മിനും അങ്ങനെ പ്രത്യേകം നയമില്ലെന്നും കാനം വ്യക്തമാക്കി. . എല്‍ഡിഎഫ്‌ മദ്യവര്‍ജനത്തെക്കുരിച്ചു പറഞ്ഞാല്‍ കത്തോലിക്ക സഭയ്‌ക്കു വിശ്വാസമില്ല. വേറെ ചിലര്‍ മദ്യവര്‍ജനം എന്നു പറഞ്ഞാല്‍ വിശ്വാസമാണ്‌ എന്നു പറയുന്നതിന്റെ ലോജിക്ക്‌ മാത്രം മനസിലാകുന്നില്ലെന്നും കാനം പറഞ്ഞു 
യുഡിഎഫിന്റെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്‌ ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും നടപ്പിലാക്കുമെന്നായിരുന്നു. അതു തന്നെയാണ്‌ എല്‍ഡിഎഫിന്റെയും നയം. ഇപ്പോഴും എല്‍ഡിഎഫ്‌ പ്രകടന പത്രകയില്‍ പറയുന്നത്‌ മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു തന്നെയാണ്‌ . മദ്യനിരോധനം നടപ്പിലാക്കിയ ഗുജറാത്തില്‍ ഇപ്പോള്‍ ജില്ലതിരിച്ച്‌ മദ്യനിരോധനം മാറ്റിക്കൊണ്ടിരിക്കുകയാണന്നും കാനം ഓര്‍മ്മിപ്പിച്ചു.
യുഡിഎഫ്‌ സര്‍ക്കാര്‍ തിടുക്കത്തില്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം തന്നെ അധികാരത്തില്‍എത്തിയാല്‍ എല്‍ഡിഎഫ്‌ പുനഃപരിശോധയ്‌ക്കു വിധേയമാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും കാനം പറഞ്ഞു. സീറ്റുകളുടെ കാര്യത്തില്‍ സിപിഎം നീതിപുലര്‍ത്തയതായും കഴിഞ്ഞ തവണ 93 സീറ്റില്‍ മത്സരിച്ച സിപിഎം ഇത്തവണ 92 സീറ്റുകളില്‍ മാത്രമാണ്‌ മത്സരിക്കുന്നതെന്നും കാനം ചൂണ്ടിക്കാട്ടി..
യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ചെലവിലാണ്‌ പ്രേമചന്ദ്രന്റെ ആര്‍എസ്‌പി മത്സരിക്കുന്നത്‌. ബിജെപി മുന്നണി ശക്തമായാല്‍ അത്‌ കോണ്‍ഗ്രസിനെയായിരിക്കും ബധിക്കുക എംഎല്‍എയെ തന്നാല്‍ അത്രയും കേന്ദ്രമന്ത്രിമാരെ തരാമെന്ന ബിജെപിയുടെ വാഗ്‌ദാനം കേരളത്തിലെ ജനങ്ങള്‍ ചെവികൊള്ളില്ലെന്നും കാനം പറഞ്ഞു.
നിയമസഭയ്‌്‌ക്ക്‌ അകത്തും പുറത്തും എല്‍ഡിഎഫിനെ നയിക്കാന്‍ വി.എസ്‌ അച്യുതാനന്ദനു ഒരു അയോഗ്യതയും കാണുന്നില്ലെന്നു പറഞ്ഞത്‌ ്‌ മാധ്യമങ്ങള്‍ ്‌ എല്‍ഡിഎഫിനെ അച്യുതാന്ദന്‍ നയിക്കണമെന്നു നിലയില്‍ വളച്ചൊടിച്ചതായും കാനം രാജേന്ദ്രന്‍ ആരോപിച്ചു.
കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ പശ്ചിമഘട്ടം സംരക്ഷിക്കണമെന്നതാണ്‌ എല്‍ഡിഎഫിന്റെ നയം. പ്രകടന പത്രകയില്‍ നിരവധി പരിസ്ഥിത സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകടന പത്രകയില്‍ ഉണ്ടാകുമെന്നും കാനം പറഞ്ഞു. 
യുഡിഎഫിന്റെ അഞ്ചുവര്‍ഷക്കാലം കേരളത്തിനെ സാമ്പത്തികമയാി തകര്‍ത്തതായും സംസ്ഥാന ത്തിന്റെ പൊതുകടം 1,41,937 കോടി രൂപ ആയി മാറിയിരിക്കുന്നു. ഇതില്‍ 47,700 കോടി രൂപ വരുന്ന ഏഴ്‌ വര്‍ഷക്കാലം കൊണ്ട്‌ മുതലും പലിശയുമായി തിരിച്ച്‌ അടക്കണം. ബജറ്റില്‍ നിര്‍ദ്ദേശിച്ച നികുതികള്‍ ഒന്നും പിരിച്ചെടുക്കാത്തതാണ്‌ ഈ കടം കൂടിവരുന്നതിനു കാരണം. കഴിഞ്ഞ ഇടതുമുന്നണി അധികാരം ഒഴിയുമ്പോള്‍ 3000 കോടിയിലേറെ രൂപ ഖജനാവില്‍ ഉണ്ടായിരുന്നു . 30,000 കോടി രൂപയാണ്‌ സര്‍ക്കാര്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കാനുള്ളത്‌. ഇക്കാര്യത്തില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ വന്‍പരാജയമാണെന്നും കാനം പറഞ്ഞു. ഇടതുമുന്നണി അധികാരത്തില്‍ ഇരിക്കുമ്പോള്‍ ലാഭത്തിലായിരുന്ന 96 പോതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 2000 കോടി കവിഞ്ഞതായും കാനം രാജേന്ദ്രന്‍ പറഞ്ഞു.  

2016 ഏപ്രിൽ 6, ബുധനാഴ്‌ച

മദ്യനിരോധനം പ്രായോഗികമല്ലെന്ന്‌ കോടിയേരി



കൊച്ചി: 
കേരളത്തില്‍ മദ്യനിരോധനം പ്രായോഗികമല്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇടതുപക്ഷം അധികാരത്തില്‍ വന്നതിനു ശേഷം മദ്യനയം സംബന്ധിച്ച തീരുമാനം എടുക്കും. ഒരു പോളിസിയാണ്‌ എല്‍ഡിഎഫ്‌ നടപ്പാക്കുന്നത്‌.അത്‌ മദ്യവര്‍ജ്ജനമാണ്‌ മദ്യനിരോധനം നടപ്പിലാക്കിയ ഒരു പ്രദേശം കേരളത്തില്‍ ഉണ്ട്‌. അട്ടപ്പാടി.അട്ടപ്പാടിയില്‍ പോയാല്‍ ഏത്‌ മദ്യം വേണമെങ്കിലും സുലഭമായിട്ടു കിട്ടും. പല പേരിലാണ്‌ അത്‌ അറിയപ്പെടുന്നത്‌ എന്നു മാത്രമെയുള്ളു. ഇപ്പോള്‍ ബാറുകള്‍ പൂട്ടിയിട്ടു.എന്നിട്ടു കുടിയന്മാര്‍ കുടി നിര്‍ത്തിയോ എന്നും അദ്ദേഹം ചോദിച്ചു. ബാറില്‍ നിന്നും രണ്ട്‌ പെഗ്‌ കഴിച്ചയാള്‍ ഇന്ന്‌ ഒരു കുപ്പി വാങ്ങി വീട്ടില്‍ പോയി കുടിക്കുകയാണ്‌. 1967ല്‍ കേരളത്തില്‍ മദ്യനിരോധനം എടുത്തുകളഞ്ഞതാണ്‌ മദ്യനിരോധനം പ്രായോഗികമല്ല എന്നു കണ്ടുകൊണ്ടാണ്‌ അന്ന്‌ നിരോധനം എടുത്തുകളഞ്ഞത്‌. 

യുഡിഎഫ്‌ അധികാരത്തില്‍ വന്ന ഉടനെ അഞ്ചാം മന്ത്രിയെക്കുറിച്ചുള്ള തര്‍ക്കമായി. മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം . ഭരണത്തിന്റെ നേതൃത്വം കോണ്‍ഗ്രസിനാണോ മുസ്ലിംലീഗിനാണോ എന്ന നിലായിലായി അത്‌ കലാശിച്ചു. അവസാനം പാണക്കാട്ടെ തങ്ങള്‍ നിര്‍ദ്ദേശിച്ച അഞ്ചാം മന്ത്രിയാക്കാന്‍ കോണ്‍ഗ്രസ്‌ നിര്‍ബന്ധിതമായി. ഇങ്ങനെ ഓരോ പ്രശ്‌നങ്ങളായിരുന്നു ഈ സര്‍ക്കാരിനെ നേരിട്ടത്‌. ഭരണത്തിന്റെ നിയന്ത്രണം കേരള കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമാണെന്നു ഉമ്മന്‍ചാണ്ടിക്കു സമ്മതിച്ചുകൊടുക്കേണ്ടിവന്നു. ഒരു ്‌എംഎല്‍എയ്‌ക്കു പോലും സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന മന്ത്രിസഭ ആയിരുന്നു ഉമ്മാന്‍ ചാണ്ടിയുടെ മന്ത്രിസഭ. അഞ്ച്‌ വര്‍ഷക്കാലം ഇഴഞ്ഞുനീങ്ങിയ ഒരു ഭരണമാണ്‌. എങ്ങനെയോ കാലാവധി ഒപ്പിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഇങ്ങനെ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടു ഒരു കാര്യവും ഇല്ലെന്നു ജനങ്ങള്‍ക്കു അനുഭവത്തില്‍ കൂടി മനസിലായി. ഈ സാഹചര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഇഛാശക്തിയുള്ള ഒരു ഭരണമാണ്‌ വേണ്ടത്‌ 
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ 2006 ആവര്‍ത്തിക്കുമെന്നും 100ല്‍ അധികം സീറ്റുകള്‍ നേടി ഇടതുമുന്നണി ചരിത്രജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുഡിഎഫ്‌ ഭരണം ജനങ്ങള്‍ക്ക്‌ ശാപമായി മാറിയിരിക്കുന്നു. ഭൂരിപക്ഷം മന്ത്രിമാരും അഴിമതിക്കാരായി. മുഖ്യമന്ത്രി അടക്കം 18 മന്ത്രിമാര്‍ അഴിമതിക്കാരാണ്‌.മനസാക്ഷിയാണ്‌ വലുത്‌, ധാര്‍മികതയല്ല, ആദര്‍ശമല്ല എന്ന പ്രഖ്യാപനം തന്നെ പരസ്യമായി നടത്തിയാണ്‌ മുഖ്യമന്ത്രിയുടെ അഴിമതി രാജ്‌ മുന്നോട്ടു പോകുന്നത്‌. 2,800 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സ്വന്തക്കാ?ക്കും ഇഷ്ടക്കാ?ക്കുമായി പതിച്ചു കൊടുത്തു. ഇതെല്ലാം പിന്നീട്‌ വിവാദമായപ്പോള്‍ സര്‍ക്കാരിനു തന്നെ പിന്‍വലിക്കേണ്ടി വന്നു.
യുഡിഎഫ്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത പദ്ധതികളില്‍ 10ശതമാനം പോലും നടപ്പാക്കിയില്ല. അതിവേഗ റെയില്‍പാത, മലയോരപാത, തീരദേശ പാത, എയര്‍സ്‌ട്രിപ്പ്‌ ഇങ്ങനെ നിരവധി പ്രഖ്യാപനങ്ങള്‍. അതെല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങിയെന്നും കോടിയേരി പറഞ്ഞു.
ഇത്തവണ അക്കൌണ്ട്‌ തുറക്കുമെന്ന്‌ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്‌ കോണ്‍ഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉറപ്പിലാണെന്നും ഇതിനു നേതൃത്വം കൊടുക്കുന്നത്‌ ഉമ്മന്‍ചാണ്ടിയും കുമ്മനവും കൂടിയാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ്‌ ഉദുമയില്‍ മത്സരിക്കുന്ന കെ സുധാകരനും മഞ്ചേശ്വരത്ത്‌ മത്സരിക്കുന്ന കെ സുരേന്ദ്രനും തമ്മില്‍ ധാരണയാണ്‌. ഉദുമയിലെ ബിജെപി വോട്ട്‌ സുധാകരനും മഞ്ചേശ്വരത്ത്‌ കോണ്‍ഗ്രസ്‌ വോട്ട്‌ സുരേന്ദ്രനും നല്‍കാനാണ്‌ ധാരണ. തിരുവനന്തപുരത്ത്‌ ശിവകുമാറിനെ ജയിപ്പിക്കാന്‍ വേണ്ടിയാണ്‌ ബിജെപിക്കാര്‍ ആരും അംഗീകരിക്കാത്ത ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത്‌. . നേമത്ത്‌ രാജഗോപാലിനെ വിജയിപ്പിക്കാന്‍ സുരേന്ദ്രന്‍പിള്ളയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നു.എങ്ങനെയെങ്കിലും അക്കൗണ്ട്‌ തുറക്കണമെന്ന്‌ ആഗ്രഹിക്കുന്ന ബിജെപിയും എങ്ങനെയെങ്കിലും ഭരണം തുടരണമെന്ന്‌ ആഗ്രഹിക്കുന്ന ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട്‌ രൂപം കൊണ്ടുവരുകയാണെന്നും കോടിയേരി പറഞ്ഞു.

മതനിരപേക്ഷത കാത്തുസൂക്ഷിക്കുക എന്നതാണ്‌ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ മുന്നോട്ടു വയ്‌ക്കുന്നത്‌. അഴിമതി വിമുക്തമായ വികസിത കേരളമാണ്‌ ലക്ഷ്യം. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം ഉണ്ടായ കാര്യങ്ങളാണ്‌ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്‌. എല്‍ഡിഎഫ്‌ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെ പൂര്‍ത്തിയാക്കി. പ്രകടനപത്രിക 22ാം തിയതിക്കു മുമ്പ്‌ പ്രസിദ്ധീകരിക്കും.പ്രകടനപത്രിക പ്രസിദ്ധികരിച്ചു കഴിഞ്ഞാല്‍ എല്ലായിടത്തും ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും പൊതുജന അഭിപ്രായം കൂടി പരിഗണിക്കുവാന്‍ എല്‍ഡിഎഫ്‌ തയ്യാറാകുമെന്നും കോടിയേരി പറഞ്ഞു

2016 മാർച്ച് 31, വ്യാഴാഴ്‌ച

അനാഥമാക്കപ്പെട്ട പേനകള്‍ക്ക്‌ ഇതാ ഒരു നാഥന്‍













കൊച്ചി: ചെറുപ്പം മുതല്‍ എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി ജോളിക്ക്‌ പേന ഒരു വീക്ക്‌നെസ്‌ ആയിരുന്നു. വിലപിടിച്ച പേനകള്‍ കാണുമ്പോള്‍ കൊതിയൂറും.... വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും പേനകള്‍ ഒന്നിനു പുറകെ ഒന്നായി സ്വന്തമാക്കാനുള്ള ഈ കൊതിക്ക്‌ ഒരു അവസാനമില്ലായിരുന്നു. വീടുകളില്‍ പെയിന്റിങ്ങ്‌ പണി കിട്ടിയപ്പോള്‍ ഈ കൊതി ഒന്നുകൂടി കൂടി.
മുറികള്‍ വെള്ളപൂശുമ്പോള്‍ സാധരണയായി ഉപയോഗമില്ലാതെ കിടക്കുന്നവയ്‌ക്ക്‌ എല്ലാം പുറത്തേക്കു പോകാനുള്ള വാതില്‍ തുറക്കപ്പെടും. അലമാരകളിലും മേശകളിലും ഉപയോഗമില്ലാതെ കിടക്കുന്ന വസ്‌തുക്കള്‍ എല്ലാം വലിച്ചു പുറത്തേക്കു കളയുന്ന കൂട്ടത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന പേനകളെ കണ്ടപ്പോള്‍ ജോളിയുടെ ഹൃദയം വല്ലാതെ പെടച്ചു. അങ്ങനെ അനാഥമായി വലിച്ചെറിയപ്പെടുന്ന പേനകളുടെ നാഥനായി ജോളി മാറി. ഇത്‌ കഥയുടെ ഫ്‌ളാഷ്‌ ബാക്ക്‌.
ഇപ്പോള്‍, അനാഥമാക്കപ്പെട്ട ഈ പേനകള്‍ കൊണ്ട്‌ ജോളി പടുത്തുയര്‍ത്തിയ സാമ്രാജ്യം ഒന്നു നോക്കുക.
നാല്‌ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, അഞ്ച്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, യൂണീക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌, ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, തമിഴ്‌നാട്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡസ്‌ ഗോള്‍ഡന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌..... എന്നിങ്ങനെ 15ഓളം റെക്കോര്‍ഡുകളാണ്‌ അനാഥരായി മാറിയ ഈ പേനകള്‍ ജോളിക്കു പ്രതിഫലമായി നേടിക്കൊടുത്തത്‌
ഇനി സാക്ഷാല്‍ റെക്കോര്‍ഡുകളുടെ തമ്പുരാന്‍ എന്നു തന്നെ പറയാവുന്ന ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ തന്നെ ജോളിയെ തേടി കടന്നുവരുകയാണ്‌. ഇതിനുവേണ്ടി കഴിഞ്ഞ ദിവസം എറണകുളം വുമന്‍സ്‌ അസോസിയേഷന്‍ ഹാളില്‍ ആറായിരം വെരൈറ്റി പേനകളുടെ ഏകദിന പ്രദര്‍ശനം നടത്തി. 14 വര്‍ഷമായി ജോളി ശേഖരിച്ച 30,000 പേനകള്‍പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
ജോളിയുടെ കൈവശമുള്ള പേനകളില്‍ 90 ശതമാനം അനാഥരാണെങ്കിലും സനാഥരായ പേനകളും ഇടം നേടിയിട്ടുണ്ട്‌. സമൂഹത്തിലെ പ്രമുഖര്‍ സംഭാവന ചെയതവയാണ്‌ ഇതിലെ വമ്പന്മാര്‍. അന്തരിച്ച ജസ്റ്റിസ്‌ വി.ആര്‍ . കൃഷ്‌ണയ്യര്‍, പ്രൊഫ.എം.കെ. സാനു, സെബാസ്റ്റ്യന്‍ പോള്‍, കവി ചെമ്മനം ചാക്കോ, കെ.എം.റോയ്‌,പ്രൊഫ. എം.ലീലാവതി, സിനിമാ സംവിധായകന്‍ മെക്കാര്‍ട്ടിന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ ജോളിക്കു സമ്മാനമായി നല്‍കിയവയാണ്‌ ഈ വിഐപി പേനകള്‍.ഇതില്‍ഏറ്റവും വിലപിടിച്ചത്‌ സാനുമാഷ്‌ നല്‍കിയ 60 വര്‍ഷം പഴക്കം ചെന്ന പേനയാണ്‌. 32ഓളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള പേനകളും വിഐപി കളായി ശേഖരത്തിലുണ്ട്‌.
മോണ്ട്‌ ബ്ലാങ്കിന്റെ 30,000 രൂപയുടെ പേനയാണ്‌ ജോളിയുടെ കളക്ഷനിലെ ഏറ്റവും വിലപിടിച്ച പേന. അതിനു പുറമെ റേഡിയോ പേന, റെക്കോര്‍ഡ്‌ ചെയ്യാവുന്ന പേന, അന്ത്യത്താഴത്തിന്റെ ചിത്രം ചുരുട്ടിവെച്ചിരിക്കുന്ന പേന.വിവിധ രാജ്യങ്ങളുടെ ദേശീയപതാകളോടുകൂടിയ പേനകള്‍ എന്നിവ എല്ലാം അപൂര്‍വ കളക്ഷന്റെ ഭാഗമാണ്‌. പാര്‍ക്കര്‍,ക്രോസ്‌, വാട്ടര്‍മാന്‍ഷീഫര്‍, എന്നിവയാണ്‌ ശേഖരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌. ഒരുകാലത്ത്‌ ജനപ്രീയമായിരുന്ന ഹീറോ പേനയുടെ 200ഓളം വെറൈറ്റികള്‍ വേറെ. സീരിയല്‍ നമ്പരുകളാണ്‌ ഇവയെ വ്യത്‌യസ്‌തമാക്കുന്നതെന്നു ജോളി. ഒരു കാലത്ത്‌ ജനപ്രീയമായിരുന്ന റെയ്‌നോള്‍ഡ്‌സ്‌, ബിസ്‌മി, സെല്ലോ, ലക്‌സോര്‍ ,ലില്ലി, മോണ്ടാക്‌സ്‌, തുടങ്ങി ഇപ്പോഴത്തെ ലക്‌സി പേനമുതല്‍ ഒരു രൂപ പേനവരെ ശേഖരത്തിലുണ്ട്‌. റീ ഫില്‍ തീര്‍ന്നാല്‍ വലിച്ചെറിയുന്ന തരത്തിലുള്ള ഈ ഒരു രൂപയുടെ പേനകളാണ്‌ കളക്ഷനിലെ ഏറ്റവും കീഴാളര്‍..
ജോളിയുടെ പേനക്കൊതി മനസിലാക്കി നഗരത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍,അധ്യാപകന്മാര്‍,അഭിഭാഷകര്‍ എന്നിവര്‍ പേനകള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌. നിലവില്‍ ജോളിയുടെ വീട്‌ ഇങ്ങനെ അനാഥരായ പേനകളുടെ ആലയം തന്നെ ആയി മാറിയിരിക്കുകയാണ്‌ ഇതില്‍ ഭാര്യ ഡെയ്‌സിക്കും എന്‍ജിനിയറിങ്ങ്‌ വിദ്യാര്‍ഥിയായ മകന്‍ ജെഫിനും ഇതില്‍ എതിര്‍പ്പ്‌ ഇല്ലാതില്ല. മഞ്ഞുമ്മല്‍ പള്ളിയുടെ തെക്കു വശം വടശേരി വീട്ടില്‍ തോമസ്‌-മാഗി ദമ്പതിമാരുടെ പുത്രനായ ജോളി കുടുംബവീട്ടില്‍ തന്നെയാണ്‌ ഇപ്പോഴും താമസം. സ്വന്തമായി ഒരു വീട്‌ ഇല്ലാത്തതിനാല്‍ പേനകള്‍ സൂക്ഷിക്കാന്‍ പെടാപ്പാട്‌ പെടുന്നു. ഈ സ്ഥലപരിമിതി കാരണം രണ്ടു വര്‍ഷം മുന്‍പ്‌ ജോളി ഒരു കടും കൈ ചെയ്‌തു. 150 കിലോഗ്രാം വരുന്ന പേനകള്‍ ആക്രിക്കാരന്‌ വില്‍ക്കേണ്ടി വന്നു. കിട്ടിയത്‌ കേവലം 300 രൂപ 

2016 മാർച്ച് 26, ശനിയാഴ്‌ച

വിശക്കുന്നവരെ സഹായിക്കാം, നന്മമരത്തണലിലേയ്‌ക്ക്‌ വരൂ




നിങ്ങളുടെ വീട്ടില്‍ അധികം വരുന്ന, കേടുവരാത്ത ഭക്ഷണസാധനങ്ങളുണ്ടെങ്കില്‍ അവ നന്നായി പായ്‌ക്കു ചെയ്‌ത്‌ കലൂരില്‍ പപ്പടവട റെസ്‌റ്റോറന്റ്‌ സ്ഥാപിച്ചിരിക്കുന്ന ഈ സ്‌നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്‌ക്കൂ, അത്‌ ആവശ്യക്കാര്‍ എടുത്തോളും

കൊച്ചി: അങ്ങനെ കൊച്ചിക്കും കിട്ടി ഒരു സ്‌നേഹ റെഫ്രിജറേറ്റര്‍. കലൂര്‍ ബസ്‌റ്റാന്‍ഡിനടുത്ത്‌, കലൂര്‍-കതൃക്കടവ്‌ റോഡില്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട പപ്പടവട റെസ്റ്റോറന്റിന്റെ പുതിയ ശാഖയ്‌ക്കു മുന്നിലെ പൂത്തുനില്‍ക്കുന്ന കൊന്നമരത്തണലിലാണ്‌ വിശന്നുവലയുന്നവരെ കാത്ത്‌ ഈ സ്‌നേഹ റഫ്രിജറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്‌. `അതാണ്‌ ഞങ്ങളിതിന്‌ നന്മമരം എന്നു പേരിട്ടത്‌,` പപ്പടവട റെസ്റ്റോറന്റ്‌ ഉടമ മിനു പൗളീന്‍ പറയുന്നു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 420 ലിറ്റര്‍ ശേഷിയുള്ള ഈ റഫ്രിജറേറ്ററിന്റെ മുഴുവന്‍ വൈദ്യുതിച്ചലവും പപ്പടവട റെസ്റ്റോറന്റ്‌ വഹിക്കും. രാത്രിയിലെ സെക്യൂരിറ്റിക്കായി ക്യാമറാ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതിനു പുറമെ ദിവസവും 50 ഭക്ഷണപ്പൊതികളും പപ്പടവടയുടെ വകയായി ഈ റഫ്രിജറേറ്ററില്‍ വെയ്‌ക്കും. ഭക്ഷണത്തിനു വകയില്ലാത്ത ആളുകള്‍ക്ക്‌ ഇവിടെ വന്ന്‌ ആവശ്യത്തിനനുസരിച്ച്‌ ഭക്ഷണമെടുത്ത്‌ കഴിയ്‌ക്കാം. 

`പപ്പടവട നല്‍കുന്നതിനു പുറമെ എറണാകുളത്തെ വീടുകളിലും ഹോട്ടലുകളിലും ബാക്കിയാവുന്ന, കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ അവരവര്‍ തന്നെ വൃത്തിയായി പാക്കു ചെയ്‌ത്‌ ഈ സ്‌്‌നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്‌ക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ പാഴാക്കിക്കളയാതിരിക്കാനും അവ വിശന്നു പൊരിയുന്നവര്‍ക്ക്‌ ലഭ്യമാക്കാനുമാണ്‌ ഈ നന്മമരത്തിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌,` മിനു പൗളീന്‍ വിശദീകരിച്ചു.

ഭക്ഷണ പായ്‌ക്കറ്റുകള്‍ കൊണ്ടുവന്നു വെയ്‌ക്കുമ്പോള്‍ അത്‌ പാചകം ചെയ്‌ത തീയതി ഏതാണെന്നു കൂടി പാക്കറ്റിനു മേല്‍ രേഖപ്പെടുത്തണമെന്നും പപ്പടവട റെസ്റ്റോറന്റ്‌ അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു. ഉപയോഗശൂന്യമാകുന്ന മുറയ്‌ക്ക്‌ ഭക്ഷണപ്പാക്കറ്റുകള്‍ നീക്കം ചെയ്യാനാണിത്‌. ആഴ്‌ചയില്‍ രണ്ടു തവണ റഫ്രിജറേറ്റര്‍ മുഴുവനായും വൃത്തിയാക്കുന്ന ചുമതലയും പപ്പടവട റെസ്റ്റോറന്റ്‌ ഏറ്റെടുത്തിട്ടുണ്ട്‌. 

2014 ജനുവരിയില്‍ സിറ്റിബാങ്കിലെ ജോലി ഉപേക്ഷിച്ച്‌ എറണാകളും എംജി റോഡില്‍ മിനു പൗളീന്‍ ആരംഭിച്ച പപ്പടവട റെസ്റ്റോറന്റ്‌ നാടന്‍ പലഹാരങ്ങള്‍ക്ക്‌ 4-5 രൂപ മാത്രം വില ഈടാക്കുന്നതിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. പപ്പടവട, കൊഴുക്കട്ട, ബജ്ജി, പരിപ്പുവട, ഉഴുന്നുവട, വത്സന്‍, സുഖിയന്‍, പഴംപൊരി, ഉന്നക്കായ, ഇറച്ചിപ്പത്തിരി തുടങ്ങിയ നാടന്‍ പലഹാരങ്ങളാണ്‌ പപ്പടവടയിലെ പ്രധാന ആകര്‍ഷണം. ഇവയ്‌ക്കു പുറമെ പുട്ട്‌-നാടന്‍ കോഴിക്കറി, കപ്പ-മീന്‍കറി, കഞ്ഞി-പയര്‍, ഇടിയപ്പം-കടലക്കറി തുടങ്ങിയ നാടന്‍കോമ്പിനേഷനുകളും മലബാര്‍ ബിരിയാണിയും പപ്പടവടയിലുണ്ട്‌.

ഇങ്ങനെ നാടന്‍വിഭവങ്ങളിലൂടെയും ന്യായവിലയിലൂടെയും വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിലൂടെയും ഹിറ്റായതിനെ തുടര്‍ന്ന്‌ റെസ്റ്റോറന്റുകളുടെ ചരിത്രത്തില്‍ ആദ്യമായി പഴങ്കഞ്ഞി എന്ന അതീവ രുചികരമായ പഴയകാല നാടന്‍ പ്രാതലും പപ്പടവടയുടെ മെനുവിലെത്തി. മറ്റ്‌ അരിവിഭവങ്ങള്‍ വിളമ്പാത്ത പപ്പടവടയില്‍ ഇതിനായി മാത്രമാണ്‌ ഇപ്പോള്‍ റോസ്‌ ചെമ്പാവരി കൊണ്ട്‌ ചോറുണ്ടാക്കുന്നത്‌. തലേദിവസം ഉണ്ടാക്കിയ ചോറ്‌ വെള്ളമൊഴിച്ച്‌ വെച്ചാണ്‌ പിറ്റേന്ന്‌ അത്‌ പഴങ്കഞ്ഞിയാക്കുന്നത്‌. ഇതില്‍ കപ്പപ്പുഴുക്ക്‌, കട്ടത്തൈര്‌, പുളിശ്ശേരി, തേങ്ങാച്ചമ്മന്തി, അച്ചാര്‍ എന്നിവയും ഒപ്പം പച്ചമുളകും രണ്ടല്ലി ചവന്നുള്ളിയും കൂടിച്ചേര്‍ത്താണ്‌ അമ്മച്ചീസ്‌ പഴങ്കഞ്ഞി എന്ന പേരില്‍ ഇവിടെ വിളമ്പുന്നത്‌. 

`എംജി റോഡിലെ നവീകരിച്ച പപ്പടവട റെസ്റ്റോറന്റ്‌ ഈ വരുന്ന തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്യുകയാണ്‌,` മിനു പൗളീന്‍ പറഞ്ഞു. എംജി റോഡിലേതു പോലെ കലൂരിലെ പുതിയ ഔട്ട്‌ലെറ്റും രാത്രി ഒരു മണി തുറന്നു പ്രവര്‍ത്തിക്കുമെന്നും പൗളീന്‍ പറഞ്ഞു. 

അഞ്ചു വര്‍ഷം സിറ്റിബാങ്കിലും അതിനു മുന്‍പു ഇന്‍ഡിഗോ എയറിലും വീറ്റ ഇന്‍സ്‌റ്റിറ്റിയൂട്ടിലും ജോലി ചെയ്‌ത ശേഷമാണ്‌ ബിസിനസ്സുകാരനായ ഭര്‍ത്താവ്‌ അമല്‍ നായരുടെ പ്രോത്സാഹനത്തില്‍ മിനു ഈ വ്യത്യസ്‌ത വഴി തെരഞ്ഞെടുത്തത്‌. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 96452 21111 



2016 മാർച്ച് 23, ബുധനാഴ്‌ച

തീവ്രപ്രണയയവുമായ്‌ അടൂരിന്റെ പുതിയചിത്രം പ്രധാന റോളില്‍ ദീലീപും കാവ്യയും


തീവ്രപ്രണയയവുമായ്‌ അടൂരിന്റെ പുതിയചിത്രം പ്രധാന റോളില്‍ ദീലീപും കാവ്യയും 



കൊച്ചി
പ്രണയത്തിന്‌ വാര്‍ദ്ധക്യമെന്നോ, ചെറുപ്പമെന്നോ ഇല്ല, ഏത്‌ പ്രായത്തിലും പ്രണയിക്കാം. പ്രണയം നഷ്ടപ്പെടുമ്പോള്‍ ജീവിതം തന്നെ അവസാനിക്കും... തീവ്ര പ്രണയം ഇതിവൃത്തമാക്കി നിര്‍മിക്കുന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയായിരുന്നു ദേശീയ, സംസ്ഥാന അവാര്‍ഡുകളുടെ തോഴനായ അടൂര്‍ ഗോപാലകൃഷ്‌ണന്‍. തൂവെള്ള നിറത്തില്‍ നരച്ചു നീണ്ട മുടിയും വരയന്‍ ജുബ്ബയും അല്‍പം ഗൗരവം തോന്നിപ്പിച്ചുവെങ്കിലും പതിവ്‌ ശൈലിയില്‍ സരസമായിരുന്നു സംഭാഷണം. ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ പകരുന്ന ജനപ്രിയ താരങ്ങളായ ദിലീപും കാവ്യാ മാധവനും അടൂരിനൊപ്പം ഉണ്ടായിരുന്നു. 
എട്ട്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷമാണ്‌ അടൂര്‍ വീണ്ടും പ്രേക്ഷകര്‍ക്കായി ഒരു ദൃശ്യ വിരുന്നൊരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്‌. 
മെയ്‌ മാസം ഷൂട്ടിങ്‌ തുടങ്ങാനിരിക്കുന്ന ചിത്രത്തെ കുറിച്ച്‌ അദ്ദേഹം വാചാലനായി. ഒരു സിനിമ റിലീസ്‌ ചെയ്യുന്നതോടെ അടുത്തതിനെ കുറിച്ച്‌ ചിന്തിക്കുന്നതല്ല തന്റെ പതിവ്‌. റിലീസ്‌ ചെയ്‌തു കഴിഞ്ഞാലും തന്റെ സിനിമകള്‍ക്ക്‌ ലോകമെമ്പാടും വിവിധ ഫെസ്റ്റിവലുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ തുടരും. തുടര്‍ന്ന്‌ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി ലോകം ചുറ്റലാണ്‌ പ്രധാന പരിപാടി. ദീര്‍ഘനാള്‍ ഒരു സിനിമയ്‌ക്ക്‌ വേണ്ടി താന്‍ ചിലവഴിക്കും. ഇതിനു ശേഷമാണ്‌ അടുത്ത സിനിമ ആലോചനയില്‍ വരുന്നത്‌. അതുകൊണ്ട്‌ തന്നെ മുന്‍പ്‌ ചെയ്‌ത സിനിമകളുടെ സ്വാധീനം തന്റെ സിനിമകളില്‍ ഉണ്ടാവാറില്ല. ആറോ, ഏഴോ വര്‍ഷത്തെ ആലോചനയില്‍ നിന്നാണ്‌ പിന്നെയും എന്ന സിനിമ. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം ബേബി മാത്യു സോമതീരവുമായി ഇക്കാര്യം സംസാരിക്കുകയുണ്ടായി. അദ്ദേഹം താല്‍പര്യമറിയിച്ചതോടെയാണ്‌ പിന്നെയും എന്ന സിനിമയ്‌ക്ക്‌ തുടക്കമാകുന്നത്‌. 
തീവ്ര പ്രണയമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ കഥയെ സംബന്ധിച്ച്‌ ഒന്നുംതന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അടൂര്‍.
മെയ്‌ 11 ന്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ തുടങ്ങി ജൂണ്‍ 10 ഓടെ പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ശാസ്‌താംകോട്ടക്കടുത്താണ്‌ പ്രധാന ലൊക്കേഷന്‍. 
ചിത്രത്തിലേക്ക്‌ ദിലീപ്‌ കാവ്യ ജോടികളെ തെരഞ്ഞെടുത്തതിനു പിന്നിലെ രഹസ്യത്തെ കുറിച്ചുള്ള ചോദ്യത്തിന്‌ ദിലീപിന്റെ സിനിമകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു, അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രമുണ്ടായിരുന്നു. പിന്നെയും കാണുമ്പോള്‍ എന്തുകൊണ്ടാണ്‌ ദിലീപിനെയും കാവ്യയെയും തിരഞ്ഞെടുത്തതെന്നു ബോധ്യമാകുമെന്നായിരുന്നു മറുപടി. 
അവാര്‍ഡ്‌ സിനിമകള്‍ താന്‍ എടുത്തിട്ടില്ല, പലപ്പോഴും അത്‌ അങ്ങനെ സംഭവിച്ചു പോയതാണ്‌. ആരെയും സ്വാധീനിച്ച്‌ അവാര്‍ഡ്‌ വാങ്ങിയിട്ടില്ല. പത്രത്തില്‍ വാര്‍ത്ത വരുമ്പോഴാണ്‌ തന്റെ സിനിമയക്ക്‌ അവാര്‍ഡ്‌ ലഭിച്ചതായി അറിയാറെന്നും അടൂര്‍...


ചാന്‍സ്‌ തേടി ചെന്ന ഏക സംവിധായകന്‍ 

അഭിനയിക്കാന്‍ ഒരു അവസരം തേടി ചെന്ന ഏക സംവിധായകനായിരുന്നു അടൂര്‍ ഗോപാലകൃഷ്‌ണനെന്നായിരുന്നു ദിലീപിന്റെ കമന്റ്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അടൂരിനെ കണ്ടപ്പോഴായിരുന്നു ഇത്‌. എന്നാല്‍ അടൂര്‍ തന്റെ സിനിമകള്‍ കാണാറുണ്ടായിരുന്നുവെന്ന്‌ അറിയില്ലായിരുന്നു. ജീവിതത്തില്‍ ഭാഗ്യങ്ങള്‍ പലതരത്തില്‍ വരാറുണ്ട്‌. അടൂരിനൊപ്പം ഒരു സിനിമ തന്റെ വലിയ ആഗ്രഹമായിരുന്നു. ആദ്യമായി അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുന്നതിന്റെ ത്രില്ലിലാണ്‌ താനെന്നും ദിലീപ്‌. 

ഡയലോഗ്‌ പഠിപ്പിക്കുന്നത്‌ സ്‌കൂള്‍ കുട്ടികളെ പോലെ..


അടൂര്‍ ഗോപാലകൃഷ്‌ണന്റെ നാലുപെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള കാവ്യ മാധവന്‍ അന്നത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു. മുന്‍ കൂട്ടി കഥയോ തിരക്കഥയോ പറയാറില്ല. സെറ്റില്‍ ചെല്ലുമ്പോള്‍ മാത്രമാണ്‌ എന്താണ്‌ ചെയ്യാന്‍ പോകുന്നതെന്ന്‌ അറിയുക. ഡയലോഗുകള്‍ അദ്ദേഹം തന്നെ നേരിട്ട്‌ പറഞ്ഞു പഠിപ്പിക്കും. അതൊരു വല്ലാത്ത അനുഭവമാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണന്റെ സ്‌ക്രിപ്‌റ്റ്‌ തൊടാന്‍ താന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ട്‌. പുതിയ സിനിമ ഏറെ പ്രതീക്ഷ തരുന്നുണ്ടെന്നും കാവ്യ. 



അടൂര്‍ ഗോപാലകൃഷ്‌ണന്‍ തന്നെയാണ്‌ പിന്നെയും എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്‌. മെയ്‌ 11ന്‌ തിരുവനന്തപുരത്ത്‌ ആദ്യ ദൃശ്യം ചിത്രീകരിക്കും. ബേബി മാത്യു സോമതീരവും അടൂര്‍ ഗോപാലകൃഷ്‌ണനുമാണ്‌ നിര്‍മാണം. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്‌, കെ.പി.എ.സി. ലളിത, നന്ദു, ശ്രിന്ദ, രവി വള്ളത്തോള്‍, പ്രൊഫ. അലിയാര്‍, പി. ശ്രീകുമാര്‍, ജോണ്‍ സാമുവല്‍, സുധീര്‍ കരമന, എം.കെ. ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. മറാത്തി സിനിമയിലെ പ്രശസ്‌ത താരമായ സുബോധ്‌ ഭാവേ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്‌. എം.ജെ. രാധാകൃഷ്‌ണന്‍ ഛായാഗ്രഹണവും ഹരികുമാര്‍ ശബ്ദലേഖനവും ബി. അജിത്‌ കുമാര്‍ സന്നിവേശവും മാര്‍ത്തണ്ഡം രാജശേഖരന്‍ കലാസംവിധാനവും നിര്‍വഹിക്കും. കെട്ടിടത്തില്‍ വിജയന്‍ നിര്‍മാണ മേല്‍നോട്ടവും കുക്കു പരമേശ്വരന്‍ പ്രൊഡക്ഷന്‍ ഡിസൈനിങ്ങും കാസ്റ്റിങ്ങും നിര്‍വഹിക്കും. മീരാ സാഹേബ്‌ മുഖ്യ സഹായിയായി ചേരും.

2016 മാർച്ച് 16, ബുധനാഴ്‌ച

കലഭവന്‍ മണി അനുസ്‌മരണ ചടങ്ങില്‍ വിനയനെ മോഹന്‍ലാല്‍ ഒഴിവാക്കി



കൊച്ചി
ചാലക്കുടിയില്‍ കഴിഞ്ഞ ഞായറാഴ്‌ച നടന്ന കലാഭവന്‍ മണി അനുസ്‌മരണ ചടങ്ങില്‍ സംവിധായകന്‍ വിനയന്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഉണ്ടാവില്ലെന്നു മോഹന്‍ലാല്‍ ഭീഷണി മുഴക്കിയതായി പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ അജ്‌മല്‍ ശ്രീകണ്‌ഠപുരം.
കലാഭവന്‍മണിയെ താരമാക്കിയ വിനയനെ മോഹന്‍ലാലും ഫെഫ്‌കയും ചേര്‍ന്ന്‌ മനഃപൂര്‍വം ഒഴിവാക്കുയായിരുന്നു. മണിയുടെ കലാവൈഭവം കൊണ്ടു സൂപ്പര്‍ വിജയവുമായ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും ഉള്‍പ്പെടെ 13 ഓളം ചിത്രങ്ങളാണ്‌ വിനയന്‍ സംവിധാനം ചെയ്‌തത്‌. എന്നാല്‍ വിനയനെ ചടങ്ങില്‍ നിന്നും ഒഴിവാക്കി. അതേസമയം മണിക്ക്‌ ഒരു റോള്‍ പോലും കൊടുക്കാത്ത മേജര്‍ രവിയെ പ്രത്യേകം ക്ഷണിക്കുകയും ചെയ്‌തു. മരണത്തില്‍ പോലും വ്യക്തി വൈരാഗ്യം കാണിക്കുന്ന രീതി മലയാളം സിനിമ കണ്ടുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളം സിനമാ ലോകത്ത്‌ നടന്നുവരുന്ന ഉച്ചനീചത്വങ്ങളുടെ ഇരയായ നിരവധി കലാകാരന്മാരുണ്ടെന്ന്‌ മാക്ട ഫെഡറേഷന്‍ പ്രസിഡന്റ്‌ ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി. അന്തരിച്ച സിനിമ നടന്‍ തിലകന്‍,സുകുമാരന്‍ എന്നിവര്‍ക്കു സൂപ്പര്‍ താരങ്ങള്‍ അയിത്തം കല്‍പ്പിച്ചിരുന്നു. തിലകനെ രണ്ടു ദിവസം അഭിനയിപ്പശേഷം പുറത്താക്കിയ സംഭവം പോലും ഉണ്ടായതായും ബൈജു കൊട്ടാരക്കര പറഞ്ഞു. എറണാകുളം അമൃത ആശുപത്രിയില്‍ റിസബാവ അസുഖം ബാധിച്ചുകിടന്ന നാളുകളില്‍ അതേ ആശുപത്രിയില്‍ മറ്റൊരു വ്യക്തിയെ കാണുവാന്‍ രണ്ടാഴ്‌ച പലതവണഎത്തിയ മോഹന്‍ലാല്‍ ഒരിക്കല്‍ പോലും റിസബാവയെ ചെന്നു കാണുവാന്‍ പോലും തയ്യാറായില്ല.
ഏഷ്യാനെറ്റ്‌ അവതരാക സിന്ധു സൂര്യകുമാറിന്റെ മുഖത്ത്‌ തുപ്പുമായിരുന്നുവെന്നു പറഞ്ഞ മേജര്‍ രവി മാധ്യമ ലോകത്തോടും കേരളത്തോടും മാപ്പു പറയണമെന്നും ബൈജു കൊട്ടാരക്കര കലാകാരന്റ ഔചിത്യത്തെ മേജര്‍ രവി കളങ്കപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.. 

2016 മാർച്ച് 13, ഞായറാഴ്‌ച

തനി നാടന്‍ തട്ടുകട ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍



കൊച്ചി
ഒരു കാലത്ത്‌ നമ്മുടെ കവലകളെ സജീവമാക്കിയിരുന്ന രുചിഭേദങ്ങള്‍ ഇനി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച തനി നാടന്‍ ചായക്കട സിനിമാ താരം ടോവീനോ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു.
പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ചായക്കട ഫെസ്റ്റിവലില്‍ വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ചായക്കൊപ്പം പഴംപൊരി, പഴം പുഴുങ്ങിയത്‌, ഉഴുന്നുവട, പരിപ്പ്‌ വട, കൊഴുക്കട്ട എന്നിവയ്‌ക്കു പുറമെ ചേമ്പ്‌, ചേന ,കാച്ചില്‍ ,കപ്പ എന്നിവ പുഴുങ്ങിയതും ചട്ടിയില്‍ തയ്യാറാക്കിയ മീന്‍ കറിയുമാണ്‌ മറ്റൊരു വിശേഷം. മീന്‍തല കറിയും ഉണക്കയിറച്ചി ഉലര്‍ത്തിയതും പോത്ത്‌ ഇറച്ചി പച്ചക്കായ ചേര്‍ത്തുള്ള കറിയും നാടന്‍ ചേരുവയില്‍ തന്നെ തയ്യയാറാക്കിയിരിക്കുന്നു.
കൂടാതെ പുട്ട്‌-കടലക്കറി, ചക്കക്കുരു മാങ്ങാക്കറി, വാഴപ്പൂ-വാഴപ്പിണ്ടി തോരന്‍,നാടന്‍ സാദാ ദോശ, ഇഡ്ഡലി -സാമ്പാര്‍, മുളക്‌ ചമ്മന്തി, കാന്താരി ചമ്മന്തി തുടങ്ങിയ നാടന്‍ ചമ്മന്തികളും സോഡാ സര്‍ബത്ത്‌, തേന്‍ നിലാവ്‌ തുടങ്ങിയ ഡ്രിങ്ങ്‌സും ലഭിക്കും.
ഓല മേഞ്ഞ ചായക്കടയുടെ ഗ്രാമഭംഗികള്‍ക്കൊപ്പം പഴയ റേഡിയോ ഗാനങ്ങലും ആകാശവാണി പരിപാടികളും സിനിമാ പോസ്‌റ്ററുകളുമൊക്കെ തനി നാടന്‍ ചായക്കടയുടെ ഇമ്പം വര്‍ധിപ്പിക്കുന്നു. 






ചിത്രവിവരണം---
കൊച്ചി ഇടപ്പള്ളിയിലെ ലുലുമാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തനി നാടന്‍ ചായക്കട സിനിമാ താരം ടോവിനോ തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്നു.

2016 മാർച്ച് 1, ചൊവ്വാഴ്ച

അഞ്‌ജനയ്‌ക്ക്‌ സഹായം തേടി ആമിനക്കുട്ടി











ഹൃദയ ശസ്‌ത്രക്രീയക്കു സഹായം തേടുന്ന അഞ്ചുവയസുകാരി അഞ്‌ജനയോടൊപ്പം ഹലോ നമസ്‌തേയിലെ അഭിനേതാക്കളായ ബേബി അക്ഷര,വിനയ്‌ ഫോര്‍ട്ട്‌,ഭാവന,സൗബിന്‍,സംവിധായകന്‍ ജയന്‍ കെ.നായര്‍,തിരക്കഥാകൃത്ത്‌ കൃഷ്‌ണ പൂജപ്പുര എന്നിവര്‍ 



കൊച്ചി
ആലപ്പുഴ സ്വദേശിനിയായ അഞ്ചുവയസുകാരി അഞ്‌ജനയ്‌ക്ക്‌ു വേണ്ട ഹൃദയശസ്‌ത്രക്രീയക്ക്‌ സഹായം തേടി ആമിനക്കുട്ടി. 
ഹലോ നമസ്‌തേയില്‍ ഇതേ അവസ്ഥയില്‍ കിടക്കുന്ന ബാലിക ആമിനക്കുട്ടി എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിയ ബേബി അക്ഷരയാണ്‌ ഇന്നലെ എറണാകുളം പ്രസ്‌ക്ലബില്‍ എത്തിയത്‌. ഹലോ നമസ്‌തയില്‍ വെറും ഒരു കഥാപാത്രമായിരുന്നുവെങ്കില്‍ എറണാകുളം പ്രസ്‌ക്ലബില്‍ ബേബി അക്ഷര എത്തിയത്‌ അതേ അവസ്ഥയില്‍ കഴിയുന്ന അഞ്ചുവയസുകാരി അഞ്‌ജനയോടൊപ്പമാണ്‌. ആലപ്പുഴ സ്വദേശി സുമേഷ്‌ വിനീത ദമ്പതികളുടെ മകള്‍ അഞ്ചനയാണ്‌ യഥാര്‍ത്ഥത്തില്‍ ഹലോ നമസ്‌തേയിലെ ആമിനക്കുട്ടി എന്ന കഥാപാത്രത്തിനു പിന്നില്‍ . പള്ളാംതുരുത്ത്‌ ഇഡി എല്‍പിഎസ്‌ സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ അഞ്‌ജന. ഹൃദയ അറകള്‍ക്കിടയില്‍ ചെറിയ വിള്ളല്‍ മൂലമുണ്ടാകുന്ന അവസ്ഥയാണ്‌ അഞ്ചനയുടേത്‌. 1.5 മുതല്‍ രണ്ട്‌ ലക്ഷം രൂപ വരെ ഇതിന്റെ ശസ്‌ത്രക്രിയയുടെ ചെലവ്‌. ഇതിനുള്ള പണം നല്‍കുന്നതിലൂടെ സിനിമയല്ല ജീവിതമെന്ന്‌ പറയുന്നവര്‍ക്കു മുന്നില്‍ സിനിമയില്‍ നടക്കുന്നത്‌ ജീവിതത്തിലും നടക്കുമെന്ന്‌ കാണിച്ചുതരുകയാണ്‌ ഹലോ നമസ്‌തേ ടീം. ഒപ്പം ഒരു പുത്തന്‍ മാതൃകയും.
ഹലോ നമസ്‌തേയിലെ അഭിനേതാക്കളായ വിനയ്‌ ഫോര്‍ട്ട്‌,ഭാവന,സൗബിന്‍,സംവിധായകന്‍ ജയന്‍ കെ.നായര്‍,തിരക്കഥാകൃത്ത്‌ കൃഷ്‌ണ പൂജപ്പുര എന്നിവരോടൊപ്പം അഞ്‌ജനയുടെ മാതാപിതാക്കളും അഞ്‌ജനയെ ചികിത്സിക്കുന്ന എറണാകുളം ലൂര്‍ദ്ദ്‌ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.ജോയിസണും അക്ഷരയോടൊപ്പം ഉണ്ടായിരുന്നു
്‌ അഞ്‌ജനയുടെ ജീവനു തന്നെ നിലവില്‍്‌അപകടം നേരിടുകയാണ്‌.ചെറിയ ദുരം നടന്നാല്‍ മതി കിതക്കും, പിന്നെ കുഴഞ്ഞു വീഴും. രണ്ടു ലക്ഷം രൂപയോളം കുട്ടിയുടെ സര്‍ജറിക്കു വേണ്ടിവരുമെന്നും ശസ്‌ത്രക്രീയ നടത്തിയാല്‍ പൂര്‍ണമായും അസുഖം ഭേദമാക്കാനാകുമെന്നും ്‌ ഡോ.ജോയിസണ്‍ പറഞ്ഞു. 
ഹലോ നമസ്‌തേയുടെ സഹായം സംവിധായകന്‍ ജയന്‍ കെ.നായര്‍ വാഗ്‌ദാനം ചെയ്‌തു.എന്നാല്‍ അതില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്ന്‌ കുട്ടിയുടെ പിതാവ്‌ എസ്‌.സുമേഷ്‌ പറഞ്ഞു. സുമനസുകളുടെ സഹായം തേടുകയാണ്‌ അഞ്‌ജനയുടെ മാതാപിതാക്കള്‍.
ഏഴ്‌ വയസുകാരി ആമിനക്കുട്ടിയുടെ ചികിത്സയ്‌ക്കു പണം കണ്ടെത്തുവാന്‍ സ്‌പോണ്‍സറെ തേടുന്ന റേഡിയോ ജോക്കികളുടെ കഥ പറയുന്ന ഹലോ നമസ്‌തേ രണ്ടാം വാരവും പിന്നിട്ടു.സിനിമയുടെ ലാഭത്തിന്റെ ഒരുവിഹിതം ഇതേപോലെ ചികിത്സയ്‌ക്കു പണം ലഭിക്കുവാന്‍ കഴിയാതെ മരണത്തിലേക്കു നീങ്ങുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ വേണ്ടി വിനിയോഗിക്കുമെന്നും ജയന്‍ കെ.നായര്‍ പറഞ്ഞു. 


2016 ഫെബ്രുവരി 23, ചൊവ്വാഴ്ച

ജി.സി.ഡി.എ.യ്‌ക്ക്‌ 31.61 കോടി രൂപയുടെ മിച്ചബജറ്റ്‌


വൈറ്റിലയില്‍ നിന്ന്‌ ഇന്‍ഫോ പാര്‍ക്കിലേക്ക്‌ സൈക്കിള്‍ പാത:




കൊച്ചി: വൈറ്റില മൊബിലിറ്റി ഹബില്‍ നിന്ന്‌ കാക്കനാട്‌ ഇന്‍ഫോ പാര്‍ക്ക്‌ വരെ മൂന്നര മീറ്റര്‍ വീതിയില്‍ ആറര കിലോമീറ്റര്‍ ദൂരം സൈക്കിള്‍ പാതയുള്‍പ്പടെയുള്ള 15 പുതിയ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുിയ ജിസിഡിഎബജറ്റ്‌ പ്രഖ്യാപിച്ചു. 
ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ അവതരിപ്പിച്ച അടുത്ത സാമ്പത്തികവര്‍ഷത്തെ ബജറ്റിന്‌ ജി.സി.ഡി.എ. ഭരണസമതിയില്‍ അംഗീകാരമായി. എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡോമനിക്‌ പ്രസന്റേഷന്‍, സാജുപോള്‍, ജോസ്‌ തെറ്റയില്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. 243.38 കോടി രൂപ വരവും 211.77കോടി രൂപ ചെലവും 31.61കോടി രൂപനീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ 20162017 സാമ്പത്തിക വര്‍ഷത്തേയ്‌ക്ക്‌ അവതരിപ്പിച്ചത്‌. മെട്രോ നഗരമായി വളരുന്ന കൊച്ചിയുടെയും പരിസരപ്രദേശങ്ങളുടേയും ആസൂത്രിതവും സമഗ്രവുമായ വികസനത്തിനുതകുന്ന പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ബജറ്റെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു. 
ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത്‌ കലൂര്‍സ്‌റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുപയോഗിച്ചാണ്‌ ഇത്‌. മൂന്നു മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന സൈക്കിള്‍ ട്രാക്കിന്‌ അഞ്ചു കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. തേവര ചക്കാലക്കല്‍ റോഡ്‌ വഴി കസ്‌തൂര്‍ബ നഗര്‍ വരെ റോഡു പാലവും നിര്‍മിക്കുന്നതിന്‌ 2.5 കോടി രൂപ നീക്കിവച്ചു. കലൂര്‍ കടവന്ത്ര റോഡില്‍ നടപ്പാത, െ്രെഡനേജ്‌ എന്നിവയ്‌ക്കായി 2.5 കോടി രൂപയാണ്‌ വകയിരുത്തിയത്‌. എം.എല്‍.എ. ഫണ്ടുപയോഗിച്ച്‌ രാമേശ്വരം മുണ്ടംവേലി കളത്തറ പാലം നിര്‍മാണത്തിന്‌ രണ്ടുകോടി രൂപയും വകയിരുത്തി. കലൂര്‍ കടവന്ത്ര റോഡ്‌, കലൂര്‍ സ്‌റ്റേഡിയം റിങ്‌ റോഡ്‌ നവീകരണത്തിന്‌ രണ്ടു കോടി രൂപവീതവും നീക്കിവച്ചു. 
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്‌, വരള്‍ച്ച എന്നിവ പരിഹരിക്കുന്നതിനായി ഒരു കോടിരൂപ നീക്കിവച്ചിട്ടുണ്ട്‌. കളമശേരി ലോജിസ്റ്റിക്‌സ്‌ കേന്ദ്രം, കടവന്ത്ര കെ.പി.വള്ളോന്‍ റോഡ്‌ നവീകരണം, കര്‍ഷകറോഡ്‌ ചെട്ടിച്ചിറ റോഡ്‌ നവീകരണം, അംബേദ്‌കര്‍ സ്‌റ്റേഡിയത്തിനു മുന്നിലെ സ്ഥലം ടൈല്‍ വിരിച്ച്‌ പാര്‍ക്കിങിന്‌ സജ്ജമാക്കല്‍ എന്നിവയ്‌ക്കായി ഒരു കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്‌. ബയോഗ്യാസ്‌ പ്ലാന്റ്‌, ജി.ഐ.എസ്‌. ലാബ്‌ എന്നിവ നിര്‍മിക്കാന്‍ അഞ്ചു ലക്ഷം രൂപ വീതം വകിരുത്തിയിട്ടുണ്ട്‌. അംബേദ്‌കര്‍ സ്‌റ്റേഡിയം റിങ്‌ റോഡ്‌ നിര്‍മാണത്തിന്‌ 1.7കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. 
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വിഭാവനം ചെയ്‌തിരുന്ന പല പദ്ധതികള്‍ക്കും തുടക്കമിടുവാനും നിര്‍മ്മാണത്തിലായിരുന്ന പലതും പൂര്‍ത്തിയാക്കുവാനും സാധിച്ചിട്ടുണ്ട്‌. കലൂര്‍ മാര്‍ക്കറ്റ്‌ സമുച്ചയം നവീകരിക്കുന്നതിനായുളള രൂപരേഖ തയ്യാറാക്കി ടെണ്ടര്‍ ചെയ്‌ത്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. നവീന രീതിയിലുളള ഖരമാലിന്യ സംസ്‌കരണ പ്ലാന്റും വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റും ഉള്‍പ്പെടെയുളള ഈ പ്രൊജക്ട്‌ പൂര്‍ത്തിയാകുന്നതോടെആധുനിക സൗകര്യങ്ങളോടു കൂടിയ മത്സ്യ, മാംസ, വെജിറ്റബിള്‍ സ്റ്റാളുകളും, എ.റ്റി.എം കൗണ്ടറുകളും ഉള്‍പ്പെടെയുളള ഷോപ്പിംഗ്‌ മാള്‍ സജ്ജമാകും.
കലൂര്‍ പി.ഡബ്ല്യു.ഡി പാതക്കരികിലുളള സ്വകാര്യ മാര്‍ക്കറ്റ്‌ നിര്‍ത്തലാക്കി കച്ചവടക്കാരെ അതോറിറ്റിയുടെ മാര്‍ക്കറ്റിലേക്ക്‌ പുനരധിവസിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ കൊച്ചിനഗരസഭ അധികൃതരുമായി ചര്‍ച്ച ചെയ്‌ത്‌ ധാരണയിലെത്തിയിട്ടുണ്ട്‌. പാലം പണി പൂര്‍ത്തിയാക്കി മാര്‍ക്കറ്റിലേക്കുളള ഗതാഗത സൗകര്യം വര്‍ധിച്ചതിനാല്‍ മാര്‍ക്കറ്റിലേക്ക്‌ വരുന്ന പൊതു ജനങ്ങള്‍ക്കും, കച്ചവടക്കാര്‍ക്കും പദ്ധതി വളരെയധികം പ്രയോജനകരമാവുന്നതാണ്‌. കലൂര്‍ മാര്‍ക്കറ്റിനോട്‌ ചേര്‍ന്ന്‌ എസ്‌.ആര്‍.എം.റോഡിലേക്ക്‌ പേരണ്ടൂര്‍ കനാലിന്‌ മുകളിലൂടെ കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഒമ്പതു മീറ്റര്‍ വീതിയുളള പാലം പൂര്‍ത്തിയായി കഴിഞ്ഞു. 
സഹോദരന്‍ അയ്യപ്പന്‍ റോഡിന്‌ സമാന്തരമായുളള ചിലവന്നൂര്‍ ബണ്ട്‌ റോഡിന്റെ ശാസ്‌ത്രിനഗര്‍ മുതല്‍ കെ.പി.വള്ളോന്‍ റോഡ്‌ വരെയുളള ഒന്നാം ഘട്ടംപൂര്‍ത്തിയാക്കി ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ റോഡ്‌ എന്ന്‌ നാമകരണം ചെയ്‌ത്‌ ജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തിട്ടുണ്ട്‌. ചമ്പക്കരയുമായി ബന്ധിപ്പിക്കുന്ന റോഡിനായുളള സ്ഥലത്തിന്റെ വില ജില്ല കളക്ടര്‍ നിശ്ചയിച്ച്‌ 27 സെന്റോളം സ്ഥലം ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. മറ്റ്‌ സ്ഥല ഉടമകളുമായി അനുരഞ്‌ജനം നടത്തി സ്ഥലം വാങ്ങുന്നതിനുളള ശ്രമം തുടര്‍ന്ന്‌ വരുന്നുണ്ട്‌. സ്ഥലമെടുപ്പ്‌ പൂര്‍ത്തിയാക്കി റോഡ്‌ പൂര്‍ത്തിയാക്കുകയും ഈ റോഡിന്റെ പടിഞ്ഞാറെ ഭാഗത്ത്‌ കനാലിനു കുറുകെ ഒരു പുതിയ പാലവും 150 മീറ്റര്‍ പുതിയ റോഡും കൂടി നിര്‍മ്മിക്കുവാനായാല്‍ 25 വര്‍ഷമായി കടലാസ്സില്‍ മാത്രം ഒതുങ്ങുന്ന എസ്‌.എ റോഡിന്റെ സമാന്തര റോഡ്‌ യാഥാര്‍ത്ഥ്യമാകുന്നതാണ്‌. റോഡിന്‌ വേണ്ടതായ സ്ഥലം സൗജന്യമായി വിട്ടു തരുന്നതിന്‌ സ്ഥലമുടമകളുമായി ചര്‍ച്ച ചെയ്‌ത്‌ വരുന്നു. പാലം പണിയുന്നതിനുവേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കുന്ന വിഷയത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണ്‌.

ഫിഫ ലോകകപ്പ്‌ മല്‍സരവേദി: 
27 കോടിയുടെ വികസനപദ്ധതി

കൊച്ചി: പരിമിതമായ കളികള്‍ മാത്രം നടന്നിരുന്ന ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ കൂടുതല്‍ ക്രിക്കറ്റ്‌, ഫുട്‌ബാള്‍ മത്സരങ്ങള്‍ കൊണ്ടുവരാനായതിലൂടെ സ്‌റ്റേഡിയം വരവിനത്തില്‍ ഗണ്യമായ വര്‍ദ്ധനവ്‌ ഈ കാലയളവില്‍ ഉണ്ടായതായി ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ വ്യക്തമാക്കി. 2017 ല്‍ നടത്തുന്നതിനായി തീരുമാനിച്ചിട്ടുളള ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ 27 കോടി രൂപയുടെ കേന്ദ്രസംസ്ഥാന ഫണ്ടുപയോഗിച്ചാണ്‌ ഇവിടെ നവീകരണം നടത്തുക. 
രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേയ്‌ക്കായി 12.44 കോടി രൂപ കേന്ദ്ര സര്‍ക്കാരും അത്രയും തുക സംസ്ഥാന സര്‍ക്കാരും നല്‍കാമെന്ന്‌ ധാരണയായിട്ടുണ്ട്‌. രാജ്യാന്തര നിലവാരത്തിലേക്ക്‌ ഗ്രൗണ്ട്‌ മെച്ചപ്പെടുത്തുക, ഗ്യാലറികളിലുള്‍പ്പെടെ നല്ല നിലവാരത്തിലുളള ബക്കറ്റ്‌ സീറ്റുകള്‍ സ്ഥാപിക്കുക, ഫിഫ നിര്‍ദ്ദേശപ്രകാരമുളള ആന്തരിക മാറ്റങ്ങള്‍ സ്‌റ്റേഡിയം കെട്ടിടത്തിന്‌ വരുത്തുക, അഗ്‌നി ശമന സംവിധാനം, പ്ലംബിങ്ങ്‌, െ്രെഡയിനേജ്‌, സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ സംവിധാനം എന്നിവയുടെ അപാകതകള്‍ പരിഹരിച്ച്‌ കുറ്റമറ്റതാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി ഗ്രൗണ്ട്‌ കളി നടത്തിപ്പിനായി കൈമാറേണ്ടതുണ്ട്‌. അണ്ടര്‍ 17 വേള്‍ഡ്‌ കപ്പിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ പൊതുമരാമത്ത്‌ സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ സ്‌റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ലോകകപ്പ്‌ നടക്കുന്നതോടു കൂടി സ്‌റ്റേഡിയത്തിന്റെ മുഖഛായ്‌ക്ക്‌ മാറ്റമുണ്ടാവുകയും സ്‌റ്റേഡിയത്തിന്‌ ലോക ഫുട്‌ബാള്‍ ഭൂപടത്തില്‍ സ്ഥാനം ലഭിക്കുകയും ചെയ്യും.
അണ്ടര്‍ 17 വേള്‍ഡ്‌ കപ്പുമായി ബന്ധപ്പെട്ട്‌ സ്‌റ്റേഡിയത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ റോഡ്‌ സൈഡില്‍ കണ്ടെയ്‌നറുകളും, ട്രക്കുകളും പാര്‍ക്ക്‌ ചെയ്യുന്നത്‌ ഒഴിവാക്കുന്നതിനായി ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ച ലോജിസ്റ്റിക്ക്‌ സെന്റര്‍ എന്ന ആധുനിക സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിന്റെ ചുമതല ജിസിഡിഎയ്‌ക്ക്‌ നല്‍കുകയും, ജിസിഡിഎ സ്ഥലത്തിന്റെ ലഭ്യത ആവശ്യപ്പെട്ടുകൊണ്ടുളള താല്‍പ്പര്യപത്രം ക്ഷണിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജിസിഡിഎ ഒരു ഫെസിലിറ്റേറ്റര്‍ മാത്രമായി നിന്നുകൊണ്ട്‌ വരുമാനത്തിന്റെ ഒരു ഓഹരി ലഭിക്കുന്ന രീതിയിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. 
ഡോ.അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിന്റെ റീടര്‍ഫിംഗ്‌ ഉള്‍പ്പെടെയുളള ഏകദേശം 4.5 കോടി രൂപ ചെലവ്‌ വരുന്ന പുനരുദ്ധാരണ ജോലികള്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ പൂര്‍ത്തീകരിക്കുകയും ഫുട്‌ബോള്‍ കളിക്ക്‌ തുറന്ന്‌ കൊടുക്കുകയും ചെയ്‌തു. അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ നിലനില്‍ക്കുന്ന 33 കടമുറികള്‍ വടക്കു ഭാഗത്തേക്ക്‌ മാറ്റി പണിയുന്നതിനുളള അനുവാദത്തിനുളള തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണാനുമതി വാങ്ങുകയും നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുകയാണ്‌. മൂന്നു മാസം കൊണ്ട്‌ ഈ പ്രവൃത്തി പൂര്‍ത്തിയാക്കി കച്ചവടക്കാരെ മാറ്റി പാര്‍പ്പിക്കുന്നതിനുളള സൗകര്യം ഉണ്ടാക്കുന്നതാണ്‌. ഇതോടുകൂടി അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിലെ 9 ഏക്കര്‍ സ്ഥലവും ഉപയോഗപ്രദമാക്കാന്‍ കഴിയുന്നതാണ്‌. 

രാജാജി റോഡ്‌ കെ.എസ്‌.ആര്‍.ടി.സി. റോഡ്‌
20 മീറ്റര്‍ വീതിയില്‍
കൊച്ചി: സലിം രാജന്‍ റോഡിലേക്കുളള പാലം പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ ഈ ഭാഗത്തു കൂടിയുളള ഗതാഗതം വര്‍ദ്ധിച്ചതിനാല്‍ കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക്‌ ബസ്സുകള്‍ കയറുന്ന ഭാഗത്ത്‌ വലിയ ട്രാഫിക്ക്‌ തടസ്സമുണ്ടാകുന്നത്‌ ഒഴിവാക്കുന്നതിലേയ്‌ക്കായി ഗതാഗത വകുപ്പ്‌ മന്ത്രി, എം.എല്‍.എമാര്‍, കെ.എസ്‌.ആര്‍.ടി.സി അധികൃതര്‍ എന്നിവരുമായി കൂടിയാലോചനകള്‍ നടത്തുകയും ആയതില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നതിലേക്ക്‌ രാജാജി റോഡില്‍ നിന്നും കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക്‌ കയറുന്ന ഭാഗം വരെയുളള റോഡ്‌ അതോറിറ്റി വക എട്ടു മീറ്റര്‍ വീതിയിലുളള സ്ഥലം കൂടി ഉള്‍പ്പെടുത്തി വീതി 12 മീറ്ററില്‍ നിന്നും 20 മീറ്ററായി വര്‍ദ്ധിപ്പിക്കുന്നതിനുളള പ്രവൃത്തി ധ്രുത ഗതിയില്‍ നടന്നു വരികയാണ്‌. ഈ പ്രവൃത്തി ഉടനെ പൂര്‍ത്തിയാവുന്നതോടു കൂടി കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡ്‌ ഭാഗത്തെ ഗതാഗത കുരുക്ക്‌ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റുമെന്ന്‌ പ്രതീക്ഷിക്കുന്നു. 

മുണ്ടംവേലിയിലെ കൂട്‌കൃഷി
കമ്മിഷനിങ്‌ മാര്‍ച്ചില്‍
കൊച്ചി: ജിസിഡിഎയുടെ കൈവശമുളള മാനാശ്ശേരി മുണ്ടംവേലി പ്രദേശത്ത്‌ (രാമേശ്വരം വെസ്റ്റ്‌ സ്‌കീം) 15 ഏക്കറോളം സ്ഥലം പ്രയോജന രഹിതമായി കിടന്നതില്‍ 5 ഏക്കര്‍ സ്ഥലം ഉപയോഗിച്ച്‌ പ്രദേശത്തിന്റെ വികസനം ലക്ഷ്യമാക്കി കൂട്‌മത്സ്യകൃഷി ഉള്‍പ്പെടെയുളള ഒരു പ്രൊജക്ടിന്‌ ഗവണ്‍മെന്റില്‍ നിന്ന്‌ അനുവാദം വാങ്ങിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍, കോടതി ഇടപെടലുകള്‍ കൊണ്ട്‌ അല്‌പം താമസിച്ചുവെങ്കിലും, പരിസ്ഥിതിയെസംരക്ഷിച്ചു കൊണ്ടും കണ്ടല്‍ ചെടികള്‍ കൂടുതലായി വച്ച്‌ പിടിപ്പിച്ചുകൊണ്ടുംപൂര്‍ത്തീകരിച്ച്‌ വരികയാണ്‌. എത്രയും പെട്ടെന്ന്‌ ഫാം ടൂറിസം എന്ന പേരില്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും എന്നത്‌ ജിസിഡിഎയുടെ വേറിട്ട പ്രവര്‍ത്തനമായി എടുത്ത്‌ പറയാവുന്നതാണ്‌. 

കളത്രയില്‍ കൊറിയന്‍ സാങ്കേതികതയില്‍
പുതിയ പാലം
കൊച്ചി:പശ്ചിമകൊച്ചിയില്‍ കോര്‍പ്പറേഷന്റെ ഭാഗമായിട്ടുളള പളളുരുത്തിയും ചെല്ലാനം പഞ്ചായത്തും തമ്മില്‍ ബന്ധിപ്പിക്കുന്ന കളത്ര ഭാഗത്ത്‌ നിലവിലുളള ഇടുങ്ങിയ പാലം ഗതാഗതത്തിനും അടിയിലൂടെയുളള നീരൊഴുക്കിനും തടസ്സമായി നില്‍ക്കുന്നത്‌ ഒഴിവാക്കുന്നതിലേക്കായി വീതി ഉളളതും നീരൊഴുക്ക്‌ സുഗമമാക്കുന്നതുമായ ഒരു പാലം നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ ആരംഭിക്കുന്നതിനായി മണ്ണ്‌ പരിശോധന നടത്തുകയും പാലം പണിക്കാവശ്യമായ തുക ബഡ്‌ജറ്റില്‍ വകയിരുത്തുകയും ചെയ്‌തിട്ടുണ്ട്‌. നീരൊഴുക്കിലെ തടസ്സം മൂലം പോളകള്‍ നിറഞ്ഞ്‌ മത്സ്യ സമ്പത്ത്‌ നശിച്ചു പോവുകയും ഈ പ്രദേശത്ത്‌ ധാരാളമായി സ്ഥാപിച്ചിട്ടുളള ചീന വലകള്‍ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലുമാണ്‌. പോളകള്‍ നീക്കം ചെയ്യുന്നതിനും, നീര്‍ച്ചാലിലെ തടസ്സങ്ങള്‍ നീക്കുന്നതിനും വേണ്ട നടപടികള്‍ ഇതിനകം തന്നെ അതോറിറ്റി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്‌. പശ്ചിമകൊച്ചിയുടെ വികസത്തിന്‌ വളരെയേറെ പ്രയോജനമുണ്ടാവുന്ന ഒരു പദ്ധതിയാണിത്‌.
കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്‌ അതോറിറ്റി മുന്‍കൈയെടുത്ത്‌ ടോള്‍ പിരിവ്‌ അവസാനിപ്പിച്ച മട്ടാഞ്ചേരി ബിഒടി പാലത്തിന്‌ ജിസിഡിഎ പാലം എന്ന്‌ നാമകരണം ചെയ്യുകയും, പടിഞ്ഞാറെ ഭാഗത്തുളള രണ്ട്‌ കവാടങ്ങള്‍ക്ക്‌ മട്ടാഞ്ചേരിയുടെയും ഫോര്‍ട്ടുകൊച്ചിയുടെയും വികസനത്തിന്‌ ഏറെ സംഭാവനകള്‍ ചെയ്‌ത മുനിസിപ്പല്‍ ചെയര്‍മാന്‍മാരായിരുന്ന എം.കെ.രാഘവന്‍ വക്കീലിന്റെയും, 
കെ.ജെ.ഹര്‍ഷലിന്റെയും പേര്‌ നല്‍കികൊണ്ട്‌ നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ ഇടയില്‍ ജിസിഡിഎയ്‌ക്ക്‌ വളരെ മതിപ്പുണ്ടാക്കിയിട്ടുണ്ട്‌. 
കഴിഞ്ഞ ഏറെക്കാലമായി എറണാകുളം ഗിരിനഗറില്‍ നിന്നും പനമ്പിളളിനഗറിലേക്കുളള യാത്രാദുരിതം പരിഹരിക്കുന്നതിന്‌ ഒരു പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം അംഗീകരിച്ച്‌ ബെന്നിബഹന്നാന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന്‌ ഒരു കോടി രൂപയും ജിസിഡിഎ ഫണ്ടില്‍ നിന്ന്‌ എഴുപത്‌ ലക്ഷം രൂപയും വകയിരുത്തി ടെണ്ടര്‍ ചെയ്‌ത്‌ പാലം പണി ആരംഭിച്ചിട്ടുണ്ട്‌. ചില വ്യക്തികളുടെ താല്‌പര്യ സംരക്ഷണത്തിന്‌ അവര്‍ കോടതിയില്‍ പോയതു മൂലമുണ്ടായ തടസ്സങ്ങള്‍ ഒഴിവാക്കി പാലം നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു. പനമ്പിളളി നഗറിലെ ഗതാഗത കുരുക്കിന്‌ ഒരു പരിധി വരെ ഈ പാലം പ്രയോജനപ്പെടും. 
കസ്‌തൂര്‍ബാ നഗറിലെ പാര്‍ക്കില്‍ ഓപ്പണ്‍ സ്‌റ്റേജ്‌, ഫെന്‍സിംഗ്‌, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ച്‌ മോടിപിടിപ്പിച്ച്‌ വികസിപ്പിക്കണമെന്ന്‌ പ്രദേശവാസികളുടെ ആവശ്യം കണക്കിലെടുത്ത്‌ എം.എല്‍.എ ഹൈബി ഈഡന്റെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി നടപ്പിലാക്കുന്നതിന്‌ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. 
ശാസ്‌ത്രി നഗറില്‍ തുടങ്ങി പനമ്പിളളി നഗര്‍ കൈരളി അപ്പാര്‍ട്ട്‌മെന്റ്‌ ജംഗ്‌ഷന്‍ വരെയുളള 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള 8 മീറ്റര്‍ വീതിയുളള റോഡിന്റെ ഇരുവശവും സൗന്ദര്യവല്‍ക്കരണം നടത്തി, സൈക്കിള്‍ പാത്ത്‌ ഉണ്ടാക്കുന്നതിനും അനധികൃതമായുളള പാര്‍ക്കിംഗ്‌, കച്ചവടങ്ങള്‍, മാലിന്യം തളളല്‍ എന്നിവ ഒഴിവാക്കുന്നതിനും സഹായിക്കുന്ന രീതിയില്‍ കെ.എം.ആര്‍.എല്ലിന്റെ സാമ്പത്തിക സഹായത്തോടു കൂടിയുളള പദ്ധതി തുടങ്ങി. പദ്ധതിയെക്കുറിച്ചുളള ചില തെറ്റിദ്ധാരണകള്‍ പൊതുജനങ്ങളുടെ ഇടയില്‍ ആശങ്ക ഉണ്ടാക്കിയെങ്കിലും ആ ആശങ്കള്‍ ദൂരീകരിച്ച്‌ ശാസ്‌ത്രി നഗര്‍ മുതല്‍ കൈരളി അപ്പാര്‍ട്ട്‌മെന്റ്‌ വരെയുളള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. 
ലോകം കണ്ട ആദരണീയ വ്യക്തിയും, ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്‌മരണാര്‍ത്ഥം കേരളത്തിലെ ഏറ്റവും വലിയ നടപ്പാതയായ മറൈന്‍ െ്രെഡവ്‌ നടപാതയ്‌ക്ക്‌ `എ.പി.ജെ.കലാം മാര്‍ഗ്ഗ്‌ ` എന്ന്‌ ഗവര്‍ണര്‍ ജസ്റ്റിസ്‌.പി.സദാശിവം നാമകരണം ചെയ്‌തു. ഈ മാര്‍ഗ്ഗില്‍ അദ്ദേഹത്തിന്റെ വചനങ്ങളും, ദീര്‍ഘവീഷണത്തോടു കൂടിയുളള ഭാരതത്തെ കുറിച്ചുളള അഭിപ്രായങ്ങളും രേഖപ്പെടുത്തിയ, ചിത്രങ്ങളോടുകൂടിയ കലാരൂപങ്ങള്‍ കൊത്തു പണികളോടു കൂടി നടപ്പാതയില്‍ വയ്‌ക്കുന്നതിന്‌ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇതിലേക്കായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ പത്ത്‌ ലക്ഷം രൂപ നല്‍കാമെന്ന വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്‌സ്‌ ആന്റ്‌ ഐഡിയ എന്നസ്ഥാപനത്തെ മേല്‍ പ്രവൃത്തിയുടെ ചുമതല ഏല്‍പ്പിക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി ധാരണയില്‍ എത്തിയിട്ടുണ്ട്‌. 

ഹീലിയം ബലൂണ്‍ പദ്ധതി ഉടന്‍ തുടങ്ങും:
കൃഷിയിലും ലേസറിലും വന്‍വിജയം

കൊച്ചി: ഹീലിയം ബലൂണ്‍ പദ്ധതിയുടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ബലൂണ്‍ സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. രാജേന്ദ്രമൈതാനത്ത്‌ പണി പൂര്‍ത്തീകരിച്ച ലേസര്‍ ഷോ 'മഴവില്ലഴക്‌' വിജയകരമായി പ്രവര്‍ത്തിച്ച്‌ വരുന്നു. കടവന്ത്രമാര്‍ക്കറ്റിന്‌ സമീപം തേവരപേരണ്ടൂര്‍ കനാലിന്‌ കുറുകെ ഒരു കോടി രൂപ എം.എല്‍.എ.ഫണ്ടും 38 ലക്ഷം രൂപ അതോറിറ്റി ഫണ്ടും ഉപയോഗിച്ച്‌ പാലം പണി പൂര്‍ത്തിയാക്കിയതോടെ നഗരത്തിന്റെ കിഴക്ക്‌ ഭാഗത്തുളളവര്‍ക്ക്‌ സൗത്ത്‌ റയില്‍വേ സ്‌റ്റേഷനിലേക്കുളള യാത്രാ ബുദ്ധിമുട്ട്‌ ഒഴിവാക്കുവാന്‍ സാധിച്ചു.
കൊട്ടേക്കനാല്‍ ജംഗ്‌ഷനില്‍ പേരണ്ടൂര്‍ കനാലിന്‌ സമീപം പുതിയ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ഇത്‌ ജനങ്ങള്‍ക്ക്‌ യാത്രാ സൗകര്യത്തിനായി തുറന്ന്‌ കൊടുക്കുകയും ചെയ്‌തു. കൊച്ചിയുടെ സാംസ്‌ക്കാരിക കേന്ദ്രമായ ചങ്ങമ്പുഴ പാര്‍ക്കില്‍ അതതു കാലഘട്ടത്തില്‍ ആവശ്യമായ വിവിധ വികസന പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. പച്ചക്കറിക്കുവേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്‌ ഒരു പരിധിവരെ ഒഴിവാക്കി വിഷരഹിതമായ പച്ചക്കറികള്‍ തദ്ദേശീയമായി ഉത്‌പാദിപ്പിക്കാമെന്നും ആയതിന്‌ നമുക്ക്‌ ലഭ്യമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മതിയെന്നുമുളള സന്ദേശം ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിലേക്കായി, ഓഫീസിനു മുന്‍വശമുളള ഗ്രൗണ്ടില്‍ മണ്ണിലും ചെടിച്ചട്ടികളിലുമായി ഓരോ സീസണിലും വളര്‍ത്താവുന്ന പച്ചക്കറിച്ചെടികള്‍ ജീവനക്കാരുടെ കൂട്ടായ്‌മയില്‍ വളര്‍ത്തുകയും പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ വിളവെടുപ്പ്‌ നടത്തുകയും ചെയ്‌തിരുന്നു. ജനമൈത്രി പോലീസ്‌ സ്‌റ്റേഷനോട്‌ ചേര്‍ന്ന്‌ പോലീസ്‌ പിടിച്ചെടുത്ത വാഹനങ്ങള്‍ നിക്ഷേപിച്ചു. കുറ്റിക്കാടുകള്‍ വളര്‍ന്ന്‌ സാമൂഹിക ശല്യമായും കിടന്നിരുന്ന അതോറിറ്റി വക സ്ഥലം വൃത്തിയാക്കി, നന്ദനം പാര്‍ക്ക്‌ ഒഴിവാക്കേണ്ടി വന്നപ്പോള്‍ ലഭിച്ച വസ്‌തുക്കള്‍ കൂടി ഉപയോഗപ്പെടുത്തി മോടി പിടിപ്പിക്കുകയും ഒരു മാതൃക കൃഷിയിടമായി രൂപപ്പെടുത്തി കൃഷി ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ജീവനക്കാരുടെ താമസ സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിലേക്ക്‌ മത്സരം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.
സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ പ്രവൃത്തികള്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും ജനങ്ങള്‍ക്ക്‌ സ്വന്തമായിട്ടുളള ഭൂമിയിലും മട്ടുപ്പാവിലും കൃഷിചെയ്‌ത്‌ പച്ചക്കറികള്‍ സ്വയം ഉണ്ടാക്കാമെന്ന ബോധ്യം വരുത്തുന്നതിന്‌ ഉപകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നു മാത്രമല്ല നമ്മുടെ പ്രവൃത്തി പിന്‍തുടര്‍ന്ന്‌ പല സംഘടനകളും ഈ മേഖലയിലേക്ക്‌ പ്രവേശിക്കുക കൂടി ചെയ്‌തിരിക്കുന്നു എന്നത്‌ നമുക്ക്‌ ഏറെ അഭിമാനിക്കാവുന്ന കാര്യമായി എടുത്തു പറയാവുന്നതുമാണ്‌. 

സൗരോര്‍ജ പാതയില്‍ ജി.സി.ഡി.എ.
കൊച്ചി: ഓഫീസ്‌ ആവശ്യത്തിനു വേണ്ടി വരുന്ന വൈദ്യുതിയുടെ നല്ല ഒരു പങ്ക്‌ സൗരോര്‍ജത്തില്‍ നിന്നു കണ്ടെത്തുന്നതിലൂടെ പാരമ്പര്യേതര ഊര്‍ജ ഉത്‌പാദന മേഖലയില്‍ കാല്‍വെയ്‌പ്‌ നടത്തിയിട്ടുളള കൊച്ചിയിലെ ആദ്യത്തെ സ്ഥാപനമാണ്‌ ജിസിഡിഎ. ഈ മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിലേയ്‌ക്കായി കുറഞ്ഞ സ്ഥലത്തു നിന്നും കൂടുതല്‍ വൈദ്യുതി ഉത്‌പാദിക്കാനാവുന്ന സാങ്കേതവിദ്യ കൈവശമുളള സ്വിറ്റ്‌സര്‍ലാന്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.വി.ടി.പവര്‍ എ.ജി. എന്ന സ്ഥാപനവുമായി സഹകരിച്ച്‌ വലിയ അളവില്‍ സോളാര്‍ പവര്‍ ഉണ്ടാക്കുന്നതിനുളള ഒരു സംരഭത്തിന്‌ അതോറിറ്റി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി, കമ്പനി അവകാശപ്പെടുന്ന ഉത്‌പാദന ക്ഷമത ബോധ്യപ്പെടുന്നതിലേയ്‌ക്കായി 50ഗണ ശേഷിയുളള ഒരു പ്ലാന്റ്‌ സ്ഥാപിക്കുന്നതിനും ആയതില്‍ നിന്നുളള വൈദ്യുതി മറൈന്‍ െ്രെഡവിലെ അതോറിറ്റി വക പൊതു ഇടങ്ങളിലെ വൈദ്യുതി ഉപയോഗങ്ങള്‍ക്കായി സൗജന്യമായി നല്‍കുന്നതിനും കമ്പനിയുമായി കരാര്‍ വച്ചിട്ടുണ്ട്‌. പ്ലാന്റ്‌ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന പക്ഷം അതോറിറ്റിക്ക്‌ പ്രതിവര്‍ഷം 15 ലക്ഷം രൂപ വൈദ്യുതി ചാര്‍ജിനത്തില്‍ ലാഭമുണ്ടാകുന്നതാണെന്ന്‌ പ്രതീക്ഷിക്കുന്നു. 
അതോറിറ്റി ഓഫീസിന്റെ ആധുനികവല്‍ക്കരണം തുടരുന്നതിന്റെ ഭാഗമായി ഒന്നാംനിലയുടെ നവീകരണപ്രവൃത്തികള്‍ 49 ലക്ഷം രൂപ മുടക്കി സിഡ്‌കോയെ കൊണ്ട്‌ പൂര്‍ത്തിയാക്കുകയും മൂന്നാം നിലയുടെയും താഴത്തെ നിലയില്‍ ബാക്കിയുളള ഭാഗത്തിന്റെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനായുളള നടപടികള്‍ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതു പൂര്‍ത്തിയാവുന്നതോടു കൂടി മെട്രോ നഗരത്തിലെ ഏറ്റവും നല്ല പരിസ്ഥിതി സൗഹൃദ ഓഫീസായി ജിസിഡിഎ ഓഫീസ്‌ കോംപ്ലക്‌സ്‌ മാറുന്നതാണ്‌. 
അതോറിറ്റി ഓഫീസ്‌ കോമ്പൗണ്ടില്‍ 3 നിലകളോടു കൂടിയ ഒരു അനക്‌സ്‌ കെട്ടിടം പൂര്‍ത്തിയാക്കുകയും ആയതില്‍ കോണ്‍ഫറന്‍സ്‌ ഹാള്‍, കാന്റീന്‍, പാര്‍ക്കിംഗ്‌ എന്നിവ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. വ്യത്യസ്‌ത ആവശ്യങ്ങള്‍ക്ക്‌ കോണ്‍ഫറന്‍സ്‌ ഹാള്‍ മിതമായ വാടക ഈടാക്കി നല്‍കുന്നതിന്‌ തീരുമാനിച്ചിട്ടുണ്ട്‌. 
ജിസിഡിഎയുമായി ബന്ധപ്പെട്ട്‌ പറവൂര്‍ നിയോജക മണ്ഡലത്തിലെ കോട്ടുവളളി പഞ്ചായത്തില്‍ മുന്‍പ്‌ നിര്‍മ്മിച്ച്‌ കൊടുത്ത ഒറ്റ നില ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ ബാധ്യത തീര്‍ന്നതിനെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ സമര്‍പ്പിച്ച വിപൂലീകരണ പദ്ധതി ഏറ്റെടുത്ത്‌ ഒരു കമ്മ്യൂണിറ്റി ഹാളും ഷോപ്പിംഗ്‌ കോംപ്ലക്‌സും കൂടി പണിയുന്നതിനുളള പ്രവൃത്തി പൂര്‍ത്തിയായി വരികയാണ്‌. 
സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടുന്ന ഒരു കെട്ടിടം കാക്കനാട്‌ പണി പൂര്‍ത്തിയാക്കുകയും ഇത്‌ സിവില്‍ സ്‌റ്റേഷനിലും വ്യവസായമേഖലയില്‍ വരുന്ന സ്ഥാപനങ്ങളിലും വരുന്ന ആളുകള്‍ക്ക്‌ പ്രയോജനം ലഭിക്കത്തക്ക വിധം വാടകയ്‌ക്ക്‌ കൊടുക്കുന്നതിനുളള നടപടി സ്വീകരിച്ചു വരുന്നതായും ചെയര്‍മാന്‍ പറഞ്ഞു.

ശീമാട്ടിയുമായി രഹസ്യധാരണ ജില്ലാ കലക്ടര്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം




കൊച്ചി
മെട്രോ റെയിലിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ ശീമാട്ടിയ്‌ക്ക്‌ കോടികള്‍ ലാഭം കിട്ടുന്ന തരത്തില്‍ രഹസ്യധാരണ ഉണ്ടാക്കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ഉത്തരവായി. ഒരു മാസ്‌ത്തിനകം ദ്രുത പരിശോധന പൂര്‍ത്തികരിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിജിലന്‍സ്‌ കോടതി ജഡ്‌ജി പി.മാധവന്‍ ഉത്തരവിട്ടു. 
മെട്രോ റെയിലിനു വേണ്ടി ഭൂമി നഷ്ടപ്പെട്ട 400 ഓളം പേര്‍ക്ക്‌ ലഭിക്കാതിരുന്ന നഷ്ടപരിഹാരവും സൗകര്യവും ആണ്‌ ശീമാട്ടിയ്‌ക്ക്‌ ലഭിച്ചിരിക്കുന്നത്‌. 
മെട്രോ റെയില്‍ പദ്ധതിയ്‌ക്കായി ശീമാട്ടിയുടെ 32 സ്ഥലം ഏറ്റെടുത്തതില്‍ ഉണ്ടാക്കിയ കരാറില്‍ അഴിമതി ഉണ്ടെന്ന്‌ ആരോപിച്ച്‌ പൊതുപ്രവര്‍ത്തകനായ ഗിരീഷ്‌ ബാബു നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ജഡ്‌ജി പി മാധവന്‍ ദ്രുതപരിശോധനയ്‌ക്ക്‌ ഉത്തരവിട്ടത്‌. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എറണാകുളം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം, ശീമാട്ടി ഉടമകളായ ബീനാ കണ്ണന്‍, തിരുവെങ്കിടം എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ്‌ ഹര്‍ജി നല്‍കിയിരുന്നത്‌ . 
ശീമാട്ടിയുടെ ഉടമസ്ഥയിലുള്ള 32 സെന്റ്‌ ഭൂമി, സെന്റിന്‌ 52 ലക്ഷം രൂപ വീതം നല്‍കി കെ എം ആര്‍ എല്‍ ഏറ്റെടുത്തു.എന്നാല്‍ ഈ ഭൂമിക്ക്‌ സെന്റിന്‌ 80 ലക്ഷം രൂപ വില കിട്ടേണ്ടതാണെന്ന ഭൂവുടമ ബീന കണ്ണന്റെ അവകാശ വാദം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം അംഗീകരിക്കുകയും ബീനാ കണ്ണനും ജില്ലാ കളക്ടറും തമ്മില്‍ മറ്റ്‌ കരാറില്‍ നിന്ന്‌ വിഭിന്നമായി ഒരു കരാര്‍ ഉണ്ടാക്കുകയും ചെയ്‌തു. ശീമാട്ടിയുടെ ഏറ്റെടുത്ത ഭൂമി മെട്രോ റെയില്‍ പദ്ധതിക്കായി മാത്രമേ ഉപയോഗിക്കാവു എന്ന്‌ ഈ കരാറില്‍ ഉള്‍പ്പെടുത്തി. ഇതുമൂലം ഏറ്റെടുത്ത ഭൂമി സമ്പൂര്‍ണ്ണമായും കെ എം ആര്‍ എല്ലിന്‌ ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്നുമുള്ള കെ എം ആര്‍ എല്ലിന്റെ വാദവും, ഗിരീഷ്‌ കോടതിയെ ബോധ്യപ്പെടുത്തി. ഈ ഉണ്ടാക്കിയ കരാര്‍ മെട്രോ ഉടമകളായ കെ എം ആര്‍ എല്ലിന്‌ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്‌. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി നാനൂറോളം ഭൂവുടമകളില്‍ നിന്ന്‌ 40 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്‌. ജില്ലാ കളക്ടര്‍ സ്വന്തം സ്വാര്‍ത്ഥ ലാഭത്തിനും ശീമാട്ടി ഉടമകള്‍ക്ക്‌ വഴിവിട്ട്‌ ലാഭം ഉണ്ടാക്കുന്നതിനും അധികാര ദുര്‍വിനിയോഗം ചെയ്‌ത്‌ ഉണ്ടാക്കിയ കരാര്‍ പ്രകാരം മറ്റ്‌ ഭൂവുടമകള്‍ കോടതിയെ സമീപിച്ചാല്‍ കെ എം ആര്‍ എല്ലിന്‌ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും ഏറ്റെടുത്ത ഭൂമികള്‍ സമ്പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്നും ഗിരീഷ്‌ കോടതിയെ ബോധ്യപ്പെടുത്തി.