2017, ഏപ്രിൽ 30, ഞായറാഴ്‌ച

വിപിഎസ്‌ ലേക്‌ഷോറില്‍ ട്രാന്‍സ്‌പ്ലാന്റ്‌ അപ്‌ഡേറ്റ്‌ പ്രോഗ്രാം സംഘടിപ്പിച്ചു




കൊച്ചി: വൃക്ക മാറ്റിവെയ്‌ക്കലിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി വൃക്കരോഗ വിദഗ്‌ധര്‍ക്കും പോസ്‌റ്റ്‌ഗ്രാജ്വേറ്റ്‌ ട്രെയിനികള്‍ക്കുമായി വിപിഎസ്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ രണ്ട്‌ ദിവസത്തെ ട്രാന്‍സ്‌പ്ലാന്റ്‌ അപ്‌ഡേറ്റ്‌ പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ വൃക്കരോഗ വിദഗ്‌ധര്‍ പങ്കെടുത്ത പരിപാടി വിപിഎസ്‌ ലേക്‌ഷോര്‍ ഡയറക്ടര്‍ ഡോ. കെ.വി. ജോണി ഉദ്‌ഘാടനം ചെയ്‌തു. ചണ്ഡിഗഢ്‌ പോസ്‌റ്റ്‌ഗ്രാജ്വേറ്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ (പിജിഐഎംഇആര്‍) മുന്‍ ഡീന്‍ ഡോ. വിനയ്‌ സഖൂജ, വെല്ലൂര്‍ ക്രിസ്‌റ്റിയന്‍ മെഡിക്കല്‍ കോളേജിലെ വൃക്കരോഗ വിഭാഗം മേധാവി ഡോ. സന്തോഷ്‌ വര്‍ഗീസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. 

വൃക്ക നിരാകരണം, അണുബാധ, അവയവ കൈമാറ്റം തുടങ്ങി വൃക്ക മാറ്റിവെയ്‌ക്കലില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും മാറ്റിവെച്ച വൃക്കയുടെ ആയുസ്‌ ദീര്‍ഘിപ്പിക്കാനുള്ള വിവിധ ചികിത്സാ സാധ്യതകളെക്കുറിച്ചും പരിപാടിയില്‍ വിപുലമായ ചര്‍ച്ച നടന്നു. പ്രായമായവരിലുള്‍പ്പെടെ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച സാഹചര്യങ്ങളില്‍ ഏറ്റവും ഉചിതമായ ചികിത്സയായി വൃക്ക മാറ്റിവെയ്‌ക്കല്‍ മാറിക്കഴിഞ്ഞതായി വിപിഎസ്‌ ലേക്‌ഷോറിലെ വൃക്കരോഗ വിഭാഗം ഡയറക്ടര്‍ ഡോ. എബി എബ്രഹാം പറഞ്ഞു. വൃക്കകളുടെ ലഭ്യതക്കുറവും നിരാകരണവും അണുബാധയും വൃക്ക മാറ്റിവെയ്‌ക്കലില്‍ ഇപ്പോഴും പ്രധാന വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഫോട്ടോ ക്യാപ്‌ഷന്‍: വിപിഎസ്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന ട്രാന്‍സ്‌പ്ലാന്റ്‌ അപ്‌ഡേറ്റ്‌ പ്രോഗ്രാം ആശുപത്രി ഡയറക്ടര്‍ ഡോ. കെ.വി. ജോണി ഉദ്‌ഘാടനം ചെയ്യുന്നു. (ഇടത്ത്‌ നിന്ന്‌) ഡോ. സന്തോഷ്‌ വര്‍ഗീസ്‌, ഡോ. ശിശിര്‍ ഗാംഗ്‌, ഡോ. എബി എബ്രഹാം, ഡോ. വിനയ്‌ സഖൂജ, ഡോ. ജോര്‍ജി കെ. നൈനാന്‍ എന്നിവര്‍ സമീപം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ