2013, നവംബർ 13, ബുധനാഴ്‌ച

സോളാര്‍ കേസ്‌ - എസിജെഎമ്മിന്റെ മൊഴിയും കോടതി ജീവനക്കാരുടെ മൊഴികളും തമ്മില്‍ വൈരുദ്ധ്യം

കൊച്ചി
മൊഴിരേഖപ്പെടുത്തിയപ്പോള്‍ സരിത തന്നോട്‌ രണ്ട്‌ പേരുകളും ഒരു സാമ്പത്തിക ഇടപാടിനെയും കുറിച്ചു പറഞ്ഞിരുന്നതായി എസിജെഎം എന്‍.വി രാജുവിന്റെ മൊഴി.എന്നാല്‍ ശ്രദ്ധിക്കാനായില്ലെന്ന്‌ എസിജെഎം രജിസ്രാര്‍ക്കു നില്‍കിയ മൊഴിയില്‍ പറഞ്ഞു.
എസിജെഎമ്മിന്റെ മൊഴിയും കോടതി ജീവനക്കാരുടെ മൊഴികളും തമ്മില്‍ വൈരുദ്ധ്യം ഉണ്ട്‌ .തന്നെ ചിലര്‍ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന്‌ സരിത പറഞ്ഞതായാണ്‌ മജിസ്‌ട്രേറ്റിന്റെ മൊഴി. എന്നാല്‍ ഇത്തരം ഒരു മൊഴി കോടതി ജീവനക്കാര്‍ കേട്ടിട്ടേ ഇല്ല.
മജിസ്‌ടേറ്റിനു ഗുരുതമരായ വീഴ്‌ച ഉണ്ടായി എന്നും കേസ്‌ അട്ടിമിറിക്കുന്നതില്‍ പങ്കാളി ആയിരുന്നുവെന്ന ആരോപണങ്ങലെ ശരിവെക്കുന്ന വിവരങ്ങളാണ്‌ രാജുവിന്റെ മൊഴിയില്‍ ഉള്ളത്‌. കോടതി നടപടികള്‍ രേഖപ്പെടുത്തുന്ന തിരക്കിലായതിനാല്‍ താന്‍ പേരുകള്‍ ശ്രദ്ധിച്ചില്ലെന്നും ഹൈക്കോടതി വിജിലന്‍സ്‌ രജിസ്‌ട്രാര്‍ക്ക്‌ നല്‍കിയ വിശദീകരണത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. സരിത ലൈംഗീക ചൂഷണത്തിന്‌ ഇരയായിരുന്നുവെന്ന മജിസ്‌ട്രേറ്റിന്റെ വിശദീകരണം വിവാദമായതിനു പിന്നാലെയാണ്‌ വിശദീകരണത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നത്‌. അതേസമയം താന്‍ ആരുടെയും പേരുകള്‍ പറഞ്ഞിട്ടില്ലെന്നാണ്‌ സരിത നല്‍കിയ മൊഴിയില്‍ പറയുന്നത്‌.
സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്‌ച വരുത്തിയെന്ന ആരോപണത്തില്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം എന്‍.വി രാജുവിനെതിരേ ഹൈക്കോടതി രജിസ്‌ട്രാര്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇരുവരും നല്‍കിയ മൊഴിയിലാണ്‌ ഈ വൈരുദ്ധ്യം. ചിലര്‍ തന്നെ ലൈംഗീകമായി ഉപയോഗിച്ചുവെന്ന സരിത പറഞ്ഞതായും അക്കാര്യം താന്‍ കേട്ടതായും മജിസ്‌ട്രേറ്റ്‌ പറയുന്നുണ്ട്‌. ്‌. സാമ്പത്തിക ഇടപാടിനെക്കുറിച്ചും സരിത പറഞ്ഞു, ഇതും ശ്രദ്ധിച്ചില്ല. ആറു മിനിറ്റ്‌ മാത്രമേ സരിതയുമായി സംസാരിച്ചുള്ളു. സരിതയില്‍ നിന്നും താന്‍ കേള്‍ക്കാന്‍ ശ്രമിച്ചത്‌ കസ്റ്റഡിയിലിരിക്കെ സരിതയ്‌ക്കുണ്‌ടായ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വിശദീകരണത്തില്‍ പറയുന്നു.
സരിത പറഞ്ഞ കാര്യങ്ങളും കോടതി രേഖകള്‍ പൂര്‍ണമായും അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്‌പിക്ക്‌ അപ്പോള്‍ തന്നെ കൈമാറിയതായും മജിസ്‌ട്രേറ്റ്‌ വിശദീകരണത്തില്‍ പറയുന്നുണ്‌ട്‌. എന്നാല്‍ ലൈംഗീക ചൂഷണത്തെക്കുറിച്ച്‌ സരിത പറഞ്ഞതായി സരിതയുടെ മൊഴി രേഖപ്പെടുത്തുന്ന സമയത്ത്‌ കോടതിമുറിയിലുണ്ടായിരുന്ന കോടതിയിലെ ജീവനക്കാരുടെ മൊഴിയിലും പറയുന്നില്ല. അടച്ചിട്ട മുറിയില്‍ കയറിയപ്പോള്‍ മുതല്‍ മജിസ്‌ട്രേറ്റ്‌ കോടതി നടപടികള്‍ എഴുതിക്കൊണ്ടിിരിക്കുകയായിരുന്നുവെന്നും താന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ പറയാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കിയാല്‍ മതിയെന്നും പ്രത്യേകിച്ച്‌ കൂടുതലൊന്നും പറയേണ്ടതില്ലെന്നും മജിസ്‌ട്രേറ്റ്‌ പറഞ്ഞതായും സരിത പറയുന്നു.

ഇരുപതു മിനിറ്റോളം കോടതി നടപടികള്‍ നീണ്ടെഘ്‌കിലും താന്‍ ആരുടെയും പേരുകള്‍ പറഞ്ഞിട്ടില്ലെന്നും സരിത പറയുന്നു. അഡ്വ. എ. ജയശങ്കറും ബിജെപി നേതാവ്‌ കെ.സുരേന്ദ്രനും നല്‍കിയ പരാതിയിലാണ്‌ ഹൈക്കോടതി വിജിലന്‍സ്‌ രജിസ്‌ട്രാര്‍ മജിസ്‌ട്രേറ്റിനെതിരേ അന്വേഷണം നടത്തിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ