2020, സെപ്റ്റംബർ 10, വ്യാഴാഴ്‌ച
സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ അര്‍ബുദ രോഗിയുടെ താടിയെല്ല് വിജയകരമായി മാറ്റിവെച്ചു
പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ ഐക്യത്തിനും മതേതരത്വത്തിനും ഹാനികരം - ഹൈബി ഈഡൻ എം.പി.
2020, സെപ്റ്റംബർ 7, തിങ്കളാഴ്‌ച
ഐ.എച്ച്.ആര്‍.ഡി പ്രവേശനം
ജി.എസ്.ടി ഭവനില്‍ സ്വച്ഛത പക്‌വാദ സംഘടിപ്പിച്ചു
കൊച്ചി ; കോവിഡ് -19 പ്രതിരോധത്തിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പരിസര ശുചീകരണ യജ്ഞം സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ സംഘടിപ്പിച്ചു. രാജ്യവ്യാപകമായി സ്വച്ഛത പക്‌വാദ (swachhta pakhwada) എന്ന് നാമകരണം ചെയ്ത് നടപ്പാക്കുന്ന പരിസര ശുചീകരണ യജ്ഞം സെപ്റ്റംബര്‍ ഒന്ന് മുതല്‍ 15 വരെയാണ്. കൊച്ചിയിലെ ജി.എസ്.ടി കമ്മീഷണറേറ്റില്‍ ചീഫ് കമ്മീഷണര്‍ ശ്യം രാജ് പ്രസാദ് ഐ.ആര്‍ എസ് ഉദ്ഘാടനം ചെയ്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ.ആര്‍ ഉദയഭാസ്‌കര്‍, കമ്മീഷണര്‍ ഓഡിറ്റ് ഡോ.ടി. ടിജു, കമ്മീഷണര്‍ അപ്പീല്‍ വീരേന്ദ്ര കുമാര്‍, അഡീഷണല്‍ കമ്മീഷണര്‍ ടി.പി.അന്‍വര്‍ അലി, ജോയിന്റ് കമ്മീഷണര്‍മാരായ സി.ആര്‍ റാണി, രാജേശ്വരി ആര്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മുഴുവന്‍ ഉദ്ദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ജി.എസ്.ടി ഭവനും പരിസരവും ശുചീകരിച്ചെന്ന് സൂപ്രണ്ട് എസ് എ മധു പറഞ്ഞു.
സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ സംഘടിപ്പിച്ച സ്വച്ഛത പക്‌വാദ ചീഫ് കമ്മീഷണര്‍ ശ്യം രാജ് പ്രസാദ് ഐ.ആര്‍ എസ് ഉദ്ഘാടനം ചെയ്യുന്നു.
അമൃത സർവ്വകലാശാലയിൽ ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ)
; അവസാന തീയതി സെപ്തംബർ 28
അമൃത വിശ്വവിദ്യാപീഠം കല്പിത സർവ്വകലാശാലയുടെ എറണാകുളം ഇടപ്പള്ളി കാമ്പസിൽ പുതിയതായി ആരംഭിക്കുന്ന ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അമൃത സെന്‍റർ ഫോർ നാനോസയൻസ് ആൻഡ് മോളിക്കുലർ മെഡിസിന്‍റെ കീഴിൽ ആരംഭിക്കുന്ന ഈ കോഴ്സ് രാജ്യത്ത് ഇദംപ്രഥമമാണ്. യോഗ്യത: പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിൽ ഉന്നത വിജയം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: സെപ്തംബർ 28. കൂടുതൽ വിവരങ്ങൾക്ക് http://www.
കുസാറ്റ്: ടെക്‌നോളജി മാനേജ്‌മെന്റില്‍ നൈപുണ്യ വികസന ശില്‍പശാല ആരംഭിച്ചു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ 'ടെക്‌നോളജി മാനേജ്‌മെന്റ്' എന്ന വിഷയത്തില്‍ നടക്കുന്ന നൈപുണ്യ വികസന ശില്‍പശാല കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. എഐസിടിഇയുടെ കീഴില്‍ പരിശീലനത്തിന്റെയും പഠനത്തിന്റെയും ഭാഗമായ എടിഎല്‍-എഫ്ഡിപി സ്‌കീം അനുസരിച്ചാണ് സെപ്തംബര്‍ 7 മുതല്‍ 11 വരെ നടക്കുന്ന ശില്‍പശാല സംഘടിപ്പിക്കുന്നത്. ബൗദ്ധിക സ്വത്തവകാശ കേന്ദ്രം ഡയറക്ടര്‍ ഡോ. എം.ഭാസി, അസി. പ്രൊഫസര്‍മാരായ അഞ്ജന ഗിരീഷ്, ഡോ. ഐ.ജി.രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നയരൂപീകരണം, സാമൂഹിക-സാമ്പത്തിക ആസൂത്രണം തുടങ്ങിയവയ്ക്ക് പങ്കെടുക്കുവരെ പ്രാപ്തരാക്കുക എന്നതാണ് പരിപാടി ലക്ഷ്യം വെയ്ക്കുന്നത്.
- തൈക്കൂടം മെട്രോ ട്രെയിനിലെ ആദ്യ യാത്രയിൽ
മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത പേട്ട - തൈക്കൂടം മെട്രോ ട്രെയിനിലെ ആദ്യ യാത്രയിൽ എം സ്വരാജ് എം എൽ എ , ഹൈബി ഈഡൻ എം.പി, മേയർ സൗമിനി ജെയിൻ , പി.ടി. തോമസ് എംഎൽഎ , കളക്ടർ എസ്. സുഹാസ്