2017, മേയ് 5, വെള്ളിയാഴ്‌ച

എം.പി. പുരുഷോത്തമനും കെ.സി. ചന്ദ്രഹാസനും ടൂറിസം പുരസ്‌കാരം


..

ഇന്ത്യാ ട്രാവല്‍ അവാര്‍ഡ്‌സ്‌ സംഘടിപ്പിച്ച നാലാമത്‌ ദക്ഷിണമേഖലാ വിനോദ സഞ്ചാര പുരസ്‌കാരദാനച്ചടങ്ങ്‌ സ്‌പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ. എ. ജയതിലക്‌ ഉദ്‌ഘാടനം ചെയ്യുന്നു. യു.സി. റിയാസ്‌, എം.പി. പുരുഷോത്തമന്‍, കെ.സി. ചന്ദ്രഹാസന്‍, കെ. സന്‍ജീത്‌ എന്നിവര്‍ സമീപം.
കൊച്ചി : ന്യൂഡെല്‍ഹി കേന്ദ്രമായ ഇന്ത്യാ ട്രാവല്‍ അവാര്‍ഡ്‌സിന്റെ നാലാമത്‌ ദക്ഷിണമേഖലാ പുരസ്‌കാരങ്ങള്‍ ചെന്നൈയിലെ എംപി ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌റ്ററുമായ എം.പി. പുരുഷോത്തമന്‍, തിരുവനന്തപുരത്തെ കേരളാ ട്രാവല്‍സ്‌ ഇന്റര്‍സര്‍വ ്‌ മാനേജിങ്‌ ഡയറക്‌റ്റര്‍ കെ.സി. ചന്ദ്രഹാസന്‍, സ്‌പൈസ്‌ലാന്റ്‌ ഹോളിഡേയ്‌സ്‌ മാനേജിങ്‌ ഡയറക്‌റ്റര്‍ യു.സി. റിയാസ്‌, കൊച്ചി ക്രൗണ്‍ പ്ലാസ ജനറല്‍ മാനേജര്‍ ഷുവേന്ദു ബാനര്‍ജി, ബങ്കളൂരു ഷാം-ഗ്രില ഹോട്ടല്‍ ഡയറക്‌റ്റര്‍ (സെയില്‍സ്‌ ആന്റ്‌ മാര്‍ക്കറ്റിങ്‌) രാജന്‍ മല്‍ഹോത്ര, ബാംഗ്ലൂര്‍ വൈറ്റ്‌ ഫീല്‍ഡിലെ അലോഫ്‌റ്റ്‌ ജനറല്‍ മാനേജര്‍ പങ്കജ്‌ ഗുപ്‌ത എന്നിവര്‍ക്ക്‌ ലഭിച്ചു. വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ നല്‍കിയ മികച്ച സംഭാവന പരിഗണിച്ചുള്ള പുരസ്‌കാരങ്ങള്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്‌പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ. എ. ജയതിലക്‌ സമ്മാനിച്ചു.

വിവിധ മേഖലകളിലായി വേറെ 39 സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യപ്പെട്ടു.

രാജ്യത്തിന്റെ പൂര്‍വ, പശ്ചിമ, ഉത്തര മേഖലകളിലും എല്ലാ വര്‍ഷവും അവാര്‍ഡ്‌ ദാനച്ചടങ്ങ്‌ നടത്തിവരുന്നു. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ സഹായത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഇന്ത്യാ ട്രാവല്‍ അവാര്‍ഡ്‌സില്‍ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്‌ വിനോദ സഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ നടത്തപ്പെടുന്ന അഭിപ്രായ വോട്ടെടുപ്പിലൂടെയും വിദഗ്‌ധരടങ്ങുന്ന വിധി കര്‍ത്താക്കളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തുമാണ്‌.

പുരസ്‌കാര ദാനച്ചടങ്ങില്‍ മുഖ്യാതിഥി ഡോ. എ. ജയതിലക്‌, ഇന്ത്യാ ട്രാവല്‍ അവാര്‍ഡ്‌ മെന്റര്‍ കെ. സന്‍ജിത്‌, കെ.സി. ചന്ദ്രഹാസന്‍, എം.പി. പുരുഷോത്തമന്‍, യു.സി. റിയാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

--------------------------------------------------------------------------------------
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ