കൊച്ചി:
അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് (എഎച്ച്‌പിഐ) കേരള
ചാപ്‌റ്ററിന്റെ പുതിയ പ്രസിഡന്റായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചിയുടെ സിഇഒയും
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ മേധാവിയുമായ ഡോ. ഹരീഷ് പിള്ള
തെരഞ്ഞെടുക്കപ്പെട്ടു. കിംസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ എംഡിയും ചെയര്‍മാനുമായ
ഡോ. എം.ഐ. ഷഹദുള്ളയായിരുന്നു ഇതുവരെ പ്രസിഡന്റ്.
2018-ലെ എഎച്ച്‌പിഐ ഗ്ലോബല്‍
കോണ്‍ക്ലേവിന് ആതിഥ്യം വഹിക്കുന്നത് എഎച്ച്‌പിഐ കേരള ചാപ്‌റ്ററാണ്.
ഇന്ത്യയിലെങ്ങുനിന്നുമുള്ള ആരോഗ്യരംഗത്തെ ഫാക്കല്‍റ്റികളുടെ പ്രതിനിധികളും ദേശീയ,
അന്താരാഷ്ട്ര രംഗത്തെ ഏറ്റവും വിദഗ്‌ധരായ ഡോക്ടര്‍മാരുമായിരിക്കും കോണ്‍ക്ലേവില്‍
പങ്കെടുക്കുക.
സര്‍ക്കാര്‍, കാര്യനിര്‍വഹണ സമിതികള്‍, ആരോഗ്യരംഗം, ഉപയോക്തൃരംഗം
എന്നിങ്ങനെയുള്ള അനുബന്ധമേഖലയില്‍നിന്നുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന
പതിനായിരത്തിലധികം ആശുപത്രികള്‍ എഎച്ച്‌പിഐയില്‍ അംഗങ്ങളാണ്. രോഗികളുടെ സുരക്ഷ
ഉറപ്പാക്കിക്കൊണ്ട് ആരോഗ്യസേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും
ഇന്ത്യന്‍ ആരോഗ്യസംവിധാനങ്ങളുടെ കാര്യനിര്‍വഹണശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമാണ്
എഎച്ച്‌പിഐ ശ്രദ്ധയൂന്നുന്നത്. ആരോഗ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ
ബാധിക്കുന്ന കാര്യങ്ങള്‍, സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, വൈദ്യുതി
നിരക്ക്, നികുതി, മെഡിക്കല്‍ വിദ്യാഭ്യാസം, പിസിപിഎന്‍ഡിറ്റി നിയമം, സിഇഎ
നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന് ഉപദേശങ്ങള്‍ നല്‌കുന്നതിനും
എഎച്ച്‌പിഐ ശ്രദ്ധിക്കുന്നു.
സംസ്ഥാനത്തെ ബാധിക്കുന്ന കാര്യങ്ങളാണ് കേരള
ചാപ്‌റ്ററിന്റെ ചുമതലയിലുള്ളത്. അതേസമയം എഎച്ച്‌പിഐയുടെ കേന്ദ്രസമിതി
ഏറ്റെടുക്കേണ്ട കാര്യങ്ങളേക്കുറിച്ച് ആവശ്യമായ പിന്തുണ നല്‌കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ