- കൊച്ചി: ബിസിനസ് രംഗത്തു നേടുന്ന വിജയമാണ് ഒരു രാജ്യത്തിന്റെ യഥാര്‍ഥ വിജയമെന്ന് പ്രമുഖ മാനേജ്‌മെന്റ് വിദഗ്‌ധന്‍ പദ്‌മവിഭൂഷണ്‍ സദ്‌ഗുരു ജഗ്ഗി വാസുദേവ്. സൈനികമോ രാഷ്ട്രീയമോ ആയ വിജയമല്ല രാജ്യത്തിന്റെ വിജയം കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ദേശീയ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
- കൃത്യമായി ആസൂത്രണം ചെയ്‌തു നടപ്പാക്കുന്ന ബിസിനസുകള്‍ക്കേ വിജയം വരിക്കാന്‍ കഴിയൂ. ബിസിനസില്‍ പല മേഖലകളെ മാനേജ് ചെയ്യേണ്ടതുണ്ട്. മാനവവിഭവശേഷിയും മറ്റു സംവിധാനങ്ങളുമെല്ലാം ഇതില്‍പ്പെടും. ആയിരം പേരെ മാനേജ് ചെയ്യുക എന്നതിനര്‍ഥം ആയിരം മനസുകളെ മാനേജ് ചെയ്യുക എന്നതാണ്. അതിന് ആദ്യം സ്വന്തം മനസിനെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതു സാധിച്ചില്ലെങ്കില്‍ ഒരു വലിയ ബിസിനസ് നടത്തിക്കൊണ്ടുപോകാനാവില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
- എണ്ണമറ്റ ബുദ്ധിജീവികളുള്ള രാജ്യമാണു നമ്മുടേത്. എന്നാല്‍ അവരെ കൃത്യമായി മാനേജ് ചെയ്യാന്‍ കഴിയുന്നില്ല എന്നതാണു പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. കനറ ബാങ്ക് ചെയര്‍മാനും ഐസിഎഐ മുന്‍ പ്രസിഡന്റുമായ ടി.എന്‍. മനോഹരന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. ഒരു രൂപയും ഒരു ഡോളറും തുല്യമാകുന്ന കാലമാണു തന്റെ സ്വപ്‌നമെന്ന് അദ്ദേഹം പറഞ്ഞു.
- അമേരിക്കക്കാര്‍ ഇന്ത്യന്‍ വിസയ്‌ക്കു വേണ്ടി നമ്മുടെ എംബസികള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന കാലം വരണം. യുവാക്കളുടെ ഇന്ത്യയാണിത്. സാമ്പത്തികരംഗത്തു മുന്നേറുന്ന രാജ്യമാണിത്. എന്നാല്‍ നൈപുണ്യരംഗത്തും ആരോഗ്യരംഗത്തുമെല്ലാം പിന്നിലാണ് എന്നതാണു വലിയ വെല്ലുവിളി. ബിസിനസ് ചെയ്യാന്‍ ഇവിടെ അത്ര എളുപ്പമവുമല്ല. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് അല്‍പ്പം മന്ദത ഉണ്ടാക്കിയെങ്കിലും ആ സാഹചര്യം മറികടക്കാനായെന്നു മനോഹരന്‍ ചൂണ്ടിക്കാട്ടി.
- .
2017, മാർച്ച് 13, തിങ്കളാഴ്‌ച
സ്വമനസിനെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാലേ ബിസിനസില്‍ വിജയിക്കാനാവൂ: സദ്‌ഗുരു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ