2017, മേയ് 5, വെള്ളിയാഴ്‌ച

മത്സ്യക്ഷാമ പാക്കേജ്‌വേണമെന്ന്‌ മത്സ്യത്തൊഴിലാളികള്‍





കൊച്ചി:കഴിഞ്ഞ വര്‍ഷങ്ങളില്‍ മത്സ്യലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായത്‌ പരിഗണിച്ച്‌ മത്സ്യക്ഷാമ പാക്കേജ്‌ പ്രഖ്യാപിക്കണമെന്ന്‌ മത്സ്യത്തൊഴിലാളികള്‍ആവശ്യപ്പെട്ടു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്‌ആര്‍ഐ) നടന്ന മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷക സംഗമത്തില്‍ കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗതുമായി നടന്ന ചര്‍ച്ചയിലാണ്‌മത്സ്യത്തൊഴിലാളികള്‍ ഈ ആവശ്യമുന്നയിച്ചത്‌. 2012 ന്‌ ശേഷംകേരളത്തില്‍ മത്സ്യ ലഭ്യതയില്‍ വന്‍ ഇടിവാണ്‌ സംഭവിച്ചത്‌. മത്സ്യത്തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ മെച്ചം ലഭിച്ചിരുന്ന മത്തിയുടെ വന്‍തോതിലുള്ളകുറവ്‌ മത്സ്യമേഖലയില്‍ദുരിതംവിതച്ചിട്ടുണ്ട്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനായിരംകോടിയുടെ നഷ്ടം സംഭവിച്ചതായാണ്‌ പഠനങ്ങളിലുള്ളത്‌. ഇതുമൂലംദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന്‌ മത്സ്യക്ഷാമ പാക്കേജ്‌വേണമെന്ന്‌ മത്സ്യത്തൊഴിലാളിഐക്യവേദി സംസ്ഥാന പ്രസിഡണ്ട്‌ ചാള്‍സ്‌ജോര്‍ജ്ജ്‌ പറഞ്ഞു. മത്സ്യമേഖലയ്‌ക്ക്‌ മാത്രമായികേന്ദ്രത്തില്‍ പ്രത്യേക മന്ത്രാലയംരൂപീകരിക്കണമെന്നും ചര്‍ച്ചയില്‍മത്സ്യത്തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. 
പെരിയാര്‍ മലിനീകരണം തടഞ്ഞ്‌ കൃഷിയോഗ്യമാക്കുന്നതിന്‌ പദ്ധതികള്‍ വേണമെന്ന്‌ മത്സ്യകര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെമുദ്ര വായ്‌പ പദ്ധതിയ്‌ക്ക്‌ കീഴില്‍കൂടുമത്സ്യകൃഷി സംരംഭങ്ങളെയും ഉള്‍പ്പെടുത്തണമെന്ന്‌ ചേറ്റുവയില്‍ നിന്നുള്ള മത്സ്യകര്‍ഷകന്‍ രാജീവ്‌ പറഞ്ഞു. കായലുകളില്‍ വന്‍തോതില്‍ കൂടുകൃഷി നടത്തുന്നതിന്‌ അനുമതിവേണം. ഇതിനായികേന്ദ്ര സര്‍ക്കാര്‍കൂടുമത്സ്യകൃഷി നയംരൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
മറ്റ്‌കാര്‍ഷിക വിളകള്‍ക്ക്‌ നിലവിലുള്ളത്‌ പോലെ കൂടുമത്സ്യകൃഷിക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷവേണമെന്ന്‌ മത്സ്യകര്‍ഷകര്‍ ആവശ്യപ്പെട്ടു. 
വൈപ്പിന്‍കരയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ സ്വതന്ത്രമായിഹാര്‍ബര്‍ വേണമെന്നും ചര്‍ച്ചയില്‍ആവശ്യമുയര്‍ന്നു. വല്ലാര്‍പാടത്ത്‌ എല്‍ എന്‍ ജിടെര്‍മിനല്‍ വന്നതോടെ മീന്‍പിടുത്തം നിരോധിച്ചിരിക്കുകയാണെന്നും അഭിപ്രായമുയര്‍ന്നു. 
മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ പരിശോധിച്ച്‌ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന്‌ കേന്ദ്ര മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിറവേറ്റുന്നതിന്‌ കേരള സര്‍ക്കാറിനോട്‌ ആവശ്യപ്പെടുമെന്നും മന്ത്രി ഉറപ്പ്‌ നല്‍കി. പെരിയാര്‍ മലിനീകരണമടക്കം മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായിവിലയിരുത്തുന്നതിന്‌ സിഎംഎഫ്‌ആര്‍ഐയില്‍യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. 
കൂടുമത്സ്യകൃഷി ജനകീയമാക്കുന്നതിന്‌ ദേശീയ തലത്തില്‍ മാരികള്‍ച്ചര്‍ നയംരൂപപ്പെടുത്തുന്നതിന്‌ സിഎംഎഫ്‌ആര്‍ഐ പ്രവര്‍ത്തിച്ചുവരികയാണെന്ന്‌ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.





ഫോട്ടോക്യാപ്‌ഷന്‍: സിഎംഎഫ്‌ആര്‍ഐയില്‍ നടന്ന മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷക പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത്‌ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ