2017, നവംബർ 29, ബുധനാഴ്‌ച

കേരള ജെം ആന്‍ഡ്‌ ജ്വല്ലറി പ്രദര്‍ശനത്തിന്‌ വേദിയൊരുങ്ങി





കൊച്ചി: രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കാഴ്‌ചാവിസ്‌മയമൊരുക്കി രാജ്യമെമ്പാടുമുള്ള ആഭരണ ആര്‍ട്ടിസന്‍മാരും ഉല്‍പാദകരും വ്യാപാരികളും കയറ്റുമതിക്കാരും അതിനൂതന ജ്വല്ലറി സാങ്കേതികവിദ്യാ വിദഗ്‌ദ്ധരും അണിനിരക്കുന്ന എട്ടാമത്‌ കേരള ജെം ആന്‍ഡ്‌ ജ്വല്ലറി ഷോ (KGJS 2017) കൊച്ചി രാജ്യന്തര എയര്‍പോര്‍ട്ടിനടുത്തുള്ള സിയാല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഡിസംബര്‍ 2 മുതല്‍ 4 വരെ തീയതികളിലായി നടക്കും.

ജ്വല്ലറി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ ഏറ്റവും വലിയ വ്യാപാര വ്യവസായ സമ്മേളനമാണിത്‌. മീഡിയ, ജ്വല്ലറി വ്യാപാര കണ്‍സള്‍ട്ടേഷന്‍ രംഗത്ത്‌ പ്രശസ്‌തമായ പിവിജെ എന്‍ഡേവേഴ്‌സ്‌, പ്രശസ്‌ത എക്‌സിബിഷന്‍ സംഘാടകരായ കെഎന്‍സി സര്‍വീസസ്‌ എന്നിവരാണ്‌ വ്യാപാര മേളയുടെ സംഘാടകര്‍. കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും ജ്വല്ലറി രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയോടെയാണ്‌ മേള സംഘടിപ്പിക്കുന്നത്‌.

ലോകത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നെത്തുന്ന സ്വര്‍ണാഭരണങ്ങള്‍, രത്‌നാഭരണങ്ങള്‍, എന്നിവ കേരളത്തിലെ ആഭരണ നിര്‍മ്മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും നേരില്‍ കാണാനും വിലയിരുത്താനുമുള്ള അവസരമാണ്‌ സമ്മേളനം ഒരുക്കുന്നതെന്ന്‌ കെജിജെഎസ്‌ ഡയറക്ടറും കെഎന്‍സി സര്‍വീസസ്‌ സിഇഒയുമായ ക്രാന്തി നഗ്‌വേക്കര്‍ പറഞ്ഞു. കേരളത്തിന്റെ തനതായ പരമ്പരാഗത ആഭരണങ്ങള്‍ക്ക്‌ വലിയ വിപണികള്‍ കണ്ടെത്താനുള്ള കൂട്ടായ്‌മകള്‍ക്കും സമ്മേളനം സഹായകമാകും. 

സംസ്ഥാനത്തെ ആഭരണ നിര്‍മ്മാതാക്കള്‍ക്കായി നൂതന നിര്‍മ്മാണ സാമഗ്രഹികളുടെയും യന്ത്രങ്ങളുടെയും കൂട്ടുകളുടെയും സോഫ്‌റ്റുവേയറുകളുടെയും പ്രത്യേക പവലിയനുകളും ഒരുക്കിയിട്ടുണ്ട്‌. ഈ മേഖലയിലെസാങ്കേതിക വികാസങ്ങളെ പറ്റി അറിയാനും പഠിക്കാനും പവലിയനകളും, സെമിനാറുകളും, ശില്‍പശാലകളും ഉള്‍ക്കൊള്ളുന്ന വിശാലമായ സൗകര്യങ്ങളാണ്‌ മേളയിലുള്ളതെന്ന്‌്‌ കെജിജെഎസ്‌ ഡയറക്ടറും പിവിജെ എന്‍ഡേവേഴ്‌സ്‌ ചെയര്‍മാനുമായ പി.വി ജോസ്‌ പറഞ്ഞു.

സ്വര്‍ണ്ണം, രത്‌നാഭരണങ്ങള്‍, ആഭരണ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ എന്നിവയ്‌ക്ക്‌ പ്രത്യേക പവലിയനുകളിലായി ഇരുന്നൂറോളം സ്റ്റാളുകളാണ്‌ തയ്യാറാക്കുന്നത്‌. ഇറ്റാലിയന്‍ ടര്‍ക്കി, സിംഗപ്പൂര്‍, മലേഷ്യ ഡിസൈനുകളുടെ സ്റ്റാളുകളും, ദക്ഷിനേന്ത്യയിലേയും ഉത്തരേന്ത്യയിലേയും ടെമ്പിള്‍ കളക്ഷനുകളും വ്യാപാര മേളയുടെ മനം കവരുന്ന കാഴ്‌ചകളാകുമെന്ന്‌ കെജിജെഎസ്‌ ഡയറക്ടറും, എഒജെ മീഡിയ മാനേജിംഗ്‌ ഡയറക്ടറുമായ സുമേഷ്‌ വദേര പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ