2022, ഏപ്രിൽ 19, ചൊവ്വാഴ്ച

അനന്തപുരിയിലേക്ക് ഒരു ഫ്രീ ട്രിപ്പ്‌ പോയാലോ!


    


    എക്സ്പോ തുടങ്ങുമ്പോൾ സന്ദർശകർക്ക്   സൗജന്യയാത്രയ്ക്ക് ഉള്ള ഒരു അവസരം കൂടി ഒരുങ്ങുകയാണ്. ടൂർഫെഡാണ് ഈ സൗജന്യ യാത്ര ഒരുക്കുന്നത്.കോപ്പറേറ്റീവ് എക്സ്പോയിലെ ടൂർ ഫെഡിന്റെ സ്റ്റാളിന് മുന്നിലെ പെട്ടിയിലാണ് കൂപ്പൺ നിക്ഷേപിക്കേണ്ടത്. 19 മുതൽ 25 വരെ നടക്കുന്ന മേളയിലെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഒരു ദിവസത്തെ യാത്രക്കാണ് അവസരം ലഭിക്കുക. ദിവസേന ഒരു ഭാഗ്യശാലിയെ വിജയിയായി പ്രഖ്യാപിക്കും. വടക്കൻ മേഖലയിലുള്ളവർക്ക് തിരുവനന്തപുരത്തേക്കും കേരളത്തിന്റെ തെക്കൻ ജില്ലകളിലുള്ളവർക്ക് മലബാർ മേഖലയിലേക്കുമായിരിക്കും യാത്ര.   മേളയുടെ അവസാന ദിവസം നടക്കുന്ന ബമ്പർ നറുക്കെടുപ്പിലെ വിജയിക്ക് 3 പേരടങ്ങുന്ന കുടുംബവുമായി യാത്ര പോകാം.മൂന്നിലധികം കുടുംബാങ്ങൾ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേക ഓഫർ നൽകുമെന്ന് ടൂർ ഫെഡ് സീനിയർ മാർക്കറ്റിങ് അസിസ്റ്റന്റ് ജി ശ്യാം പറഞ്ഞു.



 സംസ്ഥാന സർക്കാരിന്റെ സഹകരണ വകുപ്പിനു കീഴിലുള്ള ടൂർ ഫെഡ് 2011ലാണ് പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി യാത്രകളാണ്  ഇതിനോടകം ടൂർഫെഡ് സംഘടിപ്പിച്ചിട്ടുള്ളത്.  സഞ്ചാരികളുടെ സുരക്ഷയ്ക്ക്‌ പ്രാധാന്യം നൽകിയാണ് ടൂർ ഫെഡ് മുന്നോട്ടുപോകുന്നതെന്ന് ടൂർ ഫെഡിന്റെ സീനിയർ ഓപ്പറേഷൻ ആൻഡ് മാനേജിങ് കൺസൾട്ടന്റ് അരുൺ ശശി പറഞ്ഞു. 1350 രൂപ മുതൽ തുടങ്ങുന്ന ടൂർ പാക്കേജുകളാണ് ടൂർ ഫെഡ് അവതരിപ്പിക്കുന്നത്. വ്യത്യസ്ത പാക്കേജുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്ന ബ്രോഷറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.


ണമെടുക്കാന്‍ പുറത്ത് പോകണ്ട, എടിഎം മിസ്‌കോ 


സഹകരണ എക്‌സ്‌പോ കാണാനെത്തുന്നവര്‍ക്ക് അത്യാവശ്യം പണമെടുക്കേണ്ട സാഹചര്യം വന്നാല്‍ എടിഎം കൗണ്ടര്‍ അന്വേഷിച്ച് പുറത്ത് പോകണ്ട. നേരെ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്‌റ്റോളിലേയ്ക്ക് എത്തിയാല്‍ മതി. ഇവിടെ അവര്‍ മൊബൈല്‍ എടിഎം ഒരുക്കിയിട്ടുണ്ട്. എല്ലാ ബാങ്കുകളുടെ എടിഎം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഇതില്‍ നിന്നും പണം പിന്‍വലിക്കാം. ഇന്നലെ സഹകരണ സെക്രട്ടറി മിനി ആന്റണി എടിഎം പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം തന്നെ നിരവധി ഇടപാടുകള്‍ ഈ എടിഎം വഴി നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ