.കാർഷിക വിള സംരംഭക്ഷക്ക് അർഹമായ പ്രോത്സാഹനം നല്കും.എ സി. മൊയ്തീൻ ,വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി
വ്യവസായ - വാണിജ്യ വകുപ്പ് സംഘടിപ്പിച്ച കേരള അഗ്രി എക്സ്പോ 2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
മന്ത്രി.
കാർഷീക വിള സംസ്കരണ മേഖലയിലെ
ചെറുകിട- സൂക്ഷ്മ സംരംഭകർക്ക് വിപണി, സാങ്കേതിക വിദ്യ, പശ്ചാത്തല സൗകര്യം തുടങ്ങിയ മേഖലകളിൽ
അർഹമായ പ്രോത്സാഹനം നല്കാൻ ഉള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.
സംരംഭകൻ ഒരു വ്യവസായം തുടങ്ങുമ്പോൾ നേരിടുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കാൻ നടപടി ഉണ്ടാകും. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുo,
എസ്.ശർമ്മ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ,വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ഐ.എസ്, പ്രത്യേക പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം
ജനറൽ മാനേജർ കെ.എൻ കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുളവ്കാട് ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് വിജി ഷാജൻ ആശംസ നേർന്നു.
വ്യവസായ ' വകുപ്പ് ഡയറക്ടർ പി.എം. ഫ്രാൻസീസ് ഐ.എ.എസ്
സ്വാഗതവും ജോയന്റ് ഡയറക്ടർ എസ്. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
വ്യവസായ വാണിജ്യ വകുപ്പ് ആഭിമുഖ്യത്തിൽ നടക്കുന്ന കേരള അഗ്രി ഫുഡ് പ്രോ 2017ൽ ചക്ക, നാളികേരം, മാങ്ങ, പൈനാപ്പിൾ ,അരി, സുഗന്ധവ്യജ്ഞനങ്ങൾ
എന്നിവയുടെ മൂല്യവ വർദ്ധിത ഉല്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പന്നമായി.
ചക്കയിൽ നിന്നും 60 ൽ പരം, മാങ്ങയിൽ നിന്നും 20 ഓളം, നാളികേരത്തിൽ 30 ഓളം, പൈനാപ്പിളിൽ നിന്നും 5 ഓളം, സുഗന്ധ വ്യജ്ഞനങ്ങളിൽ ന്നും 25 ഓളം, ഉല്പന്നങ്ങളുമായി, കാർഷിക സംസ്കരണ മേഖലയുടെ ശക്തി തെളിയിക്കുന്നതായി,.
കാർഷിക സംസ്കരണ
മേഖലയുടെ പ്രാധാന്യം തിരിച്ചറി' ഞ്ഞ് ആണ് വ്യവസായ വകുപ്പ് ഈ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കുന്നതിന് കേരള' അഗ്രോ ഫുഡ് പ്രോ
2017 സംഘടിപ്പിച്ചിരിക്കുന്നത്.
കാർഷീക സംസ്കരണ
മേഖലയിലെ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് വിപണി, സാങ്കേതീ ക വിദ്യ ഉറപ്പാക്കുന്നതിനും ആണ് മേള ഒരുക്കിയിരിക്കുന്നത്.
നൂറോളം സ്റ്റാളുകൾക്ക് പുറമേ സാങ്കേതികവിദ്യ
പ്രകടമാക്കുന്ന മെഷീനറി സ്റ്റാളുകളും എക്സോപ്പിയിൽ ഒരുക്കിയിട്ടുണ്ട്.
ബോൽഗാട്ടി പാലസ് ഐലന്റ് റിസോർട്ടിൽ നടക്കുന്ന എക്സ്പ്പോ 7 ന് സമാപിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ