2013, നവംബർ 12, ചൊവ്വാഴ്ച

ഭൂമിക സെന്ററുകളുടെ പ്രവര്‍ത്തനം മാതൃകപരമെന്നു കാമില



കാമില രാജകമാരിയുടെ ഇന്നലെ രാവിലത്തെ സന്‌ര്‍ശനങ്ങളക്കു തുടക്കം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നായിരുന്നു. ആശുപത്രിയിലെ സ്‌കൂള്‍ ഓഫ്‌ നേഴ്‌സിങ്ങ്‌ സന്ദര്‍ശിത്ത കാമില സംസ്ഥാനത്ത ആരോഗ്യമേഖലയിലെ പ്രത്യേകതകളെക്കുറിച്ചും പിന്തുടരുന്ന ചികിത്സാ രീതകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ദേശീയ ഗ്രാമീണാരോഗ്യ ദൗദ്യത്തിന്റെ ഭാഗമായി കേരളത്തില്‍ നടപ്പാക്കുന്ന ഭൂമിക സെന്ററുകളുടെ പ്രവര്‍ത്തനം മാതൃകപരമെന്നു കാമില പറഞ്ഞു. ഒരു മണിക്കൂറോളം ജനറല്‍ ആശുപത്രിയില്‍ ചിലവഴിച്ചശേഷം പുറത്തിറങ്ങിയ കാമില പുറത്തു കാണുവാന്‍ തടിച്ചുകൂടിയവരോട്‌ കൈകൂപ്പി വിടവാങ്ങി. 
പിന്നീട്‌ കാമില ആലവ പാലസ്‌ സന്ദര്‍ശിച്ചു. അവിടെ ഒരുക്കിയിരുന്ന കലാപരിപാടികള്‍ ആസ്വദിച്ച കാമില ഏറെ നേരം പാലസില്‍ ചെലവഴിച്ചു.ഈ സമയം തകര്‍ത്തു പെയ്‌ത മഴ കാമിലയെ ആകര്‍ഷിച്ചു. ആലുവ പാലസിലെ കരകൗശല വസ്‌തുക്കളും കാമില ആസ്വദിച്ചു. ആലുവ കുടുംബശ്രീ പ്രവര്‍ത്തകരുടെ കൊച്ചി സമ്മാനങ്ങളും കാമിലയെ കാത്തിരിക്കുന്നു#്‌ടായിരുന്നു. ഒരു ജോടി പേള്‍ മുത്തുമാലയും ടെറാകോട്ടയില്‍ നിര്‍മ്മിച്ച ഒരു ജോടി കമ്മലും കാമില ഏറ്റുവാങ്ങി. 




















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ