2017, മേയ് 5, വെള്ളിയാഴ്‌ച

മത്സ്യമേഖലയില്‍ ജിഐ എസ്‌ സാങ്കേതികവിദ്യ വേണം- കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത്‌


 
കൊച്ചി
മത്സ്യമേഖലയില്‍ ജിഐ എസ്‌ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന്‌ സിഎംഎഫ്‌ആര്‍ഐയില്‍ നടന്ന മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷക സംഗമത്തില്‍കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത്‌ പറഞ്ഞു. മീന്‍പിടുത്ത ചിലവ്‌ ഗണ്യമായികുറയക്കാന്‍ ഈ സാങ്കേതികവിദ്യകൊണ്ട്‌ സാധിക്കും. മത്സ്യങ്ങള്‍ ധാരാളമായുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്താനുംമത്സ്യത്തൊഴിലാളികള്‍ക്ക്‌ കൈമാറാനുംജിഐ എസ്‌ സാങ്കേതികവിദ്യകൊണ്ട്‌ സാധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം മത്സ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്‌. ഇക്കാര്യം പഠനവിധേയമാക്കി ആവശ്യമായ ബദല്‍മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ശാസ്‌ത്ര സമൂഹംരംഗത്തുവരണം. സിഎംഎഫ്‌ആര്‍ഐ ആവിഷ്‌കരിച്ച സമുദ്ര കൂടുകൃഷിമാതൃക മത്സ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കും. കൂടുമത്സ്യകൃഷികൂടുതല്‍ ജനകീയമാക്കാന്‍ വാണിജ്യപ്രധാനമായ മത്സ്യങ്ങളുടെവിത്തുല്‍പാദന സാങ്കേതികവിദ്യ ഇനിയുംവികസിപ്പിക്കേണ്ടതുണ്ട്‌. മത്സ്യമേഖലയുടെ പുരോഗതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍കൂടുതല്‍ ഊന്നല്‍ നല്‍കും. വൈകാതെ തന്നെ ഇതിന്റെഗുണഫലംമത്സ്യത്തൊഴിലാളികള്‍ക്ക്‌ അനുഭവിക്കാനാകുമെന്നുംകേന്ദ്ര മന്ത്രി പറഞ്ഞു. 
സിഎംഎഫ്‌ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്‌ണന്‍, ഡോജി മഹേശ്വരുഡു എന്നിവര്‍സംസാരിച്ചു. വിവിധയിനം വറ്റ മത്സ്യങ്ങളെ തിരിച്ചറിയുന്നതിന്‌ വേണ്ടി സിഎംഎഫ്‌ആര്‍ഐയിലെ ഉപരിതമത്സ്യ ഗവേഷണ വിഭാഗം പുറത്തിറക്കിയകൈപ്പുസ്‌തകംകേന്ദ്ര മന്ത്രി പ്രകാശനം ചെയ്‌തു. 
ഇന്നലെ നടന്ന ചടങ്ങില്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്ത്യയിലെ ആദ്യത്തെ മത്സ്യത്തൊഴിലാളി ദമ്പതികളെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) ആദരിച്ചു. തൃശൂര്‍ജില്ലയിലെ കുണ്ടഴിയൂര്‍സ്വദേശികളായ കരാട്ട്‌ വീട്ടില്‍കെവികാര്‍ത്തികേയനെയും ഭാര്യ കെസിരേഖയെയുമാണ്‌സിഎംഎഫ്‌ആര്‍ഐയില്‍ നടന്ന ചടങ്ങില്‍കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത്‌ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചത്‌. 
കടലില്‍ ഔട്ട്‌ ബോഡ്‌ വള്ളത്തില്‍ ഒരുമിച്ച്‌ മത്സ്യബന്ധനം നടത്തുന്ന ദമ്പതികള്‍ക്ക്‌ കൂടുമത്സ്യകൃഷി നടത്തുന്നതിന്‌ കാളാഞ്ചി മീന്‍ കുഞ്ഞുങ്ങളുംമന്ത്രി ദമ്പതികള്‍ക്ക്‌ കൈമാറി. കടല്‍ മീന്‍പിടുത്തത്തോടൊപ്പം അധികവരുമാനം നേടുന്നതിനായിസിഎംഎഫ്‌ആര്‍ഐയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തിലാണ്‌കാര്‍ത്തികേയനുംരേഖയും കടലില്‍കൂടുകൃഷിതുടങ്ങുന്നത്‌. 
കടലില്‍ബോട്ടുപയോഗിച്ച്‌ മീന്‍പിടുത്തം നടത്തുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ്‌രേഖ.

ഫോട്ടോക്യാപ്‌ഷന്‍: രാജ്യത്തെ ആദ്യമത്സ്യത്തൊഴിലാളി ദമ്പതികളായ കെവികാര്‍ത്തികേയനും ഭാര്യ കെസിരേഖയ്‌ക്കുംസിഎംഎഫ്‌ആര്‍ഐയില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത്‌ മീന്‍കുഞ്ഞുങ്ങളെ നല്‍കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ