കൊച്ചി:
കര്‍ഷകരുടെ വരുമാനം
വര്‍ധിപ്പിക്കാനും രാജ്യത്തിനു വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിയുന്ന പദ്ധതി
കേരള കോണ്‍ഗ്രസ് ചെയര്‍ാനും എന്‍ഡിഎ ദേശീയ കമ്മീറ്റി അംഗവുമായ പി.സി. തോമസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചു. കര്‍ഷകനെ എങ്ങനെ സംരംഭകനാക്കാം
എന്നു പ്രതിപാദിക്കുന്ന പദ്ധതി സ്വീകരിച്ച പ്രധാനമന്ത്രി കൂടുതല്‍ പഠനങ്ങള്‍ക്കു
വിധേയമാക്കുമെന്നും അറിയിച്ചു കേന്ദ്രസര്‍ക്കാരിന്റെ നിലവിലുള്ള അഗ്രോ
ഇന്‍ഡസ്‌ട്രീയല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ എന്ന പേരില്‍ വ്യവസായങ്ങള്‍ക്കായി
നിലവിലുള്ള ഒരു ദേശീയ കൗണ്‍സിലിന്റെ മാതൃകയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ
വിപണനത്തിനായി പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കുകയാണ് ലക്ഷ്യം.. എല്ലാ കാര്‍ഷിക
വിഭവങ്ങളും മൂല്യവര്‍ധിത രൂപത്തിലാക്കാന്‍ ഇതിലൂടെ കഴിയുമെന്നും പി.സി തോമസ്
പറഞ്ഞു.
വയനാട്ടില്‍ തെറ്റായ കാരണങ്ങള്‍ കാണിച്ച്ര് കര്‍ഷകരായ
കാഞ്ഞിരത്തിങ്കല്‍ ജോര്‍ജ്,ജോസ് എന്നിവരുടെ കുടുംബത്തിനെ ഒഴിപ്പിച്ചതില്‍
പ്രതിഷേധിച്ചു നടത്തുന്ന സമരം 570 ാം ദിവസം പിന്നിട്ട വിവരം പ്രധാനമന്ത്രിയെ
ധരിപ്പിച്ചതായും പി.സി.തോമസ് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍
അഹമ്മദ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറിമാരായ പി.ജെ.ബാബു, മാനുവല്‍ കാപ്പന്‍,
ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേല്‍, കാര്‍ഷിക പദ്ധതി കോ-ഓര്‍ഡിനേറ്റര്‍
ജോസ് ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും രാജ്യത്തിനു വന്‍
സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിയുന്ന പദ്ധതി കേരള കോണ്‍ഗ്രസ് ചെയര്‍ാനും
എന്‍ഡിഎ ദേശീയ കമ്മീറ്റി അംഗവുമായ പി.സി. തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു
സമര്‍പ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ