2017, ഏപ്രിൽ 30, ഞായറാഴ്‌ച

ഗൃഹോപകരണങ്ങളുടെ വേനല്‍ക്കാല സംരക്ഷണം




കൊച്ചി: എയര്‍ കണ്ടീഷണര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സമയമാണ്‌ വേനല്‍ക്കാലം. അതുകൊണ്ടു തന്നെ നല്ല തണുപ്പ്‌ ലഭിക്കാന്‍ എസി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തണം. വേനല്‍ക്കാലത്തിന്‌ മുമ്പേ എസി സര്‍വീസ്‌ ചെയ്യുന്നതാണ്‌ നല്ലത്‌. എസി പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന്‌ ഉറപ്പാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 
ഫലപ്രദമായ അളവില്‍ കുറഞ്ഞ ഊര്‍ജ ഉപയോഗത്തില്‍ വേണം എസി പ്രവര്‍ത്തിപ്പിക്കാന്‍ (സാധാരണ 24 ഡിഗ്രി). ഐസീര്‍ സര്‍ട്ടിഫിക്കേഷനുള്ള എസി പരമാവധി ഊര്‍ജം ലാഭിക്കുന്നതാണ്‌. 
സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്യുന്നതിനേക്കാള്‍ ഊര്‍ജം കുറവു മതി മൈക്രോവേവില്‍. മൈക്രോവേവില്‍ പെട്ടെന്ന്‌ കുക്കിങ്‌ നടക്കുന്നതിനാല്‍ കൂടുതല്‍ സമയം അടുക്കളയില്‍ ചെലവഴിക്കേണ്ടി വരുന്നില്ല. 
പലരും മൈക്രോവേവ്‌ ഉപയോഗിക്കുന്നത്‌ അതിന്റെ മെയിന്റനന്‍സിനെയോ തകരാറുകളെയോ കുറിച്ച്‌ ചിന്തിക്കാതെയാണ്‌. മൈക്രോവേവ്‌ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ആയുസ്‌. എസിയുടെയും മൈക്രോവേവിന്റെയും ആയുസ്‌ പരമാവധി വര്‍ധിപ്പിക്കുന്നതിനായി ചില പൊടിക്കൈകളുണ്ട്‌. 
എസിയുടെ ഫില്‍റ്ററുകള്‍ സ്ഥിരമായി വൃത്തിയാക്കുക- പൊടികളും അണുക്കളും തടയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്‌ ഫില്‍റ്ററുകളാണ്‌. മുറിയില്‍ ശുദ്ധമായ വായു നിലനിര്‍ത്തുന്നു. കുറച്ചു നാളുകള്‍കൊണ്ട്‌ ഫില്‍റ്ററുകളില്‍ പൊടി അടിഞ്ഞ്‌ കൂടുന്നു. അതുകൊണ്ടുതന്നെ ഫലപ്രദമായ പ്രവര്‍ത്തനത്തിന്‌ ഫില്‍റ്ററുകള്‍ ഇടയ്‌ക്കു വൃത്തിയാക്കേണ്ടത്‌ അത്യാവശ്യമാണ്‌. 
സര്‍വീസിങ്‌- വേനലില്‍ എസി കൂടുതല്‍ ഉപയോഗിക്കുമെന്നതിനാല്‍ അതിനു മുന്നോടിയായി സര്‍വീസ്‌ ചെയ്യുന്നതാണ്‌ ഉചിതം. ഇത്‌ നല്ല തണുപ്പ്‌ നല്‍കുന്ന കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്‌ സഹായിക്കും. 
ഉചിതമായ ഓപറേഷന്‍ സെറ്റിങ്‌- ഉപഭോക്താവ്‌ എന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന, ഊര്‍ജ്ജ ലാഭം ലഭിക്കുന്ന സെറ്റിങില്‍ എപ്പോഴും എസി പ്രവര്‍ത്തിക്കുന്നതാണ്‌ നല്ലത്‌ (24 ഡിഗ്രി ഉചിതം). 
ഫലപ്രദമായ പ്രവര്‍ത്തനത്തിന്‌ മൈക്രോവേവ്‌ അവ്‌ന്‍ കാവിറ്റി സ്ഥിരമായി വൃത്തിയാക്കണം. അധിക ശബ്‌ദം കുറയ്‌ക്കാനും ടേബിളിലെ ചാട്ടവും കുറയ്‌ക്കാന്‍ റോളര്‍ റിങും അവ്‌ന്‍ ഫ്‌ളോറും വൃത്തിയായിരിക്കണം.
കണ്‍ട്രോള്‍ പാനല്‍ നനയാന്‍ ഇടവരുത്തരുത്‌. കട്ടി കുറഞ്ഞ വൃത്തിയുള്ള തുണി ഉപയോഗിച്ച്‌ വൃത്തിയാക്കുക. വൃത്തിയാക്കുമ്പോള്‍ അവ്‌ന്‍ വാതിലുകള്‍ തുറന്നിടുക. അവ്‌ന്‍ അറിയാതെ ഓണ്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഗ്ലാസ്‌ അല്ലെങ്കില്‍ സെറാമിക്‌ പാത്രങ്ങളാണ്‌ അവ്‌നില്‍ ഉപയോഗിക്കാന്‍ ഏറ്റവും ഉചിതം. ഇത്‌ പാചകത്തിന്‌ വേണ്ട താപനില കുറയ്‌ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ