കൊച്ചി: മെഡിക്കല്‍ ട്രസ്റ്റ് ഹോസ്‌പിറ്റലിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം കൊച്ചിന്‍ ഗട്ട് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്‌റ്ററിന്റെ സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ് മാര്‍ച്ച് 4,5 തീയതികളില്‍ നടക്കും. ഐഎംഎ ഹാളില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ഔപചാരിക ഉദ്‌ഘാടനം മാര്‍ച്ച് 4 വൈകിട്ട് 6 ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. രമേഷ് നിര്‍വ്വഹിക്കും. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി പ്രസിഡന്റ് പത്മശ്രീ ഡോ. ടി.എസ്. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരിക്കും. ഈ സമ്മേളനത്തില്‍ മുതിര്‍ന്ന അധ്യാപകര്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗുരുപ്രണാമമര്‍പ്പിക്കും. കേരളത്തിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി മേഖലയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് പ്രൊഫ. വി. ബാലകൃഷ്‌ണന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കും.
രണ്ട് ദിവസമായി നടക്കുന്ന സിഎംഇയില്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഓങ്കോളജി കരള്‍, പിത്താശയം, ചെറുകുടല്‍,വന്‍കുടല്‍, ആമാശയം, തുടങ്ങി ഉദരസംബന്ധമായ കാന്‍സര്‍ കണ്ടുപിടിക്കുക, പ്രതിരോധിക്കുക, ചികിത്സിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും സെമിനാറുകളും നടക്കും. മുന്‍കരുതലുകള്‍ മുതല്‍ രോഗശമനം വരെയുള്ള വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. യുവ ഗ്യാസ്ട്രോഎന്ട്രോളജിസ്റ് റുകള്ക്കായി ആധുനിക എന്‍ഡോസ്‌കോപ്പി നടപടികള്‍ വീഡിയോയിലൂടെ അവതരിപ്പിക്കും. ഇആര്‍സിപി പരിശോധനയ്‌ക്കുള്ള പരിശീലനം, എന്‍ഡോസ്‌കോപ്പിക് ടെക്‌നീഷ്യ�ാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നഴ്‌സുമാര്‍ക്കുമായി പുതിയ ഉപകരണങ്ങളെക്കുറിച്ചും പ്രവര്ത്തനരീതികളെക്കുറിച്ചുമു ള്ള പരിശീലനവും ഇതോടൊപ്പം നടക്കും. നൂറോളം ഫാക്കല്‍റ്റി അംഗങ്ങള്‍ ക്ലാസെടുക്കും. നിരവധി പ്രബന്ധങ്ങളും അവതരിപ്പിക്കും. മുന്നൂറോളം പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
ജിഐ എന്‍ഡോസ്‌കോപ്പിയിലെ നൂതന സാങ്കേതികവിദ്യകളില്‍ ഇന്ത്യന്‍ സംഭാവന എന്ന വിഷയത്തെക്കുറിച്ച് ഐഎസ്‌ജി ദേശീയ പ്രസിഡന്റ് പത്മശ്രീ ഡോ. ടി.എസ് ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തും. സില്‍വര്‍ ജൂബിലി സുവനീര്‍ സൈനര്‍ജിയുടെ പ്രകാശനം ഐ.എസ്.ജി ദേശീയ പ്രസിഡന്റ് (ഇലക്ട്) ഡോ.നരേഷ് ഭട്ട് നിര്‍വ്വഹിക്കും. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്‌പിറ്റല്‍ ഡയറക്ടര്‍ പി.വി. ആന്റണി ആശംസകള്‍ അര്‍പ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്‌റ്ററിന്റെ പ്രസിഡന്റും ഓര്‍ഗനൈസിംഗ് ചെയര്‍മാനുമായ ഡോ. സുനില്‍ കെ മത്തായി, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്‌റ്ററിന്റെ സെക്രട്ടറിയും, ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. ബിനോയ് സെബാസ്‌റ്റിയന്‍ എന്നിവര്‍ പങ്കെടുത്തു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ