കൊച്ചി: മെട്രോയുടെ ആദ്യഘട്ട ഉദ്‌ഘാടനം അടുത്തമാസം
നടത്തുമെന്ന് ഇ ശ്രീധരന്‍.
ആദ്യ സര്‍വീസ് ആലുവമുതല്‍ പാലാരിവട്ടം വരെ
നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ - പാലാരിവട്ടം ഉദ്‌ഘാടനത്തിന് സര്‍ക്കാര്‍
സമ്മതം അറിയിച്ചു. ആലുവ മുതല്‍ മഹാരാജാസ് വരെ വേണമെന്നായിരുന്നു സര്‍ക്കാര്‍
നിലപാട്.
റെയില്‍വേ സുരക്ഷാ കമ്മീഷന്റെ അംഗീകാരം ലഭിച്ചശേഷം ഉദ്‌ഘാടന തീയതി
തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഇതോടെ കൊച്ചി മെട്രോയുടെ ഉദ്‌ഘാടനവുമായി
ബന്ധപ്പെട്ടു നിലനിന്നരുന്ന അനിശ്ചിതത്വം നീങ്ങി. ആലുവ മുതല്‍ മഹാരാജാസ് കോളേജ്
ഗ്രൗണ്ട് വരെ വേണമെന്നായിരുന്നു നേരത്തെ സര്‍ക്കാരിന്റെ നിലപാട്. ആലുവ മുതല്‍
പേട്ടവരെ നിശ്ചയിച്ച കൊച്ചി മെട്രോയുടെ പണികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ സര്‍ക്കാര്‍
ഉത്‌കണ്‌ഠ അറിയിച്ചിരുന്നു. കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകളില്‍ ഒന്നുപോലും ഇതുവരെ
പണി പൂര്‍ത്തിയാക്കാനായിട്ടില്ലെന്നതും സര്‍്‌ക്കാരിന്റെ അതൃപ്‌തിക്കു
കാരണമായി.
റെയില്‍വേ സുരക്ഷ കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ ആയിരിക്കും
ആലുവ-പാലാരിവട്ടം കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്‌ഘാടന തീയതി
പ്രഖ്യാപിക്കുക.
മാര്‍ച്ച് 31നകം പാലാരിവട്ടം വരെയുള്ള പണികള്‍ എല്ലാം
കഴിയുമെന്നാണ് ഇ. ശ്രീധരന്‍ ഇന്നലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു ധരിപ്പിച്ചത്.
ഏപ്രില്‍ ആദ്യവാരം റെയില്‍വെ സുരക്ഷാ വിഭാഗം കമ്മീഷണര്‍ പരിശോധനയ്‌ക്കു വേണ്ടി
എത്തും. അതിനുശേഷം ആയിരിക്കം ഉദ്‌ഘാടനം,
രാജ്യത്തെ എല്ലാ മെട്രോ റെയില്‍
സര്‍വീസുകളും തുടങ്ങുമ്പോള്‍ ആദ്യം എട്ട് ഒന്‍പത് കിലോമീറ്റര്‍ മാത്രമായിരിക്കും
പൂര്‍ത്തിയാകുക. എന്നാല്‍ കൊച്ചിയില്‍ ആണ് ഏറ്റവും കൂടുതല്‍ ദൂരം ആദ്യഘട്ടത്തില്‍
പണി പൂര്‍ത്തിയായിട്ടുള്ളത്. പാലാരിവട്ടം വരെ 13 കിലോമീറ്റര്‍ ദൂരം പണികള്‍
പൂര്‍ത്തിയായെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
തിരുവനനന്തപുരത്ത് മുഖ്യമന്ത്രിയുടെ
ഓഫീസില്‍ കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍സി പ്രതിനിധികളുമായി നടന്ന ചര്‍ച്ചയ്‌ക്കു
ശേഷം ഇ.ശ്രീധരന്‍ വാര്‍ത്താ ലേഖകരുമായി ഉദ്‌ഘാടന തീയതി സംബന്ധിച്ച വിവരങ്ങള്‍
പങ്കുവെച്ചു.ആലുവ മുതല്‍ മഹാരാജാസ് വരെ ആദ്യ ഘട്ടം പണി പൂര്‍ത്തിയാക്കിയതിനുശേഷം
മാത്രമെ ഉദ്‌ഘാടനം നടത്തിയാല്‍ മതിയെന്ന കടുംപിടുത്തം എടുത്ത മുഖ്യമന്ത്രി പിണറായി
വിജയന്‍ ഇന്നലെ ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നിലപാടുമായി
യോജിച്ചു.
റെയില്‍വെ സുരക്ഷാവിഭാഗത്തിന്റെ പച്ചക്കൊടി ലഭിച്ചതിനു ശേഷം
കേന്ദ്രമന്ത്രിമാരുടെ സമയം കൂടി പരിഗണിച്ചതിനുശേഷമായിരിക്കും ഉദ്‌ഘാടന തീയതി
പ്രഖ്യാപിക്കുക. അടുത്ത മാസം പകുതിയോടെ ഉദ്‌ഘാടനം നിര്‍വഹിക്കാനാകുമെന്നാണ്
കരുതുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും ഉദ്‌ഘാടന തീയതി പ്രഖ്യയാപിക്കുക.
അടുത്ത ഘട്ടം മഹാരാജാസ് വരെ അടുത്ത നാലു മാസത്തിനുള്ളില്‍
പൂര്‍ത്തിയാക്കാനാകുമെന്ന് ഇ.ശ്രീധരന്‍ മുഖ്യമന്ത്രിക്കു ഉറപ്പ് നല്‍കി.
കൊച്ചിയില്‍ ഏറ്റവും വേഗത്തില്‍ മെട്രോ റെയില്‍ പണി
പൂര്‍ത്തിയാക്കാനായിട്ടുണ്ടെന്നും ഇ.ശ്രീധരന്‍ അവകാശപ്പെട്ടു.
എന്തായാലും
കൊച്ചി മെട്രോ ഓടിത്തുടങ്ങുമ്പോള്‍ നിലവില്‍ പദ്ധതി വിജയകരമാകുമോ എന്ന കാര്യം
വ്യക്തമാകും.. ബാംഗ്ലൂര്‍ മെട്രോ ആദ്യം ഓടിത്തുടങ്ങുമ്പോള്‍ ഒന്‍പത് കിലോമീറ്റര്‍
ആയിരുന്നു ദൈര്‍ഘ്യം..അതിനുശേഷം ഘട്ടംഘട്ടമായിട്ടായിരുന്നു ബാക്കി പണികള്‍
പൂര്‍ത്തിയാക്കാനായത്‌്. ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോയുടെ പണികള്‍
ത്വരിതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. ഇടപ്പള്ളിവരെയുള്ള ഭാഗത്ത് ട്രയല്‍ റണ്‍
പൂര്‍ത്തീകരിച്ച് ട്രാക്കുകള്‍ ഗതാഗതത്തിനു അനുയോജ്യമായ രീതിയില്‍ ആണെന്നു
വ്യക്തമാക്കിയിട്ടുണ്ട്. ഇനി റെയില്‍വേ സേഫ്‌റ്റി കമ്മീഷണറുടെ പരിശോധനയാണ്
പൂര്‍ത്തീകരിക്കേണ്ടത്
എന്നാല്‍ ആദ്യം ഇ.ശ്രീധരന്‍ നിശ്ചയിച്ച തീയതി
അനുസരിച്ച് ആലുവ മുതല്‍ പേട്ടവരെയുള്ള മെട്രോ റെയില്‍ കഴിഞ്ഞ വര്‍ഷം തന്നെ
കമ്മീഷന്‍ ചെയ്യേണ്ടതായിരുന്നു. ഇപ്പോഴും വൈറ്റില മുതല്‍ പേട്ടവരെയുള്ള ഭാഗത്തെ
സ്ഥലം ഏറ്റെടുക്കല്‍ പാതി വഴിയിലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ