കൊച്ചി
മാതാ
അമൃതാനന്ദമയിയെ ആള്‍ദൈവം എന്നുവിശേഷിപ്പിക്കുന്നതിനെതിരായി സ്വാമി
പൂര്‍ണാമൃതാനന്ദമയി നടത്തിയ പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന്റെ തിരിച്ചടിക്കു
കാരണമായി.
ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍
ഇന്നലെ നടന്ന അതിസൂഷ്‌മ റേഡിയേഷന്‍ തെറാപ്പിയുടെ ഉദ്‌ഘാടനത്തിനിടെ ആമുഖ
പ്രഭാഷണത്തില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദമയി
അമൃതാനന്ദമയിയെ ചിലര്‍ ആള്‍ദൈവം എന്നുവിളിച്ചു ആക്ഷേപിക്കുന്നതായി പരാമര്‍ശിച്ചത്.
എല്ലാ മനുഷ്യരിലും ദൈവാംശം ഉണ്ടെന്നും തീരെ താഴെത്തട്ടില്‍ നിന്നും വന്ന
അമൃതാനന്ദമയിയുടെ മഹത്വങ്ങളും എല്ലാം സ്വാമി പൂര്‍ണാമൃതാനന്ദമയി ഭക്കിരൂപേണ
വിശദീകരിച്ചു.
പിണറായി ഇതിനോട് പ്രതീകരിക്കില്ലെന്നായിരുന്നു സ്വാമിയുടെ ധാരണ.
എന്നാല്‍ ഇതെല്ലാം വിശദമായി കേട്ടിരുന്ന പിണറായി വിജയന്‍ തന്റെ ഉദ്‌ഘാടന
പ്രസംഗത്തില്‍ ആദ്യം തന്നെ തിരിച്ചടിച്ചു.
്‌സ്വാമിയുടെ പരാമര്‍ശത്തോട്
വ്യക്തമായ അഭിപ്രായങ്ങളുള്ള ആളാണ് താനെന്നും ഈ വേദി ്‌അതിനുവേണ്ടി പൂര്‍ണമായും
താന്‍ ഉപയോഗിക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു പിണറായിയുടെ തുടക്കം.
സാധാരണ നിലയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ നമ്മുടെ സ്വപ്‌നങ്ങളുടെ അപ്പുറത്തേക്ക്
ഉയരുന്നത് നാം കാണുന്ന കാഴ്‌ചയാണ്.അതിനപ്പുറമുള്ള കാര്യങ്ങളിലേക്ക് ഇപ്പോള്‍
പോകുന്നില്ലെന്നും പിണറായി ആദ്യ അമ്പ് എയ്‌തു.
ആള്‍ ദൈവം എന്ന പരാമര്‍ശം വരാന്‍
ഇടയായത്‌് മാര്‍ക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണെന്നും പിണരായി
വിശദീകരിച്ചു. ഇത്തരം കഴിവുകള്‍ ലഭിച്ചവര്‍ അത് മാര്‍ക്കറ്റ് ചെയ്യാന്‍
ആഗ്രഹിക്കുന്നവരാണ്. അതിനായി അവരുടേതായ പ്രത്യേക രീതികള്‍ അവര്‍
ആര്‍ജ്ജിച്ചിട്ടുള്ളതാണ്. ഇതെല്ലാം ഈ വേദി ഉപയോഗിച്ചു താന്‍
പരാമര്‍ശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു
നമ്മുടെ നാട്ടില്‍ ആതുരാലയങ്ങള്‍
നടത്തുന്നതില്‍ വ്യത്യസ്ഥതകള്‍ ഉണ്ടെന്നു കാണാനാകും. അമൃതാന്ദമയി ആശുപത്രിയെ
പുട്ടപ്പര്‍ത്തിയിലെ സത്യസായി ബാബയുടെ പേരിലുള്ള ആശുപത്രിയുമായി താരതമ്യം ചെയ്‌ത
പിണറായി സത്യാസായി ബാബ സ്ഥാപിച്ച ആശുപത്രയിില്‍ പൂര്‍ണമായും ചികിത്സ
സൗജന്യമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. എന്നാല്‍ അദ്ദേഹത്തെ മാതാ
അമൃതാന്ദമയിയെക്കാണുന്നതുപോലെ അല്ല കാണുന്നതെന്നും ലോക പ്രശസ്‌തരായ ഡോക്ടര്‍മാര്‍
അവിടെ എത്തി താമസിച്ചു രോഗികളെ സൗജന്യമായി ചികിത്സിച്ചു മടങ്ങിപ്പോകുന്നു.എന്നാല്‍
അവിടെ ചികിത്സയ്‌ക്കു കാശ് വാങ്ങുന്നില്ല.എന്നാല്‍ ഇവിടെ അങ്ങനെ അല്ല.
ചികിത്സയ്‌ക്ക് കാശ് ഈടാക്കുന്നുണ്ട്. ചിലര്‍ക്ക് സൗജന്യനിരിക്കിലും ചികിത്സ
നല്‍കുന്നു.
ആശുപത്രികള്‍ രോഗികളോട് വാങ്ങുന്ന ചാര്‍ജ് എത്രയാണെന്നു പുതിയ
സ്ഥാനത്ത് എത്തിയശേഷം താന്‍ മനസിലാക്കുന്നുണ്ടെന്നും അതിലേക്കു കൂടുതലായി
കടക്കുന്നില്ലെന്നും പിണറായി അടിവരയിട്ടു പറഞ്ഞു.
സദസില്‍ സന്നിഹിതരായിരുന്ന
മേയര്‍ സൗമിനി ജെയിന്‍ , കെ.വി.തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ ,,സിപിഎം ജില്ലാ
സെക്രട്ടറി പി.രാജീവ് എന്നിവര്‍ സ്വാമിയുടെ ആള്‍ദൈവ പരാമര്‍ശവും പിണറായിയുടെ
തിരിച്ചടിയും നന്നായി ആസ്വദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ