2020 ഫെബ്രുവരി 13, വ്യാഴാഴ്‌ച
ഡെയ്‌ലി മലയാളം : പുഷ്പാലംകൃതയായി ലുലു മാള്‍, ഫ്‌ളവര്‍ ഫെസ്റ്റിന് ത...
ഡെയ്‌ലി മലയാളം : പുഷ്പാലംകൃതയായി ലുലു മാള്‍, ഫ്‌ളവര്‍ ഫെസ്റ്റിന് ത...: കൊച്ചി : പുഷ്‌പോദ്യാനമായി മാറിയ ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്,...
പുഷ്പാലംകൃതയായി ലുലു മാള്‍, ഫ്‌ളവര്‍ ഫെസ്റ്റിന് തുടക്കം
കൊച്ചി : പുഷ്‌പോദ്യാനമായി മാറിയ ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്, റിബ മോണിക്ക എന്നിവർ ചേർന്നു കേക്ക് മുറിച്ചും ഉദ്ഘാടനം ചെയ്തു. ലുലു റിട്ടെയിൽ ജനറൽ മാനേജർ സുധീഷ് , ലുലു ഗ്രൂപ്പ് മിഡീയ കോ - ഒർഡിനേറ്റർ എൻ.ബി.സ്വരാജ്, ലുലു മാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ എന്നിവർ സംബന്ധിച്ചു.
ലുലു മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. ഒമ്പത് നഴ്‌സറികളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പുഷ്പ-ഫല- സസ്യങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. വീടിനകത്തും പുറത്തും വളര്‍ത്തുന്ന വിവിധ തരം അലങ്കാരച്ചെടികളുടെ അതിവിപുലമായ ശേഖരം ഫ്‌ളവര്‍ ഫെസ്റ്റിലുണ്ട്. പുഷ്പ സസ്യങ്ങള്‍ക്ക് പുറമെ മണിക്കൂറുകള്‍ കഴിഞ്ഞാലും നാവില്‍ നിന്ന് മധുരം മാറാത്ത മിറക്കിള്‍ ഫ്രൂട്ട്, മില്‍ക്ക് ഫ്രൂട്ട്, പോഷക സമ്പന്നമായ ദൂരിയാന്‍, എല്ലാ കാലത്തും പൂക്കുന്ന തായ്‌ലന്‍ഡ് മാവ്, വിളഞ്ഞില്‍ ഇല്ലാത്ത ചക്ക തുടങ്ങി അത്യപൂര്‍വ ഇനം ഫലവൃക്ഷങ്ങളും പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമുണ്ട്. ഏറ്റവും മികച്ച പൂന്തോട്ട ഉപകരണങ്ങളും സസ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രത്യേക വളങ്ങളും ഫ്‌ളവര്‍ ഫെസ്റ്റില്‍ ലഭ്യമാണ്.
15ന് പുഷ്പ രാജകുമാരിയെയും പുഷ്പരാജകുമാരനെയും തിരഞ്ഞെടുക്കും.
ലുലു ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരത്തിലെ വിജയികള്‍ക്ക് 5000 രൂപ വീതമാണ് സമ്മാനം. മൂന്നു വയസിനും ആറു വയസിനുമിടയിലുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
ശനിയാഴ്ച വൈകീട്ട് പുഷ്പാലങ്കാര മത്സരം നടക്കും. ലുലു ഹൈപ്പർമാർക്കറ്റ്,ഫാഷന്‍ സ്റ്റോറും ലുലു ഇവന്റ്‌സും ചേര്‍ന്നാണ് ഫ്‌ളവര്‍ഷോ സംഘടിപ്പിക്കുന്നത്.
എല്ലാ ദിവസനും വൈകീട്ട് ആറു മുതല്‍ കലാപരിപാടികള്‍ നടക്കും. ഞായറാഴ്ച ലുലു ഫ്ളവര്‍ ഫെസ്റ്റ് സമാപിക്കും.
കൊച്ചി ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്, റിബ മോണിക്ക എന്നിവർ ചേർന്നു കേക്ക് മുറിച്ചും ഉദ്ഘാടനം ചെയ്യുന്നു. ലുലു മാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ, ലുലു ഗ്രൂപ്പ് മിഡീയ കോ - ഒർഡിനേറ്റർ എൻ.ബി.സ്വരാജ്, ലുലു റിട്ടെയിൽ ജനറൽ മാനേജർ സുധീഷ് എന്നിവർ സമീപം
കൊച്ചി ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്, റിബ മോണിക്ക എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തശേഷം പുഷ്പ-ഫല- സസ്യങ്ങളാണ് പ്രദര്‍ശനത്തിനത്തിലെ റോസപൂക്കളുമായി
ഡെയ്‌ലി മലയാളം : പ്രാദേശിക ആവശ്യങ്ങളോടും സംസ്‌കാരങ്ങളോടും സമന്വയിച്...
ഡെയ്‌ലി മലയാളം : പ്രാദേശിക ആവശ്യങ്ങളോടും സംസ്‌കാരങ്ങളോടും സമന്വയിച്...: കൊച്ചി:പ്രാദേശിക ആവശ്യങ്ങളോടും പ്രാദേശിക സംസ്‌കാരങ്ങളോടും സമന്വയിച്ചു വേണം നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന്ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ഇന്...
പ്രാദേശിക ആവശ്യങ്ങളോടും സംസ്‌കാരങ്ങളോടും സമന്വയിച്ചു വേണം നിര്‍മാണം
കൊച്ചി:പ്രാദേശിക ആവശ്യങ്ങളോടും പ്രാദേശിക സംസ്‌കാരങ്ങളോടും സമന്വയിച്ചു വേണം നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന്ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയല്‍ ഡിസൈനേഴ്‌സ് (iiid) സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിഷന്‍ 2020 ഉച്ചകോടി. ഡിസൈന്‍ സ്‌കൂളുകളുടെ പഠനരീതി ആവശ്യങ്ങള്‍ മനസിലാക്കിയും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുമാകണം. വ്യവസായവും ഡിസൈനര്‍ സഹകരണവും തടസമില്ലാത്തും കൂടുതല്‍ സംയോജിതവുമാകണം. ഡിസൈന്‍ ഇന്‍ഡസ്ട്രി കൂടുതല്‍ സാങ്കേതികമായി സജ്ജീകരിക്കേണ്ടതുണ്ട്. അതിനായി ഡിസൈന്‍ സ്‌കൂളുകള്‍ സമൂത്തിലേക്ക് ഇറങ്ങി വസ്തുതകള്‍ മനസിലാക്കി അതിനനുസൃതമായ നിര്‍മാണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സമ്മിറ്റ് വിലയിരുത്തി.
വിഷന്‍ സമ്മിറ്റ് 2020ല്‍ നീരജ്ഷാ, വിവേക് ഗുപ്ത, ജയന്തി നേതാ സലിഗന്‍ (jayanthi Neda saligan), അനീഷ് ബജാജ്, രവി ഹസ്ര, ചിരഞ്ജീവ് ലെങ്കാഡ്, സഞ്ജയ് അഗര്‍വാള്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഐഐഐഡി ദേശീയ പ്രസിഡന്റ് മലയാളിയായ ജബീന്‍ സക്കറിയാസ് സ്ഥാനമേറ്റു. ഡിസൈന്‍ എന്ന പ്രക്രിയ മാറ്റത്തിനു വേണ്ടിയുള്ളതാണെന്ന് ജബീന്‍ സക്കറിയാസ് പറഞ്ഞു. ആഗോള താപനത്തിന്റെയും തൊഴില്‍രാഹിത്യത്തിന്റെയും കാലത്ത് ഉചിതമായ ഡിസൈന്‍ വേണമെന്നും അത് മാറ്റത്തിന്റെ ചാലക ശക്തിയാകുമെന്നും അവര്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയല്‍ ഡിസൈനേഴ്‌സ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിഷന്‍ സമ്മിറ്റ്2020ല്‍ നീരജ്ഷാ സംസാരിക്കുന്നു. വിവേക് ഗുപ്ത, ജയന്തി നേതാ സലിഗന്‍, അനീഷ് ബജാജ്, രവി ഹസ്ര, ചിരഞ്ജീവ് ലെങ്കാഡ്, സഞ്ജയ് അഗര്‍വാള്‍ എന്നിവര്‍ സമീപം.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയല്‍ ഡിസൈനേഴ്‌സ് സമ്മേളനത്തില്‍ പൂനെയില്‍ നിന്നുള്ളവര്‍ ശിങ്കാരമേളത്തിനൊത്ത് പുതിയ പ്രസിഡന്റ് ജബീന്‍ സക്കറിയാസിനൊപ്പം ചുവടുവയ്ക്കുന്നു.
2019 ഡിസംബർ 10, ചൊവ്വാഴ്ച
ആധുനിക നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണ പദ്ദതികളുമായി ട്വന്റി20 കിഴക്കമ്പലം
കൊച്ചി: കിഴക്കമ്പലത്ത് പുതിയ മുഖം നല്‌കാന്‍ ഒരുങ്ങി ജനകീയ കൂട്ടായ്‌മയായ ട്വന്റി20. അടുത്ത ആറു മാസത്തിനുള്ളില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ആധുനിക നിലവാരത്തിലുള്ള 80 ഓളം റോഡുകള്‍ നിര്‍മ്മിക്കുമെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്ററായ സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 ഹൈപവര്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിലെ റോഡുകളെല്ലാം തന്നെ ബി.എം.ബി.സി നിലവാരത്തില്‍ ഉയര്‍ത്തി കൂടുതല്‍ ഗതാഗത യോഗ്യാ�ന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരി�കയാണെ� അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ് മൂലം റോഡ് വികസനം മന്ദഗതിയിലായെ�ം ഇതിനെയൊക്കെ അതിജീവിച്ച് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാ�മെ� സാബു എം. ജേക്കബ് അറിയിച്ചു.
റോഡിന് സ്ഥലം വിട്ടു തന്നിട്ടുള്ള മുഴുവനാളുകള്‍ �ം 2020-21 ഓടെ സ്ഥലത്‌റ്റിന്റെ വില നല്‌കാന്‍ കഴിയുമെ�ം അദ്ദേഹം പറഞ്ഞു. ഇതിനായി 39 കോടി രൂപയോളം കണ്ടെത്തേണ്ടതുണ്ടെന്നും ആദ്യ ഘട്ട തുക വിതരണം 2020 മാര്‍ച്ച് മാസത്തില്‍ നല്�മെ� അദ്ദേഹം അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് അറ്റ�റ്റപ്പണികള്‍ നടത്തുന്നതിനായി അടച്ചിട്ട ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റ് 2020 ജനൗവരി 5 മുതല്‍ തുറന്ന് പ്രവര്‍ത്തി�ം. ഉപഭോക്താക്കള്‍ക്കായി ഗ്രേഡിങ്ങ് സംവിധാനവും ഏര്‍പ്പെടുത്തും ഇതുപ്രകാരം ട്വന്റി20 യില്‍ സജീവമായി പ്രവര്‍ത്തി�ന്നവര്‍ക്ക് 37 ശതമാനത്തി നി�ം 52 ശതമാനത്തിലധികം വില�റവില്‍ ഭക്ഷ്യവസ്‌തുകള്‍ വിതരണം ചെയ്യും.
2019 നവംബർ 12, ചൊവ്വാഴ്ച
ഫാത്തിമയുടെ മരണത്തിന് പിന്നില്‍ അധ്യാപകന്റെ പീഡനമെന്ന്
ഫാത്തിമയുടെ മരണത്തിന് പിന്നില്‍ അധ്യാപകന്റെ പീഡനമെന്ന് ഫോണ്‍ സന്ദേശം ; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍, മുഖ്യമന്ത്രിക്ക് പരാതി

കൊല്ലം : കൊല്ലം സ്വദേശിനിയായ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയ്ക്ക് കാരണം അധ്യാപകരുടെ പീഡനമെന്ന് ബന്ധുക്കള്‍. സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം. ഇതുസംബന്ധിച്ച ഫോണ്‍സന്ദേശം ഉള്ളതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഫാത്തിമയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
നവംബര്‍ 9-ാം തീയതിയാണ് മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ആത്മഹത്യാക്കുറിപ്പ് സ്വന്തം മൊബൈലിലെ സ്‌ക്രീന്‍ സേവറായി ഫാത്തിമ സേവ് ചെയ്തിരിക്കുകയായിരുന്നു.
ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി കൊല്ലം മേയര്‍ രാജേന്ദ്രബാബുവും കുടുംബസുഹൃത്ത് ഷൈനുമൊപ്പം ഫാത്തിമയുടെ സഹോദരി ഐഷാ ലത്തീഫ് ചെന്നൈ കോട്ടൂര്‍പുരം പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ പോലീസിന്റെ കൈവശമുള്ള ഫോണില്‍ നിന്ന് നിര്‍ണ്ണായകമായ ഈ തെളിവ് നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും ബന്ധുക്കള്‍ പങ്കുവെക്കുന്നു.
ജാതിവിവേചനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഫാത്തിമയെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് മുഖ്യമന്ത്രിയെ കണ്ട പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. വിഷയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാത്തിമയുടെ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം
സ്‌കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; മുന്‍ എം എല്‍ എയുടെ ഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലം:) സ്‌കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ മുന്‍ എം എല്‍ എയുടെ ഡ്രൈവര്‍ അറസ്റ്റില്‍. മുന്‍ എം എല്‍ എ പുനലൂര്‍ മധുവിന്റെ ഡ്രൈവര്‍ വിഷ്ണു പ്രസാദിനെയാണ് നാട്ടുകാര്‍ പിടിച്ച് അഞ്ചല്‍ പോലീസിനെ ഏല്‍പ്പിച്ചത്. കൊല്ലം അഞ്ചലില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
മണിയാര്‍ സ്വദേശിയാണ് വിഷ്ണു പ്രസാദ്. അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ഡി വി യു പി സ്‌കൂളിന് മുന്‍വശത്താണ് സംഭവം. വിഷ്ണു പ്രസാദിനെ സമാനരീതിയില്‍ ഇതിന് മുമ്ബും പിടികൂടിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
2019 മേയ് 17, വെള്ളിയാഴ്‌ച
പുതിയ ജീവിതവുമായി കുഞ്ഞുമാലാഖ നാട്ടിലേക്കു മടങ്ങി
,
കൊച്ചി: പുതിയ
ജീവിതവുമായി കുഞ്ഞുമാലാഖ നാട്ടിലേക്ക് മടങ്ങി. മലപ്പുറം എടക്കര സ്വദേശികളുടെ
കുഞ്ഞാണ് വിജയകരമായ ഹൃദ്‌രോഗ ചികിത്സയ്‌ക്കുശേഷം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം
നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ 8-ാം തീയതിയാണ് കുഞ്ഞ് എടക്കര പ്രശാന്തി
ഹോസ്‌പിറ്റലില്‍ ജനിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ സംശയം
തോന്നിയതിനെതുടര്‍ന്ന് അന്നുതന്നെ പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ
ആശുപത്രിയിലേക്കും ഗുരുതരമായ ഹൃദ്‌രോഗം ആണെന്ന് പരിശോധനയില്‍ വ്യക്തമായപ്പോള്‍
ഉടനെതന്നെ എറണാകുളം ലിസി ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. കുട്ടിക്ക്
ഹൃദയത്തിന്റെ വലത്തെ അറയില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന
വാല്‍വും രക്തക്കുഴലും ഇല്ലായിരുന്നു. കൂടാതെ ഹൃദയത്തിന്റെ താഴത്തെ അറകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവും ഉണ്ടായിരുന്നു.
ആരോഗ്യമന്ത്രി കെ.കെ.
ശൈലജ ടീച്ചറുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് ഹൃദ്യം പദ്ധതിയില്‍
ഉള്‍പ്പെടുത്തി കുട്ടിക്ക് പൂര്‍ണ്ണമായും സൗജന്യമായി ലിസി ആശുപത്രിയില്‍ ചികിത്സ
ഒരുക്കിയത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന്
ജനിച്ചതിന്റെ തൊട്ടടുത്ത ദിവസമായ വ്യാഴാഴ്‌ചതന്നെ അടിയന്തരമായി ഹൃദ്‌രോഗ
ചികിത്സയ്‌ക്ക് വിധേയമാക്കുകയായിരുന്നു. ഹൃദയത്തില്‍ നിന്നും
ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്റ്റെന്റ് ഉപയോഗിച്ച് വികസിപ്പിക്കുകയാണ്
ചെയ്‌തത്. ഒരുദിവസം മാത്രം പ്രായമുള്ള കുട്ടിയില്‍ ഈ ചികിത്സ വലിയ
വെല്ലുവിളിയായിരുന്നെന്നും ഇനി ആറുമാസങ്ങള്‍ക്കുശേഷം രണ്ടാംഘട്ട സര്‍ജറി
നടത്തുമെന്നും ചികിത്സയ്‌ക്ക് നേതൃത്വം നല്‍കിയ ഡോ. എഡ്‌വിന്‍ ഫ്രാന്‍സിസ്
പറഞ്ഞു. ഡോ. തോമസ് മാത്യു, ഡോ. വി. ബിജേഷ്, ഡോ. ജെസന്‍ ഹെന്‍ട്രി എന്നിവര്‍
ചികിത്സയില്‍ പങ്കാളികളായിരുന്നു.
കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ്
കുട്ടിയെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. ഡയറക്‌ടര്‍ ഫാ. തോമസ്
വൈക്കത്തുപറമ്പില്‍, അസി. ഡയറക്‌ടര്‍ ഫാ. ജെറി ഞാളിയത്ത്, ഡോ. ജോസ് ചാക്കോ
പെരിയപ്പുറം, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ് എബ്രഹാം തുടങ്ങിയവരും ആശുപത്രി
ജീവനക്കാരും സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു
2018 ജൂൺ 4, തിങ്കളാഴ്‌ച
COAI expresses its deep concern over allegation of defamation by Reliance Jio
COAI expresses its deep concern over allegation of defamation by Reliance Jio
New Delhi, 3rd June 2018: COAI, the apex industry association representing the country’s major Telecom, Internet, Technology & Digital Services companies, expressed deep concerns over the allegations levied by Reliance Jio Infocomm, where it has accused the industry body of using disparaging remarks. COAI maintains that the allegations are patently misconceived as all communications were issued in good faith and in furtherance of its duty as an industry association, inter alia, to call attention to regulatory decisions that are detrimental to the growth and development of the telecom sector and to seek intervention of the Regulator.
“It is disappointing that one of our members has chosen to take legal action against the association. We believe the allegations are without merit and we intend to defend ourselves vigorously. COAI is well within its rights to hold and voice its views on regulatory and policy issues. The matter is currently sub judice and we are in the process of considering and evaluating our legal options.” said Rajan S. Mathews, Director General, COAI.
A clear, stable and predictable policy environment is the foremost requirement of anyregulatory regime that fosters industry growth and customer services. We hope that the legal authorities will take a more balanced view on this issue which may be impacting the relationship of the member and the association and also the entire industry.
About COAI:
Constituted in 1995 as a registered, non-governmental society. COAI’s vision is to establish India as the global leader of innovative mobile communications infrastructure, products and services and achieving a national teledensity of 100%, including broadband. The association is also dedicated to the advancement of modern communication and towards delivering the benefits of innovative and affordable mobile communication services to the people of India.
W: www.coai.in; Facebook & Twitter: @ConnectCOAI
For Further Details, Please Contact:
Vikas Kumar: 9811054648/ 7290055909, vkumar@coai.in
Anshuman Dutta: 9971553969, anshuman.gunjan@adfactorspr.co m
Animesh Biswas: 9891789639, animesh.biswas@adfactorspr.com
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സഹായഹസ്തമേകാന്‍ മറൈന്‍ ആംബുലന്‍സ്
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സഹായഹസ്തമേകാന്‍
മറൈന്‍ ആംബുലന്‍സ്
കൊച്ചി: കടലില്‍ അപകടത്തില്‍പ്പെടുകയോ അസുഖം ഭാധിക്കുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള മൂന്ന് മറൈന്‍ ആംബുലന്‍സ് നിര്‍മ്മിക്കുവാന്‍ കൊച്ചി കപ്പല്‍ശാല സംസ്ഥാന സര്‍ക്കാരുമായി ധാരണയായി. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കിടേശപതിയും കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ എന്‍.വി സുരേഷും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
22.5 മീറ്റര്‍ നീളവും 5.99 മീറ്റര്‍ വലിപ്പവുമുള്ള കപ്പലിന് 14 നോട്ടിക്കല്‍ വേഗതയുമുണ്ട്. കൊച്ചി കപ്പല്‍ശാലയുടെ ഇന്‍-ഹൗസ് ഡിസൈന്‍ ഡിപ്പാര്‍ട്മെന്‍റില്‍ ആധുനിക രീതിയില്‍ രൂപകല്പന ചെയ്യുന്ന ആംബുലന്‍സ് കൂടുതല്‍ ഇന്ധന ക്ഷമതയുള്ളതായിരിക്കും. വളരെ ഭാരക്കുറവുള്ള ബോട്ടുകളായതിനാല്‍ രൂപകല്പന ചെയ്തപ്പോള്‍ യാര്‍ഡിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ഐ.ആര്‍.എസ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നിര്‍മ്മിക്കുന്ന ആംബുലന്‍സുകള്‍ക്ക് ഇരുവശവും വെള്ളത്തില്‍ നിന്ന് കരയിലേക്ക് രോഗിയെ വലിച്ചെടുക്കുവാന്‍ ഉതകുന്ന ഡെക്ക് ഫോള്‍ഡബില്‍ പ്ലാറ്റ്ഫോം ഉണ്ട്.
ആംബുലന്‍സിന് 2 രോഗികളെയും പാരാമെഡിക്കല്‍ ജീവനക്കാരെയുമടക്കം 7 പേരെ വഹിക്കാന്‍ ശേഷി ഉണ്ടായിരിക്കും. പരിശോധന, നഴ്സിങ്ങ് റൂം, മെഡിക്കല്‍ ബെഡ്ഡുകള്‍, മോര്‍ച്ചറി ഫ്രീസ്സര്‍, റഫ്രിജറേറ്ററുകള്‍, മെഡിക്കല്‍ ലോക്കറുകള്‍ ഉള്‍പ്പടെയുള്ള പാരാമെഡിക്കല്‍ സംവിധാനങ്ങള്‍ ബോട്ടിലുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള ആംബുലസ് ഒഖി പോലുള്ള ദുരന്തങ്ങളില്‍ സഹായകമാകുമായിരുന്നു.
കൊച്ചി കപ്പല്‍ശാലയില്‍ ആന്‍റമാന്‍ നിക്കോബര്‍ ഭരണകൂടത്തിന്നു വേണ്ടി 4 യാത്രാകപ്പലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 2355 കോടി രൂപയുടെ വരുമാനം കപ്പല്‍ശാലയ്ക്ക് നേടാന്‍ സാധിച്ചു
ചെറുമീനുകളെ പിടിക്കുന്നത് മത്സ്യമേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ
ചെറുമീനുകളെ പിടിക്കുന്നത് മത്സ്യമേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ
മറ്റ് സംസ്ഥാനങ്ങളിലും ചെറുമീനുകളെ പിടിക്കുന്നത് തടയാനുള്ള നിയമം കൊണ്ട് വരണമെന്ന് മത്സ്യത്തൊഴിലാളികൾ
കൊച്ചി: അനിയന്ത്രിതമായ രീതിയിൽ ചെറുമീനുകളെ പിടിക്കുന്നത് കേരളത്തിന്റെ മത്സ്യമേഖലയിൽ കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചെറുമീനുകൾ പിടിക്കപ്പെട്ടത് കിളിമീനിന്റേതാണ്. ഇത് കൊണ്ട് മാത്രം 221 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മത്സ്യമേഖലയ്ക്കുണ്ടായ നഷ്ടമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ചെറുമീനുകളെ വൻതോതിൽ പിടിക്കുന്നത് മൂലം, മത്സ്യത്തിന്റെ മൊത്ത ലഭ്യത, ഉൽപാദനം, വംശസംഖ്യാവർദ്ധനവ്, പ്രജനനം എന്നിവ താളം തെറ്റുന്നതായും സിഎംഎഫ്ആർഐ പഠനം വ്യക്തമാക്കുന്നു. കേരളത്തിന്റെ മത്സ്യമേഖലയുടെ പുരഗതി ലക്ഷ്യമാക്കി പരിപാലന മാതൃകകൾ രൂപപ്പെടുത്തുന്നതിനുള്ള സിഎംഎഫ്ആർഐയുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പഠനം. സിഎംഎഫ്ആർഐയിൽ നടന്ന ഗുണഭോക്തൃ ശിൽപശാലയിൽ പദ്ധതിയുടെ മുഖ്യഗവേഷകനായ ഡോ ടി എം നജ്മുദ്ധീൻ പഠനഫലങ്ങൾ അവതരിപ്പിച്ചു.
മത്സ്യത്തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, സമുദ്രഭക്ഷ്യോൽപ്പന്ന കയറ്റുമതി വിതരണക്കാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് ശിൽപശാലയിൽ സംബന്ധിച്ചത്. സിഎംഎഫ്ആർഐ കഴിഞ്ഞ വർഷം നടത്തിയ ഗവേഷണ ഫലങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു സംയുക്ത യോഗം.
എൽ-നിനോയെ തുടർന്ന് കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ മത്തി കുറയാനുണ്ടായ കാരണമെന്ന് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. കാലാവസ്ഥാ പ്രതികൂലമായതിനാൽ മത്തിയുടെ പ്രജനനത്തിൽ കുറവ് വരികയും വളർച്ചയിൽ മുരടിപ്പ് സംഭവിക്കുകയും ചെയ്‌തെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞ വർഷം (2017) മുൻ വർഷത്തേക്കാൾ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണട്്. 176 ശതമാനമാണ് വർധനവ്.
ചെറുമീനുകളെ പിടിക്കുന്നത് തടയുന്നതിന് കേരളത്തിന്റെ മാതൃകയിൽ മറ്റ് സംസ്ഥാനങ്ങളിലും നിയമം കൊണ്ട് വരണമെന്ന് മത്സ്യത്തൊഴിലാളികൾ ശിൽപശാലയിൽ ആവശ്യപ്പെട്ടു. അടിത്തട്ട് മത്സ്യങ്ങളുടെ പാലായന സ്വഭാവം സിഎംഎഫ്ആർഐ പഠനവിധേയമാക്കണം. ലഭ്യത കുറഞ്ഞുവരുന്ന പരവ പോലുള്ള മത്സ്യങ്ങളെക്കുറിച്ച് പ്രത്യേകമായി പഠനം നടത്തണം. മത്സ്യബന്ധന യാനങ്ങൾ അളവ് കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് സിഎംഎഫ്ആർഐ നേതൃത്വം നൽകകണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു.
മീൻപിടിത്തത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ദേശീയതലത്തിൽ ഒരുപോലെ നടത്തിയാൽ മാത്രമേ ഫലപ്രദമാകൂവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ഡോ ടി വി സത്യാനന്ദൻ, ഡോ കെ സുനിൽ മുഹമ്മദ്, ഡോ പി യു സക്കറിയ, ഡോ എൻ അശ്വതി, എസ് മഹേഷ്, ചാൾസ് ജോർജ്ജ്, ജോസഫ് സേവിയർ കളപ്പുരക്കൽ തുടങ്ങിയവർ സംസാരിച്ചു. ചർച്ചയിൽ ഡോ ശ്യാം എസ് സലീം മോഡറേറ്ററായിരുന്നു.
കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി: സ്ത്രീകൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പ്
കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി:
സ്ത്രീകൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പ്
സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ മൂത്തകുന്നത്ത് കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി വിളവെടുത്തു
കൊച്ചി: സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കടൽമുരിങ്ങ (ഓയിസ്റ്റർ), കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ മൂത്തകുന്നത്ത് വിവിധ കർഷക സംഘങ്ങളിലായി 40ഓളം സ്ത്രീകളാണ് കടൽമുരിങ്ങയും കല്ലുമ്മക്കായയും കൃഷി ചെയ്ത് മികവ് തെളിയിച്ചത്.
കഴിഞ്ഞ നവംബറിൽ തുടങ്ങിയ കൃഷി ഏഴ് മാസത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തിയത്. അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മുള കൊണ്ട് നിർമ്മിച്ച 13 കൃഷിയിടങ്ങളിലാണ് കടൽമുരിങ്ങ (ഓയിസ്റ്റർ) കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 250-ഓളം കയറുകളിലായി നടത്തിയ കൃഷിയിൽ ഒന്നര ടൺവരെ കടൽമുരിങ്ങയാണ് ഓരോ യൂണിറ്റിൽ നിന്നും ലഭിച്ചത്. 13 യൂണിറ്റുകളിൽ നിന്നായി മൊത്തം 20-ഓളം ടൺ. അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മൂന്ന് കൃഷിയിടങ്ങളിലാണ് കല്ലുമ്മക്കായ വിത്ത് കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 100 വീതം കയറുകളിലാണ് കല്ലുമ്മക്കായ വിത്തുകൾ നിക്ഷേപിച്ചിരുന്നത്. ഓരോ യൂണിറ്റിൽ നിന്നും ഒന്നേക്കാൽ ടൺ വീതം കല്ലുമ്മക്കായയാണ് വിളവെടുത്തത്. മറ്റ് ജോലികൾക്ക് പുറമെയാണ് സത്രീകളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ കല്ലുമ്മക്കായ-കടൽ മുരിങ്ങ കൃഷിക്ക് മുന്നിട്ടിറങ്ങിയത്.
സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. സിഎംഎഫ്ആർഐയിലെ മൊളസ്‌കൻ ഫിഷറീസ് ഡിവിഷനാണ് കൃഷിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരുന്നത്. വിളവെടുപ്പിന് ശേഷം സിഎംഎഫ്ആർഐ തന്നെ വികസിപ്പിച്ച ശാസത്രീയ ശുദ്ധീകരണ പ്രക്രിയക്ക് ശേഷമാണ് വിൽപന നടത്തുന്നത്.
ചിലവ് കുറഞ്ഞ കൃഷി
തീറ്റ നൽകേണ്ടതില്ലെന്നതിനാൽ മത്സ്യകൃഷിയെ അപേക്ഷിച്ച് ചിലവ് കുറഞ്ഞതാണ് കല്ലുമ്മക്കായ, കടൽമുരിങ്ങ കൃഷി. കൃഷിയുടെ ആരംഭത്തിൽ മുളകൊണ്ടുള്ള കൃഷിയിടം ഒരുക്കാനും കൃഷിയിറക്കുന്നതിനുള്ള കയറുകളുമാണ് കടൽമുരിങ്ങ കൃഷിക്കുള്ള ചിലവ്. കൃഷിക്കായി വിത്ത് പ്രത്യേകം ശേഖരിക്കേണ്ട എന്നതാണ് കടൽമുരിങ്ങ കൃഷിയുടെ പ്രത്യേകത. എന്നാൽ, വിത്തു ശേഖരിച്ചാണ് കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. ഒരു യൂണിറ്റിൽ കല്ലുമ്മക്കായ കൃഷിചെയ്യുന്നതിന് ഏകദേശം 125 കിലോ വിത്ത് ആവശ്യമായിവരും. കൃഷിയിറക്കിയതിന് ശേഷം മറ്റ് കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ പരിചരണവും ശ്രദ്ധയും മാത്രമേ കടൽമുരിങ്ങ-കല്ലുമ്മക്കായ കൃഷിയിൽ ആവശ്യമുള്ളൂവെന്ന പ്രത്യേകതയുമുണ്ട്. സ്വാഭാവികമായ ഒഴുക്കുള്ള ഉപ്പുജലാശയങ്ങളിലാണ് ഇവ കൃഷി ചെയ്യേണ്ടത്. അഴിമുഖങ്ങളോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളാണ് ഇതിന് ഏറ്റവും അഭികാമ്യം.
പോഷക സമ്പുഷ്ടം
ഏറെ ഔഷധമൂല്യമുള്ളതും കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടവുമാണ് കടൽ മുരിങ്ങയും കല്ലുമ്മക്കായയും. അത്യപൂർവമായ ധാതുലവണമായ സെലീനിയവും, സിങ്ക്, കാത്സ്യം, അയേൺ, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്.
സിഎംഎഫ്ആർഐയിൽ ലഭിക്കും
പഞ്ചനക്ഷത്ര ഹോട്ടലുകളാണ് വിളവെടുത്ത് കടൽമുരിങ്ങയുടെയും കല്ലുമ്മക്കായയുടെയും പ്രധാന ഉപഭോക്താക്കൾ. എന്നാൽ, പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി ഇവ സിഎംഎഫ്ആർഐയിൽ ലഭ്യമാണ്. ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ ഇവയുടെ ഇറച്ചി സിഎംഎഫ്ആർഐയിലെ കാർഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രത്തിൽ (ആറ്റിക്) വിൽപന നടത്തുന്നത്. കടൽ മുരിങ്ങ കിലോയ്ക്ക് 600 രൂപയും കല്ലുമ്മക്കായ കിലോയ്ക്ക് 660 രൂപയുമാണ് വില. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് 4നുമിടയിൽ വാങ്ങാം. ഫോൺ 0484 2394867 (എക്‌സ്റ്റൻഷൻ 406).
2018 ഫെബ്രുവരി 4, ഞായറാഴ്‌ച
ബി എസ് എന്‍ എല്‍ ടവറുകള്‍ പ്രത്യേക കമ്പനിയാക്കുന്നതിനെ ചെറുക്കുമെന്ന്
കൊച്ചി -ബിഎസ്‌എന്‍എലിന്റെ പ്രധാനഭാഗമായ ടവറുകള്‍ പ്രത്യേക കമ്പനിയാക്കി അടര്‍ത്തിമാറ്റാനുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന്‌ബിഎസ്‌എന്‍എല്‍ഇയു ഒമ്പതാം സംസ്ഥാനസമ്മേളനം. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്‌എന്‍എലിനെ തകര്‍ക്കാനും ഈ രംഗത്തെ സ്വകാര്യമുതലാളിമാരെ സഹായിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
കാലാവധി കഴിഞ്ഞ ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കുക, 24 സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനീക്കം പിന്‍വലിക്കുക, തൊഴിലാളികളുടെ വെട്ടിക്കുറച്ച ഇപിഎഫ് വിഹിതം പുന:സ്ഥാപിക്കുക, നിര്‍ദ്ദിഷ്ട എഫ്‌ആര്‍ഡിഐ ബില്‍, പൊതുമേഖലാ ഓഹരിവില്‍പന, സര്‍ക്കാര്‍ ഭൂമിയുടെ വില്‍പന, എന്നിവ തടയുക, എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മോഡി സര്‍ക്കാരിന്‍െ ജനവിരുദ്ധ, ഫാസിസ്‌റ്റ് നടപടികളെയും വര്‍ഗ്ഗീയതയെയും ചെറുക്കാന്‍ മതനിരപേക്ഷ, പുരോഗമന ശക്തികള്‍ നടത്തുന്ന പോരാട്ടത്തില്‍ അണിചേരാനും സമ്മേളനം തീരുമാനിച്ചു.
അവസാന ദിവസമായ ശനിയാഴ്‌ച സമ്മേളന സുവനീര്‍ യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി അഭിമന്യു പ്രകാശനം ചെയ്‌തു. മുന്‍ സര്‍ക്കിള്‍ സെക്രട്ടറി കെ മോഹനന്‍ ഏറ്റുവാങ്ങി. പ്രതിനിധി ചര്‍ച്ചയ്‌ക് പി അഭിമന്യുവും കെ മോഹനനും മറുപടി നല്‍കി.
ബിഎസ്‌എന്‍എല്‍ഇയു സംസ്ഥാന ഭാരവഹികളായി പി മനോഹരന്‍ (പ്രസിഡന്റ്), സി സന്തോഷ്‌കുമാര്‍ (സെക്രട്ടറി) എന്നിവരെ എറണാകുളത്ത് സമാപിച്ച ഒമ്പതാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: പി ഗോപകുമാര്‍, വി ഭാഗ്യലക്ഷ്‌മി, പൊന്നമ്മ തങ്കന്‍, എ പുരുഷോത്തമന്‍, കെ വി പ്രേംകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ എന്‍ ജ്യോതിലക്ഷ്‌മി, കെ മോഹനന്‍, പി ആര്‍ പരമേശ്വരന്‍, മധുകുമാര്‍ കെ പി, പി ടി ഗോപാലകൃഷ്‌്‌ണന്‍ (അസിസ്‌റ്റന്റ് സെക്രട്ടറിമാര്‍), ആര്‍ രാജേഷ്‌കുമാര്‍ (ട്രഷറര്‍), കെ എസ് അജികുമാര്‍ (അസിസ്‌റ്റന്റ് ട്രഷറര്‍), ജി ഗോപകുമാര്‍, യു എസ് കൃഷ്‌ണന്‍കുട്ടി, എ ബാലകൃഷ്‌ണന്‍, കെ വി രമാദേവി, പി സുരേന്ദ്രന്‍, കൃഷ്‌ണകുമാര്‍ കെ സി, അഭിലാഷ് ഡി (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍).
കടലറിവിന്റെ അറിയാക്കാഴ്‌ചകള്‍ തുറന്നിട്ട് സിഎംഎഫ്‌ആര്‍ഐ
കൊച്ചി- ആഴിയറിവിന്റെ അറിയാക്കാഴ്‌ചകള്‍ തുറന്നിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. സിഎംഎഫ്‌ആര്‍ഐയുടെ 71-ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തില്‍ കടലറിവിന്റെ അദ്‌ഭുതങ്ങളും സമുദ്രജൈവവൈവിധ്യങ്ങളുടെ വിസ്‌മയങ്ങളും കാണാന്‍ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും വന്‍തിരക്കായിരുന്നു. കൗതുകമുണര്‍ത്തുന്നതും വിജ്ഞാനപ്രദവുമായ കാഴചകളും അറിവുകളുമാണ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്‌തത്.
വിലകൂടിയ മുത്തുകളും, മുത്തുചിപ്പി കൃഷി ചെയ്‌ത് അവ വേര്‍തിരിച്ചെടുക്കുന്ന രീതികളും പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സിഎംഎഫ്‌ആര്‍ഐയിലെ കക്കവര്‍ഗ്ഗ ഗവേഷണ വിഭാഗം കൃഷി ചെയ്‌ത് വേര്‍തിരിച്ചെടുത്ത, ഒരു ഗ്രാമിന് 1500 രൂപ വരെ വിലയുള്ള മുത്തുകളാണ് പ്രദര്‍ശിപ്പിച്ചത്. അവയുടെ വില്‍പനയുമുണ്ടായിരുന്നു. സിഎംഎഫ്‌ആര്‍ഐയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടന്നത്. ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, വിവിധയിനം സ്രാവുകള്‍ തുടങ്ങി 54 ഇനം അടിത്തട്ട് മത്സ്യങ്ങളും 52 ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീന്‍-ഞെണ്ട് വര്‍ഗ്ഗങ്ങളും പ്രദര്‍ശനത്തില്‍ കാഴ്‌ചക്കാരെ ആകര്‍ഷിച്ചു. സമുദ്ര ജൈവവൈവിധ്യ മ്യൂസിയത്തില്‍ ഒരുക്കിയ കടല്‍പശു, കടല്‍വെള്ളരി, കടല്‍ക്കുതിര, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ് എന്നിവ കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി.
മീനുകളുടെ വയസ്സ് കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരീക്ഷണ ശാല സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായിരുന്നു. മീനുകളുടെ പ്രായം തിട്ടപ്പെട്ടുത്തുന്നതിന്റെ വിവിധ പ്രവര്‍ത്തനങ്ങളും അതിനുപയോഗിക്കുന്ന ഉപകരണങ്ങളും ഗവേഷകര്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്ന മത്തിയുടെ ശരാശരി പ്രായം ഒരു വയസ്സില്‍ താഴെയും അയലയുടേത് ഒരുവര്‍ഷവുമാണ് പഠനത്തില്‍ കണ്ടെത്താനായതെന്ന് ശാസ്‌ത്രസംഘം വിശദീകരിച്ചു.
സി.എം.എഫ്.ആര്‍.ഐ.യിലെ സമുദ്രമത്സ്യകൃഷി വിഭാഗം ഒരുക്കിയ വിവിധ മത്സ്യകൃഷിരീതികളുടെ മാതൃകകള്‍ ആളുകളെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. അക്വാപോണിക്‌സ്, കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി എന്നിവയുടെ മാതൃകകള്‍ക്ക് പുറമെ, കുറഞ്ഞ തോതില്‍ മാത്രം ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതന ജലകൃഷി സംവിധാനമായ റീസര്‍ക്കുലേറ്റിംഗ് അക്വാകള്‍ച്ചര്‍ സിസ്റ്റത്തിന്റെ (റാസ്) പ്രവര്‍ത്തന മാതൃക വിദ്യാര്‍ത്ഥികളെയടക്കം ആകര്‍ഷിച്ചു.
കൂടാതെ, കടല്‍ വെള്ളത്തിന് നിറം നല്‍കുന്ന സൂക്ഷ്‌മ ആല്‍ഗകള്‍, കടലിലെ വര്‍ണമത്സ്യങ്ങളുടെ ശേഖരമായ മറൈന്‍ അക്വേറിയം എന്നിവയും സന്ദര്‍ശകരുടെ മനം കവര്‍ന്നു. സി.എം.എഫ.ആര്‍.ഐ. വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ച ആറ്റിക്, ഹാച്ചറി, വിവിധ ലബോറട്ടറികള്‍ എന്നിവിടങ്ങളിലും സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടു. വിവിധയിനം കണ്ടല്‍ച്ചെടികള്‍, കടല്‍പ്പായലുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും കടലില്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നതിന്റെ പ്ര്‌ത്യാഘാതങ്ങള്‍ വിവരിക്കുന്ന സ്റ്റാളുകളുമുണ്ടായിരുന്നു.
കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയില്‍ ഏതൊക്കെ രീതിയില്‍ ബാധിക്കുന്നുവെന്നത് വിശദീകരിക്കുന്നതായിരുന്നു സിഎംഎഫ്‌ആര്‍ഐയിലെ നാഷണല്‍ ഇന്നൊവേഷന്‍സ് ഓണ്‍ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികള്‍ച്ചര്‍ (നിക്ര) പദ്ധതിയുടെ സ്റ്റാള്‍. കാലാവസ്ഥാ വ്യിതനായനം കാരണമായി സമുദ്രജല ഊഷ്‌മാവ് വര്‍ധിച്ചതും മത്സ്യങ്ങളുടെ പ്രജനന-ആവാസവ്യവസ്ഥകളില്‍ വന്ന മാറ്റവും മീനുകളുടെ പാലായനവും സിഎംഎഫ്‌ആര്‍ഐയിലെ നിക്ര ഗവേഷണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ സന്ദര്‍ശകരോട് വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന പദ്ധതിയാണ് നിക്ര.
2018 ജനുവരി 4, വ്യാഴാഴ്‌ച
റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ 30 മിനിറ്റിനുളളില്‍ സേവനം
കൊച്ചി: എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ വാഹന ഉടമകള്‍ക്കും ലൈസന്‍സ് ഉടമകള്‍ക്കും നേരിട്ട് വരുന്നവര്‍ക്കും 30 മിനിറ്റിനുളളില്‍ സേവനം നല്‍കി വരുന്നു.
ലൈസന്‍സ് സംബന്ധിച്ചും രജിസ്റ്റ്രേഷന്‍ സംബന്ധിച്ചുമുള്ള സേവനങ്ങളാണ് മുപ്പത് മിനിറ്റിനുള്ളില്‍ നല്കുന്നത്. ലൈസന്‍സ് പുതുക്കല്‍, ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, അഡ്രസ് മാറ്റുക, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഹസാഡഡ് ലൈസന്‍സ് ചേര്‍ക്കുക എന്നിവ സംബന്ധിച്ച സേവനങ്ങളും പ്രൈവറ്റ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുക, എല്ലാ വാഹനങ്ങളുടെയും ഹൈപ്പോത്തിക്കേഷന്‍ ചേര്‍ക്കല്‍, രജിസ്‌ട്രേഷന്‍ രേഖകളുടെ കോപ്പി, ഓട്ടോറിക്ഷയുടെടെയും, ടാക്‌സി വാഹനങ്ങളുടെയും പെര്‍മിറ്റ് പുതുക്കല്‍, ഉടമസ്ഥന്റെ അഡ്രസ് മാറ്റുക തുടങ്ങിയ സേവനങ്ങളും ഇതിലുള്‍പ്പെടുന്നു. വാഹന ഉടമകള്‍ ഈ സര്‍വ്വീസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എറണാകുളം ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു
2017 നവംബർ 29, ബുധനാഴ്‌ച
വരിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉറപ്പുനല്‍കി വോഡഫോണിന്റെ പുതിയ റെഡ് ടുഗഥര്‍
കൊച്ചി: ഒന്നിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച് വോഡഫോണ്‍ പോസ്റ്റ് പെയ്‌ഡ് ആണെങ്കില്‍. ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഇന്ത്യ പോസ്റ്റ് പെയ്‌ഡ് വരിക്കാര്‍ക്കായി `റെഡ് ടുഗഥര്‍' എന്നൊരു പ്ലാന്‍ പ്രഖ്യാപിച്ചു. സവിശേഷവും, സൗകര്യപ്രദമായ ഫീച്ചര്‍ ഉപഭോക്താക്കളെ തങ്ങളുടെ റെഡ് പോസ്റ്റ് പെയ്‌ഡ് പ്ലാനില്‍ ഒന്നിച്ചു വരാനും വരിക്കാര്‍ക്ക് ഗ്രൂപ്പിന്റെ മൊത്തം പ്രതിമാസ വാടകയില്‍ 20 ശതമാനം ലാഭവും, 20 ജിബി അധിക ഡാറ്റയും ഉറപ്പു ലഭിക്കുമെന്നതാണ് നൂതനമായ പ്ലാനിന്റെ സവിശേഷത.
കൂടാതെ റെഡ് ടുഗഥര്‍ വരിക്കാര്‍ക്ക് ഗ്രൂപ്പിന്റെ മൊത്തം പേയ്‌മെന്റ് ഒരു ബില്ലില്‍ ഒറ്റ തവണയായി അടയ്‌ക്കാനുള്ള സൗകര്യവുമുണ്ട്. റെഡ് ടുഗഥര്‍ കുടുംബാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. വരിക്കാര്‍ക്ക് കൂട്ടുകാരെയും/ഡിവൈസുകളും ഈ പ്ലാനില്‍ ഉള്‍പ്പെടുത്താം. റെഡിന്റെ അടിസ്ഥാന പ്ലാനായ 399 രൂപ മുതലുള്ള ഏത് റെഡ് പോസ്റ്റ് പെയ്‌ഡ് പ്ലാനിലും ഈ ആനുകൂല്യങ്ങള്‍ നേടാം.
റെഡ് ടുഗഥറിനു കീഴിലുള്ള ഓരോ വരിക്കാര്‍ക്കും അവരവരുടെ റെഡ് പോസ്റ്റ് പെയ്‌ഡ് പ്ലാനിന് അനുസരിച്ചുള്ള നേട്ടങ്ങള്‍ ലഭിക്കും.
തങ്ങളുടെ വരിക്കാര്‍ക്ക് പരമാവധി ലാഭം ഉറപ്പുനല്‍കുന്ന പ്രയോജനകരമായ പ്രൊപ്പോസ്സിഷനാണ് റെഡ് ടുഗഥറെന്നും വോഡഫോണിന്റെ ഈയിടെ അവതരിപ്പിച്ച റെഡ് പോസ്റ്റ് പെയ്‌ഡ് പ്ലാനുകള്‍കളില്‍ മാത്രം ലഭ്യമായ റെഡ് ടുഗഥര്‍, വോഡഫോണ്‍ റെഡിനെ ഇന്ത്യയിലെ ഏറ്റവും മികച്ച പോസ്റ്റ് പെയ്‌ഡ് പ്ലാന്‍ എന്ന സ്ഥാനത്തെ കൂടുതല്‍ കരുത്തുളളതാക്കുകയും ചെയ്യുന്നുവെന്ന് റെഡ് ടുഗഥര്‍ അവതരണത്തെ കുറിച്ച് സംസാരിക്കവെ വോഡാഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്‌ടര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.
ഇന്ത്യയില്‍ എവിടെ നിന്നും എവിടേക്കും വിളിക്കുന്നതിന് വരിക്കാരില്‍ നിന്നും ചാര്‍ജൊന്നും ഈടാക്കില്ല. ദേശീയ റോമിങ് തീര്‍ത്തും സൗജന്യമായിരിക്കും. വരിക്കാര്‍ക്ക് അവര്‍ ഉപയോഗിക്കാത്ത ഡാറ്റ ഒരിക്കലും നഷ്‌ടമാകില്ല. ഡാറ്റ റോള്‍ ഓവര്‍ സൗകര്യത്തിലൂടെ 200 ജിബി ഡാറ്റവരെ ക്യാരി ഫോര്‍വേര്‍ഡ് ചെയ്യാം. നെറ്റ്‌ഫ്‌ളിക്‌സ്, വോഡഫോണ്‍ പ്ലേ, മാഗ്‌സ്റ്റര്‍ എന്നിവ കൂടി ലഭിക്കുന്നതിനാല്‍ 12 മാസംവരെ വിനോദങ്ങളും ആസ്വദിക്കാം. വരിക്കാരുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ റെഡ് ഷീല്‍ഡിന്റെ സഹായത്താല്‍ സംരക്ഷിക്കപ്പെടുന്നു. മോഷണം, കേടു വരിക തുടങ്ങിയവയില്‍ നിന്നും ഹാന്‍ഡ്‌സെറ്റിനെ സംരക്ഷിക്കുന്ന ഫീച്ചറാണ് റെഡ് ഷീല്‍ഡ്, എന്നീ ഫീച്ചറുകള്‍ റെഡ് ടുഗഥറിനു പുറമേ പുതിയ വോഡഫോണ്‍ റെഡ് പോസ്റ്റ് പെയ്‌ഡ് പ്ലാനുകള്‍ ഉറപ്പു നല്‍കുന്നു.
വനിതകള്‍ക്കായി കിറ്റ്‌കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം കൊച്ചിയില്‍
വനിതകള്‍ക്കായി കിറ്റ്‌കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ
പരിശീലനം കൊച്ചിയില്‍
കൊച്ചി: കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് അഹമ്മദാബാദിലെ എന്റപ്രിണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) യുടെ സഹകരണത്തോടെ കൊച്ചിയില്‍ വനിതകള്‍ക്കായി നാലാഴ്‌ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ജനുവരി മാസത്തില്‍ എന്‍എച്ച് ബൈപ്പാസിലുള്ള വൈഎംസിഎ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 5 ചൊവ്വാഴ്‌ച രാവിലെ 10ന് എന്‍എച്ച് ബൈപ്പാസിലുള്ള വൈഎംസിഎ ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ആധാറിന്റേയും കോപ്പികള്‍ സഹിതം ഹാജരാകേണ്ടതാണ്.
സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ട വിധം, സാമ്പത്തിക വായ്‌പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വേ, ബിസിനസ് പ്ലാനിങ്ങ്, മാനേജ്‌മെന്റ്, വിജയം വരിച്ച സംരംഭകരുടെ അനുഭവങ്ങള്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഈ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രായപരിധി 18നും 40 വയസിനുമിടയില്‍.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04844129000/ 2805066
കൊച്ചി: കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് അഹമ്മദാബാദിലെ എന്റപ്രിണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) യുടെ സഹകരണത്തോടെ കൊച്ചിയില്‍ വനിതകള്‍ക്കായി നാലാഴ്‌ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ജനുവരി മാസത്തില്‍ എന്‍എച്ച് ബൈപ്പാസിലുള്ള വൈഎംസിഎ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 5 ചൊവ്വാഴ്‌ച രാവിലെ 10ന് എന്‍എച്ച് ബൈപ്പാസിലുള്ള വൈഎംസിഎ ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ആധാറിന്റേയും കോപ്പികള്‍ സഹിതം ഹാജരാകേണ്ടതാണ്.
സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ട വിധം, സാമ്പത്തിക വായ്‌പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വേ, ബിസിനസ് പ്ലാനിങ്ങ്, മാനേജ്‌മെന്റ്, വിജയം വരിച്ച സംരംഭകരുടെ അനുഭവങ്ങള്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഈ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രായപരിധി 18നും 40 വയസിനുമിടയില്‍.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04844129000/ 2805066
സിഎംഎഫ്‌ആര്‍ഐയുടെ വിന്റര്‍സ്‌കൂള്‍ നാളെ (വെള്ളി) തുടങ്ങും
കൊച്ചി:കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) നടത്തുന്ന വിന്റര്‍സ്‌കൂള്‍ നാളെ (വെള്ളി) തുടങ്ങും. ഉപഗ്രഹ സാങ്കേതികവിദ്യ മത്സ്യമേഖലയുടെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 21 ദിവസം നീണ്ടു നില്‍ക്കുന്ന വിന്റര്‍സ്‌കൂള്‍സിഎംഎഫ്‌ആര്‍ഐയില്‍ നടക്കുന്നത്. ഇന്ത്യയുടെവിവിധ ഭാഗങ്ങളില്‍സ്ഥിതിചെയ്യുന്ന ഗവേഷണ സ്ഥാപനങ്ങളിലെയുംകാര്‍ഷിക സര്‍വകലാശാലകളിലെയും ഗവേഷകരും അധ്യാപകരുമായ 25 പേര്‍ക്കാണ്‌സിഎംഎഫ്‌ആര്‍ഐ പരിശീലനം നല്‍കുന്നത്.
ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്തി മത്സ്യമേഖലയില്‍ വന്‍ മുന്നേറ്റംസൃഷ്ടിക്കാനുള്ള സിഎംഎഫ്‌ആര്‍ഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ്‌വിന്റര്‍സ്‌കൂള്‍ നടത്തുന്നത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ (ഐസിഎആര്‍) സാമ്പത്തിക സഹായത്തോടെയാണ് പരിപാടി.
ഉപഗ്രഹ-റിമോട്ട് സെന്‍സിംഗ് വിവരങ്ങള്‍ മത്സ്യമേഖലയില്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് വിന്റര്‍സ്‌കൂളില്‍ പ്രായോഗിക പരിശീലനം നല്‍കും. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കി സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ യുവഗവേഷകരെ പരിചയപ്പെടുത്തും. മറൈന്‍ ഒപ്‌റ്റിക്‌സ്, വിവിധ പരിസ്ഥിതിസൗഹൃദ മോഡലിംഗുകള്‍ തുടങ്ങിയ മേഖലകളിലും പരിശീലനം നല്‍കും.
കേരള ബാംബൂ ഫെസ്റ്റ് 2017, ഡിസംബര്‍ 1മുതല്‍ 5വരെ
കൊച്ചി
വിപണന ശ്യംഖല മെച്ചപ്പെടുത്തുവാനായി സംസ്ഥാന ബാംബൂ മിഷന്റെ 14-ാമത് കേരള ബാംബൂ ഫെസ്റ്റ് 2017 ഡിസംബര്‍ 1 മുതല്‍ 5 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഡിസംബര്‍ ഒന്നിനു വൈകുന്നേരം 5 മണിക്ക് ബഹു. വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി . എ.സി.മൊയ്‌തീന്‍ ഉത്‌ഘാടനം ചെയ്യും. വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെയും, ഡിസംബര്‍ 2 മുതല്‍ 5 വരെ രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെയുമാണ് ഫെസ്റ്റ് നടക്കുന്നത്.
കേരളത്തില്‍ നിന്നും ഇരുന്നൂറോളം കരകൗശല തൊഴിലാളികള്‍ ബാംബൂ ഫെസ്റ്റില്‍ നൂറോളം സ്റ്റാളുകളില്‍ പ്രദര്‍ശനം ഒരുക്കുന്നുണ്ട്. ഇതിന് പുറമേ നാഗാലാന്റ്, മേഘാലയ, തമിഴ്‌നാട്, മണിപ്പൂര്‍, മധ്യപ്രദേശ്, ത്രിപുര, ആസ്സാം, കര്‍ണാടക, സിക്കിം, അരുണാചല്‍ പ്രദേശ് മുതലായ സംസ്ഥാനങ്ങളില്‍ നിന്ന് അറുപതിലകം കരകൗശല തൊഴിലാളികളും ഉള്‍പ്പെടെ നൂറ്റിനാല്‍പതോളം എ.സി സ്റ്റാളുകളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളും ഈ ഫെസ്റ്റില്‍ പങ്കെടുക്കും.
മുളയും അനുബന്ധ മേഖലകളിലുമുള്ള സംരംഭകത്വ പ്രക്രിയയും, പുതുമയും ത്വരിതപ്പെടുത്തുന്നതിനുവേണ്ടി 2003 ല്‍ സംസ്ഥാന ബാംബൂ മിഷന്‍ വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ രൂപീകരിച്ച്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷനില്‍ (കെ-ബിപ്പ്) പ്രവര്‍ത്തിച്ചു വരുന്നു.
മുള മേഖലയിലെ സാങ്കേതികമായ പോരായ്‌മ, ഉറവിടത്തെ കുറിച്ചും, വിപണന സാധ്യതകളെ കുറിച്ചുമുള്ള ധാരണകുറവ്, നൈപുണ്യ വികസനത്തിന്റെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ വേണ്ടിയാണ് ബാംബൂ മിഷന്‍ രൂപം കൊണ്ടത്. കേരള സംസ്ഥാന ബാംബൂ മിഷന്‍ രൂപീകരിച്ചതിനുശേഷം, നൈപുണ്യ വികസനം, കരകൗശല തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കല്‍, സ്ഥാപനങ്ങള്‍ തമ്മില്‍ പരസ്‌പരം ബന്ധം സ്ഥാപിക്കല്‍, ട്രേഡ് ഫെയറുകളില്‍ പങ്കെടുപ്പിക്കല്‍, പരിശീലകര്‍ക്ക് പരിശീലനം നല്‍കല്‍, മുളയുടെ പ്രജനനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നടപ്പിലാക്കുവാനും ലക്ഷ്‌്യമാക്കിയാണ് ബാംബു ഫോസ്‌റ്റ് സംഘടിപ്പിക്കുന്നത് ു.
മിഷന്‍ പരിശീലനം നല്‍കി രൂപപ്പെടുത്തിയ ഉത്‌പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ കുടുംബശ്രീയുടെ നേത്യത്വത്തില്‍ ഒരു ഫുഡ് കോര്‍ട്ടും സജ്ജീകരിക്കുന്നുണ്ട്.
ഓരോ കേരള ബാംബൂ ഫെസ്റ്റും, മിഷനും ഗുണഭോക്താക്കളും തമ്മില്‍ പരസ്‌പരം വിവരങ്ങള്‍ പങ്കുവയ്‌ക്കുവാനും പഠിക്കുവാനും സഹായിക്കുകയും, സംസ്ഥാനത്തിന് പുറത്ത് നിന്നും പങ്കെടുക്കുന്ന കരകൗശലക്കാരിലൂടെ കേരളത്തിലെ കരകൗശലക്കാര്‍ക്ക് പുതിയ അറിവുകള്‍ ലഭിക്കുവാനും അവസരം ലഭിക്കുന്നു.
കേരള ജെം ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനത്തിന് വേദിയൊരുങ്ങി
കൊച്ചി:
രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കാഴ്‌ചാവിസ്‌മയമൊരുക്കി രാജ്യമെമ്പാടുമുള്ള ആഭരണ
ആര്‍ട്ടിസന്‍മാരും ഉല്‍പാദകരും വ്യാപാരികളും കയറ്റുമതിക്കാരും അതിനൂതന ജ്വല്ലറി
സാങ്കേതികവിദ്യാ വിദഗ്‌ദ്ധരും അണിനിരക്കുന്ന എട്ടാമത് കേരള ജെം ആന്‍ഡ് ജ്വല്ലറി
ഷോ (KGJS 2017) കൊച്ചി രാജ്യന്തര എയര്‍പോര്‍ട്ടിനടുത്തുള്ള സിയാല്‍ എക്‌സിബിഷന്‍
സെന്ററില്‍ ഡിസംബര്‍ 2 മുതല്‍ 4 വരെ തീയതികളിലായി നടക്കും.
ജ്വല്ലറി
രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഏറ്റവും വലിയ വ്യാപാര വ്യവസായ സമ്മേളനമാണിത്.
മീഡിയ, ജ്വല്ലറി വ്യാപാര കണ്‍സള്‍ട്ടേഷന്‍ രംഗത്ത് പ്രശസ്‌തമായ പിവിജെ
എന്‍ഡേവേഴ്‌സ്, പ്രശസ്‌ത എക്‌സിബിഷന്‍ സംഘാടകരായ കെഎന്‍സി സര്‍വീസസ് എന്നിവരാണ്
വ്യാപാര മേളയുടെ സംഘാടകര്‍. കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും ജ്വല്ലറി രംഗത്ത്
പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയോടെയാണ് മേള
സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നെത്തുന്ന
സ്വര്‍ണാഭരണങ്ങള്‍, രത്‌നാഭരണങ്ങള്‍, എന്നിവ കേരളത്തിലെ ആഭരണ
നിര്‍മ്മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും നേരില്‍ കാണാനും വിലയിരുത്താനുമുള്ള
അവസരമാണ് സമ്മേളനം ഒരുക്കുന്നതെന്ന് കെജിജെഎസ് ഡയറക്ടറും കെഎന്‍സി സര്‍വീസസ്
സിഇഒയുമായ ക്രാന്തി നഗ്‌വേക്കര്‍ പറഞ്ഞു. കേരളത്തിന്റെ തനതായ പരമ്പരാഗത
ആഭരണങ്ങള്‍ക്ക് വലിയ വിപണികള്‍ കണ്ടെത്താനുള്ള കൂട്ടായ്‌മകള്‍ക്കും സമ്മേളനം
സഹായകമാകും.
സംസ്ഥാനത്തെ ആഭരണ നിര്‍മ്മാതാക്കള്‍ക്കായി നൂതന നിര്‍മ്മാണ
സാമഗ്രഹികളുടെയും യന്ത്രങ്ങളുടെയും കൂട്ടുകളുടെയും സോഫ്‌റ്റുവേയറുകളുടെയും പ്രത്യേക
പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ഈ മേഖലയിലെസാങ്കേതിക വികാസങ്ങളെ പറ്റി അറിയാനും
പഠിക്കാനും പവലിയനകളും, സെമിനാറുകളും, ശില്‍പശാലകളും ഉള്‍ക്കൊള്ളുന്ന വിശാലമായ
സൗകര്യങ്ങളാണ് മേളയിലുള്ളതെന്ന്‌് കെജിജെഎസ് ഡയറക്ടറും പിവിജെ എന്‍ഡേവേഴ്‌സ്
ചെയര്‍മാനുമായ പി.വി ജോസ് പറഞ്ഞു.
സ്വര്‍ണ്ണം, രത്‌നാഭരണങ്ങള്‍, ആഭരണ
നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ എന്നിവയ്‌ക്ക് പ്രത്യേക പവലിയനുകളിലായി
ഇരുന്നൂറോളം സ്റ്റാളുകളാണ് തയ്യാറാക്കുന്നത്. ഇറ്റാലിയന്‍ ടര്‍ക്കി, സിംഗപ്പൂര്‍,
മലേഷ്യ ഡിസൈനുകളുടെ സ്റ്റാളുകളും, ദക്ഷിനേന്ത്യയിലേയും ഉത്തരേന്ത്യയിലേയും
ടെമ്പിള്‍ കളക്ഷനുകളും വ്യാപാര മേളയുടെ മനം കവരുന്ന കാഴ്‌ചകളാകുമെന്ന് കെജിജെഎസ്
ഡയറക്ടറും, എഒജെ മീഡിയ മാനേജിംഗ് ഡയറക്ടറുമായ സുമേഷ് വദേര പറഞ്ഞു
2017 നവംബർ 27, തിങ്കളാഴ്‌ച
നേവി മാരത്തണ്‍ :ജെയറേഷ് യാദവ്. മല്‍കീത് സിംഗ് ജേതാക്കള്‍
കൊച്ചി: പ്രഥമ കൊച്ചി നേവി മാരത്തണില്‍ 21 കിലോമീറ്റര്‍ വിഭാഗത്തില്‍ സീ വണ്‍ സീമാന്‍ ജയറേഷ് യാദവും, 10 കി.മി വിഭാഗത്തില്‍ മല്‍കീത് സിംഗും ചേതാക്കളായി. ജയറേഷ് ഒരു മണിക്കൂര്‍ 23 മിനിറ്റ് 53 സെക്കന്റിനും മല്‍കീത് 34മിനിറ്റ് 43 സെക്കന്റിലും ഫിനീഷ് ചെയ്‌തു.
വനിതാ വിഭാഗത്തില്‍ മരീന മാത്യുവും (ഒരു മണിക്കൂര്‍ 54 മിനിറ്റ് 44 സെക്കന്റ് ) പ്രീയ ഗംഗാധരനും ( 48.മിനിറ്റ് .03 സെക്കന്റ്) യഥാക്രമം ജേതാക്കളായി .
ഗരുഡ റണ്ണില്‍ സര്‍ദാര്‍ സിംഗും വനിതാ വിഭാഗത്തില്‍ ഇഷിക ബരാക്കും ജേതാക്കളായി.
വിവിധ പ്രായവിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു. വൈസ് അഡ്‌മിറല്‍ എ.ആര്‍.കാര്‍വെ മാരത്തണിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു . നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പത്മശ്രീ പി.ടി . ഉഷ മെഡലുകള്‍ വിതരണം ചെയ്‌തു
കൊച്ചിയുടെ സുന്ദരി ഡോ. സേബ എസ് ഗന
കൊച്ചിയുടെ സുന്ദരി ഡോ. സേബ എസ് ഗന
കൊച്ചി കൊച്ചിയുടെ സുന്ദരി ഡോ. സേബ എസ് ഗനി ഈ വര്‍ഷത്തെ ഈ വര്‍ഷത്തെ ലുലു ബ്യൂട്ടി ക്വീന്‍. ലുലു മാള്‍ ആട്രിയത്തില്‍ നടന്ന ആവേശഭരിതമായ ഫൈനലില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് കൊച്ചി സ്വദേശിയായ സേബ സൗന്ദര്യ കിരീടം ചൂടിയത്. സിനിമാ താരം പ്രയാഗാ മാര്‍ട്ടിന്‍ സേബയെ കിരീടമണിയിച്ചു. ബന്‍ജാരാസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും ലുലു ഹാപ്പിനസ് പ്രത്യേക സമ്മാനവും ലുലു ബ്യൂട്ടി ക്വീന് പ്രയാഗ മാര്‍ട്ടിന്‍ സമ്മാനിച്ചു.
തൃശൂരില്‍ നിന്നുള്ള ജിയ ഫസ്റ്റ് റണ്ണറപ്പായും ടിമി സൂസന്‍ തോമസ് സെക്കന്‍ഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസ്സിസ് ഇന്ത്യ സൗത്ത് ലക്ഷ്‌മി അതുല്‍, നടന്‍ വിഷ്‌ണു വിനയ്, ആനി ലിപു എന്നിവരടങ്ങിയ ജഡ്‌ജിംഗ് പാനല്‍ നല്‍കിയ പോയിന്റുകളും ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലഭിച്ച പോയിന്റുകളും പരിഗണിച്ചാണ് വിജയികളെ നിശ്ചയിച്ചത്.
കഴിഞ്ഞ നാല് ദിവസങ്ങളിലായി നടത്തിയ മേക്കോവര്‍ സെഷനിലും ഫോട്ടോ സെഷനിലും തിരഞ്ഞെടുക്കപ്പെട്ട മീനാക്ഷി ആര്‍, മീനാക്ഷി സുധീര്‍, ശ്രുതി ഭദ്രന്‍, സിന്‍ഡ പേഴ്‌സി, അഞ്‌ജലി, അഞ്‌ജന സുരേഷ്, അജ്‌നബി, വിദ്യ വിജയകുമാര്‍ എന്നിവരാണ് ഫൈനല്‍ വേദിയില്‍ മാറ്റുരച്ചത്. ഫാഷന്‍ കൊറിയോഗ്രാഫര്‍ ദാലുവിന്റെ നേതൃത്വത്തില്‍ നടന്ന ഹെയര്‍ ആന്റ് ബ്യൂട്ടി ട്രെന്‍ഡ്‌്‌സ് ഫാഷന്‍ ഷോ ഫൈനല്‍ മത്സരവേദിയില്‍ അരങ്ങേറി.
സമ്മാദാന ചടങ്ങില്‍ ലുലു റീട്ടെയ്‌ല്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു റീട്ടെയ്‌ല്‍ ബയിംഗ് ഹെഡ് ദാസ് ദാമോദരന്‍, സീനിയര്‍ ബയര്‍ സി എ റഫീക്ക്, ഫാഷന്‍ കൊറിയോഗ്രാഫര്‍ ദാലു, മേക്കപ് ആര്‍ടിസ്റ്റ് ലക്ഷ്‌മി മേനോന്‍ എന്നിവരും സംബന്ധിച്ചു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിക്കുന്ന രണ്ടാമത് ലുലു ബ്യൂട്ടി ഫെസ്റ്റ് ഡിസംബര്‍ മൂന്നു വരെ തുടരും,. പ്രമുഖ ബ്രാന്‍ഡുകളുടെ സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഈ ദിവസങ്ങളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കും.
ഇന്‍ഷുറന്‍സ് തട്ടിപ്പുകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി
കൊച്ചി: ബജാജ് അലയന്‍സ്
ബോധവല്‍ക്കരണത്തിലൂടെ ഇന്‍ഷുറന്‍സ് രംഗത്തെ തട്ടിപ്പുകള്‍ക്കെതിരായ പ്രതിബദ്ധത
ഊട്ടി ഉറപ്പിക്കുന്നു. ഇന്‍ഷുറന്‍സ് നേരിടുന്ന വലിയ വെല്ലുവിളിയാണ് ഈ രംഗത്തെ
തട്ടിപ്പുകള്‍. ഇന്‍ഷുററെയും ഉപഭോക്താവിനെയും ഇത് ഒരുപോലെ ബാധിക്കുന്നു.
അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതിന് വലിയ പ്രാധാന്യം നല്‍കുന്നു.
മൂന്നു വര്‍ഷം പിന്നിട്ട ഒരു പോളിസിയെ (തട്ടിപ്പ് ഉള്‍പ്പടെ) ചോദ്യം
ചെയ്യുന്നതില്‍ നിന്നും ഇന്‍ഷുറന്‍സുകാരെ പരിമിതപ്പെടുത്തുന്ന 2015ലെ ഇന്‍ഷുറന്‍സ്
നിയമ ഭേദഗതി ബില്‍ ഈ വര്‍ഷം പാസാക്കിയത് തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിനാണ്
വഴിയൊരുക്കിയത്.
പ്രധാനമായും മൂന്നു തരം തട്ടിപ്പുകളാണ് ഇന്‍ഷുറന്‍സ്
രംഗം നേരിടുന്നത്. ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക, ആരോഗ്യപരമായ
പ്രശ്‌നങ്ങള്‍ മറച്ചുവയ്‌ക്കുക, മരണമടഞ്ഞ വ്യക്തികള്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്
ക്ലെയിം ചെയ്യുക എന്നിവയാണ് പ്രധാന തട്ടിപ്പുകള്‍.
ബജാജ് അലയന്‍സ്
ഇന്‍ഷുറന്‍സ് കമ്പനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തട്ടിപ്പുകള്‍ക്കെതിരെ നടപടികള്‍
സ്വീകരിച്ചു വരുന്നുണ്ട്. തട്ടിപ്പുകള്‍ തടയുന്നതിനായി കമ്പനി ആന്റി ഫ്രോഡ് നയം
രൂപീകരിച്ചിട്ടുണ്ട്. ബോര്‍ഡ് എല്ലാ വര്‍ഷവും ഇത് പുതുക്കുന്നു. ഫൊറെന്‍സിക്,
അനലിറ്റിക്‌സ്, മെഡിക്കല്‍, ഇന്‍വസ്റ്റിഗേഷന്‍ തുടങ്ങിയവയില്‍ വൈദഗ്‌ധ്യവും
പരിചയുമുള്ള ഒരു ആന്റി ഫ്രോഡ് ടീമിനെ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനായി
ചുമതലപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പിനുള്ള സാധ്യതകള്‍ വാര്‍ഷന്തോറും പരിശോധിച്ചു
വരുന്നു. സ്ഥാപനത്തില്‍ തന്നെ എന്തെങ്കിലും റിസ്‌ക് ഉണ്ടോയെന്ന്
തിരിച്ചറിയാനാണിത്. ജീവനക്കാരെയും ഇടനിലക്കാരെയും തട്ടിപ്പുകളെ കുറിച്ച്
ബോധവല്‍ക്കരിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു.
തട്ടിപ്പുകളെ കുറിച്ച് വിവരം നല്‍കുന്ന ജീവനക്കാരെയും ഇടനിലക്കാരെയും
പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ട്. സ്ഥാപന തലത്തിലുള്ള
ക്രമീകരണങ്ങളാണ് ഇവയെല്ലാം. പ്രോസസിങ് തലത്തില്‍ തട്ടിപ്പു കണ്ടെത്താന്‍ ഡാറ്റ
അനാലിറ്റിക്‌സ് ഉപയോഗിക്കുന്നുണ്ട്. പശ്ചാത്തല പരിശോധന, മെഡിക്കല്‍ സെന്റര്‍
നെറ്റ്‌വര്‍ക്ക് സ്‌കാന്‍, അപ്രതീക്ഷിത ഓഡിറ്റ്, തുടര്‍ച്ചയായ സെയില്‍സ്
നിരീക്ഷണത്തിനായി സാങ്കേതിക വിദ്യ തുടങ്ങിയവയും പ്രയോജനപ്പെടുത്തുന്നു.
തട്ടിപ്പു നടത്തുന്ന ജീവനക്കാര്‍, ഇടനിലക്കാര്‍, നോമിനികള്‍
തുടങ്ങിയവര്‍ക്കെതിരെ പോലീസ് പരാതിയുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നു. ഈ
രംഗത്തെ മറ്റു കമ്പനികളുമായുള്ള സഹകരണത്തിലൂടെ കുഴപ്പക്കാരനായ ഉപഭോക്താക്കളെ
കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു ലഭിക്കുന്നു.
2017 നവംബർ 21, ചൊവ്വാഴ്ച
ഗതാഗതം മുടക്കി റോഡില്‍ പാര്‍ക്കിങ്ങ് തുടരുന്നു
കളമശേരി: ഇടപ്പള്ളി ടോള്‍ ജംഗ്‌ഷനില്‍ നടുറോഡില്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പാര്‍ക്കിങ്ങ്, കണ്ണടച്ച് തൊട്ടടുത്ത ട്രാഫിക് പോലീസ് സ്‌റ്റേന്‍?. ഗതാഗതക്കുരുക്ക് കൊണ്ട് യാത്രക്കാ? നട്ടം തിരിയുമ്പോഴാണ് പട്ടാപ്പകല്‍ നടുറോഡില്‍ അമ്പതോളം വാഹനങ്ങ? ഉപേക്ഷിച്ച് പോയിട്ടും കളമശേരി നഗരസഭയോ പോലീസോ ഇടപെടാന്‍ തയ്യാറാകുന്നുമില്ല.
ടോള്‍ കവലയില്‍ നിന്ന് ഉണ്ണിച്ചിറ വഴി പുക്കാട്ടുപടിയിലേക്ക് പോകാന്‍ ഈ റോഡാണ് ഉപയോഗിക്കുന്നത്. ഉണ്ണിച്ചിറയി? നിന്ന് വരുന്ന വാഹനങ്ങ? തിരിഞ്ഞ് കളമശേരിക്ക് പോകുന്നത് നിരോധിച്ചിരിക്കുകയാണ്. പകരം ഇടപ്പള്ളി ബൈപ്പാസ് കവലയി? എത്തിയ ശേഷമാണ് കളമശേരിക്ക് തിരിയേണ്ടത്. അവിടെയാണ് അനധികൃത പാ?ക്കിംഗ് വ?ധിച്ചിരിക്കുന്നത്.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേ?ന്ന ജില്ലാ ട്രാഫിക് സുരക്ഷാസമിതി യോഗത്തി?ല്‍ ടോളില്‍ യു ടേ? അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. ഇടപ്പള്ളി മേല്‍പ്പാലം വന്നെങ്കിലും ഗതാഗതക്കുരുക്ക് തുടരുന്നതിനാ?ല്‍ ഇവിടെ പാ?ക്കിംഗും നിരോധിച്ചിട്ടുണ്ട്. ഇതൊന്നും വകവയ്‌ക്കാതെയാണ് ദേശീയ പാതയോട് ചേര്‍ന്ന് പാര്‍ക്കിംഗ് തുടരുന്നത്
ഇന്ത്യ - റഷ്യ സൗഹൃദ സ്‌മരണയുണര്‍ത്തി ലുലു മാളില്‍ റഷ്യന്‍ ചിത്രരചനാ മത്സരം
കൊച്ചി: ഇന്ത്യ റഷ്യ സൗഹൃദ ബന്ധത്തിന്റെ ഊഷ്‌മളത ഊട്ടിയുറപ്പിച്ച് ലുലു മാളില്‍ റഷ്യന്‍ കുട്ടികളുടെ ചിത്രരചനാ പ്രദര്‍ശനം. ഇന്ത്യയില്‍ താമസിക്കുന്ന റഷ്യക്കാരുടെ സംഘടനയായ ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് റഷ്യന്‍ കൊംപാട്രിയട്‌സും ഡല്‍ഹിയിലെ റഷ്യന്‍ സെന്റര്‍ ഓഫ് സയന്‍സ് ആന്റ് കള്‍ച്ചറും സംയുക്തമായി സംഘടിപ്പിച്ച പെയ്‌ന്റിംഗ് ആന്റ് ഡ്രോയിംഗ് എക്‌സിബിഷനില്‍ റഷ്യന്‍ കുട്ടികള്‍ക്കൊപ്പം ഇന്ത്യന്‍ കുട്ടികളും പങ്കെടുത്തു. അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും ആറ് മുതല്‍ എട്ട് വയസ് വരെയുള്ളവര്‍ക്കും ഒമ്പത് മുതല്‍ 13 വയസ് വരെയുള്ളവര്‍ക്കും 14 മുതല്‍ 19 വരെയുള്ളവര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടന്നു.
'റഷ്യ ലൗ ബിയോണ്ട് ബോര്‍ഡേഴ്‌സ്' എന്നതായിരുന്നു പ്രമേയം. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, മീഡിയാ ഹെഡ് എന്‍ ബി സ്വരാജ്, സംഘാടകയായ അല്യോണ ഏറത്ത് എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. മികച്ച പ്രകടനം കാഴ്‌ചവെച്ചവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ഡല്‍ഹിയില്‍ നടക്കുന്ന ഫൈനലിലായിരിക്കും മികച്ച രചനകളില്‍ നിന്ന് സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ചിത്രരചനാ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങള്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് റഷ്യന്‍ കോംപാട്രിയട്‌സിന്റെ ശമൃരശിറശമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യയില്‍ താമസിക്കുന്ന റഷ്യക്കാര്‍ക്കിടയില്‍ റഷ്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുക, മിശ്രവിവാഹിതരുടെ കുട്ടികളില്‍ റഷ്യന്‍ ഭാഷക്ക് പ്രാമുഖ്യം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് റഷ്യന്‍ കംപാട്രിയട്‌സ് 2013ലാണ് രൂപീകൃതമായത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷിക വേളയില്‍ റഷ്യന്‍ കുടുംബങ്ങളെയും ഇന്ത്യന്‍ കുടുംബങ്ങളെയും ഒരേ വേദിയില്‍ അണിനിരത്തിക്കൊണ്ട് ഇരുരാജ്യക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഈ പരിപാടിയിലൂടെ ശ്രമിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് റഷ്യന്‍ കൊംപാട്രിയട്‌സ് ലുലു മാളില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്ന കുരുന്നുകള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

























