2017, മാർച്ച് 2, വ്യാഴാഴ്‌ച

മിയാന്‍മാര്‍ നാവികസേനാംഗങ്ങള്‍ കൊച്ചിയില്‍


കൊച്ചി
മിയാന്‍മാര്‍ നാവിക സേനയുടെ പ്രതിനിധികള്‍ നാല്‌ ദിവസത്തെ സന്ദര്‍ശനത്തിന്‌ കൊച്ചിയില്‍ എത്തി. ലഫ്‌റ്റന്റ്‌ കമാന്‌ഡര്‍ തുറെയ്‌ന്‍ തുന്‍, ലഫ്‌റ്റന്റ്‌ കമാന്‍ഡര്‍ കിയാവ്‌ സെയാ കോ, ലഫ്‌റ്റന്റ്‌ യി വിന്റ്‌ തുന്‍ എന്നിവരടങ്ങുന്ന ഉന്നത നാവികസേനാംഗങ്ങള്‍ ഇന്ത്യന്‍ നേവല്‍ മീറ്റിയിറോളജി, ഓഷ്യാനോഗ്രാഫി, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാനാണ്‌ എത്തിയിരിക്കുന്നത്‌.
ദക്ഷിണനാവികസേനയുടെ കൊച്ചിയിലെ ദക്ഷിണമേഖലാ ആസ്ഥാനത്ത്‌ പ്രവര്‍ത്തിക്കന്ന സ്‌കൂള്‍ ഓഫ്‌ നേവല്‍ ഓഷ്യാനോളജി ആന്റ്‌ മീറ്റിയറോളജി സന്ദര്‍ശിച്ചു. കാലാവസ്ഥ പ്രവചനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ്‌ സന്ദര്‍ശനം. ഫ്‌ളൈറ്റ്‌ ആന്റ്‌ ടാക്ടിക്കല്‍ സിമുലേറ്ററിലും ഹൈഡ്രോ ഗ്രാഫിക്‌ സര്‍വേ യൂണിറ്റിലും സംഘം സന്ദര്‍ശനം നടത്തി.ദക്ഷിണ നാവികസേനാ മേധാവി റിയര്‍ അഡ്‌മിറല്‍ ആര്‍.ജെ.നട്‌കര്‍ണി സംഘത്തിനെ സ്വീകരിച്ചു. കഴിഞ്ഞ നവംബറില്‍ മിയാന്‍മാര്‍ നാവിക സേനാ മേധാവി കൊച്ചി സന്ദര്‍ശിച്ചിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ