2017, ഏപ്രിൽ 3, തിങ്കളാഴ്‌ച

മോഷണം നടത്തിയ പത്തൊമ്പതുകാരുടെ മൂന്നംഗ സംഘം






കളമശേരി: ജില്ലയിൽ 23 ഓളം ആരാധനാലയങ്ങളുടെ  ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടത്തിയ പത്തൊമ്പതുകാരുടെ മൂന്നംഗ സംഘം കളമശേരി പോലീസിൻെറ പിടിയിലായി. ആലങ്ങാട് തിരുവാല്ലൂർ അമ്പലത്തിനു സമീപം കുണ്ടേലി പറമ്പിൽ അഭിജിത്ത് രാജീവ് (19), ആലുവ യു സി കോളേജിന് സമീപം മില്ലുപടി തേർക്കാട്ടിൽ വീട്ടിൽ അഖിൽ ജോൺസൺ (19), കുഞ്ഞുണ്ണിക്കര ഉളിയന്നൂർ പെരുന്തേലിൽ വീട്ടിൽ ത്വാഹ  (19) എന്നിവരാണ് പിടിയിലായത്.

കളമശേരി, ഏലൂർ, ബിനാനി പുരം, ആലുവ സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ചാണ് പ്രതികൾ മോഷണം നടത്തുന്നത്. പിടികൂടുമ്പോൾ ഇവരുടെ കൈയ്യിൽ നിന്ന് രൂപയും ഉപകരണങ്ങളും കണ്ടെടുത്തു.

 നോട്ടുകളും ചില്ലറകളും അടങ്ങുന്ന 2249 രൂപ കണ്ടെടുത്തതായി എസ് ഐ ഷിബു അറിയിച്ചു. ഏലൂരിലെ സീനത്തുൽ ഇസ്ലാം മദ്രസ കുത്തിതുറന്നെടുത്തതാണീ തുക. യമഹ റേ സ്കൂട്ടർ, മങ്കി സ്പിന്നർ, ഹാക്സൗ ബ്ലേഡ്, വെട്ടിരുമ്പ്, സ്ക്രൂ ഡ്രൈവർ എന്നിയാണ് പിടിച്ചെടുത്തത്. പോലീസിനെ വെട്ടിച്ചു കടക്കാൻ ശമിച്ച ഇവരെ ഓടിച്ചിട്ടാണ് പിടികൂടിയത്.  സീനിയർ സി പി ഒ സുനിൽ, സുരേഷ് , സി പി ഒ സുമേഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.  കളമശേരി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ