2017, ഏപ്രിൽ 30, ഞായറാഴ്‌ച

അവധിക്കാലത്ത്‌ സ്വയം രക്ത പരിശോധന ശീലമാക്കി ഡയബറ്റീസ്‌ നിയന്ത്രിക്കാം




കൊച്ചി: ഡയബറ്റീസ്‌ രോഗികള്‍ക്കും ഇനി ഭയപ്പാടില്ലാതെ അവധിക്കാലം ആസ്വദിക്കാമെന്ന പ്രചാരണവുമായി ഇന്ത്യയിലെ പ്രമുഖ രക്ത പരിശോധന സംവിധാന സ്ഥാപനമായ റോഷ്‌ ഡയബറ്റീസ്‌ കെയര്‍ ഇന്ത്യ. റോഷ്‌ ഡയബറ്റീസ്‌ കെയര്‍ ഇന്ത്യയുടെ രക്ത പരിശോധന മീറ്ററായ അക്യു-ചെക്ക്‌ ആക്‌റ്റീവുണ്ടെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ സ്വയം പരിശോധിച്ച്‌ വേണ്ട മുന്‍കരുതലുകളെടുക്കാമെന്നാണ്‌ കമ്പനി പറയുന്നത്‌. 
ഡയബറ്റീസ്‌ രോഗികള്‍ക്ക്‌ ഏത്‌ ഘട്ടത്തിലും ആശ്വാസം നല്‍കുന്നതിനായി കമ്പനി www.managesugar.in എന്നൊരു മൈക്രോസൈറ്റും അവതരിപ്പിച്ചിട്ടുണ്ട്‌. രോഗികള്‍ക്ക്‌ വേണ്ട നിര്‍ദേശങ്ങളുടെ ലേഖനങ്ങളും രക്തത്തിലെ ഗ്ലൂക്കോസ്‌ സ്വയം പരിശോധിക്കുന്നതിനുള്ള വിവരങ്ങളും പൊതുവായുള്ള സൗഖ്യത്തെ കുറിച്ചുള്ള വിവരങ്ങളും സൈറ്റിലുണ്ട്‌. 
രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിരീക്ഷിക്കുന്നതിനുള്ള ലോകത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡായ അക്യു-ചെക്കിലൂടെ റോഷ്‌ ഡയബറ്റീസ്‌ കെയര്‍ വാഗ്‌ദാനം ചെയ്യുന്നത്‌ കൃത്യവും ഫലപ്രദവുമായ ഷുഗറിന്റെ അളവാണ്‌. അതുവഴി രോഗികള്‍ക്ക്‌ അപകട ഘട്ടത്തിലേക്ക്‌ കടക്കുന്നതില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്താം. 
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്‌, സമയം തുടങ്ങി ദിനചര്യകളെല്ലാം തെറ്റുന്ന സമയമാണ്‌ അവധിക്കാലമെന്നും ഇത്‌ ഡയബറ്റീസ്‌ രോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ കാര്യമായ മാറ്റം വരുത്തുന്നുവെന്നും എന്നാല്‍ സൂക്ഷിച്ചാല്‍ ഇത്‌ ഫലപ്രദമായി തടയാമെന്നും റോഷ്‌ ഡയബറ്റീസ്‌ കെയര്‍ എപിഎസി സബ്‌ റീജണ്‍ ഒന്നിന്റെ മേധാവിയും ജനറല്‍ മാനേജറുമായ സിദ്ധാര്‍ത്ഥ്‌ റോയി പറഞ്ഞു.
ഡയബറ്റീസ്‌ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്‌ക്ക്‌ ഇന്ന്‌ ലോകത്ത്‌ മൂന്നാം സ്ഥാനമുണ്ട്‌. 2015ലെ കണക്കനുസരിച്ച്‌ ഏഴു കോടി പേര്‍ ഡയബറ്റീസ്‌ രോഗികളാണ്‌. 2030 ആകുമ്പോള്‍ ഈ സംഖ്യ 13 കോടിയായി ഉയരുമെന്നാണ്‌ കണക്കാക്കുന്നത്‌. നിരന്തര രക്ത പരിശോധനയിലൂടെ ഡയബറ്റീസ്‌ നിയന്ത്രണ വിധേയമാക്കാം. അതുവഴി ഹാര്‍ട്ട്‌ അറ്റാക്ക്‌, കിഡ്‌നി തകരാര്‍, അന്ധത, ഞരമ്പ്‌ തകരാര്‍, സ്‌ട്രോക്ക്‌ തുടങ്ങിയ രോഗങ്ങള്‍ ഒഴിവാക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ